﷽
മദീന മദീന മദീന അതെ എന്റെ ഹൃദയം സാധാ സമയം ഉരുവിട്ടുകൊണ്ടിരിക്കുകയാണ് മദീന നഗരിയുടെ ലോകമറിഞ്ഞ ഭാഗ്യത്തെ പറ്റി അല്ലാഹുവിന്റെ ഹബീബിന്റെ തിരുനോട്ടത്തെ പറ്റി 😪😪 വയ്യ ഇനിയും ഇനിക്ക് വയ്യ ഓർമകൾ എത്ര താളുകൾ മറിഞാലും അവസാനിക്കുന്നത് മദീനയിലാണ് 💚😪 അവിടെ വരുന്നൊരു അനുഗ്രഹ പേമാരിയിൽ ഒളിച്ചു ഇല്ലാതാവാണം എനിക്ക് എന്റെ ഇശ്‌ഖിന് വരികൾ കോർത്തു ആശയാൽ ഒരു ഗാനം മൂളണം എനിക്ക് അതും മദീനയുടെ ഓരത്ത് വെച്ച് ഹബീബിന് ചാരെ 😪😪💚♥️مُحَمَّد ﷺ
രാവും പകലും ഓർക്കാതെ ഒരു ഭ്രാന്തിയെ പോലെ മദീനയുടെ തെരുവോരങ്ങൾ ഇശ്‌ഖിന് ഇശലുമായി പാറി പറക്കണം ഒടുവിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് വെളിച്ചം പകരാൻ ഹബീബിനെ തിരു നോട്ടം ഉണ്ടാവണം ആശയാണ് തങ്ങളെ ആവതാക്കണേ തിങ്കളെ 🤲
ആരും കൊതിക്കും ഈണത്തിൽ മദീനത്തെ ഈരടികൾ കോർക്കണം എന്നിട്ട് അതൊരു മാലയാക്കി ഹൃദയത്തിനു അലഗാരമായി ചാർത്തണം 😪😪 ഹബീബിന്റെ വർണ്ണനകൾ മനസ്സിൽ നിറയണം ഉണർചെയും ഉറക്കവും മദീനത്തെ ഓർമകൾ അലതല്ലണം 😪♥️ ആയിരം ആയിരം പൂക്കൾ വിടരണം വിടരുന്നതിലെല്ലാം മദീന നാമം ചാർത്തണം 😪😪😪 കൊതി പൂണ്ടു ഹൃദയം തെങ്ങും നേരം അഭയമായി മദീന ചേരണം 😪 വിധി നൽകണേ അല്ലാഹ് 🤲
ഒരുപാട് കാവ്യം രചിക്കണം അതെല്ലാം മദീന അടക്കി ഭരിക്കണം ഓർമകൾ പൂക്കുന്ന ഗന്ധങ്ങളെല്ലാം വിടരുന്ന ഓർമകൾ മദീനയിൽ എത്തണം ♥️😪
സ്വലാത്ത് നാവുകൾക്ക് വയങ്ങണം ഓർക്കുന്ന ഓർമ്മകൾ എല്ലാം ഹബീബവർ നിറയണം
സ്വലാത്തിനു ഒടുവിൽ ചിരിക്കണം അതെന്റെ ഹബീബിനെ കണ്ടെതിലാവണം مُحَمَّد ﷺ
ജീവിച്ച നാളെത്രയും ആശയാണ് ദൂതരെ
ഒന്നു കണ്ടിടാൻ 😪😪 ഓർമകൾ മദീനയിൽ കുടിയിരിക്കുകയല്ലേ ഈ പാപിയുടെ ശരീരം മദീനയിൽ എത്താൻ വൈകുന്നത് എന്തെ തിങ്കളെ വരികളിൽ ത്രസിക്കുന്ന ഇശ്ഖ് ഹൃദയം അറിയുന്നില്ല എന്നുണ്ടോ 😪😪
ആവതാക്കല്ലാഹ് 🤲
ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം മദീന കാണാതെ 😪 ജീവിച്ച നാളെത്രെയും ഓർമ ഹബീബിനെ കാണാൻ പൂണ്ട ഹൃദയത്തിന്റെ തേങ്ങൽ അല്ലെ 😪😪
കാണണം അല്ലാഹ് എന്നുടെ തീരാ നോവ്
കേൾക്കണം നബിയെ എന്റെ ഇശ്‌ഖിന് നോവ്
വിളിക്കണേ നിധിയെ മറക്കാതെ ഒരുനാൾ
കാത്തിരിപ്പു ഇവൾ ആശയാൽ ഹബീബവരെ കാണാൻ 🤲
വിധി നൽകു പേരിയോനെ 🤲
ആമീൻ യാ അല്ലാഹ്
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments