Skip to main content






















*نعم سرى طيف من اهوى فارقني      والحب يعترض اللذات باالالم*
❤️💚😪😪
*ഇശ്ഖ് എന്തെന്ന് അറിയില്ല എങ്കിലും ഇശ്ഖ് അറിയാത്തൊരു ദിനം കടന്ന് പോയിട്ടില്ല ഹബീബെ...*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*അറിവുകൾ ഒന്നുമില്ല എങ്കിലും അറിയാൻ ആഗ്രഹം ഏറെയുണ്ട്*
💚❤️
*ആഗ്രഹം പൂണ്ടു ഞാൻ അറിയാൻ ശ്രമിക്കുബോൾ അറിയാത്തത്തിനു തൂക്കും വീണ്ടും കൂടുന്നു*
💚❤️😪😪
*അറിയില്ല ഹബീബെ... എവിടെയാണ് ഞാൻ പോവേണ്ടത് എന്ന് അറിവുകൾ തീർത്തൊരു സാഗരം എല്ലാം അറിയാത്ത ലോകം കാണിക്കുകയല്ലേ...*
😪💚❤️😪
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഇശ്ഖ് അറിയാത്ത പാപിയാം ഞാനും ഇശ്‌ഖിന് വരികൾ തിരഞ്ഞു നടന്നുവല്ലോ...*
😪😪💚❤️
*ഹൃദയം തേങ്ങും നോവുകൾ സഹിക്കാതെ ദൂരേക്ക് മാഞ്ഞു നടന്നു വല്ലോ...*
😪😪😪
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*കാലുകൾ തീർത്തൊരു പ്രയാസം വീണ്ടും നെഞ്ചകം പൊള്ളും വേദന പാടിയല്ലോ...*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ബിലാലോരും കഹ്ബോരും തീർത്തൊരു(റ:) ഇശ്ഖുകൾ ഹൃദയം ഓർക്കും നോവ് മാത്രം*
😪😪
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*

*അറിയില്ല അറിവില്ല അറിയാത്ത നോവുകൾ രചനകൾ തീർത്തൊരു രാവുകളിൽ കണ്ടു ഞാൻ എന്നിലെ നോവുകൾ ഒക്കെയും മദീന പാടിയ ഇശ്‌ഖിന് പേമാരിയായി*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഇല്ലാ... ഹബീബെ... കഴിയില്ല എനിക്കും ഈ വേദന താങ്ങുവാനും വൈകാതെ വരണേ... നിധിയെ കാത്തിരിപ്പു കാത്തിരിപ്പിന്റെ നോവലൊരു സുഖം പകർന്നു ഞാനും...*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഇശ്‌ഖുകൾ തീർത്തൊരു ആഷിക്കിന് വരികൾ കാണുമ്പോൾ അറിയുന്നു ഞാനും എന്നിലെ അറിവില്ലായ്മ എങ്കിലും മറക്കുന്നു ഞാനും എന്നിലെ അർഹത ഇല്ലായ്മ ഹബീബെ അങ്ങേയുടെ ഓർമകളിൽ*
😪😪😪💚❤️
*വാക്കുകൾ അക്ഷരങ്ങൾ അതപുകേടായി തോന്നിയാൽ പൊറുക്കണേ... നിധിയെ ഇവൾക്ക് അറിവില്ല കേട്ടോ*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*വാക്കുകൾ മതിവരുന്നില്ല നിധിയെ... അക്ഷരങ്ങൾ തികയാതെ വരുമ്പോൾ അവകൾ എന്നെ നോക്കി കൈ മലർത്തുകയാണ്*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*എവിടെയാണ് ഹബീബെ... ഞാൻ തിരയെണ്ടെതു.... എവിടെയാണ് ഞാൻ പോവേണ്ടത്....*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഇശ്ഖ് അറിയാത്ത പാപി ഞാൻ ആരെയാണ് കാണേണ്ടതു...*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*വിങ്ങലുകളാണ്.... തേങ്ങലുകളാണ്.... ഹൃദയം വെന്തോരു പാപി യുടെ നീറും  അക്ഷരങ്ങളാണ്...*
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*വാക്കുകൾ തേങ്ങുന്ന നേരം ആശകൾ ആവതാക്കല്ലാഹ്...*
🤲🤲🤲🤲🤲
*😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...