ഞമ്മളെ ജീവിതത്തിലെ ഓസ്കാർ വന്നിട്ടുണ്ട്, പോരെ ഞെട്ടി പണ്ടാരമടങ്ങിപോയി ഹോ ബല്ലാത്ത അഭിനയം തന്നെ
ഏതായാലും ഞമ്മൾ സൽക്കരിച്ചു പാവപ്പെട്ടവന്റെ സൽക്കാരം , ചായേം കടിയും 🙂🤭
ചെറിയാത്ത യും ഉമ്മയും മാത്രമേ വന്നുള്ളൂ ന്റെ ഇക്കൂസ് വിചാരിച്ചപോലെ ആരുമില്ല പക്ഷെ ഞാൻ വിചാരിക്കാത്ത ഉമ്മയുണ്ട് ☺️
" നിങ്ങൾ എപ്പോഴാണ് വരുന്നത്
ഉമ്മാന്റെ ചോദ്യത്തിന് ഇക്കാ മറുപടി കൊടുത്തു
" ഞങ്ങൾ വൈകിട്ടു അങ്ങെത്തും നിങ്ങൾ നടന്നോളു
" ഉം, ന്നാൽ ഞങ്ങൾ പോയിട്ട് വരാം
ഇക്കാ പുറത്തേക് പോയി അവരെ യാത്രയാക്കി
പാവം ഇത്രേം നല്ലൊരു മനുഷ്യനെ ആണല്ലോ ഉമ്മ ഈ കുരങ്ങു കളിപ്പിക്കുന്നത്, എന്തോ മുഖത്തു നോക്കി സംസാരിക്കാൻ വല്ലാത്ത ഒരു മടിയാണ് ഞങ്ങൾക്ക് 2 ആൾക്കും ചമ്മൽ എന്ന ഇതൊക്കെ മാറാ ആവോ, ഇക്കാ കുറെ ഒക്കെ നോക്കും പക്ഷെ എനിക്ക് എന്തോ വല്ലാത്ത ഒരു നാണം തന്നെയാ
അള്ളാഹു വിന്റെ ഒരു കലാഹ് അത്ഭുതം തന്നെയാണ് നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ നമുക്ക് ജീവിത പങ്കാളിയായി തരുന്നു അവനറിയാതെ എന്തെങ്കിലും ഒന്നു ഈ ലോകം നേടുകയും ഇല്ല അവന്റെ തീരുമാനങ്ങൾ മറികടക്കാൻ ആർക്കും കഴിയുകയും ഇല്ല.
ജീവിതത്തിൽ നമ്മൾ പല വേഷങ്ങൾ കെട്ടി ആടെണ്ടി വരും അതൊക്കെ സാഹചര്യങ്ങളും അത് ഉണ്ടാക്കുന്ന വരും നമ്മളെ കൊണ്ടു ചെയ്യിക്കുന്നതാണ് എങ്കിലും നമ്മുടെ പ്രധീക്ഷയാണ് ജീവിതം സത്യവാനായ നേതാവ് സത്യം കൈക്കൊള്ളുന്ന നമുക്ക് ഒരിക്കലും പരാജയം തരില്ല തരുന്നത് എന്തും ഖൈർ തന്നെ ആയിരിക്കും
" ഹേയ്, ഞമ്മൾക് പോണ്ടേ, നാളെ എവിടൊക്കെ പോവാൻ ഉണ്ട്, കല്യാണം കഴിഞ്ഞട്ടു എവിടെയും പോവാൻ പറ്റാത്തത് ആണ്, ഇന്ന് നിന്നാൽ ശരിയാവൂല ട്ടോ
" ഉം, പോവാം ഉപ്പാട് പറഞ്ഞാളി ന്റെ ഇക്കാന്റെ കൂടെ എവിടേക്കും ഞാൻ റെഡി
" ഉം, സുഗിപ്പിക്കണ്ട 🙂
അല്ലെന്ന് സത്യം
ഇക്കാ ചിരിച്ചുകൊണ്ട് റൂമിലേക്ക് നടന്നു, ഞാൻ ഉമ്മാന്റെ എടുത്തേക്കും
" ഉമ്മാ ഞങ്ങൾ പോവട്ടെ, കൊറച്ചു ദിവസം കഴിഞ്ഞു വരാം, കുടുബത്തിൽ ഒക്കെ പോവാൻ ഉണ്ടെന്ന് പറഞ്ഞു
" ഉം പോയി വരി മക്കളെ, റാഹത്താവട്ടെ നിങ്ങൾ വിളിക്കി, ഒഴിവു പോലെ ഒരു ദിവസം വരി എന്നിട്ട്
" ഉം ഇന്ഷാ അള്ളാഹ്
ഞാൻ ഇക്കനോട് കാര്യങ്ങൾ പറഞ്ഞു, പോവാൻ ഒരുങ്ങി, ഇക്കാ അപ്പോയെക്കും ന്റെ മാളൂനേം പറഞ്ഞു ശരിയാക്കി ഓൾക്ക് നല്ലൊരു ട്രിപ്പ് ആണെന്ന് വിചാരിച്ചു അവളും ഞങ്ങളെ കൂടെ ഇറങ്ങി
5/5:30 pm ആയപോയേക്കും ഞങ്ങൾ വീട്ടിൽ എത്തി,
എന്തായാലും ഇക്കയും വീട്ടുകാരും കൂടെ അദ്യത്തെ ലോങ്ങ് ട്രിപ്പ് പിന്നെ ന്റെ ഇക്കാന്റെ കൂടെ കിട്ടുന്ന നിമിഷങ്ങൾ അതൊരു സ്പെഷ്യൽ തന്നെയല്ലേ
അങ്ങനെ സുബ്ഹിക്ക് ഇറങ്ങാൻ പറഞ്ഞെങ്കിലും വീട്ടിൽ നിന്നു എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോയേക്കും 10 am ആയി, അങ്ങനെ ഞങ്ങൾ യത്ര തിരിച്ചു ഇതാണോ ഹണി മൂൺ ആവോ ഞമ്മക് അറീല്ലട്ടോ 🙂🤭
അവർക്കൊക്കെ മുൻപ് വന്നു പരിജയം ഉള്ള വഴികൾ ആയതുകൊണ്ട് മുൻപ് വന്ന വർണ്ണനകൾ അയവിറക്കി ഞമ്മളെ കൊതിപ്പിക്കുന്നുണ്ട്, എനിക്കറിയാത്തത് കൊണ്ടു എല്ലാം കേട്ടു മൂളി കൊടുത്തു
അവിടെ എത്തി കല്യാണത്തിന് മാത്രം കണ്ട മുഖ ഭാവങ്ങൾ ഒന്നൂടി മിന്നിച്ചെടുത്തു അവരൊക്കെ ഞമ്മക് പ്രിയപ്പെട്ടവർ അല്ലെ പ്രേത്യേകിച്ചു ഞമ്മളാ കതിയമ്മയി, ചുറ്റുപാടും ഞാൻ നന്നായി നോക്കി ആസ്വദിച്ചു നല്ല സ്ഥലങ്ങൾ കഥകൾക്കൊക്കെ അനുയോജ്യമായ ഒറ്റപെട്ട സ്ഥലം അടുത്തെങ്ങും വേറെ വീട് കാണുന്നില്ല എന്ന് മാത്രം
നല്ലൊരു കട്ടൻ ചായ കുടിച്ചു, യാത്ര ക്ഷീണം ആവാം കട്ടൻ നല്ല സ്വാദ് പിന്നെ ഇക്കാ അടുത്തുള്ളൊണ്ട് ഒരു സുലൈമാനിന്റെ മൊഞ്ചും ♥️😍
ഉമ്മയും അമ്മായിയും മീൻ വാങ്ങാൻ മാർകെറ്റിൽ പോവാണെന്നു പറഞ്ഞു ഇറങ്ങി ചെറിയത്ത പോവാൻ ഒരുങ്ങിയെങ്കിലും രാത്രി എല്ലാവർക്കും പുറത്ത് പോവാം എന്ന് പറഞ്ഞു അവർ ഒഴിവാക്കി ന്തോ സ്പെല്ലിങ് മിസ്റ്റേക്ക് വന്ന ക്ഷീണം മാറ്റാതെ ഉമ്മ എന്തിനാ പോയത് ഹാ ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു ചുരുങ്ങിയ അവസ്ഥകൾ ആയത് കൊണ്ടു ഇരുന്നു കുഴങ്ങിയ നാട് നിവരാണ് കൊറച്ചു പ്രയാസം കിടന്നാൽ നല്ലൊരു ആശ്വാസം ആയിരിക്കും ഇക്കാ ണ്ടേൽ മാത്രം 🤭😁
മണിക്കൂറുകൾക്കു ശേഷം അവർ വന്നു ബല്യ മീനും ചോറും ബെച്ചു ഹോ സ്മെല് സൂപ്പർ ബാക്കി കഴിച്ചിട് പറയാ ട്ടോ
ഉമ്മയും ഇത്തയും ഒക്കെ ഓരോരോ പണികൾ ചെയ്തു പുതിയൊട്ടി എന്ന പേരുള്ളോണ്ട് ഞമ്മക് കണിയാവാനേ ഭാഗ്യം ഉള്ളു എല്ലാവരും ആഞ്ഞു പിടിച്ചോണ്ട് food പെട്ടന്ന് ആയി കഴിക്കാൻ എടുത്തു വെച്ച്, എന്നെയും വിളിച്ചു , 😒 ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു എന്തോ എന്റെ ബാഗ്രൗണ്ട് വേറെ ആയതുകൊണ്ട് ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു മാറിനിന്നു, ഇക്കാക് അതൊരു പ്രയാസം ആയി എന്ന് മനസിലാക്കി പക്ഷെ പെട്ടന്ന് ഒരു മാറ്റം എനിക്ക് കഴിഞ്ഞില്ല വീടിന്റെ ഉമ്മറ പടി കാണിക്കാതെ യാണ് ഞങ്ങളെ പൊട്ടിയത് അമ്മായിടെ മക്കളെ ആങ്ങളേ ആണേലും എനിക്ക് അന്യൻ ആണ് ന്റേം ഇക്കാന്റെ ഒന്നല്ലേ പക്ഷെ പഠിച്ച നിയമങ്ങൾ പാലിച്ചത് കൊണ്ടു പെട്ടന്നുള്ള മാറ്റം എനിക്ക് വയ്യ മാറാം അതിനും സമയം വേണം
ഉമ്മാക് തമാശ ഉമ്മ എന്നെ നോക്കി കൊഞ്ഞനം കുത്തി അതെന്റെ മാളൂട്ടി കണ്ടു എന്നോട് പറഞ്ഞു, കണ്ടില്ലന്നു നടിച്ചാലേ ശരിയാവൂ മോളെ അവളെ ഞാൻ ആശ്വസിപ്പിച്ചു, മതം പഠിച്ചാലും പഠിച്ച രീതി തുടരാതിരിക്കാൻ ഈ കാലഘട്ടത്തിൽ പ്രയാസമാണ് ഇക്കാ ഒരിക്കലും തെറ്റല്ല
ഉമ്മ മീൻ വാങ്ങാൻ പോയത് എന്താ എന്തോ ഞങ്ങൾക് പെട്ടന്ന് ഒരു മാറ്റം കാലം അങ്ങനെ ആണല്ലോ സ്വാർത്ഥത ഞമ്മളെ ഈമാൻ കാർന്നു തിന്നും അള്ളാഹു കാക്കട്ടെ എല്ലാവരെയും 🤲 ആമീൻ യാ അല്ലാഹ്
രാത്രി ആയപോയേക്കും എല്ലാവരും പുറത്ത് പോവാൻ ഒരുങ്ങി മനസ്സിൽ മുറിവാണെലും ഞാനും പോയി, നല്ല പാർക്കിൽ ആളുകൾ നിറഞ്ഞ നിറപ്പകിട്ടാർന്ന ലോകം കളിയും ചിരിയും എന്തോ ഇക്കാന്റെ സാന്നിധ്യം വല്ലാതെ സന്തോഷിപ്പിച്ചു, പക്ഷെ ഇക്കാ പിണക്കത്തിലാ എന്നെ ഒന്നു നോക്കുന്നു പോലും ഇല്ല , കണ്ണു നിറഞ്ഞങ്കിലും ആരും കാണാതെ ഒളിപ്പിക്കാൻ ഞാൻ പെട്ട പാട്
ഇക്കാ കണ്ടിട്ടാണോ എന്നറിയില്ല എൻ അരികെ വന്നു
" ഞമ്മക് അതിൽ കേറിയാലോ, നിനക്ക് പേടിയാവോ
വല്ലാത്ത സന്തോഷം കണ്ണ് ഒന്നൂടി നിറഞ്ഞു ഞാനൊന്നു തലയാട്ടി, " "നിങ്ങൾ ണ്ടാവുമ്പോ ഞാനെന്തിനാ പേടിക്കുന്നെ
എല്ലാം കേട്ട ഉമ്മ
" അതിലൊന്നും കേറണ്ട, എല്ലാവരും കയറാൻ പറ്റുന്ന ഒന്നിൽ മതി
ഞാൻ ഇക്കയെ ഒന്ന് നോക്കി ഇക്കാ എന്നെയും 😒 പാവം
എനിക്ക് വിഷമം ആയിന്നു മനസിലായി തോന്നുന്നു ആരും കാണാതെ ഒന്ന് എന്നെ തലോടി, പിന്നെ മൂപ്പര് മാറി നിന്നു
എല്ലാവരും കൂടി അനക്കം പറ്റാത്ത ഒരു യന്ത്രം മേഞ്ഞു നടന്നു സമയം കഴിഞ്ഞു ഇറങ്ങി, പിന്നെ ഞാൻ കേറില്ല ഒന്നിലും അവരിൽ പലരും കയറി ഇറങ്ങി കാഴ്ചക്കാരിൽ ഒരാളായി ഞാനും അവിടെ നിന്ന് ന്റെ ഇക്കാനേം സ്ഥല കാഴ്ച ക്ളെയിം മാറി മാറി നോക്കി കൊണ്ടിരുന്നു
എല്ലാവരുടേം ആസ്വതനം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി നല്ലൊരു ജൂസ് കുടിച്ചു ഹാ ഒരു ജൂസ് മതി ചിലർകൊക്കെ ജീവിതം മാറ്റി മരിക്കാൻ 😍🤭
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സമയം ഒരുപാടായി food കഴിച്ചു നിസ്കരിച്ചു കിടന്നു
" ഇക്കാ,
മറുപടി ഒന്നും ഇല്ല ഉറങ്ങി കാണും യാത്ര ക്ഷീണം കൂടി ഉണ്ടാവുമല്ലോ
" ഉം
ഹാ ഉറങ്ങിയില്ലേ
" ഇല്ല
Ikka എന്നെ ചേർത്ത് പിടിച്ചു, ഞാൻ ഇക്കാനെ മാറ്റി കിടന്നു ബെഡ്‌റൂം മാത്രമാണോ സ്നേഹം ന്റെ അവസ്ഥകൾ അറിഞ്ഞു ഒന്നു പെരുമാറ്റം നടിച്ചു നിന്നുടെ
മനസ്സിൽ ഓരോന്ന് കടന്നു വന്നു ഉച്ച ഭക്ഷണം എന്നെ വല്ലാതെ വേദനിപ്പിച്ചു, വേറെ ഒക്കെ സാധാരണ അല്ലെ
പാവമാ ഞാൻ ന്തിനാ വെറുതെ
ഞാൻ ഇക്കാനെ ചേർന്ന് കിടന്നു, ഇക്കാ തട്ടി മാറ്റി നല്ല ദേഷ്യത്തിൽ ആണെന്ന് മനസിലായി ഞാൻ വീണ്ടും ഒന്ന് ശ്രേമിച്ചു മൂപ്പര് വാശിയിലാ എന്തോ സുബഹി ബാങ്ക് കേൾക്കുന്നത് വരെ ഞാൻ ന്റെ സമാധാനത്തിന് കരഞ്ഞു തീർത്തു എനിക്കും വേണ്ടേ ആരേലും പറഞ്ഞു കരയാൻ
ബാങ്കിന്റെ നാദമുയർന്നപ്പോൾ ഞാൻ ഇക്കാനെ വിളിച്ചു, ഇക്കയും ഉറങ്ങിയില്ല തോനുന്നു തൊട്ടപോ തന്നെ കയ്യിൽ തട്ടി മാറ്റി
ഞാൻ ബാങ്ക് കൊടുത്തത് അറിയിച്ചു വുളു എടുക്കാൻ പോയി
തുടരും...
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments