Skip to main content

കഥയിലെ യഥാർത്ഥjo😍😒😪😪😒പാർട്ട്‌ :19

ഒരുപാട് സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും സ്നേഹിക്കാനും സമാധാനിക്കാനും ഒരു ചെറിയ ജീവിതം അത് മതിയായിരുന്നു പക്ഷെ അവിടെയും കയ്കടുത്തൽ വന്നാൽ നമ്മൾ പിന്നെ എന്ത് ചെയ്യും ഒരു വീട്ടുകാർ മൊത്തം ഒന്നും മനസിലാവാതെ ഒന്നും ചിന്തിക്കാതെ വേണ്ട വഴികൾ സുലഭമായ ഈ കാലത്ത് സത്യം മനസിലാകാതെ എന്നെ കുറ്റപ്പെടുത്തുമ്പോൾ കുറഞ്ഞ പക്ഷം എന്നെ ഒരിക്കൽ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ഇക്കാക് തന്നെയെങ്ങിലും ഒന്നു ചിന്തികമായിരുന്നു, ഒളിഞ്ഞു  കിടക്കുന്ന ന്റെ ഇക്ക അറിയാത്ത കളികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നത് മനസിലാകമായിരുന്നു ഒന്നുമില്ലാതെ അകലുമ്പോൾ ചിന്തിക്കുന്നവർക്ക് അറിയുന്നില്ലേ   എവിടെയാണ് പിഴച്ചത് എന്ന്
,  പോട്ടെ പറഞ്ഞിട്ടോ ഞാൻ കുറെ ആലോചിച് കരഞ്ഞിട്ടോ കാര്യം ഇല്ല, ചുരുക്കി പറഞ്ഞാൽ പള്ളേല് ഉള്ളെത് മാറാതെ ഖൽബും നാവും അടക്കാൻ കഴിയില്ല 
   ഇക്കാക് ഒന്നു വിളിച്ചു നോക്കട്ടെ ഇന്നലെ കുറെ വിളിച്ചു എടുത്തില്ല മെസ്സേജ് അയച്ചു റേസിവ് കാണിക്കുന്നുണ്ട് പക്ഷെ തിരിച്ചു മറുപടി ഒന്നും തന്നില്ല
📱📱📱📱📱📱📱📱📱📱📱📱  ഇന്നും കഥ അത് തന്നെ  വീണ്ടും ഞാൻ വിളിച്ചു, ഒടുവിൽ ഇക്ക എടുത്തു
" ഹലോ
" അസ്സലാമു അലൈക്കും, ങ്ങള് എന്താ  വിളിക്കാത്തത് 
" വലൈക്കും സലാം,  ഒന്നുല്ല ഞാൻ തിരക്കിലായിരുന്നു, നിനക്ക് റാഹത്തല്ലേ
" ഉം, അൽഹംദുലില്ലാഹ്
" പിന്നെ, ഞാൻ വരുമ്പോൾ വിളികാം പെട്ടന്ന് വരാൻ ആവും എന്ന് തോന്നുന്നില്ല, 
" ഉം, 
" പിന്നെ, നീ ഉമ്മാക്ക് വിളിക്കണം കേട്ടോ,  നീ വിളിച്ചില്ല എന്ന് പറഞ്ഞു
" ഉം, വിളിക്കാം, എനിക്ക് വയ്യ, അതോണ്ടാ, നിങ്ങൾക് വിളിച്ചാൽ ഒരാശ്വാസം കിട്ടും അതോണ്ടാ വിളിച്ചോണ്ടിരിക്കുന്നത്
" ഉം, ന്നാ ശരി ഞാൻ പിന്നെ വിളിക്കാം , അസ്സലാമു അലൈക്കും
" വ അലൈകും സലാം
   എന്ത് തിരക്കുണ്ടെലും ഒന്നു സംസാരിക്കുന്ന ഇക്കയെ എന്തോ വാക്കുകൾക്ക് പഴയ പോലെ ഉറപ്പൊന്നും ഇല്ല, വിശ്വാസവും സ്നേഹവും എവിടെയോ ഒരു പതറൽ  ആ ശബ്ദത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു,  ന്റെ ഇക്കാന്റെ മാറ്റം മറ്റാരേക്കാളും എനിക്ക് മനസിലാവും
  പിന്നെ സത്യം പറഞ്ഞാൽ ഉമ്മാനെ വിളിക്കാൻ എനിക്ക് പേടിയാ,  എന്നോട് നല്ലോണം സംസാരിച്ചാലും ഇക്കനോട് രണ്ട് കൂട്ടി പറയും, ഇക്ക പരിഭവം പറയുമ്പോലെ aaa ഡിസ്ക് മരിച്ചു എനിക്ക് ഇടും അത് മതി പിന്നെ,  ഏതായാലും ഒന്ന് വിളികാം, എനിക്ക് കുറ്റം വേണ്ട വിളിച്ചില്ല എന്നും പറഞ്ഞു,  ഫോണെടുത് ഞാൻ ന്റെ ഉമ്മാന്റെ ഉപ്പാന്റെ കൂടെ നിന്നും വിളിച്ചു, നാളെ ഞാൻ അതും ഇതും പറഞ്ഞു എന്ന് പറഞ്ഞു കുറ്റം പറഞ്ഞാൽ ഇവർ ഉണ്ടാവുമല്ലോ ന്റെ സത്യം മനസിലാക്കാൻ
📱📱📱 
  " ഹെലോ,  അസ്സലാമു അലൈക്കും, ഞാനാ ഉമ്മ മുൻശിഫാ
" va അലൈക്കുംസലാം, 
" സുഖല്ലേ  ഉമ്മ
" സുഖം, 
" നീ, എപോയാ വരാ,, 
" ഞാൻ ഇക്ക വരുമ്പോൾ വരാം,
"ഉം,  
" ഭക്ഷണം കഴിച്ചോ, ഉപ്പ എവിടെ
" അഹ് കഴിച്ചു, ഉപ്പ അപ്പുറം ഉണ്ട്
" സുഖല്ലേ, എല്ലാർക്കും
"   ഉം, സുഖം,  നീ പിന്നെ വിളിക്ക് ആരോ വന്നിട്ടുണ്ട്,  ബെല്ലടിക്കുന്നു മുൻഭാഗത്
" ഉം, ആയിക്കോട്ടെ, അസ്സലാമു അലൈക്കും ,
" വ അലൈക്കും സലാം
 
അല്ലാഹ്,  അത് കഴിഞ്ഞു, 
  വീടിന്റെ അടുത്തുള്ള ഇത്താത്താസ് ഒക്കെ എന്നെ കാണാൻ വന്നു,  കളിയും ചിരിയും അവരുടെ സംസാരവും പെട്ടന്ന് സമയം പോയതേ അറിഞ്ഞില്ല,  എല്ലാവർക്കും അറിയേണ്ടത് വീട്ടുകാരെ പറ്റിയ ന്റെ കരളുനെ ആരും ചോദിച്ചില്ല,  വീട്ടുകാരെ പറ്റി എന്താ ഞാൻ പറയാ ഏതായാലും ഞമ്മൾ മോശകരുതല്ലോ നല്ലോണം തള്ളി വീയമാത്രം ആയപ്പോ നിർത്തി,  എങ്കിലും ചിലർക്കൊക്കെ സംശയത്തെ തുടർന്ന് ചോത്യമ് തുടങ്ങി
  പുറത്തൊക്കെ അവിടെ ഉള്ള സിസും ഉമ്മയും കൊറച്ചു ഒരു ജാഡയാണ് എന്ന് കേട്ടിട്ടുണ്ട്, ശരിയാണോന്ന് , ന്റെ അല്ലാഹ്,  എനിക്ക് അറിയില്ല ട്ടോ എന്നോട് നല്ലോണം ആണ് എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല, നല്ല സ്നേഹവും നോക്കലും ആണ്, ഞാൻ പിന്നെ അവിടെത്തെ ഒരംഗ മായില്ലേ  പിന്നെ എന്ത് ജാഡ കാണിക്കാനാ
സത്യം പറഞ്ഞാൽ അവരൊന്ന് പോയികിട്ടിയാൽ മതി എന്നായി എല്ലാവർക്കും അവിടെത്തെ ഉമ്മാനെ മോളേം അറിയാം ന്റെ വീട്ടുകാരോട് മാത്രം കല്യാണത്തിന് മുൻപ് ഇതൊന്നും ആരും പറഞ്ഞില്ല വല്ലാത്ത ചതി തന്നെ കേട്ടോ,  പിന്നെ ന്റെ ഇക്ക പാവം, അതാണ് ഒരാശ്വാസം
  മഹ്റിബിന്റെ ബാങ്ക്  കാതുകളിൽ തരംഗം തീർക്കാൻ തുടങ്ങിയപ്പോൾ സംസാരം നിർത്തി എല്ലാവരും അവനവന്റെ കൂടും തേടി പോയി,  ഞാനും ഉമ്മയും വുളുഹ് എടുത്തു റൂമിലേക്കും നടന്നു
  നിസ്കരിച്ചു ഓതി, ,  വല്ലാത്ത അസ്വസ്ഥത ബിപി  ലോ ആയതുകൊണ്ടും ഗ്യാസിന്റെ ഒക്കെ പ്രോബ്ലം ഉള്ളെതും എന്നെ വല്ലാതെ ക്ഷീണത്തിലാക്കി, ഒന്നും കഴിക്കാനും പറ്റുന്നില്ല കഴിക്കാതിരിക്കാനും പറ്റുന്നില്ല,  ഞങ്ങളുടെ വാവനെ കുടി പാരികരിക്കേണ്ടേ അല്ലേൽ പട്ടിണി കിടക്കമായിരുന്നു
എങ്ങനെയോ എയ്‌നെറ്റ് കുറച്ചു ചോറുതിന്നു  ഹാ എന്താ സ്പീഡ്, അങ്ങോട്ട് പോയതിലും സൂപ്പറായി മൂപ്പർ റിട്ടേൺ വന്നു,  പാവം ഉമ്മ എന്റെ അവസ്ഥ കണ്ടു എനിക്ക് നല്ല ചൂട് ദോശ ഉണ്ടാക്കി തന്നു,  ചൂട് ഉള്ളത് കൊണ്ടായിരിക്കും അത് റിട്ടേൺ വന്നില്ല,  കുറച്ചു ആശ്വാസം തോന്നുന്നു, ഞാൻ കിടന്നു 
വെറുതെ ഇക്കാന്റെ ശബ്‌ദം കേട്ടു ഉറങ്ങിയാൽ നല്ലൊരു കുളിരായ് ന്റെ ഇക്ക ന്റെ അടുത്തുള്ളത് പോലെ ഞാൻ ഫോണിൽ കുറെ വിളിച്ചു
📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱  റിങ് ആവുന്നു പക്ഷെ  എടുത്തില്ല,  ഇന്നും തിരക്ക് ആയിരിക്കും
ഏതായാലും ഞാൻ കിടന്നു,  ഇക്ക പിന്നെ വിളിക്കുമായിരിക്കും
  ദിവസം 4/5 കഴിഞ്ഞു ഇക്ക വിളിച്ചതും ഇല്ല ഞാൻ അങ്ങോട്ട്  വിളിച്ചിട്ട് എടുത്തതുമില്ല,  വാട്സ്ആപ്പ് ലും ബ്ലോക്ക് എന്ന് കാണുന്നു മെസ്സേജ് റേസിവ് ആവുന്നില്ല, ന്താപ്പോ പെട്ടന്ന് ഇക്കാക് പറ്റിയത് ബ്ലോക്ക്‌ ആകാൻ മാത്രം ഞാൻ മെസ്സേജ് അയച്ചില്ല, വിളിച്ചിട്ട് എന്ത് തിരകാണേലും അത് പറഞ്ഞൂടെ വല്ലാത്തൊരു ബേജാർ എന്തോ മനസിൽ ഒരു സമാധാനവും ഇല്ല
ഞാൻ വീണ്ടും ഇക്കാക് വിളിച്ചു കൊണ്ടിരുന്നു , എന്തോ ഒടുവിൽ എടുത്തു
📱📱
" ഹെലോ,  ന്തിനാ വിളിച്ചത്, എന്തേലും ആവശ്യം ണ്ടോ
ഇക്കാന്റെ ചോദ്യം കേട്ടു ഞാനൊന്ന് പരുങ്ങി
"  എന്തേലും ആവശ്യം വേണോ എനിക്ക് നിങ്ങളെ വിളിക്കാൻ
" ഹാ വേണം
" ന്താ ഇങ്ങൾ ഇങ്ങനൊക്കെ പറയുന്നത് ഞാൻ എത്ര വിളിച്ചു നിങ്ങൾ എന്തിനാ ന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ഞാൻ എന്ത് തെറ്റാ ചെയ്തത്
" ഉം,  നീ ഒന്നും ചെയ്തില്ല, ഉമ്മാനെ വിളിച്ചു കൊറേ  ഡയലോഗ് പറഞ്ഞുന്നു കേട്ടു
" ഞാനോ എന്ത് ഡയലോഗ്,  എന്താണ് എന്ന് ഉമ്മ പറഞ്ഞോ
" നീ പറഞ്ഞത് ഞാൻ പറയണോ, മതി എന്നെ നീ വിളിക്കണ്ട
" ഹെലോ, ഹെലോ
   ഇക്ക വെച്ച്,  പിന്നെ എത്ര വിളിച്ചിട്ടും എടുത്തില്ല, ഉമ്മ ഏതായാലും കച്ച കെട്ടി ഒരുങ്ങിത്തന് എന്നെ ഇക്കാനെയും വേർപെടുത്താൻ , നോക്കാം പടച്ചോനല്ലേ വലുത്,   പൊന്നില്ലേലും സൊത്തില്ലേലും ആ ഉമ്മാന്റെ മോന്റെ കുട്ടി എന്റെ വയറ്റിൽ ഉണ്ടെന്ന പരിഗണന എങ്കിലും ഒരു സ്ത്രീ എന്ന നിലക്ക് അവർക്ക് എനിക്ക് താരമായിരുന്നു.   ഇനി ഇത് എവിടെയാ ചെന്ന് അവസാനിക്കാൻ റബ്ബേ....
ഞാൻ ഇക്കാക് എന്നും പതിവ് പോലെ വിളിച്ചു കൊണ്ടിരിക്കും, പക്ഷെ ഇക്ക എടുക്കില്ല,  മാസങ്ങൾ കടന്നു പോയി  ഇപ്പോ എനിക്ക് 7 മാസം ആയി ന്റെ വാവ വയറ്റിൽ നിന്നും ചവിട്ടലും  ഇക്കിളി പെടുത്താലൊക്കെ തുടങ്ങി ഈ സന്തോഷം കാണണോ അറിയണോ ന്റെ ഇക്ക മാത്രം കൂടെ ഉണ്ടായില്ല ന്റെ വാവക്ക് ഉപ്പയുടെ സാന്നിത്യം മാത്രം അന്യമായിപ്പോയി
   നാട്ടുനടപ്പുകൾ ഉണ്ടെല്ലോ എന്നുകരുതി ഉപ്പ അവരുടെ വീട്ടിലേക്ക് വിളിച്ചു, അവർക്ക് അതിലൊന്നും താല്പര്യം ഇല്ല നിങ്ങൾക് വേണെമെങ്കിൽ അവളെ രാവിലെ കൊണ്ടു വന്നു വൈകുന്നേരം കൊണ്ടുപോയ്ക്കോളു  എന്ന ലളിതമായ അവരുടെ തീരുമാനം ഉപ്പയോട് പറഞ്ഞു, ഉപ്പാക് മക്കൾ  എത്ര ഉണ്ടായാലും അതികം അല്ല എന്ന മറുപടി m
അവർക്ക് കൊടുത്തു  ആ നാട്ടുനടപ്പ് അവിടെ വിരാമം കുറിച്ചു,    ഇക്ക ഞാനെന്ന ഒരു ലെസ്സൺ മറന്നു തുടങ്ങി എന്ന് സാരം ഉമ്മാന്റെ മായകളികൾ അവരുടെ വീട്ടുകാർക്ക് കണ്ടെത്താൻ ആയില്ലെങ്കിലും ഞങ്ങള്ക് പെട്ടന്ന് മനസിലായി,  ഉമ്മാനെ പോലെ ഞമ്മളും ചെയ്താൽ പിന്നെ പടച്ചോൻ പണി ഉണ്ടാവോ  ,  പിന്നെ ഒക്കെ അവൻ കാണുന്നുണ്ടല്ലോ വേണ്ടപോലെ വേണ്ട സമയത്ത് അവൻ പ്രവർത്തിക്കും  നമ്മളെ അവൻ പടച്ചിട്ടുണ്ടെഗിൽ സത്യത്തിൽ നമ്മൾ ഉറച്ച നിന്നിട്ടുണ്ടെങ്കിൽ നമ്മളെ ഒരിക്കലും അവൻ നിരുത്സാഹ പെടുത്തില്ല നമുക്ക് ഖൈറായ സമയം വെച്  അതിനു വേണ്ടി കാത്തിരിക്കുകയാവും അവനെ മറന്നു കളിക്കുന്നവർ എത്ര പോവും എന്നും അവൻ നോക്കുമല്ലോ
   " മോളെ
" ഉം, എന്താ ഉമ്മാ
" നീ എന്തിനാ ഇതൊക്കെ ഇങ്ങനെ മറച്ചു വെച്ചത്, ആദ്യമേ പറഞ്ഞുണ്ടായിരുന്നോ
"  പറയണം എന്ന് കുറെ വിചാരിച്ചിരുന്നു, പക്ഷെ , അത്രെ ഒന്നും കഷ്ടപെട്ട് നിക്കണ്ട നീ ഇങ്ങു പോര് എന്ന് നിങ്ങൾ പറയോ എന്ന പേടി
"    ഇപ്പോ എന്നിട്ട് എന്തായി, ഇതൊക്കെ ആത്യമേ പറയണ്ടേ എന്നാലല്ലേ പരിഹാരം ആവും
" ഉം,  എനിക്ക് ന്റെ ഇക്ക ഇല്ലാതാവോ എന്ന പേടി ആയിരുന്നു ഉമ്മ,  എനിക്ക് വേറെ ഒന്നും വേണ്ട എവിടെ വേണേലും പോവാ  ഇക്ക ഇല്ലാതെ കഴിയില്ല, എത്ര ആലോചിച്ചിട്ടും ഇക്ക ഇല്ലാത്തത് ഓർക്കാൻ കൂടി വയ്യ
" കരയല്ലേ മോളെ, നേരത്തെ പറഞ്ഞിരുന്നേൽ മോനോട് പറഞ്ഞു മനസിലാക്കാൻ പറ്റുമായിരുന്നു ഇപ്പോ ഇനി കഴിയില്ല,  അവിടെ എത്തി അവർ എത്തിച്ചു,  എന്താ ഞമ്മളെ ചെയ്യാ
" ഇല്ല, ഉമ്മ ഞാനൊരു തെറ്റും ചെയ്തിട്ടുണ്ട് ഇങ്ങനെ ആയത് അല്ലാലോ പടച്ചോൻ ഒക്കെ കാണുന്നില്ലേ, അതിന് വേണ്ടത് അവൻ ചെയ്യും ,
" ഉം, നീ അതൊന്നും ചിന്തിച്ചു കരയരുത് കുട്ടിക്ക് കെടാൻ,  ഏതായാലും പ്രസവം കയ്യട്ടെ എന്നിട്ട് ആലോചിക്കാം
" ഉം
  ഉമ്മ പറഞ്ഞു പോയ്‌,  ന്റെ മനസിൽ മൊത്തം പഴയ ഓർമ്മകൾ ആയിരുന്നു ഇക്ക അത്യമായ് എന്നെ സ്നേഹിച്ചതും   യാ അല്ലാഹ് ആലോചിക്കാനേ വയ്യ  നീ കാണുന്നില്ലേ റബ്ബേ എന്നെ
   എന്തൊരു ലോകമാണ് ഇത്   അല്ലാഹ് ഒരുവൻ ഉണ്ട് എന്നത് പോലും അല്ലാഹുവിന്റെ അടിമകൾ മറക്കുന്നു
ഏതായലും ഇക്കാക് വിളിക്കാൻ ഞാൻ മറക്കാറില്ല ഇക്ക എടുക്കാതിരിക്കാനും
ഞാൻ വിളിച്ചോണ്ടിരുന്നു
📱📱📱 
  ഞാൻ ഒരു മെസ്സേജ് അയച്ചു  ഇത് കണ്ടിട്ടില്ല തന്നെയെങ്ങിലും എടുത്താലോ
"   ഇക്ക തൂക്കിലേറ്റുന്ന കുറ്റവാളിക്കുമില്ലേ അവസാന ആഗ്രഹം, ഒന്നു എടുക്കു പ്ലീസ് ഞാൻ ആ ശബ്ദം ഒന്നു കേൾക്കട്ടെ ")
   📱📱📱📱📱   റിങ് ചെയ്തു ഒടുവിൽ ഇക്ക എടുത്തു
  " ഹെലോ
   ഇക്ക ഒന്നും മിണ്ടിയില്ല
  

                   തുടരും
       ✍️ മിഹ്റായാസീൻ
   Mihraskoduvally123.blogspot. com

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...