*കണ്ണറിഞ നൂറിന്റെ ഖൽബിലെ ഭംഗി എന്റെ ഹബീബ്...ലോകം കണ്ട സ്നേഹത്തിന് പ്രണയ നിലാവ് എന്റെ ഹബീബ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ബുസൂരി തങ്ങളും ഉമർ ഖാളിയും കുണ്ടൂരിൽ ഉതിചുള്ള പ്രണയ ഭംഗിയും അസ്സാനും സാബിത്തും കണ്ട ലോകവും കുളിരു കോരി ഓർമയിൽ ഇന്നും നീറുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*♥
*പിന്നെയും പിന്നെയും ആശയാണ് ആശകൾ മുറിയാത്ത ആശ കേന്ദ്രമാണ്...എന്റെ ഹബീബ് അഭയമാണ്...മത -ഭേദ മില്ലാതെ അറിഞ്ഞുള്ളോരു നേതാവാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*സൂര്യനും ചന്ദ്രനും കാണാ പ്രകാശമാണ് കണ്ടൊരു മാത്രയിൽ തല താഴ്ന്നതുമാണ്...മേഖങ്ങൾ തണലിട്ട മരതകമാണ്...ലോകം അഭയം തന്ന നേതാവാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💘
*മുത്ത് ഹബീബ് സത്യ ത്വബീബി...കാലത്തിനു കാലൊച്ച തീർത്ത ഹബീബി...ലോകം വാഴ്ത്തുകൾ തീർത്ത നേതാവ്...ആശ്രിതർക്ക് ആശ്രയമായി വന്ന റസൂൽ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*മൊഞ്ചിലും മൊഞ്ചുള്ള മൊഞ്ചിന് വാഹകർ...മൊഞ്ചേറിയ ലോകത്തിന് ഇശ്‌ഖിന് നിലാവ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ഹൃദയം തീർത്തൊരു പ്രണയ സാഗരം നോവറിഞ്ഞു കനിഞ്ഞുള്ള സത്യ നിലാവ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആശിച്ചു പോയി നബിയെ...ഇശ്ഖ് ഉള്ളോരേ ഇശ്ഖ് എഴുത്ത് കാണുബോൾ ഉള്ളം നീറിപോയി ...എനിക്കും ആഗ്രഹം എനിക്കും ആവേശം എന്റെ ഹബീബോരിൽ മദ്ഹ് എഴുതാൻ...അറിയില്ല അറിവും ഇല്ല അദബുകേട് വന്നാൽ പൊറുക്കണേ...അറിവില്ലായ്മ എഴുതുന്ന നോവുകൾ അതിക്രമിച്ചിരിക്കുന്നു വെങ്കിൽ പൊറുക്കണേ...ആശിച്ചു പോയി കനവാൽ നിനവ് തന്ന മദീന ചേർക്കണേ...കാത്തിരിക്കുന്നു വേദനയാൽ ആ ദേശതേക്ക് എന്റെ മുത്തിന് വിളിയും കാത്തു...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അർഹത ഇല്ലെങ്കിലും ആശിക്കാതിരിക്കാൻ ഒക്കില്ലല്ലോ...എന്റെ ഹബീബി ആശ കേന്ദ്രമല്ലേ...ആശകൾക്ക് ജീവൻ തന്ന അഭയകേന്ദ്രo...*
*_صلی الله علی محمد صلی الله علیه وسلم_*💚
*വ്യാമോഹം എന്നറിയാം അർഹത ഇല്ലെന്നും അറിയാം എങ്കിലും ഔദാര്യം തന്നു എന്റെ അത്യാഗ്രഹം ആവതാക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*പ്രതീക്ഷയിൽ വളർച്ചയുണ്ടെങ്കിൽ വളർച്ചയിൽ പ്രതീക്ഷയുണ്ടാവും...*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😰😰🤲🤲🤲♥
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=========================*
*----------------------------------------==*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments
بارك الله فیكم فی الدنيا والآخرة
اوصیكم بدعاء