﷽
പ്രണയത്തിൻ ഭാഷയില്ല വാക്കുകൾക്ക് മുകളിൽ സ്നേഹം പടരുമ്പോൾ അതൊരു വികാരമാണ്.
അതും നമ്മുടെ മദീനയിലെ രാജകുമാരനാവുമ്പോൾ അല്ലാഹ് 😪🤲 അതൊരു പേമാരിയാണ് സ്നേഹത്തിന്റെ ഒരിക്കൽ ഞാൻ ഒരുപാട് വേദനിച്ചിരുന്നു ഈമാൻ കുറഞ്ഞ പാപി ആയതുകൊണ്ടു ഖൈറായ മരണത്തിന് അല്ലാഹുവിനോട് യാചിച്ചിരുന്നു. 😪😪 അന്നേരാമിലെല്ലാം മദീന എനിക്ക് കരുത്തേകി ഹബീബിനോടുള്ള മുഹബ്ബത്ത് എനിക്ക് ജീവിക്കാൻ കരുത്തേകി അല്ലാഹുവിന്റെ ഹബീബ് വല്ലാത്ത ആശ്രയം തന്നെ
എന്റെ ഉപ്പാപ്പ മുത്ത് മഹമൂദ് ﷺ എനിക്ക് ജീവിതത്തിൽ പ്രതീക്ഷയേകി الحَمْدُ ِلله
ആരുമറിയാത്ത വേദനകൾ ഞാൻ ഉള്ളിൽ ഒതുക്കിയപ്പോഴും മനസിന് കുളിരും തളർച്ചയിൽ ശക്തിയും നൽകി പ്രണയത്തിന്റെ ദൂതർ എനിക്ക് സംരക്ഷണമേകി.
എന്നാണ് റബ്ബേ... 🤲 ഞാനും എന്നെ ഇത്രയേറെ സഹായിച്ച ഏത് പാപിക്കും അനുഗ്രഹമായി വർത്തിച്ച ഹബീബിന്റെ ചാരെ അണയുക
എന്റെ മുത്ത് മഹമൂദ് തങ്ങൾ ﷺഎനിക്ക് തന്ന പ്രതീക്ഷ മാത്രമാണ് ഇന്നെന്റെ ജീവിതം.
♥️😪💚 കണ്ണീരിൽ കുതിർന്ന രാവുകളിലും ആ തിങ്കളാ എന്റെ കണ്ണീരിന് നനവൊപ്പിയത് 💚 ഇശ്ഖ് എന്തെന്ന് അറിയില്ലേലും എന്റെ വിശ്വാസം എന്നെ രക്ഷിച്ചു എന്റെ ഹബീബ് എനിക്ക് എന്റെ ജീവിതം സംരക്ഷിച്ചു 😪💚 എന്റെ എല്ലാ വേദനകളും മിത്യ കൂടാതെ മനസിലാക്കാൻ ആ ഹബീബിന് കഴിയുമല്ലോ
മായ ജാലം നിറഞ്ഞ ഭൂമിയിലെ സത്യം കാണാൻ ഈ പേരക്കുട്ടിയുടെ കണ്ണുനീരൊപ്പാന് ഉപ്പാപ്പക്ക് കഴിഞ്ഞില്ലേൽ പിന്നെ ആർക്കാണ് കഴിയുക
ഇല്ല ഹബീബെ مُحَمَّد ﷺ
ലോകത്തെ എല്ലാ ജനങ്ങൾക്കും കുളിരല്ലേ മദീന ♥️💚 എന്റെ എല്ലാ കിനാവുകളും ഇനി അവിടമിലാ എന്റെ ഓരോ ദിനവും ഉദയം കൊള്ളുന്നത് ഇന്നെന്നെ മദീന വിളിക്കുമോ എന്നാ സുന്ദര കനവിലാ 😪♥️💚
അല്ലാഹ് നീ എത്ര കാരുണ്യവനാണ് 😪🤲♥️ സ്നേഹം ലോകം മറിഞ്ഞ ഒരു നേതാവിനെ ഞങ്ങൾക്ക് തന്നില്ലേ നിനക്ക് എന്ത് ശുക്ർ ചെയ്താലും മതിയാവില്ല നീ തന്ന അനുഗ്രഹം
♥️💚 നീ തന്ന കണ്ണും കയ്യും ഉയിരും ഒന്നുമല്ല ഞാനിന്നു കാണുന്നത് അതെന്റെ ഹബീബിന്റെ സ്നേഹമാണ് ഹബീബ് എന്നാ നേതാവിനെയാണ് مُحَمَّد ﷺ
ഓരോ പടപ്പും പാപകറയിൽ നടമാടുമ്പോൾ ആാാ ഹബീബ് വിതുമ്പുന്നില്ലേ مُحَمَّد ﷺ
ആർക്ക് കാണിച്ചു തരാൻ കഴിയും ഇങ്ങനെ ഒരു നേതാവിനെ ആരാണ് ആ ഹബീബിന് തുല്യ വെക്കാൻ കഴിയുക ആരൊക്കെ പരിഹസിച്ചാലും അതെല്ലാം പുഞ്ചിരിയോടെ കേൾക്കുന്ന അവർക്ക് വേണ്ടി പൊറുക്കലിനെ തേടുന്ന മഹാ മനീഷി അല്ലയോ നമ്മുടെ തിരു ദൂതർ
ആ മുത്തിന് ഉമ്മത്ത് ആണെന്ന് പറയാൻ ഞാനടക്കം ഇശ്ഖ്അറിയാത്ത പാപികൾക്ക് എന്ത് അർഹതയാനുള്ളത്
വയ്യ നബിയെ സ്നേഹം പ്രതികാരമാണ്
അങ്ങേയിലേക്ക് എന്നെ എത്തിക്കാത്ത ഓരോ സഞ്ചാര വഴികളോടും ♥️💚
എനിക്കും മദീന കാണണം എനിക്കും ഹബീബരെ കാണണം
مُحَمَّد رسولﷺ
എന്റെ കണ്ണുനീർ ഒപ്പിയ പോലെ എനിക്ക് സമാധാനം തന്ന പോലെ എന്റെ വിശ്വാസങ്ങളെ രക്ഷിച്ചപോലെ ഒരിക്കൽ എന്നെ മദീന വിളിക്കും ഹബീബ് എന്റെ കണ്ണിന് കുളിരും കാതിനും ഇമ്പവും കരളിന് ഇശലിന്റെ ഓളവും തീർക്കും
വിധിയേകണേ പെരിയോനെ 🤲
ഇശ്ഖ് അറിയണേ മന്നാനെ 🤲
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments