Skip to main content

മദീന മണൽതരികളോട് ആഷിഖാത്തിന്റെ വിലാപം ♥️😪💚


😪  ഹാ മദീന മണൽ പരപ്പുകളെ  നിങ്ങളെ തന്നെ യെങ്കിലും ഞാനൊന്ന് കണ്ടോട്ടെ 
എന്റെ മുത്തിന് പാദങ്ങള്  നടന്നു നീങ്ങിയ  പുണ്യം നേടിയ അത്ഭുത മണ്ണേ  .....  💚😪   
  കഴിയുന്നില്ല    

വാക്കുകൾ വരൾച്ച കൊണ്ടു മൂർച്ച കൽപ്പിക്കുന്നു  !
😪 ഞാനും ആാാ മണൽ തരികൾ  ആയിരുന്നെങ്കിൽ  എനിക്കും ആാാ പാദങ്ങള് ചുംബിക്കാമായിരുന്നു 😪 
എന്നാണ് ഞാനും മദീനയിൽ അണയുക  എന്നാ എന്റെ ഇശ്‌ഖിന് പേമാരിയിൽ ആാാ പുതുവസന്തം കൂടി എഴുത്തിന് മഷി ചാർത്തുക     വയ്യ  ഹബീബെ  ഒന്നു വിളിച്ചിടു   ത്വബീബേ.... 🤲

കിനാവിൽ ഞാനെപ്പോഴും  ആാാ മണൽ തരികലോടു കിന്നാരം ചൊല്ലാറുണ്ട് ഇശ്‌ഖിന് മിഴിനീര് എന്റെ ഹൃദയം കവർന്ന നോവിന്റെ കിന്നാരം
പ്രണയം മഷി ചാർത്തിയ ഇശ്‌ഖിന് പുന്നാരം
♥️💚
മദീന കണ്ടാൽ ആർക്കാണ് മതിവരുക
ആരാണ്  മദീനയെ സ്നേഹിക്കാത്തത്
ആരാണ്  എന്നെപോലെ ഇശ്ഖ് എന്തെന്ന് അറിയാത്ത പാപി
എഴുതാൻ വാക്കുകൾ പോലും ക്ഷാമം  കാണിക്കുന്ന  രചനകൾ  നോവുകളാക്കുന്ന
പാപിയം ആഷിഖു റസൂൽ അല്ലയോ മുത്ത് മഹമൂദരെ ഞാനും 😪♥️💚

എനിക്കും ആാാ മണൽ തരികൾ ചുംബിക്കണം   😍
എനിക്കും മദീന കാണണം
ഞാനും മദീനയിൽ അണയും
മരണം വന്നു വിളിക്കും മുമ്പ് ഇശ്‌ഖിന് വരികൾ  കോർത്തു ഞാനും മദീന പുൽകും
എനിക്കും മദീന അഭയമാണ്
എനിക്കും മദീന സ്വാന്തനമാണ്
എന്നാലും മദീന ഇന്നെന്റെ നോവാണ്
♥️💚😪
എന്റെ പുണ്യ മദീന മണൽ തരികളെ   നിങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു
  സ്വപ്നം പോലും എന്നെ നിദ്രയിൽ നിന്നും അന്യമാക്കുന്നു.
നടന്നിട്ടും നടന്നിട്ടും എത്താൻ കഴിയാത്ത   സ്വപ്ന സഞ്ചാരം  എന്നെ മണൽ പരപൂക്കൾക്ക് അന്യമാക്കുന്നു 😪♥️💚
എന്നാണ് എന്റെ ഹബീബിനെ ചുംബിച്ച മണ്ണിൽ ഞാനും തഴുകി തലോടുക ♥️💚😪
എന്നാണ് ഞാനും  എന്റെ തീരാ നോവിൻ ഇശ്‌ഖിന് കഥകൾ മദീന മണ്ണിൽ അഭയം തേടുക
എങ്കിലും ഞാനും അസൂയ വെക്കുന്നു മണ്ണേ
വെറും മണ്ണല്ല സ്വർഗം ഏറ്റുവാങ്ങിയ മണ്ണ്
എന്റെ ഹബീബിനെ ചുംബിച്ച മണ്ണ്

എന്നും എനിക്ക് പരാതി യാണ്  എന്നെ ആാാ ദേശത്തെ ഉദയ മാക്കിയില്ലലോ
എന്ന പരമ സത്യത്തോട്
  😍♥️😪💚
അന്ത്യ നിദ്ര വിളിക്കും മുൻപൊന്ന്  ചുംബിക്കണം
എന്റെ ഹബീബിന്റെ ചാരെ  ആാാ ഹബീബിന്റെ പാദങ്ങള്  ചുംബിച്ച നാൾ വഴികൾ കണ്ടു  കൺകുളിരണിഞ്ഞു രസിക്കണം
ഒടുവിൽ ആാാ സ്തുതി ഹബീബിന്റെ ചാരെ 
ഇശ്‌ഖിന് വരികൾ കോർത്തു സ്നേഹത്താൽ ചങ്ക് പിടയയണം 😪😪😪💚
വിധിയെകു
പൂ മുത്തേ
ഞാനും ഒന്ന് മദീന പുൽകട്ടെ
കനിവേകു പെരിയോനെ ഞാനും  ഹബീബരെ കാണട്ടെ
വിധിയെക് മന്നാനെ ഞാനും ഇശ്ഖ് പറയട്ടെ
       ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...