Skip to main content

ഇശ്ഖിന്റെ മധുരമറിഞ്ഞവർ മദ്ഹോതാതിരിക്കില്ല 💚പ്രണയം സിരകളിൽ വേരോടുബോൾ അറിയാതെ ചലിക്കുന്ന എഴുത്തോലക്കും എന്തോ അത്തറിന്റെ മണം തന്നെ എന്ന് എന്റെ നാസിക തിരിച്ചറിയുന്നു ♥️💚
      
            മദീന മണ്തരികൾ ഏറ്റ  പുണ്യം ഏതു കടലോര മണൽ കാറ്റിനുo തരാൻ കഴിയില്ലെന്ന നഗ്ന സത്യം അറിയാത്ത ലോകമേ നീ ലജ്ജിക്കുന്നില്ലേ 😪😪
കഷ്ടം   😪😪 സ്നേഹ തീരങ്ങൾ അറിയാത്ത പരമ സത്യമേ  ...  മദീന....
ഞാനും മോഹിക്കുന്നു  അർഹത ഇല്ലാതെ ആ മണ്തരികൾ കിടയിൽ കിടന്നു പുളകം കൊള്ളാൻ  സ്വർഗ്ഗമേ... എന്നെ വിളിക്കാതെ ഞാൻ അടങ്ങുകയില്ല   😪😪😪വാക്കുകൾ നിറയുന്നു 😪♥️മോഹങ്ങൾ വ്യാകുലകളാവുന്നു  പ്രണയം  പ്രതികാരമാക്കി ഞാൻ എഴുതുകയാണ്  😪♥️💚
എഴുതി എഴുതി  ഞാൻ പ്രണയം തീർക്കും എന്നിലെ വിരഹം മൂളുകയാണ്  കാണാത്ത ഹബീബിനോടുള്ള ഇശ്‌ഖിന് നോവ് 😪😪😪
       
         പ്രണയ നഗരമേ... ആ മണ് തരികൾ ചുംബിച്ചു എനിക്ക് നിർവൃതിയണയണം
നിന്നോടുള്ള പ്രണയം എന്നിൽ നോവ് പകർന്ന നാളത്രയും വ്യഥകൾ മഷിചാർത്തിയ ശീലുകൾ നീ കണ്ടില്ലേ 😪😪😪
     പ്രണയമാണ്   പ്രാണനാണ്   മദീന പുണ്യമേ ഓർക്കാൻ കഴിയാത്ത ദിനങ്ങള് എന്നിൽ പകർന്നു നോവ് പോലും അണയാൻ വെമ്പൽ കൊണ്ട ഹൃദയത്തിന് തേങ്ങലാണ് 😪♥️💚
ഇശ്ഖ് അറിഞ്ഞു വിളിക്കും ദിനം കാത്ത് മനതാരിൽ ആശയും കൊരുത്തു രാവുകൾ പകലുകളാക്കും ദിന ഇനി എത്രെ 😪😪😪😪😪
  വയ്യ  😪ഇല്ല ഹബീബെ  പ്രണയം പറയാതെ ഒരു ദിനം എനിക്ക് ഇശ്‌ഖിന് മധുരം അറിഞ്ഞതിൽ പിന്നെ ഉണ്ടായിട്ടില്ല 😪😪  പ്രണയത്തിനു സുഖം പകർന്ന ബുർദയും നൽകി ആവേഷം ♥️💚😍
   സ്വലാത്തിന് നാവു വഴങ്ങും നേരം ഹൃദയം പുളകം കൊള്ളുന്നു  ♥️💚
       എൻ ഹൃതിൽ വസിക്കും മദീന കണ്കുളിർക്കെ ഇമ വെട്ടാതെ നോക്കി കണ്ടൊരു നേരം  സുകൃതം പാടി ഇശ്‌ഖിന് വരികൾ  മദീന പുൽകി 😪♥️💚
     ഇല്ല  ഹബീബെ പ്രണയം പറയാൻ  അങ്ങൊടല്ലാതെ  ഒരു നേർ
😪♥️ പ്രണയം അറിഞ്ഞു പാടിയ  വരികൾ ഇശ്ഖ് അറിഞ്ഞുള്ളം പിടഞ്ഞു രാവിൽ 😪😪
അറിയണേ നോവിൻ വാക്കുകൾ  രചനകളായി  ഹൃദയം തേങ്ങുബോൾ 😪😪
വയ്കരുത് ഇനിയും വയ്യ നോവിൻ ഭാരം പേറാന്  വിളിക്കണേ   തുണക്കനേ  അല്ലാഹ്
മൊഞ്ചുള്ള വിളിയും കാത്തിരിപ്പു ഇവൾ മുത്തേ   കാക്കണേ മനസിന്റെ വ്യാകുലകൾ

ആവതാക്കല്ലാഹ്
ദുആ വസിയ്യത്തോടെ
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
          

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...