ഞാനും കരഞ്ഞു മദീന കാണാ വ്യഥകളോർത്ത് ♥️😪 എൻ മനസിലെ വ്യഥകളെല്ലാം ആ പുണ്യ ഭൂമി ചുംബിക്കാത്തതിൽ അല്ലയോ 💚😪
എന്നാണ് ഹബീബെ ഞാനും ആ ഭാഗ്യമിൽ വന്നണയുക 💚അവിടം ഇശ്‌ഖിന് പേമാരി അല്ലയോ 😪ആഷിക്കീങ്ങൾ സ്നേഹം കോർത്ത മധുര ഭൂമിയല്ലേ
ഇശ്‌ഖില്ലാ പാപിയും അവിടെ ഒന്ന് വന്നോട്ടെ ഹബീബെ مُحَمَّد ﷺ
ഓരോ ആഷിഖീങ്ങളെ ഇശ്ഖ് കേൾക്കുമ്പോഴും എനിക്ക് എഴുതാൻ പേടിയാണ് ഹബീബെ അർഹത ഇല്ല മുത്തിനെ വർണിക്കാൻ അറിയില്ല എന്ന സത്യം മുറവിളി കൂട്ടുകയല്ലേ 😪
ഞാനാ സ്നേഹ തീരം കണ്ടോട്ടെ നബിയെ مُحَمَّد ﷺ
മുത്തിന് ഇശലുകൾ ലോകമാകെ ശീലുകൾ വിതറുമ്പോൾ എനിക്കും മോഹം
അടങ്ങാത്ത ദാഹം 😪💚 അറിയാത്ത മദീന യെ വർണിക്കാൻ അറിവില്ലാത്ത ഇവൾക്കും മോഹം നബിയെ مُحَمَّد ﷺ
ഇരുണ്ട ഹൃദയം തേങ്ങി അങ്ങ് മദീന കാണാൻ ഇരുളാർന്ന ഇശലിന് വെളിച്ചം ചേർക്കാൻ ♥️
ഇശ്ഖ് അറിയാ ഹൃദയം ആണ് മുത്തോളി താജരെ എങ്കിലും അങ്ങ് എൻ ഹൃദയം കവർന്ന ഹോജ യല്ലേ 💚
വിളിക്കണേ നിധിയെ
മറക്കാതെ ഒരുനാൾ
വിധിയേകണേ കനിയെ
മുഹബത്താൽ ഒരുനാൾ 🤲💚
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments