*_صلی الله علی محمد صلی الله علیه وسلم_*💚❤
*അറിയില്ല ഹബീബെ പറയാൻ അറിവും ഇല്ല നിധിയെ...വാക്കുകൾക്ക് ദാരിദ്ര്യo പേറുന്ന അതബില്ല പാപിയാണ് റസൂലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പക്ഷെ...! എന്റെ ഹൃദയം ആകുന്ന പ്രണയകുടീരത്തിൽ അങ്ങയ്ക്കായി ഞാൻ കാത്തു വെച്ച പ്രണയനൊമ്പരം ഉണ്ട് ഹബീബോരെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഭ്രാന്തമായി മനസ്സിൽ അലയുന്ന നോവുകൾക്കോക്കെയും മദീനയുടെ ഗന്ധമാണ് നബിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹൃദയം എന്നോട് യുദ്ധം പ്രഖ്യാബിച്ചിരിക്കുകയാ നിധിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദീനയിൽ ചേരാൻ കാലുകൾ നടന്നു പ്രണയം തീർക്കാത്തതിന്റെ പേരിൽ...ഞാനും നീറി പുകയുകയാ ഹബീബെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഞാൻ എന്തൊരു ലജ്ജ ഇല്ലാത്തവളാ ഹബീബെ...അത്യാഗ്രഹം വീണ്ടും വീണ്ടും അർഹത ഇല്ലെന്ന് അറിഞ്ഞിട്ടും വെച്ച് പുലർപ്പിക്കുകയല്ലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അക്ഷരങ്ങൾ അത്പുകേടായി വന്നാൽ പൊറുക്കണേ കനിയെ...അറിവില്ല കേട്ടോ അറിയാൻ ഏറെ ആശവെച്ചു അറിവിനായ് ഉള്ളു നോവുന്ന പാപിയാ നിധിയെ പൊറുക്കണേ..*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്നോട് തന്നെ വെറുപ്പ് തോനുന്നു...ആശകൾ അത്യാഗ്രഹമായി നീറുമ്പോഴും ആശിഖീങ്ങളുടെ ഇശ്ഖ് കണ്ടിട്ട് പോലും ഞാനൊന്ന് ഭ്രാന്തിയാവുന്നില്ലല്ലോ...എനിക്ക് ദുനിയാവ് അറിയാത്ത ഭ്രാന്തിയായി അലയണം ഒടുവിൽ ദിക്ക് തെറ്റി മദീന ചേർന്ന് ഹബീബിനെ കണ്ടു ബഖീഇൽ ഇശ്ഖ് പറഞ്ഞു കിടക്കണം...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എനിക്ക് ലജ്ജ തോന്നുന്നില്ല അല്ലെ...എന്ത് ചെയ്യാനാ വ്യാമോഹം അടങ്ങാത്ത ആഗ്രഹം കൊണ്ട് ഞാൻ ദിനം കഴിക്കുന്ന വേദന എനിക്കല്ലേ അറിയൂ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എഴുതുന്നത് പൊള്ളയായ വാക്കുകൾ കൊണ്ടല്ല എന്റെ ഹൃദയം നീറും വിഗാരങ്ങൾ കൊണ്ടാണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇശ്‌ഖിന്റെ നിറകുടമായ ഉമർ തങ്ങൾ പോലും ഫഖീറായ ഉമർ വന്നു നബിയെ എന്ന് പറഞ്ഞെങ്കിൽ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഞാനെന്താണ് പറയേണ്ടത് നിധിയെ...അതിനൊത്ത വാക്കുകൾ പോലും ഞാൻ കാണാതെ തേങ്ങുക യല്ലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇല്ല നബിയെ ഇശ്ഖ് എനിക്ക് അറിയില്ല...വ്യഥകൾ നീറിയ മനസുമായി ഞാൻ മദീനയെ കാത്ത് രാ പകലാക്കുകയാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കണ്ണിന്റ കുളിരും ഹൃദയത്തിന്റെ തളിരും ശിരസ്സിന്റെ നേട്ടവും ഓർത്ത് ഞാനും രസിക്കുകയാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹ എന്റെ ദിനങ്ങളെ നിങ്ങൾക്ക് ഒന്ന് പെട്ടന്ന് ആഗതമായി കൂടെ...നോക്കി കണ്ണുകൾ കഴച്ചു ഈ സുഖമുള്ള നോവ് തേടി ചുണ്ടുകൾ മധുര സ്വലാത്തിന്റെ നാദം മീട്ടുകയാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഈ ഫഖീറിന്റെ കാത്തിരിപ്പിന് വിരാമം തരണേ...വ്യാമോഹം പടർന്നു അത്യാഗ്രഹം ഔദാര്യ മായി തന്നു എന്നെ കാക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആവതാക്കല്ലാഹ്...*
*ദുആ വസിയ്യത്തോടെ*
🤲🤲🤲😪❤️💔
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*=============================*
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments