*ഹൃദയം സ്നേഹം കൊണ്ട് നെയ്തെടുക്കണം...പ്രണയം ശിരസു കാർന്ന് തിന്നണം...ഇശ്ഖ് മനമാകെ കുളിരു കോരി ഒഴിക്കണം...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കണ്ണും ഖൽബും മദീന നിറഞ്ഞൊഴുകണം...വാക്കുകൾ ഇശ്ഖ് നിറഞ്ഞതാവേണം...അക്ഷരങ്ങൾ പ്രണയം തുടിച്ചു ലോകം കീഴടക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അതറിഞ്ഞു ഹബീബ് സന്തോഷിക്കണം...ഹൃദയം ഇശ്ഖ് നിറഞ്ഞൊരു ഭ്രാന്തി ആവണം ലോകം മറന്ന് പരിസരം മറന്ന് ഇശ്ഖ് പാടി എഴുതി നടക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഒടുവിൽ നടത്തം മദീനയിൽ അവസാനിപ്പിച്ചു ഹബീബിനെ കണ്ടു സന്തോഷിക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇനിയൊരു ലോകം കാണാതെ മിഥ്യ മാത്രം നടമാടുന്ന ദുനിയാവ് മറന്ന് ബഖീഇൽ സ്വസ്ഥമായി ഉറങ്ങണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഒരിക്കലും ഒരു ഉണർവ് ലഭിക്കാത്ത ഉറക്കം...ഹബീബിനെ ഇശ്ഖ് വെച്ച് അവിടെയും സ്വർഗം തീർക്കണം...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹത ഇല്ല അറിവും ഇല്ല എങ്കിലും ആശകൾ മൂടിവെക്കാൻ ഒക്കില്ല നബിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹിയാണ് അത്യാഗ്രഹം വാക്കുകൾ പോലും പുറത്ത് കാണിക്കുന്നുണ്ട് എങ്കിലും അത്യാഗ്രഹം ഔദാര്യ മായി തന്നു എന്റെ ആഖിറം സലാമത് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
*സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*==========================*
*------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments