Skip to main content
😍
*മാമല നാട്ടിൽ മാരുതൻ തീർത്തൊരു മുഹബത്ത് അതിൽ ഹൃദയം പാടിയ കിസ്മത്*   💓❤
നാടും നഗരവും കാതും ഹൃദയവും മൊഞ്ച് തീർത്തൊരു പ്രണയം...വാക്കും അക്ഷരവും കൈ മലർത്തിയ മൊഞ്ച്...ഹാ ഇതെന്തൊരു പ്രണയം ഇതെന്തൊരു മൊഞ്ചു...ഹൃദയം വ്യഥ പാടിയ നോവറിഞ്ഞ അല്ലലുകൾ...😥💚

ഇശ്ഖ് അറിയില്ലെങ്കിലും എന്റെ ഹൃദയം മദീനയിലാണ്...

എന്റെ കാലുകൾ നടന്നൊന്ന് മദീന പുല്കിയിരുന്നെങ്കിൽ  എന്റെ വ്യഥകൾക്ക് ക്ഷമനം ലഭിച്ചേനെ...
😥😥
മദീനയുടെ മടിതട്ടിൽ ഉറങ്ങാൻ കൊതി പൂണ്ടു ഞാൻ ഭ്രാന്തി ആയിടുമോ...?
എന്റെ ഹബീബിന്റെ പാദം പതിഞ്ഞ പുണ്യ സ്വർഗ്ഗമിൽ മുത്ത മിട്ടു ആശ്വാസം പകരാൻ ശിരസു കുനിഞ്ഞു ഞാനും കാത്തിരിക്കുകയാണ്...ഹോ...എന്റെ മദീന എന്റെ ഹൃദയം അടങ്ങാത്ത അത്യാഗ്രഹ മോഹ കൂടാരമേ...എന്നെ ഒന്ന് വിളിക്കണേ...അന്ത്യ നിദ്ര തഴുകി വീഴും മുൻപ് ഒന്ന് എന്റെ ഹബീബിൽ ഹാരം ചാർത്താന് ഹൃദയം പ്രകഭനമാക്കിയ ചുണ്ടിൽ മധുരം നൽകിയ സ്വലാത്തിന് മൊഞ്ചു കൂട്ടാൻ  എന്നെ ഒന്ന് കണ്ടിടണെ...
😥❤💓
ക്ഷമന മില്ലല്ലോ ക്ഷമിക്കാൻ കഴിയുന്നില്ലലോ...?
സൊ -ബുന്ദി മറിഞ്ഞൊരു ഭ്രാന്തി ആയിരുന്നെകിൽ
ഞാൻ അലഞ്ഞു അലഞ്ഞു മദീന പുല്കു മായിരുന്നു
😥
പരി ഭ്രാന്തിയായി മദീനത്ത് മുത്ത മിട്ടു പാറി പറക്കുമായിരുന്നു...
എന്റെ ഹബീബിനെ കണ്ടു കണ്കോണില് സുറുമ ചാർത്തി സ്വസ്ഥ മായി ബഖീഇൽ ചുരുണ്ടു കൂടമായിരുന്നു
😥😥😥💚

വയ്യ വയ്യ എന്റെ കരളിന്റെ കുളിരെ...ഇനിയും വൈകരുതേ...ഈ വൈകിയ വേളകൾ അത്രയും നോവിൻ ഭാരം കൂടുകയാണ്... അടക്കാൻ ആവുന്നില്ല  തടയിടാൻ കഴിയുന്നില്ല എന്റെ മദീനത്തെ സുൽത്താൻ അത്രമേൽ ഹൃദയം കവർന്നിരിക്കുന്നു....
😥😥😥😥
മൊഞ്ച് തീർത്തൊരു മൊഞ്ചിന് കേതാരമേ...എന്റെ മദീന
എന്റെ മദീന
ഞാൻ ഒരിക്കൽ വരും എന്റ ഹബീബ് ഇശ്ഖ് അറിഞ്ഞു എന്നെ വിളിക്കും  അന്ന് എനിക്ക് ഉറങ്ങാൻ നിന്റെ വിരി മാറിൽ ഒരിടം തരണേ...
ചുരുണ്ടു കൂടാൻ ഒരിടം എന്റെ ഹബീബിന്റെ പുണ്യ ഭൂമിയിൽ എനിക്ക് മുത്ത മിട്ടു കിടക്കണം...
ഒരിക്കലും എഴുനേൽക്കാതെ...
എന്റെ ഹബീബിനെ പ്രണയിക്കണം മറ്റൊരു പ്രയാസവുമില്ലാതെ....

*രാജാധി രാജനായ അല്ലാഹ്... അത്യാഗ്രഹം ഈ ഉള്ളോളെ തടയിടാൻ കഴിയാത്ത വ്യാമോഹം അറിയാം അറിയാം*
*അല്ലാഹ് ഒരു അർഹതയുമില്ലെന്ന് എൻകിലും മോഹങ്ങൾ മൂടിവെക്കാൻ ഒക്കില്ലലോ...*
*നീ ഔദാര്യം തരണേ...നിന്റെ രക്ഷയും ശിക്ഷയും അത്ഭുതം നിന്റെ നന്മയും തിന്മയും സ്തുതിർഹം കനിയനെ...*
😥😥🤲🏻🤲🏻🤲🏻
*_صلی الله علی محمد صلی الله علیه وسلم_*💚❤

*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻  *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=====================*
*--------------------------------------------*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...