Skip to main content

കഥയിലെ യഥാർത്ഥjo😍😘♥️😒😒 പാർട്ട്‌ :9

ആ കണ്ണുകൾ എന്തിനാ ഞങ്ങളുടെ കിടപറയിൽ ഒളിഞ്ഞിരുന്നു നോക്കുന്നു 🤔
  ആരാണെന്നു കണ്ടു പിടിച്ചിട്ട് തന്നെ ഇത്രയും മോശം വേറെ ഉണ്ടോ അയ്യേ
ഞാൻ പതിയെ എഴുനേറ്റു വാതിലിൽ വലിച്ചു അവർ തിരിഞ്ഞു ഓടി ആളെ മനസിലായ ഞാൻ ഒന്നു ഞെട്ടി 🙄🤭,  എന്ത് പണിയൊപ്പിക്കാൻ ആണാവോ ഒരാഴ്ച പോയ്‌ വന്നെതും ഇപ്പോ ഒളിഞ്ഞു നോക്കുന്നതും , ഇക്കയോട് പറഞ്ഞാൽ വിശ്വസികില്ല, ന്റെ പടച്ചോനെ നീ കാക്കണേ.. 🤲

"പാത്തൂ  ന്റെ പാത്തൂ നിനക്ക് എഴുനേൽക്കാൻ ആയോ, പോവാണേൽ എനിക്കൊരു ഉമ്മ തന്നിട്ട് പോയി
  ഇക്കാന്റെ വാക്കുകൾ ചിന്തയിൽനിന്നും എന്നെ ഉണർത്തി
" ഉം ഇക്കാ, ഞാനൊരു കാര്യം ചോതിച്ചാൽ സത്യം പറയോ? 😒

" ന്റെ മുത്തിനോട് എപോയെങ്കിലും ഞാൻ കളവ് പറഞ്ഞിട്ടുണ്ടോ,   നീ ചോദിക്ക് നോക്കട്ടെ ചോദ്യത്തിന്റെ നിലവാരം എന്നിട്ടല്ലേ ഉത്തരം ☺️🤭
" ഇങ്ങൾക്ക് എന്നെ ഇഷ്ടല്ലേ,

കുറച്ചു നേരം നിശബ്ദത മാത്രം, അല്ലാഹ് ന്റെ ഇക്കൂസിന് ന്നെ ഇഷ്ടല്ലേ,  ആ കണ്ണുകൾ പിന്തുടരുന്നത് കണ്ടെതുമുതൽ വല്ലാത്ത വേദന, അവരെന്തിനാ...
  " ന്തേ ഇപ്പോ ന്റെ കരളിന് അങ്ങനെ തോന്നാൻ, ഞാൻ ഇന്നലെ ഉറങ്ങിയത് കൊണ്ടാണോ, നിനക്ക് ഉറക്കം വന്നെതു കണ്ടിട്ടല്ലേ ഞാൻ
  " അതല്ല ഇക്കൂസ്‌  ന്റെ മനസിന് വല്ലാത്ത ഒരു വേദന ബേജാർ
" ന്തേ ഇപ്പോ അങ്ങനെ, ആരേലും ന്റെ മോളെ ഒറ്റപെടുത്തിയോ അതോ വഴക്കു പറഞ്ഞോ????
  " ഹേയ് ഇല്ല എല്ലാവരും നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്
" ന്റെ പൊന്നെ നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി ബേജാറാകേണ്ട, നിന്റെ വീട്ടിൽ നിന്നു മാറിനിന്നതിന്റെ ആവും കൊറച്ചീസം അവിടെ പോയിനിന്ന് സന്തോഷായിട്ട് വാ...
" മ്മേ, വേണ്ട എനിക്ക് ന്റെ ഇക്കാനെ വിട്ട് നില്കാനാവൂല, ഞാൻ പോവൂല

" ഉം മതി ഓളെ പിച്ചും പിഴയും, ഒന്ന് എണീറ്റോ, ഉമ്മാനെ ഇത്താത്താസിനേം സ്പീഡാക്, പുറത്ത് പോവണം ഉള്ളതാണ് dress എടുക്കണ്ടെ പെരുന്നാളിന്
"ഉം  
  
  മനസ്സിൽ ഉള്ള കനം പോവുന്നില്ലാട്ടോ, എങ്കിലും അവക്കെല്ലാം അടക്കം കൊടുത്തു ഞാൻ തായെക്ക് ഇറങ്ങി നടന്നു, അപ്പോഴും ഇക്കാ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ്

" ഉമ്മ, ഇതാത്ത,  വേഗം റെഡി അവൻ പറഞ്ഞിട്ടുണ്ട്, 
  അവരൊന്നും മിണ്ടിയില്ല, ഉമ്മയും ഞാനും വേഗം ദോശയാക്കി കറി രാത്രിയിൽ ഉള്ളത് ഉണ്ടായിരുന്നോണ്ട് ഞമ്മൾ അത് വെച്ച്  ഒപ്പിച്ചു
  
" ഹാ കഴിഞ്ഞില്ലേ നിങ്ങൾതു, വേഗം ചായഎടുത്തു വെക്കു
  അപ്പോയെക്കും ഇത്താത്ത വന്നു ചായ എടുത്തു വെക്കാനൊക്കെ കൂടി ഇക്കയെ പറ്റികണമല്ലോ , പണിയെടുത്തു എന്ന് കാണിക്കാൻ 😁🙂 ബല്ലാത്ത ജാതി ഇക്കായേം ഉപ്പയെയും അഭിനയിച്ചു പറ്റിക്കാൻ ഉമ്മാനെ വല്ലിതത്തനേം കഴിഞ്ഞേ ദുനിയാവിൽ വേറെ ആളുള്ളൂ
 
ഞാൻ ഇത്താത്താനെ നോക്കി ഒന്നു ചിരിച്ചു 🤭🙂
  ചായ കുടിക്കഴിഞ്ഞു എല്ലാവരും റെഡി അവൻ പോയ്‌,  ഞാൻ റെഡി ആവുമ്പോ ഇക്കാ വന്നു റൂമിൽ
  " കഴിഞ്ഞില്ലേ നിന്റേതു
  " ഉം കഴിഞ്ഞു
" നോക്കട്ടെ ,  ഇങ്ങനെ ആണോ
    ഞാൻ ഒന്നും മിണ്ടിയില്ല

  ഇക്കാ വേഗം കണ്മഷി എടുത്തു എനിക്ക് ഐ ബ്രോ വരച്ചു തന്നു, കണ്തടത്തിന്റ മുകളിൽ ബാംഗിക്കായി അവിടേം വരച്ചു
      വല്ലാത്ത ഒരു സന്തോഷം,  ഇക്കൂസിന്റെ മുഖത്തു നോക്കാൻ നാണം ആവുന്നു.
ഇക്കാ എന്റെ മുഖം ഉയർത്തി നെറ്റിയിൽ ഒരു ചുവന്ന പൂക്കൾ സമ്മാനിച്ചു, ഹോ ആ ചുടുചുംബനത്തിനു വല്ലാത്ത മധുര മായിരുന്നു ♥️😍😘🌹

" ഉം വേഗം നടക്കു, എല്ലാവരും ഞമ്മളെ കാത്തിരിക്കുകയായിരിക്കും
  ഇക്കയും പിറകെ ഞാനും നടന്നു തയെക്കു പോയി, ഇക്ക പറഞ്ഞപോലെ  ഉമ്മയും വല്ലിതത്തയും ഞങ്ങളെ കാത്തിരിക്കുകയാണ്,
  " നീ ഇരിക്കുമോ മുത്തുവിന്റെ അടുത്ത്
  ഞാൻ ഒന്നും മിണ്ടിയില്ല
പിന്നേം ചോദ്യത്തെ ആവർത്തിച്ച് ഉമ്മ
" ഇല്ല നിങ്ങൾ ഇരുന്നോളൂ
  ഇക്കാ ഒരു വിഷമ ഭാവത്തിൽ എന്നെ നോക്കി, ഇക്കാക്ക ഞാൻ ഇരിക്കണം എന്നാണെന്നു ആ നോട്ടത്തിൽ നിന്നും എനിക്ക് മനസിലായി, പക്ഷെ ഉമ്മ ഉണ്ടാവമ്പോൾ ഞാൻ ഇരുന്നാൽ അതൊരു അദബുകേടാവുമോ എന്നൊരു ഭയം
   ഞാൻ വേഗം ബാക്കിൽ ithante കൂടെ ഇരുന്നു.
   വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്കിടെ ഇക്കാ എന്നെ നോക്കുന്നുണ്ട് ഞാൻ ഇക്കയെയും, ഒരു പക്ഷെ ഞാൻ ഇരിക്കാത്ത വിഷമം ആയിരിക്കും ആ നോട്ടം
 
അവര് എന്തൊക്കയോ സംസാരിക്കുന്നുണ്ട് എനിക്കറിയാത്ത കാര്യങ്ങൾ ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു,
  ഞങൾ ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, എവിടേം ഉമ്മക്കും ഇത്താത്തക്കും ഇഷ്ടമാവുന്നില്ല, അവിടെ യൊക്കെ നല്ല വിലയുള്ള dress ആയിരുന്നു ഉണ്ടായിരുന്നത്,  എന്നോട് ഇക്കാ പറഞ്ഞു "നിനക്ക് ഇഷ്ടായോ ഏതെങ്കിലും???
    ഞാൻ എനിക്കിഷ്ടമായ ഒരു ഗോൾഡൻ കളർ ഡ്രസ്സ്‌ കാണിച്ചു,
   ഉമ്മ വേഗം അതിന്റെ വിലനോക്കി, മോനോട് എന്തോ പറഞ്ഞു, പിന്നെ ഒരുപാട് കടകൾ കയറി ഇറങ്ങി  ഒന്നും കിട്ടാതെ വീട്ടിലേക്ക് തിരിച്ചു
( വീട്ടിലെത്തി

"  നമുക്ക് പിന്നെ ഒരുദിവസം ഡ്രസ്സ്‌ എടുക്കാൻ പോവാട്ടോ,
"ഉം
ഹേയ് നാളെ നിന്റെ വീട്ടുകാർ വരുന്നുണ്ട് നിന്നോട് പറയാൻ ഞാൻ മറന്നതാനു,  ഉപ്പയെന്നോട് നേരത്തെ പറഞ്ഞിരുന്നു
  " ഉം.

ഇന്നത്തെ ദിവസം ഒരു കഥയും ഇല്ലാതെ ഇങ്ങനെ പോയി, നാളെ അവർ വരുമ്പോ എന്താ കഥാ പടച്ചോൻ അറിയാ
ഉമ്മാനെ പേടിയുള്ളു, ഇഷ്ടകേട് അവരോട് കാണിക്കാതെ ഇരുന്നാൽ മതിയായിരുന്നു, പിന്നെ അഭിനയിക്കാൻ ഉമ്മ കഴിഞ്ഞേ സിനിമ ലോകം പോലും... 😁
 
കല്യാണം കഴിഞ്ഞു പിറ്റേ ദിവസം തന്നെ സ്വർണം വാങ്ങിവെച്ചത് ചിലപ്പോൾ  എത്ര ഉണ്ടെന്ന് നോക്കാൻ ആവണം ഈ ഉമ്മയല്ലേ ആള് പിന്നെ എല്ലാ  കള്ളത്തരവും പഠിച്ച മോളും 🤭🙂

" ഹേയ് മതി കിടന്നതു സ്വപ്ന കുമാരി,
ഞാനൊന്ന് ചിരിച്ചു,   എഴുനേറ്റു തായേ പോയപ്പോ എല്ലാവരും തിരക്കിലാണ്,   food വെക്കാൻ ആളുകൾ വന്നിട്ടുണ്ട് അതോണ്ട്  എനിക്ക് പണി കുറവാ ഞാൻ ആശ്വാസം കൊണ്ടു അല്ഹമ്ദുലില്ലാഹ്,  പിന്നെ ന്റെ വീട്ടുകാരുടെ വരവ് കൂടി ആയതുകൊണ്ട്  ഒരു പ്രേത്യേക സന്തോഷം
ന്റെ ഉമ്മ ഇക്കാന്റെ ഉമ്മാനെ പോലെയല്ല, നാട്ടുകാക്കു വളരെ പ്രിയപ്പെട്ട ഒരാളാണ്, ആര് വന്നാലും അവരുടെ അഭിരുചിക്കനുസരിച്ചു അവരെ സ്വീകരിക്കും  എല്ലാവരെയും ഉമ്മാക്ക് പെട്ടന്ന് മനസിലാവും , വിശക്കുന്നവന്റെ വയറും ഇല്ലാത്തവന്റെ മനസും ഉമ്മ വേഗം കാണും അവർക്കു വേണ്ടത് കഴിവിനനുസരിച്ചു കൊടുക്കും, അല്ഹമ്ദുലില്ലാഹ് അതിന്റെ ബര്കത് ഞങ്ങൾക്കുണ്ട്

" അമ്മായി നിങ്ങൾ വാ, അവരിപ്പോ വരും ഡ്രസ്സ്‌ ഒക്കെ മാറ്റം, മുല്ല കിട്ടിയോ??
" ഉം,  എനിക്കറിയില്ലഇത്താത്ത
" ഇക്കാ ഒന്നും പറഞ്ഞില്ലേ
" ഇല്ല,
  " ഉം
അങ്ങനെ വല്ലിത്തയും ചെറിയഇത്താത്ത യും, എന്നെ സാരി ഉടുക്കാൻ സഹായിച്ചു, കല്യാണ സാരി ആയതോണ്ട് എനിക്കതു വളരെ പ്രിയപ്പെട്ട ഒന്നാണ് 😘
" സ്വർണ്ണം കൊണ്ടുവന്നിരുന്നോ തായേന്നു
ഉമ്മാന്റെ ചോദ്യം ( ഉമ്മാനെ കയ്യിലാ സ്വർണം, ഇതാത്ത പോയി അത് എടുത്തു വന്നു
" ഇത് 25 പിടിക്കൂല  ലെ മോളെ
  ഉമ്മാന്റെ ചോദ്യം ഞാൻ എന്തോ ആയി പോയി,
" അമ്മായി നിങ്ങൾ ഒന്നും വിചാരിക്കരുത്, ഉമ്മ തമാശ പറഞ്ഞതാ ( ചെറിയാത്ത ആശ്വാസം പകർന്നു, വല്ലിതാത്ത ഒന്നും മിണ്ടാതെ ഉമ്മാനെ നോക്കി ചിരിച്ചു.
എന്തോ എന്റ മനസ്സിൽ ആ വാക്കുകൾ വല്ലാതെ തറച്ചു നിന്നു, പുറമെ ഞാൻ ഒന്നു ചിരിച്ചു

" നിങ്ങളുടേത് എടുത്തു വരു അവളൊന്നു കാണട്ടെ,   അങ്ങനെ ഇത്താത്താസ് അവരുടെ സ്വർണം എനിക്ക് കാണിച്ചു തന്നു, ഞാൻ എല്ലാം കണ്ടുനിന്നു എന്റെ ഇല്ലായ്മ അവർ മുതലെടുക്കുകയാണെന്ന് എനിക്ക് പെട്ടന്ന് മനസിലായി, ഉമ്മാക് ഇതൊരു വലിയ കുറച്ചിലായിരുന്നു ന്റെ സ്വർണം കുറഞ്ഞു പോയത്,  പോരാത്തതിന് വല്ലിതാത്താനെ ആഭരനങ്ങൾ  എന്നെ അണിയിച്ചു ന്റെ  സ്വർണത്തിന് മുകളിൽ

" ഇത് വരെ ഒരുക്കങ്ങൾ തീർന്നില്ലേ, അവരിപ്പോ എത്തും (ഇക്കാ വന്നു ചോദിച്ചു

" ഞങ്ങൾതു കഴിഞ്ഞു
  (അവരെല്ലാവരും ഞങ്ങൾക് ഇടയിൽ നിന്നും പോയി

" വാ, എല്ലാവരും പോയി, അവരൊക്കെ വരുമ്പോയെക്കു, നമുക്ക് കുറച്ചു ഫോട്ടോസ് എടുക്കാം
അങ്ങനെ ഞാനും ന്റർ ഇക്കയും കൂടി ഒരുപാട് ഫോട്ടോസ് എടുത്തു, പിന്നെ വീട്ടുകാർ എല്ലാവരും നിന്ന് ഫോട്ടോസ് എടുത്തു

"  അവർ എത്തി തോനുന്നു കാറിന്റെ ശബ്‌ദം ( ഇഇത്താത്ത പറഞ്ഞെത് കേട്ടു ഉപ്പയും ഇക്കയും തയെക്കു പോയി
 
 
  പിന്നാലെ തന്നെ ഞങ്ങളുo ഇറങ്ങി
" ഹാ സാരി ആണല്ലോ ഇത്താത്ത, മെലിഞ്ഞിട്ടാനെലും സാരി നിങ്ങൾക് നല്ലോണം ചേരുന്നുണ്ട്
" ഉം ( ഞാൻ മെല്ലെ ഒന്ന് ചിരിച്ചു,  അവർ ഒരുപാട് പേരുണ്ട് ന്റെ അമ്മായിമാർ, അനിയത്തി അങ്ങനെ....
  ഞങ്ങൾ എല്ലാവരും ഒരുപാട് സംസാരിച്ചു

കല്യാണത്തിന് കണ്ട പലമുഖവും വീണ്ടും കണ്ടു അല്ഹംദുലില്ലാഹ്
  ന്റെ സ്വർണ്ണം കുറവായത് ഉമ്മാക് വലിയ ഒരു മാനക്കേട് തന്നെ ആയിരുന്നു,  പാവമാ ന്റെ വീട്ടുകാരെ കാണിക്കാൻ ഇത്താത്താന്റെ എനിക്ക് അണിയിച്ചത് ന്റെ വീട്ടുകാർക് വിഷമം ഉണ്ടാക്കി
" ന്തിനാ മോളെ ഇതൊക്കെ,  മോൾക്ക് ഉള്ളത് ഇട്ടാൽ പോരായിരുന്നോ, ഞങ്ങൾ അല്ലാതെ ആരും വന്നിട്ടില്ലലോ ഇവിടെ
" ഞാൻ...
പിന്നെ ഒന്നും മിണ്ടിയില്ല ഉമ്മാക്ക് വിഷമം ആയി എന്നുള്ളത് എനിക്ക് മനസിലായി ഇവിടത്തെ അവസ്ഥ ഞാൻ എങ്ങനെയാ aa പാവങ്ങളെ അറിയിക്കുക,  ഞാൻ ഒന്നും മിണ്ടിയില്ല ഒന്ന് ചിരിച്ചു ഉമ്മാന്റെ അടുത്ത് നിന്നു മാറിനിന്നു
എല്ലാവരും ഭക്ഷണം കഴിച്ചോ പോവാനിറങ്ങി, എനിക്ക് എന്തോ വിശപ്പൊക്കെ പോയി ബേജാർ പോവുന്നില്ല എങ്ങനെ മറക്കാൻ ശ്രെമിച്ചിട്ടും, അവര്ക് ആദ്യം സ്വർണം ചോദിക്കാമായിരുന്നു, ഞങ്ങൾ അവസ്ഥയ്ക്കു അനുസൃതം ഒരു തീരുമാനം എടുക്കുമായിരുന്നു, ഹോ അത് പോട്ടെ അല്ലാഹന്റെ കലാഹ്  ആർക്കും തട്ടി മാറ്റാൻ കഴിയില്ലലോ? 😒
  " ഞാൻ പോവാട്ടോ, ഒന്ന് കുളിക്കട്ടെ നീ കുറച്ചു കഴിഞ്ഞു മാറ്റിയാമതി ട്ടോ
" ഉം നിങ്ങളും പോയിക്കോളി
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല ആാാ സാരിയാലെ കുറച്ചു കിടന്നു മനമിങ്ങനെ വെന്തുരുക പോവുന്നവർ ഒക്കെ പോട്ടെ ന്റെ വിധിയല്ലേ ഒന്ന് പൊട്ടി കരയാൻ പോലും പറ്റാത്തത്
  ഇക്ക  കുളിച്ചു വന്നു. 
" മുൻശിഫാ, 
" ഉം
" നീ എന്താപ്പോ കിടക്കുന്നതു, വയ്യേ നിനക്ക്
 
" മോനെ മുത്തു,  നീ പോവണ്ട ഇങ്ങനൊക്കെ അവളെ കണ്ടിട്ട് നിനക്ക് പോവണം തോന്നുണുന്നോ
( ഹോ, ഉമ്മാന്റെ ആ ചോദ്യം മോനെ പറ്റിക്കാൻ ആണെങ്കിലും എനിക്കിഷ്ടായി, ഈ ഉമ്മാക് വല്ല oscar, കിട്ടും എന്താ ഒരു അഭിനയം
  " ഉം ഞാൻ പോകുന്നില്ല, പോകും പറഞ്ഞിട്ട് ആയിരിക്കും ഓളെ കിടത്തം കണ്ടില്ലേ, ഇനിയും ഇപ്പോ സുബ്ഹിക്ക് പോവാ
  ഞാൻ ഒന്നും മിണ്ടിയില്ല പെട്ടന്ന് എഴുനേറ്റ് ഡ്രസ്സ്‌ മാറി കുളിക്കാൻ പോയി
  വന്നപ്പോ റൂമിൽ ഇക്കയെ കണ്ടില്ല
  തായേ ഒകെ പോയി സംസാരിച്ചിരുന്നു. നിസ്കാരം ഓത്തും കഴിഞ്ഞിട്ട് foodm കഴിച്ചു ഞാനും ഇക്കയും റൂമിൽ വന്നു കിടന്നു,
" ഞാൻ പോവാ പറഞ്ഞപ്പോ നിനക്ക് വിഷമം ആയോ
" ഇല്ല
" ഇല്ലേ, ഉം  അത് നിന്നെ കണ്ടപ്പോ എനിക്ക് മനസിലായി
  ഞാൻ ഒന്നും മിണ്ടിയില്ല ഇക്കാനെ കെട്ടിപിടിച്ചു ഒന്നു ശ്വാസം വിടാൻ പോലും സമ്മതിക്കാതെ അടക്കി പിടിച്ചു, ന്റെ വിഷമങ്ങളെ  ആ നെഞ്ചിൽ ചേർത്താതെ, സന്തോഷം നടിച്ചു ഇക്കാനെ മുത്തി മണത്തു കിടന്നു
                 ...  ..          തുടരും...

       ✍️മിഹ്റായാസീൻ
  Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...