Skip to main content

തിരു സുന്നത്തുകൾ :4

[18/06, 9:46 pm] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: അല്ലാഹുﷻവാണ് സത്യം, തീർച്ചയായും ഞാൻ ഒരു ദിവസം എഴുപതിൽപരം പ്രാവശ്യം അല്ലാഹുﷻവിനോട് മാപ്പ് തേടുകയും അവനോട് പശ്ചാത്തപിക്കുകയും ചെയ്യുന്നു.
  (ബുഖാരി:6307)
[19/06, 6:00 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽനിന്ന് നിവേദനം: അല്ലാഹുﷻവിന്റെ റസൂൽ ﷺ പറഞ്ഞു; "സുബ്ഹാനല്ലാഹി വബിഹംദിഹി"
(അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം ഞാൻ പ്രകീർത്തിക്കുകയും ചെയ്യുന്നു) എന്ന് ഒരു ദിവസം നൂറ് തവണ ഒരാൾ പറഞ്ഞാൽ അവന്റെ പാപങ്ങളൊക്കെ പൊഴിഞ്ഞുവീഴും അത് കടലിലെ നുരകളോളമുണ്ടെങ്കിലും...
  (ബുഖാരി:6405)
[21/06, 8:27 pm] Mihras Koduvally: അബൂസഈദിൽഖുദ് രി (റ) വിൽനിന്ന് നിവേദനം: നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുﷻവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുﷻവിനെ സ്തുതിക്കുകയും മറ്റുള്ളവരോട് അതിനെപ്പറ്റി പറയുകയും ചെയ്യുക.
അതല്ലാത്ത വെറുക്കുന്ന തരത്തിലുള്ള സ്വപ്നംകണ്ടാൽ അത് പിശാചിൽ നിന്നുള്ളതാണ്. അപ്പോൾ അതിന്റെ നാശത്തിൽ നിന്ന് അല്ലാഹുﷻവിനോട് അഭയംതേടിക്കൊള്ളട്ടെ. അതാരോടും പറയുകയുമരുത്. എങ്കിൽ ആ സ്വപ്നം അവന് ദോഷം ചെയ്യുകയില്ല.
  (ബുഖാരി:6985)
[22/06, 7:23 pm] Mihras Koduvally: ഉമ്മു സൽമ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവരുടെയും അടുത്ത് ബലിമൃഗമുണ്ടെങ്കിൽ അവൻ ദുൽഹജ്ജ് മാസപ്പിറവി മുതൽ ബലിയറുക്കുന്നതുവരെ തന്റെ നഖവും മുടിയും നീക്കം ചെയ്യാൻ പാടില്ല.
  (മുസ്‌ലിം:1977)
[23/06, 5:19 pm] Mihras Koduvally: 📍അബ്ദുല്ലാഹിബ്നു ഉമർ (റ) വിൽ നിന്നും നിവേദനം. നബി ﷺ ഇപ്രകാരം പറഞ്ഞു: ഈ പത്ത് ദിവസങ്ങളെ അല്ലാഹുﷻവിന്റെ പക്കൽ ശ്രേഷ്ഠകരമായതോ, ഈ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളേക്കാൾ അല്ലാഹുﷻവിന് ഇഷ്ടമുള്ളതോ ആയ മറ്റൊരു ദിവസങ്ങളുമില്ല. അത് കൊണ്ട് നിങ്ങൾ ഈ ദിവസങ്ങളിൽ തഹ് ലീലും, തക്ബീറും, തഹ് മീദും വർദ്ധിപ്പിക്കുക.
  (അഹ്മദ്:5446)
[24/06, 3:48 pm] Mihras Koduvally: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളെക്കാൾ അല്ലാഹുﷻവിന് ഇഷ്ടമുള്ളതായ യാതൊരു കർമ്മങ്ങളുമില്ല. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കുന്ന ജിഹാദ് പോലും ഈ ദിവസങ്ങളിലെ കർമ്മങ്ങൾക്ക് തുല്യമാകുകയില്ലേ? അപ്പോൾ നബി ﷺ പറഞ്ഞു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കപ്പെടുന്ന ജിഹാദിന് പോലും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതയില്ല. ഒരാൾ തന്റെ ജീവനും ധനവുമെല്ലാമായി അല്ലാഹുﷻവിന്റെ മാർഗത്തിൽ പുറപ്പെടുകയും ശേഷം ഒന്നും തിരികെ കൊണ്ടുവരാതെ പൂർണമായി അല്ലാഹുﷻവിന്റെ മാർഗത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്താലൊഴികെ
  [ബുഖാരി:969]
[25/06, 3:58 pm] Mihras Koduvally: അബൂസഈദിൽഖുദ് രി (റ) വിൽനിന്ന് നിവേദനം: നബി ﷺ പറയുന്നത് അദ്ദേഹം കേട്ടു: നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുന്ന ഒരു സ്വപ്നം കണ്ടാൽ, അത് അല്ലാഹുﷻവിങ്കൽ നിന്നുള്ളതാണ്. അപ്പോൾ അല്ലാഹുﷻവിനെ സ്തുതിക്കുകയും മറ്റുള്ളവരോട് അതിനെപ്പറ്റി പറയുകയും ചെയ്യുക.
അതല്ലാത്ത വെറുക്കുന്ന തരത്തിലുള്ള സ്വപ്നംകണ്ടാൽ അത് പിശാചിൽ നിന്നുള്ളതാണ്. അപ്പോൾ അതിന്റെ നാശത്തിൽ നിന്ന് അല്ലാഹുﷻവിനോട് അഭയംതേടിക്കൊള്ളട്ടെ. അതാരോടും പറയുകയുമരുത്. എങ്കിൽ ആ സ്വപ്നം അവന് ദോഷം ചെയ്യുകയില്ല.
  (ബുഖാരി:6985)
[26/06, 4:27 pm] Mihras Koduvally: ആഇശ(റ)യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: 'അല്ലാഹു ﷻ ഒരടിമയെ നരകത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത്? എന്ന് പറയുകയും ചെയ്യും.
  (മുസ്‌ലിം: 1348)
[27/06, 4:16 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: ഒരാൾക്ക് ബലിയറുക്കാൻ കഴിവുണ്ടായിട്ടും ബലിയറുക്കുന്നില്ലെങ്കിൽ നമ്മുടെ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് അവൻ അടുക്കരുത്.
  (ഇബ്നുമാജ:3242)
[30/06, 9:30 pm] Mihras Koduvally: അനസ് (റ) നിവേദനം: നബി ﷺ അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉള്ഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു.
  (ബുഖാരി: 5546)
[01/07, 7:29 pm] Mihras Koduvally: അബൂ ഉമാമ (റ) വിൽ നിന്ന് നിവേദനം: ഏത് പ്രാർത്ഥനയാണ് കൂടുതൽ കേൾക്കപ്പെടുകയെന്ന് ഞാൻ പ്രവാചകനോട് (ﷺ) ചോദിച്ചു. നബി ﷺ പറഞ്ഞു: രാത്രിയുടെ അന്ത്യയാമത്തിലുള്ളതും നിർബന്ധ നമസ്ക്കാരങ്ങൾക്ക് ശേഷമുള്ള പ്രാർത്ഥനയും.
  (തിർമിദി:3499)
[02/07, 4:38 pm] Mihras Koduvally: ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ നിർദ്ദേശിച്ചു. "നിങ്ങൾ നിങ്ങൾക്ക് സ്വന്തം ദോഷത്തിനു വേണ്ടി പ്രാർത്ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങൾക്കെതിരായും ധനത്തിനു നാശമുണ്ടാകാനും നിങ്ങൾ പ്രാർത്ഥിക്കരുത്. കാരണം നിങ്ങളുടെ ചോദ്യങ്ങൾക്ക് അല്ലാഹുﷻവിങ്കൽ നിന്ന് ഉത്തരം ലഭിക്കുന്ന സമയവുമായി അത് സന്ധിക്കാതിരിക്കാൻ വേണ്ടിയാണ്."
  (മുസ്‌ലിം: 3009)
[03/07, 4:10 pm] Mihras Koduvally: അബൂ ഹുറൈറ (റ) നിവേദനം: നബി ﷺ പറഞ്ഞു: “ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും മുറിഞ്ഞു പോകും; മൂന്ന് കാര്യങ്ങളില്‍ നിന്നൊഴികെ. നിലനില്‍ക്കുന്ന സ്വദഖ (ദാനധര്‍മ്മം), ഉപകാരപ്രദമായ ഇല്‍മ് (വിജ്ഞാനം), തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ല സന്താനങ്ങൾ.” 
  (മുസ്ലിം:1631)
[04/07, 4:47 pm] Mihras Koduvally: അനസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാനം രക്ഷിതാവിന്റെ കോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും.
  (തിർമുദി:664)
[06/07, 4:38 pm] Mihras Koduvally: ഹഖീം (റ) വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: മുകളിലുള്ള കയ്യാകുന്നു താഴെയുള്ള കയ്യിനെക്കാളും ഉത്തമം (അഥവാ കൊടുക്കുന്ന കൈയ്യാണ് വാങ്ങുന്ന കൈയ്യിനേക്കാള്‍ ഉത്തമം), ആദ്യമായി നിന്‍റെ പരിപാലനത്തിന്‍ കീഴിലുള്ളവര്‍ക്ക് നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നല്‍കുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാല്‍ അല്ലാഹു ﷻ അവനെ ഐശ്വര്യവാനാക്കും. വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാല്‍ അല്ലാഹു ﷻ അവനെ പരാശ്രയ രഹിതനാക്കും.
  (ബുഖാരി:1427)
[07/07, 3:32 pm] Mihras Koduvally: അബ്ദുല്ലാഹിബിന്‍ അംറ് (റ) നബി ﷺ പറഞ്ഞതായി ഉദ്ധരിക്കുന്നു: "കരുണ കാണിക്കുന്നവരോടു പരമ കാരുണികനായ അല്ലാഹു ﷻ കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍ ആകാശത്തുള്ളവൻ നിങ്ങളോടു കരുണ കാണിക്കും."
  (തുര്‍മുദി 1924, അബൂദാവൂദ് 4941)
[08/07, 4:53 pm] Mihras Koduvally: ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ പൊറുക്കലിനെ തേടലിനെ നിർബന്ധമാക്കിയാൽ അല്ലാഹു ﷻ അവന് എല്ലാ പ്രതിസന്ധിയിൽ നിന്നും മോക്ഷം, എല്ലാ വിഷമങ്ങളിൽ നിന്നും മുക്തി, മനസിലൊരിക്കലും വിചാരിക്കാത്ത നിലയിൽ ഭക്ഷണവിഭവം എന്നിവ നൽകപ്പെടുന്നതാണ്.
  (ഇബ്നുമാജ: 3819)
[09/07, 3:53 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം: നബി ﷺ അരുളി: അല്ലാഹു ﷻ തന്റെ കാരുണ്യത്തെ നൂറ് ഓഹരിയാക്കി ഭാഗിച്ചു. 99 ഭാഗവും അവന്റെയടുക്കല്‍തന്നെ സൂക്ഷിച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലേക്കയച്ചു. സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കൃപ ആ ഒരംശത്തില്‍ പെട്ടതാണ്. തന്റെ കുട്ടിക്ക് ആപത്തുപറ്റാതിരിക്കുവാനായി ഒരു കുതിര കുളമ്പ് ഉയര്‍ത്തുന്നതുപോലും ആ കാരുണ്യത്തില്‍പ്പെട്ടതാണ്._*
  *_(ബുഖാരി )
[10/07, 4:15 pm] Mihras Koduvally: ബറാഅ് (റ) നിവേദനം: നബി ﷺ ഞങ്ങളോട് ഏഴ് കാര്യങ്ങള്‍ കല്‍പ്പിക്കുകയും ഏഴ് കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. മയ്യിത്തിനെ അനുഗമിക്കാനും, രോഗിയെ സന്ദര്‍ശിക്കാനും, ക്ഷണിച്ചവന്‍റെ ക്ഷണം സ്വീകരിക്കുവാനും, മര്‍ദ്ദിതനെ സഹായിക്കുവാനും, പ്രതിജ്ഞ പാലിക്കാനും, സലാം മടക്കുവാനും, തുമ്മിയവനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവിടുന്ന് (ﷺ) ഞങ്ങളോട് കല്‍പിച്ചു. വെള്ളിപ്പാത്രം, സ്വര്‍ണ്ണമോതിരം, പട്ട്, നേരിയ പട്ട്, പട്ട്നൂല്‍ ചേര്‍ത്ത്നെയ്ത വസ്ത്രം, തടിച്ച പട്ടുവസ്ത്രം ഇവ ഞങ്ങളോട് അവിടുന്ന് (ﷺ) വിരോധിക്കുകയും ചെയ്തു. 
  (ബുഖാരി:1239)
[11/07, 4:26 pm] Mihras Koduvally: അബൂശുറൈഹ് ഖുസാഇ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി : അല്ലാഹുﷻവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിക്ക് നന്മ ചെയ്തുകൊടുക്കട്ടെ. അല്ലാഹുﷻവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്‍റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുﷻവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് സംസാരിക്കട്ടെ. അല്ലങ്കിൽ മൗനം പാലിക്കട്ടെ.
  (മുസ്‌ലിം:48)
[12/07, 4:46 pm] Mihras Koduvally: അസ് വദ് (റ) പറയുന്നു: ഞാൻ ആയിശാ ബീവി(റ)യോട് ചോദിച്ചു: നബി ﷺ എന്തായിരുന്നു വീട്ടിൽ പ്രവർത്തിച്ചിരുന്നത്..?
മറുപടി: നബി ﷺ അവിടുത്തെ കുടുംബത്തോടൊപ്പം വീട്ടു ജോലി ചെയ്യുകയും, നിസ്കാര സമയമായാൽ ചെന്ന് നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
  (ബുഖാരി:676)
[13/07, 8:30 pm] Mihras Koduvally: ആയിശാ (റ) പറയുന്നു: ഒരിക്കൽ ഞാൻ മുത്ത്നബിﷺയോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. ഞാൻ അന്ന് ഭാരം കുറഞ്ഞ മെലിഞ്ഞ സ്ത്രീയായിരുന്നു. ഞങ്ങൾ ആ യാത്രയിൽ ഒരു സ്ഥലത്തിറങ്ങി. മുത്ത്നബി ﷺ കൂടെയുള്ള സ്വഹാബികളോട് മുമ്പിൽ പോകാൻ ആവശ്യപ്പെട്ടു. ശേഷം എന്നോട് പറഞ്ഞു: ആയിശാ നീ (ഓട്ട മൽസരത്തിന്) വരൂ, ഞാൻ നിന്നോട് മൽസരിക്കട്ടെ. ഞങ്ങൾ മൽസരിച്ചു. ഞാൻ വിജയിച്ചു.

 പിന്നീടൊരിക്കൽ ഞാൻ തടി കൂടിയതിനു ശേഷം മറ്റൊരു യാത്രയിൽ ഒരു സ്ഥലത്തിറങ്ങി. കൂടെയുള്ളവരോട് മുമ്പിൽ പോകാൻ ആവശ്യപ്പെട്ട ശേഷം നബി ﷺ എന്നോട് മൽസരിക്കാമെന്ന് പറയുകയും ഞങ്ങൾ മൽസരിക്കുകയും ചെയ്തു. പ്രസ്തുത മൽസരത്തിൽ നബി ﷺ വിജയിച്ചു. അപ്പോൾ നബി ﷺ ചിരിച്ച് കൊണ്ട് എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു: ഈ വിജയം അന്നത്തേതിനു പകരമാണ്.
  (നസാഈ:8894)
[14/07, 3:59 pm] Mihras Koduvally: അബ്ദുല്ലാഹിബ്നുൽ ഹാരിസ് (റ) നിവേദനം ചെയ്യുന്നു: അബ്ബാസ് (റ) വിന്റെ മക്കളായ അബ്ദുല്ല, ഉബൈദുല്ലാ, കുസയ്യിർ(റ) എന്നിവരെ പ്രവാചകർ ﷺ വരിയായി നിർത്തിയിട്ട് ഇപ്രകാരം പറയും: "ആരാണോ എന്നിലേക്ക് ആദ്യം ഓടി എത്തുന്നത് അവർക്ക് ഇന്ന സാധനങ്ങൾ തരും" അങ്ങനെ അവർ തിരുനബിﷺയുടെ അടുത്തേക്ക് മൽസരിച്ച് ഓടി വരുകയും നബിﷺയുടെ നെഞ്ചത്തും പുറത്തും കയറി. മുത്ത്നബിﷺ അവരെ അണച്ചുകൂട്ടി ചുംബിക്കുകയും ചെയ്യുമായിരുന്നു.
  (മുസ്നദ് അഹ്മദ്:1836)
[15/07, 4:52 pm] Mihras Koduvally: സഹ് ലുബ്നു മുആദ് (റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: "കോപം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ കഴിവുള്ളതോട് കൂടെ അതിനെ അടക്കിപ്പിടിക്കുന്നവരെ അന്ത്യദിനത്തിൽ ജനങ്ങൾക്കിടയിൽ നിന്ന് അല്ലാഹു ﷻ വിളിക്കുകയും ഇഷ്ടമുള്ള ഹൂറികളെ തെരെഞ്ഞെടുക്കാൻ പറയുകയും ചെയ്യുന്നതാണ്.
  (അബൂദാവൂദ്:4777)
[16/07, 8:30 pm] Mihras Koduvally: നുഅ്മാനിബ്നുബശീർ (റ) പറയുന്നു: എന്റെ പിതാവ് എനിക്ക് ഒരു പാരിതോഷികം തന്നു. അപ്പോൾ (എന്റെ ഉമ്മ) അംറത്ത് ബിന്ത് റവാഹ പറഞ്ഞു: ഈ ദാനം നൽകിയതിന് അല്ലാഹുﷻവിന്റെ റസൂൽﷺയെ നിങ്ങൾ സാക്ഷിയാക്കുന്നതു വരെ ഞാൻ തൃപ്തിപ്പെടുകയില്ല. അങ്ങിനെ വാപ്പ മുത്ത് നബിﷺയുടെ അടുത്തെത്തിയിട്ട് പറഞ്ഞു: അല്ലാഹുﷻവിന്റെ റസൂലേ(ﷺ)..,

 എനിക്ക് അംറത്ത് ബിന്ത് റവാഹ യിൽ ജനിച്ച മകന്ന് ഞാൻ ഒരു പാരിതോഷികം നൽകിയപ്പോൾ താങ്കളെ ഞാൻ സാക്ഷിയാക്കണമെന്ന് അവൾ പറയുന്നു. റസൂൽ ﷺ ചോദിച്ചു: നിങ്ങളുടെ മറ്റു മക്കൾക്ക് ഇപ്രകാരം കൊടുത്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുവിൻ. മക്കൾക്കിടയിൽ നീതികാണിക്കുവിൻ. അപ്പോൾ പിതാവ് തിരിച്ചുവന്ന് പാരിതോഷികം തിരികെ വാങ്ങി.
  (ബുഖാരി:2587)
[17/07, 3:58 pm] Mihras Koduvally: അബൂഹുറൈറ (റ) പറയുന്നു: നബി ﷺ പറഞ്ഞു: "ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ﷻ ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമുദായത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്."
  (മുസ്‌ലിം:199)
[18/07, 5:50 pm] Mihras Koduvally: അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: ഒരാൾ നബി ﷺ യുടെ അടുത്തുവന്ന് ചോദിച്ചു: "അല്ലാഹുﷻവിന്റെ റസൂലേ(ﷺ).. എറ്റവും മഹത്തരമായ പ്രതിഫലം ലഭിക്കുന്ന സ്വദഖ ഏതാണ്..?"

 മുത്ത്നബി ﷺ പറഞ്ഞു:

 "നീ ദാരിദ്ര്യത്തെ പേടിച്ചും, ധന്യതയെ മോഹിച്ചും, ആരോഗ്യവാനും പിശുക്കനുമായിരിക്കുമ്പോൾ (കൊടുക്കാൻ മടിക്കുമ്പോൾ) ദാനധർമം ചെയ്യലാണ്. (അതാണ് ഏറ്റവും മഹത്തരം)

(റൂഹ്) തൊണ്ടക്കുഴിയിലെത്തുന്നതുവരേക്കും നീ നീട്ടിവെക്കരുത്, ആ അവസരത്തിൽ നീ പറഞ്ഞേക്കും: ‘ഇന്ന ആൾക്കു ഇത്ര, ഇന്ന ആൾക്കു ഇത്ര’ എന്നൊക്കെ... 

(എന്നാൽ) അപ്പോഴേക്കും അതു ഇന്ന ആൾക്കു (അനന്തരാവകാശികൾക്ക്) ആയിക്കഴിഞ്ഞിട്ടുണ്ടായിരിക്കും.
  (ബുഖാരി:1419)
[19/07, 4:47 pm] Mihras Koduvally: ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ നമസ്കാരത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ..! പാപത്തെ തൊട്ടും കടത്തെ തൊട്ടും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഒരാള്‍ ചോദിച്ചു: പ്രവാചകരേ(ﷺ)..! താങ്കള്‍ കടത്തില്‍ നിന്ന് രക്ഷ തേടുന്നതിനെ വര്‍ദ്ധിപ്പിക്കുന്നുവല്ലൊ..?! അപ്പോള്‍ നബി ﷺ പറഞ്ഞു: "ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും'' 
  (ബുഖാരി:2397)
[20/07, 3:21 pm] Mihras Koduvally: നബി ﷺ അരുളി: “സത്യവിശ്വാസികളാകുന്നതുവരെ (ഈമാനുണ്ടാകുന്നതുവരെ) നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങളാരും സത്യവിശ്വാസികളും (ഈമാനുള്ളവരും, സ്വര്‍ഗാവകാശികളും) ആകുകയുമില്ല..! നിങ്ങളുടെ ഇടയില്‍ പരസ്പരം സ്നേഹം ഉണ്ടായിത്തീരുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ സലാം (“അല്ലാഹു ﷻ നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ.” എന്ന പ്രാര്‍ത്ഥന) അധികരിപ്പിക്കുക...
  (മുസ്ലിം:54)
  (ഇബ്നു മാജ:68)
[21/07, 4:03 pm] Mihras Koduvally: അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: ഇസ്ലാമിന്റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി ﷺ അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും.
  (ബുഖാരി:12)
[23/07, 4:42 pm] Mihras Koduvally: *ഒരു ദിനം ഒരു ഹദീസ്*

حَدَّثَنَا قُتَيْبَةُ، حَدَّثَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ سَعْدِ بْنِ سِنَانٍ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏ إِذَا أَرَادَ اللَّهُ بِعَبْدِهِ الْخَيْرَ عَجَّلَ لَهُ الْعُقُوبَةَ فِي الدُّنْيَا وَإِذَا أَرَادَ اللَّهُ بِعَبْدِهِ الشَّرَّ أَمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَفَّى بِهِ يَوْمَ الْقِيَامَةِ ‏"‏ ‏.‏ وَبِهَذَا الإِسْنَادِ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السَّخَطُ 

അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: അല്ലാഹു ﷻ തന്റെ ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാല്‍ ദുന്‍യാവില്‍വെച്ച് തന്നെ ശിക്ഷ നല്‍കുന്നതും അവന് തിന്മയാണ്  ഉദ്ദേശിച്ചതെങ്കില്‍ ദുനിയാവില്‍ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂര്‍ണമായി നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോര്‍ട്ടില്‍ പരീക്ഷണത്തിന്റെ വലിപ്പമനുസരിച്ചാണ് പ്രതിഫലമുണ്ടാകുക. അല്ലാഹു ﷻ ഒരു ജനവിഭാഗത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുമെന്നും അവന്റെ വിധിയില്‍ തൃപ്തരാകുന്നവരില്‍ അവനും തൃപ്തിപ്പെടുമെന്നും അവന്റെ വിധിയില്‍ അതൃപ്തരാകുന്നവരില്‍ അവനും കോപിക്കുമെന്നും വന്നിട്ടുണ്ട്. 
  (തിര്‍മിദി: 2396)
[23/07, 4:43 pm] Mihras Koduvally: അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: അല്ലാഹു ﷻ തന്റെ ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാല്‍ ദുന്‍യാവില്‍വെച്ച് തന്നെ ശിക്ഷ നല്‍കുന്നതും അവന് തിന്മയാണ്  ഉദ്ദേശിച്ചതെങ്കില്‍ ദുനിയാവില്‍ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂര്‍ണമായി നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോര്‍ട്ടില്‍ പരീക്ഷണത്തിന്റെ വലിപ്പമനുസരിച്ചാണ് പ്രതിഫലമുണ്ടാകുക. അല്ലാഹു ﷻ ഒരു ജനവിഭാഗത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുമെന്നും അവന്റെ വിധിയില്‍ തൃപ്തരാകുന്നവരില്‍ അവനും തൃപ്തിപ്പെടുമെന്നും അവന്റെ വിധിയില്‍ അതൃപ്തരാകുന്നവരില്‍ അവനും കോപിക്കുമെന്നും വന്നിട്ടുണ്ട്. 
  (തിര്‍മിദി: 2396)
[24/07, 3:57 pm] Mihras Koduvally: ഉസ്മാൻ (റ) വിന്റെ അടിമയായ ഹാനിഅ്‌ (റ) നിവേദനം ചെയ്യുന്നു: മഹാനായ ഉസ്മാന്‍ (റ) ഖബറിന്റെ അടുത്ത് എത്തിയാല്‍ തന്റെ താടി നനയുമാറു കരയുമായിരുന്നു... ആളുകള്‍ ചോദിച്ചു.. സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു..? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും തിരുനബി ﷺ പറഞ്ഞിരിക്കുന്നു: "പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബർ... ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിനു ശേഷമുള്ളതെല്ലാം അവനു അതിനേക്കാള്‍ എളുപ്പമാണ്... ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്." 
  (ഇബ്നുമാജ:4267)
[25/07, 9:40 am] Mihras Koduvally: മഴ മുഖിലുകൾ ആഹ്ലാദ തിമിർപ്പിലാണ്. കാറ്റിന്റെ ഓളങ്ങൾ സുഗന്ധം ആസ്വദിക്കുകയാണ്. വീടും കാടും വാനവും തോരണം തൂക്കുന്ന ചിന്തയിലാണ്ട് പോയി താനും. അധരമെങ്കിലോ സ്നേഹമന്ത്രം തീർക്കുന്ന ഹരത്തിലും. എങ്ങും മൊഞ്ച് തന്നെ...

اللهم صل على سيدنا محمد وعلى آله وصحبه وسلم
[25/07, 3:49 pm] Mihras Koduvally: അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളിൽ ഒരാളുടെ വീട്ടുപടിക്കരികിലൂടെയായി ഒരു അരുവി ഒഴുകിക്കൊണ്ടിരിക്കുകയും അയാൾ ദിനംപ്രതി അഞ്ചു പ്രാവശ്യമായി അതിൽ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ പിന്നീട് അയാളുടെ ശരീരത്തിൽ വല്ല അഴുക്കുകളും അവശേഷിക്കുമോ? എന്ന് അവിടുന്ന് (ﷺ) ചോദിച്ചു. അവർ മറുപടി പറഞ്ഞു: ഇല്ല പ്രവാചകരേ, അഴുക്കുകളൊന്നും അവശേഷിക്കുകയില്ല. അദ്ദേഹം (ﷺ) പറഞ്ഞു. അപ്രകാരമാണ് അഞ്ചു സമയങ്ങളിലുള്ള നമസ്‌കാരവും. അതുകൊണ്ട് പാപങ്ങളെല്ലാം അല്ലാഹു ﷻ മായ്ച്ചുകളയുന്നതാണ്.
  (ബുഖാരി:528)
  (മുസ്ലിം:667)
[26/07, 3:15 pm] Mihras Koduvally: ഇബ്നു അബ്ബാസ് (റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി ﷺ ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി ﷺ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു (ﷺ) നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു.
  (ബുഖാരി:2006)
  (മുസ്ലിം:1132)
[27/07, 5:20 pm] Mihras Koduvally: അനസ്‌ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ ﷺ പറഞ്ഞു: ബാങ്കിനും ഇഖാമത്തിനും ഇടക്കുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല.
  (അബൂദാവൂദ്:521)
  (തിർമുദി:212)
[28/07, 3:48 pm] Mihras Koduvally: ജുറയ്യുബ്നു ജാബിറുബ്നു സുലൈമിൽ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “ഞാൻ ഒരാളെ കണ്ടു. ആളുകൾ അദ്ദേഹം അഭിപ്രായപ്പെടുന്ന കാര്യത്തിൽ
സംതൃപ്തരായി മടങ്ങിയിരുന്നത് ഞാൻ കണ്ടു. അദ്ദേഹം എന്തുപറഞ്ഞാലും അവരതിൽ സംതൃപ്തരാവുന്നു. (അഥവാ, അദ്ദേഹം പറയുന്ന ഒന്നും അവർ
പ്രയോഗവൽക്കരിക്കാതിരിക്കുന്നില്ല). ഞാൻ ചോദിച്ചു: 'ആരാണത്?' അവർ പറഞ്ഞു: ഇത് അല്ലാഹുﷻവിന്റെ ദൂതനാണ്. അപ്പോൾ ഞാൻ രണ്ടുതവണ പറഞ്ഞു: (അലൈകസ്സലാം യാ റസൂലല്ലാഹ്) താങ്കളുടെ മേൽ രക്ഷയുണ്ടാകട്ടെ അല്ലാഹുﷻവിന്റെ തിരുദൂതരേ. അവിടുന്ന് (ﷺ) പറഞ്ഞു: നീ 'അലൈകസ്സലാം' എന്ന് പറയരുത്. തീർച്ചയായും 'അലൈകസ്സലാം' എന്നത് മരിച്ചവർക്കുള്ള അഭിവാദ്യമാണ്. നീ പറയേണ്ടത്: 'അസ്സലാമു അലൈക' എന്നാണ്. ഞാൻ ചോദിച്ചു. അങ്ങ് അല്ലാഹുﷻവിന്റെ റസൂലാണോ? അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു: ഞാൻ അല്ലാഹുﷻവിന്റെ റസൂലാണ്. ഏത് അല്ലാഹു ﷻ എന്നുവെച്ചാൽ, നിനക്ക് വല്ല പ്രയാസവും നേരിട്ടാൽ അപ്പോൾ നീ അവനോട് പ്രാർത്ഥിച്ചാൽ ആ പ്രയാസത്തെ നിനക്ക് നീക്കിത്തരുന്ന അല്ലാഹുﷻ. (അല്ലെങ്കിൽ) നിനക്ക് ഒരു വർഷം വരൾച്ച ബാധിക്കുകയും എന്നിട്ട് നീ അവനോട് പ്രാർത്ഥിക്കുകയും ചെയ്താൽ അവൻ നിനക്ക് ചെടികൾ മുളപ്പിച്ച് തരും. അല്ലെങ്കിൽ നീ വല്ല ഒഴിഞ്ഞ സ്ഥലത്തോ മരുഭൂമിയിലോ ആയിരിക്കുകയും നിന്റെ വാഹനം വഴി തെറ്റുകയും ചെയ്താൽ നീ അവനോട് പ്രാർത്ഥിക്കുന്നു. അവൻ നിനക്കതിനെ തിരിച്ചു തരുന്നു (അങ്ങനെയുള്ള അല്ലാഹുﷻ)... 
 
 ജാബിർ (റ) പറഞ്ഞു: അല്ലാഹുﷻവിന്റെ പ്രവാചകരേ, എനിക്കൊരു ഉപദേശം നൽകിയാലും. അവിടുന്ന് (ﷺ) പറഞ്ഞു: “നീ ആരേയും ശകാരിക്കരുത്”. ജാബിർ(റ) പറഞ്ഞു, അതിനു ശേഷം ഞാൻ സ്വതന്ത്രനേയോ, അടിമയേയോ, ഒട്ടകത്തിനേയോ, ആടിനേയോപോലും ശകാരിച്ചിട്ടില്ല. നല്ല ഒരു കാര്യത്തേയും നീ നിസ്സാരമായി കാണരുത്, നിന്റെ സഹോദരൻമാരോടു നീ സംസാരിക്കുമ്പോൾ പ്രസന്നവദനനായി സംസാരിക്കണം, അത് സുകൃതമാണ്, നീ നിന്റെ തുണി ധരിക്കുന്നത് കണംകാലിന്റെ പകുതിവരെ ഉയർത്തിയ നിലയിലായിരിക്കണം. നെരിയാണി വരെ ആകുന്നതിനു വിരോധമില്ല. വസ്ത്രം വലിച്ചിഴക്കുന്നത് നീ സൂക്ഷിക്കണം. അത് അഹങ്കാരമാണ്. അഹങ്കാരം അല്ലാഹു ﷻ ഇഷ്ടപ്പെടുകയില്ല. വല്ലവനും നിന്നെ അസഭ്യം പറയുകയോ നിന്റെ ന്യൂനതകൾ എടുത്ത്‌ പറഞ്ഞ് നിന്നെ അപമാനിക്കുകയോ ചെയ്താൽ പോലും നീ അവന്റെ ന്യൂനതകൾ എടുത്ത് പറഞ്ഞ് അവനെ അപമാനിക്കരുത്. അതിന്റെ ഫലം അവൻ അനുഭവിച്ചു കൊള്ളും. 
  (അബൂദാവൂദ്:4084)🌸
[29/07, 3:48 pm] Mihras Koduvally: മുആദ് ബ്‌നുഅനസ്‌(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു: ”അല്ലാഹുﷻവിന്റെ പ്രീതിക്കായ് വിനയം കാണിച്ചുകൊണ്ട് ആഢംഭര രീതിയിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അന്ത്യനാളിൽ അല്ലാഹു ﷻ അദ്ദേഹത്തെ സൃഷ്ടികളുടെ നേതൃത്വത്തിൽ കൊണ്ടുവരികയും സത്യവിശ്വാസത്തിന്റെ ഉടയാടകളിൽ നിന്ന് അവൻ ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുത്ത് ധരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യും.”
  (തിർമുദി:2481)
[31/07, 3:54 pm] Mihras Koduvally: അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുകയുണ്ടായി. നബി ﷺ ചീത്ത വാക്കുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നില്ല. അവിടുന്ന് (ﷺ) പറയാറുണ്ടായിരുന്നു: നിങ്ങളുടെ കൂട്ടത്തിലെ ഉത്തമർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവം കാണിക്കുന്നവരാകുന്നു.
  (ബുഖാരി:3559)
[02/08, 4:05 pm] Mihras Koduvally: അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നു: അല്ലാഹു ﷻ ഒരാളെ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ മാലാഖ ജിബ്രീൽ (അ) നെ വിളിച്ചു പറയും: നിശ്ചയമായും അല്ലാഹു ﷻ ഇയാളെ ഇഷ്ടപ്പെടുന്നു, താങ്കളും ഇയാളെ ഇഷ്ടപ്പെടുക. ജിബ്രീൽ (അ) അയാളെ ഇഷ്ടപ്പെടും. ശേഷം ആകാശ ലോകത്തുള്ളവരോടായി ജിബ്രീൽ (അ) വിളിച്ചുപറയും: ഇയാളെ അല്ലാഹു ﷻ ഇഷ്ടപ്പെടുന്നു, നിങ്ങളും ഇഷ്ടപ്പെടുക. അങ്ങനെ അവരും അയാളെ ഇഷ്ടപ്പെടുകയും അയാൾക്ക് ഭൂമിയിലുള്ളവർക്കിടയിൽ വെച്ച് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും.
  (ബുഖാരി:3209)
  (മുസ്ലിം:2637)
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: റസൂൽ ﷺ പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളിൽ അന്ത്യദിനത്തിൽ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് നിസ്‌കാരത്തെ കുറിച്ചാണ്. അത് നന്നായിട്ടുണ്ടെങ്കിൽ അവൻ വിജയിയും അത് മോശമായാൽ അവൻ പരാജിതനുമത്രെ..! ഇനിയൊരാൾ ഫർള് നിർവ്വഹിച്ചതിൽ വല്ല വീഴ്ചയും വരുത്തിയിട്ടുണ്ടെങ്കിൽ (മലക്കുകളോട്) അല്ലാഹു ﷻ പറയും: അവൻ വല്ല സുന്നത്തും നിർവ്വഹിച്ചിട്ടുണ്ടൊ..? നിങ്ങൾ ഒന്നു നോക്കൂ..! അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഫർളിലെ ന്യൂനത അതുകൊണ്ട് പരിഹരിക്കപ്പെടും. പിന്നീട് മറ്റ് പ്രവർത്തനങ്ങളുടെയും നില ഇതു തന്നെ. (ഫർളിലെ വീഴ്ച സുന്നത്തുകൊണ്ട് പരിഹരിക്കപ്പെടും)
  (തിർമുദി:413)

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...