*മദീന* 💔💘
*➖➖➖➖➖➖*
*മീമിൽ തുടങ്ങിയ പ്രണയം*
*മീമിൽ മൊഞ്ച് തീർത്ത പ്രണയം*
*മീമിൽ ഹരം പകർന്ന പ്രണയം*
*മീമിൽ ലഹരിയായ പ്രണയം*
അതെ...*അത് *"മദീനയാണ്..."*
*"മദീന വാക്കുകൾ വിരളമായൊരു നേരത്തും നിന്നെ ഓർത്തിരിക്കാൻ വല്ലാത്തൊരു സുഖമാണ് ആവേശമാണ് ആനന്ദമാണ്*
*എന്തൊരു മൊഞ്ചാ നിന്റെ നാമത്തിനു പോലും നീ വെറുമൊരു ദേശമല്ല *"ഭൂമിയിലെ സ്വർഗ്ഗമായ ദേശം*
നിന്നെ പോലെ ഒരു പ്രണയിനിയെ ഞാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല അറിഞ്ഞിട്ടില്ല വായിച്ചിട്ടില്ല എഴുതിയിട്ടുമില്ല
ലോകത്തിന്റെ പ്രണയ നായകനെ തന്നെ സ്വന്തമാക്കിയ പ്രണയിനി *നീ വല്ലാത്ത ഭാഗ്യം തന്നെ നിന്റെ ഭാഗ്യം നിന്റെ ഭാഗ്യം നിന്റെ ഭാഗ്യം...*
നിന്നെ പ്രണയിക്കാൻ തന്നെ വല്ലാത്ത ആവേശമാണ് കാരണം *എന്റെ ഹബീബ് നിന്റെ വിരി മാറിൽ വിശ്രമിക്കുകയല്ലേ...പിന്നെന്തു വേണം നിനക്ക്*
നിന്നിൽ പെയ്തോഴിയുന്ന ഒരു പേമാരി ആയെങ്കിലും ഞാനൊന്ന് വർഷിച്ചിരുന്നു വെങ്കിൽ....
വയ്യ വയ്യ ഈ വിരഹം താങ്ങാൻ എനിക്ക് വയ്യ നിന്നെ കാണാൻ നിന്നെ കേൾക്കാൻ എന്റെ കണ്ണും ഖൽബുo വല്ലാതെ മോഹിക്കുകയാണ്
എന്നാണ് ആ ദിനം എന്നിൽ വന്നണയുക *ദിനം ഓരോന്നും കൊഴിഞ്ഞു തീരുബോൾ ആതി കൂടുകയാണ് മദീന കാണാതെ ഞാനാങ് മരിച്ചാൽ....യാ അല്ലാഹ്*
പിന്നെന്തിന് ഞാൻ ജീവിച്ചു എന്റെ ഹബീബിന്റെ മദീന കാണാതെ എന്റെ കണ്ണുകൾ മണ്ണിൽ ഉതിർന്നാൽ ഈ കണ്ണുനീർ തോരില്ലല്ലോ ഈ മനം അടങ്ങില്ലല്ലോ...
*എന്റെ മോഹം മദീനയാണ് എന്റെ ദാഹം ആശ്രയ മായ ഹബീബിലാണ്....*
മദീന കാണാതെ മരിപ്പിക്കല്ലേ അല്ലാഹ്...
മദീനയിൽ പോയി ഹബീബിനെ കണ്ട് ബഖീഇൽ ചുരുണ്ട് കിടക്കണം
*ദാഹമായ മദീന മനസ്സ് ആവേശ മായി പ്രണയിച്ച മദീന*
കണ്കുളിർക്കെ കാണണം
ഒരു ഭ്രാന്തിയെ പോലെ മദീന കണ്ട് രസിച്ചു ശിരസ്സറ്റു ബഖീഇൽ ഉറങ്ങണം
ഉണർവില്ലാതെ ഹബീബിനെ പ്രണയിച്ചു ആ പുണ്യ ഭൂമിയിൽ കിടക്കണം
*അർഹത ഇല്ലെന്നാലും ഈ പാപിക്ക് വ്യാമോഹങ്ങൾ ഔദാര്യം തന്നു ആഖിറം സലാമതു ആക്കല്ലാഹ്...*
😰😰😥😥🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*=================*
*mihraskoduvally123.blogspot.com*
*=================*
*-----------------------------*
Comments