Skip to main content

Posts

Showing posts from September, 2023

മുത്ത് നബി

*✿═══════════════✿*        *സയ്യിദുൽ ബഷർﷺ* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs                     *ആദം നബിക്ക് മുന്പേ ആദി പെരിയോൻ തന്ന ഹാത്തിം റസൂലവര് ﷺ,*     അൽ -അമീൻ ആയോര് ﷺആറ്റൽ നബിയോര് ﷺ പ്രപഞ്ചമകിലം റഹ്മത്തായ മുജ്തബയോരെ ﷺ ആലം പടക്കാൻ കാരണ സയ്യിദുൽ ബഷറരെ ﷺ *കാവലവർ ﷺ കാത്തുള്ള സത്യമാർഗം ഇസ്ലാം എന്നും വാഴ്ത്തും നാമം അഷ്‌റഫുൽ ഹൽക്ക് ത്വാഹാ ﷺനാനാ ജാതിക്കുമഭയം രക്ഷാ മാർഗം* തിങ്കൾ നബി തങ്കം തോൽക്കുമഴകാണ് ﷺ താജോളിവെന്നും താരക പ്രഭയാണ് ﷺ താമര പൂവിനും അത്ഭുത ജീവാണ് സ്നേഹ തീരം വാഴും ലോക സുൽത്താനാണ് ﷺ *അധിപധിയോനെ, الله ﷻ അഹ്മദ് നബിയെ ﷺമദീന മണ്ണിൽ പോയി കാണാൻ വിധി നൽകു* ആരും കൊതിക്കും മണ്ണിൽ അഭയവും നൽകിടൂ...  ﷻ يا الله  സമദായവനെ  يا الله *അബദാനം പാടിയ മണ്ണിൽ അനുരാഗം കേട്ടോരു മൊഞ്ചിൽ അഴകിൻ തീരമണിയാൻ മോഹം...സർവ്വം പരിഹാരമായ മണ്ണിൽ അലിയാൻ ദാഹം* അഹദവനെ നീ കനിയണം  വിയർപ്പിനു പോലും കസ്തൂരിയുടെ ഗന്ധം...

നന്മയായ നബി

*✿═══════════════✿*      *പ്രപഞ്ചാനുഗ്രഹം...* ✨ *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs            *മദീന കാണുവാൻ*  *മഹ്ബൂബിൽﷺ ചേരുവാൻ*  *മനസ്സിൽ കൊതിക്കലായ്*  *ഇരുളും വെളിച്ചമായ്* *മുത്ത് നബി ﷺതങ്ങളോരുടെ ജീവിതവും വിയോഗവും നമ്മെ ഏറെ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്, അതിൽ പഠിക്കാൻ പകർത്താൻ, ശ്രവിക്കാൻ, സ്നേഹിക്കാൻ, സംരക്ഷിക്കാൻ, അങ്ങനെ അങ്ങനെ സാഗര കണക്കെ മാതൃകകളുണ്ട്.* *സ്നേഹം സത്യമാവണണെങ്കിൽ തിരു നബി ﷺഹൃത്തിൽ നിത്യമാവണം* *ഇതര പ്രവാചകന്മാരെ അപേക്ഷിച്ചു പ്രപഞ്ചത്തിലെ അഖിലർക്കും അനുഗ്രഹമായി അവതരിക്കപ്പെട്ട നബി ﷺയുടെ ജീവിതവും വിയോഗവുമെല്ലാം നമുക്ക് നന്മകൾ മാത്രമാണ് സമ്മാനിക്കുന്നതെന്നതാണ് സത്യം.*      *അല്ലാഹു പറയുന്നു :നബിയെ ﷺ, നാം നിങ്ങളെ ലോകർക്ക് അനുഗ്രഹമായിട്ടുമാത്രമാണയക്കപ്പെട്ടത്. (അമ്പിയാഹ് 107)* *ഇബ്നു മസ്ഊദ് (റ)നിവേദനം ചെയ്യുന്നു. നബി ﷺപറഞ്ഞു :എന്റെ ജീവിതം നിങ്ങൾക്ക് നന്മയാണ്. എന്റെ വിയോഗവും നിങ്ങൾക്ക് നന്മയാണ്. നിങ്ങളു...

