﷽
മൊഞ്ചുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടുമ്പോൾ മദീന തലോടുന്ന ഓർമകൾക്ക് വല്ലാത്ത പ്രതീതി തന്നെയാണ്
മൊഞ്ചുള്ള കിനാക്കൾ ഖൽബിൽ ഓളമടിക്കുമ്പോൾ ഹബീബവർ അറിയുന്ന ഖൽബിന്റെ താളം എന്നെയും മദീന എത്തിക്കില്ലെന്ന് ആര് കണ്ടു 😪♥️💚😪😪
പ്രതീക്ഷികൾ നമുക്കിടയിൽ വസിക്കുന്ന കാലം നമ്മൾ ഇശ്ഖ് രചിച്ചു ആനന്ദം കണ്ടെത്തുകയല്ലേ ♥️
പ്രണയം സിരകളിൽ ആർത്തുല്ലസിക്കുമ്പോൾ വ്യഥ കാണാതിരിക്കാൻ എന്റെ ഹബീബിനു കഴിയില്ല مُحَمَّد ﷺ
ഒരിക്കൽ എന്റെ കണ്ണിനു കുളിരെകി ഹബീബവർ അണയും നാളും കിനാവ് കണ്ടു ഉറങ്ങും പാപി യല്ലേയോ ഞാനും താജരെ مُحَمَّد ﷺ
ഇന്നന്റെ കണ്ണിന്റെ ഇരുട്ടും ഹൃദയം പരത്തും വെളിച്ചവും മുത്തിന് ഇശ്ഖ് പടരും സിരകളിലെ നോവിൻ ശക്തിയല്ലേ 😪😪😪
കാണാത്ത കണ്ണിലെ കണ്ടുള്ള വ്യഥകൾ വരികളിൽ മഷി ചാർത്തി ഓതി ഞാനും 😪😪കാണണം മുത്താറ്റൽ കനിയെ തേടുന്നു ഒരു നോക്ക് കാണാൻ ഞാനും 😪😪😪
ഇമ വെട്ടാതെ നോക്കി നിന്നു ഞാനും മദീന പുരിയിലെ ചിത്രം കാണും മൊഞ്ചു തന്നെ 😪😪 ഹൃദയം അന്നേരം നോവാൽ കഥ പറഞ്ഞ വിങ്ങലും കേട്ടറിഞ്ഞു ഞാനും ഉത്തര മില്ലാ വേളയിൽ മറക്കാതെ വിളിക്കണേ നിധി യെ വ്യഥയാൽ കാത്തിരിപ്പു ഞാൻ കണ്ടിടുവാന് 😪😪😪
മദീന എൻ അഭയമേ ... കാതോർത്തു ഞാൻ വിളികേൾക്കാൻ രാ പകലുകളത്രയും കേട്ടില്ലേ രോദനം 😪😪😪 വരികൾ മൂർച്ച കല്പിച്ചു നിന്ന നേരം
😪♥️💚
മണൽ തരികൾ ചുംബിച്ചു കൊതി തീരാൻ ഇനിയും ഇത്ര കാക്കണം ഞാൻ 😪♥️കഴിയുന്നില്ല നബിയെ ഹൃദയം പറയുന്ന വാക്കുകൾ ഉൾകൊള്ളാൻ 😪 മനസിന്റെ ഭാഷ മനസിലാകാത്ത അവസ്ഥ എത്തിയിരിക്കുന്നു മദീന വിളിപാടകലെ ഇശ്‌ഖിന് ഓളം തീർക്കുബോൾ ഞാൻ എങ്ങനെ സഹിക്കും 😪😪😪
ഇശ്‌ഖിന് വാക്ക്താക്കൾ പാടുന്ന ഈരടികൾ കേൾക്കുന്ന മാത്ര ഹൃദയം വിതുമ്പുo നോവിൻ ഭാരവുമായി
😪♥️💚വരിയിൽ കാണും ഓളങ്ങൾ മാറുന്നു ഹൃദയം ആടുന്ന ആട്ടം പോലെ 😪♥️
ഇനിയെങ്കിലും വിളിക്കണേ മുത്തേ സഹനം ശക്തി മങ്ങിയ നേരമായി 😪😪
കാത്തിരിക്കുന്നു വ്യഥ യാൽ
യാ ഹബീബെ مُحَمَّد ﷺ
ദുആ വസിയ്യത്തോടെ
✍️മിഹ്റായാസീൻ
Comments