*മുത്താണ് മുത്താറ്റൽ തങ്ങൾ അറിവിന് നിറവാണ് തങ്ക തിങ്കൾ...*
*_صلی الله علی محمد صلی الله علیه وسلم_*
*പ്രണയം വാക്കുകൾക്ക് അതീതമായ സത്യം എന്ന് ഞാൻ തിരിച്ചറിഞ്ഞു കാരണം പ്രണയത്തിനു ഒരു ആദ്യ വാക്കും അവസാന വാക്കും മദീനയിലാണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*ഓഹ്...മദീന നീ എത്ര ഭാഗ്യവതിയാ... എന്റെ ഹബീബിനു നിന്നെ വല്ലാതെ ഇഷ്ട മായിരിക്കുന്നു*
*_صلی الله علی محمد صلی الله علیه وسلم_*
*എന്തോരം സ്ഥലം ണ്ട് ഈ പടച്ചോന്റെ ദുനിയാവിൽ എന്നിട്ടും ന്റെ ഹബീബ് നിന്നെ മാത്രം തിരഞ്ഞെടുത്തു വയ്യ നിന്നോട് വല്ലാതെ അസൂയ തോനുന്നു...നിന്റെ ഭാഗ്യം ഓർത്ത് ഈ വ്യാമോഹിക്കും നിന്നെ ഒന്ന് കാണാൻ നിന്റെ മടിയിൽ കിടന്നുറങ്ങാൻ നിന്നിൽ മുത്തം ചാർത്താൻ...*
*_صلی الله علی محمد صلی الله علیه وسلم_*
*നീ എന്റെ സ്വപ്നമാണ് നീ എന്റെ പ്രാണനാണ്...നീ എന്റെ സ്വർഗ്ഗമാണ് എന്നെ ഒന്ന് വിളിക്കണേ...നിന്റെ വിളിയും കാതോർത്തു മറു പുറത്ത് ഞാൻ ആശയാൽ ആശ മുറിയാതെ കാത്തിരിക്കുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*
*സത്യം -ഇനി എന്റെ പ്രയാസങ്ങൾ എന്നെ പരിഹസിക്കില്ല കാരണം അവർ പല തവണ നാണം കെട്ടിരിക്കുന്നു ഇനി എന്റെ കടമകൾ ആണെന്റെ മുറവിളി അതിനൊരു ഖൈർ തന്നു എന്നെ വിളിക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*
*ആ മണ്ണിൽ വന്നൊന്ന് ഹബീബിനെ കാണണം ആാാ ദേശം കണ്ടു കണ്ണും ഖൽബും തിളങ്ങണം ആാാ ഭാഗ്യം ശിരസ്സറിഞ്ഞു ആ ബഖീഇൽ അറ്റു വീഴണം ഹാ...എന്റെ ഹബീബിന്റെ ഹരിത ഭൂമിയിൽ കിടന്നു ഇശ്‌ഖിന് മാലാകൾ കോർക്കണം...*
*_صلی الله علی محمد صلی الله علیه وسلم_*
*അതിരു കടക്കുന്നു വല്ലേ... അക്ഷരങ്ങളിൽ പോലും ലജ്ജ വരുന്നില്ല അല്ലേ...അതെ എന്റെ റബ്ബ് കാരുണ്യ വാനാണ് എന്നെ അറിയുന്ന എന്റെ റബ്ബ് ന്റെ മുമ്പിൽ എനിക്കൊരു ലജ്ജയുടെയും ആവശ്യം ഇല്ല പിന്നെ എന്റെ ഹബീബ് അതെന്റെ റൂഹാ...എന്റെ ഓരോ പ്രയാസവും കരുത്തു തന്നു ഹൃദയം കാത്ത രക്ഷ ന്റെ സുരക്ഷ...*
*_صلی الله علی محمد صلی الله علیه وسلم_*
*പിന്നെ ഞാൻ ആരെ പേടിക്കണം...ന്റെ അല്ലാഹ് വ്യാമോഹം അർഹത ഇല്ലാത്ത ഇവളുടെ അത്യാഗ്രഹം ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
😰😰😰🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=====================*
*---------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments