വല്ലാത്ത ഒരു സുഖം തന്നെയാണ് കേട്ടോ ഇക്കാന്റെ ഈ നെഞ്ചിൽ, ♥️😍
" ഹ്ര്ര്ര്, ഹോ ഹോ
അല്ലാഹ് എന്താ ഇപ്പോ സൗണ്ട്,
" ഹേയ്, നിങ്ങൾ ഉറങ്ങിയോ?????
മറുപടി ഒന്നുമില്ല, എങ്കിലും ഉറങ്ങിയില്ല എന്നൊക്കെ എനിക്കറിയ എന്നെ പേടിപ്പിക്കാൻ ഓരോ സൗണ്ട് ഉണ്ടാകാ ഞമ്മളോടാ കളി കുറച്ചു സമയം ആണേലും ഇക്കാനെ ഞമ്മൾ കലക്കി കുടിച്ചു, ന്റെ ഇക്കാനെ എനിക്ക് മനസിലായി നല്ലോണം പാവമാ... 😘
ഞാൻ ഒന്നു നല്ലോണം ചേർന്ന് കിടന്നു അപോയേക്കു മൂപ്പർ ♥️ ഇത്രേ ഉള്ളു എന്നിട്ടാപ്പോ എന്നെ പറ്റിക്കാൻ ഉറക്കം നടിച്ചത് 😁😀😀 നേരം ഇപ്പോ വെളുത്തുപോവുമോ എന്നാ പേടി, ഇക്കാന്റെ അരികിൽ നിന്നു മാറിനിൽക്കാൻ തോന്നുന്നില്ല, സ്നേഹിച്ചു സ്നേഹിച്ചു നേരം പോയത് അറിഞ്ഞില്ല, മനസില്ല മനസോടെ ഞാൻ എഴുനേറ്റു, ഞമ്മള പരിപാടികളൊക്കെ കഴിച്ചു ഇക്കനേം ശരിയാക്കി , ഞാൻ നടന്നു,
ഇക്കാക് ചായ കൊടുത്തു വേറെ ഉള്ള പണികൾ ആരംഭിച്ചു.
ഇന്ന് ഫങ്ക്ഷന് അആണുട്ടോ , എല്ലാവരും നല്ല സുന്ദരി സുന്ദരൻ മാരായി ഒരുങ്ങി വരുന്നവരെ സ്വീകരിച്ചു. ചായയും ചോറും പടയായും ആരവം എല്ലാവർക്കും ഒരു പ്രേത്യേക പ്രദീതി ആയിരുന്നു
വൈകിട്ടു ഒരു 5: AM ആയപ്പോ വീട്ടിൽ നിന്നും ആളുകൾ വന്നു ഉമ്മ ഇത്താത്ത അങ്ങനെ എല്ലാവരും,
എല്ലാവരും നല്ല സന്തോഷത്തിലാണ് കാഴ്ചയിൽ . അങ്ങനെ ഭക്ഷണം കഴിച്ചു അവർ എന്നെ dress ഒക്കെ മാറ്റിച്ചു മുല്ലയൊക്കെ ചൂടി, ഒരുക്കി നിർത്തി
ഉമ്മയുടെ മുഖഭാവം ഒരു നീരസമായിരുന്നു എങ്കിലും യാത്ര ക്ഷീണവും നമ്മൾ പരിഗണിക്കണമല്ലോ, so ഡിഫ്‌റന്റ് ഫീൽ, വലിയ ഇത്തയും ഏകദേശം ഉമ്മാനെ പോലെ, ചെറിയാത്ത ക്ഷീണവും ഛർദിയൊക്കെ കാരണം വന്നിട്ടുമില്ല, വരും വരും എന്ന് നോക്കി ഇരുന്നു അവർ വന്നു ഇവരെ മുഖങൾ കണ്ടപ്പോ വല്ലാത്ത ഒരു വിഷമം, എങ്കിലും നമുക്ക് അത് കാണിക്കാൻ പറ്റൂലാലോ so happy mood always, 😀😘♥️
" മുൻശിഫാ നിനക്ക് സുഖമല്ലേ, കുറച്ചൂടി ഒക്കെ തടി ഉഷാറാക്കണം കേട്ടോ ( അവിടത്തെ ഉപ്പാന്റെ പെങ്ങൾ )
" ഉം , ഞാനൊന്നും ചിരിച്ചു . അല്ലാതെ എന്ത് പറയാനാ, എനിക്കിഷ്ടം ഇതാ എങ്കിലും കുറച്ചൂടി ഒക്കെ ആവാം ന്റെ ഇക്കൂസിന് അത് ഇഷ്ടം ആയതു കൊണ്ടു
ഞാനും ഇക്കയും അവരുടെ കൂടെ പോവും എന്ന നിലപാടിലായിരുന്നു . എന്നോട് അങ്ങനെ പറഞ്ഞിരുന്നു ഇക്ക
പക്ഷെ അവര് എന്നെ റെഡി ആക്കി നിർത്തി കൊണ്ടോയില്ല 😪😪😪
ഇക്ക വന്നു പറയുന്നത് kettu
" അവളുടെ ഉപ്പ പറഞ്ഞിട്ടുണ്ട് നില്കാൻ അതുകൊണ്ട് നിങ്ങൾ പോയി അവിടെ എത്തീട്ട് വിളിക്കു, ഞങ്ങൾ വന്നോളും 🙂
ഉമ്മാന്റെ മുഖം ഒന്നു വാടി, ന്റെ ഇക്ക അതൊന്നും ശ്രേദ്ധിച്ചില്ല , ഞാൻ എല്ലാം കണ്ടു കാരണം വീട്ടിൽ കയറി ചെന്നത് മുതൽ ഉമ്മയും vallithayum ഒരു സ്പെഷ്യൽ ആയിരുന്നു അത് എന്നെ വല്ലാതെ വേദനിപ്പിച്ചു, അങ്ങനെ അവർ യാത്ര പറഞ്ഞു ഇറങ്ങി. ഉമ്മ അങ്ങനെ ആണേലും ഉമ്മാന്റെ ഉമ്മയും ഇളയമ്മ മാരും നല്ല പെരുമാറ്റവും കാര്യങ്ങളും ആയിരുന്നു. ഹാ അത് പോട്ടെ
" അവർ ഇറങ്ങി, വീട്ടിൽ ആളുകൾ ഒഴിഞ്ഞു വീണ്ടും ഞങ്ങൾ മാത്രമായി അടുത്ത ബന്തുക്കളും മറ്റും മാത്രം
" ഞാൻ റൂമിൽ ഇരിക്കുക ആയിരുന്നു ഇക്ക വന്നിട്ട് , കാണാനേ ഇല്ല, അവരെ യാത്രയാക്കി വന്നു തായെന്നെ സംസാരിച്ചിരിക്കാന്, എനിക്കാണേൽ ക്ഷീണം pidichitund രാവിലെ മുതൽ ഒന്നു ഇരിക്ക പോലും ചെയ്തിട്ടില്ല full പായലും നടക്കലും, ഉറക്കം വന്നിട്ട് കണ്ണുകാണുന്നില്ല.
" ഹായ് . ഹം
തിരിഞ്ഞു നോക്കിയപ്പോൾ ഇക്ക, ഞാൻ പെട്ടന്ന് എഴുനേറ്റു നിന്നു എനിക്ക് ഇക്കാനെ കാണുമ്പോ സന്തോഷം കൊണ്ടു വേഗം എഴുനേറ്റു നില്കാനാ തോന്നൽ പിന്നെ ന്റെ ikkayakle ഞാൻ ബഹുമാനിക്കേണ്ട സ്നേഹസ്പർശം കൂടിയാലേ, 🙂
ഇക്ക അടുത്ത് വന്നു നിന്നു, ഞാൻ ഒന്നും അറിയാത്ത പോലെ ഇക്കാന്റെ അടുത്ത് നിന്നു.
" കിടക്കണ്ടേ, നീ ഭക്ഷണം കഴിച്ചോ, അവരൊക്കെ വന്നിട്ട് എന്ത് പറഞ്ഞു 🙂
" ഉം , കഴിച്ചു, അവരൊക്കെ, നല്ലോണം സംസാരിച്ചു ഞമ്മക്കും ഇന്ന് പോവായ്ന് അവരെ കൂടെ എല്ലാവരും കൂടി പോവുമ്പോ നല്ല രസം ഉണ്ടാവും
" ഉം,
( ഇക്ക ന്റെ കയ്യിൽ അമർത്തി പിടിച്ചു
" ഞമ്മക് കുറച്ചീസം കഴിഞ്ഞു പോവാ, ഉപ്പ ആത്യയ്റ്റു പറഞ്ഞതല്ലേ. എല്ലാവരും കൂടി രസത്തിൽ ഇനിയും അവലോ.. 🙂
ഞാനൊന്നു ചിരിച്ചു
" വരും കിടക്ക സമയം ഒരുപാടായി ഇപ്പോ നിന്റെ അടുത്ത് എത്തും വിചാരിച്ചു നിന്നു നിന്നു ഞാൻ കുഴങ്ങി ന്റെ മുത്തേ 😘😘♥️
അല്ലാഹ് , പ്രധീക്ഷികാതെ ഉള്ള ആ ചുംബനത്തിനു വല്ലാത്ത ഒരു feeeeeeeel തന്നെയായ ലെ
മഴക്കാലം ആയതുകൊണ്ട് നല്ല തണുപ്പ് ഞങ്ങൾ പുതപ്പു മൂടി കിടന്നു ഹോ...
=(
എന്താ നിങ്ങളെ ഒക്കെ ഒരു ഇത് അതൂടി കേൾക്കണം, അയ്യടാ പൂതി മനസ്സിൽ വെച്ചോളി ട്ടോ , ഇത് vayichaale ന്റെ ഇക്ക എന്നെ.... ഉം
6 ഡേ ആഫ്റ്റർ
വൈകുന്നേരമായെപോയേക്കും എനിക്ക് വല്ലാത്ത വയറുവേദന, സമയം കൂടുംതോറും വേദനയും കൂടി രാത്രി അയപോയേക്കു നടുവും വേദനിക്കാൻ തുടങ്ങി. ഇക്ക കിടക്കാൻ വന്നപ്പോ വേദനിച്ചു കിടക്കുന്ന എന്നെ യാ കാണുന്നേതു കുറച്ചു നേരം ഒന്നും ചോദിച്ചില്ല എന്താ എങ്ങനെയാ ചോദിക്കാ എന്ന് വിചാരിച്ചിട്ടാവും
" ഹേയ് നീ ഉറങ്ങുന്നില്ലേ മുത്തേ...
" നിങ്ങൾ ഉറങ്ങികോലി ഞാൻ ഉറങ്ങ)...
ന്റെ മുഖം കണ്ടു ഇക്കാക് ബേജാറായിക്കിന് കരഞ്ഞു കരഞ്ഞു കണ്ണു കലങ്ങിയിട്ടുണ്ട്
ഞാൻ കുറെ എഴുനേറ്റു നടന്നു, പിന്നെ കിടന്നു..
" ഞാൻ ഉഴിഞ്ഞു തരണോ വേദന കുറയോ നീ ഇങ്ങനെ നടന്നിട്ടു എനിക്ക് വയ്യ
" വേണ്ട നിങ്ങൾ ഉറങ്ങി എനിക്ക് ഉറക്കം വരുന്നില്ല.
"ഉം ഇക്ക ഒന്നും മിണ്ടീല
പാവമാ.. കിടന്നു എങ്കിലും കുറെ എന്നെ നോക്കി നിന്നു ന്റെ ഈൗ കലികൊണ്ട് ആ പാവത്തിന്റെ ഉറക്കം poyikitti
എങ്ങനെയാ.. അറിയില്ല നേരം വെളുത്തു ikka നിസ്കരിച്ചു മാറ്റി ഞങ്ങൾ ഇക്കാന്റെ വീട്ടിലേക്ക് ഇറങ്ങി ,
ഞാനും ഇക്കയും മാത്രമാണ് ഉള്ളെത് എന്തൊക്കെയോ സംസാരിച്ചു. എനിക്ക് വേദനകൊണ്ടു ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല എങ്കിലും ഞാൻ ഇക്കാന്റെ കയ്യിൽ തല വെക്കാൻ നോക്കി ഒരാശ്വാസത്തിനു
പകൽ അല്ലെ ഇക്ക വേഗം മാറ്റി ,
" ആരേലും കാണും എടി
ഉം ഞാൻ ഒന്നും മിണ്ടിയില്ല, ഒന്നു മഴങ്ങി പാവമാ മൂപ്പർ ഒറ്റക് അത്രെ...
10/10:30 am ആയപ്പോൾ വീട്ടിൽ എത്തി
എല്ലാവരും ഞങ്ങളെ സ്വീകരിച്ചു, ഞാൻ പോയി dress മാറി, ഇക്കയും
ഇക്ക കുറച്ചു സമയം തായേ വന്നു നിന്നു പിന്നെ പോയി കിടന്നു
പുതിയ ഒരു സാഹചര്യങ്ങൾ ആയതുകൊണ്ട് ഞാൻ ക്ഷീണം പുറത്തുകാണിക്കാതെ അവർക്കിടയില് നിന്നു
എല്ലാവരും ഉള്ളപ്പോ ഉമ്മയും എന്തേലും അവർക്കൊപ്പം കൂടി പറയും ഒറ്റക്ക് മിണ്ടുന്നില്ല എനിക്കും എന്താ ചോയ്ക്കാണ് അറിയുകയും ഇല്ല
Food ഒകെ കഴിച്ചു എല്ലാവരും പോയി, ഞാനും ചെറിയാത്ത യും പത്രമൊക്കെ കഴുകി , ഇതാ എവിടേക്കോ പോയി ഞാൻ നടക്കുമ്പോ ഒരു സംസാരം കേട്ടു
ഞാൻ ചുമ്മാ അവിടെ അടുക്കളയിൽ ഇരുന്നു വെള്ളം കുടിച്ചു
. പിന്നെ കേട്ടു " കെട്ടി പോയില്ലേ ഇനി എന്ത് ചെയ്യും, ഞമ്മൾക് ആൾക്കാരെ ഇടയിൽ കൊണ്ടുനടക്കാൻ പറ്റില്ല അവൾക്കു സ്വർണം ഒന്നുമില്ല, അയാളെ കണ്ടപ്പോ ഞങ്ങൾ വിചാരിച്ചു ഞമ്മൾ കൊടുത്ത പോലെ എങ്കിലും കിട്ടും എന്ന് ഇതിപ്പോ കൂടിയ 20/25 ഉണ്ടാവും മോശായിപ്പോയി ഞമ്മൾ എന്താപ്പോ ചെമ്മാട് കതിയ .....
പിന്നെ ഒന്നും കേട്ടില്ല. അല്ല കേൾക്കാൻ ഞാൻ നിന്നില്ല വല്ലാതെ വിഷമം തോന്നി അവരെ സംസാരം കേട്ടിട്ടുണ്ട് അവിടെ ഉമ്മയും വല്ലിത്തയും കതിയമായി ഉണ്ടായിരുന്നു.
പിന്നെ മനസ്സിൽ മൊത്തം അവരെ സംസാരം ആയിരുന്നു,
ഞാൻ മുകളിലെ റൂമിൽ പോയി. കിടന്നു ഇക്ക അവിടെ ഉണ്ടായിരുന്നില്ല. പല പല ചിന്തകൾ മനസിനെ വേദന പെടുത്തി കൊണ്ടിരുന്നു, ന്റെ ഇക്ക ഇങ്ങനെ ഒന്നും ഉള്ള ആളല്ലെന്നു മനസിലായി പെണ്ണുങ്ങൾ പിന്നെ പൊതുവെ ആഭരണ പ്രിയരാണെല്ലോ? ഏതായാലും കരഞ്ഞു കരഞ്ഞു ഞാൻ ഉറങ്ങി പോയി.
പെട്ടന്ന് ഒരു സ്പർശം കൊണ്ടാണ് ഞാൻ ഉണർന്നത് അതൊരു കുട്ടിയുടെ കൈ ആയിരുന്നു . " ന്താ മോനു...
" ഉം ഉം ഒന്നുല്ല " അവനൊന്നു ചിരിച്ചു
ഞാനും . അവൻ അതും പറഞ്ഞു പോയി , ഞാൻ എഴുനേറ്റു നിസ്കരിച്ചു നടന്നു. ഏതായാലും എന്തോ മനസ്സിൽ വേദന കൊണ്ടു ചെറുതായൊന്നു മുറിഞ്ഞിട്ടുണ്ട് ഇക്ക ഒന്നു വന്നാൽ ഒന്നു കെട്ടിപിടിച്ചാൽ കുറെ സമാധാനം കിട്ടും , ഇതൊന്നും അയിനൊടു പറയാൻ പറ്റില്ല
പടച്ചോനെ ഇനിയും ഒന്നും ഉണ്ടാവരുതേ
അവരുടെ പരാതി ഞങ്ങളെ ജീവിതത്തെ ബാധിക്കരുദെ ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും ഞങ്ങളെ നീ ഖൈർ ഉള്ള ഇണകളാക്കി തരണേ 🤲 ആമീൻ യാ അല്ലാഹ്...
ഒരു മാസത്തിനു ശേഷം
തുടരും....
✍️മിഹ്റായാസീൻ
Mihraskoduvally 123.blogspot.com
Comments