*_صلی الله علی محمد صلی الله علیه وسلم_*💚❤
*പ്രണയം വല്ലാത്തൊരു ആനന്ദമാണ്...പ്രണയം വല്ലാത്തൊരു നിർവൃതിയാണ് എന്തെന്ന് പറഞ്ഞു അറിയിക്കാൻ കഴിയില്ല എങ്കിലും പ്രണയം വല്ലാത്തൊരു നോവുമാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ശൂന്യമായ ഹൃദയം എഴുതുന്ന ഇശ്‌ഖിന് ഒരിക്കലും ഭംഗി ഉണ്ടാവില്ല പക്ഷെ ഹൃദയം മുഴുവൻ ഹബീബ് നിറയുമ്പോൾ വരികൾ അറിയാതെ കൈകൾ ചലിച്ചു പോവുകയാണ് എങ്കിലും അത് എന്റെ പൊള്ളയായ ഹൃദയം മൊഴിയുന്ന വരികൾ ആണോ എന്ന് എനിക്ക് അറിയില്ല...*
😪😪😪😪🤲
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പക്ഷെ...!ഒന്ന് എനിക്ക് അറിയാം പ്രയാസങ്ങൾ എന്നെ വലിഞ്ഞു മുറുക്കിയപ്പോൾ എന്റെ ഹബീബ് എനിക്ക് സ്വാന്തനം തന്നു എല്ലാ പ്രയാസങ്ങളും തരണം ചെയ്തു ജീവിക്കാൻ പ്രതീക്ഷ തന്നു സുമ്മ അൽഹംദുലില്ലാഹ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹബീബ് വല്ലാത്തൊരു നിധിയാണ് അള്ളാഹു സുബുഹാന ഉവ്വതാആല നമുക്ക് തന്ന വഴിവിളക്ക്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പ്രകാശങ്ങളുടെ പ്രകാശം സ്നേഹങ്ങളുടെ ഉറവിടം... ലോകത്തിന്റെ നേതാവ്...കാലത്തിന്റെ ദാതാവ്...സത്യത്തിന്റെ പിതാവ്...അവസാനിക്കുന്നില്ല...എനിക്ക് അറിയില്ലല്ലോ എനിക്ക് അറിവും ഇല്ലല്ലോ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഞാൻ എന്തൊരു പരാജയമാണ് ഞാൻ എന്തൊരു നഷ്ടത്തിലാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എനിക്ക് എന്റെ ദൂതരെ കുറിച്ച് ഒന്നും അറിയില്ലല്ലോ...അറിയാൻ ശ്രമിക്കുബോൾ വീണ്ടും വീണ്ടും അറിയാത്തത്തിനു തൂക്കം കൂടുകയാണല്ലോ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അള്ളാഹ്...ഇതെന്തൊരു പരീക്ഷണം എനിക്ക് അറിയണം എന്റെ ഹബീബിനെ ഏതു ലോകമാണ് പൂർണമായി എനിക്കൊന്ന് പറഞ്ഞു തരുക*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അള്ളാഹ്...നീ പടച്ച ലോകമിൽ അതിനു മതിയായവ ഉണ്ടോ...എന്റെ ഹബീബ് പൂർണ തേജസ് അല്ലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇല്ല അല്ലെ...ഈ ലോകം മുഴുക്കെ ഞാൻ ഒരു ഭ്രാന്തിയെ പോലെ അലഞ്ഞു നടന്നാലും എനിക്ക് അതു പൂർണ മാക്കാൻ കഴിയില്ല എത്ര വായിച്ചാലും പഠിച്ചാലും തീരാത്ത പുസ്തകമാണെന്റെ ഹബീബ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹബീബ് എന്നെ സ്നേഹിച്ച പോലെ പോലും സ്നേഹിക്കാൻ കഴിയാത്ത പാപിയാ ഞാൻ പിന്നെ എങ്ങെനെ ഞാൻ ആ പുസ്തകം വായിച്ചു തീർക്കും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹോ...എന്റെ പരാജയങ്ങളെ നിങ്ങൾക്ക് എന്നും നൂർ മേനി തന്നെ... എന്റെ പരാജയം എന്റെ പരാജയം എന്റെ പരാജയം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇശ്ഖിന്റെ ബഹറായാ ബുസൂരി തങ്ങൾ പോലും കുഴഞ്ഞില്ലെ ഇശ്‌ഖിന് വരികൾ ചേർത്ത് കുളിരുബോൾ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പിന്നെ ഞാൻ ആരാ ലോക പരാജയം അല്ലെ ഇശ്ഖ് അറിയില്ല പ്രണയിക്കാൻ അറിയില്ല പറയുന്ന വാക്കുകൾ പോലും അറ്റം കാണാതെ ഉലയുകയാണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹബീബിനെ പൂർണതയിൽ ഒന്ന് കണ്ടിരുന്നേൽ സൂര്യൻ പോലും ഉതിക്കാൻ മറന്നേനെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദീനയിൽ പോയി ഹബീബിനെ കണ്ടു ബഖീഇൽ ഒരിടം തേടണം പൂർണമാവാത്ത വരികൾ തപ്പി അവിടേം സ്വർഗം തീർക്കണം ആവതാക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
😪😪😪🤲🤲🤲🤲💔
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*========================*
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments