Skip to main content

കഥയിലെ യഥാർത്ഥjo♥️ പാർട്ട്‌ :24

പ്രദീക്ഷയോടെ കാത്തിരിക്കുന്ന എനിക്ക് മുമ്പിൽ  ഉമ്മ വാതിൽ തുറന്നു
    " അങ്ങനെ ഞമ്മളെ കുഞ്ഞോൾ  ഉമ്മ ആയില്ലേ...
  ഹാ ഇക്കയല്ല, ന്റെ ഉമ്മാന്റെ അമ്മോന്റെ മകനും കുടുംബവുമാണ്
" ഹാ ,  ഹാ നിച്ചു  ,  ഞാൻ അങ്ങനെ വല്ലിമ്മച്ചിയും ആയി
  പൊട്ടി ചിരിയോടെ അവർ സംസാരം തുടർന്ന്,   അവരുടെ മക്കൾ  എന്റെ അരികിൽ വന്നു

"  ഇത്താത്ത    , ഈ വാവനെ ഞങ്ങള്ക് എടുക്കാൻ തരോ
 
"   വാവ കൊറച്ചൂടി വലുതായിട്ട് തരാട്ടോ
" അപ്പോ ഞങ്ങൾ ഒരുമ്മ കൊടുക്കട്ടെ 
ഹാ വരി കൊടുതോളി   മുത്തേ
  പാവം മക്കളെ കുഞ്ഞി വാവയെ കണ്ട സന്തോഷം ആണ്,   കൊച്ചു മക്കളെ കുഞ്ഞു മോനെ ചുമ്പനകൾ കൊണ്ടു സന്തോഷിപ്പിച്ചു ,   അനുസരണയുള്ള മോനൂസ്  സ്നേഹത്തോടെ എല്ലാം ഏറ്റു വാങ്ങി കിടന്നു
    ഞങ്ങളുടെ വിഷമത്തിൽ വരുന്നവർക്ക് കൊടുക്കാൻ മധുരം വാങ്ങാൻ മറന്നു , തത്കാലം അവിടെ ഉണ്ടായിരുന്ന ഏത്തപ്പഴം കൊടുത്തു

" ഇത്താത്ത, എനിക്ക് ഇത് വേണ്ട എനിക്ക് നല്ല ചോക്ലേറ്റ് വേണം, കുഞ്ഞി വാവനെ കാണാൻ പോയാൽ എല്ലാരും ചോക്ലേറ്റ് ആണ് തരൽ

   " ഹാ ഇപ്പോ തരാട്ടോ , മോൻ വാങ്ങാൻ പോയിട്ടുണ്ട്
  കുഞ്ഞി മോന്റെ വാക്കുകൾക്ക് ഉമ്മ മറുപടി കൊടുത്തപ്പോൾ വല്ലാത്തൊരു ആശ്വാസം.   പെട്ടന്ന് തന്നെ മിട്ടായി എത്തി മക്കൾസിന് കൊടുത്തു അവർക്കും ഞങ്ങൾക്കും റാഹത്തായി
" അളിയനെ പോലെത്തന്നെ ഉണ്ട് ട്ടോ ഞമ്മളെ കുഞ്ഞി മുത്ത് ഇത്താത്ത
മാളൂട്ടി പറഞ്ഞ വാക്കുകൾ കേട്ടു ഞാൻ ന്റെ കുഞ്ഞി മോനെ നല്ലോണം ഒന്ന് ചേർത്ത് പിടിച്ചു നോക്കി   അതെ ന്റെ ഇക്കാനെ പോലൊരു മുത്ത് 
അപ്പോയെക്കും ഉമ്മാന്റെ മറുപടി

" ഏതായലും  ഭാഗ്യം ഉള്ളമോനാണ് ,  പാലുകുടിക്കുന്നതിന് മുൻപ് തന്നെ  സം സം ആണ് അവനെ കുടിപ്പിച്ചത്
   "  ആണോ, 
  ഉമ്മാന്റെ  നേർക്ക് എല്ലാരും നോക്കി  ചോദിച്ചു
  " ഉം, അതെ,  അവളെ കാണിക്കുന്നത്തിനു മുൻപ്  സിസ്റ്റർ മാർ ശ്രദ്ധിക്കാതെ മോനെ തന്നു, ഞങ്ങൾ സം സം കൊടുത്തു
   ഉമ്മാന്റെ വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു, കണ്ണീരിന്റെ ചൊവയുള്ള ന്റെ പാലിനേക്കാൾ പുണ്യ  പാനിയം അവൻ കൊടുക്കാൻ അള്ളാഹു  ഉദ്ദേശിച്ചത് തന്നെ ആയിരിക്കും  , അല്ലാഹ് എനിക്ക് വല്ലാതെ കരുണ ചെയ്തിരിക്കുന്നു  അൽഹംദുലില്ലാഹ്   സുമ്മ അൽഹംദുലില്ലാഹ്
  വിരുന്നുകാർ യാത്ര പറഞ്ഞിറങ്ങി ,  കൂടെ ഞങ്ങളുo ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി,   
  അന്നേരം എന്താണ് അറിയില്ല വീട്ടിലെ ഓരോ ചുവരുകളിലും ഇക്കാന്റെ മുഖമായിരുന്നു  കാണുന്ന കാഴ്ചകൾക്കൊക്കെ ഇക്കാന്റെ മുഖചായ 
ദിവസങ്ങൾ കടന്ന് നീങ്ങി,  ഇന്ന് മോന്റെ മുടി കളയൽ ദിവസമാന്   ഒസ്സാന്റെ കത്തി അവന്റെ തലയിൽ തഴുകുമ്പോൾ എന്റെ നെഞ്ചോന്നു പിടയൽ ആയിരുന്നു എന്റെ മോൻ എവിടെ എങ്കിലും വേദനിക്കൊ എന്ന് ഞാൻ ഒരുപാട് കരഞ്ഞത് കൊണ്ടാവാം അവന്റെ കരച്ചിൽ കേൾക്കാനോ കാണണോ എനിക്കിഷ്ടമല്ല മറിച്ചു അവന്റെ  ചിരിയും  എന്നോട് ചേർന്നുള്ള ഓമൽ സ്പർശവും എന്നെ മതിയാവോളം സമാധാനപ്പെടുത്തുന്നു,
മുടികളയാനും അവന്റെ ആരും വന്നില്ല,  ഉപ്പന്റെയും സ്പര്ശമേല്ക്കാന് ഭാഗ്യം ഇല്ലാതെ പോയ മകനായിരിക്കും അല്ലെ ന്റെ കുഞ്ഞിമുത്ത്  
   മൊട്ട സൂപി നല്ല മൊഞ്ചുണ്ട് ഇപ്പോൾ  അവനൊന്നുടി ചെറുതായപോലെ
അവന്റെ ആദ്യ പെരുന്നാൾ വരുകയാണ് മാമന്റെയും ഉപ്പാപ്പാന്റെയും ഒക്കെ വക പുത്തൻ കുഞ്ഞി കുപ്പായങ്ങൾ കൊണ്ടു  അവനെ പുതച്ചപ്പോൾ  അവൻ ഒരു ചെറിയ ലോകത്തെ രാജകുമാരനായ കുഞ്ഞി മോൻ
അപ്പോഴും അവന്റെ ബാപ്പ മറന്നു പോയി എന്ന് തോനുന്നു മോന്റെ ആദ്യ പെരുന്നാളിന് പുതു വസ്ത്രം മണിയിപ്പിക്കാനും പുതു കനവുകൾ നെയ്യാനും.    
ആഘോഷങ്ങളോടെ അവന്റെ പുതു പെരുന്നാൾ ആവേശമായി ,  പായസവും ബിരിയാണിയും ഐസ് ക്രീം,  വിരുന്നുകാർക്ക്  ഉണർവേകി,   അവനെകാണാൻ വരുന്നവർ ആയിരുന്നു അന്നത്തിൽ ഏറെയും അവനുള്ള സമ്മാന പൊതികളും അവർ മറന്നില്ല , കുഞ്ഞു മോനുസിന്  കുഞ്ഞി തുണി തരങ്ങൾ നിറങ്ങൾ നൽകി
പെട്ടന്നൊരു ദിവസം മോളി
" ഇത്താത്ത ,  അളിയൻ
" ഏത്  അളിയൻ 
" നിങ്ങളെ അളിയൻ  വരുന്നുണ്ട്, ഞാൻ കണ്ടു
  വാതിലിന്റെ അരികിലേക്ക് അവൾ ആവേശത്തൊടി ഓടി,  പക്ഷെ   ഇക്ക ഒന്നും മിണ്ടാതെ കയറി ഇരുന്നു ഇക്കാക് പേടിക്കായിരിക്കും കൂടെ അളിയൻ മാറും ഉണ്ട്
 

  ചെറിയലിന് ഞാൻ പ്രസവിച്ചു കിടക്കുന്ന റൂമിലേക്ക് വന്നു
  അല്ലാഹ്,    

"  മോനെ എവിടെ,  നിങ്ങൾക് റാഹത്തല്ലേ
" ഉം, അൽഹംദുലില്ലാഹ്

   മോനെ, ഞാൻ അളിയന്റെ കയ്യിൽ കൊടുത്തു,  എന്തോ ന്റെ ഇക്ക ഉണ്ടായിരിക്കെ പ്രസവിച്ചു കിടക്കുന്ന റൂമിൽ അളിയൻ വന്നത് എനിക്കിഷ്ടമായില്ല   ,  ഹാ   ഏതായാലും അപ്പോഴാണ് മോൻ മൂത്രമൊഴിച്ചാലോ എന്ന് ഓർമവന്നത് മെല്ലെ എഴുനേറ്റ് നടന്നു,  ഇപ്പോ മോൻ ഇക്കാന്റെ കയ്യിലാണ്   കുറച്ചു നേരം കായ്ച്ച ഞാൻ  നോക്കി നിന്നും, പിന്നെ മോനെ വാങ്ങി പാമ്പേഴ്സ് ധരിപ്പിച്ചു കൊടുത്തു  , ഇക്ക ഒന്ന് മുഖത് നോക്കിയതുപോലുമില്ല  ,   ഒന്ന് നോക്കാമായിരുന്നു ചിരിക്കാമായിരുന്നു ഒന്നു മല്ലേലും  ഇക്കാന്റെ മോനുന്റെ ഉമ്മയല്ലേ ഞാൻ     ,   ഞാൻ തിരികെ  റൂമിൽ പോയി ഇരുന്നു    അപ്പോ ഇക്ക വന്നു സ്റ്റെയർ കേസിന്റെ അരികെ നിന്നും ഒരു കവർ എനിക്ക് നേരെ എറിഞ്ഞു പോയി,  ഞാനത് എടുത്തു നോക്കി   മൂന്നുകൂട്ടം ഡ്രസ്സ്‌   കുറച്ചു രൂപയും   എന്തിനാപ്പൊ ഇത് എന്ന് ചിന്തിച്ചു പോയി,    മോനെ കട്ടിലിൽ കിടത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ  ആരോടും യാത്ര പോലും പറയാതെ അവർ പോയി ,  
              തുടരും
      ✍️ മിഹ്റായാസീൻ
  Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...