മഖുസ് മൗലിദ് ഹദീസ്

*എഴുത്ത് കാരൻ /കാരിക്ക് അല്ലാഹു ബറകത് ചെയ്യട്ടെ... വായിക്കുന്നവർ ദുആയിൽ ഉൾപ്പെടുത്തുമല്ലോ..  *മൻകൂസ് മൗലിദിലെ ആദ്യത്തെ ഹദീസ്* سبحان الذي اطلع في شهر ربيع الاول قمر نبي الهدى സന്മാർഗ ചന്ദ്രൻ ആകുന്ന പ്രവാചകനെ  റബീഉൽ അവ്വൽ മാസത്തിൽ വെളിവാക്കിയ അല്ലാഹുവിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു واوجد نوره قبل خلق العالم പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിന് മുമ്പ് പ്രവാചകന്റെ നൂറിനെ അവൻ ഉണ്ടാക്കി وسماه محمدا ആ പ്രവാചകന് അവൻ മുഹമ്മദ് എന്ന പേര് വെച്ചു واخرجه في اخر الزمان كما قدر وابدا അവൻ ആദ്യമേ നിശ്ചയിച്ചത് പോലെആത്മീയ ലോകത്ത് നിന്ന് ശാരീരിക ലോകത്തിലേക്ക് അവസാന കാലഘട്ടത്തിൽ ആ നബിയെ അള്ളാഹു വെളിവാക്കി والبسه خلعة الجمال التي لم يلبسها احدا മറ്റൊരാൾക്കും നൽകിയിട്ടില്ലാത്ത സൗന്ദര്യം അല്ലാഹു മുത്ത് നബിക്ക് നൽകി فولد بوجه اخجل قمرا وفرقدة ചന്ദ്രനെയും നക്ഷത്രങ്ങളെയും ലജ്ജിപ്പിക്കുന്ന മുഖത്തോടെ നബി തങ്ങളെ പ്രസവിക്കപ്പെട്ടു الاهو الذي توسل به ادم عليه السلام وافتخر بكونه والدا അറിയണെ ആദം അലൈഹിസ്സലാം തവസ്സുൽ ചെയ്തതും പിതാവാണെന്ന് പെരുമ പറഞ്ഞതും ഈ പ്രവാചകനെ കൊണ്ടാണ് واستغاث به نوح فنجا من الردي നൂഹ് നബി അലൈ...

അതിമധുരം

*✿═══════════════✿*       *മധുരം അതിമധുരം ഈ ലോകമെത്ര മനോഹരം...*                 🥀 http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs *" അറിയാവുന്ന മാർഗമെല്ലാം ഞാൻ മറന്നു പോയി, അങ്ങയുടെ തിരുമുറ്റത്തേക്കുള്ള ഒറ്റവഴി ഒഴികെ. " -ഹസ്രത്ത് ശാസാഹിബ് (റ)* കല്ലും മുള്ളും താണ്ടി മദീന വഴിയോരങ്ങൾ തേടി പുറപ്പെട്ട സമർഖന്ദിലെ ബാലൻ ഇന്നും ചരിത്ര വീഥികളിൽ പുളകം കൊള്ളിക്കുന്ന ഹൃദയ വേദന തന്നെയാണ്. ഇഴഞ് ഇഴഞ് തന്റെ സ്വപ്നം പൂവണിയിപ്പിക്കാൻ പ്രയത്നിച്ച യഥാർത്ഥ അനുരാഗിയെ നാം ആ ബാലനിൽ കേട്ടതുമാണ്. ആ വഴികൾ എത്ര സുന്ദരം. ഇന്ന് നമ്മുടെ മക്കൾക്ക് ഇങ്ങനെയൊരു കൊതിയുണ്ടോ? ഇല്ല അല്ലെ? ഇന്നത്തെ മക്കൾ ഡിജിറ്റൽ യുഗത്തിൽ ഓടി പാഞ്ഞു നടക്കുകയാണ്. ഉറങ്ങാനും ഉണരാനും മൊബൈൽ ഫോണും അതിൽ തെളിഞ്ഞു വരുന്ന ഗെയിമും കാർട്ടൂണുകളും മറ്റും അവരെ ഇന്ന് ആയത്തിൽ പതിഞ്ഞി കഴിഞ്ഞിരിക്കുന്നു.    ജോലിഭാരവും സമയമില്ലാ എന്ന കള്ളവും  തലയിൽ നിറഞ്ഞ നമുക്കെവിടെയാണ് മുത്ത് മുസ്ത്വഫാ തങ്ങളോരുടെ ﷺ ചരിത്രങ്ങൾ പറഞ്ഞുകൊടു...

സർവ്വം പ്രണയമാണ്

*✿═══════════════✿*         *പ്രണയധ്വനി... 🌼* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs           *പ്രണയം സർവ്വ നാടിഞ്ഞരമ്പുകൾക്കും ഉന്മേഷം നൽകണം... ഓർമകളിൽ കണ്ണുകൾ നനയണം. മനസ്സിൽ മാരുതൻ തഴുകണം.പ്രണയത്തിന്റെ ആഴിയിൽ അലിഞ്ഞു ഹിമകണങ്ങൾ ഏറ്റുവാങ്ങണം...* *ഉത്തമരായ ബിലാലോരുടെ رضی الله عنهപ്രണയം പോലെ, ഓർമകൾ കണ്ണുനീരാവണം. പ്രണയ നഷ്‌ടം എന്തിനെന്നില്ലാത്ത വേദന വരിഞ്ഞു മുറുക്കണം...* *മദീന വല്ലാത്തൊരു മാസ്മരിക പ്രണയലോകമാണ്. അതോർക്കുമ്പോൾ തന്നെ കണ്ണും ഖൽബും പല ഓർമകളിലൂടെ സഞ്ചരിക്കും. ഇഷ്ടത്തിലേക്ക് ഇനിയും എത്തിച്ചേരാൻ കഴിയാത്ത നഷ്ടം ഖൽബിലെ കഷ്ടം അറിയിക്കും.* *ഒന്നാലോചിച്ചു നോക്കു. കണ്ണുകൾക്ക് ഹരം പകരുന്ന കുളിര് കോരുന്ന ആ നിമിഷങ്ങൾ. അവ എത്ര സുന്ദരമാണ്.* *ഭക്ത ജനനിബിഡമായ നഗരസാഗരം.സർവ്വ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും ഇരു ലോക നേതാവ് അഷ്റഫുൽ വറാ ത്വാഹാ നബി തങ്ങളോര് ﷺനേതൃത്വം നൽകുന്ന ജമാഅത് നിസ്കാരം. കണ്ണും ഖൽബും നിറയുന്ന ഭക്തിസാന്ത്രമായ പ്രാ...

കേട്ടരാഗങ്ങൾ ഹൃദ്യം

*✿═══════════════✿*  *"കേട്ട രാഗങ്ങൾ ഹൃദ്യം കേൾക്കാത്തവ അതിലേറെ ഹൃദ്യം "* *✿═══════════════✿* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs               *ചോരകിനിയാത്തൊരു മാനസിക മുറിവ്, അഭിനേതാവിന്റെ ആയുധം മാത്രമാണ്.*    *മധുരം നുണയാത്ത അനുരാഗിനി പേരുകേട്ട വിഡ്ഢിയും.* *മഹോന്നമായ വെളിച്ചത്തിലേക്ക് കോറിയിട്ട ഖൽബിന്റെ വേദനകളെ അറിയാൻ ശ്രമിക്കണം. ദേഹേചകളിൽ മുഴുകി കണ്ടില്ലെന്ന് നടിക്കുന്ന ശിരസിന്റെ ഉണ്മയെ ﷺഅകറ്റി നിർത്തിയാൽ കരകാണാത്ത വഞ്ചി കാരനെ പോലെ നടുകടലിൽ ഒറ്റപ്പെട്ടു പോവും തീർച്ച.* *വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വിസ്മയ ലോകത്തെ ﷺഎങ്ങനെയാണ് നാം കണ്ടെത്തുക, കേട്ടറിയുക, വരച്ചൊതുക്കുക, എഴുതി തീർക്കുക. "അസാധ്യം".* *അഴക് ത്രസിച്ച ആത്മാവിന്റെ ആഴിയിൽ ഊർന്നിറങ്ങിയവർ തന്നെയാണ് അനുരാഗികൾ "കാലം അവരെ ഇമാം ബുസൂരി തങ്ങളായും രസാഖാൻ ബാരെൽവി തങ്ങളായും കുണ്ടൂരിലെ സ്നേഹ വസന്തമായും...തുടങ്ങിയവരിൽ കൂടി നമുക്ക് കാണിച്ചു തന്നു മാർഗദർശനങ്ങളായി.*    *എല്ലാ രുചികളെയും മുറിച്ചു കളയുന്ന ആത്മാവിന്റെ ഭക്ഷണമാണല്ലോ ദിവ്യാനു...

മാസ്മരിക ലോകം

*✿═══════════════✿*               *മാസ്മരിക ലോകം* *✿═══════════════✿* *Mihraskoduvally123.blogspot.com*           *സ്വലാത്ത് കൊണ്ട് ഹൃദയത്തിന് അകത്തളങ്ങൾ മോടി പിടിപ്പിക്കണം...*  അതെ ചുണ്ടിനും ഹൃദയത്തിനും ഓരോ തന്ത്രികൾക്കും സ്വലാത്തിന് മാധുര്യം അറിയണം *ഉറക്കവും ഉണർവും സ്വലാത്തിൽ ലയിച്ചു മധുരം നുണയണം...* ഹൃദയത്തിന് ആവേശവും ചുണ്ടിനു മധുരവും നൽകി സ്വലാത്ത് വേഗത്തിൽ താള മടിക്കണം *എന്റെ മുത്ത് തങ്ങൾ ﷺഈ പ്രണയത്തിനു മധുരം അറിയണം ഹൃദയം മദീന കാണാതെ നൊമ്പരപെടുന്ന വേളകണ്ട് മദീനയിൽ എന്നെ എത്തിക്കണം....* സ്നേഹമല്ലേ നബി ﷺമോഹമല്ലേ ഹബി ﷺഎന്റെ ഹൃദയം പാടും ആശ കേന്ദ്രമല്ലെ മദീനാ...എന്റെ മുത്തിന് ﷺമദീന *സ്വലാത്തിൽ അലിഞ്ഞു ഹബീബിൽ ﷺഅണയണം ഹബീബിൽ ﷺഅണഞ്ഞു ബഖീഇൽ ഒരിടം എനിക്കായ് സജ്ജമാവണം...*  വജ്രം ഒക്കെ എന്ത് ലെ ന്റെ മുത്തിനെ ഒന്ന് കണ്ടാൽ ﷺമനസിലാവും ഈ പകലും ഈ സൂര്യനും വജ്രവും തങ്കവും തോൽക്കും ആ തിങ്കൾ ﷺഎന്നത് യാ റസൂലള്ളാഹ് ﷺഎൻ കരളിന് കുളിരല്ലേ ഹാബീബുള്ളാഹ് ﷺഎൻ രാവുകൾക്ക് നിറമല്ലെ നബിയുള്ളാഹ് ﷺ *കണ്ണും ഖൽബും നിറയും ഇരവും പാടും പാട്ടും തേടു...

വിജയം

*✿═══════════════✿*              *മണ്ണോടു ചേരും മുൻപ് മദീനയോട് ചേരണം...* *✿═══════════════✿* *Mihraskoduvally123.blogspot.com*           *الشفاعة هب لنا فى القيامة* *مشفقا* *واه لنا ان ضاع يا سيدي خير النبي*  *അങ്ങിൻﷺ ശഫാഅത്തിനായ് ആശയോടെ തേടലായ്...ആ വിധിയില്ലെങ്കിലെൻ ജീവിതം നഷ്ടത്തിലായ്...* ആ കരം ഒന്ന് നൽകണേ -ഹബീബവരെ ﷺ തിരു മദദിനാൽ അഭയം മണ്ണിൽ സയ്യിദരെ ﷺ *മദീന കാണാത്ത കണ്ണ് എന്നിൽ നഷ്ടം വിതച്ചു വെന്നാൽ മുത്തിനെ കണ്ട കണ്ണുമായി മണ്ണറയിൽ ഇറങ്ങും ഞാൻ വിജയമാ കാക്കണേ -മുത്തോളിവേ -അങ്ങ് കനിഞ്ഞെന്നാൽ പെരുനാൾ പൊലിവാ കാതലെ ﷺ* മണ്ണിൽ വിതച്ച ഭാഗ്യം മദീന തന്നെ  ലോകം അറിഞ്ഞ സത്യം ആ പുണ്യ മലർവനിയിൽ തന്നെ  കാലങ്ങൾ മറക്കാത്ത പുണ്യഭൂമിയാ  കാതൽ നിലക്കാത്ത അഭയ കേന്ദ്രമാ  *മണ്ണിലെ സ്വർഗം വിണ്ണിലെ സ്വർഗം ഇരു ലോക രക്ഷക്കായി ഖൽബിൽ പൂക്കേണ്ട സത്യം,* മൊഞ്ചിലും മൊഞ്ചാണ് തിങ്കളിന് അഴകാണ്  തങ്ങളെ ﷺതലോടിയ പുണ്യം ആരിലും രക്ഷയാണ്  സർവ്വ പരിഹാര മേധാവിയാണ്  *കണ്ണിനും രക്ഷയാ കാതിനും കാവലാ, കാവല വർ ﷺകാലം കാത്ത അനുഗ്രഹ ...

അനുഗ്രഹീത

*✿═══════════════✿*               *തിരുﷺ പിറവികൊണ്ട് അനുഗ്രഹീത* *✿═══════════════✿*        *Mihraskoduvally123.blogspot.com* *അഴകിനെന്തൊരാമോദം അഴക് തീർത്തൊരു അനുരാഗം...* *അജബിലായ് മൊഞ്ച് തീർത്തൊരു തിങ്കൾ നബി തൻ നാമം...ﷺ* വാക്കുകൾക്കും വരികൾക്കും ഒതുങ്ങുന്ന ഒന്നല്ലല്ലോ തിരു നൂറിന് ﷺപ്രകീർത്തനങ്ങൾ... അവ അലക്കടലായ് മദ്ഹിന് അലകളായി വാനിൽ എന്നും കാലബേധമന്യേ ഉയർന്നു നിൽക്കുന്നു... തിരു ﷺവസന്തം മാനവ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു... അതിന് തുല്യമായി സന്തോഷം പകരുന്ന ഒന്നും തന്നെ ഇരുലോകത്തും ഇല്ല താനും... *دَلِيلٌ فَرَبُّ الْعَالَمِينَ دَلِيلُهُ*  *لِمَقْعَدِ صِدْقٍ لَيْسَ يَعْلُوهُ مَقْعَدُ* *സ്വർഗത്തിലേക്കുള്ള നമ്മുടെ മാർഗദർശിയാണ് പുണ്യ റസൂൽﷺ. ആരും അതിജയിക്കാത്ത സ്വർഗത്തിലെ അത്യുന്നത സ്ഥാനത്തേക്ക് തിരുറസൂലിന്റെﷺ മാർഗദർശി ലോകരക്ഷിതാവായ അല്ലാഹുവാണ്* പറയുന്നവർ എന്തും പറഞ്ഞു കൊള്ളട്ടെ... നമുക്ക് ഇത് തന്നെയാണ് വിജയം ഇത് തന്നെയാണ് ലോകം... തിരു ﷺപിറവി കൊണ്ട് അനുഗ്രഹീതമായതാണ് എല്ലാം... ഈ നീലാകാശം എത്ര മനോഹരമാണ് അതിന്റെ മനോഹാരിതയും ഒരിക്കൽ ...