Skip to main content

കഥയിലെ യഥാർത്ഥjo😪😒😪😒😪പാർട്ട്‌ :16

വല്ലാത്തൊരു മായ ജാലം പോലെയാണ് ജീവിതം നാളുകൾ കഴിയുംതോറും ചെന്ന് അവസാനിക്കുന്നത്, ദിവസങ്ങൾ കഴിയും പോലെ അകൽച്ചയും കൂടി കൂടി വന്നു
എന്താ മിണ്ടാത്തെ ഇക്ക എന്ന് ചോദിച്ചാൽ ഒന്നുല്ല ഞാൻ തിരക്കിലാണെന്ന മറുപടിയും
ഉപ്പയാകാൻ പോകുന്ന സന്തോഷം ഇക്കാനെ വല്ലാതെ ആഹ്ലാദ പരിതന് ആക്കിയെങ്കിലും ഞാൻ എന്നൊരു ഗർഭിണി ദൂരെ ആവുകയായിരുന്നു  എന്റെ സന്തോഷവും സമാധാനവും എന്നിൽ നിന്നും തട്ടിയെടുക്കാൻ ആരോ വെമ്പൽ കൊള്ളുന്ന പോലെ,  ആർക്കാണ് ഒരു പെണ്ണിന്റർ കണ്ണീർ ഇത്രയും ആവശ്യമായി വരുന്നത് എന്ന് മനസിലാവുന്നില്ല, നോക്കാം ലെ എന്താവുന്ന

" ഇക്ക, 
" ഉം, എന്താ
" നമ്മളൊന്ന് നാളെ വീട്ടിൽ പോയാലോ
" പിന്നെ പോക, അവിടെ റോഡ് മോശമാണ്
"  ഉം
  ഇനി എന്നാണാവോ, റോഡ് ശരിയാവ
  ഇക്കാക് പേടിയാട്ടോ, ഞങ്ങളെ വാവക്ക് എന്തേലും പറ്റിയാലോ, ഫുൾ കുണ്ടും കുഴിയും നിറഞ്ഞ വഴികളാണ്
  വാവന്റെ കാര്യത്തിൽ നല്ല ശ്രെദ്ധ യുണ്ട് ഇപ്പോ ഇക്കാക് എന്നെ മാത്രം നോക്കാൻ ന്തോ പ്രയാസങ്ങൾ
  " മോളെ
" ഉം, ന്താ ഇക്ക
  " നിനക്ക് ബീജാരോന്നും തോന്നരുത്
" ഇല്ല നിങ്ങൾ പറയു
" ഉം,  എനിക്ക് വീട്ടിലേക്ക് വരുമ്പോ എന്തോ വല്ലാത്ത ക്ഷീണം പനിയൊക്കെ വരുന്നത് പോലെ
" നല്ല dr, കാണിക്ക് അപ്പോ ശരിയാവും
" ഉം,  പള്ളിൽ ഉണ്ടാവുമ്പോ ഒരു പ്രേശ്നവുമില്ല, ഇവിടെ വരുബോ പ്രേത്യേകിച് നമ്മുടെ ഈ റൂം എനിക്ക് കാണുമ്പോ തന്നെ ക്ഷീണം ആണ്
 

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല,  എന്തോ വല്ലാത്തൊരു വിഷമം എന്നോട് ഇക്കാക് വല്ലാത്തൊരു അകൽച്ച വന്നിട്ടുണ്ട്
 
" ഹേയ്, നീ എന്താ ഒന്നും മിണ്ടാത്തത് 
"  ഒന്നുല്ല, ഞാൻ എന്താ പറയാ
ഞാൻ കൊറച്ചീസം വീട്ടിൽ പോയ്‌ നിൽക്കണോ
" വേണ്ട, നീ വിഷമിക്കണ്ട, നിന്റെ പ്രസവം കഴിയട്ടെ ഒക്കെ ശരിയാവും
" ഉം
  തിരിച്ചൊരു മറുപടി വെറും മൂളലിൽ ഒതുക്കി ഞാൻ റൂമിൽ നിന്നും ഇറങ്ങി നടന്നു
അടുക്കളയിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചു, ശേഷം കസേരയിൽ ഇരുന്നു
" അമ്മായി ഈ ഇക്കാക് ഇക്കാക് കൊടുക്ക്
ഇത്താത്ത പറഞ്ഞു, ഞാൻ അതും എടുത്തു മുകളിലേക്ക് നടന്നു
  ഇക്ക പാവം കിടക്കുടയാണ് വല്ലാതെ ചുമക്കുന്നുണ്ട്
" ഇക്ക, ഇത് കഴിച്ചോളി, ഇവിടെ വെച്ചിട്ടുണ്ട് ട്ടോ
  ഇക്ക ഒന്നും മിണ്ടിയില്ല ഞാൻ അത് ഇക്കാക് അരികിൽ വെച്ച് പോന്നു

ചെറിയത്ത വന്നെന്നെ വിളിച്ചു
" അമ്മായി, ഇക്ക നല്ല ചുവപ്പ് കളർ ഛർദിക്കുന്നു
  " ചർദ്ധിക്കേ...???
ഞാൻ വേഗം മുകളിലേക്ക് നടന്നു, കൂടെ ഉമ്മയും
ഇക്ക കിടക്കുകയായിരുന്നു
ഉമ്മ യെ കണ്ടെത്തും ഇക്ക
" എനിക്ക് വയ്യ ഇവളെ അങ്ങു ഒഴിവാക്കിയാൽ എന്താ
  ന്റെ മുഖതേക്കായിരുന്നു ആ വക്കുകൾ  വന്നു പതിച്ചത്
" ഇല്ല നീ വരുമ്പോ എനിക്ക് വയ്യ ക്ഷീണവും  ഛർദിയും സഹിക്കാൻ
  യാ അള്ളാഹു എന്താ ഇത്
ഇക്കാന്റെ ചോദ്യത്തിന് മുന്നിൽ ഉമ്മ എന്നെ നോക്കി ഒന്നു ചിരിച്ചു,   ഒരു പിടി വള്ളി കിട്ടാതെ എന്റെ മനസ് പിടഞ്ഞു, ഞാൻ അവിടെ നിന്നും തിരിഞ്ഞു ബാത്‌റൂമിൽ കയറി  വാതിലടച്ചു ടാപ് തുറന്നിട്ട പൊട്ടി കരഞ്ഞു,  ഇവിടെ ആവുമ്പോ കരയാം ആരും കാണില്ല കേൾക്കില്ല
  പറയാൻ ആരുമില്ല ഒരുപാട് കരഞ്ഞു,  എന്റെ വയറ്റിൽ ഉള്ള ന്റെ കുട്ടിനെ ഓർമ വന്നു,  കരയുന്നത് നിർത്തി ഞാൻ വേഗം വുളു ചെയ്തു പുറത്തിറങ്ങി
  റൂമിൽ നിന്നും നിസ്കാരക്കുപ്പായം എടുത്തു ഹാളിൽ വിരിച്ചു നിസ്കരിച്ചു, ദുആ ചെയ്ത് അവിടെ തന്നെ കിടന്നു,
  ഞാൻ എന്ത് തെറ്റാ അള്ളാഹു ചെയ്തത് ഇങ്ങനെയൊക്കെ കേൾക്കാൻ, എന്തിനാ പടച്ചോനെ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്, എന്ന റബ്ബേ  ഇതിനു ഒരവസാനം
ഒന്നു പ്രസവിച്ച സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ അവരും ഒരു മകൾ അല്ലെ ആരുടെയോ പെങ്ങൾ അല്ലെ ഒരു ഭാര്യ അല്ലെ, ഉമ്മയല്ലേ എന്തിനാ ഒന്നും അറിയാത്ത എന്നെ കൊണ്ടു വന്നു സ്വർണം ഇല്ല എന്നും പറഞ്ഞു കഷ്ടപെടുത്തുന്നത്
  ഇങ്ങനെ ഓരോ ചോദ്യങ്ങൾ മനസിനെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുമ്പോൾ   എവിടെ നിന്നോ എന്റെ ഉപ്പയുടെ ശബ്ദം ഒരു കാറ്റിന്റെ അലപോലെ എന്റെ കാതുകളിൽ പതിഞ്ഞു  എന്താ പറയാ ഈ കൊടുംചൂടിൽ അള്ളാഹു നമുക്ക് അനുഗ്രഹമാണ് മഴ വർഷി പിച്ചതു പോലെ, മരുഭൂമിയിൽ മഴ പെയ്ത പോലെ ന്റെ ഉപ്പാന്റെ ശബ്ദം എനിക്ക് വല്ലാത്ത ഒരു പിടി വള്ളിയും ആശ്വാസ നിമിഷവും തന്നു, ഞാൻ ഓടി ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു കാര്യങ്ങൾ എല്ലാം വിവരിച്ചു,  ഉപ്പ ഇക്കാനെ വിളിക്കാൻ പറഞ്ഞു ഞാൻ പോയി വിളിച്ചേങ്കിലും ഇക്ക വന്നില്ല, ഉമ്മ ഉപ്പാട് ഒന്നും അറിയാത്ത പോലെ പറഞ്ഞു ഇക്ക എന്നെ കണ്ടു കളിച്ച കളികൾ ഉമ്മാന്റെ നാടകം മനസിലായെങ്കിലും ഉപ്പ എല്ലാം കേട്ടു നിന്നു,   ഞാൻ ഒന്നും കൂടി ഇക്കാനെ വിളിച്ചു  ഇക്ക മെല്ലെ ഇറങ്ങി വന്നു, ഉപ്പാനോട് എല്ലാം പറഞ്ഞു, ഉപ്പ വീട്ടിലേക്ക് വരി എന്നും പറഞ്ഞു പോയി
  എന്നെ വിളിച്ചേങ്കിലും ന്റെ ഇക്കാനെ ഓർത്തു ഞാൻ പോയില്ല ,  ഇക്ക ഇല്ലാത്തൊരു ലോകം എനിക്ക് വേണ്ട സന്തോഷമായലും സങ്കടം ആയാലും

ഞാൻ റൂമിൽ പോയി പിന്നെയും കരഞ്ഞു എന്റെ വിഷമം അടക്കിപിടിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു
" ഹേയ്,
ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ഇക്ക ആയിരുന്നു
" ഉം
" നീ എന്തിനാ കരയുന്നത്, നിന്നെ ഞാൻ ഒഴിവാക്കോ, അതൊക്കെ നടക്കുന്നതാന്നോ, ഒരു പെണ്ണിനെ thwalaq ചെല്ലുമ്പോൾ അല്ലാഹ്‌റെ സിംഹസനം പോലും വിറക്കും
  ഞാൻ ഒന്നും മിണ്ടിയില്ല
ഇക്ക വീണ്ടും തുടർന്ന്
" നീ എണീക്ക് പോയി  മുഖം കഴുകി വാ,
" നിങ്ങൾ ഈ പറഞ്ഞത് ഒന്നും മറക്കരുത് ട്ടോ,  എനിക്ക് നിങ്ങൾ വേണം
" നീ ഒന്ന് എണീക് അതും ഇതും പറയാതെ

                            തുടരും
      ✍️ മിഹ്റായാസീൻ
  Mihraskoduvally123.blogspot. com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...