Skip to main content


















*ജീവിക്കുന്നുവെങ്കിൽ ഹബീബിനെ കാണാൻ ആയി ജീവിക്കണം ഓരോ മാത്രയും ഹബീബിനെ കാണാൻ കണ്ണും ഖൽബും മന്ധ്രിക്കണം  ഓരോ ചലനങ്ങളും ഹബീബിനെ ഓർത്തുകൊണ്ടായിരിക്കണം*
*_صلی الله علی محمد صلی الله علیه وسلم_*♥
*സത്യം പ്രണയിച്ചു തുടങ്ങിങ്ങിയാൽ സത്യ നായകൻ നമുക്ക് പ്രതീക്ഷിയെകും  ആശ്രയവും അഭയവും നൽകും...ഹൃദയം എപ്പോഴും ഹബീബിൽ ലയിച്ചു ജീവിക്കണം എങ്കിൽ ജീവിത വിജയം ഹബീബ് ആയിരിക്കും*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണിന്റെ കുളിരും കാതിന്റെ ശ്രവണവും ഹബീബ് ആയിരിക്കും...ഹൃദയം മദീനയിൽ വസിക്കുന്ന സമയം രാ  പകൽ എന്നില്ലാതെ ആനന്ദിക്കും...രാവേ...നീ മായരുതേ...ഹൃദയമേ  നീ ഓർമകൾക്ക് മൊഞ്ച് കൂട്ടനെ...മൊഞ്ചുള്ള നായകൻ നോക്കി ഇരിപ്പുണ്ട്...*
*_صلی الله علی محمد صلی الله علیه وسلم_*💘
*പ്രയാസങ്ങൾക്ക് മൊഞ്ച് കൂടിയപോൾ പ്രയാസമകറ്റാൻ പേരകിടാവിനെ തന്നെ ദൂതയച്ചു അഭയമെ...എന്റെ ഹബീബ് സത്യമാ...പ്രണയം ഹൃദയം ഏറ്റടുത്താൽ ഹബീബ് പിന്നെ രക്ഷയാ...*
*_صلی الله علی محمد صلی الله علیه وسلم_*💝
*നാവിനു വഴക്കം സ്വലാത്ത് ആവണം ഹൃദയത്തിന്റെ നാദം ഹബീബ് ആവണം കണ്ണിന്റെ തേട്ടം മദീന യാവേണം...റൂഹിന്റെ രക്ഷ താജരാവേണം...അതെ...ഹൃദയം മന്ധ്രിക്കുകയാണ്  ഹബീബ് വരുന്ന നേരം അവസാനിക്കാതിരുന്നെങ്കിൽ...*
*_صلی الله علی محمد صلی الله علیه وسلم_*❤
*സ്നേഹിക്കുന്നവർക്ക് സ്നേഹമാണ്...അഭയം തേടുന്നവർക്ക് അഭയമാണ്...എല്ലു നുറുങ്ങിയ ജീവിതയാത്രയിൽ ഉള്ളു നിറയെ സ്നേഹം തന്ന...സത്യം എന്റെ ഹബീബ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*എന്റെ പ്രയാസങ്ങളെ...നിന്നെ ഞാൻ ഇപ്പോൾ ബഹുമാനിക്കുന്നു കാരണം എന്റെ ഹബീബിനെ ഞാനൊന്ന് അകം നിറച്ചു പ്രണയിച്ചത് നീ എന്നെ തളർത്തിയപ്പോഴാണ്...ആശ്രയമായൊരു ആശഗേഹo...ഹൃദയം മന്ധ്രിച്ച മദീന പുരി...*
*_صلی الله علی محمد صلی الله علیه وسلم_*♥
*എന്റെ പ്രയാസങ്ങളെ  ഇപ്പോൾ നിനക്ക് മനസിലായില്ലേ...എന്റെ ഹബീബ് ആരാണെന്ന്...നീ പൂജ്യം ആയിരുന്നെന്ന് ഞാൻ പലവട്ടം ആവർത്തിചപോഴും നീ എന്നെ നോക്കി കൊഞ്ഞനം കുത്തി  പരിഹാസം അതിരു കടന്നിട്ടും  ഞാൻ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് നീ ഇപ്പോൾ അറിഞ്ഞില്ലേ...അതെ എന്റെ ഹബീബ് കൈ  വെടിയില്ല എന്റെ ഹബീബ് നിരാശപെടുത്തില്ല  എന്റെ ഹബീബ് സ്വാന്തനമാണ്  എന്റെ ഹബീബ് ആശ്രയമാണ്...മനസിലായില്ലേ...സത്യം എന്റെ ഹബീബ് സത്യമാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💘
*അടക്കം പറച്ചിലും പരിഹാസവും ചൂളി പോയില്ലേ...സത്യം സത്യനായകൻ തെളിവ് തന്നില്ലേ...അതെ എന്റെ ഉപ്പാപ്പ സ്നേഹമാണ് സ്വാന്തനമാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ബിലാലോരും സിദ്ധീഖോരും (റ:) രാ പകൽ അറിയാതെ പ്രണയം തീർത്തത് രക്ഷയായ നേതാവിനെയാ...ഒരു ദുനിയാവിന്റെ വ്യാമോഹങ്ങൾക്കും ആ പ്രണയം മണ്ണിട്ട് മൂടാൻ കഴിയില്ല കാരണം പ്രണയം റൂഹിൽ ഒട്ടിപ്പിടിചാൽ ഒരു മരണവും മണ്ണിൽ ചേർന്നാലും എന്റെ ഹബീബിനോടുള്ള പ്രണയം മണ്ണിൽ അലയില്ല...മണ്ണേ...നീ വെറും മണ്ണ്  പ്രണയം കാഴ്ചയിലല്ല...എഴുത്തിലല്ല...ഹൃദയം കറ കളഞ്ഞു സ്വീകരിച്ച റൂഹിലാ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*മൊഞ്ചുള്ള പ്രണയം നിറമുള്ള സ്വപ്നം ദുനിയാവ് മറക്കുന്ന സത്യമുള്ള വിജയം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*നാവിനു രക്ഷ ഹൃദയത്തിന് സുരക്ഷ കണ്ണിന്റെ ഭാഷ ഹൃദയം കണ്ട സുരക്ഷ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*എന്റെ ഹബീബ് രക്ഷ ഹൃദയം കാത്ത രക്ഷ സത്യം അറിഞ്ഞ സത്യത്തിനു രക്ഷ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*യാ അല്ലാഹ്...ഹൃദയം തന്ന രക്ഷ ലോകം കണ്ട സത്യം കണ്ണിനു നിരവതി തീരാത്ത കാഴ്ച...സ്വപ്നങ്ങൾ അവസാനിക്കരുത് എന്റെ ഹബീബ് അഭയം തന്ന ജീവിത യാത്ര സത്യമാൽ കാക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണിനും ഖൽബിനും പ്രകാശങ്ങള് നിറച്ചു ആഖിറം സലാമത് ആക്കല്ലാഹ്...*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🤲🤲🤲😰😰♥
*ദുആ വസിയ്യത്തോടെ*
✍️  *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=========================*
*-----------------------------------------------*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...