*കഥയിലെ യാഥാർഥ്യം പാർട്ട് :* 34 🤤😪💖
*=====================*
വാക്കുകൾക്ക് വാജലത തീർക്കാൻ കഴിഞ്ഞേക്കാം
എന്നാൽ ഹൃദയത്തിന് വന്ന മുറിവുകൾ എങ്ങനെയും ഉണങ്ങില്ലല്ലോ...
അവർക്ക് ദുനിയാവിൽ രക്ഷ മതി
അല്ലാഹ്ന്റെ രക്ഷയും ശിക്ഷയും കഠിന കാടോരം എന്നത് അശ്രദയിൽ ഒളിഞ്ഞു പോയി
ഹാ ഏതായാലും ഞമ്മക്ക് വെറുതെ വിടാൻ പറ്റുമോ ന്റെ മുത്തിനെ
സത്യം മനസിലാക്കി കൊടുക്കണ്ടേ...
---"മോളെ....
ഹാ... എന്താ ഉപ്പാ
"ഉസ്താദ് വിളിച്ചിരുന്നു എടുക്കാതിരുന്നാൽ...
' എന്ത് പറഞ്ഞു ഉസ്താദ്
" ഒരു വട്ടം കൂടി അവർക്കൊരു അവസരം കൊടുത്തു നോക്കാം എന്ന് എന്നിട്ട് വേണേൽ പിന്നെ നന്നാവുന്നില്ലേൽ നിങ്ങളെ ഇഷ്ടം ചെയ്തോളു എന്ന്
'ഇനിയും ഒരു പരീക്ഷണം വേണോ ഉപ്പ ഇതെല്ലാം തെളിയിക്കാതെ ഇത് മുന്നോട്ട് പോവില്ല അവർ വീണ്ടും ചതിയും ആയിട്ടേ വരു
"ആയിക്കോട്ടെ മോളെ പിന്നെ ആരും ഇതിൽ ഇടപെടില്ലല്ലോ നമുക്ക് ധൈര്യത്തിൽ കേസ് കൊടുക്കാം ഇതുടെ കഴിഞ്ഞാൽ
"ഉം.... ഒരു പരീക്ഷണം കൂടിയല്ലേ ആവട്ടെ...
അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഒരു ഉസ്താദ് ന്റെ വീട്ടിൽ ഇരു വീട്ടുകാരും ഉസ്താദ് മാറും കൂടി സംസാരിച്ചു
പൂർണ്ണ മായി ഒരു ഭർത്താവ് ന്റെ ഉത്തര വാദിത്യതോടെ അയാൾ നോക്ക് മെന്നും
ഒരാഴ്ച കകം ഒരു വീട് എടുത്തു ഈ അകൽച്ച മാറിയത് ന് ശേഷം വീട്ടിലേക്ക് കൊണ്ട് പോവാം എന്നും ധാരണ യായി
അവിടെന്ന് പിരിഞ്ഞു
എന്തോ എനിക്കു എല്ലാം ഒരു നാടകം പോലെ തോനുന്നു
പക്ഷെ... ഉസ്താദ് വാക്ക് തന്നു ഇനി അയാൾ നന്നാവും എന്നും
ഇല്ലേൽ ഞങൾ ഒകെ ഇവിടെ ഇല്ലെന്ന് എന്നും
അങ്ങനെ അവർക്കെല്ലാം വേണ്ടി ....
മോനു വല്ലാതെ പനി
പെട്ടന്ന് ഡോക്ടറെ അടുത്ത് കൊണ്ടുപോയി
യാ അല്ലാഹ്
അഡ്മിറ്റ് ചെയ്യണം ഡെങ്കി പനി യുടെ തുടക്കണം ആണെന്ന്
ഞാൻ അവന്റെ ഉപ്പാനെ ഒരു പാട് വിളിച്ചു ഒടുവിൽ ആയാൽ ഫോൺ എടുത്തു
*" ഹലോ : ഹാ ന്തായി
"മോനെ വല്ലാതെ പനി കാണിച്ചപ്പോൾ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു
*" എനിക്കു വരാന് കഴിയില്ല ഞാൻ പള്ളിയിലാ
അതും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു
എന്തോ ഇതും കൂടി ആയപ്പോൾ എനിക്കു തോനുന്നു കേസ് പിൻവലിക്കാൻ വേണ്ടി അവർ നടത്തിയ ഒരു പുതിയ നാടകം ആണ് ഈ ഒത്തു തീർപ്പ് ചർച്ച എന്ന്
ഉം ഏതായാലും നോക്കാം ഞമ്മളും രണ്ടും കല്പിച്ചു അല്ലെ...
