*മദീന* ... *പ്രണയോൻമാതം*
*ഇശ്ഖ് എഴുതി നിർവൃതി പൂണ്ട നേരം മദീന ലഹരിയായ്...പാടിയാലും പറഞ്ഞാലും എഴുതിയാലും അവസാനിക്കാത്ത മാസ്മരികത മദീനത് തളം കെട്ടിനിന്നു...*
♥❤😰
*സ്വലാത്തിന് ശീലുകൾ ഹൃത്തടത്തിൽ പതിയണം...സ്വലാത്ത് എന്ന മന്ത്രം കൊണ്ട് ചുണ്ടിൽ എപ്പോഴും മധുരം കിനിയണം...*
*_صلی الله علی محمد صلی الله علیه وسلم_*
*ആവേശമായ് ആനന്ദമായ് ആമോതമായ് ഹബീബ് ഹൃദയം കാക്കുബോൾ അഭയമായ് ആശ്രയമായ് ഇരുകൈകൾ നീട്ടി മദീന മാടി വിളിക്കുന്നു ... കനലെരിയും ഹൃദയം കരുത്തേകി മുത്ത് റൂഹുo കാക്കുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*
*തളരാതെ ഓർമ്മകൾ മദീനത് പോകുന്ന മാത്രകൾ കനവിൽ കിനാവുകൾ തീർക്കുന്നു... ഇന്നെന്റെ ജീവിത പാതയോരമതിൽ പ്രതീക്ഷ തൻ മാരുതൻ തളിർക്കുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*
*മൊഞ്ചിന്റെ തങ്ങൾ മോഞ്ചേറും തിങ്കൾ മൊഞ്ചാൽ ഒരു മൊഞ്ചുള്ള കനിവ് തരും..*
*_صلی الله علی محمد صلی الله علیه وسلم_*
*മൊഞ്ചിന്റെ ദൂതരു വന്നണയും മൊഞ്ചുള്ള ഒരു നാളിൽ...മൊഞ്ചാൽ മൊഞ്ചിന്റെ ദിനവും നോക്കി ഞാൻ മൊഞ്ചാൽ ഇരിപ്പാണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*മൊഞ്ചുള്ള തങ്ങളെ എന്റെ മൊഞ്ചുള്ള തിങ്കളെ...മൊഞ്ചേറും മൊഞ്ചിന്റെ ദിന മെന്നിൽ ഒരുപാട് വയ്കല്ലെ...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹൃദയം കോർക്കും വേദനകൾ ക്ഷമനം തങ്ങളാ... ഹക്ക് അറിഞ്ഞു മാർഗം തന്ന ദീനിന് കാവലാ... എന്റെ നൂറുള്ളാഹ് കനിവേ സ്വല്ലള്ളാഹ് ...*
*_صلی الله علی محمد صلی الله علیه وسلم_*
*എന്റെ ഹബീബുള്ളാഹ് തിങ്കൾ റസൂലുള്ള...സത്യ നബിയുള്ളാഹ് നൂറേ ഹബീബുള്ളാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*
*എനിക്ക് അറിയില്ല നബിയെ എനിക്ക് അറിവും ഇല്ല കനിയെ അദബുകേടായി വന്നാൽ പൊറുക്കണേ നിധിയെ...*
*_صلی الله علی محمد صلی الله علیه وسلم_*
*മരണം വിളിക്കും മുൻപ് മദീന വിളിക്കണേ ... റൂഹ് പിരിയും മുൻപ് ഹബീബിനെ കണ്ടു കണ്ണ് കുളിർക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*
*അള്ളാഹ് ഈ ലജ്ജയില്ലാത്തവളുടെ വ്യാമോഹങ്ങൾ ഔദാര്യം തരണേ...*
*_صلی الله علی محمد صلی الله علیه وسلم_*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲🤲😰😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*=====================*
*mihraskoduvally123.blogspot.com*
*=================*
*-------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments