*ഇല്ല ഹബീബെ എനിക്ക് ഇശ്ഖ് എന്തെന്ന് അറിയില്ല 😪 ആഷിഖീങ്ങളെ എനിക്കും പറഞ്ഞു തരൂ എന്റെ ഹബീബിനോടുള്ള പ്രണയ കാവ്യങ്ങള് ഞാനും മദീനയിൽ ചേരട്ടെ എന്റെ വരികൾക്കും മദീനയിലെ പ്രണയം ശീലുകൾ ചാർത്തട്ടെ 💚♥️
ഓരോ ആഷിഖീങ്ങളും ഇശ്ഖ് വർണിക്കുമ്പോൾ വല്ലാതെ മോഹിച്ചു പോകുന്നു ഞാനും ഹബീബെ ഇശ്ഖ് ഇല്ലാത്ത എന്റെ ഹൃദയം വിങ്ങുന്നത് ഓർത്ത് 😪😪
എനിക്കും പാറി പറക്കണം മലർവാടിയിൽ ഇശ്‌ഖിന് മധു നുകർന്നു ഒരു പൂ പാറ്റയെ പോലെ 😪💚♥️😍
എന്റെ ഓരോ രാവും പുലരുന്നത് മദീനയുടെ ഓർമകളിൽലാണ് നാളെ ഞാനും മദീന ചേരും എന്ന ആശയിലാണ് ആവതാക്കണേ അല്ലാഹ് 🤲
ഹൃദയം വല്ലാതെ തുടിക്കുന്നു വരികളിൽ വിറയൽ അനുഭവം കൊള്ളുന്ന പോലെ കണ്ണും ഖൽബുo നിറയുന്നു മദീന ഒരു വിളിപാട് അകലെ നോക്കി നിൽക്കുകയല്ലേ പിന്നെ എങ്ങനെ ഞാൻ എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നന്ന് കരുതി ഖൽബ് സഹിക്കുമോ ഖൽബു താള മടിക്കുകയാണ് വിരലുകൾ അക്ഷരം ചാർത്തിയ ഇശ്‌ഖിന് ഈരടികൊണ്ട് 😪💚 നാളെ മദീന എന്ന മോഹവും കൊണ്ട് 😪😪😪😪😪
എന്റെ ഓരോ നോവും ഞാൻ ഹബീബിൽ വ്യഥകൾ ചാർത്തിയപ്പോൾ ഹബീബ് എന്നെ കൈവെടിഞ്ഞിട്ടില്ല എന്റെ കണ്ണും ഖൽബും നിറഞ്ഞപ്പോൾ മനസിനും ഖൽബിനുo കുളിരു പകർന്നു അൽഹംദുലില്ലാഹ് 😪♥️💚 എന്റെ ഹബീബ് വല്ലാത്ത ആശ്രയം തന്നെയാണ് എങ്കിലും ഈ പാപിക്ക് ഇശ്ഖ് അറിയുന്നില്ലല്ലോ എന്ന വ്യഥ എന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു 😪😪😪
മോഹം പൂണ്ട് ഞാൻ എഴുതുന്ന വരികളിൽ പോലും ഹൃദയം വെമ്പൽ കൊള്ളുന്നത് അറിയുന്നില്ലേ എന്റെ ഹബീബ് ആയവരെ مُحَمَّد ﷺ
വരികൾക്ക് ശക്തിയില്ല കാരണം മിഴിനീർ സ്ഥാനം പിടിച്ച കണ്ണിൽ ദൃശ്ട്ടി സ്ഥാനം വ്യക്തമാക്കുന്നില്ല എന്നത് ഹൃദയം അറിഞ്ഞ പരമാർത്ഥം തന്നെ 😪
ദിനം പ്രതി മോഹം ഏറുകയാണ് കണ്ണും ഖൽബും നീറി പുകയുകയാണ് കണ്ട കണ്ണുകൾ പിന്നെയും വെമ്പൽ കൊള്ളുന്നത് അറിയുന്നില്ലേ പിന്നെ എങ്ങനെ എന്റെ കണ്ണുകൾ അടങ്ങും മോഹം ഖൽബിനെ ആടി ഉലക്കുമ്പോൾ എങ്ങനെ ഞാൻ സഹിക്കും വയ്യ കാണാത്ത കണ്ണിന്റെ നഷ്ടമേ എന്റെ പാപങ്ങള് അത്രമേൽ ആണോ എന്റെ നോവ് ചെറുത്തു തന്ന സത്യം ഹബീബ് ആയിരിക്കെ മിത്യ നടമാടുന്ന രാവുകൾ എന്തിനിയും എന്നെ വലിഞ്ഞു മുറുക്കുന്നു
😪😪
ഹബീബെ ആരും അറിയാതെ ഞാൻ സഹിച്ച നോവുകൾ എല്ലാവരും അറിയണമെന്നുണ്ട് മുത്തേ വിധിയേകണേ 🤲 ഞാനെന്ന പെണ്ണിന് നഷ്ടം ഹബീബവരു അറിഞ്ഞു സമാധാനം തന്നതാണ് എങ്കിലും ദൂതരേ അറിയാത്ത മനസിന്റെ തെറ്റി ധാരണ നോക്കുന്ന കണ്ണിലെ വ്യഥകൾ എന്നും എന്റെ കണ്ണീരാനെ സഹിച്ചുളള നോവിന്റെ നൊമ്പരം ഇന്നും ഹൃദയം പാടുന്നുണ്ട് ഹബീബ് തന്ന കൈ താങ്ങിനാൽ ജീവിച്ച പെണ്ണിന്റെ തിരു നൊമ്പരം കാണണം കാണേണ്ടവർ സ്നേഹം കോർക്കാന് വയ്യ ഇനിയും കണ്ണീർ പേറാന് 😪 നീര് വറ്റിയ മാത്രയും അങ്ങ് അറിഞ്ഞതള്ളേ مُحَمَّد ﷺ
മറക്കാം ഞാൻ എല്ലാം എങ്കിലും ഹബീബെ സത്യം അണയും നാളതിൽ എങ്കിലും നൂറേ ദർശനം തന്ന് കനിയണം ഞാനും ആശിച്ചു പോയി മറക്കല്ലേ നിധിയെ എനിക്കാശ്രയം അവിടെമിലല്ലേ ഓർക്കണേ മുത്തേ വ്യഥയാൽ ഞാൻ കാത്തിരിപ്പു പൂ മുഖം ഒന്നു കാണുവാന് 😪😪😪😪
എങ്കിലും ഇശ്‌ഖിന് വക്താക്കളെ മറക്കാതെ ദുആയിൽ ഉൾപെടുത്തനെ നേരിട്ട് പറയാൻ അർഹത ഇല്ലാത്ത പാപിക്ക് വേണ്ടി മനമുരുകി ഒന്നു പറയണേ
വ്യഥകൾ തീർത്ത ജീവിതം ഖൈറും സലാമത്തും ആക്കുവാനും എന്റെ മുത്തിന് ചാരെ മുഹബത്താൽ ഒരു ദിനം അണയുവാന് 😪😪😪🤲🤲🤲🤲🤲
ദുആ വസിയ്യത്തോടെ
✍️ സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments