*മതിവരുന്നില്ല നബിയെ...മതിയാവുന്നില്ല നിധിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദ്ഹുകൾ ലോകം പരക്കെ പരന്നു കിടക്കുബോൾ അതിൽ ഒരു തുള്ളി പോലും എഴുതി തീർക്കാൻ ആവാതെ ഇശ്ഖ് അറിയാത്ത പാപി ആയല്ലോ കനിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എത്ര വർഷം എഴുതിയാലും അവസാനിക്കുകയില്ലല്ലോ ആ സാഗരം വീണ്ടും വീണ്ടും അറ്റം കാണാ ബഹർ പോലെ നിരന്നു കിടക്കുകയല്ലേ മുത്തേ മുഹബത്ത്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മുഹബത്ത് പെരുത്ത് ഇശ്‌ഖിന് വരികൾ കോർത്തു ഞാനും ആ തിരു സവിതം അണയും സ്വീകരിക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഈ ഫഖീറിനെ വെറും കയ്യോടെ മടക്കരുതേ...ദർശനം തന്നു ബഖീഇൽ ഒരിടം തന്നാൽ മതി മുത്തിനെ പ്രണയിച്ചു ഞാൻ അവിടെ കിടക്കാം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അങ്ങേയുടെ ചാരെ ഇരുന്നു ഇശ്ഖ് അറിയാ ഇശ്ഖ് എഴുതി ഞാനും നിർവൃതിയണയാം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വരികൾക്ക് മുഹബത്ത് ഇല്ല അല്ലെ...അക്ഷരങ്ങൾക്ക് ഭംഗി വരുന്നില്ല അല്ലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എങ്ങനെ വരാനാ നിധിയെ അങ്ങയുടെ ആശിഖാത്തുകൾ എഴുതുന്ന പോലെ ഇശ്ഖ് വരുന്നില്ല ദുർബല യാണ് ഫഖീർ ആണ് വ്യാമോഹിയാണ്*
😪😪😪
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എങ്കിലും എന്റെ തങ്ങളായ തിങ്കൾ കരുണയല്ലേ...കാരുണ്യം അല്ലെ...പാപിയായ ഈ മോളെ മനഭാരം കുറച്ചു ആ സവിതം വിളിക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആാാ വിളിയും പ്രതീക്ഷിച്ചു രാവു പകലാവുന്നത് എന് മനമിൽ ഇശ്ഖ് നിറച്ചു ഹൃദയം തേങ്ങും നേരം ഒന്ന് വരണേ...ഈ മോളെ ഒന്ന് വിളിക്കണേ...ആ വിളികൾക്ക് വേണ്ടി മാത്രമാണ് ഇന്ന് ഞാൻ ജീവിക്കുന്നത്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഈ ലോകം കബടതകൾ നിറഞ്ഞതാ ഉപ്പാപ്പ എനിക്ക് ഇഷ്ടല്ല എനിക്ക് ആ മദീനയാ ഇഷ്ടം എനിക്ക് ന്റെ ഹബീബ് തങ്ങളെ ചാരെ ഇരിക്കാനാ ഇഷ്ടം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹത ഇല്ലെന്ന് കരുതി വരാതിരിക്കരുതേ...ഈ മോൾക്ക് വ്യദ ചൊല്ലാൻ എന്റെ ഹബീബ് അല്ലാതെ ആരൂല്ല ആരും വേണ്ട*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹൃത്തിൽ നിറച്ചും മുത്താ ഖൽബ് മുഴുവൻ ന്റെ ഹബീബാ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ന്റെ ഉപ്പാപ്പ തന്ന സ്നേഹം ആവോളം ഉള്ളപ്പോൾ ഈ ലോകം തന്നെ വെറുത്തു പോവാ... അല്ലേലും ദുനിയാവ് എന്തിനാ ലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ന്റെ ഉപ്പാപ്പന്റെ ചാരെ ബാഖീഇൽ എനിക്ക് ഒരിടം ഒതുങ്ങി കൂടാൻ അതു മതി റബ്ബേ... വ്യാ മോഹം അത്യാഗ്രഹം ഫഖീറിന്റെ അർഹത ഇല്ലാത്ത നെഞ്ചിടിപ്പു ഔദാര്യ മായി തന്നു കനിയണം അള്ളാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇനി ഒന്നും ചോയ്ക്കൂല ന്റെ മുത്തിനെ കണ്ടു കണ്ണു കുളിരണിഞ്ഞു ബഖീഇൽ ഒരിടം അതു മതി*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാ മോഹം അള്ളാഹ്... ലജ്ജ ഇല്ലാത്ത അത്യാഗ്രഹം ആവതാക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
😪😪🤲🤲🤲💔
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*========================*
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..
Comments