Skip to main content

*വ്യാ മോഹം എന്റെ ലജ്ജയില്ലാത്ത മോഹങ്ങൾക്കു മേൽ മോഹം പടർന്ന വ്യാ മോഹം*
❤️💚
    ഒരിക്കൽ  ഈ വിരഹം താങ്ങാൻ ആവാതെ ഞാൻ ഇറങ്ങി നടക്കും ലക്ഷ്യം മദീന ആയതുകൊണ്ട് പേടിയില്ല
  കാലുകൾക്ക് ബലവും ഹൃദയത്തിനു കരുത്തുമായി സ്വലാത്ത് ചുണ്ടിന് മധുരം നൽകും കാതുകളിൽ തേനിശലായി ആാാ രാഗം മൂളി ഞാൻ മദീന ചേരും 😪😪

      പറയാൻ വക്കുകളോ എഴുതാൻ അക്ഷരങ്ങളോ മതിയാവില്ലായിരിക്കും എന്നാൽ ഹൃദയം മദീനയിൽ കുളിരു കൊള്ളുബോൾ ഒരിക്കൽ എന്റെ ഉപ്പാപ്പ വിളിക്കുമെന്ന വ്യാ മോഹത്തിൽ അല്ല എന്റെ വിളിക്കുമെന്ന് ഉറപ്പുള്ള സ്വപ്നത്തിനു നിറം പകർന്നു ഞാനും ജീവിക്കും 💚
അതെ ആഹഗാരമല്ല ഹൃദയം അടങ്ങാത്ത അർഹത ഇല്ലാത്ത പാപിയുടെ വ്യാ മോഹം 😪😪😪
പ്രണയം എന്താണ് എന്ന് എനിക്കറിയില്ല എന്നിൽ ഉണ്ടാകുന്ന വിരഹം മനസിനെ വ്യാ കുലപെടുത്ത്ബോൾ  അറിയാതെ ആശിച്ചു പോവുകയാണ് അഭയമായുള്ളോരു മദീന പുൽകാന് 😪😪💚
പ്രണയിക്കുന്നു ഹബീബെ ഞാനും പ്രണയം എന്തെന്ന് അറിയാതെ
ആഷിക്കീങ്ങളുടെ ഹൃദയം വെന്ത പ്രണയം കാണുമ്പോൾ പേടിയാണ് അർഹത ഇല്ലാത്ത വാക്കുകൾ  എഴുതുബോൾ കരയുക യാണ് 😪😪ഞാനും അതുപോലെ ഒരു ആഷികാത്ത് ആയിരുന്നെങ്കിൽ  ഇല്ല പറയാൻ പോലും അർഹത ഇല്ല 😪😪😪
 
എന്റെ കഴിവുകേടുകൾ എന്നെ നോക്കി പല്ലിളിക്കുമ്പോയും എനിക്കറിയാം ഒരിക്കൽ ഞാനും ആ മദീന മണൽ തരികൾ ചുമ്പന മർപ്പിച്ചു എന്റെ ഹബീബിന്റെ ചാരെ മുഹബത്താൽ ചേർന്ന് എന്റെ കൂട്ടിവെച്ച ഇഷ്ടം പാടും 😪😪😪
എഴുതുന്നത് അക്ഷരങ്ങൾ പൂർണമല്ലെന്ന് അറിയാം അതിനു ചേർത്ത ചായം നിറമില്ലെന്നു മറിയാം  എങ്കിലും  അതൊരു ലോക മറിഞ്ഞ നഗ്ന സത്യം കൂടിയാണെന്ന അറിയുന്ന ഞാനും തേങ്ങുകയാണ് 

😪😪 എന്റെ  പ്രണയം പൂർത്തിയാവാന്  ഞാൻ ഏതു ലോകം താണ്ടിയാലാണ് എനിക്കും നിറമാർന്ന അക്ഷര കൂട്ട് ലഭിക്കുക
എത്ര കാതങ്ങൾ താണ്ടി ആയാലും ഞാൻ അവിടെ എത്തുമായിരുന്നു  😪😪എന്റെ അക്ഷരങ്ങളുടെ ബലഹീനത കാണുബോൾ എന്നുള്ളം വല്ലാതെ പിടയുകയാണ് 😪😪💚
കാലങ്ങൾ പിന്നിട്ടുപോയി  😪😪ഞാനും എന്റെ ഹബീബിന്റെ ആാാ കാലത്തെ ഒരു മണ്തരി ആയിരുന്നെങ്കിൽ  അറിയാതെ ആശിച്ചു പോവുകയാണ് 😪അറിവില്ലാത്ത ദോഷിയല്ലേ.. അത് കൊണ്ടായിരിക്കും  വ്യാ മോഹങ്ങൾ വിട്ടു മാറാതെ എന്നെ പിടി കൂടുന്നത് 😪😪😪
എന്റെ ആഷിക്കീങ്ങളെ  ദുആ ചെയ്യാൻ മറക്കരുതേ... ഈ പാപിയുടെ പേരെടുത്തു പറയണേ.... എനിക്ക് പ്രണയിച്ചു പ്രണയിച്ചു പ്രണയ സുഖ മറിഞ്ഞു ഒന്ന് മരിക്കണം അർഹത ഇല്ലെങ്കിലും ആഹഗാരമായി ആാാ ബാഖിഇൽ  ഉപ്പാപ്പന്റെ പേരകുട്ടി എന്ന് പറഞ്ഞു ആ സവിതം കിടക്കണം മണ്ണറ  ഹബീബിനോടുള്ള  ഇഷ്ടം നിറഞ്ഞ മണ്ണാറ യാവണം 😪😪😪🤲🤲🤲🤲
*വ്യാ മോഹമാണ്  ലജ്ജയില്ലാതെ പറയുകയാണ്  എങ്കിലും ആവതാക്കല്ലാഹ്*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...