Skip to main content

*_صلی الله علی محمد صلی الله علیه وسلم_*💚❤
*വാക്കുകൾക്ക് അല്ല ഹബീബെ മൂർച്ച എന്റെ ഹൃദയം പാടും നോവുകൾക്കാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹൃദയം നീറി പുകയുകയല്ലേ...മനസിന്റെ അല്ലലുകൾ അക്ഷരങ്ങളായി വിങ്ങുന്നു നിധിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആരോടും പറഞ്ഞു തീർക്കാൻ കഴിയുന്നില്ല വാവിട്ടു കരഞ്ഞാലും നൊമ്പര മായുന്നില്ല കാണാനുള്ള ആതി മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ ഓരോ മാത്രയിലും മുഹബത്ത് തുടിക്കുന്നുണ്ട്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ പരിമിതികൾ അല്ലെ എന്നെ വീണ്ടും പ്രയാസത്തിലാക്കുന്നത്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഒരു മാത്ര പറവ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു നിധിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അഭയമായുള്ളൊരു മദീന ചേരാൻ പ്രണയമയുള്ളൊരു ദേശം കാണാൻ വല്ലാതെ ആഗ്രഹിച്ചു പോയി*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ അക്ഷരങ്ങൾ ആവുന്ന പൂന്തോപ്പിൽ വിരിയുന്ന പൂ മുട്ടുകൾ ഒരിക്കൽ വിടർന്നു ഞാനും മദീനയിൽ ചേരും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇതെന്റെ ഭ്രാന്തമായ മോഹങ്ങളല്ല മറിച്ചെന്റെ ഭ്രാന്തു പിടിപ്പിക്കുന്ന മോഹങ്ങളാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*സങ്കടവും സന്തോഷവും ഹബീബവർ ആവുമ്പോൾ മദീന അഭയമല്ലേ...എന്റെ കനവുകൾ എനിക്കെന്നും ആശ്രയവുമല്ലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ സ്വദിക്കാം സിദ്ധീഖ് തങ്ങളെ നിങ്ങളൊക്കെ എന്റെ ഹബീബിനെ എത്ര സ്നേഹിച്ചതാ...നിങ്ങളുടെ ഓരോ ചലനവും ആ ഹബീബിന്റെ പൊരുത്തത്തിൽ അല്ലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എനിക്ക് നിങ്ങളൊക്കെ നടന്നു കാലിനു സംരക്ഷണമേകിയ ചെരിപ്പിന്റെ ജന്മമെങ്കിലും കിട്ടിയാൽ മതിയായിരുന്നു*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ബിലാൽ തങ്ങൾ മധുര നാദം മീട്ടിയപ്പോൾ അതു കേൾക്കുന്ന ഒരു പറവ ആയെങ്കിലും ഞാനൊന്ന് ജന്മം കൊണ്ടിരുന്നെങ്കിൽ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഒടുവിൽ എന്റെ ഹബീബില്ലാത്ത ഈ മണ്ണിൽ ബിലാൽ ഇല്ലന്ന് പറഞ്ഞു ഓടി മറഞ്ഞ ബിലാൽ തങ്ങളെ... ഈ പാപിക്ക് അറിയുന്നില്ല ഹബീബിനെ ഭ്രാന്തമായുന്നു സ്നേഹിക്കാൻ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹാ...ആാാ സ്നേഹം എത്ര മധുരമുള്ളതാണ്...ആാാ ദിവ്യ പ്രണയം എഴുതിയ വരികളിലെ ഒരക്ഷരമായെങ്കിലും ഞാനൊന്ന് പിറവിയെടുത്തിരുന്നെങ്കിൽ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇല്ല ഹബീബെ...സഹിക്കാൻ ആവുന്നില്ല...ആശിഖീങ്ങൾ തീർക്കുന്ന ഇശ്‌ഖിന് സാഗരം കണ്ടു ഞാൻ വിറക്കുകയാണ് എന്റെ അക്ഷരങ്ങൾ പോലും ബലവുറ്റ താവുന്നില്ലല്ലോ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹോ...എന്റെ നഷ്ടമേ...ഹോ...എന്റെ ദാരിദ്ര്യമെ...നീ എന്നെ പരിഹസിക്കണ്ട കേട്ടോ...മദീനയിലെ മാത്രമല്ല ഈ ലോകം പടക്കാൻ കാരണമായ എന്റെ റസൂൽ എന്റെ ഉപ്പാപ്പയാണ് കേട്ടോ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*നീ വെറും വട്ടമാണ് വട്ട പൂജ്യം...നീ എത്ര എണ്ണിയാലും ഒന്നാവുകയില്ല പൂജ്യം തന്നെ ആയിരിക്കും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*നിർത്തിക്കോ നിന്റെ അടക്കം പറച്ചിൽ നിർത്തിക്കോ നിന്റെ കൊഞ്ഞനം കുത്തൽ എന്റെ ഹബീബാണ് എന്നെ സംരക്ഷിക്കുന്നത്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഞാൻ ജനിക്കുന്നതിനു മുന്പേ എനിക്ക് വേണ്ടി എന്റെ നാഥനോട് തേടിയ തേട്ടം...അതുമതി എന്നെ എന്റെ കനവുകൾ ഒരിക്കൽ സാക്ഷാത്കരിക്കും എന്നതിനുള്ള എന്റെ പ്രതീക്ഷ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹബീബ് എന്റെ ഹബീബ് അല്ലാഹ്...അതരം വിങ്ങുകയാണ് വാക്കുകൾ നീറുകയാണ് അക്ഷരം നിറം മങ്ങി കാണാതെ ഇരിക്കുകയാണ്... കാക്കണേ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹതയും വ്യാമോഹവും എന്റെ അത്യാഗ്രഹങ്ങൾ മൂടിവെക്കില്ലല്ലോ... ആവതാക്കല്ലാഹ്..*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*=============================*

Comments