Skip to main content

കഥയിലെ യഥാർത്ഥjo, പാർട്ട്‌ 23♥️

ചോദിക്കാൻ മടി തോന്നുന്നുണ്ട് എങ്കിലും ചോദിച്ചു
" സിസ്റ്റർ , ന്റെ വാവനെ ഒന്നു കാണിച്ചു തരുമോ
  സിസ്റ്ററോഡ് ചോദിച്ചെങ്കിലും  ഒരു അത്ഭുതം എന്നാ പോലെ dr തുടർന്ന്
  " നീ കണ്ടില്ലേ മോനെ, 
" ഇല്ല
" കള്ളം പറയല്ലേ നിന്റടുത്തു നിന്ന് പാല് കുടിപിച്ചിട്ട് അല്ലെ പുറത്ത് കൊടുത്തത്
" അല്ല, ഞാൻ കരഞ്ഞതല്ലാതെ  ഒന്നും കേട്ടില്ല കണ്ടില്ല
  എന്റെ മറുപടി കേട്ടു dr സിസ്റ്റർ മാരെ കുറെ വഴക്ക് പറഞ്ഞു പാല് കൊടുക്കാതെ പുറത്തു കൊടുത്തത്തിനു
  Dr തന്നെ മോനെ വാങ്ങി എനിക്ക് കാണിച്ചു തന്നു,  അവന്റെ മുഖം ന്റെ മുഖതോടു ചേർത്ത്   , എന്തോ കണ്ണുകൾ വല്ലാതെ നിറഞ്ഞു,                               കുഞ്ഞു സ്പർശം  മനസിനെ വല്ലാതെ കുളിരനിയിപ്പിച്ചു
  അവനു പാല് കൊടുക്കാനും dr തന്നെ സഹായിച്ചു, ശേഷം അവനെ ഉമ്മാക് ഏല്പിച്ചു,     അല്ലാഹ് നിനക്ക് തന്നെ സർവ്വ സ്തുതിയും   ഇത്രയും പ്രയാസങ്ങൾ അനുഭവിച്ച എനിക്ക് കണ്കുളിർ മയുള്ള  ഒരു പൈതലിനെ തന്നു, അൽഹംദുലില്ലാഹ്

" മോളെ
  ആ വിളികളിലേക്ക് ഞാൻ കാതോർത്തു ഹോസ്പിറ്റൽ ആയ ചേച്ചി ആണ്, 

" ന്താ, ചേച്ചി, 
" മോളെ വാവ നല്ല സുന്ദരൻ തന്നെയാണ്, 
" ഉം,  ചേച്ചിയെ ന്റെ ഉമ്മാനെ ഒന്നു വിളിക്കോ
   ചേച്ചി ഉമ്മാനെ വിളിക്കാൻ പോയി,   ചേച്ചി പറഞ്ഞത് ശരിയാ മോൻ സുന്ദരൻ തന്നെയാണ് ന്റെ ഇക്കാനെ പോലെ
" എന്താ മോളെ വിളിച്ചത്, ന്റെ മോൾക് എന്താ വേണ്ടിയത്
" ഒന്നുല്ല ഉമ്മ,   അവരെ വിളിച്ചിരുന്നോ, ഇക്ക വരോ
"  ഇന്നലെ ഹോസ്പിറ്റലിൽ വന്നപ്പോൾ വിളിച്ചിട്ട് കിട്ടിയില്ല,  ഇപ്പോൾ അവർ ഇങ്ങോട്ട് വിളിച്ചു,
" വരുമോ
" ഉം
    കൂടുതൽ സംസാരിക്കാതെ ഉമ്മ  നടന്നകന്നു,  മനസ്സിൽ  വല്ലാത്ത വിഷമം എന്റെ വലിയൊരു ആഗ്രഹമായിരുന്നു,  അത്യമായ് കുഞ്ഞിനെ ഇക്ക കാണണം ഇക്ക ഏറ്റുവാങ്ങണം എന്നൊക്കെ,   നമുക്ക്  ആഗ്രഹിക്കാനല്ലേ പറ്റു   
    ചേച്ചി വീണ്ടും വന്നു  ,  ലേബർ റൂം ക്ലീൻ ചെയ്തു,    എനിക്കാണേൽ വല്ലാത്ത വേദന  മനസും ശരീരവും ,
" ചേച്ചിയെ
" എന്താ മോളെ
"  ഈ വേദന കൊറേ ദിവസം ഉണ്ടാവോ,  
" ഇല്ലടാ   സ്റ്റിച് വേഗം ഉണങ്ങും,  ട്രിപ്പ്‌ കഴിയുമ്പോൾ തന്നെ മോൾക് കുറെ ആശ്വാസം കിട്ടും
" ഉം ,   ചേച്ചിയെ  എനിക്ക് കുറച്ചു വെള്ളം തരുമോ ,  തൊണ്ടയും നാവും വല്ലാതെ ദാഹം   വരളുന്നു
" മോളെ കുറച്ചൂടി കഴിഞ്ഞിട്ട് തരാം ട്ടോ,  ഇപ്പോ തന്നാൽ ഛർദി മറൂലാ  പ്രസവിച്ചു ഒരു മണിക്കൂർ കഴിയണം
" ഉം
നല്ല ചേച്ചി  ,  എന്നെ നല്ലോണം നോക്കുന്നു, ഇടക്ക് വന്നു എനിക്ക് ആശ്വാസം പകരുന്നു
 

കുഞ്ഞു കരച്ചിൽ  ... 😍 അവൾ പ്രസവിച്ചു  പാവം ഒരുപാട് നേരമായി  വേദന സഹിക്കുന്നു എന്നെക്കാൾ ഒരു ദിവസം മുന്പേ അഡ്മിറ്റ് ആയതുമാണ്    ഇപ്പോഴാ പ്രസവം
    " നീ എന്റെ കണ്ണട വാങ്ങി തന്നിട്ട് പോയാമതി കേട്ടോ,  അവൾ ചവിട്ടി പൊട്ടിച്ചു   എന്തൊരു കഥ   എത്രപേര് പ്രസവിച്ചു ഇവൾ എന്തൊരു  കളിയാ

സിസ്റ്റർ ഉച്ചത്തിൽ അവളോട് പറഞ്ഞു,  വേദനയുടെ കാഠിന്യത്തെ കൊണ്ടാവാം അവൾ സിസ്റ്റരുടെ കണ്ണട ചവിട്ടി പോയത്
  സിസ്റ്റർ പിന്നെയും ഉച്ചത്തിൽ എന്തൊക്കയോ പിറു പിറുക്കുന്നുണ്ട്
  അവളുടെ കളികൊണ്ടു കുട്ടിയെ എടുക്കുമ്പോ  എന്തോ സംഭവിച്ചു എന്ന് തോനുന്നു കുട്ടി ഒരുപാട് കരഞ്ഞു അവർ ധൃതിയിൽ ഓടുന്നുണ്ടോ കുട്ടിയേയും കൊണ്ടു dr ക്ക് അരികിലേക്ക്
  അവിടെയൊക്കെ നിശബ്ദമായപ്പോൾ   ഞാനൊന്ന് മയങ്ങി 

" മോളെ
  ചേച്ചി എന്നെ തൊട്ടുണർത്തി
" ചേച്ചിയെ ,   ഇപ്പോ വെള്ളം തരുമോ
" ഉം, ഇതാ ഞാൻ വെള്ളം കൊണ്ടാണ് വന്നത്
  ചേച്ചി വെള്ളം എന്റെ വായയിലെക്ക് ഒഴിച്ചു തന്നു,   ആർത്തിയോടെ ഞാനത് മോന്തി കുടിച്ചു,  ദാഹം എന്നെ അവിടെ എത്തിച്ചിരുന്നു
" മോളെ,  ഞാനിത് പുറത്ത് വെച്ച് വീൽ ചെയർ എടുത്തു വരാം
" ഉം, ഇപ്പോ റൂമിലേക്ക് മാറ്റുമോ
" അതെ
  ചേച്ചി പുറത്തേക്ക് പോയി, പെട്ടന്ന് തന്നെ വന്നു,  എന്റെ വസ്ത്രം മാറ്റി തന്നു,  ചെയറിൽ ഇരുത്തി റൂമിലേക്ക് കൊണ്ടു പോയി,  മുകളിലെ റൂം ആയത് കൊണ്ടു ചേച്ചി കുറെ കഥകൾ പറഞ്ഞോടിരുന്നു 
  പക്ഷെ എന്റെ കണ്ണുകൾ എന്റെ ഇക്കാനെ തേടുന്നത് കൊണ്ടാവാം ഒന്നും ഞാൻ കേട്ടില്ല
   
  റൂമിലെത്തി  എന്നെ കാത്തു ഉപ്പയും ഉമ്മയും  മറ്റും നില്കുന്നുണ്ടായിരുന്നു
എന്നെ കണ്ടെത്തും നിറകണ്കളോടെ വല്ലിമ്മ വന്നെന്നെ പുണർന്നു,  ഉപ്പയും ഉമ്മയും കട്ടിലിൽ പിടിച്ചു കിടത്തി,     എല്ലാരേയും മിഴികൾ ഈറനണിയുന്നത് ഒളികണ്ണിലൂടെ ഞാൻ  കണ്ടിരുന്നു, 

" ന്റെ മോളങ്ങനെ പ്രസവിച്ചു
ഉപ്പന്റെയും വാക്കുകൾ ഒരു നിമിഷം എന്തെല്ലാമോ ചിന്തയിൽ ഓടിവന്നു  അറിയാതെ അടക്കി വെച്ച മിഴിനീർ എന്നിൽ നിന്നും അടർന്നു ഒരു  വേനൽ മഴ പോലെ  വരണ്ട ഹൃദയത്തിലെ  ചിരകാല മഴ

അപ്പോഴും എന്റെ കണ്ണുകൾ റൂമിന് പുറത്തു കൂടെ നടന്നകന്നുപോകുന്നവരിൽ ആയിരുന്നു   ഏതെങ്കിലും ഒരു മുഖചായ എന്റെ ഇക്കാന്റെ ആയിരുന്നെങ്കിൽ
 
" മോളെ, ഇതാ ഭക്ഷണം കഴിക്കൂ
" വേണ്ട ഉമ്മ കുറച്ചു കഴിയട്ടെ
" ഇല്ല, മോളെ  വയർ നിറയെ കഴിക്കു, ശരീരത്തിലെ വെള്ളം പോലും വറ്റിയ സമയം ആണ് ,
"  വിശക്കുന്നില്ല, ഉമ്മ
" സാരമില്ല, കുറച്ചു കഴിക്കാ, ബാക്കി പിന്നേയ്മ്
   ഉമ്മ എനിക്ക് ചോറ് വരി തന്നു ഒരു അനുസരണ യുള്ള  പഴയ ഉമ്മാന്റെ കുഞ്ഞി കുഞ്ഞോളായി ഞാൻ  അത് കഴിച്ചു,   എന്തോ ഓരോ ഉരുള ചോറിനും   ചെറുപ്പത്തിൽ ഉമ്മ വരി തരുന്ന അതെ ഉരുള ചോറിന്റെ രുചി

   ഭക്ഷണം കഴിച്ചു ഞാനൊന്ന് മയങ്ങി, ഉമ്മയും വല്ലിമ്മയും അപ്പോഴും പല സംസാരങ്ങളിൽ  ആണ്,  ശരീരത്തിന്റെ തളർച്ചയും ക്ഷീണവും അതൊന്നും കേൾക്കാൻ എന്നെ അനുവദിച്ചില്ല

വാതിൽ ആരോ മുട്ടുന്ന ശബ്ദം കെട്ടാൻ ഞാൻ ഉറക്കിൽ നിന്നും ഉണർന്നത്, ഉമ്മ വാതിൽ തുറന്നു
അല്ഹമ്ദുലില്ലാഹ്  ന്റെ ഇക്കാന്റെ ഉപ്പാ  - മനസ്സിൽ വല്ലാത്ത ഒരു കുളിർ കാറ്റ് വീശിയ പോലെ  , കൂടെ ഉമ്മയും ചെറിയാത്ത യും അകത്തേക്ക് കയറി  , 
ഉപ്പയും ചെറിയതായും എന്നോട് സുഖം വിവരം തിരക്കി  
മോനെയും നോക്കി അവരിരുന്നു ,   ഉമ്മാക്ക് എന്തോ മുഖത് ഒരു വാട്ടം ഉണ്ട്,   എന്നോടും ഒന്നും മിണ്ടിയില്ല  ,  ഇങ്ങനെ ഒക്കെ ആയത് അല്ലെ  എനിക്കും മറിച്ചൊന്ന് മിണ്ടാനും തോന്നിയില്ല,  പരസ്പരം അടുത്തിരുന്ന ഒരു ഇണക്കുരുവികളെ പറിച്ചെടുക്കാൻ ശ്രേമിക്കുന്ന ഉമ്മയോട് ഞാൻ എന്ത്‌  മിണ്ടാൻ,    ഉമ്മാന്റെ കയ്യിൽ കൊണ്ടു വന്ന ഒരു പെട്ടി ഈത്തപ്പഴവും  ഞാൻ വീട്ടിൽ നിന്നും എടുക്കാതെ പോന്ന എന്റെ സ്വര്ണാഭരണവും  ഉമ്മ ന്റെ ഉമ്മാക്ക് നേരെ നീട്ടി  ,   
  " അഞ്ചു വളയല്ലേ 
ഉമ്മ ഒന്നും മിണ്ടാതെ  അത് വാങ്ങി വെച്ച്
      രണ്ടു ദിവസം കഴിഞ്ഞു വരാം എന്നും പറഞ്ഞു  അവർ നടന്നു നീങ്ങി ....
  അവർ പോയ വഴിയേ ഞാൻ കുറെ നോക്കി,  ഇക്ക വരും എന്നാ പ്രദീക്ഷയോടെ
   ഉമ്മ വാതിലടച്ചു വീണ്ടും അവരെ സംസാരം തുടർന്ന്

  ഇക്കാക്  മോനേം കാണണ്ട അല്ലെ
  പെട്ടന്ന് ആരോ വാതിലിൽ മുട്ടുന്നു
 

                         തുടരും
   ✍️മിഹ്റായാസീൻ
Mihraskoduvally123.blogspot. com

തുടർന്നും സഹകരണമ് പ്രധീക്ഷിക്കുന്നു
അടുത്ത കഥ
 

("  മുത്തൂട്ടിന്റെ    മാനുക്ക "😍♥️)

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...