*ഫകീർ ആണ് നബിയെ അങ്ങയുടെ നാമം പോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത ഫകീർ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പ്രണയിക്കാൻ അറിയുന്നില്ല ഇശ്ഖ് അറിഞ്ഞു പ്രവർത്തിക്കാനും അറിയില്ല ഉള്ളം നീറുകയാണ് നബിയെ പാപിയായി പോയി നിധിയെ ഫകീർ ആയി പോയി കനിയെ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പ്രകാശിക്കാൻ മറന്ന മിന്നാമിന്നിയെ പോലെ ഹൃദയം മദീനയിൽ ചേരാൻ വെമ്പുകയാണ് പക്ഷെ അതിനുള്ള വഴികൾ പലതും തടസം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹബീബ് നടന്നു നീങ്ങിയ മണൽ തരിയോളം പോലും ഒരു വജ്രവും തിളങ്ങിയില്ലല്ലോ തിങ്കളെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദീനയെ പ്രണയിക്കാൻ ഞങ്ങള്ക്ക് വല്ലാത്ത ഒരു ആവേശമാണ് ആഹ്ലാദമാണ് സന്തോഷമാണ് എന്നാൽ മദീനയിൽ ചേരാത്ത ശിരസ്സാണ് ആവതാക്കല്ലാഹ്...*
😪🤲🤲🤲
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇശ്ഖ് അറിഞ്ഞ ഖൽബാവേണം മിസ്‌ക് പരത്തും മരണം ആവണം അതും ബഖീഇൽ ആയിവേണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കണ്ണും ഖൽബും തളർന്നൊരു നേരം കരളിൽ കുളിരായി എന്റെ ഖൽബോന്ന് വന്നിരുന്നെങ്കിൽ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ശിരസു തളർന്നു പറന്നു ബഖീഇൽ വീഴണം ഹരിത ഭംഗിയിൽ മുങ്ങി കണ്ണുകൾ തിളങ്ങി ഹബീബിനെ കണ്ടു നിദ്ര തഴുകണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദ്ഹ് എഴുതി ഈ ലോകം അങ്ങ് മറക്കണം...ദിശ തെറ്റി മദീനയിൽ ചേരണം ഇശ്ഖ് പാടി പാടി തളരണം ഓർമ നഷ്ടപ്പെട്ടു സൊ ബോധം ഇല്ലാതെ തളർന്നു ആ ബഖീഇൽ ഉറങ്ങാണം ഒരിക്കലും ഉണരാത്ത ഉറക്കം തഴുകണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇശ്ഖ് അറിയാത്ത ഫഖീറിന്റെ വ്യാമോഹം പ്രണയം അറിയാത്ത ദരിദ്യന്റെ അത്യാഗ്രഹം സ്നേഹം അറിയാത്ത സ്നേഹിതയുടെ വാക്കുകൾ പൂർണമാവാത്ത....എന്തോ അറിയില്ല...അറിവും ഇല്ല...*
😪😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എനിക്കും പ്രണയിച്ചു പ്രണയിച്ചു പ്രണയ സുഖം അറിഞ്ഞു എന്റെ പ്രിയനേ കണ്ടോന്ന് മരിക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഞാൻ ജീവിച്ചതിൽ ഒരർത്ഥo വേണ്ടേ നബിയെ...വെറും മയ്യത്ത് എന്ന് നാളെ മലക്കുകൾ പോലും പറയുന്ന മരണം എനിക്ക് വേണ്ട നിധിയെ... എനിക്ക് ഉപ്പാപ്പന്റെ കുളിർ കുളിർ കണ്ണിനും ഖൽബിനും തട്ടിയ മോളാവേണം*
😪😪😪😪🤲💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഖൽബറിഞ്ഞു ഇശ്ഖ് വെക്കണം ഹൃദയം അറിഞ്ഞു പ്രണയിക്കണം സ്നേഹം അറിഞ്ഞു സ്നേഹിക്കണം*
😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹത ഇല്ലെന്ന് പറഞ്ഞാ ഞാൻ കേൾക്കുല എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്താൻ തുടങ്ങിട്ട് കുറെ ആയി മടുത്തു എനിക്ക് ഇനിയും വയ്യ ഖൽബ് അറിഞ്ഞ ഇശ്ഖ് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഉപ്പാപ്പാക്ക് പോരുത്തവും ഇഷ്ടവും ഇല്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല വേറെ പറയാൻ എന്റെ കയ്യിൽ ഒന്നും ഇല്ല അല്ലാഹ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*നീ തന്ന ഒരു അനുഗ്രഹത്തിനുപോലും ഞാൻ ശുക്ര ചെയ്തിട്ടില്ല പറയാൻ മാത്രം സ്വലാത്തോ ഇല്ല പക്ഷെ എന്റെ ഹബീബ് എന്റെ ഹബീബ് എന്റെ ഹബീബ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വേറെ ഒന്നും എനിക്ക് ഇല്ല വേണ്ട തന്നെ... അതൊന്നു ഔദാര്യമായി ആ മദീനാ മണ്ണിൽ ഉപ്പാപ്പനെ കാണാൻ അല്ലാഹ് ആവതാക്കല്ലാഹ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*===========================*
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..
Comments