എനിക്കുമുണ്ടൊരു സ്നേഹിതൻ
സ്നേഹിച്ചാൽ കരളു പറിച്ചു തരുന്ന മരതകം ♥️
നീറുന്ന ഇന്നലകളിലെ മാരുതൻ
നോവുന്ന ഇന്ന് വെളിച്ചം പകർന്ന സൂര്യ കിരണം
കരഞ്ഞു തീർത്ത നോവുന്ന വേദനയെ
വെള്ളവും വെളിച്ചവും കോരി ഒഴിച്ചു
എന്റെ ഇന്നും നാളെയും എനിക്ക് സംരക്ഷണം ഒരു " അല്പം മൊഴികളിൽ
ഉറപ്പിച്ചു തന്ന പകരം വെക്കാനില്ലാത്ത നേതാവ് ♥️
ലോകത്തിന്റെ നേതാവ്
കാലത്തിന്റെ ജേതാവ്
സത്യത്തിന്റെ പിതാവ്
കാലം തോൽക്കും താതാവ്
യാ.. അല്ലാഹ് ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ് നീ ഞങ്ങള്ക് തന്ന അനുഗ്രഹം ..... ഇത്രയും പാപികളായ ഞങ്ങൾക്ക് ലോകത്തിന് അനുഗ്രഹമായി
കാലത്തിന്റെ മറവി സംഭവിക്കാത്ത ഒരു ഉത്തമ മാതൃക തന്ന മുത്ത് ഹബീബിനെ തന്നില്ലേ....
ഉമർ (റ ) വിന്റെ കരളുറപ്പോന്നും ഞങ്ങൾക്കില്ല സിദ്ധീഖ് (റ ) വിന്റെ ഇശ്ഖ് മില്ല അലിയാർ തങ്ങളെ ധീരത 😪
അല്ലാഹ്
സ്വപ്നം കാണാൻ പോലും പറ്റാത്ത അത്ര ഭാഗ്യം നീ ഞങ്ങൾക്ക് തന്നു .
പാപിയായ ഞങ്ങൾക് അറിയാത്ത ഒന്നാണ് റബ്ബേ... നിനക്ക് ചെയ്യുന്ന ശുക്ർ ആ വാക്കുകൾ പറയാൻ പോലും അർഹത ഇല്ലാത്ത ഞങ്ങൾക് ഹബീബിനെ തന്ന കാരുണ്യ മേ...... ആാാ ഹബീബിനാവട്ടെ ഞങ്ങളുടെ ഉദയവും അസ്തമയവും
ഫിദാക്ക അബി വ ഉമ്മി യാ റസൂലല്ലാഹ് ♥️😍😪😪😪😪
ദുആ വസിയതോടെ...
✍️ ISHQE-MADEENA
Mihraskoduvally123.blogspot. com
Comments