Skip to main content

















*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള നാട്ടിൽ ഞാൻ മൊഞ്ചുള്ള മുഹബത്തുമായി എന്ന് വരും ഹബീബെ...*
*_صلی الله علی محمد صلی الله علیه وسلم_*
*മാദിഹീങ്ങൾ മദ്ഹോലി തീർക്കുബോൾ അകതാരിൽ ആശ കോരുത്തോരു നേരം ഞാൻ തേങ്ങുന്നു...മൊഞ്ചുള്ള നാമം മൊഞ്ചുള്ള വതനo മൊഞ്ചിലും. മൊഞ്ച് തീർത്ത സുന്ദര ദേശം...*
*_صلی الله علی محمد صلی الله علیه وسلم_*
*മദീന ചേലിൽ നബീനാ മൊഞ്ചിൽ ഇശ്ഖുകൾ കോർത്തു ഞാനും നൊമ്പരം പാടി അക്ഷരം നെയ്തു  ഞാനും മാറ്റോലി കൂട്ടി...*
*_صلی الله علی محمد صلی الله علیه وسلم_*
*അറ്റം കാണാത്ത ഒരു മാസ്മരിക ലോകം ഇത് വല്ലാത്തൊരു പ്രണയം തന്നെ എണ്ണിയാൽ അവസാനിക്കാത്ത സാഗരം പോലെ...എന്റെ ഹബീബി പ്രകാശങ്ങൾക്ക് മേൽ പ്രകാശം പരത്തി...*
*_صلی الله علی محمد صلی الله علیه وسلم_*
*അങ്ങ് അറേബ്യയിലും എന്നീ മാമല നാട്ടിലും പ്രണയത്തിനൊരു അവസാന  വാക്ക് ഉണ്ടെകിൽ അതെന്റെ മദീനയാണ് അതെന്റെ ഹബീബ് തങ്ങൾ ആണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*ഇരുൾ മൂടിയ ജീവിത അന്ധകാരത്തിൽ പ്രകാശം പരത്തി എന്റെ ഉപ്പാപ്പ വന്നപ്പോൾ ഇരുൾ നീങ്ങി വെളിച്ചം പരന്നു ഹോ...ഇത് വല്ലാത്ത ലോകം ആസ്വതിചിട്ട് മതി വരാത്ത പ്രണയ ലോകം ഈ പ്രണയം ഒരു പ്രായത്തിനും ഒരു ദുരന്തങ്ങൾക്കും മറയിട്ട് നിർത്താൻ കഴിയില്ല കാരണം ആ മറ എന്റെ ഹബീബിന്റെ പ്രകാശം തകർത്ത് കളയും...ശരീരം മണ്ണോടു ചേർന്നാലും പ്രണയം മണ്ണോടു ചേരില്ല അതെന്നും ഹബീബിൽ ലയിച്ചു ഇശ്ഖ് മൂളും...ജീവിതവും ജീവനും ഹബീബിലാണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*ഒരു ശക്തിക്കും എന്നെ തളർത്താൻ കഴിയില്ല കാരണം എന്റെ ശക്തി എന്റെ ഹബീബ് തങ്ങൾ ആണ് ലോകത്തിന് ഉദയം ജീവിതത്തിനു ആതാരം എന്റെ മുത്ത് നബി... അതെ എന്റെ ഹൃദയം വിജയബേരി മുഴക്കുകയാണ്...ഹബീബ് എന്ന സത്യമുള്ള വിജയം...*
*_صلی الله علی محمد صلی الله علیه وسلم_*
*ഒരിക്കൽ മദീന ലക്ഷ്യം വെച്ച് ഞാൻ എന്റെ കരളിനെയും കൂട്ടി മുത്ത് മോനെ വാരിഎടുത്ത് റൂഹിന്റെ അരികിൽ ചേരും വ്യഥ കൾ ചൊല്ലി കണ്കുളിർന്ന് ബഖീഇൽ ഒരിടം വാങ്ങി ചുരുണ്ടു കൂടി ഞങ്ങൾ അവിടെ കിടക്കും ഭ്രാന്ത മായ മോഹങ്ങൾ കൊണ്ട് മദീന ചേരുന്ന ദിനം അയവിറക്കി നിൽക്കുകയാണ് ഞാൻ...*
*_صلی الله علی محمد صلی الله علیه وسلم_*
*അല്ലാഹ്...ഈ ഭ്രാന്തിയുടെ ഭ്രാന്തമായ വ്യാമോഹം...കടിഞ്ഞാൺ സൂക്ഷിക്കാൻ കഴിയാതെ ചിതറി കിടക്കുന്ന അത്യാഗ്രഹം അർഹത ഇല്ലെന്നാലും ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്....*
*_صلی الله علی محمد صلی الله علیه وسلم_*💚❤
❤محمّدٌ سيّدل كونيني و ثّقليني ول فريقين من غربٍ و من عجمى ❤
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😰😰🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️  *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*========================*
*-------------------------------------------*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...