Skip to main content

കഥയിലെ യഥാർത്ഥjo😘😍♥️😪😒പാർട്ട്‌ :15

ആ ഇരിപ്പ് അങ്ങനെ ഏകദേശം  അരമണിക്കൂറോളം നീണ്ടു നിന്നു, പിന്നെ ഞാൻ പതിയെ എഴുനേറ്റ് ഡ്രസ്സ്‌ മാറ്റി ഇറങ്ങി നടന്നു വുളു എടുത്തു നിസ്കരിച്ചു
അപ്പോയെക്കും ഇക്ക വന്നിരുന്നു, ഇക്കാന്റെ സൗണ്ട് എന്റെ കാതുകളിൽ മുഴങ്ങിയപ്പോൾ ആ സൗണ്ട് ലക്ഷ്യമിട്ട് നടന്നു, ഇക്കാ കിടക്കാനിലാണ് സംസാരം അടുത്ത് എത്തിയപ്പോൾ വെക്തമായി കേട്ടു
  " ന്താ മോനെ ഇത്,
" ഇത്, പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്യന്നതാണ്,  ഇത് നിങ്ങൾ അവൾക്ക് കൊടുത്തിട്ടുണ്ട് നോക്കാൻ പറയു
  "  ശേ, ശേ,  പ്രേഗ്നെന്റ  ആണെന്ന് അതിന് ആരാ പറഞ്ഞത് മോനെ
" ഓളെ, ഉമ്മ പറഞ്ഞു ഓൾക് അതാണ്, ക്ഷീണം കുഴക്കും എന്ന്
" ഉമ്മ യാണോ ഇതൊക്കെ തീരുമാനിക്കാൻ
   ഇക്കാ ഉമ്മാന്റെ ആ ചോദ്യത്തിന് മറുപടി കൊടുക്കാതെ നടന്നു നീങ്ങി
   ഉമ്മ എന്നെ ലക്ഷ്യം വെച്ച് നടന്നു വന്നു
" നീ  ഇത് രാവിലെ ടെസ്റ്റ്‌ ചെയ്ത് നോക്ക്, മോൻ തന്നതാണ്
" ഉം
  ഞാൻ അത് വാങ്ങി വെച്ച്, 
  ഇക്കാക്, ആ വാർത്തയെ ഉറപ്പാക്കാൻ തിടുക്കമായിരുന്നു, ഉപ്പയാവുന്ന സന്തോഷം മനസിനെ വല്ലാതെ സ്വാധിനിച്ചിട്ടുണ്ട് ആ പാവത്തിനെ,  പക്ഷെ ഉമ്മാന്റെ ഈ ചാറക്ടർ മാത്രമാണ് അങ്ങോട്ട് വെക്തമാവാത്ത , ഉം കണ്ടു പിടിക്കാം
    
" മോളൂസേ,
തിരിഞ്ഞു നോക്കിയപ്പോ ഇക്കാ
" ഉം
" വാ പറയട്ടെ, 
ഇക്കാ എന്നെ റൂമിൽ, കൊണ്ടു ഇരുത്തി
" നീ  നല്ലോണം ഭക്ഷണം കഴിക്കാനാ കേട്ടോ , വെള്ളം കുട്ടിക്കാനം
" ഉം
" നീ ഇങ്ങനെ കിടന്നാൽ,  നിനക്ക് പ്രസവിക്കാൻ ഒന്നും ശേഷി ഉണ്ടാവില്ല, നല്ലോണം ശ്രേധിക്കണം, ഞാൻ വരുമ്പോൾ ഫ്രൂട്സ് കൊണ്ടു വന്നിട്ടുണ്ട്, എപ്പോഴും നീ അത് കായിക്കണമ്
" ഉം, കഴിക്കാൻ, ഇക്കാ
" പിന്നെ, ഈത്തപ്പഴം ഫ്രിഡ്‌ജിൽ വെച്ചിട്ടുണ്ട്, അതും കഴിക്കണം മറക്കരുത്
ഇന്നലെ നിനക്ക് എഴുനേറ്റ് നടക്കാൻ ആവൂ, നിനക്ക് ആരോഗ്യം ഇല്ലായിട്ടാണ് ഇങ്ങനെ
" ഉം
" മൂളിയാൽ പോരാ ചെയ്യണം, ഞമ്മളെ കുട്ടിക്ക് വേണ്ടി
" ആയിക്കോട്ടെ ഇക്കാ, ഞാൻ ശ്രദ്ധിക്കാം, എനിക്ക് എഴുനേൽക്കാൻ കഴിയട്ടെ
 
" ഉം
  ഇക്കാ എഴുനേറ്റു പോയി,   ഞാൻ ഇക്കാക് ആപ്പിൾ ജ്യൂസ് കൊടുത്തു, ഇക്കാ പകുതി കുടിച്ചു ബാക്കി തന്നു, ഞാൻ അത് കുടിച്ചു ഹോ ബല്ലാത്ത ടേസ്റ്റ് ♥️😘
ഇക്കാക് ഇടക്ക് നല്ല സ്നേഹം ഉണ്ട് എന്ന് തോനുന്നു ഏതായാലും അടുത്താലും അകന്നു നിന്നാലും ഇക്ക ഉണ്ടെങ്കിൽ എനിക്ക് വല്ലാത്തൊരു സമാധാനം  ആണ്

Food കഴിച്ചു പണിയൊക്കെ കഴിഞ്ഞു  ഞാനും ഇക്കൂസ്‌ മുകളിൽ റൂമിൽ പോയി കിടന്നു, ഇക്കാന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് സംരക്ഷണമാണ്, ഇക്ക ഫോണേൽ കളിച്ചു കിടന്നു,  ഞാൻ ഇക്കാന്റെ നെഞ്ചിലെ ചൂടും പറ്റി കിടന്നു, എന്നെ ശ്രേധിക്കാൻ ഇപ്പോ ഇക്കാക് എന്തോ കഴിയുന്നില്ല ഇക്ക എന്നോട് പറയാത്ത വല്ല പ്രയാസവും ഉണ്ടാവും, ചോദിച്ചാൽ വിഷമം ആയാലോ, ഞാൻ ചോദിച്ചില്ല, ഇക്കാക് എപ്പോഴും ഊതിന്റെ മണമാണ് , ന്റെ ഉപ്പാനെ പോലെ തന്നെ ഇക്ക നല്ലോണം വ്യത്യസ്തമായ സ്മെല് ഉള്ള പെർഫ്യൂം ഉബയോഗിക്കും ഹോ അതിന് വല്ലാത്തൊരു സുഗന്ധം തന്നെ യാണ്  ഇക്കാന്റെ മണം

" നീ മറന്നു പോവാതെ നാളെ നോക്കണം ട്ടോ
" ഉം, ഇങ്ങൾ അതും ആലോചിച്ചാ  ഫോണിൽ കളിക്കുന്നത് 🙂
  " ഉം, ഉറപ്പായാൽ സമാധാനത്തിൽ ഇരുന്നൂടെ മോളെ, ഞമ്മക് ഒരു മോനൂസ് വരാണ്‌ടെന്നും പറഞ്ഞു
" ഉം,  മോണോസോ അതും ഒറപ്പിച്ചോ
" ന്നെ പോലെത്തന്നെ ഒരു മോൻ എനിക്കുണ്ടാവും നോക്കിക്കോ
" ☺️  ഉം സ്വാലിഹായത്തിനെ തന്നു അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ 🤲 അമീൻ
" ആമീൻ
    ഇക്കാക് ഇപ്പോ ഉപ്പ ഉപ്പ  എന്നുള്ള ചിന്ത മാത്രമേ ഉള്ളു,  ആളു നല്ല സന്തോഷത്തിലാണ്
" ഇത് നോക്ക് നീ ( ഇക്ക ഫോൺ എനിക്ക് നേരെ നീട്ടി
  " ഇത് ആരാ കുട്ടിയ ☺️
"  ആാാ  ഇന്നലെ ഒരുപാടിപടിക്ക് പോയപ്പോ കണ്ടതാ, ഇതുപോലെ ഉണ്ടാവും ലെ നമ്മുടെ മോൻ  
☺️  ഞാൻ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി

" ആ മോനെ കണ്ടപ്പോ എനിക്ക്, ഇങ്ങനെ ആണ് നമ്മളെ മോൻ എന്ന് തോന്നിപോയി, അപ്പോ എടുത്തതാ ഫോട്ടോ

🤭☺️

ഞാൻ ഒന്നും മിണ്ടിയില്ല, ഇക്കാനെ കുറെ ദിവസങ്ങൾക്ക് ശേഷം ഒരു സന്തോഷവും സ്നേഹവുമുള്ള ഒരാളായി കണ്ടെത്തിലുള്ള സന്തോഷം എന്റെ മനസ്സിൽ അലതല്ലുകയായിരുന്നു
" നീ ഉറങ്ങിയോ
" ഇല്ല, ഞാനും നമ്മളെ മോനെ കുറിച് ഓർത്തു പോയതാ, മോൻ ഞമ്മളെ ഉമ്മ ഉപ്പ എന്ന് വിളിക്കുന്നത് കേൾക്കാൻ എന്താ രസമായിരിക്കും ലെ ഇക്ക
" ഉം, നമ്മളെ ഉമ്മയും ഉപ്പയും നമ്മളെ ആദ്യം കണ്ടു സന്തോഷത്തിൽ നിർവൃതി അടങ്ങിയപോലെ
" ഉം, ങ്ങള് ദുആര്ക്കിം  ഞമ്മക്ക് നല്ലൊരു മുത്തിനെ കിട്ടാൻ നമുക്ക് കണ്കുളിർമയുള്ള ഇന്ന് ദുനിയാവിലും ആഖിറത്തിലും ഖൈറായ മുത്തിനെ കിട്ടാൻ
" ഉം,  അള്ളാഹു അങ്ങനെ ആക്കിത്തരട്ടെ
ആമീൻ
" ആമീൻ
  രാവിലെ ആവാനുള്ള തിടുക്കമാണ് എനിക്കും ഇക്കാക്കും, ഞങ്ങളെ മുത്തിനെ ഓർത്തു ഓർത്തു ഞങ്ങൾ കിടന്നു
  എന്തൊരു ദീർഘ മാനെന്നോ ഈ രാത്രിക്ക്
ആ വാർത്തയെ സ്ഥിദ്ധീകരിക്കാൻ ഉള്ള ഞങ്ങളുടെ തിടുക്കമാവാം, രാത്രിക്ക് ഇത്രയും നീളം കൂടിയത് 
ആലോചനയുടെ മരുതലുകളിൽ എപ്പോഴാ നിദ്ര ഞങ്ങളെ പിടികൂടിയത് എന്ന് അറിയില്ല
പതിവ് തെറ്റി ഇക്കയാണ് ഇന്നെന്നെ വിളിച്ചുണർത്തിയത്
" ഹേയ്, നീ എണീക്കുന്നില്ലേ, സമയം ഒരുപാടായി,
" ഉം
ഞാൻ മെല്ലെ എഴുനേറ്റു നടന്നു
" മോളെ, അത് എടുത്തോ ടെസ്റ്റ്‌ ചെയ്യുന്നത് മറക്കണ്ട
   ഇത് ആലോചിച് കിടന്നു ഇക്ക ഉറങ്ങിയിട്ടില്ലന്ന് തോനുന്നു  ഏതായാലും ഞാൻ അതും എടുത്തു നടന്നു
  ഞമ്മളെ കണക്കു കൂട്ടൽ പോലെ ഞാനൊരു ഉമ്മയും ഇക്ക ഒരു ഉപ്പയും ആയി 
വുളു എടുത്തു ഞാൻ നിസ്കരിച്ചു  ശേഷം ദുആ ചെയ്തു

എന്നിട്ട് ഇക്കനോട് സന്തോഷവാർത്ത അറിയിച്ചു
അതിരുകടന്ന സന്തോഷം കൊണ്ടാവാം,  ഇക്ക എന്നോട് ഒന്നും പറഞ്ഞ്ഞില്ല വീട്ടുകാരെ ഒക്കെ അറിയിച്ചു
മുൻപ് പിന്നെ ഉറപ്പില്ലായിട്ടാണ് എന്ന് കരുതി, ഇപ്പോഴും ഇക്ക എന്നോട് ഒന്നും പറഞ്ഞില്ല, ഇക്കാന്റെ സ്നേഹത്തോടു കൂടെ ഉള്ള  വാക്കുകൾ ഇന്നലെ രാത്രി കഴിഞ്ഞു പോയതാണെല്ലോ എന്ന ആശ്വാസത്തിൽ ഞാൻ ബാക്കി പരിപാടി നോക്കി
ഇക്ക പള്ളിയിലേക്ക് പോയി, വീണ്ടും ഞാൻ ഒറ്റപെട്ട പോലെ
   പ്രയാസങ്ങൾ ഒരുപാടായി എഴുനേറ്റ് ഇരിക്കാൻ പോലും പറ്റാതെ ആയി  കുറച്ചു പത്രം കഴുകുക ആണെങ്കിൽ അതിന്റെ ഇടയിൽ ഒരു 3'4 vattamengilum കുറഞ്ഞത് കണ്ണു ഇരുട്ടടച്ചിട്ട ഇരിക്കൽ പതിവായി   ചുരുക്കി പറഞ്ഞാൽ ഒരു 3/4 ദിവസം കട്ടിൽ മാത്രമായി ചുരുങ്ങി എന്റെ ലോകം,  ന്റെ വീട്ടിലേക്ക് വിളിച്ചു പറയുന്നെത് ന്റെ ഇക്കാക് മോശമാണെന്നു തോന്നിയത് കൊണ്ടു പറഞ്ഞ്ഞില്ല
ഇക്കനോട് വിളിച്ചു കാര്യങ്ങൾ ചോദിച്ചപ്പോ, എനിക്കിപ്പോ വരാൻ പറ്റില്ല dr, കാണാൻ എന്ന മറുപടി കിട്ടി
പിന്നെ ആരോട് പറയാൻ,   എങ്കിലും ഇക്ക ഉമ്മാനെ വിളിച്ചത് ഞാൻ കേട്ടു പക്ഷെ ഞാൻ ഉള്ളത് കൊണ്ടു ഉമ്മ ദൂരെ പോയി സംസാരിച്ചു
ന്റെ അവസ്ഥ ഉമ്മ പറയുമെന്ന് ഞാൻ ആശിച്ചു, പക്ഷെ പ്രധീക്ഷിച്ച പോലെ ഇക്ക വന്നില്ല
എങ്ങനെയോ ആ ഒരു ദിവസവും കടന്നു പോയി,  ന്റെ കിടത്തം കണ്ടിട്ടാവണം, ഉപ്പാന്റെ നിർദ്ദേശപ്രകാരം ഉമ്മ എന്നെ dr, കൊണ്ടു കാണിച്ചു, dr,  പരിശോധിച്ച് ഉമ്മാനെ കുറെ വഴക്കു പറഞ്ഞു
അഡ്മിറ്റ്‌ പറഞ്ഞു എന്നിട്ടും ഉമ്മ എന്നെ നോക്കി നിക്കണോ മോളെ
ഞാൻ ഒന്നും മിണ്ടിയില്ല
പക്ഷെ dr, തുടർന്ന്
" ഈ അവസ്ഥയിൽ അവളെ നിങ്ങൾ  കൊണ്ടു പോകുകയാണെങ്കിൽ എന്ത് തന്നെ അവൾക്ക് സംഭവിച്ചാലും ഹോസ്പിറ്റൽ ഉത്തരവാദിയല്ലെന്ന് എഴുതി ഒപ്പിട്ടാൽ നിങ്ങൾക്ക് അവളെ കൊണ്ടു പോവാ...
അത് കേട്ടപ്പോൾ ഉമ്മ പിന്നെ ഒന്നും മിണ്ടിയില്ല അവിടെ നിന്നു ,  റൂം ഒക്കെ full ആണെന്ന് തോനുന്നു, എന്നെ വീൽചെറിൽ മുകളിലെ വാർഡിലേക്ക് കൊണ്ടുപോയി  ട്രിപ്പ്‌ ഇട്ടു കിടത്തി , 
ഇക്ക വരുന്നെത് കാത്തു ഞാൻ കിടന്നു നേരം ഉച്ച കഴിയാറായി നല്ല വിശപ് ഇക്കയെയും കാണുന്നില്ല,  ഉമ്മ ആരെയോ പറഞ്ഞയച്ചു പരിപാടി വടയും ചായയെം വാങ്ങിത്തന്നു ഞാൻ അത് കഴിച്ചു
ഇക്ക വന്നുപോയേക്ക ഏകദേശം വൈകുന്നേരം ആയിരുന്നു , ഇക്ക യെ കണ്ടപ്പോൾ ഞാൻ എഴുനേൽക്കാൻ ശ്രേമിച്ചു, ഇക്ക വേണ്ട കിടന്നോ എന്ന് ആംഗ്യം കാണിച്ചു, ഏതായലും മുഖത്ത നല്ല ദേഷ്യം ഉണ്ട്, എല്ലാം എന്റെ അഭിനയ മാണെന്ന് തോനുന്നു അതായിരിക്കും വന്നപാടെ മോനും  ഉമ്മയും പുറത്തിരുന്നു കുറെ സംസാരിച്ചു, പിന്നെ ഇക്ക ന്റെ അരികെ വന്നതേ ഇല്ല,  ട്രിപ്പ്‌ കഴിഞ്ഞപോയേക്ക രാത്രി 10: pm  ആയി ഡിസ്ചാർജ് വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു, ഇക്ക എന്നോട് ഒന്നും മിണ്ടിയില്ല ഭക്ഷണം കയിച്ചു ഉള്ള ആവതും വെച്ച പത്രം കഴുകി ഞാൻ മുകളിൽ റൂമിൽ പോയി, ഇക്ക കിടന്നിരുന്നു, അപ്പോഴാ ഇന്നത്തെ full നിസ്കാരവും കലാഹ് ആയതു ഓർത്തത് പിന്നെ വേഗം വുളു എടുത്തു നിസ്കരിച്ചു, ശേഷം ഇക്കാന്റെ അടുത്ത് പോയി കിടന്നു
  ഇക്ക എന്തേലും മിണ്ടുമെന്ന് കരുതി കുറെ കാത്തു ശേഷം വെറുതെ ഇക്കാന്റെ മുഖതെക്കൊന്നു നോക്കി
വിഷമായി വല്ലാതെ ഇക്ക ഉറങ്ങി
ഒന്നും ഇല്ലേലും , സാരല്ല, ഒക്കെ നമ്മുടെ സന്തോഷത്തിനല്ലേ എന്ന വാക്കെങ്കിലും ഞാൻ പ്രധീക്ഷിച്ചു, എവിടുന്ന്  അപ്പോയെക്കും ഇക്കയും ഞാനും തമ്മിൽ മയിലുകൾ ദൂരം വന്നു കഴിഞ്ഞിരുന്നു
             
.... .                തുടരും
     

           ✍️മിഹ്റായാസീൻ
   Mihraskoduvally123.blogspot. com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...