Skip to main content

കഥയിലെ യഥാർത്ഥjo♥️പാർട്ട്‌ :22

നിറമുള്ള സ്വപ്നങ്ങൾ അങ്ങെനെയാണ് പെട്ടന്ന് അവസാനിക്കും, 4: am ന്റർ അലാറം ശ്രവണനാടിയെ പുൽകിയപ്പോൾ നിദ്രക്ക് വിരാമമിട്ടു, 

മെല്ലെ ബെഡിൽ നിന്നുംഎഴുനേറ്റു , ഞമ്മളെ പരിപാടികൾ ഒക്കെ കഴിച്ചു കൂട്ടി !
ഇന്നും വല്ലാത്ത പ്രയാസമാണ്, നീര് ഒന്നും കാണുന്നില്ല പക്ഷെ കാലുകൾ വേദനിക്കുന്നു, വയറിനു വല്ലാത്ത കനം.
റൂമിൽ നിന്നും പുറത്ത് കാണാഞ്ഞിട്ട് ആവും എന്നെ തേടി റൂമിൽ വന്നു
" ന്താ മോളെ സമയം 10 കഴിഞ്ഞല്ലോ, എണീക്കുന്നില്ലേ,
" എത്രയോ സമയം ആയി ഉമ്മ ഞാൻ എഴുനേറ്റ് വരുന്നു, പക്ഷെ കാലുകൾ മുന്നോട്ട് പോവാൻ മടി കാണിക്കുന്നു വല്ലാത്ത വേദന
"  ആണോ, കാണിക്കാൻ പോവണോ,  ഡേറ്റ് അടുത്തതല്ലേ
" വേണ്ട, ഉമ്മ നല്ലോണം വേദന വന്നിട്ട് പോവാ, എനിക്ക് പേടിയാ
"  സാരല്ല,  പോവാ കൊറച്ചു കഴിഞ്ഞിട്ട്, ന്റെ മോൾ വന്നു ചായ കുടിക്കി
" ഉം, വരാം ഉമ്മ
   ഉമ്മ പോയതിന് പിറകെ ഞാനും എഴുനേറ്റ് പതിയെ നടന്നു, ന്റെ വാവക്ക് ഉമ്മച്ചിയെ കാണാൻ വരാൻ നേരമായി തോനുന്നു, ഈ പ്രയാസങ്ങൾ  ന്റെ ജീവിത്തിൽ ഉണ്ടായ  കണ്ണീർ തുടക്കാനുള്ള ഷീലയാണ് -അതെ ഞങ്ങളുടെ സന്തോഷം തീർച്ചയായും ഞങ്ങളുടെ പൈതലിൽ ആയിരിക്കും
  " ഉമ്മ എനിക്ക് ചായ വേണ്ട, ആവുന്നില്ല
" മോളെ അങ്ങനെ പറയല്ലി,  ഒന്നും കഴിച്ചില്ലേൽ, ഒന്നിനും ആവൂല ഈ സമയത്തും തിന്നാൻ മടികാണിക്കരുത്
"  ഉം,  ഞാനൊന്ന് കൊറച്ചു നടക്കട്ടെ ഒരാശ്വാസം കിട്ടാൻ  വെപ്രാളം ആവുന്നു
" ഉം,  നടക്കാം ഞാനും വരാം
  അങ്ങനെ ഉമ്മയും ഞാനും വീടിന് ചുറ്റും നടന്നു,  ഓരോ കാര്യങ്ങൾ പറഞ്ഞു ന്റെ വേദന ഉമ്മ കുറക്കാൻ ശ്രേമിചോണ്ടിരിക്കുന്നുണ്ട്  ഇടക്ക്  ദോശയും എന്റെ വായിൽ ഇട്ടു തരും, ഉമ്മ യാവാൻ ഉള്ള തയ്യാറെടിപിലും ഞാൻ ഉമ്മാന്റെ കുഞ്ഞുമോൾ ആയി വായ തുറന്നു കാണിച്ചു
ഭക്ഷണം എന്നതിലുപരി അതിന് വല്ലാത്തൊരു പ്രതീതി ആയിരുന്നു,
" മോളെ  ഇനി മോൾ നടക്കിട്ടോ , ഞാൻ പോയി ചോറൊക്കെ വെക്കട്ടെ പ്രയാസം തോന്നിയാൽ പറയണം,  പ്രസവം അടുത്തതാണ്
" ആാാ, ഉമ്മ
  ഞാൻ വീണ്ടും പതിയെ പതിയെ വീടിന് ചുറ്റും നടന്നോ, എന്തോ വേദന ക്ഷമിക്കുന്ന ലക്ഷണമില്ല പകരം കൂടി വരുന്നു, ഞാനൊന്ന് മെല്ലെ ഇരിക്കാൻ നോക്കി, എവിടെയോ ഒരു സുഖം പോലെ, 
അപ്പോഴാണ് തറയിൽ ചാരി വെച്ച ചൂലേന്റെ കണ്ണിൽ പെട്ടത് ഞാൻ അത് എടുത്തു മുറ്റം അടിക്കാൻ തുടങ്ങി ഹാ ഇപ്പോ നല്ല ആശ്വാസം ഉണ്ട്,  അടിച്ച ഭാഗവും വീണ്ടും വീണ്ടും അടിച്ചുകൊണ്ടിരിന്നു, വേദനക്ക് ഒരു നേരിയ ക്ഷമനം
  ഇടയിൽ  നിസ്കരിച്ചു കുറച്ചു ചോർ എങ്ങെനെയോ തിന്നു, വീണ്ടും ചൂലും എടുത്തു മുറ്റം അടിക്കാൻ തുടങ്ങി പക്ഷെ ഈ പ്രാവശ്യത്തെ ഫലം വിപരീത മായിരുന്നു, തീരെ ആശ്വാസമില്ല, വേദന കുടി കുടി വന്നു, നടക്കാൻ പറ്റാത്ത അവസ്ഥ,  ഹോസ്പിറ്റലിൽ പോവാനും പേടി, എന്താ ചെയ്യാ ഉമ്മയോട് പറഞ്ഞാൽ ഇപ്പോ പോവും,  ഏതായാലും കുറച്ചുകുടി നടന്നു..... 

അല്ലാഹ്, എനിക്ക് നടക്കാൻ വയ്യല്ലോ, എന്താ ചെയ്യാ, ഏതായാലും ഉമ്മയോട് ഞാൻ പോയി കാര്യം അവതരിപ്പിച്ചു,   ഉമ്മ ആകെ വിഷമത്തിലാണ് , ഞാനും ഉമ്മയും മാത്രമേ വീട്ടിൽ ഉള്ളു,  ഉപ്പാനെ വിളിച്ചു വിവരങ്ങൾ അറിയിച്ചു, ന്റെ അമ്മാവൻ  ഉമ്മാന്റെ ആങ്ങള വണ്ടി കൊണ്ടു ,  
അപോയേക്കും ഉമ്മാന്റേം ഉപ്പന്റെയും കുടുംബക്കാരൊക്കെ വിഷയം അറിഞ്ഞു, ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ അവരെല്ലാം ഹോസ്പിറ്റലിൽ ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്,  അതുകൊണ്ട് തന്നെ വിഷമം ഒന്നും അവിടെ ഇല്ല, പെട്ടന്ന് dr കാണാൻ പോയി പക്ഷെ dr ഇല്ലായിരുന്നു

" dr ഇപ്പോൾ വരും, നിങ്ങൾ വരു
എന്നെയും കൊണ്ടു സിസ്റ്റർ  റൂമിലേക്ക് നടന്നു,  പരിശോധിച്ച്, ശേഷം സിസ്റ്റർ പുറത്ത് പോയി,  ഞാൻ ഒന്നും അറിയാതെ അവിടെ നിന്നും
  " മോളെ
  ഉമ്മ എന്നെ തേടി റൂമിലേക്ക് വന്നു, 
  " ന്താ ഉമ്മ ,  സിസ്റ്റർ എന്ത് പറഞ്ഞു
" dr ഇപ്പോൾ വരും അപോയേക്ക നിന്നോട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത്,  വരാൻ പറഞ്ഞു
" ആണോ,  എനിക്ക് പേടിയാവുന്നു ഉമ്മ
" എന്തിന് എല്ലാരും പ്രസവിക്കുന്നില്ലേ
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല ഉമ്മ തന്ന നെറ്റി മാറ്റി,  ഉമ്മയുടെ കൂടെ നടന്നു
  അല്ലാഹ്.... മുന്നിൽ ആാാ എഴുതി തെളിഞ്ഞു   ( LABOUR ROOM)   പടച്ചോനെ  
  ഏതായാലും നടന്നു,  സിസ്റ്റർ എന്നെ എന്നെ അവിടേക്ക് കയറ്റി വാതിലടച്ചു
  ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി, നിശബ്ദത, കുറെ ബെഡ് പല കോലത്തിൽ കിടക്കുന്നു,  ഒന്നൂടി പരിശോതിച്ചു, 
ഒരു മറനീക്കി , അതിന്റെ ഉള്ളിൽ തന്നെ ഉള്ള മറ്റൊരു കുടുസു മുറിയിൽ  എനിക്ക് കിടക്കാൻ അവസരം തന്നു,  ഹാ എന്നെപോലെ ഒരു പാവം വേദന തിന്നുന്ന ഒരുവൾ അവിടെ കിടക്കുന്നുണ്ടായിരുന്നു
  ഞങ്ങൾ പരിചയപെട്ടു  ,   അവൾ ഇന്നലെ വന്നിട്ടുണ്ട്,  
  " മുൻശിഫാ,  എനിക്ക് വല്ലാത്ത പേടി ഞാൻ പോവാന്ന് പറഞ്ഞിട്ട് ഇവര് വിടുന്നില്ല
" ഉം
ഞാൻ ഒന്നു മൂളി  വേറെ എന്ത് പറയാൻ അവളുടെ അതെ അവസ്ഥ തന്നെയാണ് ഇന്ന് എനിക്കും പേടിച്ചിട്ടു ഇരിക്കാനും കിടക്കാനും വയ്യ,  വേദന ഒരു മുറവിളി പോലെ ആർത്തുഉല്ലസി കുന്നത് കൊണ്ടു  നിശബ്ദത എന്നെ തലോടി എന്ന് മാത്രം
   അവൾ വീണ്ടും തുടർന്ന്
" നിനക്ക് അറിയുമോ,  എനിക്ക് ഇനിയും 3 ദിവസം കുടിയുണ്ട്,  ഡേറ്റ് ആയില്ല
അവളുടെ ആ  വാക്കുകൾക്ക് ഞാനൊന്നു ചിരിച്ചു കൊടുത്തു,  അല്ലാതെ എന്താ പറയാ ദിവസങ്ങൾ നോക്കിട്ട് കാര്യമുണ്ടോ വേദന വന്നാൽ
  " ഹാ രണ്ടാളും പോയി എന്തെകിലും കഴിച്ചിട് വന്നോളൂ ലേബർ റൂമിന് പുറത്ത് നിങ്ങളുടെ കൂടെ വന്നവർ ഉണ്ട്
  സിസ്റ്റർ വന്നു പറയേണ്ട താമസം വേദന നോക്കാത്ത ഒരു ജയിൽ മോചനം നേടിയ പോലെ ഞങ്ങൾ രണ്ടാളും എഴുനേറ്റ് പുറത്തേക്ക് നടന്നു
  ഉമ്മയും വല്ലിമ്മയും  എല്ലാരും അവളുടെ വീട്ടുകാരും പുറത്ത് ഇരിക്കുന്നുണ്ട്, ഞങ്ങളെ കണ്ടപോയേക്കും അവർ ഭക്ഷണ എടുത്തു നീട്ടി,  ഞാൻ കരഞ്ഞോണ്ട് പറഞ്ഞു എനിക്കൊന്നും വേണ്ടാ
" മോളെ അങ്ങനെ പറയല്ലി,  ഒന്നും കയിച്ചില്ല എങ്കിൽ കുഴഞ്ഞു പോവും പ്രസവിക്കാൻ ആവില്ല
  വല്ലിമ്മ യുടെ വാക്കുകൾ ഒന്നും അപ്പോൾ ചെവി കാതോർത്തില്ലാ ,..  ഞാൻ ഒരു ഗ്ലാസ്‌ കട്ടൻ ചായ വാങ്ങി കുടിച്ചു 
  " ഉമ്മച്ചിയെ ഇനി ആരെയും കെട്ടിക്കണ്ട ട്ടോ ആവൂല ഈ വേദന സഹിക്കാൻ
അല്ലാഹ് ന്റെ  വർത്താനം കേട്ടു എല്ലാവരും ഒന്നു ചിരിച്ചു
" ചിരിക്കാലെ  ,  വേദന എനിക്കണേല്ലോ
" എന്താ ന്റെ മോൾ പറയുന്നത്,
  പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല,  ഉമ്മാന്റെ മടിയിൽ തലവെച്ചു കിടന്നു കുറെ കരഞ്ഞു,  എങ്ങനെ കിടന്നിട്ടും വേദന കുറയുന്നില്ല,
"  കഴിച്ചില്ലേ..
സിസ്റ്റർ വന്നു,  ചോദിച്ചു
" ഉം
  ഞാനും അവളും  സിസ്റ്റർ ക്കു പുറകെ ലേബർ റൂമിലേക്ക് പ്രവേശിച്ചു.  കിടന്ന സ്ഥലത്ത് പോയി ഒന്നൂടി സ്ഥാനം ഉറപ്പിച്ചു  
സിസ്റ്റർ മാറും ഞങ്ങളുടെ അടുത്ത ബെഡ് കളിലായി കിടന്നു
   വേദന കൂടുമ്പോൾ പറയണം എന്ന് പറഞ്ഞിരുന്നു,  ഞാൻ ഒന്നും മിണ്ടിയില്ല പക്ഷെ എന്റെ വേദന സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു
സമയം 10:pm ആയിരുന്നു  ,  സിസ്റ്റർ വന്നു ലൈറ്റ് ഓൺ ചെയ്തു dr വന്നെന്ന് പറഞ്ഞു ഞങ്ങളെ  ഉണർത്തി   ഞങ്ങളുടെ  പരിശോധന കഴിഞ്ഞു ഉറങ്ങികോളാൻ അനുമതി തന്നു dr പോയി
  ആഹു  , ഞങ്ങൾ കിടന്നു,  അവൾ തിരിഞ്ഞും മറഞ്ഞും കിടക്കുന്നുണ്ട്, 
  സിസ്റ്റർ എല്ലാവരും നല്ല ഉറക്കിലാണ്
 
  എനിക്ക് കിടക്കാൻ വയ്യ,  ഞാൻ ഒരുപാട് തവണ ബാത്‌റൂമിൽ പോയി ഒരാശ്വാസം കിട്ടാൻ അവിടെ എല്ലാം ചൂൽ എടുത്തു അടിച്ചു വാരി,  പിന്നെ പോയി കിടന്നു
ഇല്ല,  വേദന അതികം ആവുകയും ക്ഷീണം കൊണ്ടു എഴുനെൽക്കാനും വയ്യ
എന്നാലും ഞാൻ ബെഡിൽ എഴുനേറ്റു നിന്നും ഇരുന്നു കിടന്നും സമയം കഴിച്ചു കൂട്ടി -
സിസ്റ്റർ എഴുനെൽക്കുന്നത് കണ്ട ഞാൻ മെല്ലെ കിടന്നു 
അവർ ഞങ്ങളെ വിളിച്ചു,  കുളിക്കാൻ തോർത്തും സോപ്പും വീട്ടുകാരിൽ നിന്നും വാങ്ങി തന്നു
എങ്ങനെയോ കുളിച്ചു അവർ തന്ന ഡ്രെസ്സും ധരിച്ചു ബെഡിൽ കിടന്നു
  "  ഇതാ ചായ കുടിച്ചോളൂ
  ഹോസ്പിറ്റലിൽ ഉള്ള  ആയാ ചേച്ചി  ചായ എനിക്ക് നീട്ടി,  ഞാൻ വാങ്ങി കുടിച്ചു
   പുറത്ത് നല്ല സംസാരം
" നിങ്ങളെ മോളാണോ മുൻശിഫാ
" അതെ
  അവൾ നല്ല രസമാണ്
" എന്തേ
" നട്ട പാതിരക്കു  ബാത്രൂം ക്ലീൻ ചെയ്തു
" യാ അല്ലാഹ്
" ഉം ,   ഞങ്ങൾക്  അവളൊരു കളിപാട്ടാമാണ്  ,  അവളെ കളിയും ചിരിയും നല്ലൊരു മോൾ,  എന്തിനാ ഇത്ര വേഗം കെട്ടിച്ചത്
"   കെട്ടിക്കാൻ ഒക്കെ ആയിട്ടുണ്ട്,  ഓൾ കാണാൻ ചെറുതായ്ട്ട് ആണ്
" ഉം
   പുറത്തെ സംസാരം കേട്ടു ഞാനൊന്ന് ചിരിച്ചു,  അപ്പോ ന്റെ രാത്രി സഞ്ചാരം എല്ലാവരും കണ്ടിട്ടുണ്ട്
      സിസ്റ്റർ ഞങ്ങളെ രണ്ട് പേരെയും കൈയിൽ പിടിച്ചു നടത്തിച്ചു ഒരുപാട് അതിന്റെ ഉള്ളിൽ നടന്നു
" എനിക്ക് ഡേറ്റ് ആയിട്ടില്ല,  ഞാൻ ആവുമ്പോ വരാം ചേച്ചി മാരെ
  അവളുടെ വാക്കുകൾ. പാവം നല്ലോണം പേടിച്ചിട്ട് ഉണ്ട്
" സിസ്റ്റർ മാരെ , അവൾ ഇന്നലെ വേദനിച്ചു ഉറങ്ങിയില്ല,  എനിക്ക് വേദന ഇല്ല ഞാൻ പ്രസവിക്കാൻ ആവുമ്പോ വരാം
  "   നീ മിണ്ടാതിരിക്കാൻ എന്ത് തരണം
സിസ്റ്റർ ഉച്ചത്തിൽ ചോദിച്ചു അവൾ പിന്നെ ഒന്നും മിണ്ടിയില്ല
    എനിക്ക് തീരെ വയ്യായിരുന്നു ഞാൻ ബെഡിൽ കയറി കിടന്നു , പല ശബ്ദം വും ഉണ്ടാക്കി,   ഉച്ചത്തിൽ കരഞ്ഞു
  " എന്താ ഇവിടെ
  അല്ലാഹ് dr വന്നു , 
" എന്തിനാ മോളെ കരയുന്നത്, 
" എനിക്ക് ആവൂല  dr പേടിയാവുന്നു
" എന്ത് പേടിക്കാൻ   ഇത്  ഇപ്പോ കയ്യും  നീ മിണ്ടാതിരി
  " എനിക്ക് വേദന സഹിക്കാൻ ആവുന്നില്ല, നിങ്ങൾ ഓപ്പറേഷൻ ചെയ്തോളു
" ഹാ നല്ല കഥ  എന്താ നീ പറയുന്നത്,  നിന്നെ ഞാൻ പ്രസവിപ്പിക്കും നീ മിണ്ടാതെ നിൽക്കു
  പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല, കരഞ്ഞിട്ട് ഇപ്പോ പഴയത് പോലെ ശബ്ദം വരുന്നില്ല 
  സമയം 5:44 AM   പെട്ടന്ന് ഒരു കുഞ്ഞു കരച്ചിൽ
🙂🙂♥️😘   
അല്ലാഹ് ഞാനോ അവലോ പ്രസവിച്ചത് ,  ഞാൻ തായോട്ടു നോക്കി,  അതെ ഞാൻ തന്നെ ന്റെ വയറു കുറഞ്ഞു   , വേദനയും പോയി ഇപ്പോ നല്ല ആശ്വാസം
    വാവനെ  ക്ലീൻ ചെയ്തു സിസ്റ്റർ പുറത്ത് കൊടുത്തു  
ഞാൻ കുറെ നോക്കി എന്നെ കാണിച്ചില്ല  ,  ഞാനല്ലേ പ്രസവിച്ചത് ന്റെ കുട്ടി എവിടെ
                      തുടരും...
    ✍️ മിഹ്റായാസീൻ
  Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...