നിങ്ങൾ എപ്പോഴെങ്കിലും ചിന്തിചിട്ടുണ്ടോ നാം ചെയ്യുന്ന ഓരോ കാര്യളെ കുറിച്ചും
ഒറ്റവാക്കിൽ ഉത്തരം പറയാതെ ശാന്തമായി ഒന്നു ആലോചിച്ചു നോക്ക് 🤔
ഇല്ല അല്ലെ 🙂ഉണ്ടാവില്ല ഞാൻ അടക്കം എല്ലാവരും ഇങ്ങനെയാണ് ചെയ്യുന്നതെല്ലാം ശരിയാണ് എന്ന ധാരണ വെച്ച് പുലർത്തുന്ന സാധാരണക്കാരയ നമ്മൾ 🙂 നാം ചെയ്യുന്ന ഓരോ ശരിയും മറ്റുള്ളവർക്ക് തെറ്റാവാതെ നോക്കൽ കുടി നമ്മുടെ കടമയാണ് 🙂 എന്ന് വെച്ചാൽ
അള്ളാഹു പറഞ്ഞ സത്യ വിശ്വാസി ആവുക 🙂 ചെറുതും വലുതുമായ ദോഷങ്ങൾ ചെയ്യുമ്പോൾ ആര് കണ്ടില്ലേലും അവൻ കാണുന്നു എന്ന ഉത്തമ ബോധം നമ്മളിൽ ഉണ്ടായിരിക്കുക
ജീവിതം ചെറുതാണ് വളരെ ചെറുത് എന്നാൽ ഉള്ള വലിയ സമയങ്ങൾ നമ്മിലെ ആയുസ് ചുരുക്കി കൊണ്ടിരിക്കുന്നു 🙂 ഇന്ന് നാം കണ്ട ഉദയം ഒരു പക്ഷെ നാം നാളെ കാണണം എന്നില്ല കാരണം എല്ലാം അള്ളാഹു സുബുഹാന ഉവ്വതാല തീരുമാനിച്ചു കഴിഞ്ഞതാണ് എന്റെയും നിങ്ങളുടെയും ആയുസ് അറിയുന്നവൻ അവൻ മാത്രമാണ്
ഓരോ ദിവസവും നമ്മുടെ ആയുസ് കുറയുകയാണെന്ന ഉത്തമ ബോധത്തോടെ ദിവസങ്ങൾ ചിലവഴിക്കുക
ചെറുതും വലുതുമായ ദോഷങ്ങൾ അവൻ കാണുന്നുണ്ട് എല്ലാത്തിനും നമ്മൾ മറുപടി പറയുക തന്നെ വേണം !
ജീവിതത്തിൽ ചിരിക്കാൻ മാത്രം പഠിച്ചാൽ മതി കാരണം കരയാൻ നമ്മുടെ ജീവിതം നമ്മെ പഠിപ്പിക്കും ഇത് എന്റെ വാക്കുകൾ അല്ല കേട്ടോ 🙂 ഓരോ ആളുകൾ പറഞ്ഞു കേട്ട സത്യമാണ് കേട്ടപ്പോൾ തീർത്തും ശരിയാണ് എന്ന് തോന്നി 🙂 ഈ ദുനിയാവിൽ സന്തോഷത്തിനു വേണ്ടി അല്ലാഹുവിനെ അവന്റെ കലാഹിനെ മറക്കുന്ന എത്ര ആളുകളാണ് ഉള്ളത്
അതെ ഞാനും നിങ്ങളും അടക്കം ഓരോ സന്തോഷവും ആർഭാടമാക്കുന്നു
ദുഃഖം 😪😪 ????
പടച്ച റബ്ബ് നമുക്ക് തന്ന അനുഗ്രഹങ്ങൾ എത്ര ശുക്ക്ര് ചെയ്താലും മതിയാവില്ല അപ്പോഴാ നമ്മുടെ വ്യാ മോഹങ്ങൾ ഈമാനെ കാർന്നു തിന്നുന്നത് ചിന്തിക്കണം നീയും ഞാനും 😪🤔
നിസ്കാരവും ഓത്തും നാലാൾ കാണാൻ ചെയ്തിട്ട് എന്ത് കാര്യം
ആളുകൾക്കിടയിൽ വലിയ സ്ഥാനം ഉണ്ടായിട്ട് എന്ത് കാര്യം കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോവാതെ സൂക്ഷിക്കുക.
നിന്റെ വീട്ടിലെ കാര്യങ്ങൾ നീ തീരുമാനിക്കുക നിന്റെ മക്കളെ ഭാര്യയെ അവർ എന്ത് ചെയ്യുന്നു എവിടെ പോവുന്നു
അവർക്ക് നന്മയും തിന്മയും അറിയിക്കുക ദീൻ കുറഞ്ഞ പെണ്ണ് നിന്റെ വീട്ടിൽ ഉണ്ടെങ്കിൽ അവർക്ക് ആഖിറം എന്ന പരമ സത്യം വെളിപ്പെടുത്തി കൊടുക്കുക
അള്ളാഹു നിന്നെ ചോദ്യം ചെയ്യുമ്പോൾ നീ കുറവായി പോവാതെ ഇരിക്കാൻ നിന്റെ കുടി ആഖിറം വെളിച്ചമാകാന് അവർക്ക് നീ അറിവ് നേടികൊടുക്കുക
അൽഹംദുലില്ലാഹ് 🙂
നിന്റെ തിന്മ നീ അറിയുന്നില്ല അതിനെ ആരും നിന്നോട് പറഞ്ഞെന്ന് വരില്ല പക്ഷെ ആളുകൾ പരസ്പരം നിന്നെ പുച്ഛിച്ചു കൊണ്ടിരിക്കും ആകയാൽ നിന്റെ ഉള്ളും പുറവും വീടും വീട്ടുകാരെയും നീ നന്മ പഠിപ്പിക്കുക 🙂 അല്ലാഹുവിന്റെ ശിക്ഷ ഭയാനകം തന്നെ പക്ഷെ അവൻ ഒരുവൻ നന്മ ഉദ്ദേശിചാൽ അവൻ വിജയിച്ചവന് തന്നെ
ചിന്തിക്കാതെ നമ്മൾ ചെയ്തു പോവുന്ന തെറ്റുകൾ അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ
ഈമാൻ കുറഞ്ഞ നമ്മൾ ചെയ്യുന്ന ചെറുതും വലുതുമായ ദോഷങ്ങളെ തൊട്ട് അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ 🤲امین یا ربل المین
നിങ്ങളുടെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്താൻ മറക്കരുതേ
ദുആ വസിയ്യത്തോടെ
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments