Skip to main content


















*നിർജീവമായി കിടന്ന ഭൂമിയിൽ ജീവന്റെ കണിക അല്ലാഹു സുബുഹാന ഉവ്വ താആല പടച്ചു വെങ്കിൽ അതെന്റെ ഹബീബിനെ പ്രണയിക്കാൻ വേണ്ടി മാത്രമാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*മണ്ണും വിണ്ണിൽ പാറും പറവകളും പുൽ മേടുകൾ പോലും ഹബീബിനെ പ്രണയിച്ചു സുഖം കണ്ടേത്തിയിരിക്കണം....*
*_صلی الله علی محمد صلی الله علیه وسلم_*♥
*രാവാകുമ്പോൾ അസ്തമിച്ചു പോകുന്ന സൂര്യനെ നാം കാണുന്നില്ലെ... എന്റെ ഹബീബ് തേജസാൽ പൂർണ പ്രകാശത്തിൽ എപ്പോഴും ഉദിച്ചു നിൽക്കുകയാണ്...നൂറുൻ അലാ നൂർ...*
*_صلی الله علی محمد صلی الله علیه وسلم_*💛
*ഇതൊരു മൊഞ്ചുള്ള പ്രണയ ലോകം തന്നെ...എത്ര  പറഞ്ഞാലും വര വർണ്ണങ്ങൾ തീർത്താലും അക്ഷരങ്ങൾ മായ ജാലം സൃഷ്ടിചാലുo മതിവരാത്ത മൊഞ്ചുള്ള ലോകം...*
*_صلی الله علی محمد صلی الله علیه وسلم_*💘
*അക്ഷരങ്ങൾക്ക് ദാരിദ്ര്യo പേറുന്ന ഒരു മായ ലോകം ഈ പ്രണയ നിലാവിന് സ്വന്തമാണ്.... മൊഞ്ചുള്ള സ്നേഹലോകം കാണിച്ചു തന്ന സ്നേഹത്തിന് വക്താവ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആശിഖീങ്ങളുടെ പ്രണയത്തിന് മൊഞ്ച് കണ്ടു ഞാനും അന്തമില്ലാതേ ഇരിക്കുകയാണ്...അറിയുന്നില്ലല്ലോ...പ്രണയം നോവ് തീർക്കുകയാണല്ലോ...ഹൃദയം നൊമ്പരം പാടുകയാണല്ലോ...ഇശ്‌ഖിന് മാസ്മരിക ലോകം എനിക്കും സ്വന്തമാക്കണം...ഇശ്ഖ് അറിഞ്ഞു എനിക്കും മദീന ചേരണം...*
*_صلی الله علی محمد صلی الله علیه وسلم_*💝
*പ്രണയത്തിൽ മൊഞ്ച് തീർത്ത ബുർദ യുടെ വരികൾ എന്റെ ഹബീബ് കണ്ടു എത്ര സന്തോഷിച്ചു കാണും...അറിവില്ലാത്ത പാപിക്ക് മോഹമാണ്...ഖൽബ് ഉള്ളിൽ ദാഹമാണ്...എന്റെ ഹബീബിനെ സന്തോഷിപ്പിക്കാൻ...പക്ഷെ...എനിക്ക് അറിവില്ലല്ലോ  അറിയുന്നുമില്ലല്ലോ...മൊഞ്ചുള്ള പ്രണയം തീർക്കാൻ ആവുന്നില്ലല്ലോ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അറിവില്ല അല്ലാഹ് അദബും ഇല്ല അല്ലാഹ് എങ്കിലും എന്റെ വ്യാമോഹം നിറഞ്ഞ അത്യാഗ്രഹം ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്....*
*_صلی الله علی محمد صلی الله علیه وسلم_*💚
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😰😰😰🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️  *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=======================*
*-------------------------------------------*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...