*=======================*
*ഒന്ന് പറയുമോ*
*ഞാനൊന്നു കേൾക്കട്ടെ...*
*ഞാനൊന്ന് അറിയട്ടെ...*
*ഞാനൊന്ന് ആസ്വതിക്കട്ടെ...*
*അർഹത ഇല്ലെങ്കിലും ഈ ഹൃദയം ഇശ്‌ഖിന് മധുരം ഒന്ന് നുണയട്ടെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
പ്രണയമാണ് പ്രാണനാണ് എന്നൊക്കെ പാടി നടക്കുന്നുണ്ട് പക്ഷെ ഈ ഹൃദയം അതെറ്റെടുത്തോ ആവോ 😪💔
*ഹൃദയം പൊള്ളയായ ഇശ്ഖ് നിറച്ചു മിഴിനീര് വാർത്തിട്ട് എന്ത് രസം എന്ത് ഗുണം*
😰💘
അറിയുന്ന നോവുകൾ ഇന്നും എരിയുകയല്ലേ...
കാണാത്ത കനവുകൾ ഇന്നും നോവ് പാടുകയല്ലേ...
നിനവുകൾ പകലുകൾ രാവത്ര കൊഴിഞ്ഞു പോയി കനവു കണ്ട നിനവുകൾ ബാക്കി യായി... 😪💔
*അഞ്ചിത മൊഞ്ചുകൾ തീർത്തൊരു മദീന ഇന്നും മുഹബത്തിന്റെ ഇശൽ മൂളുകയല്ലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
അസൂയ പാടില്ലെന്ന് പറഞ്ഞിട്ട് മനസ്സ് അത് കേള്ക്കുന്നെ ഇല്ല...
കേട്ട ഭാവം പോലും കാണിക്കുന്നില്ല
അതെ... ഞാൻ അസൂയ പെടുകയാണ് ആശിഖീങ്ങളുടെ ഇശ്‌ഖിന് ചാരുത കണ്ടു ഞാൻ അന്തമില്ലാതെ ഇരിക്കുകയാണ്... 💔😪
*എനിക്ക് ഇശ്ഖ് അറിയുന്നില്ലേല്ലോ*
*എനിക്ക് പ്രണയം കൂടാൻ മദീനയല്ലാതെ ഒരിടം കാണുന്നുമില്ലല്ലോ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
പ്രണയം പാടുന്ന മദീന
നോവ് പാടുന്ന എന്റെ ഹൃദയം
കരഞ്ഞു കലങ്ങിയ കണ്ണുകൾ തേടുന്നൊരു നൂർ...ഖൽബറിഞ്ഞു വിധിയേകണേ റഹ്മാനെ... 😪💔
*ഒരു പക്ഷെ അന്ന് യുസുഫ് നബിയുടെ മൊഞ്ചു കണ്ടു ഭ്രമിമിച്ചു പോയ തോഴിമാർ എന്റെ ഹബീബിനെ ഒന്ന് കണ്ടു പോയിരുന്നെങ്കിൽ വിരലുകൾക്ക് പകരം ശിരസ്സ് തന്നെ അറുത്ത് പോവുമായിരുന്നു*
*_صلی الله علی محمد صلی الله علیه وسلم_*💚❤
ഞാൻ പ്രണയിക്കുന്നത് എന്റെ ഹബീബിനെയാണ്
ഞാൻ പ്രണയിക്കുന്നത് ഇരു ലോക പ്രകാശത്തിനെ യാണ്
ഞാൻ പ്രണയിക്കുന്നത് സ്നേഹിച്ചാൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള എന്റെ മഹ്മൂദ് താജരെ യാണ്... 💔😪
*നടക്കണം എന്നുണ്ട് മദീനയിലേക്ക് പക്ഷെ...!*
എന്റെ കുഞ്ഞുമോനെയും കൊണ്ട് ഞാൻ നടന്നാൽ....
അല്ലാഹ്...എന്റെ നേട്ടങ്ങൾ നാളേക്കൊരു കോട്ട മാക്കരുതേ...
കുഞ്ഞുമോന്റെ കരങ്ങൾ പിടിച്ചു എന്റെ മുത്തിന് കൂടെ ഉപ്പാപ്പന്റെ ചാരെ അണയാൻ വിധി നൽകണേ അല്ലാഹ്.... 💔😪
*അർഹതകൾ എന്നെ ലജ്ജയിലാക്കുന്നുവെങ്കിലും എന്റെ ഹബീബെന്ന അഹഗാരം എന്നെ വീണ്ടും മോഹം കൊള്ളിക്കുന്നു*
*_صلی الله علی محمد صلی الله علیه وسلم_*💚❤
ആവേശമായി ആനന്ദമായി ഹൃദയം ഏറ്റു പാടിയ ഓരോ രാഗങ്ങളും മദീനത്തെ ഈരടികൾ ആയിരുന്നു...😪💔
*കണ്ണിൽ കനവുകൾ തീർത്തു ഹൃത്തിൽ നിനവുകൾ ചലിച്ചു ഞാനും മദീനയിൽ അഭയം പ്രാപിക്കും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
വാക്കുകൾ നോക്കുകൾ നോവുകൾ പാടിയ അക്ഷര മോരോന്നും തേങ്ങിപോയി...💔😪
*അർഹത ഇല്ലാത്ത വ്യാമോഹിയുടെ അത്യാഗ്രഹം കേട്ടു ആശിഖീങ്ങൾ ഒന്ന് ദുആ ചെയ്യണേ...നിങ്ങൾ ആണെന്റെ പ്രതീക്ഷ ഹബീബിൽ ചേരാൻ നിങ്ങൾ ആണെന്റെ ഒരേ ഒരു വഴി*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
🤲🤲🤲🤲🤲
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*=====================*
Comments