Skip to main content

*ഹബീബോരുടെ മദ്ഹിന് എന്തൊരു മൊഞ്ചാലെ...*  ♥💚
പാടിയാലും പറഞ്ഞാലും അക്ഷരങ്ങൾ മായ ജാലം തീർത്താലും എന്റെ ഹബീബോരുടെ മദ്ഹ് അവസാനിക്കുകയില്ല...

സാഗരം കണക്കെ അല്ല അതിലും മീതെ...ഒരായുസ് ഭ്രാന്തിയായി ഞാൻ ഈ ലോകം മുഴുക്കെ അലഞ്ഞു നടന്നാലും എനിക്ക് ന്റെ മുത്തിനെ കുറിച്ച്  അറിവ് വരുകയില്ല

ന്റെ മുത്തിന്റെ ഭാഷ സ്നേഹമായിരുന്നു വാക്കുകൾ മധുര മായിരുന്നു ശത്രുക്കൾ പോലും ആ മൊഞ്ചിന്റെ വാക്കുകൾ ശ്രവിച്ചു അന്തമില്ലാതെ ഇരുന്നു പോയില്ലേ...  💚

ഇതൊരു വല്ലാത്ത ലോകം തന്നെ...
*മദീന മദീന മദീന*
നിന്റെ ഭാഗ്യം നിന്റെ ഭാഗ്യം

ആശ്രിതർക്കു ആശ മുറിക്കാത്ത സ്നേഹ ലോകം ആശകൾക്ക് ജീവൻ നൽകിയ ആശ കേന്ദ്രം... ❤️

മൊഞ്ചുള്ള നാട് മൊഞ്ചുള്ള തങ്ങൾ വസിക്കും മൊഞ്ചിന്റെ നാട്...

ഏത് പാപിക്കും പരിഹാരമയോരു നേതാവ് പാവ പെട്ടവനും പണക്കാരനും  ആശമുറിക്കാത്ത തുല്യതയില്ലാത്ത രാജാവ്...

ദുനിയാവിന്റെ മോഹങ്ങൾ നമ്മെ വ്യാകുല പെടുത്തുബോൾ കരളുറപ്പൂ തന്ന നേതാവ്

അതെ...ഈ ദുനിയാവ് വ്യാമോഹങ്ങളുടെ പറുദീസയാണ് അത്യാഗ്രഹങ്ങളുടെ മുറവിളിയാണ്

പേടിക്കണം...ഓരോ സെക്കന്റും ആയുസിന്റെ മാറ്റ് കുറക്കുന്നു എന്ന് ഓർമയിൽ വേണം 😰

നിനക്ക് നിന്നെ കാക്കണ്ടെ...?
*വേണം*   
കാരണം *നീ ജനിക്കുന്നതിനു മുൻപ് നിനക്ക് വേണ്ടി അല്ലാഹന്റെ ഹബീബ് തേടിയ തേട്ടം ഉണ്ട്  *ആ ഹബീബിനെ മറക്കരുത് ആ സ്നേഹം വെടിയരുത്*

കാരണം പിന്നെ ഒരു പ്രതീക്ഷയില്ല പിന്നെ ഒരു കാവൽ ഇല്ല 😰

പിന്നെ നിനക്ക് ആരുടെ മുമ്പിലും യാജിക്കാൻ പോലും അർഹതയില്ല
കാരണം അല്ലാഹന്റെ ഹബീബ് തട്ടിയ കൈകൾ മറ്റാരും നോക്കുക പോലും ഇല്ല...കാണുന്നവർ നിന്നെ ആട്ടി ഓടിക്കും
😰😰😰
അല്ലാഹ്...ദുനിയാവിന്റെ ചതിയിൽ നിന്നും ഞങ്ങളെ കാക്കണേ...

ന്റെ ഹബീബെ മനസിന്റെ കോണിൽ തുറന്ന് പോയാൽ വാതിൽ അടക്കാൻ പറ്റാത്ത വിതം ഒരു സ്നേഹം ലോകം ഉണ്ട്  പ്രണയ കാവ്യം ഉണ്ട് അതിൽ വായും നായകൻ ന്റെ തങ്ങളാ...ന്റെ മൊഞ്ചുള്ള തിങ്കളാ ... ♥

ഞാൻ എന്തൊരു പരാജയ മാണ് എനിക്ക് ഇനിയും എന്റെ പ്രേമ ഭാജന ലോകം കാണാൻ ആയില്ലല്ലോ...അർത്ഥ ശൂന്യ മായ ജീവിതം....

മദീന കാണാത്ത കണ്ണുകൾ എനിക്ക് എന്തിനാ നബിയെ....

മദീന മദീന മദീന ആശകൾക്ക് ക്ഷമനം ഇല്ലല്ലോ...ആഗ്രഹങ്ങൾ അണപൊട്ടി ഒഴുകുന്നല്ലോ -എന്റെ ലോകം എന്റെ വിജയം എന്റെ സത്യം അതെന്റെ മുത്ത് തങ്ങളാ... 💚
*അഭയകേന്ദ്രമേ... മദീന എന്നെ വിളിക്കണേ...*
യാ അല്ലാഹ്...ന്റെ വ്യാമോഹം ന്റെ വ്യാമോഹം ന്റെ വ്യാമോഹം....
ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...
*_صلی الله علی محمد صلی الله علیه وسلم_*💚❤
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻  *സയ്യിദത്ത് മിഹ്റായാസീൻ*
*===================*
*mihraskoduvally123.blogspot.com*
*======================*
*----------------------------------------*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...