ഞാൻ പോവുകയാണ് 💚
**************************
നല്ല ദിനങ്ങളും പുതിയ പ്രധീക്ഷകളും നമുക്ക് സമ്മാനിച്ചു ഈ വർഷത്തെ റമളാൻ നമ്മിൽ നിന്ന് വിട പറയുകയാണ് ഇനി ഒരു റമളാൻ എനിക്കും നിങ്ങൾക്കും ഉണ്ടോ എന്ന് അല്ലാഹു വ റസൂലു അഹ്‌ലം റമളാനിനെ നാം എത്ര ത്തോളം വരവേറ്റു എന്നത് ചിന്തിക്കേണ്ടി ഇരിക്കുന്നു
വയർ പട്ടിണി ആയിരുന്നു എന്നത് ഒരു റമളാനിന്റെ അടയാളം ആവില്ല മനസും ശരീരവും വരവേറ്റ വിശുദ്ധി അള്ളാഹു കണ്ടിട്ടുണ്ട് രഹസ്യവും പരസ്യവും അറിയുന്നവനത്രെ അവൻ 😪 അള്ളാഹു നമ്മൾ ചെയ്ത ചെറിയ നന്മകൾ സ്വീകരിക്കട്ടെ ആമീൻ 🤲
നാളെ എന്നത് ഉണ്ടോ എന്ന് അറിയില്ല ഉള്ള ഇന്നിൽ അള്ളാഹു കനിഞ്ഞാൽ അല്ലാതെ പ്രധീക്ഷയുമില്ല വന്നു പോകുന്ന പാക പിഴവുകൾ തരുന്ന ഭവിഷത്ത് അറിയുന്നവനും അവൻ തന്നെ
ഓരോ ദിവസം കഴിയുമ്പോഴും വല്ലാത്ത പേടിയാണ് എന്താണ് റബ്ബേ നാളെ എന്നത്
ദുനിയാവു അഹഗാരാത്തിന്റെയും ആർഭാടത്തിന്റെയും പച്ചയായ ലോകമായി മാറിയിരിക്കുന്നു സ്വാർഥരുടെ ശീലുകൾ നമ്മിൽ പടരാതെ രക്ഷപെടുക എന്നത് വല്ലാത്ത പ്രതിസന്ധി ആയിമാറിയിരിക്കുന്നു അള്ളാഹു നമ്മെ തെറ്റുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲
എന്തായാലും റമളാന് പോവുകയാണ് എത്ര പെട്ടന്നായിരുന്നു ആകത മായ സന്തോഷം നാം അനുഭവിച്ചത് 😪😪😪 വേണ്ട വിധത്തിൽ ഉബയോഗപെടുത്തിയവർ എത്രെ എന്നത് നോക്കേണ്ടത് തന്നെ 😪
ഇനിയുള്ള റമളാനിന്റെ വരവിൽ ആരൊക്കെ ഉണ്ടാവും എന്നത് അറിയില്ല എങ്കിലും ഓരോ ദിവസവും അടുത്ത റമളാനിന് വേണ്ടി നമുക്ക് കാത്തിരിക്കാം
പുണ്യ ദിനങ്ങളിൽ വന്നുപോയ പിയവുകൾ പൊറുക്കാനും മനസും ശരീരവും ആരോഗ്യവും ബര്കത്തുള്ള ഒരു റമളാന് നമുക്ക് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം
സന്തോഷം നിറച്ചു പോകുന്ന വേദന അല്ലാഹുവിൽ അർപ്പിച്ചു ഇനി ഒരു റമളാൻ വേണ്ടി നമുക്ക് കാത്തിരിക്കാം
ഈ പാപിയെയും ദുആയിൽ ഉൾപെടുത്താൻ മറക്കരുതേ
ഞാനും ദുആ ചെയ്യും ഇൻഷാ അല്ലാഹ്
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments