Skip to main content

*ദാഹമടങ്ങുന്നില്ലല്ലോ...ആശ മുറിയുന്നില്ലല്ലോ...പ്രതീക്ഷ ഏറി വരുന്നു കനവിനും നിനവിനും വല്ലാത്ത മൊഞ്ച്...*
❤♥
ഇശ്ഖ് മധുരിത മാവണം...
മദീനത്ത് പാറി പറക്കുന്ന പറവകൾകൊക്കെ എന്തൊരു മൊഞ്ചാലെ...മദീന നാമം പോലെ അവിടെ കാണുന്ന എല്ലാം മൊഞ്ചിൻ ഇതളുകൾ തന്നെ...

അവിടെ രാവും പകലും ഒരു പോലെ പുണ്യം നേടുന്ന തിരക്കിൽ ആശിഖീങ്ങൾ ഹബീബിനെ പ്രണയിക്കാൻ ആവേശം കൂട്ടുകയാണ്
ലോകം ആകെ പ്രണയ പ്രകീതി മദീനത്തേക്ക് അലയടിച്ചുയരുകയാണ് *മദീന മദീന മദീന*.
വിശ്വാസിയുടെ ഹൃത്തിലും ചുണ്ടിലും മൊഞ്ചുള്ള മദീനയാണ്...

പ്രയാസങ്ങൾ വലിഞ്ഞു മുറുക്കുമ്പോഴും ഹൃദയം മദീനയിൽ ആനന്ദം കണ്ടെത്തുകയാണ് ചുണ്ടിൽ സ്വലാത്തിന്റെ ശീലുമായ്....

കരയുന്ന കണ്ണിനും വ്യഥപൂണ്ട ഹൃത്തിനും ഒരേ ഒരു ആശ്വാസം മദീനയാണ് ഖൽബിന് കുളിരു തന്ന എൻ ഹബീബരുമാണ്.... ♥

കുണ്ടൂരിൽ ഉദിച്ച പ്രണയ ശീലും ഇമാം ബുസൂരി തൻ പ്രകീർത്തനവും ബുർദയായ് ഹൃദയം ഇശ്ഖ് പടർത്തിയ ബുസൂരി തങ്ങൾ ബഹറാണ്...കുണ്ടൂരിൽ ഉതികൊണ്ടത് നൂറാണ്...💚
ഇശ്‌ഖിന് ശീലുകൾ തീർക്കാനോ വര വർണ്ണനകൾ കൊണ്ട് മധുരം നിറക്കാനോ പാപി ഇവളിൽ ഇശ്ഖില്ല ❤😰

മനതാരിൽ ആശിഖിൻ തിരു നോട്ടം കാണുബോൾ വ്യഥ യാൽ നോക്കി ഇരിക്കാനേ പറ്റു അശ്രു നിറഞ്ഞൊരു മിഴികൾ നീറ്റലായി ഹൃദയം പേറുന്ന നോവേ ഉള്ളു... 😰😰😰

സ്വപ്നങ്ങൾ തീർക്കുന്ന മോഹ കൂടാരത്തിൽ ഇരുന്നു കിന്നാരം ഞാൻ ചൊല്ലാറുണ്ട് മദീനയിലെ മണൽ തരികൾ എന്നെ നോക്കി ചിരിക്കാറുണ്ട്...
😰ഞാനൊരു ഭ്രാന്ത്‌ മൂത്ത ഭ്രാന്തി ആയിരുന്നേൽ അവസ്ഥകൾ പ്രയാസങ്ങൾ മാനിക്കാതെ മദീനയിൽ അഭയം നേടാമായിരുന്നു...

വയ്യ എനിക്കിനിയും പ്രതീക്ഷയിൽ ഉണർച്ച ഉണ്ടെന്നാലും നിരാശകൾ വീണ്ടും നോവു പാടുകയല്ലെ...

ഞാനൊന്ന് ഖൈർ വന്നു ആ ബഖീഇൽ എത്തിയിരുന്നു വെങ്കിൽ എല്ലാം മറന്നു ഇശ്ഖ് പുണർന്നു അവിടെ ഉറങ്ങാമായിരുന്നു....

ഈ ഭ്രാന്തിന് അർത്ഥം നേടാമായിരുന്നു....
😰😰😰
*യാ അല്ലാഹ് പാപി ഇവളുടെ വ്യാമോഹം...ആശിച്ചു പോയി അർഹത ഇ ല്ലെങ്കിലും ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്*

*_صلی الله علی محمد صلی الله علیه وسلم_*💚❤
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
😰😰🤲🤲
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*==============-===*
*mihraskoduvally123.blogspot.com*
*=====================*
*------------------------------------*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...