ഉമ്മാക്ക് വാശിയാണ് ഉമ്മാന്റെ കള്ളത്തരം ഞാൻ എല്ലാരേം പറഞ്ഞു അറിയിച്ചത് ന്റയും മോനെ ഇപ്പോ മോന്റെ പഴയ ലൈൻ നെ കൊണ്ട് കേട്ടിക്കാത്തതിന്റെയും
ഇത്രയൊക്കെ വളഞ്ഞ ബുദ്ധി ഉള്ള ഉമ്മാക്ക് ആദ്യമേ ബാപ്പാനെ തിരിച്ചു ആ ബന്ധം നടത്തിയാൽ പോരായിരുന്നോ വെറുത എന്തിനാ ഒന്നും അറിയാത്ത എന്നെ ഇതിൽ വലിച്ചു ഇട്ടത്
എനിക്കു അവരെ മുൻപ് എവിടെ കണ്ടു പരിജയം പോലും ഇല്ല
ഹാ അത് നിങ്ങൾക്ക് കേൾക്കണ്ടേ ന്റെ കെട്ടിയോൻ ഉസ്താദ് ഒക്കെ ആണ് പക്ഷെ മൂപ്പർക്ക് ആദ്യം ഒരു ലൈൻ ഉണ്ടായിരുന്നു പക്ഷെ ഉപ്പാക് അതിൽ താല്പര്യം ഇല്ലാത്തോണ്ട് വേണ്ടന്ന് വെച്ച ന്നെ കേട്ടിയത്
അത് ഉമ്മാന്റെ കുടുംബവും ആണെന്ന് ആണ് കേട്ടതു വല്യ പൈസ കാരാ അതാ ഉമ്മ ഐൻന്റെ വൈതാലേ കൂടിയത്
ഞങ്ങളെ കല്യണം കഴിഞ്ഞപ്പോൾ ഉമ്മ വിചാരിച്ചു പോലെ പൈസ കാരല്ലാത്തതു കൊണ്ട് ഉമ്മ മുണ്ട് കേട്ടി മുറുക്കി ഇറങ്ങി ഈ ബന്ധം ഒഴിവാക്കാൻ ഇപ്പോ പിന്നെ കച്ചവട മാർക്ക്റ്റ് എന്ന പോലെ അല്ലെ സിഹ്ർ പിന്നെ പൈസ ചിലവ് കുറഞ്ഞ കൈവിഷവും
യാ അല്ലാഹ് ദുനിയാവു വല്ലാതെ നിന്നെ മറക്കുന്ന തെറ്റുകാരുടെ കൊയ്ത്ത് പാഠം ആയിക്കോണ്ടിരിക്കുന്നു
എന്നെ ന്റെ വീട്ടിൽ എത്തിച്ചതു മുതൽ ഉമ്മ മോന്റെ ആ പഴയ ബന്ധം അടുപ്പിച്ചു കൊടുത്തു കൈവിഷം അതിനു ഉമ്മാക്ക് കൂടുതൽ സഹായം ആയി പിന്നെ ഉമ്മ തോട്ടാൽ മോന് ആ വഴിക്ക് വരുന്ന മാസ്മരികത ഉമ്മാന്റെ കൈൽ സുരക്ഷിതം....
എന്നാലും ആയ പെണ്ണ് (ന്റെ കെട്ടിയോന്റെ ലൈൻ ഒരു വല്ലാതെ വിവരം ഇല്ലാത്തവൾ തന്നെ ഒരു മോനും ഭാര്യയും ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടും പഴയ ബന്ധം വീണ്ടും തുടരുന്ന അവളെ എന്ത് പേരിൽ വിളിക്കണം എന്ന് എനിക്കു അറിയില്ല
ഇയാൾ ഒക്കെ എന്ത് ഉസ്താദ് ആണ് ഇവരൊക്കെ ഇതാണോ പഠിച്ചത്
എന്നിട്ട് ഇപ്പോ ഈ അന്യ പെണ്ണിന്റെ സൗണ്ട് കേട്ട് വേണം ഇയാൾക്ക് ഉറങ്ങാൻ
ചേ- ഞാൻ മറക്കാൻ പറ്റാതെ ഇയാളെ ആണല്ലോ ഇപ്പോഴും ഈ ഹൃദയത്തിൽ സൂക്ഷിച്ചു വെക്കുന്നത് എന്റെ ഹൃദയം വല്ലാത്ത ഒരു സാധനം തന്നെ
ഉമ്മാന്റെ തിരിപ്പ് ആണെന്നുള്ള സത്യം മറ്റൊരു വശം പിടിക്കുന്നത് കൊണ്ടാവാം അല്ലെ - 🤤
തുടരും....
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*====================*
Comments