Skip to main content










Mmmmmm 



*ഒരായിരം വർണജാലകങ്ങൾ വിണ്ണിലുധിച്ചാലും എന്റെ ഹബീബിന്റെ നൂർ   എന്റെ കണ്ണിന് കാണാൻ ശക്തി യില്ലാത്ത വർണം കാതിനും ഹൃദയത്തിനും ആ വർണം ഉൾകൊള്ളാൻ ഉള്ള കഴിവ് ഔദാര്യ മായ് തന്ന് ഈ പാപിയുടെ വ്യഥ ഒന്നു തീർക്കു ഹബീബെ അർഹത ഇല്ലെന്നാലും മനസിന്റെ കടഞ്ഞാണ് പിടക്കാന് ആവുന്നില്ല മദീന മോഹം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന്  ഹാ എന്റെ കഴിവുകേടെ... എന്റെ അർഹത ഇല്ലായ്മയെ.... നീ വീണ്ടും വീണ്ടും എന്നെ വേദനിപ്പിക്കുന്നു വല്ലോ*
😪😪😪♥️💚
*എന്റെ ഇശ്ഖ് ഹൃദയത്തിന്റെ നോവും ശിരസ്സിലെ ദാഹവുമായി നിലകൊള്ളുമ്പോൾ വീണ്ടും അതൊരു നുണയെന്ന് ഞാനും ധരിക്കണോ എന്റെ ഇശ്ഖ് സത്യമാവുന്നില്ലേ നബിയെ എനിക്ക് അങ്ങയെ സ്നേഹിക്കാൻ അറിയുന്നില്ലേ എന്റെ കഥനം മദീനയാണ് എന്റെ എല്ലാം ഹബീബവരാണ് ഇല്ല ഇതൊരു കള്ളമെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല*
😪😪😪😪😪
*വയ്യ കേട്ടോ രാവുകൾ പകലുകളായി നിലനിൽക്കെ എനിക്കന്റെ മോഹം വേണ്ടെന്ന് വെക്കാൻ കഴിയില്ല കേട്ടോ എന്റെ ഹബീബെ ഒന്ന് വന്നൂടെ കനവിലായി ഒന്നേന്റെ കഥന ഭാരം ഞാനും ഇറക്കി വെക്കട്ടെ*
😪😪😪😪
*ആഷിഖീങ്ങള് പ്രണയിച്ചു പ്രണയിച്ചു പ്രണയ വിസ്മയം തീർക്കുമ്പോൾ എനിക്കങ്ങയെ പ്രണയിക്കാൻ അറിയാതെ അശ്രു പൊഴിക്കുകയാണല്ലോ*
😪😪♥️💚
*ഇല്ല എന്റെ പ്രണയം ഭാഷകൾക്ക് അന്യമാണ് എന്റെ വാക്കുകൾ ഞാൻ ഇശ്‌ഖിൽ പണിതീർത്തു മെനഞ്ഞെടുത്തതാണ് സ്വീകരിക്കണേ...*
😪♥️💚😪
*വ്യാമോഹം മാണ് അതപു കേടായി കാണരുതേ ഈ ഉള്ളോൾക്ക് അങ്ങല്ലാതെ ഒരാശ്രയം ഇല്ല കേട്ടോ അങ്ങിൽ കഥനങ്ങൾ ഭാരമേൽപ്പിച്ചു സന്തോഷം നടിച്ചു അങ്ങെയേ പ്രണയിച്ചു ഞാനും ജീവിതം ആസ്വദിക്കുകയാണ് സ്വീകരിക്കണേ നിധിയെ...*
😪😪😪♥️
*യഥാർത്ഥ ഇശ്ഖ് ആക്കിത്തരണേ നബിയെ ബിലാലോരും കഹ്ബോരും തന്ന ഇശ്ഖ് സിദ്ധീക്കു തങ്ങളും അലിയാരും തന്ന സ്നേഹം (റ :) ഓർക്കുമ്പോയെ പേടിയാണ് എന്നിൽ വിരിയുന്ന വികാരം പ്രണയേമെന്നോ ഇശ്ഖ് എന്നോ സ്നേഹമെന്നോ പറയാൻ അർഹത ഇല്ലെന്ന ബോധം മനസിനെ വേദനിപ്പിച്ചു എങ്കിലും അങ്ങന്നെ കൊതിപ്പിച്ചതല്ലേ ആഷിഖീങ്ങളുടെ ഇശ്ഖ് കണ്ടു ഞാനും വേദനിച്ചതല്ലേ...*
😪😪😪♥️💚
*അല്ലാഹ് എന്റെ ഇശ്ഖ് വർധിപ്പിച്ചു തരണേ... എനിക്കന്റെ ഹബീബിനെ പ്രണയിച്ചു പ്രണയിച്ചു മരണം പോലും ആാ പ്രണയത്തിൽ ആസ്വദിച്ചു മരിക്കണം വ്യാമോഹം അടങ്ങാത്ത പ്രണയത്തിന്റെ അർഹത ഇല്ലാത്ത വ്യാമോഹം ആവതാക്കല്ലാഹ്*
😪😪😪😪
*എന്റെ ആശിഖീങ്ങളെ ഈ പാപിയെ കൂടി നിങ്ങളെ ദുആയിൽ ഉള്പെടുത്തണേ എന്റെ പെരുടുത്തു പറഞ്ഞോന്നു ദുആ ചെയ്യണേ... ആാ ദുആ കൊണ്ടെകിലും എന്റെ ഇശ്ഖ് ഒന്ന് വർധിക്കട്ടെ..*🤲🤲🤲
😪😪😪😪
*ഓരോ എഴുത്തിലും വേദനയോടെ വാക്കുകൾ നിറയുന്നത് ഇശ്ഖ് എന്നിൽ ഒരിക്കലെങ്കിലും പേമാരിയായി വര്ഷിച്ചിടും എന്ന മോഹത്തിലാണ്*
😪😪😪😪
*ആവതാക്കല്ലാഹ്*🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️  *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...