*ഞാൻ വല്ലാത്തൊരു അവസ്ഥയിൽ തന്നെയാണ്*.... എങ്ങനെയാണ് ഞാൻ പറയുക വയ്യ ഓരോ ദിവസവും വേദന കൂടി കൂടി വരുകയാണ്
എന്റെ ഹബീബ് എന്റെ മദീന... എന്നാണ് റബ്ബേ... ഞാനും ആാ സുന്ദര തീരം ചെന്ന് അണയുക എനിക്കും കാണണം ആാ സ്വർഗം 😪
അർഹത ഇല്ലെന്ന് ഒരു പതിനായിരം വട്ടം മനസിനെ പറഞ്ഞു പഠിപ്പിച്ചു നോക്കി 😪പക്ഷെ ! ശ്രമം വിഫലം തന്നെ ഹൃദയം അത് അനുസരിക്കുന്നില്ല 😪😪😪
എന്റെ ഹബീബിനെ ഇശ്ഖ് വെച്ചവർ പരാജയപെട്ടവർ ആരും തന്നെയില്ല 😪
ഇല്ല ഒരിക്കൽ എന്റെ വിളിയും മുത്തോളി താജർ കാണും ♥️💚ഞാനും ആാ സന്തോഷം നുകർന്നു പറക്കും വിമാനങ്ങള്ക്ക് മീതെ സ്വർഗ്ഗ രാജ്യമായ മദീന മലർ വനിയിൽ 😪♥️
നാടും നഗരവും താണ്ടി ലോകർ മദീനയിൽ ചേരുമ്പോൾ എൻ ഹൃദയം തേങ്ങുകയാണ് 😪😪 ഞാനും എന്നാണ് ആാ പൂ വനിയിൽ ചേരുന്ന മാത്ര എന്നത് ഓർത്ത് ♥️💚
ഇല്ല ഞാന് കണ്ട ഒരു സ്വപ്നവും മദീനയോളം എന്നെ മോഹം കൊള്ളിചിട്ടില്ല
മദീന എന്നിൽ വല്ലാതെ കുളിരു കോരുന്നു ഓരോ ദിവസം കഴിയുപോയും എന്തെന്നില്ലാത്ത ഒരു ബേജാർ തന്നെ യാണ് മദീന കാണാതെ മരിക്കുമോ... 😪😪😪
മദീന കാണാതെ മരിക്കുല്ല അല്ലാഹ്... 🤲🤲
ഹബീബിനെ കാണാതെ റൂഹ് പിടിക്കല്ലേ അല്ലാഹ്... 🤲🤲🤲
പിന്നെ എന്തിനാണ് ഞാനും ഇത്ര കാലം ജീവിച്ചത് 😪😪😪
അർത്ഥമില്ല അല്ലാഹ് ജീവിതം ഹബീബിനെ കാണാൻ ആവണം മരണം ഹബീബിനെ കണ്ടെതിൽ പിന്നെ യാവേണം
ഓരോ മാത്ര യും ഇശ്ഖ് അറിഞ്ഞു പ്രണയിക്കാം മദീനയിലെ രാജകുമാരനെ ♥️💚
ഹബീബിനെ കാണാനുള്ള ശക്തിയൊന്നും ഈ പാപിക്ക് ഇല്ല എങ്കിലും ഹബീബവർ എന്നെ ഏറെ കൊതിപിച്ചതല്ലേ... 😪 ഇശ്‌ഖിന് രചനകൾകൊണ്ട് നോവിൻ കിന്നാരം ഞാൻ പാടിയതാ 😪😪😪 നല്ല നാവിൽ നിന്നും എനിക്ക് വേണ്ടി അല്ലാഹ്‌റെ ഹബീബിനോട് ഒന്നു പറഞ്ഞാൽ 😪😪😪 ഇശ്‌ഖിന്റെ ഹൃദയം പറഞ്ഞാൽ എന്റെ ഹബീബ് തട്ടി കളയില്ല 😪 പ്രതീക്ഷയാണ് 😪😪 ആഷിഖീങ്ങളെ ദുആ ചെയ്യണേ... 🤲🤲 ഈ പാപി ക്ക് ഒരിടം നിങ്ങളുടെ ദുആയിൽ ഉണ്ടാവണം എനിക്കും എന്റെ ഉപ്പാപ്പയെ കാണണം അർഹത ഇല്ലാതെ.... 😪😪😪
എന്റെ കണ്ണീർ ഒപ്പി എനിക്ക് സമാധാനം തരുന്ന ഹബീബ് വരാൻ വൈകുന്നേരം ഞാൻ പിടയുന്ന നോവിൻ ഭാരം വീണ്ടും സഹിക്കുകയല്ലേ... 😪😪♥️💚
എന്റെ ഓരോ തകർച്ചയിലും വിശ്വാസവും സ്നേഹവും തന്ന് എന്റെ പ്രയാസങ്ങൾ മനസിൽ ഒളിപ്പിക്കാൻ സഹായിച്ച ദൂതരാം മുത്തേ ഇനിയും വൈകരുതേ... ഉപ്പാപ്പക്ക് പൊരുത്തമില്ലാത്ത ഒന്നും ഈ മോൾ ചെയ്യൂല അറിഞ്ഞു കൊണ്ടു മുത്തേ... താജരെ .... എനിക്ക് അങ്ങ് മാത്രമാണ് അങ്ങ് മാത്രമാണ് എന്റെ ലോകം അങ്ങ് മാത്രമാണ് എന്റെ ലോകരും 😪♥️💚
പ്രതീക്ഷ കൈവെടിയാതെ കാത്തിരിക്കുന്നു ഈ പാപി യും
ആവതാക്കണേ... അല്ലാഹ്... 🤲🤲🤲😪😪😪♥️💚
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments