*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*പാർട്ട് :ഒന്ന്*
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എന്റെ മനസ്സിൽ സ്നേഹങ്ങൾക്ക് ഒരർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. " ആത്മാർത്ഥത" പക്ഷെ! എനിക്ക് തിരികെ ലഭിച്ചതോ...
" ഇനിയും നിനക്ക് പഠിക്കാൻ പോകണം അല്ലെ, നീ ഒന്ന് പഠിക്കാൻ പോയതിന്റെയാണ് ഞങ്ങളീ അനുഭവിക്കുന്നത്. ഇനിയും നിന്നെ എന്ത് ദൈര്യത്തിലാടി ഈ വീടിന്റെ പുറത്ത് ഇറക്കേണ്ടത്...
ഉച്ചത്തിലുള്ള ഉമ്മയുടെ ചോദ്യം എന്റെ ഉള്ളു തകർത്തു എന്ന് തന്നെ പറയാം. പക്ഷെ അവരെ കുറ്റം പറയാനൊക്കില്ല. ശരിയാണ്. അവർക്ക് ഏറെ പ്രതീക്ഷയായിരുന്നു എന്നിൽ. ഞാനതെല്ലാം നശിപ്പിച്ചു. എന്നെ ആത്മാർത്ഥമായി സ്നേഹിച്ച അവരെ ഞാൻ വഞ്ചിച്ചു.
ആരോടും കൂട്ടില്ലാതെ പഠനം മാത്രം ലക്ഷ്യം വെച്ച് നടന്നിരുന്ന എന്നെ സ്നേഹവും അടുപ്പവും കാണിച്ച് ജെയിംസ് വിളിച്ചപ്പോ ആദ്യം നല്ല കൂട്ടുകാരായിരുന്നു പിന്നെ എപ്പോഴോ കൈവിട്ട് പോയ നിമിഷങ്ങൾ അവനെന്റെ എല്ലാമായി... അപ്പൊ എനിക്ക് തോന്നി എന്റെ വീട്ടുകാരെക്കാൾ എന്നെ മനസിലാക്കുന്നതും സ്നേഹിക്കുന്നതും അവനാണെന്ന്. അത്കൊണ്ട് തന്നെ കല്യാണം ഉറപ്പിച്ച നിമിഷം മുതൽ എന്റെ ഉള്ളിൽ വീട്ടിൽ നിന്ന് അവന്റെ അടുത്തേക്ക് പോകുന്ന ചിന്തകളായിരുന്നു.
അങ്ങനെ ജെയിംസ് പറഞ്ഞത് പ്രകാരം ഞാൻ വീട്ടിൽ നിന്നുമിറങ്ങി ഞങ്ങൾ യാത്ര പുറപ്പെട്ടു. സ്വപ്നങ്ങളുടെ യാത്ര സ്നേഹങ്ങളുടെ യാത്ര. എന്തൊക്കെയോ കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.
പല സ്ഥലങ്ങളിലും ഞങ്ങൾ മാറി മാറി സഞ്ചരിച്ചു പുതിയ മുഖങ്ങൾ പുതിയ സ്ഥലങ്ങൾ. ദിവസങ്ങളും മാസങ്ങളും പെട്ടന്ന് കടന്നു പോയി കയ്യിലുള്ള പണവും സ്വർണവും എല്ലാം തീർന്നു. പതിയെ പതിയെ ജെയിംസ് മാറി തുടങ്ങി. സ്നേഹം മാത്രം ഉണ്ടായിരുന്ന അവന്റെ വാക്കുകളും നോക്കുകയും പല ഭാവങ്ങൾക്ക് വഴി മാറി. ചില സമയം ഞാൻ വല്ലാതെ ഭയപ്പെട്ടു പോയി.
അവന്റെ സാമിപ്യം തന്നെ...
എങ്കിലും മറ്റൊരു നേരം അവൻ നൽകുന്ന സ്നേഹം അതെന്നെ അവന്റെ കൂടെ തന്നെ പിടിച്ച് നിർത്തി ബാക്കി എല്ലാം ഞാൻ മറന്നു.
എന്നിരുന്നാലും അവന്റെ മുഖത്ത് നിന്ന് ആ പഴയ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ ഗൗരവമുള്ള മുഖം മാത്രം. ആ അവന്റെ സുഗന്ധമുള്ള മണം മാഞ്ഞിരിക്കുന്നു ഇപ്പൊ കള്ളിന്റെ മുഷിഞ്ഞ മണം മാത്രം... നേരെ നിൽക്കാനും നടക്കാനും അവൻ വീട്ടിലേക്ക് വരുമ്പോൾ മറന്ന പോലെ നടത്തം മുഴുവൻ ആടി ഉലഞ്ഞിരിക്കുന്നു.
ഇപ്പൊ പതിയെ ഞാനെന്റെ ഉപ്പനെയും ഉമ്മയെയും ആലോചിക്കാറുണ്ട്... സ്നേഹത്തിന്റെ ഭാഷ ഞാൻ അറിയാതെ പോയി ആത്മാർത്ഥതയെ ഞാൻ തെറ്റിദ്ധരിച്ചു. ശരിക്ക് എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിന്നത് അവരായിരുന്നില്ലെ... എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭക്ഷണം പഠനം കോളേജ് എല്ലാം അവരെനിക്ക് തന്നു. പണം ഫോൺ കാർ എല്ലാം... എന്നിട്ടും വെറും കാപട്യ വാക്കുകൾക്ക് പുറമെ പോയ എനിക്ക് ഇത് തന്നെ വേണം... എന്റെ സ്നേഹത്തിൽ ഞാൻ അവരോട് കളങ്കം കാണിച്ചു പടച്ചോൻ എന്നെ കൈവിട്ടോ.... വിട്ട് കാണും മാതാപിതാക്കളെ വേദനിപ്പിച്ചാൽ പടച്ചോൻ കൈവിടും കാരണം ഭൂമിയിലെ ദൈവം അവരല്ലെ... അവരിലൂടെ അല്ലെ ദൈവം നമ്മെ അനുഗ്രഹിച്ചത്.
ടും ടും...
വാതിലിൽ കേട്ട മുട്ട് കേട്ട് ഞാൻ വാതിൽ തുറന്നു. അവനിന്നും നാല് കാലിലാണ്. കൂടെ പതിവ് തെറ്റി ആളുകളുമുണ്ട്. അവനെ പിടിച്ച് ഞാൻ മെല്ലെ കട്ടിലിൽ കൊണ്ടു പോയി കിടത്തി...
ഡെയിനിങ് ഹാളിലേക്ക് നടന്നപ്പോൾ അവരെല്ലാം അവിടെ തന്നെ ഉണ്ട്. പോവാൻ പറഞ്ഞിട്ടും ആരും പോയില്ല. ഞാൻ ആകെ ഭയന്നു. അവര് എനിക്ക് നേരെ വന്നു. ഞാൻ ജെയിംസ് ന്റെ അടുത്തേക്ക് ഓടി അവനെ തട്ടി വിളിച്ചു. അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
" അവനെ വിളിക്കണ്ട. അവൻ പറഞ്ഞിട്ടാടി ഞങ്ങൾ വന്നത്.
എന്റുള്ളിൽ ഇടി തീ വീണ പോലെയായിരുന്നു. അവരുടെ ആ മറുപടി...
" ജെയിംസ് കളിക്കല്ലേ എഴുനേല്ക്ക് എനിക്ക് പേടിയാവുന്നു. എനിക്ക് നീ അല്ലാതെ ഇപ്പൊ ആരൂല്ല എണീക്ക്... എണീക്ക് എണീക്ക് പ്ലീസ് എന്നെ കൈവിടല്ലേ...
ഞാൻ ആവുന്നതൊക്കെ പറഞ്ഞിട്ടും അവനൊന്നും മിണ്ടിയില്ല.
" മതി യെടി നിന്റെ മൊതല കണ്ണീര്, അവനതൊന്നും കേൾക്കില്ല. കാരണം അവന് പണം എണ്ണി കൊടുത്താണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.
ഇല്ലാ... ഞാനിത് വിശ്വസിക്കില്ല. അവനങ്ങനെ ചെയ്യില്ല...
ഞാൻ ആർത്തു കരഞ്ഞു... അവരെ തട്ടി മാറ്റി ഞാൻ ഓടാൻ ശ്രമിച്ചു... അത്ര ആളുകൾ അവരോട് ഞാൻ ഒരാള് എങ്ങനെ മത്സരിക്കാൻ അവരെന്നെ കടന്നു പിടിച്ചു... സർവ്വ ശക്തിയും പ്രാപിച്ചു ഞാൻ അവരെ ആഞ്ഞു ചവിട്ടി വാതിൽ തുറന്ന് ഓടി... അവരെന്റെ പിറകെ തന്നെ ഉണ്ട്... ഓടി ഓടി ഞാൻ തളർന്നു റോഡ് കഴിഞ്ഞു കാട്ടിലേക്ക് കടന്നു എന്നിട്ടും അവർ വിടാൻ ഒരുക്കമല്ലായിരുന്നു...
ഇരുട്ടിനെ പേടിയായിരുന്ന ഞാൻ ഇരുട്ടിലേക്ക് തന്നെ ഊർന്ന് വീണു... ആരോ എന്നെ വലിച്ചു എന്റെ തല ആ വലിയിൽ എവിടെയോ തട്ടി നല്ല വേദന അത് മാത്രം ഓർമയുണ്ട്...
പിന്നെ ഞാൻ ഉണർന്നപ്പോൾ ഇരുട്ട് തന്നെ ആണ്. എന്നിരുന്നാലും ചെറിയ വെളിച്ചം കണ്ടിടത്തേക്ക് ഞാൻ നടന്നു... പല തരം വസ്ത്രം ധരിച്ച കാട്ടുവാസികൾ... അവരെ കണ്ട് പേടിച്ചു ഓടാൻ നിന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ എഴുന്നേറ്റത് അവരുടെ ഗുഹയിൽ നിന്നാണെന്ന് കണ്ടു... ഞാൻ ചുറ്റും നോക്കി കൊടും കാട്... ഇവിടെ നിന്ന് എങ്ങനെയാണ് പുറത്ത് കടക്കുക... എനിക്കറിയാത്ത ഭാഷയിൽ അവരെന്നോട് എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസിലാകാതെ ഒരത്ഭുതം പോലെ ഞാൻ അവരെ നോക്കി നിന്നു. അവരെന്റെ മുറിവുകളിൽ മരുന്ന് കെട്ടി വെച്ചു. എനിക്ക് ഞാനിന്നെ വരെ കഴിച്ചിട്ടില്ലാത്ത ഭക്ഷണം തന്നു.
അൽഹംദുലില്ലാഹ്, അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നന്ദികേട് മാത്രം കാണിച്ചിട്ടും എന്നെ കൈവിടാത്ത എന്റെ റബ്ബിന് സർവ്വ സ്തുതിയും.
അവരെ ഭാഷ അറിയില്ലേലും സ്നേഹത്തിന്റെ കരുതലിന്റെ ഭാഷ അറിയാൻ കഴിയുന്നുണ്ട് നാട്ടു വാസികളെക്കാൾ എത്രയോ മികച്ചതാണ് ഈ കാട്ടുവാസികൾ...
കാട് ഇളകുന്നത് കണ്ട് അവരെന്നെ ഗുഹയിലേക്ക് തന്നെ കൊണ്ടുപോയി ഇരുത്തി. ആരൊക്കെയോ വന്നിട്ടുണ്ടെന്ന് മനസിലായി പുറത്ത് നിന്ന് ആളുകൾ വരുന്നത് അവർ എപ്പോഴും പ്രതീക്ഷിച്ചിട്ടാണ് നിൽക്കുന്നത് എന്ന് തോന്നുന്നു അമ്പും വില്ലുമൊക്കെ എടുത്ത് അവർ ഓരോ മരത്തിന്റെ ഇടയിലും മുകളിലുമായി ഒളിച്ചു. ഞാൻ ഗുഹയിൽ നിന്നും ചെറിയ പഴുതിലൂടെ പുറത്തേക്ക് നോക്കി...
അആഹ്... ഞാൻ ഞെട്ടി പോയി അവർ... അവർ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :രണ്ട്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവർ വീണ്ടും എന്നെ തേടി വന്നതാണോ...?
അവരെ കണ്ടതും എന്റെ കയ്യും കാലും വിറക്കുന്നുണ്ട്, ചുണ്ടുകൾ പരസ്പരം ചുമ്പനം നൽകുന്നുണ്ട്....
വാനം ഇരുണ്ട പോലെ തോന്നുന്നുണ്ട്. എന്റെ കരച്ചിലിന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ ഞാൻ തന്നെ എന്റെ വായ പൊത്തി പിടിച്ചു പുറത്ത് നടക്കുന്നതിനെ നോക്കി കണ്ട് നിന്നു. അടിയും പിടിയും നടക്കുന്നുണ്ട്... വാക്കുകൾ കൊണ്ട് ആറാട്ടും നടക്കുന്നുണ്ട് പക്ഷെ!
അവർക്ക് പരസ്പരം മനസിലാവുന്നില്ല എന്നത് വ്യക്തമാണ്.
കാട്ടിലെ ഭാഷ ഒന്ന് വ്യസ്ത്യസ്തം തന്നെയാണ്.
വ്യത്യസ്തമായൊരു സൈറൺ മുഴക്കി കൊണ്ട് പൊലീസ് കാട്ടിലേക്കി ഇടിച്ചു കയറിയതും അവർ എവിടേക്കോ സ്വയം രക്ഷാർത്ഥം ഓടി ഒളിക്കാൻ ശ്രമിക്കുന്നുണ്ട്, അവരിൽ ഭൂരിഭാഗം ആളുകളെയും പുറകെ അവർ പിടിച്ചിട്ടുണ്ട് താനും.
കാട്ടിലെ വാസികളും പോലീസും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ശേഷം അവർ എന്റെ നേരെ ആണെന്ന് തോന്നുന്നു നടന്നു വരുന്നത്.
ഗുഹയുടെ ഉള്ളിൽ നിന്നും അവർ എന്നെ പുറത്തേക്ക് കൂട്ടികൊണ്ട് വന്നു. എന്റെ ഭാഷ പൊലീസ് ന് അറിയില്ലേലും ഇംഗ്ലീഷ് പറഞ്ഞു കുറെ ഞാനങ്ങു ഒപ്പിച്ചു. അവരെ കൂടെ ഞാൻ വണ്ടിയിൽ കയറിയിരുന്നു.
ഓരോന്ന് ആലോചിച്ചു എന്റെ കണ്ണുകൾ ഈറനണയുന്നുണ്ട്... സത്യം പറഞ്ഞാൽ കരയാൻ പോലുമുള്ള യോഗ്യതപോലും എനിക്കൊന്നുമില്ല. പത്തിരുപതു കൊല്ലം പൊന്നുപോലെ എല്ലാ സുഖസൗകര്യങ്ങളും തന്നു വളർത്തി വലുതാക്കിയവരെ മറന്നു ദിവസങ്ങളും മാസങ്ങളും കൂടിയ ഒരു വർഷവുമൊക്കെ പരിജയം മാത്രമുള്ളവരുടെ കൂടെ ഇറങ്ങി വരുമ്പോൾ... അവരുടെ ഖൽബ് എത്ര പിടഞ്ഞു കാണും... അവരുടെ സ്വപ്നങ്ങൾ തകർന്ന് കാണില്ലെ... അവരുടെ കഷ്ടപ്പാടൊക്കെ മറന്നു സ്വയം ഇഷ്ടത്തിന് വേണ്ടി ഇങ്ങെനെ വരുന്നവർക്ക് പിന്നെ എന്ത് യോഗ്യതയാണ് കരയാനുള്ളത്. ഇതും അവരുടെ ശാപമാവും.
വാക്കുകൾക്കൊണ്ട് ക്ഷമിക്കണം എന്നില്ലലോ അവരുടെ കണ്ണുനീരും ശാപമായി പെയ്തിറങ്ങില്ലേ...
എനിക്ക് നാട്ടിലേക്ക് പോകാനുള്ള എല്ലാ ഏർപ്പാടുകളും അവർ ചെയ്തു തന്നു.
അങ്ങനെ എന്റെ ഇഷ്ടത്തിന് ഇറങ്ങി പോയിട്ടും ഒരു പരാതിയും കൂടാതെ എന്റെ വീട്ടുകാർ എന്നെ വീട്ടിൽ കയറ്റി... എന്റെ വേദനയിൽ അവരെ ഞാൻ വേദനിപ്പിച്ചത് ഓർക്കാതെ എന്റെ കണ്ണുനീർ അവർ ഒപ്പി...
പഠിക്കാൻ പോകണം എന്ന് പൂതി ഉള്ളിൽ ഉണ്ടെങ്കിലും ഈ വീടിനും റൂമിനും പുറത്ത് ഇറങ്ങാൻ പേടിയാണ് എനിക്ക് ഇപ്പോഴും... പുറത്തിറങ്ങിയാൽ എന്നെ നോക്കി അടക്കം പറയുന്നവരും മുഖത്തു നോക്കി ചോദിക്കുന്നവരും ഒക്കെ ണ്ട്... ചാടി പോയ ഉസ്മാനിക്കാന്റെ മോളല്ലേ എന്നെ... എന്ത് പറയാനാ... അവരുടെ ഭാഗത്ത് അല്ലല്ലോ എന്റെ ഭാഗത്ത് തന്നെ അല്ലെ തെറ്റ്...
എല്ലാവരുടെ മുൻപിലും തല ഉയർത്തി നടന്ന ബാപ്പാന്റെ തല ഞാൻ അവരുടെ മുമ്പിലൊക്കെ താഴ്ത്തി കളഞ്ഞു... ഉപ്പാന്റെ നിലയും വിലയും എല്ലാം ഞാനായിട്ട് കളഞ്ഞു കുടിച്ചു...
ചുണ്ടുകൾക്ക് ദായിമായിരുന്ന സ്വലാത്ത് എവിടെയോ മുറിഞ്ഞു... നിസ്കാരപ്പായ നിവർത്താൻ പോലും ഞാൻ മറന്നു...
അസ്‌തഹ്ഫിറ്ല്ലാഹ്... റബ്ബേ എനിക്ക് നീ പൊറുത്തു തരണേ... നിന്നെ മറന്ന് ചെയ്തു പോയതല്ലാം നീ പൊറുത്തു തരണേ...
ഇപ്പൊ രാവും പകലും എന്റെ മുൻപിൽ ഒരുപോലെ ഇരുട്ട് തന്നെയാണ്... മുന്നോട്ട് ഒന്നിനും ഇറങ്ങി തിരിക്കാനുള്ള ദൈര്യമില്ല. പാതി മുറിഞ്ഞ ഡിഗ്രി എഴുതി എടുക്കണം... തുടർന്ന് എന്തെങ്കിലും പഠിച്ചു നല്ലൊരു ജോലി നേടണം...
പക്ഷെ!
എവിടെ പോയാലും ചാടി പോയൊള് എന്ന വിളിയും ചോദ്യവുമാണ്... എത്ര ദൈര്യം സംഭരിച്ചു പോയാലും. അത് കേൾക്കുമ്പോൾ എല്ലാം ചോർന്നു ഒലിച്ചു പോവും...
മോളെ,,,
ഉമ്മയുടെ വിളിക്കേട്ടു കണ്ണുനീർ തുടച് ഞാൻ ഉമ്മാക്ക് നേരെ മുഖം തിരിച്ചു.
" ഇവിടെ അടുത്ത് എവിടെയെങ്കിലും പഠിക്കാൻ പൊയ്ക്കളാൻ പറഞ്ഞിട്ടുണ്ട് ബാപ്പ... കുറെ ദൂരം ഒന്നും പോകണ്ട എന്നും പോയി വരാൻ പറ്റിയ സ്ഥലത്ത്...
ഉമ്മ അത് പറഞ്ഞു നടന്നപ്പോൾ വല്ലാത്തൊരു സന്തോഷം... ഏറ്റവും എതിർത്തത് ഉമ്മയായിരുന്നു... ഇനി എവിടെയും പോകണ്ട എന്ന് പറഞ്ഞതാ... എന്റെ ഈ ഇരിപ്പ് കണ്ടിട്ട് ആവും...
അൽഹംദുലില്ലാഹ്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :മൂന്ന്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അല്ലെങ്കിലും വിഷമിച്ചിരുന്നാൽ എന്ത് നേടാനാണ്. കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായിരുന്നു. വരാനിരിക്കുന്നെല്ലാം നല്ല യാഥാർഥ്യങ്ങളാവാൻ നമുക്ക് ദുആ ചെയ്യാം.
ഉപ്പയുടെയും ഉമ്മയുടെയും പഴയ മകളാവാൻ പരമാവധി ശ്രമിച്ചു. കഴിഞ്ഞതിനെ മറന്നെന്നു നടിച്ചു ഞാനും അവരും പുതിയൊരു നാളുകൾ പണിയുന്ന തിരക്കിലേർപ്പെട്ടു.
പുസ്തകങ്ങളും പേനയും ഡയറിയും.... ഞാൻ വീണ്ടും സ്വപ്നങ്ങൾ കണ്ട് തുടങ്ങി...
വാനം തെളിഞ്ഞ മട്ടുണ്ട് കാർമേഘം മാഞ്ഞു പോയിരിക്കുന്നു. ദുർഗന്ധം സുഗന്ധത്തിന് വഴിയൊരുക്കിയിരിക്കുന്നു.
ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി... വഴിയിൽ ഉപേക്ഷിച്ചതെല്ലാം ഞാൻ വഴി തെളിച്ചു തിരിച്ചെടുത്തു... ഇന്ന് ഞാൻ എന്റെ ജീവിതത്തിലാദ്യമായി കിട്ടിയ ജോലിയിൽ പ്രവേശിക്കുകയാണ്. പക്ഷെ! പഠനം ഞാൻ നിർത്തിയിട്ടില്ല കേട്ടോ. പഠിക്കണം... പിന്നെ പഠനം എന്നത് അവസാനിക്കുന്ന ഒന്നല്ലല്ലോ... ജീവിതമുടനീളം പഠനമല്ലെ...
നല്ല സ്കൂൾ ടീച്ചേർസ് കുട്ടികൾ എന്തോ എനിക്ക് ഈ ചുറ്റുപാടൊക്കെ വളരെ ഇഷ്ടമായി...
" ഹാ ഇതാര്... പണ്ട് നാട് വിട്ട മോളല്ലേ... ഏതോ ഒരു...
അയാൾ പറഞ്ഞു മുഴുമിപ്പിക്കും മുന്പേ മറ്റൊരു ടീച്ചർ
" ഹാ, മാഷേ, നിങ്ങളെ മോളല്ലേ ഈ പ്രാവശ്യം എസ് എസ് എൽ സി എക്സമിൽ തോറ്റു പോയെന്ന് പറഞ്ഞത്... എന്ത് ചെയ്യാനാലെ...ഓളെ കൂട്ട് കെട്ട് ശരിയല്ലാന്ന് കേട്ടിരുന്നു ട്ടൊ ഒന്ന് ശ്രദ്ധിച്ചോളു പെൺകുട്ടികൾ അല്ലെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.നമ്മൾ ടീച്ചഴ്‌സ് ഒക്കെ ആയിട്ട് മക്കൾ ഇങ്ങനെ... സാരല്ല എക്സാം പിന്നെ എഴുതി എടുക്കാലോ...
പിന്നെ ആ സാർ ഒന്നും മിണ്ടിയിട്ടില്ല...
ആ ടീച്ചർ എന്റെ നേരെ വന്നു... എന്നോടായി സംസാരിച്ചു. ഞങ്ങൾ പെട്ടന്ന് നല്ല കൂട്ടായി...
എല്ലാം മനസ്സിൽ തട്ടിയ വാക്കുകൾ ആയിരുന്നു.
പുറകോട്ട് ഒരിക്കലും തിരിഞ്ഞു നോക്കരുത് ടീച്ചറെ,ചിലപ്പോ നമ്മൾ ഒന്ന് പതറി പോവും ഇത് പോലുള്ള ആളുകളുടെ മുമ്പിൽ... മുന്നോട്ട് മാത്രം നോക്കുക പഴയ ഓർമകളെ കരിച്ചു കളയുക... പിന്നെ ഇവമ്മാരോട് ഒന്നും. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ ആരുടെ മുമ്പിലും നിങ്ങളെ കൂടുതൽ തുറന്ന് കാണിക്കേണ്ട... മനസിലാക്കുന്നവർക്ക് ഒറ്റ നോട്ടം മതി... അല്ലാത്തവർക്ക് ഒരു ജന്മം നമ്മെ കണ്ടാലും അറിഞ്ഞാലും മനസിലാവില്ല. എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ അതവര് അവരുടെ അവസാനം വരെ ഓർക്കും മറ്റുള്ളവരുടേത് ആണെങ്കിൽ.അവരുടേത് മറക്കുകയും ചെയ്യും. അതങ്ങനെയാണ് ഈ ലോകം... മറ്റുള്ളോർക്ക് വേണ്ടി നാമൊരിക്കലും മാറാനോ അവരുടെ മുമ്പിൽ നമ്മളെ തുറന്ന് കാണിക്കാനോ നിൽക്കരുത്. നമ്മൾ നമ്മളായിട്ട് ജീവിക്കുക നമുക്ക് വേണ്ടി ജീവിക്കുക നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുക. ദുഃസ്വപ്നങ്ങളിൽ നിന്ന് പാഠം പടിച്ചു കഴിഞ്ഞാൽ നല്ല സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം പ്രയത്നിക്കുക. നമ്മളെ നന്നാക്കുന്നതും ചീത്തയാക്കുന്നതും നമ്മൾ തന്നെയല്ലേ...
ചിരിച്ചു കൊണ്ട് ആ ടീച്ചർ എഴുനേറ്റ് പോയപ്പോൾ എന്തോ മനസിൽ നിന്നും ഒരു ഭാരം ഇറങ്ങിയത് പോലെ...
പഴയത് പോലെ വീട്ടിൽ ചെന്ന് സ്കൂളിലെ നല്ല കാര്യങ്ങളൊക്കെ സന്തോഷത്തോടെ ഉപ്പാക്കും ഉമ്മാക്കും പറഞ്ഞു കൊടുത്തു... എന്റെ സന്തോഷം മാത്രമല്ലെ അവരുടെ സന്തോഷം അത്കൊണ്ട് സന്തോഷങ്ങൾ അവരറിയണം അവരുടെ കണ്ണിലെ ഖൽബിലെ ഒരിക്കൽ ഞാൻ തിരിച്ചറിയാതെ പോയ സന്തോഷം സങ്കടം എല്ലാം എനിക്കിനി കാണണം... അവർക്ക് നല്ലൊരു മോളായി ജീവിക്കണം...
എന്റെ സന്തോഷം നിറഞ്ഞ സംസാരത്തിൽ അവരുടെ ഉള്ള് സന്തോഷിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവരുടെ കണ്ണിലെ തിളക്കം ഞാൻ തെളിഞ്ഞു കണ്ടിരുന്നു...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം : നാല്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവരുടെ കണ്ണിലെ ആ തിളക്കവും അഞ്ചു നേരമുള്ള ദുആ യും മാത്രം മതി എനിക്കിനി മുന്നോട്ടു ജീവിക്കാൻ.
അനുഭവങ്ങളും ചില ചെയ്തികളും ചില നേരം മനുഷ്യനെ പൊട്ടിയ പാത്രം പോലെ ആക്കി മാറ്റും... ഇലകൾ കൊഴിഞ്ഞു വീണ കൊമ്പുകൾ പോലെ ആവും പക്ഷെ...!എനിക്കങ്ങനെ ആവണ്ട... എനിക്ക് അനുഭവങ്ങളിൽ പാഠം പടിച്ച, വീണിട്ടും കാലൊടിഞ്ഞിട്ടും ചോര പൊടിഞ്ഞിട്ടും അതൊന്നും വക വെക്കാതെ വീണ്ടും എഴുനേറ്റ് നടക്കുന്ന ആളായാൽ മതി. ഇലകൾ കൊഴിഞ്ഞാലും ക്ഷമയോടെ ഇനി തളിർക്കാനുള്ള ഇലകളെ നോക്കിയിരുന്നു പരിചരിച്ചു വീണ്ടും കിളിർത്ത ഇലകളെ താലോലിക്കുന്ന കൊമ്പുകൾ ആയാൽ മതി.
മറ്റൊരു ചിന്തകളും ഇപ്പോൾ എന്നെ വേദനിപ്പിക്കാറില്ല. വേദനകളില്ലാത്ത ദിനങ്ങൾ. വീട്ടിലും,സ്കൂൾ കഴിഞ്ഞു വന്നാൽ കളിയും ചിരിയും പഴയ പ്രതാപം തിരിച്ചു വന്നിട്ടുണ്ട്... നല്ലൊരു മകളാവാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല എങ്കിലും എന്നെ കൊണ്ട് ആവുന്ന പോലെ ഒക്കെ ഞാൻ ചെയ്യും.
ഇപ്പൊ രാവിലെ എഴുനേറ്റ് ഉമ്മാന്റെ കൂടെ അടുക്കള പണി ഒക്കെ കഴിഞ്ഞു ഒരുമിച്ചിരുന്നു ചായ കുടിച്ചു സ്കൂളിലേക്ക് ഉള്ള ചോറ്റ് പാത്രവുമെടുത്തു സലാം പറഞ്ഞിറങ്ങുമ്പോൾ ഉള്ളിലൊരു സന്തോഷമാണ്... കഴിഞ്ഞു പോയതെന്നും ഒരു കുറ്റബോധവും.
" ഹേയ്,...
ഹേയ്...
ഓരോന്ന് ആലോചിച്ചു കൊണ്ടുള്ള നടത്തം ആയത് കൊണ്ട് പിന്നിൽ നിന്നുമുള്ള വിളി ഞാൻ കേട്ടില്ല...
" ന്റെ കുൽസുഓ...
ചിരിച്ചുകൊണ്ട് മുമ്പിലേക്ക് ചാടി വന്ന റാഷിക്കാന്റെ മുഖം എന്റെ ചിന്തകളെ പാടെ മറച്ചു കളഞ്ഞു...
" എന്ത് നടത്താ പെണ്ണെ ഇത്, ഈ ലോകത്ത് ഒന്നുമല്ലെ.
ഒരു ചിരിയല്ലാതെ മറുത്തൊന്നും പെട്ടന്ന് പറയാൻ കിട്ടിയില്ല.
" അത് പിന്നെ റാഷിക്കാ...
എന്റെ മൂത്തമ്മാന്റെ മോനാണ് റാഷിക്ക. എപ്പോഴും തമാശയും കളിയും ചിരിയുമായി നടക്കുന്ന റാഷിക്കാനെ എല്ലാർക്കും ഭയങ്കര കാര്യമാണ്. ഞാനിപ്പോ കാണുന്നത് കുറെ കാലങ്ങൾക്ക് ശേഷമാണ്. മൂപ്പര് കുറെ കാലം മലേഷ്യയിലും പിന്നെ തായ്‌ലൻഡ് ലൊക്കെ ആയിരുന്നു. വന്നപ്പോ ഞാൻ ഇല്ലായിരുന്നല്ലോ. ഏകദേശം നാലഞ്ച് വർഷം ആയിക്കാണും ഞങ്ങൾ കണ്ടിട്ട്...
ഓരോ കഥകൾ പറഞ്ഞു ഞങ്ങൾ മെല്ലെ നടന്നു.
പെട്ടന്ന് റാഷിക്ക എന്റെ കല്യാണകാര്യം പറഞ്ഞപ്പോ... എന്റെ ഉത്തരം മുട്ടി പോയപോലെ, എന്താ തിരിച്ചു പറയാന്നു അറിയില്ല. നാട്ടിൽ ഇല്ലായിരുന്നു വെങ്കിലും എല്ലാം എല്ലാവരും പറഞ്ഞു കേട്ടിട്ട് ഉണ്ടാവുമല്ലോ...
നടന്ന് സ്കൂൾ എത്തുക കൂടി ചെയ്തപ്പോ ഞാൻ വേകം യാത്ര പറഞ്ഞു നടന്നു... തിരിഞ്ഞു നോക്കാൻ തോന്നിയില്ല. എന്റെ നനഞ്ഞ കണ്ണുകൾ മറ്റാരും കാണുന്നത് എനിക്കിഷ്ടമല്ലാത്തത് കൊണ്ട് തന്നെ...
വിവരമില്ലാതെ ഓരോന്ന് ചെയ്തു കൂട്ടും... ചിന്തിക്കാനുള്ള ബുദ്ധിയുണ്ടായിട്ടും എല്ലാം തമാശയായി കണ്ട് ജീവിതം നശിപ്പിച്ചിട്ട്... ഇനി എല്ലാം അറിഞ്ഞു ആര് സ്വീകരിക്കാനാ എന്നെ... പോരാത്തതിന് അന്യമതസ്തനായ ഒരുവന്റെ കൂടെ പോയവൾ... ഹോ.... ആലോചിക്കുമ്പോൾ തന്നെ ഈ നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് തോന്നിപോകും... ഹോ... എന്താ ഞാനാ കാണിച്ചു കൂട്ടിയത്... എന്താ എനിക്ക് പറ്റി പോയത്...
എല്ലാം മറന്ന് ദിവസങ്ങൾ കടന്ന് വന്ന എനിക്ക് റാഷിക്കാന്റെ ഒരു ചോദ്യം കൊണ്ട് എന്തോ ഉള്ളിലൊരു തീ കോളം വലയം വെക്കുന്ന പോലെ... എത്ര വെള്ളം കുടിച്ചിട്ടും ദാഹം ശമിക്കുന്നില്ല. ഇന്നത്തെ ദിവസം മുഴുവൻ ഇനി ഇത് മതി.
ഇന്ന് ക്ലാസിലും സ്കൂളിലും മൊത്തം ഒരു ജീവനില്ലാത്ത ശരീരം പോലെ ഞാൻ ഓടി നടന്ന് എന്റെ കർമങ്ങൾ ചെയ്തു തീർത്തു. വീട്ടിലെത്തിയപ്പോഴും രാവിലെ ചിരിച്ചപ്പോലെ ഉമ്മാന്റെ മുഖത്ത് നോക്കാൻ പറ്റാത്ത പോലെ, മുഖത്ത് നോക്കാതെ സലാം പറഞ്ഞു ഞാൻ ഉള്ളിൽ കയറി... എങ്ങോട്ടും നോക്കാതെ റൂമിൽ കയറി വാതിലടച്ചു.
നേരെ കട്ടിലിൽ കിടന്നു.
" മോളെ,, മോളെ
നേരെ വന്നു കിടന്നത് കൊണ്ടാവും ഉമ്മ വാതിലിന് മുട്ടി വിളിക്കുന്നുണ്ട്..
" മോളിവരെ കണ്ടില്ലെ, ഒരേത്രയോ സമയമായി മോളെ കാത്തിരിക്കുന്നു... ന്തെ വേകം കേറി കിടന്നെ മോൾക്ക് വയ്യായ എന്തേലും ഉണ്ടോ...
പെട്ടന്ന് ചിന്തകളെ മാറ്റി വെച്ചു ഞാൻ വേകം വാതിൽ തുറന്നു.
" ഉമ്മാ പൊരുത്ത പെടണേ... പെട്ടന്ന് എന്തോ ചിന്തയിൽ ഓർമയില്ലാതെ കയറി വാതിലടച്ചു പോയതാണ്.
" അത് സാരല്ല മോളെ, പതിവില്ലാത്തത് ആയോണ്ട് ഉമ്മ കരുതി മോൾക്ക് എന്തേലും വയ്യായ ഉണ്ടെന്ന്... ഒന്നുല്ലല്ലോ അൽഹംദുലില്ലാഹ്. സമാധാനമായി.
പെട്ടന്നാണ് എന്നെ നോക്കി ചിരിക്കുന്ന റാഷിക്കാനെ കസേരയിലിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.
അല്ലാഹ്.. ഞാൻ കയറി വന്നത് കണ്ടിട്ട് ഉണ്ടാവും ശേ,,, എന്ത് വിചാരിച്ചു കാണും ആവോ..
എന്റെ മുഖം കണ്ട ഉമ്മ വേകം പറഞ്ഞു.
" ആഹ്, മൂത്തമ്മയും റാഷിയും വന്നിട്ട് കുറച്ചു നേരമായി.. മോള് വരുന്നതും നോക്കിയിരുന്നതാണ്.
കുറച്ചു നേരം എല്ലാവരും ഇരുന്നു സംസാരിച്ചു. പിന്നെ അവര് യാത്ര പറഞ്ഞിറങ്ങി.
ഉമ്മയും ഞാനും ഓരോ കഥ പറഞ്ഞു കൊണ്ട് ചായ കുടിക്കാനിരുന്നു.
" മോളെ, അവര് വന്നത് ഒരാലോചനയും കൊണ്ടാണ്. മോളോട് ചോദിച്ചിട്ട് ഞാൻ എന്തേലും പറയാ എന്ന് പറഞ്ഞു.
ഒന്നും മനസിലാവാതെ ഞാൻ ഉമ്മയെ നോക്കിയിരുന്നു.
റാഷിക്ക് മോളെ വല്യ കാര്യമാണല്ലോ ചെറുപ്പം മുതലെ, ഇപ്പൊ എല്ലാം അറിഞ്ഞിട്ടും ആ ഇഷ്ടത്തിന് ഒരുകുറവും വന്നിട്ടില്ല. മൂത്തമ്മക്കും എതിർപ്പൊന്നുമില്ല. അവര് രണ്ടാളും തന്നെയാണല്ലോ ചോയ്ക്കാനും വന്നത്.
ഒരുപാട് ചിന്തകൾ ഉള്ളിൽ മിന്നി മറഞ്ഞു. ഞങ്ങളുടെ കുട്ടികാലം. കളിയും ചിരിയും. റാഷിക്കാക്ക് ഇങ്ങനെ ഒരിഷ്ടം ഉള്ളതായി തോന്നിയിട്ടില്ല. പിന്നെ റാഷിക്കാന്റെ സ്വഭാവം ഒന്ന് വ്യത്യസ്തമായ ഒന്ന് തന്നെയാണ് ആർക്കും ഒന്നും അങ്ങനെ മൂപ്പരെ ഉള്ളിലുള്ളത് മനസിലാക്കിയെടുക്കാൻ കഴിയില്ല.
ഉപ്പക്കും ഇതിന് വല്യ ഇഷ്ടാന്ന് പറഞ്ഞപ്പോ.
" ഉമ്മാ... കഴിഞ്ഞു പോയതൊക്കെ എന്റെ വിവരമില്ലായ്മയായിരുന്നു. എന്റെ ഉമ്മക്കും ഉപ്പക്കും ഇഷ്ടമുള്ളതെല്ലാം എനിക്കിപ്പോ ഇഷ്ടമാണ്. കാരണം എനിക്ക് നല്ലതല്ലാത്ത ഒന്നും നിങ്ങൾ എനിക്ക് തരില്ല.
കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ ഉമ്മാക്ക് മറുപടി കൊടുത്തു. അത് കേട്ടപ്പോഴുള്ള ഉമ്മാന്റെ മുഖത്തെ നിറഞ്ഞ സന്തോഷം എന്റെ ഉള്ളു നിറച്ചു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം : അഞ്ച്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വീട്ടിലെ സന്തോഷം അപ്പോൾ ഒന്ന് വേറെ തന്നെയായിരുന്നു. പാവം. ഈ സന്തോഷം ഞാനായിട്ട് നശിപ്പിച്ചതാണ് ഒരിക്കൽ. ഇപ്പൊ എന്റെ കല്യാണം ഓർത്ത് ഉപ്പന്റെയും ഉമ്മന്റേയും നിറഞ്ഞ സന്തോഷം. ഓരോ ആവശ്യങ്ങൾക്ക് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോൾ അവരുടെ ഉള്ളിലെ ആഹ്ലാദം ഞാൻ ആസ്വദിക്കുകയായിരുന്നു ഓരോ വാക്കിലും നോക്കിലും.
കല്യാണ പന്തലൊരുങ്ങി നിറങ്ങളാൽ ആവരണം ചെയ്ത ബൾബുകൾ വീടിന്റെ ഗതി തന്നെ മാറ്റി ചിത്രീകരിച്ചു കളഞ്ഞു. കസിൻസും കൂട്ടുകാരികളും ചേർന്നെന്റെ കൈകളിൽ മൈലാഞ്ചി ചുവപ്പിന്റെ ചാരുത തീർത്തു. അവരുടെ അടക്കം പറച്ചിലും കളിയാക്കി ചിരികളുമൊക്കെ നാണത്തിൽ അതികം പഴയ കാര്യങ്ങൾ ഓർത്ത് എന്റെ ഉള്ള് പിടഞ്ഞു. ഈ സന്തോഷം അന്ന് എനിക്ക് ഉണ്ടാവേണ്ടതല്ലായിരുന്നോ? അന്നെന്റെ ഉപ്പാന്റെ ഉള്ള് എത്ര തകർന്ന് കാണും എന്റെ ഉമ്മ എത്ര കരഞ്ഞു കാണും... അവരുടെ ചിരികൾ അന്നേരം എന്റെ ഉമ്മയുടെ അന്നത്തെ കരച്ചിലായാണ് അകകണ്ണിൽ തെളിഞ്ഞത്... റാ റബ്ബേ എനിക്ക് നീ പൊറുത്തു തരണേ... നീ നൽകുന്ന ഈ ഔദാര്യം എനിക്ക് അർഹതയില്ലാത്തതാണെന്ന് നന്നായി അറിയാം... നിനക്ക് തന്നെ സർവ്വ സ്തുതിയും. നിന്നോട് എത്ര നന്ദികേട് കാണിച്ചിട്ടും നീ ഈ അടിമയെ തള്ളി കളഞ്ഞില്ലല്ലോ...
എനിക്ക് ആർത്തു കരയാനാണ് തോന്നിയത്. എനിക്ക് വന്നെത്തിയ സന്തോഷമോർത്ത് അകം നിറഞ്ഞു തുളുമ്പുകയാണ്...
ഇടക്ക് അവര് റാഷിക്കാന്റെ പേര് പറയുമ്പോൾ ഞാനാകെ വല്ലാതാവുന്നുണ്ട്... നാണം കൊണ്ടാണോ അതോ ഞാനെങ്ങനെയാ ആ മനുഷ്യനെ ആഭിമുഖീകരിക്കുകയെന്നത് ആലോചിച്ചിട്ടാണോ എന്ന് വ്യക്തമല്ലെന്ന് മാത്രം. എന്ത് തന്നെയായാലും ആ മനുഷ്യനൊരു മാലാഖ തന്നെയാണ്. എല്ലാവരും വാക്കുകൾ കൊണ്ട് കല്ലെറിഞ്ഞു കൊണ്ടിരിക്കുന്ന എന്നെ സ്വീകരിക്കാൻ തയ്യാറായല്ലോ.
മൈലാഞ്ചി കൊട്ടിപ്പാട്ടും നെയ്‌ച്ചോറിന്റെയും ഇറച്ചിയുടെയും മണം വല്ലാതെ നാസിക ഉൾവലിക്കുന്നുണ്ട് വിശപ്പിനെ വയറ് അറിയിച്ചിട്ടും മൈലാഞ്ചി ഉണങ്ങാത്തത് കൊണ്ട് ഓരോന്ന് പറഞ്ഞു മാറി മാറി നടന്നു.
കസിൻസ് വാരി തരുന്നതിനേക്കാൾ എനിക്ക് ഉമ്മ തരുന്നതാ ഇഷ്ടം അതോണ്ട് അവരെ പലതും പറഞ്ഞു മെല്ലെ ഒഴിവാക്കി.
" എന്നാലും ഓളൊരു വല്ലാത്ത നസീബ് ഉള്ളോള് തന്നെയാ... എന്തെല്ലാ കാട്ടിക്കൂട്ടിയത് എന്നിട്ടും പൊന്ന് പോലൊരു ചെക്കനെ കിട്ടീലെ... അല്ലെ അതും ഇപ്പൊ വളച്ചു എടുത്തതാണോ... അത് പിന്നെ ഓളെ ബാക്കി തന്നെയല്ലേ...
" ന്താ പറയാ... അസ്യാ... പടച്ചോൻ ഓരോന്ന് കണക്കാകുന്നത് അല്ലെ, അറിവില്ലാണ്ട് ചെയ്തു പോയതിന് ഓള് പടച്ചോനോട് ഉള്ളുരുകി പറഞ്ഞു കാണും. എല്ലാം അറിഞ്ഞല്ലെ ഓന് അവളെ സ്വീകരിക്കുന്നത് ഓന് നല്ലൊനാ അതെ എനിക്ക് പറയാനുള്ളൂ. എനിക്കും പെൺകുട്ട്യോൾ ഉള്ളതാ എന്താ വരാന്ന് പടച്ചോനെ അറിയൂ... കാലം അതാണ് ഓന് തന്നെ കാക്കട്ടെ...
" ഓഹ്, ഞ്ഞി വല്ല്യ സുജായ്... ഞ്ഞി പ്പോ ഓളെ ഞ്യായികരിക്ക്യ വല്യ ഹാജ്‌യാരാ മോളായിട്ടാ...
അടുക്കളയുടെ പുറത്തിരുന്നു ആസ്യത്തായും നബീസ്‌തായും നല്ല സംസാരത്തിലാ വിശന്നിട്ട് ഉമ്മാനെ തിരഞ്ഞു വന്നതോണ്ട് അവരുടെ സംസാരം കേൾക്കേണ്ടി വന്നു.
പടച്ചോൻ അങ്ങനെയാ നമ്മൾ ഉള്ളുരുകി പ്രാർത്ഥിച്ചാൽ പ്രതീക്ഷിക്കാത്ത സൗഭാഗ്യം തരും.
പക്ഷെ! പുതിയ തലമുറ പഴയവരിൽ നിന്ന് പാടമുൾക്കൊള്ളണം ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയാൽ പിന്നെ കേൾക്കുന്നത് ഇപ്പോൾ ഒരുമുളം കയറിൽ അല്ലെങ്കിൽ ഒരു ബ്ലൈഡിൽ അല്ലെങ്കിൽ കൊലപാതകത്തിൽ അവസാനിക്കുന്ന ജീവിതങ്ങളാണ്. എന്റെ ഉമ്മന്റേയും ഉപ്പന്റെയും സുകൃതം മാത്രമാണ് എന്നെ പടച്ചോൻ കാത്തത്.
ഈ സ്നേഹവും പ്രേമവുമൊക്കെ ഇക്കാലത് വെറും കാപട്യമാണ്. അതിന് ഉദാഹരണം തന്നെയല്ലെ നിറവും പണവും നോക്കി പ്രേമിക്കൽ തന്നെ. വിവരമില്ലാത്ത നമ്മൾ പോയ് ഇതിലൊക്കെ തലയിട്ട് കൊടുക്കും എന്നിട്ട് ഒടുക്കം തൂങ്ങി ചത്താൽ എല്ലാം ആയിന്ന് ആണ്. പിന്നെ ഉള്ള ജീവിതം എന്താകും എന്നത് ഓർക്കുന്നുണ്ടോ? ഖബറിലെ ചോദ്യം... ഇരുമ്പിന്റെ തണ്ട്.... ഓഹ് ഓർക്കുമ്പോൾ തന്നെ തല പൊട്ടുന്നു....
പിന്നെ നമ്മളെ പൊന്ന് പോലെ നോക്കിയ മാതാപിതാക്കളുടെ കണ്ണീര്... ഓഹ് അത് തന്നെ മതി നാളെ നമ്മളെ ദഹിപ്പിക്കാൻ കണക്കാക്കിയ ശാപത്തിന് വഴി.
" മോളെ ന്താ ഇവിടെ നിൽക്കുന്നത്.
അടുക്കളയിലെ ചുമരും ചാരി ഇരുന്നു ചിന്തിക്കുന്ന എന്നെ ഉമ്മ തൊട്ടുണർത്തി.
" ഒന്നുല്ലമ്മാ വല്ലാണ്ട് പൈക്കിന്ന്(വിശക്കുന്നു). ഞാൻ ങ്ങളെ തിരഞ്ഞു വന്നതാ. മൈലാഞ്ചി ഉണങ്ങീട്ടില്ല...
ചിരിച്ചു കൊണ്ട് ഉമ്മ എനിക്ക് ചോറ് വാരി തന്നു. ഉമ്മാന്റെ കണ്ണും എന്റെ കണ്ണും ഒരുപോലെ നനഞ്ഞിട്ടുണ്ട് പരസ്പരം ഏറ്റുമുട്ടാതിരിക്കാൻ ഞങ്ങൾ രണ്ട് പേരും വല്ലാത്ത പരിശ്രമത്തിലുമാണ്.
എത്ര കാലമായീന്ന് അറിയോ ഇത്പോലെ ഉരുള ചോറ് കഴിച്ചിട്ട് പണ്ട് നേരമില്ലാന്ന് പറഞ്ഞു സ്കൂള് ബാഗും കൊണ്ട് ട്യൂഷൻ ഓടുമ്പോൾ ഉമ്മ പിടിച്ചു വെച്ച് വാരി തന്നിട്ടുണ്ട് വൈകിട്ടും രാവിലെ ചായയും...
ഈ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. ഇത് തിന്നാൻ വേണ്ടി മാത്രം തികയാതെ വന്ന ആ സമയത്തെ ഇപ്പൊ വല്ലാണ്ട് ഓർക്കുന്നു.
കല്യാണ ആഘോഷങ്ങൾ... കളിയും ചിരിയും പെണ്ണുങ്ങളുടെ സംസാരവും രാത്രി പന്ത്രണ്ട് കഴിഞ്ഞിട്ടും നല്ലോണം കേൾക്കാം. പിന്നെ ഇപ്പൊ കലവറയിലാണ് തിമിർപ്പ് എന്ന് മാത്രം. നാളെയിലേക്കുള്ള ഒരുക്കങ്ങളിലെ കളിചിരി കൂടിയാണ്.
ഏതായാലും ഡ്രെസ്സൊക്കെ മാറ്റി ഫ്രഷായി നിസ്കരിച്ചു ഞാൻ മെല്ലെ കിടന്നു...
ഇന്നലത്തെക്കാൾ ഇന്നെനിക്ക് വല്ലാത്തൊരു ഒരു എന്താ പറയാ... ഉള്ളിലൊരു ഒരു എന്തോ പറയാനറിയില്ല ആ ഒരു ഇത്... നേർവ്സ് ആവാ എന്നൊക്കെ പറയില്ലെ അതായിരിക്കും. പിന്നെ ഒരു പെണ്ണ് കാണൽ ചടങ്ങൊന്നും ഇല്ലായിരുന്നു. ചെറുപ്പം മുതലെ കണ്ട് പരിചയം ഉള്ളവർ എന്നും കാണുന്നവർ പിന്നെ അതിന്റെ ആവശ്യമൊന്നും ഇല്ലന്നായി...
" നികാഹ് കഴിഞ്ഞു പുയ്യാപ്ല ഇപ്പൊ എത്തും...
ആരോ വിളിച്ചു പറഞ്ഞതും... ന്തോ നേരത്തെ പറഞ്ഞ ആ ഒരു ഇത് അധികമായ പോലെ... അതിന്റെ ഇടയിൽ കസിൻ വന്നു. തട്ടവും മുഖവുമൊക്കെ നന്നാക്കുന്നുണ്ട്... സത്യം പറഞ്ഞാൽ ഈ ഡ്രെസ്സിന്റെ കനം കൊണ്ട് എനിക്ക് മര്യാദക്ക് നടക്കാൻ പറ്റുന്നില്ല. മുല്ലയും മുടി കാണാതിരിക്കാൻ അടക്കി കെട്ടിയ ശാളും തലപൊട്ടുന്ന വേദന വേറെയും... പിന്നെ ഉള്ളിലെ സന്തോഷം ആവും ആ വേദനയുടെ ആക്കം കുറക്കുന്നത് എന്ന് മാത്രം.
ന്റെ തന്നെ കസിൻസ് തന്നാണല്ലോ റാഷിക്കാന്റെ കസിൻസ് ചുരുക്കി പറഞ്ഞാൽ ഇന്നലെയും ഇന്ന് രാവിലെയും ഒക്കെ എന്നെ ഒരുക്കി മാറ്റിയവർ ഇപ്പോൾ പുതിയാപ്ലന്റെ ആളായി വന്ന് മാറ്റുന്നുണ്ട്. ഓരേ അടക്കം പറച്ചിൽ. വല്ലാണ്ട് ചിരി വരുന്നത് തന്നെയായിരുന്നു.
" ഇന്നലത്തെ പോലെയല്ലട്ടോ ഇന്നവൾ... ഇന്ന് നല്ല ഐസിന്റെ തണുപ്പാ... ഓള് നല്ലോണം പേടിച്ചിട്ടാണ് തോന്നുന്നു... ഞ്ഞി പേടിക്കണ്ട ചങ്കെ അന്നേ ഞമ്മൾ മുഴുമൻ തന്നെ റാഷിക്ക് കൊടുക്കും....
അപ്പോക്ക് വാതിലിന് ജോറായ മുട്ടലും... മതി മാറ്റിയത് പുതിയാപ്ലക്ക് തിരക്കായ്ക്കണ് ന്ന് ഒരു കൂട്ടർ... ഓഹ് ഓനിപ്പോ ഓളെ കാണാത്തല്ലെ ഇങ്ങനെ ഒച്ചവക്കാൻ എന്ന് ഒരു കൂട്ടർ... പാവം സത്യം പറഞ്ഞാൽ റാഷിക്കാ ഇതിനൊക്കെ വെറും കേൾവിക്കാരനാണെന്നത് മറ്റൊരു സത്യം.
ഏതായാലും ഡ്രസ്സ് മാറ്റി താഴേക്ക് ഇറങ്ങിയതും റാഷിക്കാ... റൂമിൽ ഇരിക്കുന്നുണ്ട് എളേമാരും മൂത്തമ്മാരും ഇക്കാക്കസും ഇത്താത്താസുമൊക്കെ പാട്ട് പാടുന്നുണ്ട്... കൂട്ടത്തിൽ ആരോ എന്നെ റൂമിലേക്ക് തള്ളി... വാതിൽ മെല്ലെ ചാരി നെറ്റിയിൽ ചുമ്പനമർപ്പിച്ചു കഴുത്തിൽ മഹർ ചാർത്തിയപ്പോൾ എന്റെ ഉള്ളും കണ്ണും നിറഞ്ഞൊഴുകി അപ്പോഴേക്കും ആരോ വാതിൽ തുറന്ന് ഉറക്കെ പാടാൻ തുടങ്ങി...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം : ആറ്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
🎼 മൈലാഞ്ചി കൈകളിന്ന് വിറയൽ കൊണ്ടേ...
മഹർമാല മണിമാരൻ കഴുത്തിൽ ചാർത്തെ...
മണവാട്ടി നാണത്താൽ മുഖം മറച്ചേ ... 🎶
കല്യാണപെണ്ണുങ്ങളൊക്കെ കരയുമ്പോൾ തോന്നാറുണ്ടായിരുന്നു. ഇതൊക്കെ കുറച്ചു ഓവറല്ലെ ആരോ ബോധിപ്പിക്കാൻ ചെയ്യുന്നതല്ലെ എന്നൊക്കെ ഇന്നിപ്പോ എന്റെ കണ്ണ് നിറയേണ്ടി വന്നു.ആ വേദനയുടെ ആഴം തിരിച്ചറിയാൻ. ഉമ്മക്കും ഉപ്പാക്കും അവരുടെ ശരീര ഭാഗം മുറിച്ചു കളയുന്ന വേദന കാണും അല്ലെ... ഇത്രയും പരാധികളില്ലാതെ സ്നേഹിച്ചവർക്ക് അതില്ലാതിരിക്കില്ല അതിന്റെയും ആഴം മനസിലാക്കാൻ ഒരുപക്ഷെ, നമുക്കും ആ സമയം കടന്ന് വരണം.
ആളുകളൊക്കെ പഴയത് തന്നെയാണ് മൂത്തമ്മയും റാഷിക്കായും എല്ലാം എന്നാലും ഇപ്പൊ എന്തോ... ഈ പുതിയ സാഹചര്യം...എല്ലാത്തിനും ഒരുമടി പോലെ.
പുതിയ റൂമിലെ (റാഷിക്കാന്റെ വീട്ടിലെ)ചുവരും ചിത്രങ്ങളും സീലിംഗ് ബൾബുകളും കാഴ്ചകളെ സുന്ദരമാക്കുന്നുവെങ്കിലും ഈ കട്ടിലിൽ ഇങ്ങനെ അമർന്നു കിടക്കാൻ ഒരുപേടി... ഉറങ്ങിപോയാലോ? അത്രയും ക്ഷീണം ഉണ്ടല്ലോ. ആ സമയം മൂത്തമ്മയോ റാഷിക്കയോ വിളിച്ചാലോ... കുറെ സംസാരിച്ചു ഒടുവിൽ റാഷിക്കാ ഉറങ്ങിയിട്ടുണ്ട്... എന്റെ വീടല്ലാത്തത് കൊണ്ടാവാം... എനിക്ക് കണ്ണ് അമർത്തി ഒന്ന് ചുമ്മുമ്പോൾ ആരോ വിളിക്കുന്ന പോലെ... അല്ലെങ്കിൽ നേരം വെളുത്തുപോയാലോ കുറെ ഉറങ്ങിപോയാലോ എന്നൊക്കെ ഒരുപേടി...
എന്താലെ...
കുറെ കയറി ഇറങ്ങി നടന്ന വീടാ... അന്നൊന്നും ഇല്ലാത്ത ഒരുപേടിയും ഈ വെപ്രാളമൊക്കെ ഇപ്പോൾ...
കണ്ണു തുറന്നപ്പോൾ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ട് പിയേഴ്സ് സോപ്പിന്റെ മണം നന്നായി ആഞ്ഞു വീശുന്നുണ്ട്... യാ റബ്ബനാ... നേരം വെളുത്തു പോയോ...
പിടഞ്ഞെഴുനേറ്റ് ഫോൺ എടുത്ത് നോക്കി...
ആഹു.... ഭാഗ്യം അഞ്ചര മണിയായിട്ടെ ഉള്ളു...
" ആഹ് ന്റെ കുൽസു എണീറ്റോ...
എന്തോ, റാഷിക്കാന്റെ മുഖത്ത് നോക്കാൻ ഒരു ഒര്... ഇത്... താഴെ നോക്കി ഒന്ന് മൂളി... ഞാൻ മെല്ലെ എഴുനേറ്റ് പോന്നു.
ഫ്രഷായി വുളു എടുത്ത് വന്നതും എന്നെ കാത്തിരിക്കുന്ന റാഷിക്ക എനിക്ക് മുസല്ല വിരിച്ചു തന്നു. ഞങ്ങൾ ജമാഅത് ആയി നിസ്കരിച്ചു.
" ഏയ്... ഇപ്പോ താഴെ പോകേണ്ട..
വാതിൽ തുറക്കാൻ നിന്ന എന്നെ ഇക്ക തടഞ്ഞു.
എന്താ എന്ന ഭാവത്തിൽ ഞാൻ നോക്കിയപ്പോൾ
" ഒരൊക്കെ നിസ്കരിച്ചു കിടക്കും. അതിരാവിലെ ചായ പരിപാടി ഇവിടെ ഇല്ല. എട്ട് മണിയോളം എല്ലാരും കിടക്കും ഒമ്പതര പത്തര മണിയാവും ചായ കുടിക്കാൻ... കുറച്ചു കിടന്നോ നല്ല ക്ഷീണം ഉള്ളതല്ലെ...
" എനിക്ക് ഉറക്കം വരൂല. പതിവില്ല കിടത്തം.
" ഉം... ന്നാ വാ സംസാരിച്ചിരിക്കാം..
ഒരുപാട് നേരം സംസാരിച്ചിരുന്നു.റാഷിക്കാക്ക് ഒരുമാറ്റവും വന്നിട്ടില്ല.തമാശയും കളിയും ചിരിയും... ആദ്യം മുതലെ സംസാരം കുറവായത് കൊണ്ട് കേട്ടിരിക്കുക എന്നല്ലാതെ തിരിച്ചു ഒന്നും പറയാൻ എനിക്കറിയില്ല.
" കുൽസു ഇപ്പോഴും ആ പൊട്ടത്തി തന്നെയാണല്ലോ...
അതിനും ചെറുപുഞ്ചിരിയിൽ ഞാൻ മറുപടി ഒതുക്കി.
പ്രതീക്ഷിക്കാത്ത സമയങ്ങളും ദിവസങ്ങളും അങ്ങനെ കടന്ന് പോയി. സൽകാരങ്ങളും പുതിയ തീരങ്ങൾ തേടിയുള്ള കാഴ്ചകളും ഓരോ ദിവസവും കുളിർമയേകുന്നത് തന്നെയായിരുന്നു.
അങ്ങനെ ഇക്കാന്റെ കൂടെ ഞാനും പോവുന്നുണ്ട് താഴ്ലന്റിലേക്ക്. മൂത്തമ്മക്കായിരുന്നു എന്നെ കൊണ്ട് പോകണമെന്ന് നിർബന്ധം. ഇക്കാ പോയാൽ ഞാൻ ഒറ്റക്കാകും പിന്നെ കൊറേ കഴിഞ്ഞേ വരും എന്നൊക്കെ പറഞ്ഞു. ഇന്ന് ഏതായാലും ഞങ്ങൾ പോവാണ്... പുതിയ സ്ഥലം കാണാനുള്ള ആകാംഷയാണ് എന്നിൽ പക്ഷെ!. അവിടെ പോയിട്ട് എന്താ സംസാരിക്കാന്ന് ഒരുപിടിയും ഇല്ല.
വീട്ടുകാരോടൊക്കെ പറഞ്ഞു ഇറങ്ങുമ്പോൾ എന്തോ മനസിന് ഒരുവല്ലായ്മ പോലെ... പോരാത്തതിന് എല്ലാരും കൂടി കണ്ണ് നിറച്ച് ആകെ സെഡ് (വിഷമമാക്കി കളഞ്ഞു.
ആദ്യമായി ഫ്ലൈറ്റ് ൽ കയറുന്ന ഒരു എക്സയ്റ്റ് മെന്റ ഒക്കെ ണ്ട്... പക്ഷെ പുറത്ത് കാണിക്കാതെ ഡീസന്റ് ആയി നിക്കാണ് എന്ന് മാത്രം.
ആകാശം എത്ര ദൂരയാലെ... ആദ്യമൊക്കെ ഫ്ലൈറ്റ് ൽ കേറിയാൽ അടുത്താണെന്ന് തോന്നുമായിരുന്നു താഴെന്ന് നോക്കിയാൽ.
ചെറുപ്പത്തിലൊക്കെ
ഇപ്പൊ താഴേക്ക് നോക്കിയിട്ട് ബിൽഡിംഗ് കൾക്കൊക്കെ ഉറുമ്പിന്റെ വലിപ്പം പോലുമില്ല. എന്നിട്ടും മുകളിലേക്ക് നോക്കിയാൽ താഴെ നിന്ന് കണ്ട അതെ പോലെ ആണ്.ഒരു അറ്റവും കാണാത്ത പോലെ... പടച്ചോന്റെ അത്ഭുതം.
എന്തൊരു ഭംഗിയാണ് ഈ ലോകം... പടച്ചോന്റെ പടപ്പുകൾ എത്ര മനോഹരമാണ്... ലെ... ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട്.... ഒരു ഇലയിലും മുള്ളിലും മണ്ണിലും വെള്ള തുള്ളിയിലും...
ഫ്ലൈറ്റ് ഇറങ്ങി ഞങ്ങൾ നടന്നു... ഹോ... ഇതൊരു വല്ലാത്ത ലോകം തന്നെയാ... പക്ഷെ! ഓര് പറയുന്നത് എന്താന്ന് മാത്രം മനസിലാവുന്നില്ല.അതിപ്പോ ഞമ്മള് എന്തേലും പറഞ്ഞാൽ അവർക്കും അങ്ങനെ തന്നെ ആവും ലെ..
ടാക്സി വിളിച്ചു ഞമ്മൾ ഇക്കാന്റെ ഫ്ലാറ്റിലേക്ക് പോയി...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :ഏഴ്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
രണ്ട് മൂന്ന് മാസം ഇക്ക നാട്ടിൽ നിന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഫ്ലാറ്റിലുണ്ട് ആകെ പൊടി പിടിച്ചു വലകെട്ടി.... ഓഹ്... വന്ന ക്ഷീണം നോക്കാതെ ഞങ്ങൾ രണ്ട് പേരും കൂടി എല്ലാം വൃത്തിയാക്കി. പിന്നെ കുളിച്ചു ഫ്രഷായി പുറത്തോട്ട് ഇറങ്ങി...
കൈകൾ രണ്ട് കൂട്ടി പിടിച്ച് സ്വാതന്ത്രരായി ഞങ്ങൾ നടന്നു നീങ്ങി. നാട്ടിലെ പോലെ നടന്ന് നീങ്ങുന്ന വഴിയിൽ ആകമാനം പണ്ട് പൊയ്ക്കാഞ്ഞവൾ എന്ന പിൻവിളികളില്ല. താത്തമാരുടെ കണ്ണ് നട്ട നോട്ടങ്ങളില്ല. എന്തിന് പരിചിതമായൊരു മുഖം കൂടി ഇല്ല. പുതിയ വഴികൾ വെട്ടി തെളിച്ചു കൊണ്ട് ഞങ്ങൾ നടന്നു നീങ്ങി...
വലിയ ഷോപ്പിങ് കോംപ്ലക്സ് നേക്കാൾ മനോഹരമായ അവിടത്തെ ചന്തയിൽ(മാർക്കറ്റിൽ)നിന്നും ഞങ്ങൾക്ക് വേണ്ട വീട്ടുസാധനങ്ങളൊക്കെ ചുളു വിലക്ക് തന്നെ വാങ്ങിയെടുത്തു... പാവങ്ങളായ പ്രായമായ അമ്മച്ചിമാരും അച്ഛന്മാരുമൊക്കെയാണ് ഇവിടത്തെ കച്ചവടക്കാർ അവരൊക്കെ അവരുടെ ഭാഷ മാത്രമേ സംസാരിക്കൂ അതെ അറിയൂ... അത്കൊണ്ട് തന്നെ ഇക്കയും അവരും സംസാരിക്കുന്നത് ഒരു നോക്കു കുത്തിയെ പോലെ ഞാൻ നോക്കി നിന്നു ഒന്നും മനസിലായില്ലേലും അവര് ചിരിക്കുമ്പോൾ ഞാനും കൂടെ ചിരിക്കാൻ മറന്നിട്ടില്ല.... അല്ല ഒന്നും മിണ്ടാതെ പ്രതിമപോലെ നിന്നിട്ട് ഇനിപ്പോ അവര് ഞാൻ പൊട്ടനാണെന്ന് ധരിക്കണ്ട.... ഹാ... എന്താലെ... ന്റെ ഒരു ഇത്...
" ജെയിംസ്...
പെട്ടെന്നെന്റെ കണ്ണിൽ ജെയിംസ് നെ കണ്ടപോലെ...
" എന്താ കുൽസോ ഒറ്റക്ക് വർത്താനം തൊടങ്ങിയോ... അല്ലെ ഒന്നും മനസിലാവാഞ്ഞിട്ട... സാരല്ലടോ... ശരിയായിക്കോളും...
" ഹേയ്... ഒന്നുല്ലക്ക....
വീണ്ടും ഇക്കാ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നുണ്ട്... പക്ഷെ! എന്റെ മനസ് ആ കാഴ്ചയിൽ സ്തംഭിച്ചു നിൽക്കുകയാണ്... എല്ലാം മറന്നെനിക്ക് നല്ലൊരു ജീവിതം പടച്ചോൻ തന്നതാണ്... ആ കാഴ്ച ശരിയായാലും തെറ്റായാലും എന്റെ ഉള്ളൊന്ന് പിടഞ്ഞു... അതെന്റെ വെറും തോന്നലാവണേ റബ്ബേ... ഇനിയൊരു പരീക്ഷണം താങ്ങാനുള്ള കരുത്തെനിക്കില്ല എന്നെ സ്നേഹിച്ചവർ ഞാൻ കാരണം ഇനി ഒരിക്കലും ഒരു രൂപത്തിലും വേദനിക്കരുത്... പടച്ചോനെ കാക്കണേ..
എല്ലാവരും ഇന്ന് കഴിഞ്ഞു നാളെ വെറും കഥകൾ മാത്രമാണ്... ആ എന്റെ കഥ ഇനിയും വികൃതമായി കൂടാ...കഴിഞ്ഞു പോയ കൂരിരുട്ടിന്റെ ജാലകലങ്ങൾ പതിയെ എന്റെ മനമിൽ മിന്നി മറഞ്ഞു... അആഹ്.... ആ ഓർമ്മകൾ തന്നെ എത്ര ഭീകരമാണ്... അവന്റെ മുഖം തന്നെ ഓർക്കുമ്പോൾ എനിക്കിപ്പോ വല്ലാത്ത പേടിയാണ്.... ഇനി ഒരിക്കലും എവിടെ വെച്ചും കാണരുതെ... ആ ഒരു കാഴ്ചക്ക് പോലുമുള്ള ശക്തിയില്ലെനിക്ക്.
" ന്താ കുൽസോ... ഒരു മ്ലാനത... കുറെ സമയമായി ഞാൻ ശ്രദ്ധിക്കുന്നു... മാർക്കറ്റിന്ന് വരുന്ന വഴിയൊക്കെ തനിക്ക് എന്തോ ഒരു വല്ലായ്മ പോലെ...
" ഹേയ്,,, ഒന്നുല്ല...
" ഭാഷയൊക്കെ കുറച്ചു കഴിയുമ്പോ മനസിലായി തുടങ്ങും. അതൊന്നും കാര്യമാക്കണ്ട ടോ. പിന്നെ നിനക്കൊരു ജോലി ഞാൻ ചോദിച്ചു വെച്ചിട്ടുണ്ട് നാളെ നമുക്കൊന്ന് അങ്ങോട്ട് ഇറങ്ങാം. ഞാൻ ഓഫീസിൽ പോയാ നീ ഇവിടെ ഒറ്റക്കിരിക്കേണ്ട.
,
, " എന്ത് ജോലിയാ...
" അതൊക്കെണ്ട്... നാളെ കണ്ടിട്ട് ബാക്കി പറയാം. നിനക്ക് പറ്റുമെങ്കിൽ അല്ലെ വേറെ നോക്കാം...
മനസിന്റെ താളം ആകെ തെറ്റി നിൽക്കുന്നത് കൊണ്ട്. കൂടുതൽ ഒന്നും പറയാതെ. ഇക്കാന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു ഞാൻ പോയി കിടന്നു.
കണ്ട കാഴ്ചകളെ തെന്നി മാറ്റി കൊണ്ട് ഞങ്ങളെ കുട്ടി കാലങ്ങളിലേക്കൊന്ന് എത്തി നോക്കി.
പ്രകൃതി രാമണീയമായ കാഴ്ചയും വയലും നിറന്ന തോടുകളും ഞങ്ങളെ നാടിനെ അതീവ സുന്ദരമാക്കിയിരുന്നു.
സ്കൂളിലും കോളേജ് ലും പോകുന്ന എല്ലാ വഴിയിലും റാഷിക്കാനെ കാണാറുണ്ടായിരുന്നു.അതായിരുന്നു ഇപ്പൊ ആലോചിക്കുമ്പോൾ ഉള്ള പ്രേത്യേകത.അടുത്തടുത്ത വീടുകളായത് കൊണ്ട് സ്വാഭാവികതയായി അന്ന് കണ്ടു...
ഒരിക്കൽ സ്കൂൾ കഴിഞ്ഞു വരുമ്പോൾ കാല് തെറ്റി മുഖമടിച്ചു റോഡിൽ വീണപ്പോ ഓടിയെത്തിയതും റാഷിക്കയായിരുന്നു... എഴുനേൽപ്പിച്ചു എന്നെ നോക്കി ഒന്ന് ചിരിച്ചു... പിന്നെ കരയുന്ന എന്നെ സമാധാനിപ്പിച്ചു വീട്ടിലേക്ക് കൊണ്ടാക്കി... വീട്ടിലെത്തി ചോരപ്പാടുകൾ നിറഞ്ഞു ഡ്രസ്സ് മാറ്റി എന്തോ വലിയ രോഗിയെ പോലെ കട്ടിലിൽ കിടന്നു... മുഖപറ്റി വീണു പല്ല് രണ്ട് പോയതിനേക്കാൾ എനിക്ക് സങ്കടം അന്ന് രാവിലേ ഉപ്പ വാങ്ങിത്തന്ന പുതിയ കുപ്പിവള റോഡിൽ പൊട്ടി ചിതറി പോയതായിരുന്നു. അന്ന് ഉമ്മ എന്തൊക്കെ പറഞ്ഞിട്ടും ഞാനൊന്നും കഴിച്ചില്ല... പിന്നെ രാത്രി റാഷിക്ക അതുപോലെയുള്ള കുപ്പിവള വാങ്ങി കൈയിൽ ഇട്ടതിനു ശേഷമാണ് ഞാൻ ചായ പോലും കുടിച്ചത്. അന്ന് റാഷിക്ക പറഞ്ഞത് ഇന്നും എന്റെ കണ്ണിൽ തെളിഞ്ഞു കാണുന്നുണ്ട് കാതിൽ അലയടിക്കുന്നുണ്ട്...
" കുൽസോ, ഞ്ഞിനി തൊള്ള (വായ)തുറന്ന് ചിരിക്കേണ്ട ട്ടൊ... ബാക്കി പല്ല് കൂടി പോവും...
ന്നാലും ഞ്ഞി മൊഞ്ചദിത്തിയാടി...
പക്ഷെ, പല്ലില്ലാത്ത അനെക്ക് ഇനി പുയ്യാപ്ലനെ എങ്ങനെയാ കിട്ടാ... വല്യ പാടാ കുൽസോ...
വീണ്ടും കരയാൻ നിന്ന എന്നെ തട്ടി കൊണ്ട് രണ്ട് ഗ്രീൻ ആപ്പിൾ മിട്ടായി കൈയിൽ വെച്ച് തന്നിട്ട് പറഞ്ഞു...
" അനക്ക് പല്ലില്ലേലും അന്നേ ഞാൻ കെട്ടിക്കോളും... ഞ്ഞി ന്റെ സുന്ദരിയാ...
ഓഹ്.... തമാശയാണോ കാര്യമാണോ ആ പറഞ്ഞതെന്ന് അറീല... ഏതായാലും പടച്ചോന്റെ കഥേൽ അത് കാര്യമായി.
ഈ റാഷിക്ക എവിടെ പോയി ഇങ്ങനെ വെറുതെ വന്ന് കിടക്കാൻ എന്നെ സമ്മതിക്കലില്ലാല്ലോ...
ആലോചനകളെ അവിടെ പൂട്ടി വെച്ച്
മെല്ലെ എഴുനേറ്റ് ഞാൻ നടന്നു... എന്തോ റാഷിക്കാനെ പെട്ടന്ന് കാണാൻ പൂതി ആയ പോലെ...
ഇവിടൊന്നും കാണുന്നില്ലാലോ... ഒന്നും പറയാതെ ഇതെവിടെ പോയി...
ടും... ടും ...
ഡ്രിം ഡ്രിം...
ഓഹ്.... വന്നെന്ന് തോന്നുന്നു... എന്തിനാപ്പോ ബെല്ലടിക്ക്യം ഡോറിന് മുട്ടുകയും കൂടി... പറയാണ്ട് പോയ ആൾക്ക് പറയാണ്ട് കേറിയാ പോരെ... കീ.. എപ്പോഴും പോക്കറ്റിൽ ആണെല്ലോ...
വാതിൽ തുറന്ന്... കണ്ട മുഖം....
ജെയിംസ്... ജെയിംസ്...
" എന്താടി... നീ എന്നെ മറന്നില്ല അല്ലെ....
" നീ.... നീ... എങ്ങനെ ഇവിടെ...
" ഞാൻ അങ്ങനെയാ എല്ലാ സ്ഥലങ്ങളിലും കാണും... നീ ഇനി ഏത് ബഹിരാകാശത്തു പോയാലും...
വാതിൽ തുറന്ന് ഉള്ളിൽ കയറാൻ നിന്ന അവനെ ഞാൻ തടഞ്ഞു...
" നീ ഈ പടി ചവിട്ടരുത്... കഴിഞ്ഞതൊന്നും മറന്നിട്ടില്ല... നീ ചെയ്തു കൂട്ടിയതൊന്നും... ഇനി നീ വന്നാൽ നിന്നെ ഞാൻ വെറുതെ വിടില്ല...
" ഓഹ്... നീ എന്തോ ചെയ്യാനാടി... ഇനിപ്പോ അങ്ങനെ ആണേൽ നീ ചെയ്യ്. ഞാനൊന്ന് കാണട്ടെ... കൂടിയ നിന്റെയാ മണക്കുണാഞ്ചൻ കെട്ടിയോൻ എന്നെ തല്ലാൻ വെരും... അത്രല്ലെ...
" ജെയിംസ്... നീ പോ... നിന്നോട് എനിക്ക് ഒന്നും പറയാനില്ല... ഒന്നും കേൾക്കാനും...
" ഓഹ്... ഒക്കെ... അല്ലേലും ഞാൻ നിന്നെ കാണാൻ മുട്ടീട്ട് വന്നതൊന്നുമല്ല... നീ നിന്റെ ജിമെയിൽ ഒന്ന് തുറന്ന് നോക്ക്...ട്ടൊ... അപ്പൊ ശരി... ഞാൻ അങ്ങോട്ട്...
അവൻ പോയതും വാതിലടച്ചു. ഞാൻ എന്റെ ഫോൺ തിരഞ്ഞു... റൂമിലും സോഫയിലും... എവിടെ... കയ്യും കാലും ഒരുപോലെ വിറക്കുന്നുണ്ട്... യാ റബ്ബ് എന്ത് കുരുത്തക്കേടാണ് അവനിനി ... ഒടുവിൽ കിച്ചണിൽ നിന്നും കിട്ടിയ ഫോൺ വിറയലോടെ എടുത്ത് ഞാൻ സ്‌ക്രീനിൽ തൊട്ടു... മെയിൽ വന്ന നോട്ടിഫിക്കേഷൻ എടുത്ത് നോക്കിയതും എന്റെ കൈകൾക്ക് ശക്തിയില്ലാതെയായി.... എന്റെ കൈയിൽ നിന്നും ഫോൺ താഴെഊർന്നു വീണു...
കണ്ണുനീരും.... വിറയലും എല്ലാം കൂടി കണ്ണ് കാണാത്ത പോലെ എത്ര തപ്പി തടഞ്ഞിട്ടും തറയിൽ വീണ ഫോൺ എന്റെ കൈകളിൽ എത്തിയില്ല.... ശ്രമം വിഫലമായതിൽ കേതിച്ചു ഞാൻ മുഖം പൊത്തി തറയിൽ കിടന്നു...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :എട്ട്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
*✿═══════════════✿*
https://sharechat.com/profile/mihraskoduvally?d=n
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
മനസിന്റെ വിറങ്ങലിപ്പ് കാര്യമാക്കാതെ എഴുന്നേൽക്കാൻ നിന്ന എന്നെ വീണ്ടും തറയിലേക്ക് തള്ളിയിട്ടു കൊണ്ട് ശരീരവും വിറങ്ങലിപ്പിൽ നിന്ന് മുക്തമല്ലെന്നത് തെളിയിച്ചിട്ടുണ്ട്...
ആരോടാ പറയാ റാഷിക്കാനോട് പറഞ്ഞാൽ... കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ മൂപ്പർക്ക് എല്ലാം അറിയുന്നതുമാണ് എന്നാലും. എന്തോ എനിക്കാകെ ഒരുപേടി.
പറയാതിരുന്നാൽ വരുന്ന പുകിലുകൾ അതിലും വലുതാണേൽ ഞാൻ പറയാതെ അറിഞ്ഞാൽ... ആലോചനകൾക്ക് ഒരറ്റവും അവസാനവും കിട്ടുന്നില്ല. എന്റുള്ളാകെ നീറിപുകയുകയാണ്.
" കുൽസോ...
രണ്ട് കാലുകൾക്കിടയിൽ മുഖം പൊത്തി വളഞ്ഞിരിക്കുന്ന എന്നെ ദൃതിയിൽ തട്ടി കൊണ്ട് റാഷിക്ക..
" ന്ത്യ, കുൽസോ, വയ്യേ... വയറ് വേദനയുണ്ടോ... തലവേദനയുണ്ടോ... എന്തെ...
ചുവന്ന മുഖവുമായി ഒന്ന് തലയുയർത്തി ഫോൺ ഇക്കാന്റെ കയ്യിൽ വെച്ച് കൊടുത്തു. എന്ത് പറയണമെന്ന് എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. ഇക്കാന്റെ പ്രതികരണമെന്താവും എന്നും അറിയില്ല. പക്ഷെ! എനിക്കിപ്പോ ഇതല്ലാതെ വഴിയില്ല . ഒറ്റക്ക് താങ്ങാനോ പരിഹരിക്കാനോ കഴിയില്ല.
വീണ്ടും മുഖം പൊത്തികരയുന്ന എന്നെ ചേർത്ത് പിടിച്ചുകൊണ്ടു ഇക്ക ആശ്വസിപ്പിച്ചു.
"ഇത്... ഇത്... നീ കരയണ്ട ടോ. നമുക്ക് വഴിയുണ്ടാക്കാം. ഞാനിവിടെ വർഷങ്ങളായില്ലെ... ഇവനെയൊക്കെ കൈകാര്യം ചെയ്യാനുള്ള ആളുകൾ എന്റെ അടുത്തുണ്ട്.
ഇക്കാന്റെ മുഖം കണ്ടാൽ അറിയാം പറയാത്ത നോവ് പെട്ടന്ന് ആകെ വിളറി വിളാർത്ത പോലെയുണ്ട്....
വീണ്ടും തോളിൽ തട്ടിക്കൊണ്ടു...
" മതി എഴുനേറ്റെ നമുക്കൊന്ന് പുറത്ത് പോവാം... ഇതൊന്നും ആലോചിച്ചു ബേജാറാവേണ്ട... ഞാനില്ലെ... ഉം...
ചേർത്ത് പിടിച്ച് തലയിൽ ചുമ്പിച്ചു കൊണ്ട് എന്റെ ഇക്ക അത് പറഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഉപരി സങ്കടം എന്നെ വീണ്ടും തലോടുകയായിരുന്നു.
പരസ്പരം മനസിലാക്കാനും ചേർത്ത് പിടിക്കാനും ഒരാള് കൂടെ ഉണ്ടെങ്കിൽ എത്രവലിയ കടമ്പയും നാം മറികടക്കും.
സ്നേഹത്തിന്റെ ഭാഷയിൽ കരുതലിന്റെ ഭാഷയിൽ ഇക്കയെന്നെ തലോടിയപ്പോൾ... വേദനകൾ പാതി മയഞ്ഞില്ലാതായപോലെ,
കണ്ണീര് തുടച് എഴുനേറ്റ് ഫ്രഷായി ഞങ്ങൾ രണ്ട് പേരും പുറത്തോട്ടിറങ്ങി. മനസിനെ പൂർണമായും സ്വാതന്ത്രത്തിലേക്ക് നയിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം എത്ര ആശ്വാസവാക്കുകൾ പറഞ്ഞാലും ഞാൻ കണ്ട എന്റെ തന്നെ വേദനിപ്പിക്കുന്ന രൂപങ്ങൾ എന്റെ ഉള്ളിൽ തെളിഞ്ഞു വരുന്നുണ്ട്... പക്വതയില്ലായ്മ തകർത്ത എന്റെ കന്യകത്വം പോലും... എന്റെ ഒരിക്കലും മാറാത്ത വേദനയല്ലെ, റാഷിക്ക എന്നെ എല്ലാം അറിഞ്ഞുകൊണ്ട് സ്വീകരിച്ചപ്പോൾ മറുത്ത് ഒന്നും പറയാൻ തോന്നിയില്ല. എല്ലാർക്കും വേണ്ടി എന്റെ നല്ലൊരു നാളേക്ക് വേണ്ടി ഞാൻ സമ്മതം മൂളി... വീണ്ടും വേദനകൾ എന്നെ തിരിഞ്ഞു കുത്തുമ്പോൾ ഞാൻ നിസഹായയാണ്... ഞാൻ ചെയ്തു പോയയെന്തോ എന്നെ വീണ്ടും പിന്തുടർന്ന് വേദനിപ്പിക്കുമ്പോൾ ഒരു നിമിഷം ഞാൻ തകർന്ന് ഇല്ലാതായിപ്പോഴെങ്കിൽ എന്ന് വരെ തോന്നിപോകുന്നു... പിന്നെ തോന്നും എല്ലാം ഞാൻ മറികടന്നില്ലെ -ഇതും ഞാൻ മറിക്കടക്കും എന്നെ നോക്കി പള്ളിലിക്കുന്നവർക്ക് മുമ്പിൽ അല്ല.!
എന്റെ ചെയ്തികൾക്കൊണ്ട് മോശം പറയിപ്പിച്ച എനിക്ക് നല്ലൊരു ജീവിതം കൊണ്ട് നല്ലത് പറയിപ്പിക്കണം... സ്നേഹത്തിന്റെ വിലയറിഞ്ഞു സ്നേഹിക്കണം ജീവിക്കണം.
" ഹാ, മതിയെടോ അതെപ്പറ്റി ചിന്തിച്ചു വേദനിച്ചത്... എനിക്കറിയാം അതിന്റെ ഗൗരവും. പേടിക്കേണ്ട പെട്ടന്ന് അവൻ കളം മാറ്റി ചവിട്ടില്ല. അവന് എന്തേലും ലക്ഷ്യം കാണും നമുക്ക് നോക്കാം... പേടിക്കണ്ട... വാ ഞാൻ പറഞ്ഞ സ്ഥലം ഇതാണ്.
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ ചുറ്റും നോക്കി... ഒരു നിമിഷം എന്റെ കുഞ്ഞുങ്ങളെ എന്റെ കണ്ണിൽ തെളിഞ്ഞു വന്നു (വിദ്യാർഥികൾ) അവരെ പോലെ നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞു മക്കൾ ഓടിയും ചാടിയും തല്ല് പിടിച്ചും ഒക്കെ കളിക്കുന്നു... എല്ലാം മറന്ന് ഞാൻ ഒരു നിമിഷം ഒന്ന് ചിരിച്ചു.
" ഇഷ്ടപ്പെട്ടോ... എന്നാ ഇവിടെ കൂടിക്കോ...
ഇതാണ് ഞാൻ പറഞ്ഞ സ്ഥലം ഇവരെ ടീച്ചർ ആയി കൂടിക്കോ.
സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേക്ക് വരാത്ത തോതിൽ ആയത് കൊണ്ട് തന്നെ ഞാൻ ഇക്കയെ ചേർത്ത് പിടിച്ചു.
ഞങ്ങൾക്ക് നേരെ ഒരു ടീച്ചർ ആയിരിക്കാം ഒരു മദ്യ വയസ്കയായ സ്ത്രീ കടന്നു വന്ന് എന്തോ പറഞ്ഞിട്ട് പോയി. അവർക്ക് പിന്നാലെ ഞങ്ങൾ അകത്തു പ്രവേശിച്ചു.
വാ... എന്താ പറയാ നല്ല സൗകര്യങ്ങളോട് കൂടി വിദ്യാലയം. പക്ഷെ!
ഇവരുടെ ഭാഷ... ഇംഗ്ലീഷ് ടീച്ചർ ആയാലും ഭാഷ ഒരു പ്രശ്നമല്ലെ... ഇനിയിപ്പോ ഇക്ക പറഞ്ഞപോലെ കുറച്ചു ദിവസം കഴിയുമ്പോൾ മനസിലായി തുടങ്ങുമായിരിക്കും ലെ...
ഓഫീസിൽ കയറി സംസാരിച്ചു. തിരിച്ചതിറങ്ങി ആ മക്കളെ ഒക്കെ ഒന്ന് കണ്ടിറങ്ങി. അങ്ങനെ നാളെ മുതൽ ഞാനും ഇവരിൽ ഒരു ഭാഗമാവും.
കൈകൾ കോർത്തു പിടിച്ച് ഞങ്ങൾ തിരിച്ചു നടന്നു. ഓരോ വഴികളിലും ഞാൻ ഇക്കയെ തന്നെ നോക്കി നിന്നു. എനിക്കറിയാം ആ മുഖം കണ്ടാൽ എന്തോ ഒരു വിഷമം ഉള്ള പോലെ. എന്നെ ആശ്വസിപ്പിച്ചെങ്കിലും ഒരുപേടി ഉള്ളിൽ ഉണ്ട്... ഒരു നിമിഷം മറവിയായ് ഞാൻ അഭിനയിച്ചതെല്ലാം ആ മുഖം വീണ്ടും ഓർമപ്പെടിത്തിയത് പോലെ... ആ ഒരു നിമിഷം വീണ്ടും ഈ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു പോയി...
നമുക്ക് അതിന് അധികാരമുണ്ടോ... ഇല്ല. പടച്ചോൻ തന്ന ജീവൻ ജീവിതം അവനല്ലാതെ എടുക്കാൻ അധികാരമില്ല. അസ്‌തഹ്ഫിറ്ല്ലാഹ് പൊറുക്കണേ... വേദന അറിയാതെ ചിന്തിച്ചുപോയതാ... ഖബർ ഓർക്കാതെ ചിന്തിച്ചു പോയതാ... പൊറുക്കണേ റബ്ബേ...
പെട്ടന്നൊരു മനം പുരട്ടൽ... ഛർദിക്കാൻ വരുന്ന പോലെ...
ആആ...
നിലം പറ്റി ഞാൻ വീണു എന്നെ വാരിയെടുത്തു കാറിൽ കയറ്റുന്നത് ഒരകകണ്ണാലെ ഞാൻ കണ്ടിട്ടുണ്ട് പിന്നെ ഒന്നും ഓർമയില്ല.
" ആഹ്, എണീറ്റോ...
ചുറ്റും നോക്കിയ എന്നെ. തലയിൽ കൈവെച്ചു തലോടികൊണ്ട് ഇക്ക.
" സാരല്ല ടോ...
ഞങ്ങൾക്കിടയിലേക്ക് കടന്ന് വന്ന സിസ്റ്റർ ഒരുപാട് ടെസ്റ്റുകൾ പറഞ്ഞു പോയി... ബ്ലഡ് യൂറിൻ... ഹാ... എഴുന്നേൽക്കാൻ ശരിക്കും പറഞ്ഞാൽ വയ്യ. പിന്നെ തല കറങ്ങി വീണതിന് എന്തിനാണാവോ ഇത്രേം ടെസ്റ്റ് ഹോസ്പിറ്റൽക്കാർക്ക് പൈസ ഉണ്ടാക്കാനുള്ള ഓരോ തന്ത്രം. അല്ലാതെ എന്ത്.
ടെസ്റ്റ് കൊടുത്തു പിന്നെ റിസൾട്ടും നോക്കി കുറെ നിന്നു. വിശന്നിട്ട് വയ്യ ഇവിടത്തെ ഫുഡ് ഒന്നും എനിക്കങ്ങനെ അങ്ങോട്ട് പറ്റുന്നുമില്ല. തൽക്കാലം വെള്ളം കുടിച്ചു വയറിനെ ആശ്വസിപ്പിച്ചു.
അൽഹംദുലില്ലാഹ്.
റിസൾട്ട് വാങ്ങി ഡോക്ടറെ പോയി കണ്ടു.
" കോൺഗ്രാജുലേഷൻ...
ചുറ്റും ഒന്ന് നോക്കി ഞങ്ങളോട് തന്നെയാണ് പറഞ്ഞതെന്ന് ഉറപ്പ് വരുത്തി... ഓഹ് റാഷിക്കാന്റെ മുഖത്ത് സി എഫ് എല്ലിന്റെ ബൾബ് കത്തിച്ച പോലുണ്ട്... ഞാൻ ഞാൻ എന്താ... പറയാ... ഞാൻ ഉമ്മയായി... മനസുകൊണ്ട് ആദ്യം ഉമ്മയാവണം എന്നല്ലെ എന്റെ വേദനകളിൽ നിന്ന് പിടിവിട്ട് വരുന്നേ ഉള്ളു വെങ്കിലും.ഇടക്ക് ഞാനും ഓർക്കാറുണ്ട് കുഞ്ഞു പൈതലിനെ തൊടുന്നതും തലോടുന്നതും ഉമ്മ വെക്കുന്നതുമെല്ലാം... ഇപ്പൊ എന്നിൽ മറ്റൊരു ജീവൻ കൂടി അൽഹംദുലില്ലാഹ്... നിനക്ക് തന്നെ സർവ്വ സ്തുതിയും.
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഫ്ലാറ്റിലേക്ക് പോകുമ്പോൾ സത്യം പറഞ്ഞാൽ റാഷിക്ക എന്നെ മര്യാദക്ക് നടക്കാൻ പോലും സമ്മതിക്കുന്നില്ല... സ്നേഹം... സന്തോഷം... പറയാനറിയാത്ത വികാരങ്ങളിൽ ഊർന്ന് വീണിരിക്കുകയാണ് പാവം...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :ഒൻപത്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
*✿═══════════════✿*
https://sharechat.com/profile/mihraskoduvally?d=n
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സന്തോഷങ്ങൾക്കിടയിലും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത് ഫോണിലെ ചിത്രങ്ങളായിരുന്നു.അവൻ വിചാരിച്ചാൽ ഇവിടെ മാത്രമല്ല തത്സമയം എന്റെ നാട്ടിലും ആ ഫോട്ടോ ഒരുപോലെ തരങ്കം സൃഷ്ടിക്കുക തന്നെ ചെയ്യും.പിന്നെ ഒന്നും നോക്കാനില്ല. ആരെയും.
ആളുകൾ മുഖത്തു നോക്കി കാർക്കിച്ചു തുപ്പും മുൻപു ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചു പോകും.... അആഹ്..... എന്റെ റബ്ബേ.... വയ്യ....
അവന്റെ സംസാരങ്ങൾ ഉള്ളിൽ തെളിഞ്ഞു വരുകയാണ് എത്ര ഭീകരമാണ് ആ കാഴ്ച...
എന്റെ തല പൊട്ടി തെറിക്കുന്നപോലെ
വേദനിപ്പിക്കുന്ന ഇന്നലകളെ മറന്ന് ജീവിക്കാൻ പടിച്ചു വരുമ്പോഴേക്കും അവന്റെ രൂപത്തിൽ വീണ്ടും ഒരു വേദന ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഞാനെന്നല്ല ഇങ്ങനെ ഒക്കെ കാട്ടിട്ടൂന്ന ഒരുത്തിയും ഓർക്കാറില്ലല്ലോ?. പിന്നെ ഇതൊക്കെ അല്ലെ ഉണ്ടാവൂ...
വീട്ടിൽ ഇങ്ങനെ ഇരിക്കുകകൂടി ചെയ്‌താൽ എന്റെ മാനസിക നില തെറ്റുക തന്നെ ചെയ്യും. പിന്നെ പ്രെഗ്നൻസി ഒരു രോഗമല്ലല്ലോ . ഒരു അനുഗ്രഹമല്ലെ കരുതണം.
എങ്ങയൊക്കെയോ മനമില്ല മനസോടെ ഇക്ക എന്നെ സ്കൂളിലേക്ക് അയച്ചു. എല്ലാ ചിന്തകളെയും മറച്ചു വെച്ചുകൊണ്ട് ഞാൻ എന്റെ കുട്ടികളിലേക്ക് ആഴ്ന്നിറങ്ങി...
വെറും നാലാം ക്ലാസ് വിദ്യാർഥികൾ ആണേലും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. അത്കൊണ്ട് ഇവിടെ പിടിച്ച് നിൽക്കാൻ പറ്റുന്നു. നല്ല കുട്ടികൾ നല്ല സംസാരം നല്ല സ്നേഹം...
" (miss you have a guest) മിസ്സ് നിങ്ങൾക്ക് ഒരു ഗസ്റ്റ് ഉണ്ട്...
പാവം ഇക്കയാവും. ഞാൻ ഇങ്ങനെ ആയോണ്ട് അതിന് ഒരുസമാധാനം ഇല്ല. ന്നേരം ഉച്ചയാവുന്നേ ഉള്ളു ഒരു നാലഞ്ച് തവണ വിളിച്ചു. തലകറക്കം ഉള്ളത് കൊണ്ട് എവിടെയെങ്കിലും വീണു കിടക്കുമോ എന്ന പേടിയാണ്.
ജെയിംസ്...
" നീ ഇവിടെയും... എന്താ നിന്റെ...
പെട്ടന്നവന്റെ മുഖം വീണ്ടും എന്റെ കണ്മുന്നിൽ തലകറങ്ങുന്ന പോലെ തോന്നുന്നു...
" ഓഹ്, ഇതിപ്പോ ഇത്ര ഡിഫിക്കള്ട്ട് സ്ഥലമാണോ കണ്ട് പിടിക്കാതിരിക്കാൻ. നിന്റെ ഓരോ ചലനവും എനിക്കറിയാം.
" എന്താ നിനക്ക് വേണ്ടത് എന്തിനാ എന്നെ ഇങ്ങനെ വീണ്ടും...
" ഓഹ്, നീ അങ്ങ് പോര് എന്നാൽ എന്റെ കൂടെ,നിന്റെ കെട്ടിയോനെയും സുഖങ്ങളൊക്കെ വിട്ട് എന്റെ കൂടെ.... ന്തേയ് പോരുന്നോ...
" are you kidding me...?
" എനിക്ക് വേണ്ടത് ഞാൻ നിനക്ക് മെയിൽ ചെയ്യാം. പറയുന്ന സ്ഥലത്ത് നീ.
നീ മാത്രം അത് കൊണ്ട് വരണം അല്ലേൽ... പറയണ്ടല്ലോ?പിന്നെ നിന്റെ അവനെ ഒന്നും കൊണ്ട് വരണ്ട...(കെട്ടിയോനെ....)ഉം,...
പുച്ഛം നിറച്ച ചിരിയും സമ്മാനിച്ചു കൊണ്ട് അവൻ നടന്നകലുമ്പോൾ...എന്റെ ഹൃദയം നീറി നുറുങ്ങുകയായിരുന്നു.
ഒരിക്കൽ വേദനയെന്താന്ന് എനിക്കറിയില്ലായിരുന്നു. അന്ന് ഞാനെന്റെ മാതാപിതാക്കളുടെ പൊന്നുമോൾ മാത്രമായിരുന്നു. ആരുടേക്കെയോ ആയി മാറാനുള്ള തിടുക്കം എന്നെ വേദനകളുടെ ലോകം കാണിച്ചു. എല്ലാം തിരിച്ചറിവിന് വഴികാട്ടി വന്നപ്പോഴും ചെയ്തു കൂട്ടിയതെന്തോ അവ എന്നെ ആഴത്തിൽ തന്നെ കെട്ടി പുണരുന്നു... വേദനകൾ വരിഞ്ഞു മുറുക്കുന്നു. പിന്നെയൊരു ആശ്വാസം താങ്ങാൻ ആളുണ്ട് എന്നത് മാത്രമാണ്.എന്നെ സ്വീകരിച്ചത് കൊണ്ട് മൂപ്പരും ഇപ്പോൾ ആകെ കുഴങ്ങി കാണും... തീരുന്നില്ലല്ലോ വേദനകൾ... ഞങ്ങളുടേതായ സന്തോഷങ്ങളുടെ നിമിഷമാണിത് എന്നിട്ടും...
ക്ലാസ് കഴിയും നേരം വരെ എങ്ങനെയൊക്കെയോ ഞാൻ ചിലവഴിച്ചു.
പിന്നെ വീട്ടിലേക്കോടണോ ഇക്കാന്റെ ഓഫീസിലേക്ക് ഓടണോ എന്നറിയാതെ ഞാൻ ലക്ഷ്യം തെറ്റി ഞാൻ നടന്നു... എന്റെ അടുത്തേക്ക് വരുന്ന ഇക്കയെ കണ്ടതും ഞാൻ പരിസരം നോക്കാതെ കെട്ടിപിടിച്ചു ഒരു പിഞ്ചു കുഞ്ഞിനെപോലെ തേങ്ങി കരഞ്ഞു.
ഇക്ക ചോദിക്കുന്നതൊന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. എന്റെ മനസിന്റെ ചോദ്യങ്ങൾ ഉത്തരമില്ലാതെ എന്നിൽ ഉയർന്നു നിന്നത് കൊണ്ട്.
എന്റെ ഫോണിൽ തെളിഞ്ഞു കണ്ട ഇമെയിൽ ഞാൻ ഇക്കാക്ക് നേരെ നീട്ടി.
" രണ്ട് കോടി.... സ്ശ...
ഇക്കാന്റെ കണ്ണും മൂക്കും ചുമന്നിട്ടുണ്ട്. ഇത്രയും പണം എവിടുന്ന് കിട്ടാനാ ഇത്ര പെട്ടന്ന്.
ഇക്ക എന്നെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
" പേടിക്കണ്ട ടോ, വഴിയുണ്ട്.
വീട്ടിലേക്ക് കയറി എന്നെ അകത്താക്കി ഇക്ക പുറത്തോട്ട് പോയി.
എന്താ ചെയ്യാ വീട്ടിലേക്ക് വിളിച്ചാ ഉമ്മക്കും ഉപ്പാക്കും അത് വീണ്ടും ഒരു ബേജാറാവും. ഉപ്പാന്റെ കയ്യിൽ പണം ഉണ്ടാവും എന്നത് കൊണ്ട് തന്നെയാണ് അവൻ അത്രയും ക്യാഷ് ചോദിച്ചത്. അവനറിയാലോ ഉപ്പാന്റെ ബിസിനസ് ഒക്കെ. വീടും പരിസരവും എല്ലാം അവൻ കണ്ടിട്ടുണ്ട്.
എല്ലാം എന്റെ തെറ്റ് ഒരിക്കൽ അവൻ എനിക്ക് എത്ര നല്ലവനായിരുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്നവൻ...
ഉമ്മാന്റെ ശബ്ദം ഒന്ന് കേട്ടാൽ ഇപ്പോൾ കുറെ ഒരു സമാധാനം ലഭിക്കും.
ഉമ്മയെ വിളിച്ചു
" ഹലോ...അസ്സലാമു അലൈക്കും വരഹ്മതുല്ലഹി വബറകാത്തുഹു...
" വ അലൈകും സലാം വ... വ... ന്തെല്ലാ മോളെ...
"അൽഹംദുലില്ലാഹ്.
സംസാരിച്ചു ഉപ്പാന്റെ വിശേഷം തിരക്കി സൗഖവിവരങ്ങൾ തിരക്കി. ഉമ്മാന്റെ കുഞ്ഞി പാത്തു പ്രസവിച്ചു മൂന്ന് കുഞ്ഞാണെലോ...
ഉമ്മാന്റെ സന്തോഷം കേൾക്കാൻ തന്നെ രസമായിരുന്നു. അവരുടെ ആ രൂപം എന്റെ ഉള്ളിൽ തെളിഞ്ഞു വന്നത് പോലെ,
ആ കുഞ്ഞി പൂച്ചയെ എനിക്കും കാണാൻ കൊതിയായി. ഞാൻ പോന്നതിൽ പിന്നെ ഉമ്മ കൂട്ടിന് കൂട്ടിയതാ കുഞ്ഞി പാത്തുവിനെ. വെള്ളാരം കണ്ണുള്ള പാത്തു ഗോൾഡൻ കളറുള്ള പാത്തു... എങ്ങനെയാവും പാത്തൂന്റെ കുട്ടികൾ ലെ... ഓളെ പോലെ തന്നെ ആയിരിക്കും. കൊഞ്ചത്തിയോ മൊഞ്ചന്മാരോ...
ടും ടും...
ഈ വാതിലിന്റെ മുട്ട് കെട്ട് ഫോൺ കട്ട് ചെയ്തു.
ഡോറിന് മുട്ടെനിക്ക് വളരെ പേടിയാണ് ഇക്ക ഒരിക്കലും മുട്ടില്ല. വാതിൽ തുറന്ന് സലാം പറഞ്ഞു കയറാറാണ് പതിവ്. ഫിംഗർ പ്രിന്റെ ഡോർ ആയത് കൊണ്ട് കീഴ് വേണമെന്ന് തെന്നെ നിർബന്ധമില്ല.
പേടിച്ചു കൊണ്ട് ഞാൻ വാതിൽ തുറന്നു.
ഇക്കാ... ഇതെന്റെ റബ്ബേ ഞാൻ ഈ കാണുന്നത്.. എന്റെ....
കയ്യും കാലും പ്ലാസ്റ്റർ ഇട്ട ഇക്കയെ ഇക്കാന്റെ സുഹൃത്തുക്കൾ താങ്ങി പിടിച്ച് കൊണ്ട് വന്നിരിക്കുന്നു.
മെല്ലെ പിടിച്ച് ഇക്കയെ സോഫയിൽ ഇരുത്തി.
അപ്പോൾ എൻറെ ഫോൺ റിങ് ചെയ്തു.
റിങ് ചെയുന്ന ഫോൺ അറ്റൻഡ് ചെയ്തു.
" ഹെലോ...
" വളഞ്ഞ വഴികൾ സ്വീകരിക്കാൻ നോക്കിയാൽ ഇങ്ങനെയാണ് ഓർത്തോ...ഞാൻ പറയുന്ന സ്ഥലത്ത് ക്യാഷ് കൊണ്ട് വരണം. നീ വന്നാൽ മതി. ഇനിയും വളഞ്ഞ വഴി സ്വീകരിചാൽ ഇപ്പൊ കയ്യും കാലും പ്ലാസ്റ്റർ ഇട്ടവനെ മൊത്തത്തിൽ ഞാനങ്ങു പുതപ്പിക്കും...
" ഹെലോ... ഹെലോ...
ഫോണിൽ കേട്ട ജെയിംസ് ന്റെ ശബ്ദം... അപ്പൊ അവനാണ് എന്റെ ഇക്കയെ...
എന്താ സംഭവിച്ചത്....
" ഇക്കാ... എന്താ പറ്റിയെ... എങ്ങനെയാ ഇങ്ങനെ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പത്ത്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
*✿═══════════════✿*
https://sharechat.com/profile/mihraskoduvally?d=n
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
" കാര്യമായിട്ടൊന്നും പറ്റിയിട്ടെല്ലെന്നേ നീ വെറുതെ ടെൻഷൻ ആവണ്ട....
കയ്യും കാലും മുഴുവൻ പ്ലാസ്റ്റർ ഇട്ടിട്ടും ഒന്നും പറ്റിയിട്ടില്ലെന്ന ഇക്കയുടെ ഭാവം കൊള്ളാം. എന്നെ സമാധാനിപ്പിക്കാൻ ആണെങ്കിലും. എന്റുള്ളിൽ വേദനകൾ നിറഞ്ഞു കവിയുന്നതും ഇക്കാ ക്കാണുന്നത് ആണല്ലോ...
" ഞാൻ ഇവിടെന്ന് ഇറങ്ങി അപ്പൊ ഓഫീസിൽ നിന്നും കാൾ വരുകയും ചെയ്തു. സംസാരിച്ചു കൊണ്ട് നടക്കുമ്പോൾ ആണ് അവനെ എന്റെ കണ്ണിൽ പെട്ടത്. പെട്ടന്ന് ഉള്ളിൽ ഉള്ള ദേഷ്യം മുഴുവൻ പുറത്ത് വന്നു. എല്ലാ ശക്തിയും ഉപയോഗിച്ച് ഞാൻ അവനെ അടിച്ചു അവൻ തിരിച്ചും. പക്ഷെ! അവന്റെ കൂടെ ആളുള്ളത് കൊണ്ട് അവനൊന്നും പറ്റിയില്ല. എല്ലാരും കൂടി എന്റെ മെക്കിട്ട് ആയി അത്രന്നെ...
ചിരിച്ചുകൊണ്ട് ഇക്ക പറയുമ്പോഴും ഇനി എന്താവും എന്ന പേടിയായിരുന്നു എനിക്ക്.
അവനിത്രയും ക്രൂരനായിരുന്നോ? അവന്റെ വാക്കുകൾ കളിചിരികൾ കരുതലുകൾ എത്ര മികച്ചതായിട്ടായിരുന്നു ഒരിക്കൽ എനിക്ക് തോന്നിയത് അതെല്ലാം ഒരു കാട്ടികൂട്ടൽ... എന്റെ വിവരമില്ലായ്മ സമൂഹത്തിൽ എന്നും ഇങ്ങനെ ഓരോന്ന് നടക്കുന്നു എന്നറിഞ്ഞിട്ടും ഇതുപോലെയുള്ള കെണിയിൽ ചിന്തിക്കാതെ പോയി തലവെച്ചു കൊടുക്കുന്നു.... ഹു....
ഡ്രിം ഡ്രിം..
" കുൽസോ... ആരോ വന്നിട്ടുണ്ട്...
" ഹേ, കുൽസോ...
ഇക്കാന്റെ ശബ്ദം എന്നെ ആലോചനകളിൽ നിന്നും പുറത്ത് കൊണ്ടു വന്നു.
വാതിൽ തുറന്നപ്പോൾ എനിക്ക് പരിചിതമല്ലാത്ത ഒരു മുഖം. ചിരിച്ചു കൊണ്ട് അയാൾ ഇക്കയെ ചോദിച്ചു... ഞാൻ ഉള്ളിലേക്ക് വഴികാട്ടി.
അവർ കണ്ടെതും കൂട്ടുകാരെപോലെ ആലിംഗനം ചെയ്തു സംസാരിക്കാൻ തുടങ്ങി. ഞാൻ അവർക്ക് കിച്ചണിൽ പോയി വെള്ളം കൊണ്ട് വന്നു.
ലാപ്ടോപ് ൽ എന്തോ നോക്കുകയാണ് ഇരുവരും. എനിക്ക് കാണിച്ചപ്പോൾ ഒരുനിമിഷം ഞാൻ സ്തംഭിച്ചു നിന്നു പോയി.
അതൊരു ലൂക്ഔട്ട് നോട്ടീസ് ആണ് അതും ജെയിംസ് ന്റെ അവനപ്പോ...
അയാൾ പറയാൻ തുടങ്ങി.
ഇവനൊരു പിടികിട്ടാ പുള്ളിയാണ് ജെയിംസ് അൽത്താഫ് ജോൺ അങ്ങനെ കുറെ പേരുണ്ട് അവന് യഥാർത്ഥ പേര് വൂൺ വില്സൺ അങ്ങനെയാണ് ഇതുവരെ ഉള്ള റിപ്പോർട്ട്. 2015 മാർച്ച് 25 ന് ഇന്ത്യയിൽ ഒരു പ്രമുഖനെ തട്ടിയ ശേഷം കടന്ന് കളഞ്ഞതാണ് പിന്നെ ഒരു വിവരവുമില്ല. ഇത്പോലെ ആരൊക്കോ എവിടെയൊക്കെയോ കാണാറുണ്ട് പക്ഷെ!
ആർക്കും ഇതുവരെ പിടികൊടുത്തിട്ടില്ല. അതാണ് അവന്റെ അറിയപ്പെട്ട അവസാന കൊല അതിന് മുൻപ് കൊറേ ഉണ്ട് ഒക്കെ വലിയ വലിയ പ്രമുഖന്മാർ രാഷ്ട്രിയ തലവന്മാർ അങ്ങനെ ഒക്കെയാണ്... പിന്നെ അവന്റെയൊക്കെ പിന്നിലും അത്ര തന്നെ ആളുകൾ ഉണ്ടാവണം അല്ലെങ്കിൽ ഇങ്ങനെ രാജ്യം വിട്ട് രാജ്യം പറക്കാൻ കഴിയില്ലല്ലോ.
അയാളിൽ നിന്ന് കേട്ടതെല്ലാം ഒരത്ഭുതം പോലെ ഞാൻ കേട്ടു നിന്നു. അത് വരെ അവനെക്കുറിച്ചു അറിയുന്നതെല്ലാം ഒരുനിമിഷം കടലിൽ കായം കലക്കിയ പോലെയായിരുന്നു. അന്ന് ഞങ്ങൾ ഒരുമിച്ചു ഇവിടെനിന്നു പോയതും അവന്റെ ആ കൊല കഴിഞ്ഞിട്ടാവണം. അതെ മാർച്ച് 25,2015 അന്നാണ് എന്റെ ജീവിതം ആകെ മാറ്റി മറിച്ച ഒരു വിഡ്ഢിത്തം ഞാൻ ചെയ്തത്. ഞാൻ പരമ വിഡ്ഢി തന്നെ. അവൻ എല്ലാം അവന്റെ രക്ഷക്ക് വേണ്ടി ഒരുക്കിയ വല കെണികളായിരുന്നു എന്നുള്ളത് ഇപ്പോഴാണ് അറിയുന്നത്. എത്ര പെർപെക്ട് ആയിട്ടാണ് അവൻ എല്ലാം അഭിനയിച്ചു തകർത്തത്. അവൻ ശരിക്കിലും ആരാണ്? എന്താണ് അവന്റെ ലക്ഷ്യം?
ഞാൻ വെറും ഇരയാണ്...സ്വയം ഒരു വിഡ്ഢിവേഷമണിഞ്ഞ ഇര. ഇല്ല ഞാനത് അർഹിക്കുന്നു.... യഥാർത്ഥ സ്നേഹം തള്ളികളിഞ്ഞു കപടതക്ക് കൈകൊടുത്ത് പോയതല്ലെ... ഞാൻ ശരിക്കും ഇത് അർഹിക്കുന്നു. പടച്ചോന്റെ മുമ്പിൽ പോലും കൈകൾ ഉയർത്തി ദുആ ചെയ്യാൻ ലജ്ജ തോന്നുന്നു..... റബ്ബേ.... എന്താണ് ഇതെല്ലാം....
" പേടിക്കേണ്ട. പക്ഷെ! നന്നായി സൂക്ഷിക്കണം. എന്റെ ഒരു അഭിപ്രായം നിങ്ങൾ ഇനി ഇവിടെ താമസിക്കേണ്ട എന്ന് തന്നെയാണ്. ഇവിടേം തനിച്ചു നിങ്ങൾ സേഫ് അല്ല. അവൻ നിങ്ങൾ കരുതുന്ന അല്ല നമ്മൾ അറിഞ്ഞതിലും എത്രയോ വലുതാണ് അവൻ... അവന്റെ ആളുകൾ...
" പക്ഷെ, ഈ അവസ്ഥയിൽ ഞാൻ...
ഇക്കയുടെ നിസഹായ മായ അയാൾക്ക് നേരെയുള്ള ചോദ്യം എന്റെ കണ്ണുകൾ നിറഞ്ഞു. എല്ലാം ഞാൻ കാരണമാണല്ലോ... എന്നെ സ്നേഹിച്ചവർക്കെല്ലാം എനിക്ക് വേദന മാത്രമേ കൊടുക്കാൻ സാധിച്ചിട്ടുള്ളു എന്തൊരു ജന്മമാണിത്...
" അത് പേടിക്കണ്ട ടോ, ന്റെ കൂടെ പോര് എന്റെ വൈഫ് ന് ഒരു കൂട്ടുമാവും ഈ അവസ്ഥയിൽ നിനക്കും അതാണ് നല്ലത്. ഒന്നല്ലേൽ ഞാനൊരു പൊലീസ് അല്ലെ എന്റെ വീട്ടിൽ അത്രപ്പെട്ടന്ന് ആരും കയറി വരില്ല. അതും സ്റ്റേഷൻ അടുത്ത് തന്നെയാണ് എന്റെ ഫ്ലാറ്റും...
" എന്നാലും നിനക്ക് അതൊരു...
" ഹേയ്, എനിക്ക് എന്ത് എനിക്കും ഒരു കൂട്ടാവില്ലെ... ഇപ്പൊ വേറെ ഒന്നും ചിന്തിക്കണ്ട.
മറു ചിന്തകൾക്കൊന്നും ഒരു വഴിയും ഞങ്ങൾക്ക് മുമ്പിൽ അവശേഷിക്കാത്തത് കൊണ്ട് തന്നെ അയാളുടെ ഓഫർ അങ്ങ് സ്വീകരിച്ചു.
പക്ഷെ!
അത്കൊണ്ട് ആവില്ലല്ലോ
അവന്റെ ഫോണിൽ കിടക്കുന്ന എന്റെ ചിത്രങ്ങൾ...
കൂടുതൽ ചിന്തിക്കാതെ അത്യാവശ്യം സാധങ്ങൾ മാത്രം എടുത്ത് അയാൾക്ക് കൂടെ ഞങ്ങൾ അയാളുടെ വീട്ടിലേക്ക് മാറി. പുതിയ വീടിന്റെ ഭംഗിയേക്കാൾ അകമെരിയുന്നത് കൊണ്ട് ആ ഭംഗി ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രം.നാട്ടും പുറത്ത് വളർന്ന എനിക്ക് ഇവിടെത്തെ ഓരോ കാഴ്ചയും അതിമനോഹരമായിരുന്നു ഇപ്പോൾ ആ മനോഹാരിതക്ക് മങ്ങലേറ്റു വെന്ന് മാത്രം.
ഫോണിൽ തെളിഞ്ഞ ചിത്രത്തിൽ ഒന്ന് കണ്ണ് പതിച്ചു... അത്ഭുതം ഒന്നും തോന്നാനില്ലല്ലോ. അവന്റെ മെയിൽ....
ഇക്കാക് ഒരു നെടുവീർപ്പോടെ ഞാനത് കാണിച്ചു കൊടുത്തു. ആ മുഖത്ത് വരുന്ന ഭാവം... ദേഷ്യം സങ്കടവും എല്ലാം കലർന്ന ഒന്നായിരുന്നു.
ഞാൻ ഇക്കാൻറെയും ഇക്ക എന്റെയും മുഖത്ത് നോക്കുന്നുണ്ട് പക്ഷെ! അവിടെ സ്വരങ്ങൾ നിശ്ചലമായിരുന്നു വെന്ന് മാത്രം. ഇക്കാക്ക് കൂടെ സമാധാനമില്ലാത്ത ദിനങ്ങൾ ഞാൻ കാരണം...
ഞങ്ങൾ കൂടി ആലോചിച്ചു അവൻ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ ഒറ്റക്ക് പോകാൻ തീരുമാനിച്ചു. ഞാനല്ലെ ഇതിനൊക്കെ കാരണം.
പക്ഷെ! ഇക്കാക്കും ഇൻസ്‌പെക്ടർ ഹിഷാം എബ്രഹാമിനും എന്തോ പ്ലാൻ ഉണ്ടെന്ന് തോന്നുന്നു. എന്നെ ഒറ്റക്ക് വിടാൻ അല്ലാതെ ഇക്ക എന്തായാലും കൂട്ടുനിൽക്കില്ല. അവരുടെ ശബ്ദം ഉറച്ചതായിരുന്നു.
എന്റെ കാലുകൾ ഇടറുന്നുണ്ട് ചുണ്ട് തമ്മിൽ കൂട്ടിമുട്ടുന്നുണ്ട്... ഹൃദയം വരാനിരിക്കുന്നതിനെ ഓർത്ത് ആർത്തു കരയുന്നുണ്ട്...
ആളൊഴിഞ്ഞ ആ വലിയ പൂട്ടിയിട്ട ഫാക്ടറിയിലേക്ക് ഞാൻ നടന്നു കയറി. എന്ത് പേടിക്കാൻ അല്ലെ, കൂടിയാൽ മരണം.... കുറഞ്ഞാൽ...
ചിലന്തിവലകളും അമ്പലപ്രാവുകളും നിറഞ്ഞ ഇരുട്ട് മുറി... അവൻ പറഞ്ഞ പ്രകാരം ഞാൻ പടവുകൾ കയറി മുകളിൽ ഒച്ചയനക്കമുണ്ട് അവിടെ ആളുണ്ട്... ഉപയോഗശൂന്യമായ കസേരകളും ടേബിളും പല പല കഷ്ണങ്ങളായി അവിടെ ഇവിടെയായി കിടക്കുന്നു... അതിന്റെ ഇടയിലൂടെ ഞാൻ നടന്നു ചെന്നു...
അവര്.... അവര്...
" ഓഹ്,, വന്നോ... Mrs, റാഷിദ്... എന്താ നമ്മളെയൊക്കെ ഓർക്കുന്നുണ്ടോ ആവോ...
അതെ അവൻ തന്നെ എന്റെ കാഴ്ചകൾ മങ്ങുന്ന പോലെ, ആ ഓർക്കാൻ ആഗ്രഹിക്കാത്ത ഇരുണ്ട ദിനം എന്റെ കണ്ണിൽ തെളിഞ്ഞു. അവൻമാരിൽ നിന്ന് ഓടി ഞാൻ കാട്ടിൽ പെട്ട ദിവസം... ഇവർ...
എന്റുള്ള് ആകെ പിടപിടച്ചു... അവർ എന്റെ അടുത്തേക്ക് അടുക്കും തോറും... ഞാൻ... ഞാൻ
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പതിനൊന്ന്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
*✿═══════════════✿*
https://sharechat.com/profile/mihraskoduvally?d=n
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവർക്കിടയിൽ ആകെ പേടിച്ചു വിറച്ചു കൊണ്ട് ഞാൻ നിന്നു.
അവരെന്റെ അടുത്തേക്ക് അടുക്കും തോറും ഞാൻ ഉരുകി ഒലിക്കുന്നത് പോലെ തോന്നി.
അവരെന്റെ ചുറ്റും വലയം വെച്ചു നടക്കുന്നുണ്ട്, ചുവന്നകണ്ണുകളുമായി അടിമുടി വിറച്ചു കൊണ്ട് നിൽക്കുകയാണ് ഞാൻ.
അവര് മാറി മാറി ഓരോ കാര്യങ്ങൾ പറഞ്ഞു എന്നെ പേടിപ്പെടുത്താൻ നോക്കുകയാണ്. രണ്ട് കൈകൾ കൊണ്ടും എന്റെ ശ്രവണനാഡിഅടച്ചു കൊണ്ട് ഞാൻ അതിൽ നിന്നും മുക്തി നേടിയിരിക്കുന്നു...
എന്റെ മുമ്പിൽ മരണം നിറഞ്ഞു നിൽക്കുമ്പോലെയാണ് എനിക്ക് തോന്നുന്നത്. ഈ ക്രൂരമൃഗങ്ങൾ എന്നെ വകവരുത്തുക തന്നെചെയ്യും. ഒരിക്കൽ ഇവരിൽ നിന്ന് രക്ഷപ്പെട്ടത് പോലെ ഒരു മാർഗവും ഇപ്പോൾ മുമ്പിൽ തെളിയുന്നില്ല.
ഓഹ് എന്റെ കേടെ....
അവരിലൊരോരുത്തരുടെ മുഖവും മൃഗങ്ങളുടേതായിരുന്നു ക്രൂര മൃഗങ്ങളുടേത്...
... എന്നെ കാത്തിരിക്കുന്ന ഇക്ക, ഈ ഭൂമി കണ്ടിട്ടില്ലാത്ത... എനിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകിയ എന്റെ അധരത്തിൽ വളരുന്ന എന്റെ കുഞ്ഞ് , എന്റെ ഹൃദയം വിങ്ങിപൊട്ടുന്നത് പോലെ തോന്നി. പക്ഷെ!
ഒരു നിമിഷം വയറിനെ തലോടാൻ പോലും പേടിതോന്നി. ഞാനൊരു പ്രെഗ്നന്റ് ആണെന്ന് അവർക്കറിയില്ലല്ലോ? മനസിലായാൽ ഒരുപക്ഷെ ആദ്യം അവർ അവിടെയാവും ചവിട്ടുക. ഇപ്പോൾ തന്നെ എന്റെ കാലും കയ്യും അനങ്ങുന്നില്ല അവരുടെ അടികൊണ്ട് ഞാൻ നിലം പതിഞ്ഞിരിക്കുന്നു. അവരോട് മല്ലിടാനുള്ള ഒരുശക്തിയും എനിക്കില്ല താനും, ക്ഷീണവും തളർച്ചയും തന്നെ എന്നെ അത്രമേൽ ബാധിച്ചിട്ടുണ്ട്...
ആഹ്... അവരിലാരോ എന്റെ തലക്ക് ചവിട്ടിയിട്ടുണ്ട്.... എന്റെ കണ്ണുകൾ പതിയെ അടഞ്ഞു.... ആഹ്... വേദനകൾ എന്നെ ഒരു നിമിഷം മയക്കത്തിലേക്ക് നയിച്ചു.
കണ്ണുകൾ പതിയെ തുറന്നതും എന്റെ കൈകൾ മുറുക്കി പിടിച്ച് എന്റെ അടുത്തായി വീൽച്ചയറിൽ ഇരിക്കുന്ന ഇക്കയെയാണ് ഞാൻ കണ്ടത്... ഒന്നും മനസിലാവാതെ ഇക്കയെ നോക്കിയപ്പോൾ. ഇപ്പോൾ ഒന്നും ചിന്തിക്കേണ്ട അതൊരു ദുഃസ്വപ്നമായിരുന്നു എന്ന് മാത്രം പറഞ്ഞു. പിന്നെ ഞാനെന്റെ വയറിൽ തലോടി... ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഇക്ക പറഞ്ഞതും ഞാനൊരു ദീർഘ ശ്വാസം വലിച്ചു. പടച്ച റബ്ബിന് തന്നെ സർവ്വ സ്തുതിയും. ശരീരത്തിലെ വെള്ളമാകെ വറ്റിപോയത് കൊണ്ട് നാല് ട്രിപ്പ് ഇടേണ്ടി വരുമെന്ന് ഇക്ക പറഞ്ഞപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. വീട്ടിലേക്ക് വേകം പോകാനായിരുന്നു എനിക്ക് തൃതി.
എന്നാലും എനിക്കൊരു സമാധാനം ഇല്ലായിരുന്നു. ശരിയാണ് എല്ലാം ദുസ്വപ്നമാണ് എങ്കിലും അതിൽ എന്റെ.... ഞാൻ ഇക്കാനോട് അതേപറ്റിയെല്ലാം ചോദിച്ചു. ആ ഫോട്ടോകൾക്ക് ഇപ്പോഴും എന്റെ ജീവനെടുക്കാനുള്ള കഴിവുണ്ടല്ലോ. അതല്ലെ ഈ അപകടമെല്ലാം വരുത്തി വെച്ചത്.
" അതൊന്നും പേടിക്കേണ്ട ടോ, അവന്റെ ഫോണും ലാപ്ടോപും അവന്റെ സകലതും ഇപ്പോൾ ഞമ്മളെ ഇൻസ്‌പെക്ടർ ന്റെ കയ്യിലുണ്ട്... നിന്നെ ആദ്യം അവിടേക്ക് പറഞ്ഞയച്ചത് തന്നെ ആദ്യം അവന്റെ താവളം അറ്റാക്ക് ചെയ്യാൻ വേണ്ടിയാണ്. അതിന് ശേഷമാണ് നിന്റെ അടുത്തേക്ക് പൊലീസ് വന്നത്...
പതിയെ എല്ലാ കാര്യങ്ങളും ഇക്ക എനിക്ക് പറഞ്ഞു തന്നപ്പോൾ ഒരുനിമിഷം എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. കാരണം ജീവിക്കണോ മരിക്കണോ എന്നുപോലും അറിയാത്ത അവസ്ഥയിൽ നിന്നാണല്ലോ ഒരു പുനർജ്ജന്മം പോലെ ഇതെല്ലാം... ഏല്ലാം എൻറെ ഇക്ക എന്നെ കൈവിടാതെ ചേർത്ത് പിടിച്ചത് കൊണ്ട് മാത്രമാണ്.
ഹോസ്പിറ്റലിൽ ഉള്ളതെല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വല്ലാത്തൊരു സമാധാനം തന്നെയായിരുന്നു. പഴയ കാർമേഘങ്ങളെല്ലാം ഉരുകി ഒലിച്ചു പോയിരിക്കുന്നു. കരിനിഴലുകളെ കരിച്ചു കളഞ്ഞിരിക്കുന്നു. മൂന്നാലു ട്രിപ്പ് ഇട്ടെങ്കിലും നല്ല ക്ഷീണം ഉണ്ട്, കൈകാലുകളിൽ ഉള്ള മുറിവുകൾ വേദനയും അത്കൊണ്ട് തന്നെ സ്കൂളിൽ പോകാൻ ഇനിയും കാത്തിരിക്കണം. ഇപ്പൊ ഞങ്ങൾ രണ്ട് പേരും ഒരുപോലെയായി ഇക്കാക് നടക്കാനും വയ്യ എനിക്ക് അങ്ങനെ ഒന്നും അല്ലേലും ഈ മുറിവ് ഉണങ്ങും വരെ കുറച്ചൊക്കെ നടത്തം കുറക്കാനാ ഡോക്ടർ പറഞ്ഞത് എന്താ ചെയ്യാ... നാട്ടിലാണെൽ ഉമ്മയൊക്കെ ഉണ്ടാവും ഇവിടെ ഞങ്ങൾ രണ്ടുപേരും... ആാാാാാ ആലോചിച്ചിട്ട് പിരാന്ത് പിടിക്കുന്നുണ്ട്...
ഉമ്മാനെ വിളിച്ചു കുറച്ചു സംസാരിച്ചു.കുറെ സമാധാനം ആയപോലെ,കുഞ്ഞിപ്പാത്തൂന്റെ മക്കൾക്ക് ഭയങ്കര വികൃതിയാണെന്ന്. എന്ത് കൊടുത്താലും തട്ടി മറിച്ചിട്ട് ഉമ്മാക്ക് ഇപ്പൊ നല്ല റസ്റ്റ് ഇല്ലാത്ത പണിയാണ് എന്നാലും ആരുമില്ലാത്തത് കൊണ്ട് ഉമ്മാക്ക് അതൊക്കെ ഒരു സന്തോഷം ആണ് ഏല്ലാം ആസ്വദിച്ചു കൊണ്ടാണ് ചെയ്യുന്നത്... പാവം ഈ കഷ്ടപ്പാടിൽ നിന്നൊക്കെ രക്ഷപെട്ടപ്പോൾ എന്തോ ഉമ്മാനെ ഒന്ന് കെട്ടിപിടിച്ചു കരയണമെന്നൊക്കെ തോന്നിയിരുന്നു. എന്തിന് ഒന്ന് നേരിട്ട് കണ്ടെങ്കിൽ തന്നെയെങ്കിലും മതിയായിരുന്നു.... എങ്ങനെ അല്ലെ... ഇത്രയും ദൂരം...പിന്നെ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണെല്ലോ ലെ... ജീവിതം അങ്ങനെയാണ് നമ്മൾ വിചാരിക്കുന്നതിലും അപ്പുറം നാം കാണാത്ത കാഴ്ചകളൊക്കെ നമുക്ക് കാണിക്കും ചിലതൊക്കെ വേദനയാണ് കണ്ണീരാണ് പല പല വ്യത്യസ്തമായ അനുഭവങ്ങളാണ്....
ഞങ്ങൾ രണ്ട് പേരും അങ്ങനെ അട്ജെസ്റ്റ് ചെയ്തു ദിവസങ്ങൾ മാസങ്ങൾ കടന്ന് നീങ്ങി... ചിലപ്പോഴൊക്കെ തീരെ കഴിയാതെ വരുമ്പോൾ ഭക്ഷണമൊക്കെ പുറത്ത് നിന്നാക്കി അല്ലാത്തപ്പോൾ ഞാൻ മെല്ലെ എന്തേലും ഒക്കെ വെച്ചുണ്ടാക്കി ഞങ്ങൾ രണ്ടുപേരല്ലേ ഉള്ളു.
ദിവസങ്ങൾ അങ്ങനെയൊക്കെ തള്ളിനീക്കി.
ഇപ്പൊ ഇക്കാക് നടക്കാം ഞാനും പൂർണമായും അന്നത്തേതിൽ നിന്നെല്ലാം മാറിയിട്ടുണ്ട്... പിന്നെ ക്ഷീണം നല്ലോണം ഉണ്ട് ഇപ്പൊ മൂന്നാലു മാസം ആയില്ലെ ഇടക്ക് നല്ലോണം ശർദിയും... എന്നാലും ഞാൻ സ്കൂളിൽ പോവാറുണ്ട് ഒറ്റക്ക് വീട്ടിലിരിക്കുന്നതിലും സന്തോഷം ആ കുട്ടികളുടെ കളിചിരികളിൽ പങ്ക് ചേരുന്നതല്ലെ ഇക്കാക്കും ഒറ്റക്ക് എന്നെ ഇട്ട് ഓഫീസിൽ പോവാൻ ഒരു ദൈര്യ കുറവുണ്ട് താനും... എന്നാലും ഒഴിവ് കിട്ടുമ്പോൾ ഒക്കെ ഇക്ക വിളിക്കും വൈകിട്ട് നേരത്തെ തന്നെ വന്ന് കൂട്ടി കൊണ്ട് പോവും... ഈ ദിവസങ്ങൾ ഇപ്പോൾ എനിക്ക് ഏറ്റം പ്രിയപ്പെട്ടതാണ്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പത്രണ്ട്*
http://mihraskoduvally123.blogspot.com/2022/07/blog-post.html
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
*✿═══════════════✿*
https://sharechat.com/profile/mihraskoduvally?d=n
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഒരിക്കൽ ഏകാന്തതായോട് പ്രണയം തോന്നിയിരുന്നു. പലക്കാഴ്ചകളിൽനിന്നും കേൾവികളിൽനിന്നും രക്ഷത്തേടാൻ വേണ്ടി. ഇപ്പോൾ ഈ ഏകാന്തതയെ ഞാൻ ഒത്തിരി വെറുക്കുന്നുണ്ട്... ഇക്ക ഇല്ലാത്തപ്പോൾ ഒറ്റക്കിരുന്നു മടുത്തു. ചിലപ്പോഴൊക്കെ കേൾക്കാൻ മിണ്ടാൻ ചിരിക്കാം ആരോക്കെയോ ഉണ്ടായിരുന്നു വെങ്കിൽ എന്ന തോന്നൽ...
ദിവസവും മാസവും എത്ര വേഗത്തിലാണ് പായുന്നത്. ക്ഷീണവും തളർച്ചയും കൂടി വരുന്നുണ്ട്
എട്ട് ഫുള്ളായി ഇപ്പോൾ ഒൻപതാം മാസമാണ് നല്ലോണം നടക്കണം എന്നൊക്കെ ഡോക്ടർ പറഞ്ഞെങ്കിലും ഇപ്പൊ എനിക്ക് തീരെ നടക്കാൻ വയ്യ. കാലിൽ മുഴുവൻ നീരാണ്... ഒന്ന് കുനിയാനോ നല്ലോണം ഒന്ന് നിവരാനോ കഴിയുന്നില്ല.
ഡോക്ടർ ഇരട്ട കുട്ടികളാണെന്ന് പറഞ്ഞപ്പോ ഏഴ് മാസം മുതലെ എനിക്ക് റസ്റ്റ് ആയി നല്ലോണം ക്ഷീണം കൂടുകയും ചെയ്തു.
പാവം ഇക്കയും ഇടക്ക് മാത്രമേ ഇപ്പോൾ ഓഫീസിൽ പോവാറുള്ളു. ഞാൻ ലീവ് എടുത്തത് മുതൽ ഇക്ക എനിക്ക് കൂട്ടിരിക്കുകയാണ്. എന്തേലും അത്യാവശ്യം വന്നാൽ മാത്രം ഒന്ന് പോയിവരും അതും ഒരു നൂറ് വട്ടം വിളിക്കും പാവം.
പുറത്തിരുന്നു ഇപ്പോൾ പഴയത് പോലെ വാനത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയാറില്ല നക്ഷത്രങ്ങളുടെ കൺചിമ്മൽ കാണാൻ കഴിയാറില്ല. എന്തിന് വീടിന്റെ ബാൽക്കണി കണ്ട ദിവസങ്ങൾ മറന്നു. എവിടെ കിടന്നാലും അങ്ങ് ഉറങ്ങി പോവാറാണ് പതിവ്. എന്നാലും ഇടക്കൊക്കെ ഞാനും ഇക്കയും മെല്ലെ ഫ്ലാറ്റിന്റെ അടിയിലൂടെ ഒക്കെ ഒന്ന് നടക്കും ഇടയിൽ കുറെ ഇരിക്കുമെങ്കിലും കുറച്ചു കുറച്ചു നടക്കും .
ഇടയിൽ വയറിൽ കയ്യും വെച്ച് വേച്ചു വേച്ചു എന്നെ കളിയാക്കി കൊണ്ട് ഇക്കാക്ക് ഒരു നടത്തമുണ്ട് അത് കാണാൻ നല്ല രസമാണ്. ഏത് ക്ഷീണവും വേദനയും അത് കാണുന്ന ചിരിയിലങ്ങ് ഇല്ലാതായി പോവും... അല്ല അതിന് വേണ്ടിയാണ് ഇക്ക അത് കാണിക്കുന്നതും. പാവം എന്നെ സന്തോഷിപ്പിക്കാൻ ചിലപ്പോഴൊക്കെ ലേശം കഷ്ടപ്പെടുന്നുണ്ട്....
" കുൽസോ...
" ഉം...
" ന്റെ കുൽസോ...
" ഉം... എന്താ
" ഞമ്മള കുട്ടിക്ക് എന്ത് പേരാപ്പോ ഇടാ... ന്റെ കുൽസുന്റെ മോള് കുൽസു ഉം റാഷിന്റെ മോൻ റാഷിയും ആയാലോ...
" ഞമ്മക്ക് വയസ്സ് ആയിലെ, മോഡൽ പിടിച്ചാലോ.വല്ല ഷെൻസാ... ശഹസാദ് അതുപോലുള്ള... അല്ലേൽ... ഹയ, മാലിക്ക്....
പിന്നെ ചിരിയായിരുന്നു... ഇപ്പൊ കാത്തിരിപ്പിന്റെ ദിവസങ്ങൾ ഇങ്ങനെയാ... പേരിടലും താലോലിക്കലും... എന്നാലും ഇടക്ക് ഉമ്മ അടുത്ത് ഉണ്ടായിരുന്നു വെങ്കിൽ എന്ന് തോന്നും... ഉമ്മക്കും കൊറേ പൂതിയുണ്ടായിരുന്നു... പിന്നെ രണ്ട് ഉമ്മാക്കും എവിടെയും പോയി പരിചയമില്ലാത്തത് കൊണ്ട് അതും ഇത്ര ദൂരമായാത് കൊണ്ടൊരു മടി...
ഇക്കാക്ക് ഏതായാലും നല്ല സതോഷമാണ്... ഇരട്ട കുട്ടികളാണെന്ന് കൂടെ ഡോക്ടർ പറഞ്ഞപ്പോൾ മുതൽ വല്ലാത്ത കഥ പറയലാ...
ഇന്നെന്തോ അധികമായൊരു വേദന... തീരെ നടക്കാൻ വയ്യ അടിവയറ്റിൽ ഒരു കൊളുത്തി പിടി... പോരാത്തിന് പതിവില്ലാത്തൊരു ശർദിയും... എന്നാലും ഹോസ്പിറ്റലിൽ പോവാൻ ഒരു പേടി...
ഒരു കട്ടൻ ചായയിൽ തീരാത്ത ചെറിയ പ്രശ്നങ്ങൾ ഇല്ലല്ലോ... തീർന്നില്ലേൽ ഹോസ്പിറ്റലിൽ പോവാം... ഇക്കനോടൊന്നും പറയാനും തോന്നില്ല... പാവം ഇപ്പോൾ ഫുൾ പണിയും മൂപ്പര് ഒറ്റക്കാ... എന്നെ തിന്ന പാത്രം പോലും കഴുകാൻ സമ്മതിക്കില്ല...
മെല്ലെ ശബ്ദം ഒന്നും ഉണ്ടാക്കാതെ ഞാൻ കിച്ചനിലേക്ക് നടന്നു... ഓഹ്... തല കറങ്ങുന്നുണ്ട് ചെറുതായിട്ട്... ഇടക്കൊരു ഇരുട്ട് കയറലും... ഓഹ്... മെല്ലെ പാത്രം കഴുകി ചായക്ക് വെള്ളം വെച്ചു.
അടുക്കള ഭരണം ഇക്ക ഏറ്റെടുത്തതോടെ ചായപ്പൊടിയും പഞ്ചസാരയുമെല്ലാം തപ്പി നടക്കണം... നല്ല വൃത്തി ആണേലും ഇടക്ക് ഇടക്ക് സാധനങ്ങൾ മാറ്റി വെക്കുന്ന ഒരു പതിവാ മൂപ്പർക്ക് അതൊരു രസാണത്രേ... എന്താലെ...
നീളം കൂടിയ കാബോടുകൾ ഓരോന്നായി ഞാൻ തുറന്നു നോക്കി... ഇതാ ഇരിക്കുന്നു... അങ്ങേ അറ്റത്തെ കാബോഡിൽ എന്നെ നോക്കി ചിരിക്കുന്ന പഞ്ചസാരയെയും ചായപ്പൊടിയെയും ഞാൻ കയ്യിൽ എടുത്ത് ചായക്ക് വെച്ച വെള്ളത്തിനു നേരെ നടന്നു.... ആഹ്... കണ്ണിൽ പെട്ടന്ന് ഇരുട്ട് കയറിയത് പോലെ... ഏല്ലാം ശൂന്യം... കൈകാലുകൾക്ക് തളർച്ച..
ആഹ്... ഇക്കാ...
പിന്നെ കണ്ണുകൾ തുറക്കുന്നത് എന്റെ ചുറ്റും നിൽക്കുന്ന വെള്ള വസ്ത്രധാരികളെ കണ്ട് കൊണ്ടാണ്... ആഹ്...
ങ്ങീ ങ്ങീ...
കുഞ്ഞിന്റെ കരച്ചിൽ... ഞാൻ മെല്ലെ എന്റെ വയറിലേക്ക് നോക്കി....
അതെന്റെ കുഞ്ഞല്ല.
ബോധം വന്ന എന്നോട് മെല്ലെ എഴുനേറ്റ് ഇരിക്കാൻ പറഞ്ഞു... കഴിയുന്നെമെങ്കിൽ കുറച്ചു അതിന്റെ ഉള്ളിൽ കൂടി നടക്കാനും...
അവര് പറഞ്ഞത് പോലെ മെല്ലെ മെല്ലെ സിസ്റ്ററുടെ സഹായത്തോടെ ഞാൻ നടന്നു... വയ്യ ട്ടൊ... അസഹ്യമായ വേദന... ഇനി ഒരടി നടക്കാൻ എനിക്ക് വയ്യ...
എന്റെ അടുത്ത കട്ടിലിൽ പ്രസവത്തിനായി വന്ന പെണ്ണിനോട് ഞാൻ പറഞ്ഞു...
" എന്റെ ഇക്കാനോട് എന്തേലും ഒന്ന് നേർച്ചയാക്കാൻ പറയോ... എനിക്ക് ഈ വേദന സഹിക്കാൻ വയ്യ... ഞാനിപ്പോ മരിച്ചു പോവും...
" ഒന്ന് പൊടി അവിടെന്ന്... ഞാൻ സഹിക്കുന്നത് പിന്നെ എന്താ... പിന്നെയാ ഞാൻ പറയാൻ പോകുന്നത് അനക്ക് പിരാന്ത് ആണോ...
ശരിയാ എന്നെ പോലെ വേദന അവളും സഹിക്കുന്നുണ്ട് ആർത്തു കരയുന്നുണ്ട് പക്ഷെ!
എനിക്ക് വയ്യ അആഹ്...
ഞാൻ മെല്ലെ എന്റെ കട്ടിൽ കയറി ഇരുന്നു...
അപ്പോഴേക്കും ഡോക്ടർ എന്റെ അടുത്തേക്ക് വന്നു.
" ഡോക്ടറെ എനിക്ക് വയ്യ ഞാൻ മരിച്ചു... പോവും ഇങ്ങനെ ആണേൽ... എന്നെ ഓപ്പറേഷൻ ചെയ്തോളു... ഇതെനിക്ക് വയ്യ...
" ആഹ്, ഇത് നല്ല കഥയല്ലോ... നീ ഞാൻ പറയുന്നത് കേട്ടാൽ മതി നിനക്ക് ഓപ്പറേഷൻ ഒന്നും വേണ്ട... കേട്ടോ... പേടിക്കേണ്ട...
ഡോക്ടറുടെ മറുപടി പ്രതീക്ഷിച്ചതിന് വിപരീത ആയിരുന്നു. അപ്പോഴൊക്കെ ഡോക്ടർ കാശിനു വേണ്ടി വെറുതെ കുത്തി കീറുന്ന സമയമല്ലെ...
കഠിനമായ വേദന എന്നെ അബോധാവസ്ഥയിലേക്ക് കൊണ്ട് പോയി.... ഒപ്പം കണ്ണുകൾ അടയുമ്പോൾ ആ കുഞ്ഞു കരച്ചിൽ എന്റെ കാതുകളിൽ പതിഞ്ഞിരുന്നു താനും....
അൽഹംദുലില്ലാഹ്...
സുമ്മ അൽഹംദുലില്ലാഹ്...
അങ്ങനെ എന്റെ കുൽസു പ്രസവിച്ചു... എന്റെ രണ്ട് കുഞ്ഞു മക്കൾ...കുഞ്ഞി കുൽസും കുഞ്ഞി റാഷിയും... ഒരാണും ഒരു പെണ്ണും....
പക്ഷെ...!
അവളുടെ കൂടെ പ്രവാസിച്ച ഒരു തായ്‌ലൻറെ കാരി മുസ്ലിം സ്ത്രീയുടെ കുട്ടി മരിച്ചു... അവരുടെ ഉമ്മയും ഉപ്പയും ഭർത്താവും... ഞങ്ങളെ കുഞ്ഞിൽ ഒരാളെ കൊടുക്കാൻ എന്റെ അടുത്ത് വന്നു കാലിൽ വീഴുകയാണ്... ആ പെണ്ണ് അറിഞ്ഞാൽ അതിന് ഭ്രാന്ത് ആവും എന്നാണ് അവര് പറയുന്നത് നാലെണ്ണം പ്രസവിച്ചു ആ പാവം സ്ത്രീ. നാലു മക്കളും മരിച്ചു... പാവം..
പക്ഷെ!
എന്റെ കുഞ്ഞിനെ ഞാനങ്ങനെ കൊടുക്കും. എനിക്കതിനു കഴിയുമോ... അതറിഞ്ഞാ എന്റെ കുൽസുവിനും ആവില്ലെ ഈ പറഞ്ഞ ഭ്രാന്ത്... അവളുടെ ഓരോ കാത്തിരിക്കും കണ്ടതല്ലെ ഞാൻ... ഞങ്ങൾ ഒരുമിച്ചു ഒരുപാട് സ്വപ്നം കണ്ടതല്ലെ...
അവര് പറയുന്നതൊക്കെ ശരിയാണ്... എന്റെ ഫ്രണ്ട്സും പറഞ്ഞു അവനൊക്കെ നേരിട്ട് അറിയാം അവന്റെ വീടിന്റെ അടുത്താണ് എന്നെല്ലാം... പക്ഷെ... ന്റെ മോള്... ന്റെ മോൻ....
പ്രസവ വേദനയിൽ ബോധം പോയതാണ് ന്റെ കുൽസുവിന്... ആ ഓളെ ഈ ശരീരന്റെ കഷ്ണത്തെ ഞാനങ്ങനെയാണ് മുറിച്ചു കൊടുക്കുന്നത്...
എന്തൊക്കെ പറഞ്ഞിട്ടും ഞാനതിന് സമ്മതിച്ചില്ല...
ഞാനെന്റെ ഫ്രണ്ടിന്റെ തോളിൽ വീണു കരഞ്ഞു..
അവരാണേൽ എന്റെ കാലിൽ വീഴുകയാണ്... കരഞ്ഞു കരഞ്ഞു അവളുടെ ഭർത്താവിന്റെ കണ്ണിൽ നിന്ന് ചോര ഒഴുകി വരുന്നതായി എനിക്ക് തോന്നി...
അവർക്ക് വേണ്ടി സംസാരിക്കാൻ ഒരുപാട് പേര് എന്നെ സമീപിച്ചു... യാ അല്ലാഹ്... ഇതെന്തൊരു പരീക്ഷണമാണ്...
ആ സ്ത്രീക്ക് പകരം കുൽസു ആണേൽ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമായിരിക്കും ലെ... ഒരുമ്മയുടെ കാത്തിരിപ്പ്... അതിനൊരു അവസാനമില്ലാത്ത കാത്തിരിപ്പ് പോലെ ആ സ്ത്രീ... പാവം...
എന്റെ മനസ്സിനെ ഞാൻ പകപ്പെടുത്തി... എന്റെ കുഞ്ഞു എന്റെ കുൽസുന്റേം ന്റേം കുഞ്ഞു....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പതിമൂന്ന്*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പാകപ്പെടുത്തിയ മനസിനും പതറിച്ച വന്നു തുടങ്ങി. അവരുടെ കണ്ണുനീർ എന്റെ ഹൃദയത്തിലെവിടെയോ കൊളുത്തി വലിക്കുന്നതായി തോന്നി... എന്നിരുന്നാലും എന്റെ കുൽസുവിന്റെ മുഖം നിസ്സഹായമായി എന്റെ മുമ്പിൽ കടന്നു വന്ന് കൊണ്ടിരുന്നു... ആകെ ഭ്രാന്താവുന്ന അവസ്ഥ...
പുറത്തു പെയ്യുന്ന മഴനീർ തുള്ളികളെക്കാൾ അതിശക്തമായെന്റെ ഉള്ളിൽ പെയ്യുന്ന പേമാരി എന്നെ ആകെ തളർത്തി കളഞ്ഞിരിക്കുന്നു... അവസാനമായി അല്ല വീണ്ടും കാണും എന്ന ഉള്ളിലെ ദൃഡനിശ്ചയത്തിന്റെ പേരിൽ എന്റെ മകന്റെ നെറുകയിൽ ചുമ്പിച്ചു കൊണ്ട് ഞാൻ അവരുടെ കയ്യിലേക്ക് എന്റെ പിഞ്ചോമനയെ കൈമാറി... പെറ്റ (പ്രസവിച്ച )വയറ് ഇതങ്ങനെ സഹിക്കും എന്റെ റബ്ബേ...
സന്തോഷ കണ്ണീര് കൊണ്ട് എന്റെ മുമ്പിൽ തലകുനിച്ചു സന്തോഷം അറിയിക്കുന്ന അവരിൽ നിന്ന് എന്റെ കുഞിനെ വാരിയെടുത്ത് ഞാൻ തുരു തുരാ മുത്തം വെച്ചു...
" ഈ ഉപ്പാനോട് പൊറുക്കണം മോനെ...ഇത് നമ്മുടെ വിധിയാണ്... വീണ്ടും കാണും... പടച്ചവൻ വിധിക്കട്ടെ... നീ എന്റേത് മാത്രമാണ്... ന്റേം കുൽസുവിന്റെയും ഹിഷാം... ഹിഷാം റോഷൻ,...
അവന്റെ കാതുകളിൽ ഞാൻ വിളിച്ച നാം മാത്രം എന്റുള്ളിൽ അടക്കി പിടിച്ചു കൊണ്ട് എന്റെ കരളിന്റെ കഷ്ണത്തെ അവർക്ക് കൊടുത്ത് ഞാൻ പുറത്തേക്കോടി...
കണ്ണു തുറന്ന എന്റെ മുമ്പിൽ നിറഞ്ഞു നിന്ന നിശബ്ദത എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു..,
കാരണം പ്രസവ വാർഡിലെ നിശബ്ദത തന്നെ... ഞാൻ ഇവിടെ വന്നത് മുതൽ ബഹളമായിരുന്നു... ഞാനടക്കം പ്രസവിക്കാൻ വന്ന പെണ്ണുങ്ങൾ ഉണ്ടാക്കുന്ന കോലാഹലം...
എന്റെ കൂടെ പ്രസവിച്ചവളെ റൂമിലേക്ക് മാറ്റി കാണും.
ഇപ്പോൾ ഞാൻ മാത്രം. അവളുടെ ബെഡ് അടുത്ത ഗർഭിണിയെ സ്വീകരിക്കാൻ തീർത്തും ഒരുങ്ങിയിട്ടുണ്ട്...
ഒറ്റ കാഴ്ചയിൽ ഇത് മാത്രമാണെന്റെ കണ്ണിൽ തെളിഞ്ഞത്... എന്റെ മാറോടു ചേർന്നു കിടക്കുന്ന പിഞ്ചോമനയെ ഞാൻ മിഴിചിമ്മാതെ നോക്കിയിരുന്നു...
എന്റെ കുഞ്...
ഒരു കുഞിനെ മാത്രം കണ്ട വെപ്രാളത്തിൽ ഞാൻ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ നിന്നതും ശ്രമം വിഫലമായിരിക്കുന്നു...
സിസ്റ്ററോഡ് ഞാൻ മറ്റേ കുഞ്ഞിനെ കാണിക്കാൻ പറഞ്ഞതും അവള് നിസഹായമായെന്നെ ഒന്ന് നോക്കി... ഞാൻ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു... ചോദ്യം കണ്ണുനീരായി ബഹളമായി....
ഇല്ല. ഞാനിങ്ങനെയായാൽ എനിക്ക് അവളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. എന്നാലും ഞാനെന്തൊരു ക്രൂരനാണല്ലെ എന്റെ സ്വന്തം കുഞ്ഞിനെ.,..
ഒഴുകി ഒലിച്ച കണ്ണുനീരിനെ തുടച്ചു കൊണ്ട് ഞാൻ പ്രസവ വാർഡിന്റെ അടുത്തേക്ക് നടന്നു...
അവളോട് എന്താണ് പറയുക. ഒരു കുഞ് മരിച്ചു പോയെന്നോ... ഹേയ് ഇല്ല... ഇല്ല ഒരിക്കലുമില്ല. ജീവിച്ചിരിക്കുന്ന കുഞ്ഞിനെ അങ്ങനെ പറഞ്ഞുകൂടാ...
പ്രസവ വാർഡിൽ നിന്ന് കേൾക്കുന്ന കോലാഹലം കേട്ട് ചിന്തകളെ മാറ്റി നിർത്തി ഞാൻ അങ്ങോട്ട് ചെന്നു...കരഞ്ഞു തളർന്ന അവള് എനിക്ക് നേരെ വീലചെയറിൽ വരുന്നത് കണ്ടപ്പോൾ... ഒരു നിമിഷം ഞാനൊന്ന് ഞെട്ടി...
കൂടെ ഉള്ള സിസ്റ്റർ റൂം നമ്പർ പറഞ്ഞു എന്റെ കൂടെ വന്നപ്പോൾ ഒരൽപ്പം ആശ്വാസം തോന്നി...
ചോദ്യങ്ങൾ കൊണ്ട് എന്നെ മൂടാൻ വരുന്ന അവളെ എപ്പോഴും പ്രതീക്ഷിച്ചിരിക്കുകയാണല്ലോ ഞാൻ...
കരഞ്ഞു തളർന്ന അവള് ഒന്നും ചോദിക്കുന്നില്ല... ഒന്നും മനസിലാവാത്ത ഒരവസ്ഥയിൽ ഞാൻ അവളെ വീലചയറും ചലിപ്പിച്ചു കൊണ്ട് റൂമിലേക്ക്...
" ഇക്കാ...
കട്ടിലിൽ കിടന്നു ചുവന്ന കണ്ണുകളോടെ എന്നെ വിളിക്കുന്നത് കണ്ടപ്പോഴേ എന്റെ അടിവയറ്റിൽ നിന്നൊരു പ്രകമ്പനം കൊണ്ടു...
എവിടെ നിന്നോ ഉണ്ടാക്കിയെടുത്തൊരു ചെറു പുഞ്ചിരിയുമായി അവളുടെ വിളിക്ക് ഉത്തരം എന്ന പോലെ അവളുടെ കൈകൾ എടുത്ത് എന്റെ കയ്യിൽ മെല്ലെ വെച്ച് അവൾക്ക് നേരെ ഞാൻ നോക്കി നിന്നു...
വാക്കുകൾ വിങ്ങളുകളായി അവളുടെ അധരം വിറക്കുന്നത് കണ്ട ഞാൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ എന്ത് പറയണമെന്നറിയാതെ കുഴങ്ങുകയായിരിന്നു.
പ്പെട്ടെന്നെഴുനേറ്റ് ഞാൻ അവളുടെ അരികിലേക്ക് കിടന്നു കൊണ്ടവളെ അടക്കി പിടിച്ചു... അവളും ഞാനും വാക്കുകളില്ലാതെ ആവോളം കരഞ്ഞു... അവളുടെ വലത് വശം ചേർന്നു കിടന്നുറങ്ങുന്ന ഞങ്ങളുടെ കരളിന്റെ കഷ്ണം ഉണരാതിരിക്കാൻ ഞങ്ങൾ രണ്ട് പേരും ആവോളം ശ്രമിച്ചു... ഒരർത്ഥത്തിൽ ശബ്ദം പുറത്ത് വരാൻ ഇല്ലായിരുന്നു എന്ന് തന്നെ പറയാം...
കരഞ്ഞു തളർന്നു ഉറങ്ങിയ അവള്ക്കരികിൽ നിന്ന് ഞാൻ മെല്ലെ എഴുനേറ്റു.
ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കിനിന്നു.
എന്നാലും ഡോക്ടർ എന്താവും അവളോട് പറഞ്ഞത്... പൊട്ടി കരഞ്ഞന്നല്ലാതെ അവളൊന്നും എന്നോട് ചോദിച്ചിട്ടില്ല ഞാൻ പറഞ്ഞിട്ടുമില്ല... എനിക്ക് ഇതൊന്നും പറയാൻ കഴിയുകയുമില്ല. ഒരു പക്ഷെ കരഞ്ഞുകൊണ്ട് അവനെ അവളെന്നോട് ചോദിച്ചാൽ ഏല്ലാം മറന്ന് ഞാൻ അവന്റെ അടുത്ത് പോയി അവനെ എടുത്ത് വരും... അവളെക്കാൾ വലുതല്ലല്ലോ എനിക്ക് ആരും... അവരെ കണ്ടില്ലേൽ,.... അആഹ് ആലോചിക്കാൻ പോലും വയ്യ യാ റബ്ബേ അങ്ങനെ ഒരവസ്ഥ വന്നാൽ ഈ നിന്ന നിൽപ്പിൽ അങ്ങ് താന്നു പോകുന്നതാ നല്ലത്... കാരണം അവളോട് പറയാൻ മാത്രം ഒതുങ്ങിയ ഒരു വാക്കുകളും എന്നിൽ അവശേഷിക്കുന്നില്ല...
വീട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കുമ്പോൾ അതികം പേടിയാണ്. അവള് തന്നെ കൈകൊണ്ട് തുന്നി ഉണ്ടാക്കിയ കുഞ്ഞുടുപ്പുകൾ ഷൂ കൾ ഏല്ലാം രണ്ട് വിധമാണ് ആണിനായാലും പെണ്ണിനായാലും പറ്റുന്ന രീതിയിലുള്ള ഡ്രെസ്സുകൾ.... വയ്യ എനിക്കിനി വയ്യ...
അവള് തീർത്ത സ്വപ്നങ്ങൾ എന്നെ അവിടം ഭ്രാന്തമാക്കുക തന്നെ ചെയ്യും.
ചിന്തകൾ എന്നെ ഒരു ഭ്രാന്തനാകുന്നതിന് മുൻപ് ഞാൻ ഉമ്മയെ വിളിച്ചു വീട്ടിലെ കാര്യങ്ങൾ തിരക്കി. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ഇരട്ടകുട്ടികളുടെ കാര്യം പറയാത്തത് കൊണ്ട് അവരോട് അതെ കുറിച്ച് പറയേണ്ടി വന്നില്ല.
അവരുടെ വാക്കുകളിൽ നിറച്ചും കുഞ്ഞു കുൽസുവിനെ കാണാനുള്ള വെമ്പലായിരുന്നു... ഒരിത്തിരി നേരം ഉമ്മാന്റെ ശബ്ദം കേട്ട് ഞാൻ സമാധാനം കണ്ടെത്തി...
പുറത്ത് ഡോറിന് മുട്ടി കൊണ്ട് സിസ്റ്റർ ഒരു കൈ കുഞ്ഞിനേയുമായി അകത്തു കയറി...
" ഈ കുട്ടിയുടെ ഉമ്മാക്ക് തീരെ പാലില്ല. നിങ്ങൾ ഒന്ന് സഹായിക്കണം...
സിസ്റ്ററുടെ കയ്യിലുള്ള കുഞ്ഞിനെ ഞാൻ നല്ലോണം ഒന്ന് നോക്കി...
യാ റബ്ബേ... എന്റെ മകൻ...
ബെഡിൽ കിടക്കുന്ന അവളെ ഞാനൊന്ന് നോക്കി...
അവള് ചിരിച്ചു കൊണ്ട് അവനെ അവരിൽ നിന്നും വാങ്ങി മുലയൂട്ടി...
സ്വന്തം മകനാണെന്ന് അറിയാതെ അവള് ആ കുഞ്ഞിനെ മാറോടു ചേർത്ത് കൈകൾ കൊണ്ട് തലോടി ചുംബനങ്ങൾ നൽകി...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പതിനാല്*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ആ ചുടു ചുമ്പനങ്ങൾ അവനത്രമേൽ പ്രിയപ്പെട്ടത് കൊണ്ടാവാം അവനവളോട് ചേർന്നു കിടന്നു. അവന്റെ ചുണ്ടിൽ ആത്മസംതൃപ്തിയുടെ പുഞ്ചിരി അന്നേരം എനിക്ക് കാണാമായിരുന്നു. ഈ ലോകത്ത് സ്വന്തം ഉമ്മയേക്കാൾ മക്കൾക്ക് സന്തോഷം ഉള്ള ഒരു മാറിടങ്ങളുമുണ്ടാവില്ലല്ലോ. ഞാനായിട്ട് അവന്റെ ഉള്ളു തകർത്തു. ഇതെല്ലാം തിരിച്ചറിയുന്നൊരു നാൾ എന്ത് മറുപടിയാണ് ഞാൻ അവർക്ക് മുൻമ്പിൽ അവതരിപ്പിക്കുക...
ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകുന്നവരെ ദിവസം ഒരു മൂന്നാലു തവണയെങ്കിലും കുറഞ്ഞത് അവൻ അവന്റെ ഉമ്മയെ തേടി വന്നു. അവനെ കാണുന്നത് സന്തോഷം ആണേലും മറ്റൊരർത്ഥത്തിൽ അതെന്റെ ഉള്ളു നീറ്റുകയാണ്. അവനെ സിസ്റ്റർ കൊണ്ട് വന്ന് അവളുടെ അരികിലാക്കുമ്പോൾ അവൾക്കും എന്തോ അവല്ലാത്തൊരു അനുഭൂതിയുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട് സ്വന്തത്തെ തിരിച്ചറിയാഞ്ഞിട്ട് ആയിരിക്കില്ല. ചില വിചാരങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നത് കൊണ്ടുള്ള എന്തൊക്കെയോ.... എന്ത് തന്നെയായാലും രണ്ട് പേർക്കും പരസ്പരം നല്ല നിമിഷങ്ങൾ സമ്മാനിച്ച പടച്ച റബ്ബിന് തന്നെ സർവ്വ സ്തുതിയും...
അവളിപ്പോൾ സന്തോഷവതിയാണ്. ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വന്നതോട് കൂടെ വീട്ടിൽ പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നു. ചില നേരത്തെ കുഞ്ഞി കരച്ചിലുകൾ നിശബ്ദമായിക്കിടന്ന ഞങ്ങളുടെ വീടിനെ ഉണർത്തിയിരിക്കുന്നു. കുഞ്ഞുടുപ്പുകൾ കൊണ്ട് റൂമിന്റെ അലങ്കാരം തന്നെ മാറിയിരിക്കുന്നു.
ഒരു പരാതിയോ പരിഭവമോ ഇല്ലാതെ ന്റെ കുൽസു രാപകലെന്നില്ലാതെ കുഞ്ഞു കുൽസുവിനെ നോക്കിയിരിക്കുന്നു. ചില നേരം അവള് കരയുമ്പോൾ ഉമ്മ കുൽസുവും കരയുന്നത് കണ്ട് ഞാനെറെ നേരം ചിരിച്ചിരുന്നിട്ടുണ്ട്.... ഉമ്മ... അതൊരു വല്ലാത്തൊരു അർത്ഥവത്തായ വാക്ക് തന്നെയാണ്. ആ കരുതലിനു മുമ്പിൽ സർവ്വം മുട്ട് നടക്കുക തന്നെ ചെയ്യും.
പക്ഷെ!
കുഞ്ഞി കുൽസുവിന്റെ ചിരിയായാലും കരച്ചിലായാലും എന്റെ കണ്ണിൽ മോനെ തെളിയുമ്പോൾ എന്താണെന്ന് അറിയില്ല. എന്നെ താങ്ങാനുള്ള ശക്തി എനിക്ക് കിട്ടുന്നില്ല. ഒന്ന് ആർത്തു കരയാനൊക്കെ തോന്നും... പക്ഷെ അവൾക്ക് മുമ്പിൽ ഞാൻ ഉള്ളുരുകി തീരുകയാണ്.... ന്റെ മോൻ...
അവളറിയാതെ ഞാൻ ഇടക്ക് അവനെ കാണാൻ പോകും. കുറച്ചു നേരം അവനെ എടുത്ത് ഇരിക്കുമ്പോൾ വല്ലാത്തൊരു സമാധാനം തന്നെയാണ്.
അവനെ മടിയിൽ ഇരുത്തി ഞാൻ കുറെ നേരം ആ കുഞ്ഞി മുഖത്തേക്ക് നോക്കിയിരുന്നു... സത്യം പറഞ്ഞാൽ ന്റെ കുൽസുവിന്റെ തനി പകർപ്പാ... അവളുടെ ചെറുപ്പം തന്നെ വരച്ചു വെച്ച മുഖം...
പക്ഷെ! ഇന്നെത്തെ എന്റെ മടക്കം ഒത്തിരി വേദനകൾ നിറഞ്ഞതായിരുന്നു. കാരണം എന്റെ കണ്മുന്നിൽ നിന്ന് എന്റെ മകൻ ഒരുപാട് ദൂരേക്ക് പറന്നു പോകുകയാണ്... അവന്റെ ഉപ്പ അല്ല അത് ഞാനല്ലെ അവനെ നോക്കുന്ന അയാൾക്ക് ജർമനിയിലെ ഒരു കമ്പനിയിലേക്ക് ജോലി ട്രാൻസ്ഫർ ആയെന്ന്... എല്ലാം പെട്ടന്നായിരുന്നു. വീടും കുടുംബവുമൊക്കെ അവരുടെ ജന്മ സ്ഥലമൊക്കെ ഇവിടെ ആയത് കൊണ്ട് ഇടക്കൊക്കെ വരും വരുമ്പോൾ വിളിക്കാം എന്ന വാക്കിൽ അവരെന്റെ കണ്മുന്നിൽ നിന്നും ഓടി മറഞ്ഞു....
എന്തോ കുൽസുവിന്റെ അടുത്തേക്ക് പോകാൻ തോന്നുന്നില്ല. കുഞ്ഞി കുൽസുവിനെ കാണുമ്പോൾ അവനെന്റെ മുമ്പിൽ വന്ന് നിൽക്കുന്നതായി തോന്നും. ഇന്നെനിക്ക് ഒരുപക്ഷെ നിയന്ത്രണം കിട്ടിയെന്ന് വരില്ല. ഞാൻ തകർന്നു പോകും... അവൾക്ക് മുമ്പിൽ സർവ്വം ഏറ്റു പറഞ്ഞു ക്ഷമാപണം നടത്തേണ്ടി വരും.... ഏല്ലാം തകരും ചിലപ്പോൾ എന്നെ തന്നെ അവള് വെറുക്കും....
ഒരല്പം സമാധാനത്തിന് വേണ്ടി
പതിവ് പോലെ ഞങ്ങൾ പോകാറുണ്ടായിരുന്ന "പാ തോങ് " ബീച്ചിൽ ഞാനല്പനേരം ഇരുന്നു...ഇതൊരു സമാധാനത്തിന്റെ തീരം കൂടിയാണ്. തായ്‌ലൻഡ് കാർ ഈ ബീച്ചിനെ ഏറെ ഇഷ്ടപ്പെടുന്നു.
നിലാവുള്ള രാത്രിയിൽ ഇവിടെ ഇരിക്കാൻ കുക്സുവിൻ വല്ലാത്തൊരു ഇഷ്ടം കൂടിയാണ്... നീലവാനത്തിലെ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളെ നോക്കി അവള് പറഞ്ഞിരുന്ന ഓരോ കഥകളും അന്നേരം എന്റുള്ളിൽ തഴുകി തലോടി കൊണ്ടിരുന്നു. കഥകളുണ്ടാക്കാൻ വല്ലാത്തൊരു കഴിവ് തന്നെയായിരുന്നു അവൾക്ക്... അവളുടെ കഥയിലെ ഓരോ കഥാപാത്രങ്ങളും അവളെപ്പോലെ സുന്ദരിമാരായിരുന്നു താനും...
നുണക്കുഴികളും നീണ്ടു നിവർന്ന കാർക്കൂന്തലുകളും നിവർന്ന പൂച്ച കണ്ണുകളുമുള്ള ഐവാൻ രാജകുമാരിയുടെ കഥ എത്ര മനോഹരമായിരിക്കുന്നു.
തോഴിമാർക്ക് കൂടെ ആരാമത്തിൽ ഉല്ലസിക്കുന്ന രാജകുമാരിയെ വെറും രാജ കൊട്ടാരത്തിന്റെ തൂപ്പുക്കാരനായ ഹിഷാം കണ്ടു മോഹിച്ചു പോയി. ആരുമറിയാതെ ആരമത്തിലും വഴിയരികിലും രാജകൊട്ടാരത്തിലെ കുമാരിയുടെ രഹസ്യ വസതികളിലെല്ലാം ഹിഷാം രാജകുമാരിയുടെ ഒളിഞ്ഞു നോട്ടകാരനായി. കുമാരി അത്രമേൽ സുന്ദരിയായിരുന്നു.
ന്റെ കുൽസുവിനെ പോലെ...
ഒരിക്കൽ കുമാരിയുടെ റൂമിന്റെ വാതിൽക്കൽ ഒളിഞ്ഞിരുന്നു സമയം പോയതറിഞ്ഞതേയില്ല. ചിത്രം വരക്കാൻ ഏറെ താല്പര്യം കാണിച്ച കുമാരി ഏറെയും വൈകിയാണ് ഉറങ്ങാറ് ആന്നേരം അത്രയും ഹിഷാം കുമാരിയുടെ സൗന്ദര്യത്തിൽ ആഴ്ന്നിറങ്ങി ക്കാണും...
ഒരിക്കൽ... താഴെ ബഹളത്തിൽ രാജ കല്പനകൾ കേട്ട് ഓടി എത്തിയ രാജകുമാരി ഹിഷാമിനെ കണ്ട് നിസഹായമായി നോക്കിനിന്നു പോയി. തന്റെ വീക്ഷകനെ അവനറിയാതെ അവളും പലപ്പോഴും നോക്കിയിരുന്നിട്ടുണ്ട് "വെറും തൂപ്പിക്കാരനാണെകിലും സൗന്ദര്യത്തിന്റെ പ്രതീകം തന്നെയായിരുന്നു അവനും.
ഇത് കുമാരിയുടെ രഹസ്യം...
രണ്ട് തൂണുകളിലായി കൈകൾ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിക്കുന്നത് കണ്ട് കുമാരി ആകെ വിഷമത്തിലായി. പിതാവായ രാജാവിനോട് അവന് വേണ്ടി വക്കാലത് പറഞ്ഞു...
അതിക്രൂരനല്ലെയെങ്കിലും രാജ്യ മുറകൾ അത്പോലെ നടക്കണമെന്ന പിതാവിന്റെ വാശിക്ക് മുമ്പിൽ കുമാരി ഹിഷാമിനെ ദൂരെ നിന്ന് നോക്കി വിഷമിച്ചിരുന്നു...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പതിനഞ്ച്*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ന്റെ കുൽസുവിന്റെ വെറും കഥയാണേലും രാജ്യമുറയനുസരിച്ചു അവർക്ക് ഒന്നാകാൻ കഴിഞ്ഞെല്ലെന്ന് കഥാവസാനം കേട്ടപ്പോൾ ഉള്ളൊന്ന് നീറി. പരസ്പരം സ്നേഹിക്കുന്നവർ ആരാണ് ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കാത്തത്...
ഈ തീരത്ത് കിടന്ന് ഉറങ്ങണമെന്നുണ്ട് പക്ഷെ! ന്റെ കുൽസുവിന് ഒരാവശ്യം വന്നാൽ...
നേരം ഏറെ വൈകിപ്പോയെങ്കിലും ഞാൻ അവളുടെ അരികിലേക്ക് ലക്ഷ്യം വെച്ചു വണ്ടി എടുത്തു...
ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് എന്റെ വിധിയുടെ പുസ്തകം എനിക്കൊന്ന് കിട്ടിയിരുന്നു വെങ്കിൽ അവളാനുഭവിച്ച വേദനകളൊക്കെ മാറ്റി എഴുതണം എന്ന് അതും ഞങ്ങൾ ഒരുമിച്ചുള്ള സന്തോഷം ആക്കി മാറ്റണം എന്ന്.
സന്തോഷം നിറച്ചു കുൽസുവിനോപ്പൊനം ന്റെ മോനും മോളുമായി ജീവിക്കുന്നത് ഒന്ന് മാറ്റി എഴുതണം എന്ന് വേദനകളില്ലാതെ... പിന്നെ തോന്നും നമ്മൾ അല്ലല്ലോ വിധി വിലക്കുകൾ തീരുമാനിക്കുന്നത് അല്ലെങ്കിൽ തന്നെ നമ്മൾ അറിഞ്ഞ കഥയിലൂടെ നമ്മൾ ജീവിക്കുകയാണെൽ അതിൽ എന്ത് രസമാണുണ്ടാവുക... ഇന്നും നാളെയും മറ്റന്നാളും എന്താണെന്ന് ഒരറിവുമില്ലാതെ നമ്മൾ ജീവിക്കുന്നു അതിൽ സുഖവും ദുഃഖവും എരിവും മുറിവും കൈപ്പും മധുരവും എല്ലാ അഭിരുചികളും ഉണ്ടാവുന്നു... ചില വേദനകളും സന്തോഷം തന്നെയായിരിക്കും ചില വേദനകൾക്ക് കഠാരകൊണ്ട് നെഞ്ച് മുറിക്കുന്നതിലും വേദനയും...
ഏതായാലും വീട്ടിലെത്തി അവളെയും മോളെയും ഉണർത്താതെ കയറി കിടന്നു.
പാവം...ഈ കട്ടിലിൽ അവൾക്കരികിൽ കിടന്ന് അവളെയും മോളെയും ഇങ്ങനെ കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം തന്നെയാണ്. ഒരിക്കൽ ഞാനിത് ഏറെ ആഗ്രഹിച്ചതാണ് അത്കൊണ്ട് തന്നെ ഇന്നെന്റെ കൈവിരൽ തുമ്പിൽ അവള് ഉണ്ടായിട്ടും ചിലപ്പോഴൊക്കെ ഇതൊരു സ്വപ്നം ആവരുതേ എന്ന് ഞാൻ ആഗ്രഹിച്ചു പോവാറുണ്ട്...എന്നെ തന്നെ ഞാൻ പിച്ചി നോക്കാറുണ്ട്
അങ്ങനെയല്ലെ പല മോഹങ്ങളും ഒന്ന് ഉറങ്ങി എഴുനേറ്റാൽ നമുക്ക് കണ്മുന്നിൽ നഷ്ടപ്പെടുമ്പോൾ അല്ലെങ്കിൽ ചിലത് നേടിയെടുക്കുമ്പോൾ ഒരുണർവിൽ അതൊരു സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞു ആശ്വസിക്കുന്നവരെല്ലാം നമ്മളിൽ പലരും...നേടാൻ കഴിയാത്തതിൽ വിഷമവും നഷ്ടപ്പെട്ടതിൽ സ്വപ്നം ആയിരുന്നെങ്കിൽ പോലും നമ്മൾ വേദനിക്കാറില്ലെ... അതാ ടോ നമ്മൾ. എന്തൊക്കെ വീരവാദം മുഴക്കിയാലും നമ്മളൊക്കെ മനുഷ്യരല്ലെ... വേദനിക്കേണ്ടി വരും സന്തോഷം അഭിനയിക്കേണ്ടി വരും... എന്തിന് ചിലഘട്ടത്തിൽ ഒന്ന് കരയാനാവാതെ പുറത്ത് ചിരിക്കാൻ നമ്മൾ പെടുന്ന ഒരുപാടുണ്ടല്ലോ... ഹോ അതൊന്നും ആർക്കും പറഞ്ഞാൽ മനസിലായി കൊള്ളണമെന്നില്ല...എത്ര കോടീശ്വരൻ ആണെന്ന് പറഞ്ഞാലും അവർക്കുള്ളിലും കാണും വേദനകളും പ്രയാസങ്ങളും അവരുടെ ആർഭാടം അവരുടെ വേദനകളെ ആളുകൾക്ക് മുന്നിൽ മറച്ചു പിടിക്കുന്നു എന്നമാത്രം.
കുമിഞ്ഞു കൂടിയ ചിന്തകളിൽ നിന്ന് എപ്പോഴാണ് ഞാൻ ഉറക്കിലേക്ക് വഴുതി വീണതെന്ന് അറിയില്ല. പതിയെ കണ്ണുകൾ തുറന്നപ്പോൾ ന്റെ കുഞ്ഞി കുൽസു എന്റെ കൈവിരലുകൾ അവളുടെ കുഞ്ഞി വായിലിട്ട് കളിക്കുകയാണ്... നേരം ഏറെ വൈകി കിടന്നത് കൊണ്ടാവാം ഞാൻ ഇത്രയും നേരം അറിയാതെ ഉറങ്ങി പോയത്... എങ്കിലും എന്റെ ഹയ ന്റെ കുഞ്ഞി കുൽസു ഇങ്ങനെ....
പെട്ടെന്നെന്റെ കണ്ണിൽ അവൻ തെളിഞ്ഞു വന്നു. അവൻ ഇങ്ങനെ കിടക്കുന്നുണ്ടാവും ലെ അവിടെ... ഇവളെപ്പോലെ... കണ്ണുകൾ ഈറനണിഞ്ഞ പോലെ...
" ന്താണ് രാവിലെതന്നെ... കണ്ണീന്ന് ഒരു വെള്ളം വരൽ ഒക്കെ... എവിടെയായിരുന്നു ഇന്നലെ രാത്രി കൊറേ ഞാൻ കാത്തിരുന്നു പിന്നെ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി...
" ഹേയ്, ഒന്നുല്ല. ഇവളെ ഇങ്ങനെ കാണുമ്പോൾ എന്തോ ഒക്കെ ഒരു സ്വപ്നം പോലെ...
" ഉം...
" ആ, ഇന്നലെ. മീറ്റിങ് കഴിഞ്ഞപ്പോ ഏറെ വൈകി. പിന്നെ ഫ്രണ്ട്‌സ് ഒക്കെ വെറുതെ ഓരോന്ന് സംസാരിച്ചു വൈകിയത് അറിഞ്ഞില്ല....
എന്റെ രാജകുമാരിയുടെ ചോദ്യം ചെയ്യലിൽ അല്പം ഞാനൊന്ന് വിയർത്തു... ആദ്യമായിട്ടായിരിക്കും ഞാനവളോട് ഇങ്ങനെ ഒരു കള്ളം മറച്ചു വെക്കുന്നത് ഇതിങ്ങനെ എത്ര കൊണ്ട് പോവാൻ കഴിയും എന്നതിന് എനിക്ക് ഒരു പ്രതീക്ഷയുമില്ല... എന്റെ ഹൃദയം നീറി പുകയുകയാണ്...
അവളുമൊത്ത് കുറച്ചു സംസാരിച്ചു ചായ കുടിച്ചു ഞാൻ ഓഫീസിലേക്ക് ഇറങ്ങി... ചില സമയം ഈ കള്ളത്തരങ്ങളിൽ നിന്ന് ഒന്ന് മാറി നിൽക്കാൻ ഓഫീസ് ആണ് നല്ലത്. തിരക്കുകളിൽ മുഴുകുമ്പോൾ മറ്റു ചിന്തകൾ മാഞ്ഞു കിടക്കും...
ഡോറിന് ഒരു സ്റ്റാഫ് വന്ന് തട്ടുന്നു.
" സർ...
"ഓഹ്, വന്നോളൂ..
" സർ ന്റെ പുതിയ അസിസ്റ്റന്റ് വന്നിട്ടുണ്ട്...
" ഹാ. അവനോട് വരാൻ പറഞ്ഞോളൂ... എനിക്കൊരു മീറ്റിങ് ഉണ്ട് വൈകിട്ട് അതിന് എന്തായാലും അവൻ വേണം.
സ്റ്റാഫ് പോയതും... ഒരത്ഭുതം പോലെ അവനെന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു...
" വാ...വോഹ്...
എന്റെ വാക്കുകളെക്കാൾ മുമ്പിൽ കൈകാലുകൾ സഞ്ചരിച്ചു ഒരുപാട് നാളുകൾക്ക് ശേഷം കണ്ടമാത്രയിൽ ഞാൻ അവനെ കെട്ടിപ്പിടിച്ചു... അവനും എന്നെ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്ന് അവന്റെ റിയാക്ഷനിൽ നിന്ന് വ്യക്തമാണ്.
ഏതായാലും ഒരുപാട് നാളത്തെ വിശേഷങ്ങൾ ഞങ്ങൾ തമ്മിൽ കൈമാറി...
പഴയ ഞങ്ങൾ തമ്മിലുള്ള മത്സരം ഇപ്പോഴും ഞാനോർക്കുന്നുണ്ട്... അവനതിൽ തോറ്റത് അവനറിഞ്ഞോ എന്തോ...
പഴയ ഓർമകൾ ചിലപ്പോഴൊക്കെ ചിരിപ്പിക്കും ലെ... സമാധാനത്തിന്റെ ചിരി...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പതിനാറ്*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഷാൻ ഇബ്രാഹിം... പ്ലസ് ടു വിന് ഞങ്ങൾ ഒരുമിച്ചായിരുന്നു... പത്താം ക്ലാസ് കഴിഞ്ഞ് പുതിയ ഹയർ സെക്കന്ററി സ്കൂളിലേക്ക് പ്രവേശനമാരംഭിച്ചപ്പോൾ ആദ്യമൊക്കെ ഒരു ചടപ്പായിരുന്നു... ക്ലാസിൽ പരിചയക്കാർ ആരുമില്ലാത്തതായിരുന്നു പ്രധാന കാരണം. പിന്നെ എല്ലാവർക്കും ഒരു മസിൽ പിടുത്തം പോലെ, ചിലരെ നടത്തം കണ്ടാൽ ചിരി അടക്കാൻ കഴിയില്ല. അവന്മാരൊക്കെ പുതുതായി ജിമ്മിൽ ചേർന്നവരാണെന്ന് തോന്നുന്നു. അല്ല പിന്നെ...
അങ്ങനെ ആകെ മൊത്തം ചടച്ചു മടുത്തിരിക്കുമ്പോഴാണ് ഷാൻ ന്റെ വരവ്... അവനെ കണ്ടപ്പോ തന്നെ എനിക്ക് അങ്ങോട്ട് സ്പാർക്ക് അടിച്ച പോലെ, എന്റെ കുരുത്തക്കേടിന് പറ്റിയവനാണെന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി...
പ്രതീക്ഷിച്ച പോലെ അവൻ നേരെ എന്റെ അടുത്ത് വന്നിരുന്നു.
" ഹായ്... ഞാൻ ഷാൻ ഇബ്രാഹിം...
അവന്റെ അഭിസംബോധന ഒന്നും കേൾക്കാതെ ഞാൻ അവനെ തന്നെ നോക്കിയിരുന്നു... ഓഹ് എന്തൊരു ഗ്ലാമറാ ഈ പഹയൻ... വോഹ്...
ഞാൻ പൊട്ടനെ പോലെ നോക്കുന്നത് കണ്ടിട്ടാവണം അവൻ എന്നെ ഒന്ന് തട്ടി എന്റെ അടുത്തിരുന്നു. ഞങ്ങൾ പെട്ടെന്ന് കൂട്ടായി... കളിയും ചിരിയും കുരുത്തക്കേടും പഠിത്തവും പോക്കും വരവും എല്ലാം ഒരുമിച്ച് ഓഹ് എന്തൊരു രസമായിരുന്നു ലെ ആ സമയം ഒക്കെ.
സ്കൂൾ വിട്ടാൽ ഒരു ഓട്ടം ആയിരുന്നു ന്റെ കുൽസുവിനെ വായി നോക്കാൻ ന്താ പറയാ അപ്പോഴും കാണും അവൻ കൂടെ...
എന്നാലും പ്ലസ് റ്റു കഴിഞ്ഞ് അവനും ഞാനും രണ്ട് വായിക്കായി... പിന്നെ ഇടക്കൊക്കെ വിളിക്കാരുണ്ടായിരുന്നു പതിയെ പതിയെ അതൊക്കെ നിലച്ചു. പിന്നെ പ്പോ ഇപ്പോഴാ... ഇപ്പോൾ ഓന് നല്ല ഗ്ലാമാറായിക്ക് അന്നെത്തേക്കാൾ... കട്ട താടിയും കോട്ടും സൂട്ടും ഈ ഒഫീഷ്യൽ ലുക്ക് ഓഹ്... ഒരു രക്ഷയുമില്ല...
പിന്നെ കുൽസുനെ ഓള് അറിയാതെ പാടത്തും വരമ്പത്തും സ്കൂൾ വഴികളിലൊക്കെ ഒളിഞ്ഞു നോക്കുമ്പോ ഓന് പറയും
"
നോക്കിക്കോ ഞ്ഞി നല്ലോണം.
വലുതാവുമ്പോ ഓള് എനിക്കുള്ളതാണെന്ന്... അതിന് കൊറേ അങ്ങോട്ടും ഇങ്ങോട്ടും അടിയിടും...
പിന്നെ... നടന്നതൊന്നും അവനറിയില്ല... ഞാൻ തായ്‌ലൻഡ് തന്നെ പഠിക്കുമ്പോളാണ് ഓള് ജെയിംസ്ന്റെ കൂടെ പോയത് കേട്ടത് അന്നെന്റെ ഹൃദയം മാത്രമല്ല തടിയും മരവിച്ചു പോയിരുന്നു... കുറെ നാളുകൾക്ക് ശേഷമാണ് എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞത്... ഇപ്പോ അവളെന്റെ വീട്ടിലും...
അവൻ എല്ലാം മറന്ന് കാണും ചിലപ്പോ അന്നത്തെ പ്രായത്തിന്റെ തമാശയായിരിക്കണം അവൻ അവളോട് തോന്നിയ ഇഷ്ടം. പക്ഷെ!
എനിക്ക് അങ്ങനെ ആയിരുന്നില്ല. കുഞ്ഞുനാളുമുതൽ എന്റെ ഖൽബിൽ തറച്ച അമ്പായിരുന്നു അത്. അത്കൊണ്ട് ഇന്നവൾ എന്റേതായി...
പറഞ്ഞു തുടങ്ങിയാ മുൻപ് പറഞ്ഞതൊക്കെ ഇനിയും നിങ്ങൾ കേൾക്കേണ്ടി വരും... അതോണ്ട് നമുക്ക് ബാക്കി പറയാ ലെ, പഴയത് അവിടെ നിൽക്കട്ടെ നിങ്ങക്ക് അറിയാലോ എല്ലാം പിന്നെയും എന്റെ വായിലെ വെള്ളം വറ്റിക്കുന്നില്ല.
ഓഫീസിലെ കാര്യങ്ങളും മീറ്റിങ് ഒക്കെ കഴിഞ്ഞ് ഞാൻ അവനെ വീട്ടിലേക്ക് ക്ഷണിച്ചു. സന്തോഷത്തോടെ തന്നെ അവനെന്റെ കൂടെ പോന്നു...
കുൽസുവിനെ വിളിച്ചു ആദ്യമെ "നമുക്ക് ഒരു ഗസ്റ്റ് ഉണ്ടെന്ന് പറഞ്ഞു...
ഓഫീസിൽ എല്ലാവർക്കും അത്ഭുതം പോലെ നോക്കുന്നുണ്ട് ഞങ്ങളെ... മറ്റൊന്നുമല്ല. ഇതുവരെ എന്റെ സ്റ്റാഫ് അസിസ്റ്റന്റ് നോടൊന്നും ഞാൻ ഇങ്ങനെ സംസാരിക്കുന്നതും ഇടപഴകുന്നതും അവരാരും കണ്ടിട്ടില്ല. അത്കൊണ്ട് തന്നെ... ഓഫീസ് ആണെങ്കിലും അവനെ കണ്ടപ്പോൾ അതൊക്കെ മറന്നു... പഴയ കളഞ്ഞു പോയ എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി...
വീട്ടിലെത്തിയ ഞങ്ങളെ ഹയയാണ് സ്വീകരിച്ചത് എന്ന് തന്നെ പറയാം... ഓളെ കരച്ചിൽ കേട്ടാണ് ഞങ്ങൾ അവിടെ എത്തിയത്... കയറി ചെന്നപ്പോൾ കുൽസു ബാത്റൂമിലാ അന്നേരം ഉറക്ക് എഴുന്നേറ്റ അവള് ഭയങ്കര കരച്ചിൽ...
ഞാനവനെ സ്വീകരിച്ചിരുത്തി അവളെയും കൊണ്ട് അവന്റെ അടുത്ത് പോയിരുന്നു. മടിയിൽ രണ്ട് കാലുകളുടെ മുകളിൽ എന്റെ ഇരു കൈകൾ വെച്ച് അവളെ അതിൽ കിടത്തികൈകൊണ്ട് പതിയെ താരാട്ടാക്കി കൊടുത്തു... കരച്ചിൽ നിർത്തി അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...
അവളെ കൊണ്ട് കിടത്തി രണ്ട് സൈഡിലും തലയണ വെച്ച് ഞാൻ അവന്റെ അടുത്ത് തന്നെ വന്നിരുന്നു...
പാവം അവൻ സ്റ്റിൽ സിംഗിൾ ആണ്...
അവൻ പറയാ അതിനൊന്നും സമയം കിട്ടീട്ടില്ല ഇനി നോക്കണം എന്ന്... എന്താലെ... ഓന് വല്യ പഠിപ്പി ആയിരുന്നു അന്ന് അതായിരിക്കും...
കുൽസു ഞങ്ങക്ക് രണ്ട് പേർക്കും ചായ തന്നു... അവർക്ക് രണ്ടുപേർക്കും പരസ്പരം മനസിലായിട്ടില്ല... അവൻ കുറെ മാറിയിട്ടുണ്ട്... എന്റെ കാഴ്ചപാടിൽ കുൽസു അന്നത്തേക്കാൾ സുന്ദരിയാണ്.അത് തന്നെയാണ് മാറ്റം... എന്തോ അവൻ മനസിലായിട്ടില്ല. അവൾക്കും...
പരസ്പരം സംസാരിക്കുന്നതിനിടയിൽ അവളെക്കുറിച്ച് പറഞ്ഞപ്പോൾ അവൻ ശരിക്കും വൺഡറടിച്ചു എന്ന് തന്നെ പറയാം...
കുറച്ചു നേരം അവന്റെ മുഖത്തു അത്ഭുതം മാത്രമായിരുന്നു. പിന്നെ പലനവരസങ്ങൾ മിന്നിമറയുന്നതായി എനിക്ക് തോന്നി... കുറച്ചു നേരം ഇരുന്നു യാത്ര പറഞ്ഞ് അവനിറങ്ങി...
ഞങ്ങൾ ഞങ്ങളുടെ ലോകത്ത് കുഞ്ഞി കുൽസുവിനെ താരാട്ടിയിരുന്നു...
ശരിയാ ഇതൊക്കെ ഒരത്ഭുതം തന്നെയാണ്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :പതിനേഴ്*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഓരോ സംസാരങ്ങൾക്കിടയിൽ ഞാനവളോട് ചോദിച്ചു.
"നിനക്കവനെ ഓർമ്മയുണ്ടോ?
" ആരെയാ...
മനസിലായില്ലെന്ന ഭാവത്തിൽ എന്നെ അവളൊന്ന് നോക്കി
" ഷാൻ... ഇന്ന് വന്നത് അവനാണ് എന്റെ കൂടെ പഠിച്ചിരുന്ന. നിനക്ക് ഓർമയില്ലേ....
" ഓഹ്, ശരിക്കും. എനിക്ക് മനസിലായിട്ടില്ല ട്ടൊ... ഞാൻ കരുതി നാട്ടിലെ നിങ്ങളെ പരിചയക്കാർ വല്ലതും ആണെന്ന്...
" ഉം... അവനും നിന്നെ കണ്ടിട്ട് മനസിലായിട്ടില്ല ഞാൻ പറഞ്ഞപ്പോഴാ...
അവള് ആ പഴയ കാലത്തെ ഓർത്തെടുത്തു...
നിങ്ങളില്ലാത്ത ഒരു ദിവസം സ്കൂൾ വഴിയിൽ വെച്ച് ഷാൻ ക്കാ എന്നോട് പറഞ്ഞിരുന്നു...
" വലുതാവുമ്പോ നീ എന്റെ ബീവിയാവോ എന്ന്...
ഞാനെന്ന് പേടിച്ചു കൊണ്ട് പറഞ്ഞു... ഞാൻ ഉപ്പാനോടും റാഷിക്കാനോടും പറയും എന്ന്... കരഞ്ഞു കൊണ്ടായതിനാൽ
" ഞാൻ വെറുതെ പറഞ്ഞതാടി മോളെ... ആരോടും പറയല്ലെ എന്നും പറഞ്ഞു ഷാൻ ക്കാ ഓടി പോയി...
ഞാൻ വീട്ടിലേക്കും.
സത്യം പറഞ്ഞാൽ അന്നെനിക്ക് ഷാനിക്കാ നെ ഇഷ്ട്ടമായിരുന്നു. നിങ്ങളോടും ഒരിഷ്ടം ഉണ്ടായിരുന്നു പക്ഷെ! ങ്ങള് ന്റെ ഇക്കാക്കയല്ലെ അതോണ്ട് പിന്നെ മൂടി വെച്ചു.
പിന്നെ വീട്ടിൽ ന്ന് ഉമ്മ എപ്പോഴും പറയും. വഴിയിൽ ആരെയും നോക്കരുത് സ്കൂൾ കഴിഞ്ഞാൽ വേഗം വരണം ആരോടും മിണ്ടരുത് അന്യ ആണിനോട് മിണ്ടലൊക്കെ തെറ്റാണ് എന്നൊക്കെ.
അന്നതൊക്കെ വല്യ പേടിയും ആയിരുന്നു കോളേജിലെ കൂട്ട് കെട്ടിൽ നിന്ന് തെറ്റും ശരിയും ഞാൻ മറന്നു. അതോണ്ട് എന്താ ഞാൻ ചെയ്ത തെറ്റുകൾ എനിക്ക് തന്നെ വിനയായി വന്നു. അനുഭവിച്ചു തീർത്തു ഇനി... ഒന്നും ഇല്ലാതിരിക്കാൻ നാഥനോട് ഇരുകൈകൾ നീട്ടി പ്രാർത്ഥിക്കാം ...
പഴയ ഓർമകൾ അവളെ സങ്കടത്തിലേക്ക് കൊണ്ട് പോവുമെന്ന് അറിയുന്നതിനാൽ ഞാൻ മെല്ലെ ഓരോ കാര്യങ്ങൾ പറഞ്ഞു വിഷയം മാറ്റി...
വല്യ വിത്യാസങ്ങൾ ഒന്നുമില്ലാത്ത പല ദിനങ്ങൾ കടന്നു വന്നു. ഓഫീസ് വീട്. വീട് ഓഫീസ്... പിന്നെ ആകെ ഉള്ള സമാധാനം വീട്ടിൽ വന്നാൽ കുൽസുവും ഹയ മോളുടെ കളിയും ചിരിയുമാണ്. ശരിക്ക് പറഞ്ഞാൽ വീട്ടിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാൻ തോന്നില്ല. ജോലിക്ക് ഒക്കെ പിന്നെ നിവർത്തിക്കേട് കൊണ്ട് പോവാണെന്ന് തന്നെ പറയാം. പോയില്ലേൽ കഞ്ഞികുടി മുട്ടുമെല്ലോ....
ന്താ ലെ... ഏതൊരു മനുഷ്യനെയും സന്തോഷം അവന്റെ വീടാണ് അവിടെയുള്ള കുഞ്ഞു കുഞ്ഞു തമാശയും കളിയും ചിരിയും പിണക്കവും ഇണക്കവും...
ഹയ വല്യ കുട്ടിയായിട്ടോ... അഞ്ചാറ് വർഷം കടന്ന് പോയതറിഞ്ഞതേയില്ല. ഇന്നവൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രാവിലെ വീട്ടിൽ ഒരു പടത്തന്നയാണ് എന്നെയും മോളെയും ഒരുക്കി പറഞ്ഞയക്കുന്ന കുൽസു...
ഷു എവിടെ... ടൈ... എവിടെ...
ഫയൽ എവിടെ
ന്റെ ബേഗ് എവിടെ മ്മാ... വാട്ടർ ബോട്ടിൽ എവിടെ... പേന എവിടെ...
സത്യം പറഞ്ഞാൽ ആ സമയം ഓരോന്ന് കാണാതിരിക്കുമ്പോൾ ദേഷ്യം വരുമെങ്കിലും ഓഫീസിൽ ഫ്രീ ടൈമിൽ അതൊക്കെ ആലോചിച്ചു ഞാൻ കുറെ ചിരിക്കാറുണ്ട്...
ഇന്നവളെ സ്കൂളിൽ നിന്നൊരു പിക്നിക്ക് ഉണ്ട്. കുറച്ചു ദൂരെയാണ് അത്കൊണ്ട് പേരെന്റ്സ് കൂടെ പോകുന്നുണ്ട്... ഞങ്ങളും കൂടെ ഉള്ളത് കൊണ്ട് അവൾക്ക് ഇന്ന് ഭയങ്കര സന്തോഷം ആണ് ഉമ്മയും ഉപ്പയും സ്കൂളിൽ വരും പറഞ്ഞു രാവിലെ എഴുന്നേറ്റത് മുതൽ പാട്ടാ... ബാത്‌റൂമിൽ വരെ കേൾക്കാം ഓളോരോ കോപ്രായങ്ങൾ...
അവര് പറഞ്ഞ കൃത്യസമയത്ത് തന്നെ ഞങ്ങൾ എത്തി... പഴയ സ്കൂൾ ഓർമകൾ ഉള്ളിൽ മിന്നിമറയുന്നുണ്ട്...
ഭംഗിയുള്ള കുഞ്ഞുടുപ്പുകൾ കൊണ്ട് അലകൃതമായ കുഞ്ഞു സുന്ദരികുട്ടികൾ പക്ഷെ!
ഓരോ ആണ് കുട്ടികൾക്കും എന്റെ മകന്റെ ചായ ഉള്ളത് പോലെ എനിക്ക് തോന്നി... അവനെ ഓർക്കാത്ത ഒരു ദിനവും എന്റെ ജീവിതത്തിലില്ല. എങ്കിലും അവന്റെ പ്രായമുള്ള ആൺകുട്ടികളെ കാണുമ്പോൾ ഉള്ളൊന്ന് പിടയും.... എന്റെ മോൻ ഇപ്പൊ എങ്ങനെ ആവും...ഹയയെ പോലെ തന്നെ ആവും...അതെ വലിപ്പവും തടിയൊക്കെ ആവും ലെ...
അവളെ പോലെ നുണക്കുഴി ഉണ്ടോ ആവോ?
കുൽസുന്റെ വിടർന്ന കണ്ണുകളാണോ.
ഇടക്ക് വരും എന്ന് പറഞ്ഞു പോയവർ ഇത്ര വർഷമായിട്ടും വന്നില്ല.
എന്തായിരിക്കും അവന്റെ കഥാവിശേഷം... മലയാളം പോലും അവനറിഞ്ഞിരിക്കില്ല... അവന്റെ മാതാപിതാക്കൾ ഇപ്പൊ തായ്‌ലൻഡ് കാരല്ലെ... പിന്നെ അവനെങ്ങനെ അവന്റെ സ്വന്തമായിരുന്നു വെങ്കിലും ഒരിക്കലും കേൾക്കാത്ത ഭാഷ പഠിക്കും...
ചിന്തകളിൽ നിന്ന് ഹയയുടെ സർ ന്റെ പിസ്സലടി എന്നെ ഉണർത്തി... ഓരോ ആലോചനകളിൽ സത്യം പറഞ്ഞാൽ വണ്ടി ഓടി തുടങ്ങിയത് പോലും ഞാൻ അറിഞ്ഞിട്ടില്ല.
അവര് കാണിക്കുന്ന വഴികളിലൂടെ സുന്ദരമായൊരു തീരത്തേക്ക് ഞങ്ങൾ ചലനമാരംഭിച്ചു... നയന മനോഹരകാഴ്ച... പച്ചപ്പ് കൊണ്ട് പരവതാനി പിരിച്ചിരിക്കുന്നു... രണ്ട് സൈടുകളിലായി പൂക്കൾ നമ്മളെ ആനയിക്കാനായി നോക്കി പുഞ്ചിരിക്കുന്ന മട്ടുണ്ട് ... കുട്ടികൾക്ക് ഓടി കളിക്കാൻ പാകമാക്കിയ കാളികൂപ്പുകൾക്കൊണ്ട് മനോഹരമാക്കിയ കളിതോട്ടങ്ങൾ വേറെയും...
ഇതൊക്കെ ശരിക്ക് നമ്മളെ നാട്ടിലും വേണം അല്ലെ... തിരക്കുള്ള ജീവിതത്തിൽ നമ്മുടെ മക്കളെ കൂടെ ഒരു കൊച്ചു മനോഹരമായ യാത്ര അവരെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കളിയും സന്തോഷവും കൂടുതൽ അടുത്തറിയാനൊരു യാത്ര...
അവളുടെ കളികൂട്ടുകാരുടെ കൂടെ കളിക്കാൻ അവള് തൃതിയിൽ ഓടി പോയി... അവളെ കാണും വിതം ആളുകൾ ഒഴിഞ്ഞ പുൽ ചെടിയിൽ ഞാനും കുൽസുവും മെല്ലെ ഇരുന്നു... ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെ സ്വസ്ഥമായൊരു യാത്രയും ഇരുത്തവുമെല്ലാം. ഒഴിവ് കിട്ടാറില്ല... പിന്നെ സത്യം പറഞ്ഞാൽ ഞാൻ തിരക്ക് അഭിനയിക്കുകയാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്... എന്തോ ഞങ്ങൾ തനിച്ചുള്ള യാത്രകൾ നിമിഷങ്ങൾ... അവൻ കൂടെ ഇല്ലാത്ത വേദനകൾ എന്നെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്... എന്റെ കൈകളിൽ നിന്നവനെ നഷ്ടമായ ആ നിമിഷത്തെ ഞാൻ ശരിക്കും ഇപ്പോൾ വെറുത്തു തുടങ്ങിയിരിക്കുന്നു.
എന്റെ മോൻ... എന്നെ അറിയാത്ത എന്റെ മോൻ... അവന്റെ കൂടെ പിറപ്പിനെയും പെറ്റ ഉമ്മയെയും അറിയാത്ത എന്റെ മോൻ...
ഓർമകൾ എന്റെ മിഴി നിറചിരിക്കുന്നു. കുൽസു കാണാതിരിക്കാൻ ഞാൻ ആകാശത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു... ഭംഗിയുള്ള ആകാശത്തിന്റെ വിവരങ്ങൾ ഒരു പൊട്ടനെ പോലെ അവൾക്ക് പറഞ്ഞു കൊടുത്തു... എന്തോ ഒരു കൗതുകത്തോടെ അവളെന്നെ നോക്കിയിരുന്നു... അടക്കാൻ കഴിയാത്ത എന്റെ മിഴിയിണകൾ... ഞാൻ അവളെ അടക്കി പിടിച്ച് കരഞ്ഞു...
പാവം ഒന്നും മനസ്സിലാകാത്ത അവള്... എനിക്ക് ഉത്തരം നൽകാൻ അവസരം നൽകാതെ തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു...
നീയും മോളും ഞാനുമുള്ള സന്തോഷ ലോകം എന്റെ മിഴി നിറച്ചെന്ന മൊഴിയാലെ ഞാൻ എഴുനേറ്റ് അവളെ കൈകൾ എന്റെ കൈകളിൽ കോർത്തു കുറച്ചു നടക്കാൻ തീരുമാനിച്ചു... ഉള്ളു തുറക്കാൻ പോലും കഴിയാതെ എരിയുന്ന എന്റുള്ളം എന്നാണ് തണുപ്പറിയുക...
ഞങ്ങൾക്ക് നേരെ എനിക്ക് എവിടെയോ കണ്ട് മറന്ന പോലുള്ള മുഖമുള്ള ഒരാള് നടന്ന് വരുന്നതായി കണ്ടു... ഞാൻ അയാളെ തന്നെ നോക്കിയിരുന്നു... അയാൾ എന്നെ കണ്ടപ്പാടെ വന്ന് കെട്ടിപിടിച്ചു... അവരുടെ എല്ലാ സന്തോഷങ്ങൾക്കും കാരണം ഞാനാണെന്ന് പറഞ്ഞു...
അപ്പോഴാണ് ഞാൻ ആ മുഖം ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയത്.... അതെ അയാൾ തന്നെ... എന്റെ കൈകളിൽ നിന്ന് എന്റെ മകനെ ഏറ്റ് വാങ്ങിയ അയാൾ...
കുൽസുനെ ഹയമോൾക്ക് അരികിലാക്കി ഞാൻ അയാൾക്ക് പുറകെ നടന്നു... എന്റെ മോന്റെ ഓരോ സമയത്തെ കാര്യങ്ങളും ചോദിച്ചറിഞ്ഞു... അവന്റെ കുഞ്ഞുനാൾ മുതൽ ഇന്നോളമുള്ള ഫോട്ടോകൾ അയാളുടെ മൊബൈലിൽ കണ്ടു... എന്റെ മിഴിനീർ തുള്ളികൾ അയാളുടെ മൊബൈൽ സ്ക്രീൻ ആകെ നനച്ചിരിക്കുന്നു... ഒന്നും കാണാത്ത അവസ്ഥയിൽ കണ്ണും കലങ്ങുയതിനാൽ ഞാൻ അത് അയാൾക്ക് നേരെ നീട്ടി... അത് വാങ്ങി അയാൾ എന്നെ കൈപിടിച്ച് അവന്റെ അരികിലേക്ക് കൊണ്ട് പോയി...
അവന്റെ ഉമ്മയുടെ കൂടെ കളിചിരിയിൽ കണ്ട ഞാൻ അവന്റെ അടുത്തേക്ക് ഓടി ചെന്നു കെട്ടി പിടിച്ചു... തുരു തുരാ ഉമ്മ കൊടുത്തു,... അനുസരണയുള്ള കുട്ടിയെ പോലെ അവൻ അനങ്ങാതെ നിന്നു... ശേഷം എന്നെ നോക്കി ചിരിച്ചു...
വാക്കുകൾ എന്നിൽ ദാരിദ്ര്യം സൃഷ്ടിച്ചു. അല്ലെങ്കിൽ തന്നെ ഞാൻ അവനോട് എന്താ പറയാ... ഞാൻ അവനാരാ... സത്യങ്ങൾ എന്റെ ഉള്ളിൽ പുറത്ത് പറയാൻ ആവാത്ത വിതം സീൽ വെച്ചു അടച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാണ് ആ അതിർ വർമ്പുകൾ പൊട്ടിച്ചെറിഞ്ഞു അവൻ എന്റെ മടിത്തട്ടിൽ എന്റേത് മാത്രമായി ഒതുങ്ങി കൂടുക...
അവിടെ കണ്ട കടയിൽ നിന്ന് അവനായി ഞാൻ കുറെ കളിക്കോപ്പുകളും മിട്ടായി കളും വാങ്ങി കൊടുത്തു... ഒരു സുഹൃത്തിന്റെ മകനെ കണ്ട് പോരുന്ന ലാഘവത്തോടെ ഞാൻ കുറച്ചു നേരം അവന്റെ കൂടെ ചിലവയിച്ചു കളിച്ചു.
വീണ്ടും കാണാം എന്ന സ്നേഹ വാക്കാലെ എന്റെ മകനെ കണ്ട് മടങ്ങി...
അവര് പോയ വഴിയെ കുറച്ചു നേരം നോക്കിയിരുന്നു... അവരുടെ വാഹനം എന്റ കണ്ണിൽ നിന്ന് മറഞ്ഞതിന് ശേഷം ഞാൻ കുൽസുവിനെയും മോളെയും ലക്ഷ്യം വെച്ചു നടന്നു...
ഒരായിരം ചോദ്യങ്ങൾ എന്റുള്ളിൽ അലയടിക്കുന്നുണ്ട്... ഉത്തരമില്ലാതെ അവ എന്നുള്ളിൽ ഭീതി തീർക്കുന്നുമുണ്ട്.
" അതാരാ ഇക്കാ... ഇങ്ങൾ ഇങ്ങനെ സ്നേഹം കാണിക്കാൻ.
പ്രതീക്ഷിക്കാതെയുള്ള അവളുടെ ചോദ്യം എന്റെ അടിവയറ്റിൽ എന്തോ കൊളുത്തി വലിച്ച പോലെ...
" ആഹ്,,, അതെന്റെ ഇവിടെയുള്ള വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ്. അവരുടെ കുടുംബവും...
" ആഹ്,,,
നിസ്സാരമായി ഞാൻ പറഞ്ഞു തീർത്തു വെങ്കിലും ഉള്ളിലെവിടെയോ എന്തോ ഒരു നീറ്റൽ... ഒരു കുറ്റസമ്മതത്തിന് പോലും വഴി ഒരുങ്ങാത്ത നീറ്റൽ..
ദൂരനിന്ന് അവളെല്ലാം നോക്കി കണ്ട് കാണും... പക്ഷെ!
പറഞ്ഞതിൽ കൂടുതൽ അവളോട് എനിക്കൊന്നും പറയാൻ കഴിയില്ല. അതെന്റെ വിധിയാണ്...
യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും... നേരം ഒരുപാട് വൈകിയിട്ടും ഉറക്കം വരുന്നില്ല... ഇന്നത്തെ മനോഹരമായ കാഴ്ച എന്റെ ഇനി അങ്ങോട്ടുള്ള ഉറക്കം തന്നെ കെടുത്തിയെന്ന് തന്നെ പറയാം...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :18*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവന്റെ ആ വിടർന്ന കണ്ണുകൾ നീണ്ട മൂക്ക്, നുണക്കുഴി കവിൾ വട്ട മുഖം, കട്ടി കുറഞ്ഞ നല്ല കറുപ്പുള്ള പുരികം.... അവന്റെ ഉമ്മ തന്നെ.... ന്റെ കുൽസു തന്നെ.... അതെ മുഖം വാർത്തു വെച്ചത് പോലെ....
അവന്റെ ആ ചിരി അവളുടെ ആ കുഞ്ഞു നാളുകൾ ഓർമയിൽ വരുന്നത് പോലെ തന്നെ... ഭാഷ വേറെ ആണേലും അതെ സംസാരശൈലി... ഭവ്യതയോടെയുള്ള നടത്തവും നോട്ടവും...
അവൻ നടന്ന് വരുമ്പോൾ അവള് നടന്ന് വരുന്നത് പോലെ ഒരു നിമിഷം തോന്നിപോയി...
ചിന്തകൾ മനസിന്റെ സമനില തെറ്റിക്കുന്നതായി എനിക്ക് തോന്നി വണ്ടി ഞാൻ സ്പീഡ് കൂട്ടി 100 നും 130 നും മേലെ ഞാൻ അതിവേഗം വണ്ടി ഓടിച്ചു...
നിയന്ത്രണം വിട്ട വാഹനം റോഡ് സൈഡിൽ ഉണ്ടായിരുന്ന പണിനടക്കുന്ന ബിൽഡിംഗ് ൽ ഇടിച്ചു മറിഞ്ഞു വീണു...
അവധി ദിവസം ആയത് കൊണ്ടാവാം പണിക്കാരാരും തന്നെ അവിടെയില്ല. അടുത്തെങ്ങും തന്നെ ആരും ഇല്ലെന്ന് തോന്നുന്നു.. ആരും വന്നില്ല. എന്റെ കായും കാലും ഒന്നും പൊന്തുന്നില്ല താനും... എന്തൊക്കെ എനിക്ക് പറ്റിയെന്നു അറിയില്ല. ഏതായാലും എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്...
നീണ്ട മണിക്കൂറുകൾ ഞാനങ്ങനെ കിടന്നു... ഒടുവിൽ എപ്പോഴോ എന്റെ ബോധം മറിഞ്ഞു...
**
റിങ് ചെയ്യുന്ന ഫോൺ എടുത്തതും കേട്ടത് ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു.
നിന്ന നിലയോ ഇട്ട ഡ്രസ്സൊ നോക്കാതെ ഞാൻ ഉറങ്ങുന്ന മോളെയും വാരിയെടുത്ത് പുറത്തിറങ്ങി. കരഞ്ഞു കലങ്ങിയത് കൊണ്ട് തന്നെ കാഴ്ച മങ്ങിയത് പോലെ ചിലനേരം റോഡിൽ ഉള്ളതൊന്നും വ്യക്തമല്ല.
അപ്പോഴേക്കും മോള് ഉണരുകയും ചെയ്തു. പിന്നെ അവളെ കയ്യും പിടിച്ച്.
പെട്ടെന്ന് കിട്ടിയ ടാക്സിയിൽ കയറി ഹോസ്പിറ്റലിൽ പോയി ഇറങ്ങി.
എന്നെ കണ്ടതും ഷാനിക്ക അടുത്ത് വന്നു. ഹയമോളുടെ കയ്യും പിടിച്ച് എന്നെ ഐ സി യുവിന് മുമ്പിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്തോ എനിക്ക് ഇരിപ്പ് ഉറച്ചില്ല. ഞാൻ അതിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
" എന്തിനാ ഉമ്മച്ചി ഇവിടെ വന്നത്. ഇവിടെ ആരാ...
അവളുടെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണം എന്നറിയാതെ ഞാൻ... ഒരല്പ നേരം അവളെ തന്നെ നോക്കിയിരുന്നു... ചോർന്നൊലിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവള് പറഞ്ഞു
" ഉമ്മച്ചി കരയണ്ട ട്ടൊ... ഹയ മോൾക്കും കരച്ചിൽ വരും...
അത് കേട്ടപ്പോ എന്റെ കരച്ചിൽ കൂടുകയാണ് ചെയ്തത്... എന്റെ നിയന്ത്രണം വിടും മുൻപ് മോളെയും കൂട്ടി ഷാനിക്കാ പുറത്തേക്ക് നടന്നു...
എന്റെ റബ്ബേ... ന്റെ റാഷികാക്ക് എന്താ പറ്റിയത്...
ബോധമില്ലാതെ ഐ സി യു വിൽ കിടക്കുന്ന ഇക്കയെ കണ്ടപ്പോൾ... ഞാനാകെ തകരുന്ന പോലെ തോന്നി...
ഷാനിക്കാ എത്ര നിർബന്ധിച്ചിട്ടും ഞാൻ വീട്ടിലേക്ക് പോയില്ല. അവിടെ തന്നെ നിന്നു.
മരുന്നുകളോട് പ്രതികരിക്കുന്നത് കൊണ്ട് കുറച്ചു വൈകിയാലും ബോധം വരും എന്ന ഡോക്ടറിന്റെ പ്രതീക്ഷയുടെ വാക്കുകളിൽ ഞാൻ ഇക്കയെയും നോക്കി ദിവസങ്ങൾ അവിടെ നിന്നു... ഓരോ ദിവസവും കയ്യും കാലും മുഖവും കണ്ണും ഞാൻ മിഴി ചിമ്മാതെ നോക്കിയിരുന്നു. ഒന്ന് അനങ്ങി കാണാൻ... ഈ ചലനമില്ലാതെ കിടക്കുന്ന എന്റെ ഇക്ക... ഓരോ ദിവസം കയ്യും തോറും ഞാനൊരു മെഴുകു തിരി പോലെ ഉരുകി ഒലിച്ചു കൊണ്ടിരുന്നു...
എന്റെ കണ്ണിന് താഴെ ഉറക്കം കുറഞ്ഞതിനാലാവാം അല്ലെങ്കിൽ എന്റെ ഇക്കയെ ഇങ്ങനെ കണ്ട് കൊണ്ടിരിക്കുന്നതാവാം കറുത്ത പാടുകൾ വന്നിട്ടുണ്ട്... കുറച്ചു ദിവസം കൊണ്ട് തന്നെ ഞാൻ ആളാകെ മാറിയിട്ടുണ്ട്... എനിക്ക് എന്നെ തന്നെ മനസിലാകാത്തത് പോലെ,
ഓരോ ദിവസവും ഇളം ചൂടുള്ള വെള്ളംകൊണ്ട് ഞാൻ ഇക്കയെ നനച്ചു തുടച്ചു കൊടുത്തു...
ഓഫീസിൽ ഉള്ളവരും കൂട്ടുകാരുമായ നിരവധി ആളുകൾ ഇക്കയെ കാണാൻ വന്നു. ഞാൻ അറിയാത്തവർ തന്നെയായിരുന്നു അധികവും. എനിക്ക് ഇക്കയുടെ വളരെ അടുത്ത സുഹൃത്തുക്കളെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു.
എന്നും വിളിക്കുന്ന ഉമ്മയോട് ഇക്ക ബിസിനസ് ടൂറിലാണെന്ന് ഞാൻ കള്ളം പറഞ്ഞു. വേഗം അതാണ് നാവിൽ കിട്ടിയത്. ഞാൻ എന്താ അവരോട് പറയാ... അവരും അവിടെ നിന്ന് എന്ത് ചെയ്യണമെന്നേറിയാതെ കുഴങ്ങില്ലെ, ഇക്കാന്റെ ഉമ്മ ചിലപ്പോ ബോധം കെട്ട് തന്നെ വീഴും. എപ്പോ വിളിച്ചാലും അവര് സംസാരിക്കാതിക്കാറില്ല. ഇതിപ്പോ... അല്ലാഹ് നീ ഇതിന് വേഗം പരിഹാരം കാണണേ ...ന്റെ ഇക്ക ഒന്ന് വേഗം കണ്ണ് തുറക്കണേ...
ഡോറിന് മുട്ടി ഒരാള് മോൾക്ക് പ്രായം തോന്നിക്കുന്ന ഒരു മോനെയും കൊണ്ട് വന്നു. അവര് പറയുന്നത് എനിക്ക് ഒന്നും മനസിലായില്ല. കാര്യം ഞാൻ ഇവിടെ ആറേഴ് വർഷമായെങ്കിലും എനിക്ക് അങ്ങനെ ഒന്നും ഇവരുടെ ഭാഷ മനസിലാവുകയില്ല. എന്നാലും കുറച്ചൊക്കെ മനസിലാവും.. തിരിച്ചു പറയാൻ അറിയില്ല. ഭാഗ്യം കൊണ്ട് അന്നേരം ഷാനിക്ക വന്ന് അവരുമായി സംസാരിച്ചു.
അവരുടെ കൂടെയുള്ള മോനും ഞങ്ങളുടെ മോളുമായി നല്ല കൂട്ടായി. അവര് അവിടെ കളിച്ചു കൊണ്ടിരുന്നു... എന്തോ ആ കുട്ടിയെ കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ വന്നു. എന്നെ പോലെ ഉള്ളത് പോലെ, എന്താലെ...
ഹയ മോളെയും അവനെയും കണ്ടിട്ട് ഒരുപോലെ ഉണ്ട്. ആരേലും ഇപ്പോൾ പുറത്ത് നിന്ന് വന്നാൽ ഇരട്ട കുട്ടികൾ ആണെന്നെ പറയു. ഒരേ നിറം വലിപ്പം തടി. മുഖചായ... ഇങ്ങനെയും ഉണ്ടാവോ... ഒരൊറ്റ വിത്യാസം മാത്രം അവൻ തായ്‌ലൻഡ് കാരൻ ന്റെ മോള് തനി കേരള... അവര് കളിക്കുന്നുണ്ട് ചിരിക്കുന്നുണ്ട്... പിന്നെ ഇവിടെ സ്കൂൾ ഒക്കെ ആയോണ്ട് അവൾക്ക് നന്നായി അവന്റെ ഭാഷ അറിയാം എന്ന് മാത്രം. ഞാൻ മാത്രമാണ് ഇവിടെ പൊട്ടത്തി... ആ... പുറത്ത് ആരുമായി അങ്ങനെ കൂട്ടില്ലാത്തത് കൊണ്ട് എനിക്ക് ആ ഭാഷ വേഗം പഠിക്കാൻ പറ്റിയില്ല. പിന്നെ എനിക്ക് വലിയ ഇന്ട്രെസ്റ്റും ഇല്ല താനും. അതാണ് സത്യം.
എന്തോ ഒരുപാട് ആളുകൾ കാണാൻ വരുന്നുണ്ട് കുടുംബവുമായി തന്നെ... എന്നാലും ആ കുഞ്ഞി മോനോട് വല്ലാത്തൊരു ഇഷ്ടം...
അവനും എന്റെ മടിയിൽ ഒക്കെ വന്നിരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം...
അവനെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ ചോദിച്ചു.
" എന്താ മോന്റെ പേര്...
പല്ല് കാട്ടി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു
.
" ഹിഷാം റോഷൻ..
ആ പേര് കേട്ടപ്പോൾ ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞു... എന്താ എനിക്ക് പറ്റിയത്...
ആ പേര്... അതെ, പ്രേഗ്നെന്റെ ആയിരിക്കുമ്പോൾ റാഷിക്ക പറഞ്ഞ പേരാ ഞമ്മക്ക് ഒരു മോൻ ഉണ്ടാവാണേൽ ഹിഷാം റോഷൻ എന്ന് ഇടാം എന്ന്...
ആ നിമിഷങ്ങൾ എന്റെ കണ്ണിൽ തെളിഞ്ഞു വന്നു. ഞാൻ അവനെ അടക്കി പിടിച്ച്.
" ഉമ്മച്ചി എന്തിനാ കരയുന്നത്. ഈ ഹിഷാം ന്റെ ഉമ്മാനെ കാട്ടി...
അവളവനെ നോക്കി... ദേഷ്യം പിടിക്കുന്നത് കണ്ട് ഞാൻ അവരെ രണ്ട് പേരെയും അണച്ചു കൂട്ടി പിടിച്ചു.
ഒന്നും മനസിലാക്കാതെ ഷാനിക്കാ.. എല്ലാം നോക്കി നിൽക്കുന്നുണ്ട്... ആദ്യം മോളെയും ഈ മോനെയും കണ്ടപ്പോഴേ രണ്ടാളെയും മാറി മാറി നോക്കി കൊണ്ടിരിക്കുകയാണ് ഷാനിക്കാ... ശരിയാ രണ്ടാളും ഒരുപോലെ ണ്ട്. ആണ് പെൺ വിത്യാസം മാത്രം.
", ഉമ്മച്ചിയെ നോക്കിയേ,,, ഉപ്പച്ചീന്റെ കണ്ണീന്ന് വെള്ളം വരുന്നുണ്ട്...
അവള് പറഞ്ഞതും. ഞാൻ ഇക്കാന്റെ അടുത്തേക്ക് പോയി ഇരുന്നു... അതെ... ഇക്കാന്റെ കണ്ണിൽ നിന്നും വെള്ളം....
" ഷാനിക്കാ....
ഞാൻ കരഞ്ഞു കൊണ്ട് വിളിച്ചതും. ഷാനിക്കാ ഡോക്ടറെ വിളിക്കാൻ ഉള്ളത് എമർജൻസി ബട്ടൺ പ്രെസ്സ് ചെയ്തു.
ഡോക്ടർ വന്നതും ഞങ്ങളെ അവിടെ നിന്നും പുറത്താക്കി.
എത്രയോ ദിവസങ്ങളായി ഒരു പ്രതികരണവുമില്ലാതെ എന്റെ ഇക്ക... ഇന്ന് കണ്ണ് നനഞ്ഞു ആണെങ്കിലും ആ ഹൃദയമിടിപ്പ് ഞാൻ കേട്ടു... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
[09/09, 3:44 pm] Mihras Koduvally: *✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :19*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പിന്നെ അതികം താമസമൊന്നും വേണ്ടി വന്നില്ല. നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ഇക്ക കണ്ണ് തുറന്നു.... അൽഹംദുലില്ലാഹ്
കണ്ണ് തുറന്നുപാടെ അവിടെ ഉണ്ടായിരുന്ന ആളുകളെ കുറിച്ചൊക്കെ ഇക്ക ചോദിച്ചറിഞ്ഞു. എന്താണെന്ന് അറീല.ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് അന്ന് അവരെയും മോനെയും കണ്ടപ്പോൾ പറഞ്ഞിരുന്നത് അത് കൊണ്ടാവാം അവരെ കാണാൻ പറ്റാത്തതിൽ ഇക്കാന്റെ കണ്ണുകൾ നിറഞ്ഞു. ആക്‌സിഡന്റ് പറ്റിയത് കൊണ്ടാവും ഇപ്പോൾ ഇക്ക വല്ലാണ്ട് ഇമോഷണൽ ആണ്. വെറുതെ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കും. കണ്ണ് തുറന്നെങ്കിലും സംസാരിച്ചെങ്കിലും ഹോസ്പിറ്റലിൽ നിന്ന് പോവാറായിട്ടില്ല. നടക്കാനും ഇരിക്കാനും എല്ലാം ഇപ്പോ ബുദ്ധിമുട്ട് ഉണ്ട്.
" കുൽസോ, നീ വീട്ടിലേക്ക് പോയിക്കോ. കൊറേ ദിവസമായില്ലെ ഇവിടെ. എനിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല. പിന്നെ ഷാനി ഇല്ലെ, മോൾക്കും ഇവിടെ ഒരു വീർപ്പമുട്ടലുണ്ടാവും ക്ലാസും കൊറേ ഒഴിവായതല്ലെ...
ഒറ്റ ശ്വാസത്തിൽ ഇക്കയത് പറഞ് തീർത്തപ്പോൾ എനിക്കെന്ത് പറയണമെന്നറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് ഇക്കാന്റെ അടുത്ത് നിന്ന് എങ്ങോട്ടും പോവാൻ ഇഷ്ടമില്ല. ആ കണ്ണുകൾ നോക്കിയിരുന്നാൽ തന്നെ ഒരാത്മസംതൃപ്തിയാണ്. പിന്നെ വീട്ടിലിരുന്നാൽ എനിക്ക് എങ്ങനെയാ ഇരിപ്പ് ഉറക്കുക.
ഞാൻ നിശബ്ദമായി ഇക്കയെ തന്നെ നോക്കിയിരുന്നു. എന്തോ ആ കണ്ണുകളിലെ ഭാവം എനിക്ക് മനസിലാക്കാൻ പറ്റാത്തത് പോലെ തോന്നി... ദേഷ്യമാണോ?... അല്ല... സന്തോഷം ആണോ, അതുമല്ല... പ്രതീക്ഷയാണ്?... അതുമല്ല.... അതെന്താണെന്നറിയാൻ എനിക്കും ജിജ്ഞാസ തോന്നി പ്രതീക്ഷയോടെ ഞാനാകണ്ണുകളിലേക്ക് ഉറ്റുനോക്കി... നിരാശയായിരുന്നു ഫലം.
എന്റെ ശ്രമം പാടെ വിഫലമായി.
പിന്നെ ഏത് മനുഷ്യനും ഒറ്റയ്ക്കിരിക്കാൻ തോന്നാൻ പ്രത്യേകം കാരണങ്ങൾ വേണമെന്നില്ലല്ലോ ചിലപ്പോ നമ്മൾ ഏകാന്തത ഇഷ്ടപെടുന്നു. ഞാനും പലപ്പോഴും അങ്ങനെയായിരുന്നില്ലെ.
ഇങ്ങനെ ഒക്കെ പറ്റിയത് കൊണ്ടുള്ള വിഷമം ആവും പാവം...
ആ കണ്ണുകളിൽ ഒരുപക്ഷെ! ഞാൻ ഒരല്പം ഒറ്റക്കിരിക്കട്ടെ എന്ന അപേക്ഷയാകും,..
ചിരിച്ചു കൊണ്ട് മോൾക്കും വീട്ടിൽ പോവാൻ ആഗ്രമുണ്ടെന്ന വാക്കിൽ ഞാൻ അവളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു...
**
" ഷാനി... ഞാനൊരു മഹാപാപിയാണ് ഷാനി... എനിക്ക് ഓള് പൊറുത്തു തരുമോ... എനിക്ക് വയ്യ... വയ്യ... ഇതെന്നെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്...
ഞാൻ എന്നെ തന്നെ വെറുത്ത് തുടങ്ങിയിരിക്കുന്നു. ആ ചുമരിലിട്ട് എന്റെ തലയിടിക്കാൻ തോന്നുന്നുണ്ട്... അല്ലേൽ ഈ ബിൽഡിങ്ങിൽ നിന്ന് ചാടിയാൽ... വയ്യ എനിക്ക് അവളെ മുമ്പിൽ നിൽക്കാൻ വയ്യ. അവളെ കാണാൻ വയ്യ.
ഒന്നും മനസിലാവാത്ത മട്ടിൽ ചോദ്യം കൊണ്ട് ആറാട്ട് നടത്തുന്ന അവനു മുൻപിൽ സ്വന്തം മകനെ മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്ന കഥയെ ഞാൻ വിവരിച്ചു കൊടുത്തു... അതെന്റെ നിസഹായ അവസ്ഥയായിരിന്നു.
പക്ഷെ!
അതിൽ പിന്നെ ഞാനൊരിക്കലും ഒന്ന് മനസറിഞ്ഞു ചിരിച്ചിട്ടില്ല. ഉറങ്ങീട്ടില്ല. ന്റെ കുൽസുവിന്റെ കണ്ണിൽ ഒന്ന് നോക്കാൻ പോലും എനിക്ക് പേടിയാണ്... ഞാൻ ചെയ്ത തെറ്റിനാഴം...
.
.
.
താങ്ങാനൊരാളില്ലാതെ പൊട്ടിക്കരയുന്ന എന്നെ അവൻ വാക്കുളിൽ പറയാനറിയാതെ കേട്ടതല്ലാം ഒരത്ഭുതമായി കണ്ട് ചേർത്ത് പിടിച്ചു. ഞാനവനെ അടക്കി പിടിച്ച് പൊട്ടിക്കരഞ്ഞു.
മറ്റെന്തോ ചിന്തയിൽ നിന്നെഴുന്നേറ്റ പോലെ ഞാൻ അവനെ തട്ടി മാറ്റി റൂം വീട്ടിറങ്ങി ഓടി എങ്ങോട്ടേന്നില്ലാതെ
അവനെന്നെ വിളിച്ചു കൊണ്ട് പുറകെ വരുന്നുണ്ട്. പക്ഷെ! അതെനിക്ക് കേൾക്കേണ്ട... എനിക്ക് എവിടെയെങ്കിലും പോകണം ഇവിടെ വയ്യ എനിക്ക് എന്റെ മോനെ കാണണം അവനെ എനിക്ക് വേണം ന്റെ കുൽസു വിന് തിരികെ കൊടുക്കണം.
അവനെവിടെക്കാണ് പോയത്... ലക്ഷ്യസ്ഥാനം എവിടെയാണെന്ന് അറിയാതെ ഞാൻ ഓടി നടന്നു...
ഓടി നടന്ന എന്നെ പിന്നിൽ നിന്നും ബലമായി പിടിച്ചു അവനെന്നെ അടക്കി പിടിച്ചു.
" എന്താ റാഷി ഇത്, നമുക്ക് ചിന്തിച്ച് ഒരു വഴി ഉണ്ടാക്കാം. ഞാനില്ലെ നിന്റെ കൂടെ...
" നിക്ക് വയ്യ ഷാനി... ന്റെ മനസ് കിടന്ന് തിളക്കുകയാണ് എനിക്ക് അവനെ ഒന്ന് കാണണം...
ഒരു കുഞ്ഞു കുട്ടിയുടെ ലാഘവത്തോടെ ഞാനവന് മുമ്പിൽ തേങ്ങി കരഞ്ഞു...അതെ സമയം ഒരു ഭ്രാന്തനെ പോലെ എന്റെ മകനെ തേടി ഓടുകയും...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
[20/09, 3:21 pm] Mihras Koduvally: *✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :20*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അവന്റെ ആ അവസ്ഥയിൽ നിന്നും മാറ്റിയെടുക്കാൻ ഒരുപാട് ഷാനി കഷ്ടപ്പെടേണ്ടതായി തന്നെ വന്നിട്ടുണ്ട്... ആദ്യമൊന്നും അവന്റെ ഒരു വാക്കിനും അവനെ തടയാൻ കഴിഞ്ഞില്ല. എത്ര പിടിച്ച് വെക്കാൻ ശ്രമിച്ചിട്ടും ഒരു മുഴു ഭ്രാന്തനെ പോലെ അവൻ അവിടെ ആകെ ഓടി നടന്നു. പിന്നെ തളർന്നു വീണു...
സത്യങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ഒരു പക്ഷെ!
കുൽസു തന്നെ വിട്ടു പോവുമെന്ന ഭയം ഉള്ളിലെവിടെയോ എരിയുന്നത് കൊണ്ട് ഷാനിയുടെ ചില വാക്കുകളിൽ അവൻ അടങ്ങി.
പിന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോയെങ്കിലും പഴയതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു റാഷി. വീട്ടിലായാലും ഓഫീസിൽ ആയാലും.
സ്റ്റാഫിനോക്കെ അവനെ വല്ലാതെ പേടി തോന്നി. ചെറിയ ചെറിയ തെറ്റിന് വരെ അവന് വല്ലാതെ ചൂടാവാൻ തുടങ്ങി. ചിലപ്പോഴൊക്കെ അവനെ ഒന്ന് തണുപ്പിക്കാൻ ഷാനി കുറെ പാടുപെടാറുണ്ട്.
അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കും.ആരെങ്കിലും എന്തെങ്കിലും ഒന്ന് ചോദിച്ചാൽ അവന്റെ പരിധിയിൽ അല്ലാത്തത് ആണേൽ ചോദിച്ചവന്റെ കാര്യം അന്ന് പോക്ക് തന്നെ,
അവന്റെ ഈ സ്വഭാവം കുൽസുവിൽ വല്ലാത്ത മനോ വേദന ഉളവാക്കിയെങ്കിലും എന്തെനെങ്കിലും കാരണം ഉണ്ടാവും എന്നശുഭപ്തി വിശ്വാസത്തിൽ ശരിയായിക്കോളും എന്ന പ്രതീക്ഷയിൽ അവളോരോ ദിവസവും കഴിഞ്ഞു കൂടി.... എന്നാലും അവൾക്കേറ്റവും വേദനയായിരുന്നു ഹയമോളിൽ നിന്നും അവൻ കാണിക്കുന്ന അകൽച്ച... ദിവസവും ഓഫീസിൽ നിന്ന് വന്ന ബാപ്പയും മോളും കളിക്കുകയും ചിരിക്കുകയും അവരുടെ ബഹളം കൊണ്ട് പ്രകാശമായിരുന്ന അവരുടെ വീടിന്ന് തീർത്തും നിശബ്ദമാണ്. കളിക്കാൻ ആരുമില്ലാത്തതിനാൽ സ്കൂൾ കഴിഞ്ഞു വന്ന് ഫ്രഷായി ഹോംവർക് ഒക്കെ ചെയ്തു ഭക്ഷണം കഴിച്ചു അവൾ നേരെത്തെ തന്നെ കിടക്കും. ഓരോ ചിന്തകൾ കൊണ്ട് തന്റെ ഒറ്റപ്പെടിനെ അവള് ദൂരേക്ക് തട്ടി മാറ്റും...
അവന്റെ അവസ്ഥ വാക്കുകൾക്ക് അതീതമായിരുന്നു. എല്ലാ ചിന്തകളെയും മറവിയുടെ അഭിനയചാക്കിൽ നിക്ഷേപിച്ചു കൊണ്ട് അവൻ തിരക്കുകൾ അഭിനയിച്ചു ഹോളിഡേയ്‌സിലും വെറുതെ നോക്കിയ ഫയലുകളൊക്കെ വീണ്ടും ഒന്നുടെ ഓഫീസിൽ പോയി വെറുതെ ഇരുന്നവൻ സമയം കളയും. ചിന്തകൾ വീണ്ടും ഭ്രാന്തമായി തിരിയാതിരിക്കാൻ മകനെ കാണണമെന്ന് അവന്റെ ആഗ്രഹങ്ങൾ ഓരോ കാരണങ്ങൾ പറഞ്ഞു ഷാനി ഒഴിവാക്കികൊണ്ടിരിന്നു.
ദിവസങ്ങളും മാസങ്ങളും വർഷങ്ങക്കും അങ്ങനെ കടന്നു പോയി...
അവള് ഏറെ വേദനിക്കുന്നത് കാണുമ്പോൾ അവൻ ചില സമയം ഒന്ന് സ്നേഹിക്കാൻ ശ്രമിക്കും... പക്ഷെ!
മകന്റെ മുഖം അവനെ അന്നേരം വല്ലാതെ തളർത്തി കളയും...
അതിനിടയിൽ അവർക്കൊരു മകൻ ജനിച്ചു. ഹയയെക്കാൾ ആറ് വയസ് വ്യത്യാസമുണ്ട് അവൻ... ഒരു കുഞ്ഞു മകൻ റോഷന്റെ അതെ പോലെ തോന്നിക്കുന്ന മുഖഭാവം...അവനിലൂടെ അവൻ ഏറെ സമാധാനം കണ്ടെത്തി എന്ന് തന്നെ പറയാം... എങ്കിലും ആദ്യമകന്റെ ഓർമകൾ അവനെ ഓരോ നേരവും കൊളുത്തി വലിച്ചു കൊണ്ടിരുന്നു.
ഹയ,ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അവളുടെ അനുജൻ ഹാഷിം റോഷൻ ആറാം തരം വിദ്യാർത്ഥിയും... അവർ രണ്ട് പേരും ആ വീടിനെ പഴയത് പോലെ കളിയും ചിരിയും പിന്നെ ഏട്ടത്തിയും അനിയനും തമ്മിലുള്ള കുറുമ്പുകളും അടിപിടികളും ഉന്മേഷമാക്കി തീർത്തു... അവരുടെ കളിചിരികളിൽ കുൽസു ഏറെ ആനന്ദം കണ്ടെത്തി... സത്യം പറഞ്ഞാൽ അവൾക്ക് അവര് ക്ലാസ് കഴിഞ്ഞു വന്നാൽ അവരെ പരാധിപരിഭവങ്ങൾ തീർക്കാനെ സമയം ഉണ്ടാവാറുള്ളു. എന്നാലോ അവരെല്ലാം പോയാൽ അവള് തനിച്ചാണ്.
ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും പഴയത് പോലെ സ്കൂളിലേക്ക് തിരിച്ചു കയറാൻ അവള് ആഗ്രഹിക്കുന്നുണ്ട്. അവനും അതിന് എതിര് പറയില്ല എന്ന് അവൾക്ക് ബോധ്യമുണ്ട് താനും. എന്നാലും എന്തോ ഒരു മടി. പോവണോ പോവേണ്ടേ, എന്ന ഒരു ഉറച്ച തീരുമാനമെടുക്കാൻ പ്രയാസം.
അവനോട് പറയാൻ പല തവണ നാവ് പൊങ്ങിയെങ്കിലും അവന്റെ സാമിപ്യത്തിൽ അത് താഴ്ന്ന് പോവുകയായിരുന്നു.
അവന്റെ മിണ്ടാട്ടം കുറഞ്ഞതോടെ അവർക്കിടയിൽ വലിയൊരു അകൽച്ച തന്നെ വന്നത് പോലെയാണ്. അല്ലേലും സംസാരം കുറഞ്ഞാൽ അങ്ങനെ തന്നെയല്ലെ...
പതിവ് പോലെ അവനും മക്കളും വന്നപാടെ അവള് അവർക്കെല്ലാം ചായ എടുത്തു വെച്ചു. ഫ്രഷ്യായി അവര് വന്ന് അത് കഴിച്ചു. അപ്പോഴും അവള് പറയാൻ ഒരുങ്ങിയെങ്കിലും എന്തോ അവൾക്ക് പറ്റിയില്ല.
അന്ന് മുഴുവൻ എങ്ങനെ അവനോട് പറയാം എന്ന് ഓരോ പണികൾക്കിടയിലും അവൾ ആലോചിച്ചു കൊണ്ടിരുന്നു. അവസാനം എല്ലാ ശ്രമങ്ങളും വിഫലമായി. അവൾ നിദ്രയിലേക്ക് തലചായ്ച്ചു.
പുതിയ പുലരി കടന്നു വന്നെങ്കിലും തന്റെ ശ്രമം പാടെ മറക്കുന്നതാണ് ഉചിതമെന്ന് അവൾക്ക് തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ അവൾ അവളുടെ പതിവുകളിൽ വ്യാപൃതയായി...
എല്ലാവരും പോയി വീട് പതിവ് പോലെ ശൂന്യമാണ്. ഒന്ന് സംസാരിക്കാനോ എന്തിന് കാണാൻ തന്നെ ഇവിടെ ആരുമില്ല. എല്ലാവരും അവനവന്റെ കൂട്ടിൽ ഒറ്റക്ക്. എല്ലാ പണിയും കഴിഞ്ഞു അവൾ ബെഡിൽ പോയിരുന്നു. അവളുടെ കൂട്ടുകാരിയായ ഡയറി തുറന്നു...
അവിടെ അവൾക്കായ് ഒരു കത്ത് കാത്തിരിപ്പുണ്ടായിരുന്നു. ആവേശത്തോടെ അവളത് തുറന്നു വായിച്ചു. എന്തോ അവൾ അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു. എത്രയോ നാളുകളായി അവനോട് പറയാൻ കഴിയാതെ വിഴുങ്ങി പോയ അതെ അവസരം ഇന്ന് അവനായി അവൾക്ക് സമ്മാനിച്ച അപ്പോയിന്മെന്റ് ലെറ്റർ ആയിരുന്നു അത്. അതിന്റെ ബാക്കിലായി ഒരു കുഞ്ഞു പേപ്പറിൽ
എന്റെ
സ്വന്തം കുൽസുവിൻ എന്നും. അവൻ വരും റെഡി ആയിരിക്കണം എന്നും
എഴുതിയിട്ടുണ്ട്.
സന്തോഷം കൊണ്ട് ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പുകയായിരുന്നു. പെട്ടെന്ന് തന്നെ റെഡി ആയി അവന് വേണ്ടി അവൾ കാത്തിരുന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :21*
http://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
പഴയത് പോലെ അവളിപ്പോൾ വീണ്ടും ഒരദ്യാപിക പട്ടം അണഞ്ഞിരിക്കുന്നു. മുൻപത്തേതിൽ നിന്ന് ഏറെ കുറെ അവൾ ഭാഷകളെല്ലാം കൈകാര്യം ചെയ്യാൻ പഠിച്ചതായിരുന്നു ഏറെ മെച്ചം . പിന്നെ മക്കൾ മിടുക്കന്മാരാണ്. അവർക്ക് വീട്ടിൽ അവരുടെ ഭാഷയും വീടിന്റെ പുറത്ത് അവിടുത്തെ ഭാഷയും നന്നായിട്ട് സംസാരിക്കാൻ അറിയാം. അവരുടെ സംസാരം ശ്രവിക്കുന്നയാളുകൾക്ക് അവരിൽ ഒരു മലയാളി ചുവയുള്ളതായി തന്നെ തോന്നുകയില്ല.
പതിവിന് വിപരീതമായി വീടിന് മുൻപിൽ ഹയയും കൂട്ടുകാരും കാത്തിരിക്കുന്നത് കണ്ട് നടത്തത്തിന് വേഗത കൂട്ടി. അവളിന്ന് നേരത്തെയാണ്. ആദ്യമായിട്ടാണ് ക്ലാസിലെ കുട്ടികളെയും കൂട്ടി വരുന്നത്.
എല്ലാവരെയും സ്വീകരിച്ചിരുത്തി ചായയും സ്വീറ്റ്സുമെല്ലാം കൊടുത്തു. ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. പരീക്ഷ അടുത്തത് കൊണ്ട് കൂടി ഇരുന്ന് പഠിക്കാനാ എല്ലാവരും കൂടി വന്നത്. നല്ല മക്കൾ....
ഒരാള് മാത്രം അവരിൽ മിണ്ടാതെ ഇരിക്കുന്നുണ്ട്. ചോദിച്ചപ്പോൾ പുതിയ ആളാണ് അതിന്റെ ഒരു മടിയുണ്ട് അവനെന്ന് പറഞ്ഞു. പാവം നല്ല കുട്ടി എന്റെ മക്കളെ പോലെ തന്നെ ഉണ്ട് കാണാൻ...
ഒറ്റപ്പെട്ട് ഇരിക്കുന്നത് കണ്ട് ഞാൻ അവനോട് അവരോട് കൂടെ ഇരുന്നോ എന്ന് പറഞ്ഞു അവന്റെ പേര് ചോദിച്ചു.... അവന്റെ ഉത്തരം പഴയ ഓർമകളിലേക്ക് എന്നെ തട്ടി വിട്ടു എന്ന് തന്നെ പറയാം... ഹിഷാം റോഷൻ...
എന്നാലും ഹാഷിം ജനിച്ച സമയം ഞാൻ ആ പേരിടാൻ പറഞ്ഞിട്ട് റാഷിക്ക എന്തോ കേട്ടില്ല... എനിക്ക് ആ പേരിനോട് വല്ലാത്ത ഒരിഷ്ടം തോന്നിയിരുന്നു.
അവര് പോവാൻ ഇറങ്ങിയപ്പോഴേക്കും റാഷിക്ക വന്നു. അവരോട് എന്ന് കുശലന്വേഷണം ചോദിച്ചു ഇക്ക റൂമിലേക്ക് പോയി. ഞാൻ എല്ലാവരെയും യാത്രയാക്കി എന്റെ പണികളിലേക്ക് തിരിച്ചു. ക്ലാസ് കഴിഞ്ഞു വന്നതായോണ്ട് ഇനി രാത്രി ഭക്ഷണ പണികൾ വരെ ബാക്കിയാണ്. ഇക്കാക് ചായ കൊടുത്തു ഞാനെന്റെ പണിയിലേക്ക് തിരിഞ്ഞു.
കൂട്ടുകാരികൾ പോയതും ഹയ എന്റെ അടുത്ത് വന്ന് ചൊറിഞ്ഞു കൂടുകയാണ്. ത്രീ ഡേയ്‌സ് ടൂർ പോകുന്നുണ്ടത്രെ സ്കൂളിൽ നിന്ന് കൂടെയുള്ള എല്ലാവരും പോകുന്നുണ്ട് അവൾക്കും പോകണം എന്നാണ്. ഒരീസം ഒക്കെ ആണേൽ കുഴപ്പമില്ലയൊരുന്നു ഇതിപ്പോ മൂന്നീസം എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഇവിടെ ഒരു സമാധാനവും ഉണ്ടാവില്ല. പിന്നെ ഞാൻ സമ്മതിച്ചാലും ഇക്ക ഇതിന് സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
.
.
.
" ഉമ്മാ ഐ ലവ് യു ഉമ്മാ... ന്റെ ചക്കരമ്മല്ലെ...
മ്മന്റെ ചിരി കാണാൻ ന്ത് രസാ... വായ്ച്ചിന്റെ അതെ ചിരി...
" ഹാ, അത് വിട് മോളെ,,, ആ പരിപ്പൊന്നും ഈ കലത്തിൽ വേവില്ല. പിന്നെ ഞാൻ ന്റെ വായ്ച്ചിന്റെ മോളാ... അതോണ്ട് എനിക്ക് അതെ ചിരിയാണ് പിന്നെ ഞാൻ സുന്ദരിയുമാണ്. ന്റെ മോള് പുകഴ്ത്തണം എന്നില്ല. ട്ടൊ... വേഗം പോയിരുന്നു പഠിച്ചോ എക്സാം അല്ലെ വരുന്നത്...
" മ്മാ... ന്താ മ്മാ... പ്ലീസ്... ഇത് ലാസ്റ്റ് ആണ് ഇനി ഞാൻ എവിടേം പോകാൻ ചോയ്ക്കൂല... പ്ലീസ്... പ്ലീസ്സ്...
" നിക്ക് കൊറേ പണീണ്ട് പെണ്ണെ ഒന്ന് പോയെ... വേഗം പോ... കിച്ചൻന്ന് പോ... ഞ്ഞി വേടെ നിന്നാൽ ന്റെ പണിയൊന്നും നടക്കൂല...
" അപ്പോ ഇത് നടക്കൂല ലെ... ന്നാലും ങ്ങള് ഇത്രേം ദുഷ്ടയാണെന്ന് ഞാൻ വിചാരിച്ചീല മ്മാ... ആയ്കോട്ടെ... ഉം...
ഈ പെണ്ണിന്റെ ഒരു കാര്യം. ഉം... ഏതായാലും. കാര്യം കാണാൻ കൈതകാലും പിടിക്കും ഇതോണ്ട് ഓള് വിട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല ഇപ്പോ വരും ഇനിയും ഓളെ എനിക്കറീല,,, പിന്നെ ന്റെ മോളല്ലെ... ന്നെ പോലെയല്ലെ വരൂ... ഞാൻ അന്ന് വായിച്ചിന്റെ കയ്യും കാലും പിടിച്ചു ഓരോന്ന് നടത്തിയെടുത്തത് ഒക്കെ ഇപ്പൊ ആലോചിച്ചു നോക്കുമ്പോൾ വല്ലാത്ത കോമഡി തന്നെയാ...
ഒരീസം ഞാൻ വായ്ച്ചിക്ക് സിഗറന്റെ വാങ്ങി കൊടുത്ത് തല മസാജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ വായ്ച്ചി ചോയ്ക്കാ...
"ന്താപ്പോ ന്റെ മോൾക്ക് നേടാൻ ഉള്ളത്. വേഗം പറഞ്ഞോ...
" മനസിലായിലെ ന്റെ രാജകുമാരൻ...
" ഉം. ഞാനിത് എത്ര കണ്ടതാ ന്റെ കുട്ടിയെ... ഹ...
ഇന്നും വായ്ചിന്റെ ആ ചിരി ന്റെ കാതിൽ മുഴങ്ങുന്നുണ്ട്.
അങ്ങനെ എത്രെ എത്രെ ഓർമകൾ....
##
ചായയുമായി റൂമിലേക്ക് ചെന്നപ്പോൾ റാഷിക്ക അവിടെയില്ലായിരുന്നു.റാഷിക്കാക് ഇങ്ങനെയാ ഓഫീസ് കഴിഞ്ഞ് വന്നാൽ ഒരു നാല് ചായ വേണം... അവിടെ എങ്ങും നോക്കട്ടെ ഇക്കാനെ കണ്ടില്ല.മക്കളാരും ശ്രദ്ധിച്ചിട്ടുമില്ല. പുറത്ത് പോയത്. എന്താപ്പോ പറയാതെ പോയത്. സാധാരണ എത്ര തിരക്കാണേലും മക്കളോട് എങ്കിലും പറഞ്ഞെ പോവാറുള്ളു... ഉം... എന്തേലും അത്യാവശ്യം കാണും.
******
പെട്ടെന്ന് കേട്ട വിവരത്തെ തൊട്ട് ഓടി വന്ന എനിക്ക് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ഇവിടെത്തെ കാഴ്ച... പഴയ ജോലിയൊക്കെ മതിയാക്കി നാട്ടിൽ തന്നെ ബിസിനസ് ചെയ്തു സെറ്റിലായതായിരുന്നു അവര്... നല്ല നിലയിൽ പോയിരുന്നതെല്ലാം പെട്ടന്ന് തകർന്നടിഞ്ഞു ബിസിനസ് തകർന്ന് തരിപ്പണമായി കോടികളുടെ കടക്കാരനായ അയാൾ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചു ഹോസ്പിറ്റലിൽ ആയി. ഇതെല്ലാം കേട്ട ഞെട്ടലിൽ മൂന്ന് അറ്റാക്ക് കഴിഞ്ഞ ഭാര്യ ഈ ലോകം തന്നെ വിട്ട് പിരിഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ എന്റെ മകൻ അവരുടെ വീട്ടിൽ കണ്ണും നിറച്ചു ഇരിപ്പാണ് ആ കാഴ്ച എന്റെ ഉള്ളം തകർത്ത് കളഞ്ഞു... എന്റെ മോൻ....
അവൻ
അവിടെ നെഞ്ച് പൊട്ടി ഇരിക്കുകയാണ്. ആളെയും പരിസരവും ഒന്നും ഞാൻ നോക്കിയില്ല. ഞാൻ അവന്റെ അടുത്ത് പോയിരുന്നു. അവന്റെ കൈകൾ ചേർത്ത് പിടിച്ചു അവനെ എന്നിലേക്ക് ചേർത്തു...
അവനിലും എന്നിലും പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു. രണ്ടും രണ്ട് ഓർമകൾ നിറഞ്ഞതാണെന്ന് മാത്രം.
*തുടരും*
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :22*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
എല്ലാം നഷ്ടത്തിലായി തകർന്നിരിക്കുന്ന അയാൾക്ക് ഭാര്യയുടെ വേർപ്പാട് കൂടെ താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
ആരോടും മിണ്ടാതെ ഭക്ഷണവും കഴിക്കാതെ ഇപ്പോൾ ദിവസങ്ങൾ കടന്നു പോയി... പാവം ഒരെ ഇരിപ്പാണ്, ഇടക്ക് എഴുനേറ്റ് നടക്കും കുറെ ചിരിക്കും ആരോടെന്നില്ലാതെ സംസാരിക്കും പിന്നെയും മൗനിയായി വന്നിരിക്കും.
ഹിഷാം അതിൽ നിന്നെല്ലാം ഇപ്പോൾ ഏറെ വ്യത്യസ്തമാണ്, അയാൾ പച്ചവെള്ളമെങ്കിലും ഒന്ന് കുടിക്കാൻ അവൻ ഏറെ പാട് പെടുന്നുണ്ട്... ഒരു പക്വതയുള്ള ആളെ പോലെ അവന് വരുന്നവരോടും പോകുന്നവരോടും പെരുമാറുന്നുണ്ട്, എന്നെ അവനറിയില്ലെങ്കിലും അവന്റെ ഉപ്പയുടെ സുഹൃത്തെന്ന സ്നേഹവും പരിചരണവും എനിക്കും ലഭിക്കുന്നുണ്ട്. എന്തോ ഈ അവസ്ഥയിൽ അവനെ വിട്ട് പോകാൻ എനിക്ക് തോന്നിയില്ല. ഇടക്ക് വീട്ടിൽ പോയി കുൽസുവിനോട് കാര്യങ്ങളെല്ലാം പറഞ്ഞു ഇങ്ങോട്ട് തന്നെ പോന്നു. ഒരു ആത്മാർഥത സുഹൃത്തിന്റെ വേദനകളിൽ പങ്ക് ചേരാൻ ഒരു പരാതിയും കൂടാതെ അവളെനിക് സമ്മതം തന്നു.
ദിവസങ്ങൾ കടന്ന് പോവുന്നുണ്ട് അയാളിൽ ചില നേരം നല്ല മാറ്റം തോന്നുന്നുണ്ട് എന്നാലും മറ്റൊരു നേരം വെറുതെ ഒറ്റക്കിരുന്നു കരയും കുറെ ചിരിക്കും കൊറേ ആരോടെന്നില്ലാതെ ദേഷ്യപ്പെടും... പാവം... ഒരുപാട് കാലം ഒന്നായി ജീവിച്ചവരല്ലെ, പ്രിയതമയുടെ വേർപ്പാട് അത്രമേൽ ആഴത്തിൽ അയാളിൽ നോവ് പടർത്തിയിട്ടുണ്ട്.
" റാഷിദ്....
വേദനകളെ ഉള്ളിലൊതുക്കി എനിക്ക് നേരെ വന്നയാൾ സംസാരം തുടർന്നു. ഒരത്ഭുതം പോലെ അതിലുപരി ആഹ്ലാദത്തോടെ ഞാനത് കേട്ടിരുന്നു...
അയാളുടെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം മറന്ന് കൂടെ നിന്ന അയാളുടെ ഭാര്യക്ക് എന്റെ സ്വന്തം മകനെ പകർത്ത് നൽകിയതിന്റെ നന്ദിയുടെ മൊഴിമൊത്തുകൾ അവനെ എന്നിലേക്ക് തന്നെ തിരിച്ചു തരലിന്റെ വാക്കുകളിൽ മുഴക്കമണിഞ്ഞപ്പോൾ ഞാനല്പ നേരം ഇതൊരു സ്വപ്നമാണോ എന്ന് അന്തിച്ചു നിന്ന് പോയി....
! അല്ല. ഞാനെന്നെ തന്നെ പിച്ചി നോക്കി. ഇതൊരു സ്വപ്നമല്ല. യാഥാർഥ്യം...
ഒരുപാട് രോഗങ്ങളും മാനസിക നിലയും തെറ്റിയ അയാൾക്ക് എന്തിനെങ്കിലും സംഭവിച്ചാൽ മകൻ ഒറ്റപ്പെട്ടു പോവുമെന്ന ഭയം...
സത്യം പറഞ്ഞാൽ സന്തോഷം ഉള്ളിലൊരു പ്രകമ്പനം കൊള്ളിക്കുന്നു വെങ്കിലും എന്ത് പറയണം എന്നറിയാതെ അക്ഷരങ്ങൾ പരതി ഞാൻ അതിൽ പരാജയപ്പെട്ടിരിക്കുന്നു. അയാൾക്ക് നേരെ ഒന്ന് നോക്കി നിർവികാരതയോടെ ഒരു ചിരി മുഖത്തു വരുത്തി ഞാൻ വീടിന്റെ ഉമ്മറത്തിരുന്നു...
കുൽസു വിനോട് ഞാനെന്ത് പറയും?
എവിടെ തുടങ്ങും എന്താവും അവളുടെ പ്രതികരണം? അവളറിയാതെ അവളുടെ ശരീരഭാഗം ഞാൻ മുറിച്ചു വേർപ്പെടുത്തിയിരുന്നു വെന്നോ?. അതോ സാഹചര്യം എന്നെ അങ്ങനെ ചെയ്യിപ്പിച്ചു വെന്നോ... ഇതൊന്നും അവൾക്കൊരു കാരണമല്ലല്ലോ.
എന്റെ തല പൊട്ടി പിളരുന്നത് പോലെ,,, തടിയാകെ കുഴയുന്നത് പോലെ...
ഡിം.
വാതിൽ അമർത്തി ഒരടി അടിച്ചു അവന് എന്നെ ഒന്ന് തുറിച്ചു നോക്കി പുറത്തേക്ക് ഇറങ്ങി നടന്നു... അവന്റെ കണ്ണുകൾ നന്നായി ചുമന്നിട്ടുണ്ട്...
അവന് പിന്നിലായി ഇറങ്ങി വന്നയാൾ ഞങ്ങൾ പറഞ്ഞതെല്ലാം അവന് കേട്ടുവെന്നും അത്കൊണ്ട് അന്ന് സംഭവിച്ചു പോയതെല്ലാം അയാള് അവനോട് തുറന്നു പറഞ്ഞതിൽ അറിഞ്ഞ അവന്റെ വികാരമാണ് അവന് കാട്ടിയതെന്നും കേട്ടപാട് ഞാൻ അവന് പിറകെ ഓടി...
യാ റബ്ബേ,,, എന്റെ മകൻ എല്ലാം അറിഞ്ഞിരിക്കുന്നു. എന്താണ് ഞാൻ അവനോട് പറയേണ്ടത്.
എന്ത് ഞാൻ പറഞ്ഞാലാണ് ഇതിനൊരു വ്യക്തത വരുക... ഞാനെന്താണ് റബ്ബേ ചെയ്തത്? എനിക്ക് ആരുമല്ലായിരുന്ന ആർക്കോ എന്റെ മകനെ കൊടുത്ത മഹാപാപി.. അവനെന്നോട്....
മോനെ...
മോനെ... ഞാനവന്റെ പിറകെ ഓടിയിട്ടും വിളി കേൾക്കാതെ അവന് അവന്റെ കാലുകൾക്ക് വേഗത കൂട്ടി...
എന്നെ ഒന്ന് കേൾക്കേടാ,, എന്റെ അവസ്ഥ ഒന്ന് മനസിലാക്കെടാ അന്ന് അങ്ങനെ ഒക്കെ പറ്റി പോയി ഒന്ന് ക്ഷമിക്കേടാ... എനിക്ക് പറയാൻ ഉള്ളതൊന്ന് കേൾക്ക്... ഞാനൊരിക്കലും എന്റെ മകനെ വേണ്ടാതിരുന്നുട്ട് ആർക്കും കൊടുത്തിട്ടില്ല. അവസ്ഥ ഒന്ന് മനസിലാക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്ക്...
എന്നിലേക്ക് ഒരു നോട്ടം പോലും നോക്കാതെ അവന് സ്കൂൾ ഹോസ്റ്റലിലേക്ക് കയറി.
ഒരുപാട് നേരം അവിടെ ഇരുന്നു വെങ്കിലും അവന് വന്നില്ല. ആരൊക്കെ പോയി വിളിച്ചിട്ടും അവനെന്നെയോ ഇത് വരെ അവന്റെ ബാപ്പയായിരുന്ന അയാളെയോ ഒന്ന് കാണാൻ പോലും വന്നില്ല. അവനെ പറഞ്ഞിട്ടും കാര്യമില്ല. ഇതുവരെ അവന് വിശ്വസിച്ചതും അനുഭവിച്ചതും അവന്റേതല്ലാത്ത മറ്റെന്തോ ആണെന്ന് തിരിച്ചറിഞ്ഞ വേദനയാവാം. സ്വന്തം മാതാവിനെ അവനിൽ നിന്ന് പറിച്ചെറിഞ്ഞ നീറ്റലാവാം...
നേരം ഇരുട്ടി ഹോസ്റ്റലിൽ സന്ദർശന സമയം കഴിഞ്ഞതോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.
എന്റെ മുഖം കണ്ടിട്ടാവണം. അവളെന്തൊക്കെയോ ചോദിക്കുന്നുണ്ട് മനസിവിടയില്ലാത്ത ഞാൻ അവൾ വിളമ്പിയ ഭക്ഷണം കഴിച്ച് ഒന്നും മിണ്ടാതെ പോയി കിടന്നു.
കരഞ്ഞു ചുമന്ന ദേഷ്യത്തോടെ എന്നെ നോക്കിയ എന്റെ മകന്റെ മുഖം എന്നിൽ നിറഞ്ഞു നിന്നു. ഇനി ഇതെല്ലാം കുൽസു അറിഞ്ഞാൽ എന്താണുണ്ടാവുക?
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :23*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കണ്ണുനീരണിഞ്ഞ അവളുടെ മുഖം, ദേഷ്യം നിറഞ്ഞ അവളുടെ മുഖം. പലഭാവങ്ങൾ മിന്നി മറയുന്ന അവളുടെ മുഖം എന്റെ ഓർമകളിൽ കടന്ന് വന്നതോടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ മിന്നി മറയാൻ തുടങ്ങി.
ഉറക്കമില്ലാത്ത രാത്രിക്ക് വല്ലാത്തൊരു ദൈർഘ്യം തന്നെയായിരുന്നു. അങ്ങോട്ട് ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നങ്ങനെ സുബ്ഹി ബാങ്ക് കൊടുത്തതും ഞാൻ വീട്ടിൽ നിന്നുമിറങ്ങി അവന്റെ ഹോസ്റ്റൽ ലക്ഷ്യം വെച്ചു നടന്നു.
നീണ്ടും വളഞ്ഞും തിരിഞ്ഞും മൂന്നും കൂടിയ മൂലയും എല്ലാം അടങ്ങിയ നല്ലൊരു പ്രദേശത്താണ് ഹോസ്റ്റൽ വൃത്തിയായി സൂക്ഷിച്ച ഗാർഡൻ.
സ്ട്രീറ്റ് ലൈറ്റുകൾ ആ പരിസരമാകെ പ്രകാശപൂരിതമാക്കിയിട്ടുണ്ട് കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു സുഖം എന്റെ മകനെയും കൂട്ടി ഇവിടിരുന്നു ഒരുപാട് സംസാരിക്കണം അവന്റെ മുഖത്തെ നിറഞ്ഞ ചിരിയൊന്ന് കാണണം...
കുൽസുവിനെ വരച്ചു വെച്ചൊരാ മുഖം എന്റെ കൈ കുമ്പിളിൽ നിറച്ചു വെക്കണം അവനെ എന്നിലേക്ക് ചേർത്ത് പിടിക്കണം. ഇക്കാലമത്രെയും ഞാൻ ഒരുകി തീർന്നത് ആ ഒരു നിമിഷത്തിൽ സന്തോഷമടങ്ങണം...
ഹോസ്റ്റലിന്റെ മുന്നിലൂടെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് നടന്നുകൊണ്ട് കിനാവ് കൂടി നെയ്യുകയാണ് അവനുമൊത്തുള്ള കിനാവ് .നേരിയ ഇരുട്ട് ഇപ്പോഴും ബാക്കിയാണ് എങ്കിലും പ്രതീക്ഷ കൈവെടിയാതെ ഞാൻ അവിടെ തന്നെ നിലയുറപ്പിച്ചു. എനിക്ക് പറയാനുള്ളത് അവന് കേൾക്കാനുള്ള മനസൊന്നു കാണിച്ചു വെങ്കിൽ... അതെന്റെ ദുർബലമായൊരു നിമിഷമായിരുന്നു വെന്നത് തിരിച്ചറിഞ്ഞു വെങ്കിൽ...
സ്കൂളും കോളേജും എല്ലാം അടങ്ങിയ വലിയൊരു സ്ഥാപനമാണിവിടം... അത്കൊണ്ട് തന്നെ കൂടുതൽ ആളുകളുണ്ട്..
ആളുകൾ മാറി മാറി വരുന്നുണ്ട് ഇരുട്ട് പാടെ മാഞ്ഞു വെളിച്ചമാകെ പരന്നതും സ്ട്രീറ്റ് വെളിച്ചം കെട്ടിട്ടുണ്ട്,അവന് മാത്രം പുറത്തേക്ക് വരുന്നില്ല. ചിലപ്പോ എന്നെ അവിടെ നിന്ന് കണ്ടെത് കൊണ്ടാവാം... രാത്രി വരെ നിൽക്കേണ്ടി വന്നാലും ഞാനിവിടെ തന്നെ നിൽക്കും അവനെ കാണുന്നത് വരെ... അവനെന്നെ കേൾക്കുന്നത് വരെ...
***
സുബ്ഹിക്ക് പോയ ഇക്ക നേരം ഉച്ചയായിട്ടും വരാത്തതിന്റെ വിഷമത്തിലാണ് കുൽസു... ഒന്നും പറഞ്ഞിട്ടുമില്ല ഫോൺ വീട്ടിൽ തന്നെ വെച്ച് പോവുകയും ചെയ്തിട്ടുണ്ട്. ചിലപ്പോൾ മറന്നതാവാം ഫോൺ.
കുറെ ദിവസമായി റാഷിക്ക വല്ലാത്ത വിഷമത്തിലാണ് എന്നാലോ എന്ത് ചോദിച്ചാലും ഒന്നും മിണ്ടുന്നുമില്ല. എന്തായിരിക്കും ഇനി ഓഫീസിൽ വല്ല പ്രശ്നവുമുണ്ടോ? എന്തായാലും ഇക്ക എന്നോട് പറയാറുണ്ട് ഇപ്പൊ എന്താണ് ഇങ്ങനെ... മര്യാദക്ക് ഒന്ന് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നെ കാണിക്കാൻ വേണ്ടി ഒന്ന് ഇരുന്ന് എണീക്കുകയാണ് ചെയ്യുന്നത്... ഇത്രയും ഇക്കയെ അസ്വസ്ഥമാക്കിയത് എന്താവും.
ആ പുഞ്ചിരിക്കുന്ന മുഖമൊന്ന് കണ്ടിട്ട് എത്രയായി എന്താണ് എന്റെ ഇക്കാക് പറ്റിയത്.
തന്റെ പ്രിയതമന്റെ വേദനകൾ എന്തെന്നറിയാത്ത വിഷമത്തിലാണ് അവളും. അവന്റെ മനസൊന്ന് നൊന്താൽ അവളുടെ ഉള്ളും നീറും...അത് അല്ലേലും പരസ്പരം സ്നേഹമുള്ള ഏതൊരാൾക്കും അങ്ങനെയല്ലെ... ലെ...
**
എത്ര ദേഷ്യം ഉള്ളിൽ ഉണ്ടായാലും അവനെന്നോട് ക്ഷമിക്കും. എന്നെ ഉപ്പാ എന്ന് വിളിക്കും എന്നെ ചേർത്ത് പിടിക്കും...
കാത്തിരുന്നു കാത്തിരുന്നു... നേരം ഇരുട്ടിന് വഴിമാറിയിരിക്കുന്നു... ഒരു തുള്ളി വെള്ളം പോലും കുടിക്കാഞ്ഞിട്ടാവണം വയറ് വിശപ്പിന്റെ ആർത്തു വിളി നടത്തുന്നുണ്ട്... പക്ഷെ? ഹൃദയത്തിലുള്ള മകനോർമ്മകൾ അതിനെ തല്ലി കിടത്തുന്നുണ്ട് അവന്റെ വരവും കാത്ത് ഈ നിൽപ്പ് ഒരർത്ഥത്തിൽ സന്തോഷം തന്നെ അവന് വരും...
" നിങ്ങളോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു ഹിഷാം... അവന് ഇപ്പോൾ വരാൻ കഴിയില്ലെന്ന്...
പ്രതീക്ഷയോടെ ഹോസ്റ്റൽ വരാന്തയിൽ കോണിപടികൾ നോക്കിയിരിക്കുന്ന എന്നെ നോക്കി അവന്റെ പ്രായമുള്ള ഒരു പയ്യൻ...
" എനിക്ക് അവനെ ഒന്ന് കണ്ടാൽ മതിയായിരുന്നു.
എന്റെ നിൽപ്പ് നേരത്തെ കണ്ടത് കൊണ്ടോ? എന്റെ മുഖഭാവം ക്ഷീണം അറിയിച്ചത് കൊണ്ടോ സിംപതി തോന്നിയിട്ടാവണം. ആ പയ്യൻ എന്റെ അരികിൽ ഇരുന്നു. അവൻ കാര്യങ്ങൾ തിരക്കി യെങ്കിലും പറയാൻ എന്റെ മനസ് അനുവദിച്ചില്ല. എന്റെ മകനത് ഒരുപക്ഷെ ഇഷ്ടമില്ലെങ്കിൽ... അവനത് മറ്റേതെങ്കിലും രൂപത്തിൽ വേദനയായാലോ...ഇനിയും അവനെ എനിക്ക് വേദനിപ്പിക്കാൻ വയ്യ.
എന്റെ നിശബ്ദത കണ്ടിട്ടാവണം. അവനെന്റെ മകനെ കുറിച്ച് വാ തോരാതെ സംസാരിച്ചു... കേട്ടിരിക്കാൻ നല്ല രസമായിരുന്നു. സ്കൂളിൽ ഏവർക്കും പ്രിയപ്പെട്ടവൻ പഠിപ്പി... നല്ല സ്വഭാവാക്കാരൻ... അങ്ങനെ അങ്ങനെ...
ഒരുപാട് സംസാരിച്ചു എന്നെ സമാധാനിപ്പിച്ചു രാവിലെ വരൂ... അപ്പോഴേക്കും ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം എന്നും പറഞ്ഞു അവനെന്നെ വീട്ടിലേക്കയച്ചു... മനസില്ല മനസോടെ ഞാൻ വീട്ടിലേക്ക് പോന്നു...
" ഇത്ര നേരം ഇതെവിടെയായൊരുന്നു ഇക്ക. ഫോൺ മറന്നതാവും ലെ, ഞാൻ ആകെ ബേജാറായി ഷാനിക്കാനെ വിളിച്ചു അവർക്കും നിങ്ങൾ എവിടാണ് എന്ന് അറിയില്ല.വല്ല അര്ജന്റ് മീറ്റിംഗ് ഉണ്ടായിരിക്കും എന്ന് പറഞ്ഞപ്പോ...കുറച്ചൊന്നു സമാധാനം ആയത് എന്നാലും ഉള്ളിലൊരു കാര്യമറിയാത്ത ബേജാർ...
എന്താ മുഖമാകെ വല്ലാതിരിക്കുന്നെ ഒന്നും കഴിച്ചില്ലെ...
എന്നെ കണ്ട മാത്രയിൽ ഒരു ശ്വാസത്തിൽ അവളെല്ലാം ചോദിച്ചു നിർത്തി. എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അല്ലേലും അവളോട് ഞാനെന്താണ് പറയും, അവളുടെ മുമ്പിൽ എന്റെ എന്ത് വാക്കുകളാണ് ഇപ്പോൾ വിലപോകുക... ഞാനൊരു മഹാപാപിയല്ലെ... സ്വന്തം മകനെ അവളിൽ നിന്ന് പറിച്ചെറിഞ്ഞ മഹാപാപി... അവളെ കണ്ടതും എന്റെ കണ്ണും ഖൽബും. ഒരുപോലെ നിറഞ്ഞൊഴുകി ഞാൻ അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു... എന്താണെന്ന് പോലുമറിയാതെ അവളൊരു ജീവനുള്ള പ്രതിമയായി എന്റെ നെഞ്ചിൽ അമർന്നു കിടന്നു...
എന്റെ അക്ഷരം ന്റെ മോൻ എന്റെ മോൻ എന്റെ മോൻ എന്ന് മാത്രമായി ചുരുങ്ങി...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :24*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
റൂമിൽ ബെഡിനരികിലുള്ള അവർ നാല് പേരുമടങ്ങിയ ഫോട്ടോയിൽ കുൽസുവിന്റെ കണ്ണ് പതിഞ്ഞു. റാഷി അപ്പോഴേക്കും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
എന്നാണ് രണ്ട് മക്കളും ഞങ്ങളും സന്തോഷങ്ങളുടെ നിലവറയിളുറങ്ങുക.
പഴയ ഓർമകളിലൂടെ അവളുടെ ഖൽബ് അൽപ നേരം ഓടി നടന്നു. എന്തൊരു രസമായിരുന്നാ സമയം കളിയും ചിരിയും ഉല്ലാസ യാത്രകളും സ്നേഹം കൊണ്ട് റാഷിയവളെ വീർപ്പു മുട്ടിച്ച സമയം...
മക്കളായതിൽ പിന്നെ പതിയെ പതിയെ അവനവളിൽ നിന്ന് അകന്നായി അവൾക്ക് പലപ്പോഴും തോന്നും.
എങ്കിലും അവന് അവളിൽ നിന്നൊരിക്കലും അകലില്ല എന്നും ,തിരക്കു പിടിച്ച ജീവിതത്തിൽ വരാവുന്ന നേരിയ വിടവുകളാണെന്ന് അവൾ സ്വയം ആശ്വസിച്ചു.
അവന്റെ (അകൽച്ചയുടെ നടനം)നടനം ഉൾഭയം നിറഞ്ഞതായിരുന്നു എന്ന് മാത്രം.
അവന്റെ ഉള്ളവൾക്ക് മുമ്പിൽ തുറന്നു പോവുമെന്ന ഭയം ... തന്റെ മകന്റെ കാര്യം അവളറിഞ്ഞാൽ ഉണ്ടാകുന്ന പുകിലുകൾ ഓർത്തായിരുന്നു. അവന്റെ ദിനങ്ങൾ എന്നാൽ അവളോ കാര്യമറിയാതെ അവന്റെ നിഴലായ് നടന്നു...
അവന് വേദനിക്കുമെന്ന് കരുതി ഒറ്റക്ക് അവിടെ കഴിഞ്ഞു കൂടി... അവന്റെ സ്നേഹത്തിന് വേണ്ടി ഒരു യാചകിയെ പോലെ എന്ന് വേണം പറയാൻ ചിലപ്പോഴൊക്കെ അങ്ങനെ തോന്നിപോകും അവന്റെ കളികൾ.
ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത മുഖത്ത് ഒന്ന് നോക്കാത്ത എത്ര ദിനങ്ങളാണ് കഴിഞ്ഞു കൂടിയത്.
അവൾ പതിയെ അവനോട് ചേർന്നു കിടന്നു. ഒരു കൊച്ചു കുട്ടിയെ പോലെ അവളെ കൈ അമർത്തി പിടിച്ചു കിടക്കുന്ന അവനെ അവൾ അങ്ങനെ നോക്കി നിന്നു. ഒന്ന് മാത്രം അവൾക്ക് വ്യക്തമല്ല. എന്തിനാണിക്ക ഇത്രയും എന്റെ മകൻ എന്റെ മകൻ എന്ന് പറയുന്നത്, അവനാ റൂമിൽ നല്ല സുഗമായിട്ട് ഉറങ്ങുകയാണ് പിന്നെ എന്താ ഇത്... ഒന്നും അറിയാതെ അവൾ ഓരോന്ന് ആലോചിച്ചു കൂട്ടി.
"ന്റെ മോൻ... കുൽസോ ഞ്ഞി ന്നോട് പൊരുത്തപ്പെടുമോ... നമ്മളെ മോൻ നമ്മുടെ മോൻ...
ഉറക്കിലേക്ക് വീഴാനിരുന്ന അവളെ അവന്റെ ശബ്ദം തൊട്ടുണർത്തി.
ഞെട്ടി തിരിഞ്ഞെഴുനേറ്റ് അവൾ റാഷിയുടെ കൈകൾ മുറിക്കി പിടിച്ചു.
" നല്ല ചൂടുണ്ടല്ലോ,
കൈകൾ മെല്ലെ നെറ്റി തടത്തിലേക്ക് വെച്ചു നോക്കി. ചുട്ടു പൊള്ളുന്നുണ്ട്.
ഫോണെടുത്ത് ഷാനിക്കയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
എന്താണ് തന്റെ ചുറ്റും യാഥാർഥ്യത്തിൽ നടക്കുന്നയെന്നറിയാതെ അവളല്പ നേരം നിറഞ്ഞ കണ്ണുകളോടെ അവനെ തന്നെ നോക്കിയിരുന്നു...
എഴുനേറ്റ് ഒരു തുണി നനച്ചു കഴുത്തും കൈകളും തുടച്ചു. നെറ്റി തടത്തിൽ നനച്ചു വെച്ച തുണി ഇടക്ക് എടുത്ത് കഴുകി വീണ്ടും വെച്ചു.
അപ്പോഴേക്കും ഷാനിക്ക വന്നു.
ഷാനിക്ക കുറെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ മക്കളെ അടുത്ത വീട്ടിലുള്ളവരോട് ഒന്ന് ശ്രദ്ധിക്കണം എന്നും പറഞ്ഞു ഞാൻ റാഷിക്കാക്ക് കൂടെ കാറിൽ കയറി ഇരുന്നു. വണ്ടി ഓടിച്ചു കൊണ്ടിരിക്കെ ഷാനിക്ക കാര്യങ്ങൾ തിരക്കിയത് കൊണ്ട് ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു.
ആശ്വാസ വാക്കുകളിൽ ഷാനിക്ക എന്നെ പതിയെ നോക്കി. ഞാൻ നോക്കുന്നു എന്ന് തോന്നിയാവണം പെട്ടെന്ന് നോട്ടം വലിച്ചു.
ഹോസ്പിറ്റലിൽ എത്തി അവിടെ ഇക്കാനെ അഡ്മിറ്റ് ചെയ്തു. പാതി രാത്രി രണ്ട് മണി കഴിഞ്ഞത് കൊണ്ട് ഷാനിക്കാനോട് വീട്ടിലേക്ക് പോവാൻ പറഞ്ഞിട്ടും മൂപ്പര് പോയി ഞങ്ങളുടെ റൂമിന്റെ പുറത്തുള്ള ചെയറിൽ ഇരുന്ന് ഉറങ്ങി.
റാഷിക്ക അപ്പോഴും നല്ല ഉറക്കിലാണ് ഇടക്ക് ഞെട്ടിയുണരുമ്പോൾ
"എന്റെ മോനെ കാണണം എന്റെ മോനെ കാണണം എന്ന് മാത്രം പറയുന്നു.
അപ്പോഴും എന്റെ കൈകൾ ഇക്ക മുറുകെ പിടിച്ചിട്ടുണ്ട് ഞാൻ ചെയറിൽ ഇരുന്നു കൊണ്ട് തല ബെഡിൽ വെച്ച് കിടന്നു.
എന്റെ ഇക്കാക്ക് ചുറ്റും എന്താണ് നടക്കുന്നത്, ഇക്ക മുറുക്കി പിടിച്ച കൈകളിലേക്ക് തല ഉയർത്തി ഞാൻ ഒരല്പം നോക്കിയിരുന്നു. പിന്നെ എപ്പോഴോ ഉറക്കിലേക്ക് വഴുതി വീണു.
ഞായറാഴ്ച ആയത് കൊണ്ട് മക്കൾ രണ്ടാളും നേരെത്തെ എഴുനേറ്റ് ഹോസ്പിറ്റലിലേക്ക് വന്നിട്ടുണ്ട്, പനി അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഇക്ക ഒന്നും മിണ്ടാതെ ഇരിപ്പാണ്, ഇടക്ക് ഷാനിക്കായോട് എന്തോ പറയുന്നുണ്ട്, എന്റെ മുഖത്തേക്ക് പോലും ഒന്ന് നോക്കുന്നില്ല. സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത പേടിയുണ്ട് എന്താണ് എന്റെ ഇക്കാക് പറ്റിയത്, ഇനിപ്പോ ബിസിനെസ്സിൽ ഉള്ള പ്രേശ്ർ കാരണം ഡിപ്രെഷൻ വല്ലതും ആണോ?
എന്റെ ഹാഷിയും ഹയയും പലതും ചോദിക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ ചിന്തകൾ എവിടെയെന്നില്ലാതെ പാറി നടന്നു. ഒരു പിടുത്തം കിട്ടാതെ പറക്കുന്ന പട്ടം പോലെ...
റാഷിക്ക ഷാനിക്കെയോടെ എന്തൊക്കെയോ കരഞ്ഞു പറയുന്നുണ്ട്
ഒരു വട്ടമെങ്കിലും ഒന്നൊക്കെ പറഞ്ഞു ഷാനിക്കാന്റെ കൈകൾ പിടിക്കുന്നുണ്ട്... രണ്ട് പേരുടെയും കണ്ണുകൾ നിറയുന്നുണ്ട്... ഇതെല്ലാം കാണുമ്പോൾ ഒന്നും മനസിലാകാതെ ഞാൻ... എന്താ പറയാ... എനിക്കറിയില്ല എന്റെ അവസ്ഥ എന്താണെന്ന്...
ഷാനിക്ക എന്നെ ഒന്ന് നോക്കി, എന്റെ അരികെ ഇരിക്കുന്ന ഹാഷിനെ ഒന്ന് തട്ടി അവിടെ നിന്നും പുറത്തേക്ക് പോയി.
ഞാൻ റാഷിക്കാന്റെ അടുത്ത് പോയിരുന്നിട്ടും റാഷിക്ക എന്നോട് ഒന്നും മിണ്ടിയില്ല. എനിക്കാണേൽ എന്ത് ചോദിക്കണം എന്ന് അറിയുന്നില്ല. എന്നാലും വല്ലാത്ത വേദന തോന്നുണ്ട്, എന്റെ എല്ല വേദനകളും ഇക്കാക്ക് അറിയാം എല്ലാത്തിലും തുണയായി നിന്നയാളാണ് ഇക്ക, പിന്നെ എന്ത് കൊണ്ടാണ് സ്വയം മറന്ന് ഇക്കയെ സ്നേഹിക്കുന്ന എനിക്ക് മുമ്പിൽ ആ ഹൃദയം തുറക്കാത്തത്.
ഡോർ തുറന്ന് ഷാനിക്കായും മോളുടെ കൂടെ പഠിക്കുന്ന രണ്ട് കുട്ടികളും വന്നു.
അവളുടെ കൂടെ അവർ മുൻപ് വീട്ടിൽ പഠിക്കാൻ വന്നതായി അവരെ കണ്ടപ്പോൾ ഞാൻ ഓർക്കുന്നു.
അവരെ കണ്ടതും ഞാൻ എഴുനേറ്റ് ഒരു വശത്തേക്ക് മാറി നിന്നു. റാഷിക്ക പിടഞ്ഞഴുനേറ്റ് അതിൽ ഒരാളെ കെട്ടി പിടിച്ചു. തുരു തുരാ ഉമ്മ കൊടുത്തു വശങ്ങൾ മാറി മാറി കെട്ടിപിടിക്കുന്നുണ്ട് എന്തൊക്കെയോ പറയുന്നുണ്ട് പൊട്ടി കരയുന്നുണ്ട്, ഒന്നും മനസിലാകാതെ ഞാൻ അവരെ ഇരുവരെയും മാറി മാറി നോക്കി കൊണ്ടിരിക്കുകയാണ്. ഇടക്ക് ഒരു ചോദ്യം ചിഹ്നം പോലെ ഷാനിക്കയെ നോക്കിയെങ്കിലും എന്റെ നോട്ടം അവരിൽ പതിഞ്ഞെന്ന് മനസിലാക്കിയ അവർ തല താഴ്ത്തി കളഞ്ഞു.
കെട്ടിപിടിച്ചു കൊണ്ട് എന്നെ നോക്കുന്ന റാഷിക്കാൻ ഞാൻ ഒന്നും മനസിലാക്കി നോക്കി അങ്ങനെ നിന്നു. അവനെയും കൂട്ടി എന്റെ അടുത്ത് വന്ന് റാഷിക്ക തല താഴ്ത്തി അങ്ങനെ നിന്നു. അവന്റെ കൈകൾ എന്റെ കൈകളിൽ വെച്ചു തന്നു. ഒരു നിസഹായനെ പോലെ അവനെന്നെ തന്നെ നോക്കി നിൽപ്പുണ്ട്,
ഇക്കാക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട്, കരഞ്ഞ ഏങ്ങൾ കൊണ്ട് ശബ്ദം പുറത്ത് വരുന്നില്ല എന്ന് മാത്രം. എല്ലാം നോക്കി കൊണ്ട് എന്റെ മക്കളും ഷാനിക്കായും കൂടെ ഉണ്ട്, ഇക്കാന്റെ അവസ്ഥ കണ്ടിട്ടാവണം. ഷാനിക്ക ഞങ്ങളുടെ അടുത്ത് വന്നു. റാഷിക്കാന്റെ കൈകൾ പിടിച്ചു അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ ഇരുത്തി. ശേഷം അവന് ആരാണെന്ന് എന്നോട് പറഞ്ഞു. പറയുന്നതും കേൾക്കുന്നതും മാനസിലാകാതെ ഞാൻ മൂവരെയും മാറി മാറി നോക്കി കൊണ്ടിരുന്നു. എല്ലാം കേട്ടിട്ട് തല ചുറ്റുന്ന പോലെ തോന്നുന്നുണ്ട്... നിന്ന നിൽപ്പിൽ നിന്നും ഞാൻ ആ നിലത്തിരുന്നു പോയി. ചെയറിൽ നിന്നെഴുനേറ്റ് റാഷിക്ക എന്റെ അടുത്ത് വന്നിരുന്നു അതൊക്കെ വീണ്ടും പറഞ്ഞു.
ഞാൻ തല ഉയർത്തി ഒന്ന് നോക്കി... എന്റെ കണ്ണുകളിൽ ഇരുട്ടാകെ പരന്നിരിക്കുന്നു. ചുറ്റുമുള്ളതൊന്നും കാണാത്ത പോലെ കാതുകളിൽ ഒന്നും കേൾക്കാത്ത പോലെ... എന്റെ മുമ്പിൽ ഉള്ളവരെല്ലാം പെട്ടെന്ന് അപ്രത്യക്ഷമായി പോയത് പോലെ...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :25*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
അടഞ്ഞു കിടക്കുന്ന കണ്ണുകളും നീണ്ടു നിവർന്നു നിശ്ചലമായി കിടക്കുന്ന തന്റെ കുൽസുവിനെയും കണ്ടതും അവന് പൊട്ടിക്കരയുകയായിരുന്നു. താൻ ചെയ്ത് പോയതെല്ലാം തെറ്റാണെന്ന് ധാരണ അവന്റെ ഉള്ളം കീറി മുറിച്ചു കൊണ്ടിരുന്നു. അവന്റെ ശ്രവണനാടിയിൽ അലയടിക്കുന്ന ഓരോ വാക്കുകൾക്കും തന്റെ കാതുകളെ നിശ്ചലമാക്കുന്നതായി തോന്നി. എന്തെല്ലാം കേട്ട് കൊണ്ടിരുന്നുവോ അതെല്ലാം പെട്ടന്ന് ഇല്ലാതായപോലെ... ഒന്നും കേൾക്കാത്ത പോലെ...
തന്റെ കൈകൾ അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടവൻ കെഞ്ചി...
" ഒന്ന് പൊരുത്തപ്പെട് കുൽസോ... കണ്ണൊന്നു തുറക്ക്. അന്നെന്റെ അവസ്ഥ കൊണ്ട് പറ്റിപോയതാ... ശരിയാ ഞാൻ നിന്നിൽ നിന്ന് അവനെ അടർത്തി മാറ്റരുത്തായിരുന്നു എന്തുണ്ടായിരുന്നാലും നിന്നോട് സംസാരിക്കേണ്ടിയിരുന്നു.വയ്യ എടി, നീ ഒന്ന് എണീക്ക് ഈ ഇക്കനോട് പൊരുത്തപ്പെട്ടു എന്ന് ഒന്ന് പറ....
അവന്റെ മിഴികണങ്ങൾ ധാരയായി ഒഴുകി കൊണ്ടിരുന്നു... ആ മിഴിനീർ തുള്ളികൾ അവന്റെ കവിളിൽ തട്ടി അവളുടെ കൈകളിൽ വീണു കൊണ്ടിരുന്നു...
തന്റെ തലയുടെ മുകളിൽ ഭാരമുള്ളതെന്തോ കുടിയിരിക്കുന്നതായി അവന് തോന്നി. കണ്ണുകൾ തുറക്കാൻ വല്ലാത്ത പ്രയാസം. താൻ ഈർക്കിളി കഷ്ണങ്ങൾക്കൊണ്ട് തുറന്ന് പിടിച്ച കണ്ണുകൾ പോലെ, അതിന്റെ മുറുക്കം അവനെ അലോസരപ്പെടുത്തികൊണ്ടിരുന്നു.
ഹൃദയത്തിന്റെ കൊളുത്തിവലി ഇടക്ക് വല്ലാത്ത വേദനയായ് അനുഭവപ്പെടുന്നുണ്ട്... തന്റെ കുൽസുവിന്റെ അടഞ്ഞ കണ്ണുകളിൽ തന്റെ നനഞ്ഞു കുതിർന്ന കണ്ണുകൾ ചേർത്തി അമർത്തി അവന് കരയുകയാണ്... ചിലപ്പോൾ അതൊരു ആർപ്പ് വിളിയായി പുറന്തള്ള പെടുന്നു എന്ന് മാത്രം.
ചുറ്റും നോക്കിയിരിക്കുന്ന മക്കളും ഉമ്മയെ വിളിച്ചു കരയുകയാണ്. ഹിഷാം എന്ത് ചെയ്യണമെന്നറിയാതെ കണ്ണുനീരാലെ തനിക്ക് തിരിച്ചു കിട്ടിയ ഉമ്മയെയും ബാപ്പയെയും നോക്കിയിരിക്കുന്നുണ്ട്...
ഒരുമ്മ നഷ്ടപെട്ട വേദനയിൽ നീറി പുകഞ്ഞ അവന് ഇതും കൂടി താങ്ങാൻ പറ്റുന്നതിലും അതികമാണെന്ന് തോന്നി അവന്റെ ഹൃദയം കനക്കുന്ന പോലെ,...
തന്റെ വാക്കുകൾക്ക് ഇവിടെ ഒരു പ്രസക്തിയും ഉണ്ടാവില്ലെന്ന നിശ്ചയ ബോധമുള്ളതിനാൽ എല്ലാം നോക്കി കൊണ്ട് ഈറനണിഞ്ഞ കണ്ണുകളാ ലെ ഷാനി അവരെ നോക്കി നിൽക്കുന്നുണ്ട്,
അവളുടെ കണ്ണുകളിലെ(കുൽസുവിന്റെ )മിഴിനീർ തുള്ളികൾ കണ്ട ഹിഷാം ഉമ്മയുടെ അടുത്തേക്ക് വന്നു. ഒരു പക്ഷെ! തന്റെ സാന്നിധ്യം ഉമ്മയെ സന്തോഷിപ്പിക്കുമെന്ന ദൈര്യത്തിൽ അവന് ഉമ്മയുടെ തലയിൽ കൈവെച്ചു..
" ഉമ്മാ... ഞാൻ....
അവന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
" മ്മാ... ഹിഷാം ആണുമ്മാ... കണ്ണ് തുറക്ക്... ഇനി ഉമ്മാന്റെ അടുത്തുണ്ടാവും ഈ മോൻ... ഉമ്മാ...
അവന്റെ വാക്കുകൾ നിലവിളിയായി അവിടെ ഉയർന്നു കൊണ്ടിരുന്നു...
റാഷിക്ക് കേട്ടതെല്ലാം സന്തോഷത്തോടെയും സങ്കടത്തോടെയും നോക്കി നിന്നു. പിന്നെ അവനെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു.
" മോനെ... ഈ പാപിയായ ഉപ്പാനെ വെറുക്കല്ലെ... പറ്റി പോയെടാ... അങ്ങനെയെല്ലാം പറ്റി പോയി... പക്ഷെ! ഞാനൊന്ന് സമാധാനത്തോടെ പിന്നെ ഉറങ്ങീട്ടില്ലെടാ... ഒന്ന് ചിരിച്ചിട്ടില്ലെടാ... എന്തിന് നിന്റെ ഈ പാവം പിടിച്ച ഉമ്മാന്റെ മുഖത്ത് നോക്കും തോറും എന്റുള്ള് പിടയുകയായിരുന്നു. അവളെ ഒന്ന് നോക്കാൻ പോലു എനിക്ക് വല്ലാത്ത പേടിയോ സങ്കടമോ... കുറ്റബോധമോ കൊണ്ട് ഇന്നേ വരെ ഞാൻ ഉരുകി ഒലിക്കുകയായിരുന്നു. പൊരുത്ത പെടടാ... മക്കളെ... ഈ ഉപ്പ... ഈ ഉപ്പാ..
വാക്കുകൾ അവിടെ എങ്ങും പ്രധിധ്വനിയായി ഉയർന്നു.അതിലേറെയും റാഷിയുടെ കണ്ണുനീരിൽ കുതിർന്ന അക്ഷരമാലകൾ ആയിരുന്നെന്നു മാത്രം.
" മ്മച്ചിയെ...(ഉമ്മ )
പതിയെ തുറന്ന ഉമ്മയുടെ കണ്ണുകൾ നോക്കി അവൾ അടുത്തേക്ക് ചെന്നു. കെട്ടിപിടിച്ചു തുരു തുരാ ചുംബനങ്ങൾ നൽകി .
അവിടെ ആകെ കണ്ണുനീർ പുഴയായിരുന്നന്നേരം.
അവർക്കിടയിലേക്ക് കടന്നു വന്ന ഡോക്ടറും ഒരു നിമിഷം നിർവികാരതയോടെ അവരെ നോക്കി നിന്നു...
സന്തോഷമവിടെ കണ്ണുനീരായി പെയ്തിറങ്ങുമ്പോൾ ആ ഉമ്മ ഒരിക്കൽ തനിക്ക് നഷ്ടപ്പെട്ട മകന്റെ മുഖം തന്നിലേക്ക് ചേർത്ത് പൊട്ടി കരയുകയാണ്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :26*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷം നാട്ടിലറിയിക്കണമെന്നുണ്ട് ഇരുവർക്കും. തന്റെ കുടുംബം പൂർണമായ സന്തോഷത്തിൽ റാഷിയും കാലങ്ങൾക്ക് ശേഷം ഒന്ന് സുഖമായി ഉറങ്ങി.
പക്ഷെ! ഈ വിവരങ്ങളൊക്കെ എങ്ങനെയാണ് തങ്ങളുടെ മാതാപിതാക്കളോട് പങ്ക് വെക്കുക, അവരതിനെ എങ്ങനെ പ്രതികരിക്കും. കുൽസു തന്നോട് ഇപ്പോഴും ഒന്നും മിണ്ടിയിട്ടില്ല. സാരമില്ല, അവളെ കുറ്റം പറയാനൊക്കില്ലല്ലോ, ഞാൻ ചെയ്തു കൂട്ടിയതൊക്കെ അത്രയുമില്ലെ,ചിന്തകളെങ്ങനെ കാട് കയറി കൊണ്ടിരുന്നു അറ്റമേതും കാണാതെ,,,
ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തി ഒന്ന് ഫ്രഷായി എല്ലാവരും ചായയും കുറച്ചു ബാൽക്കെണിയിൽ ഇരിക്കുകയാണ്, ഒന്ന് പരുങ്ങി കൊണ്ടാണെങ്കിലും മുഖവുര ഏതുമില്ലാതെ റാഷി കാര്യങ്ങൾ അവതരിപ്പിച്ചു. ഏതായാലും ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞവരെ ബോധിപ്പിക്കുന്നതിലും നല്ലത് നേരിട്ട് യാഥാർഥ്യങ്ങൾ ബോധിപ്പുക്കന്നതല്ലെ, ഒരു കോലാഹലം ഉറപ്പാണ് എന്നാലും ഒടുവിലെല്ലാം കലങ്ങി തെളിഞ്ഞത് കൊണ്ട് പെട്ടെന്ന് അവസാനിക്കുമായിരിക്കും.
എല്ലാം ഒരു ശുഭാപ്തി വിശ്വാസം അല്ലെ, ലെ
മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്തില്ലെങ്കിലും കാര്യങ്ങൾ ശരിയാണെന്ന് എല്ലാവരും ഒരുപോലെ സമ്മതിച്ചത് കൊണ്ടും അവൾക്കും അങ്ങനെ തോന്നിയത് കൊണ്ടും ആവാം അങ്ങനെ ആ സന്ധി അവളൊപ്പ് വെച്ചു...
" എനിക്ക് പറ്റില്ല, ഞാൻ ഇവിടെ വിട്ട് എവിടെയും വരില്ല.
കാര്യങ്ങൾ പറഞ്ഞത് മുതൽ അവന്റെ മുഖത്ത് ഒരു തെളിച്ചം കുറഞ്ഞെങ്കിലും അവിടെ ആരെയും അറിയാത്തതിന്റെ ഒരു ഇതായാണ് ഞാൻ കരുതിയത്, അതാവും ലെ, ഹിഷാം അവർക്ക് അപരിചിതനായാലോ എന്ന തോന്നൽ ആവാം,..
" അതെന്താ മോനെ, മോന്റെ നാടും വീടും ഉപ്പാപ്പ ഉമ്മാമനെ ഒക്കെ കാണേണ്ടേ, പിന്നെ... എല്ലാവരെയും പെട്ടന്ന് പരിജയം ആവും പിന്നെ മോന് ഒരു വിഷമവും ഉണ്ടാവില്ല. ട്ടൊ,
" അതല്ല, എനിക്ക്... എനിക്ക്... ഒരു ബോയ്ഫ്രണ്ട് ഉണ്ട് അവനോട് ചോദിക്കണം... അവന് വരുകയാണേൽ ഞാനും വരും.
" ഹാ അത്രേള്ളൂ, അവനും പോന്നോട്ടെ അവന്റെ വീട്ടുകാര് സമ്മതിക്കുകയാണെങ്കിൽ, ഒരു ട്രിപ്പ് അല്ലെ,,, അവനും പുതിയ നാട് കണ്ട ഒരനുഭവം ഒക്കെ ആവുമല്ലോ, നമുക്ക് അടിച്ചു പൊളിക്കാം...
ബാപ്പയുടെ വാക്കുകൾ അവന് കുളിർമയേകിയ പോലെ അവന് കൂട്ടുകാരെ വിളിക്കാൻ ഫോണും എടുത്ത് പുറത്തേക്ക് പോയി.
ട്രിപ്പ് പോവാൻ ഉമ്മയുമായി തല്ലുണ്ടാക്കിയ ഹയയു ഈ വാർത്തയിൽ തൃപ്തയാണ്. ഇനിപ്പോ ഓളെ ട്രിപ്പ് കേൾക്കേണ്ട...
"ഉപ്പ,,, എനിക്കൊരു കാര്യം പറയാനുണ്ട് ഉപ്പ തമാശയാക്കരുത്... ഞാൻ കാര്യം ആണ് പറയുന്നത്...
ഹയ ഉപ്പാക്ക് നേരെ സങ്കടം നിറഞ്ഞ മുഖവുമായി വന്നു നിന്നു. ഒരു ചെറു പുഞ്ചിരിയാലെ അവൾക്ക് പറയാനുള്ളത് റാഷി കാതോർത്തിരുന്നു.
എന്നോട് പറയാൻ മടിയുള്ളത് കൊണ്ട് പരുങ്ങി പരുങ്ങി ആണ് അവൾ പറയുന്നത്, കോളേജ് ഇൽ ഇതെല്ലാഅവർക്കും അറിയാം എന്നൊക്കെ ആയപ്പോ...
ആദ്യം കാര്യമായി തോന്നിയില്ലെങ്കിലും അവളദിന്റെ ഓരോ വശങ്ങളും കോളേജ് ഇൽ ഇതൊക്കെ സ്ഥിരമാണെന്നതും കേട്ടതോടെ അവന് തല കറങ്ങുന്നതായി തോന്നി.
ഇപ്പൊ ഇങ്ങനെ ഒക്കെ ഇവിടെ സർവ്വ സാധാരണമാണ് താനും.പ്രത്യേകിച്ചും അവന് ഇവിടെത്തെ മാതാപിതാക്കൾ ആണ് വളർത്തിയത് അവരുടെ ബന്ധത്തിലൊക്കെ ഇങ്ങനത്തെ കുറെ ഫാമിലി ഉണ്ടെന്ന് കേട്ടിട്ടുണ്ട്, ഇനി ഇപ്പോൾ അത് സത്യമാവുമോ, അല്ലെങ്കിൽ അവളുടെ തെറ്റിദ്ധാരണയോ?
മ്മാ... നിക്ക് വയ്യ, ഛെ, ഞാനെങ്ങനെയാ എന്റെ മോനോട് ഇത് ചോദിക്കുക.
അവര് തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാവുമോ??
ആണും ആണും തമ്മിൽ അല്ലെങ്കിൽ എന്ത് ബന്ധമാണ് ഒരു സൗഹൃദത്തിനപ്പുറം എങ്ങനെയാണ് അത്.... അവന് അവന്റെ ബോയ്ഫ്രണ്ട് നെ കൂടെ കൂട്ടണം എന്ന് പറഞ്ഞപ്പോ, കൂടെ ഉള്ള അവന്റെ ആത്മാർത്ഥ സുഹൃത്ത് ഞാനത്രയെ കരുതിയിട്ടുള്ളു, അതാണ് അവന് പറഞ്ഞ മാത്രയിൽ തന്നെ സമ്മതം കൊടുത്തത്...
ഇങ്ങനെ ഒരു പോസ്സിബിലിറ്റി എന്റെ ഉള്ളിൽ എവിടെയും ഇല്ലായിരുന്നു. ഇനിപ്പോ.... യാ അല്ലാഹ്....
എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടാതെ ചോദ്യം വാനിൽ ഉയർന്ന് പൊന്തിയപ്പോൾ, ഫോണെടുത്ത് ഷാനിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.ഒരു ബാപ്പാക്ക് ഒരിക്കലും ഇത് ചോദിക്കാൻ ആവില്ല. ഒരു ഹലാലായ ബന്ധം ആയിരുന്നുവെങ്കിൽ അവനെത്ര ചെറുപ്പം ആണെങ്കിലും നമുക്ക് നാളെയിലേക്ക് എന്ന് പറഞ്ഞു മാറ്റി വെക്കാമായിരുന്നു ഇത് അങ്ങനെ ആണോ? ഇത് നമുക്ക്.... ന്റെ കുൽസു ഇത് കേട്ടാൽ.... എല്ലാം എന്റെ തെറ്റാ... ന്റെ മോന്....
ചോദ്യങ്ങൾ വിങ്ങലായത് കൊണ്ട് ഷാനി പലതും പറഞ്ഞവനെ സ്വാന്തനപ്പെടുത്തി.
ഷാനിയുടെ മറുപടി തന്നെയാണ് ശരി. ഇവിടെന്ന് ഇപ്പൊ ഇത് ചോദിച്ചാൽ ഈ യാത്ര മുടങ്ങും ചിലപ്പോ മോന് തന്നെ പിണങ്ങി പോവും. ഇപ്പോൾ തന്നെ അവനെ വേദനിപ്പിക്കാൻ എനിക്ക് വയ്യ, വീട്ടിൽ എത്തിയിട്ട് പള്ളീലെ മൊയ്‌ല്യാരെ ഒന്ന് കാണാ... അല്ലെ വേണ്ടേ നാട് മുഴുവൻ പിന്നെ ഇതാവും ആരെങ്കിലും ഒന്ന് കേട്ട് കഴിഞ്ഞാൽ... ന്റെ ഉപ്പാപ്പ കലന്തൻ ഹാജി ആണ് ഇതിന് ഉത്തമം മൂപ്പരാണ് എന്നെ ഈ തൈലെന്റെ ഇൽ എത്തിച്ചത്, അന്ന് അവര് തന്ന ഉപദേശത്തിൽ ഇതൊക്കെ ഉണ്ടായിരുന്നു. അവരിവിടെ ജോലി ചെയ്ത കാലത്തെ കഥകളിൽ നിറഞ്ഞ കഥയാണിതെല്ലാം... മൂപ്പരാവുമ്പോൾ ആരുമറിയാതെ ഇതിനൊക്കെ ഒരു പരിഹാരം ആവും ചെയ്യും... അൽഹംദുലില്ലാഹ്..
അൽഹംദുലില്ലാഹ്...
ചിന്തകൾ സന്തോഷം നൽകുന്നു വെങ്കിലും ഏതൊരു നാണയത്തിനും ഇരു വശങ്ങൾ ഉണ്ടെല്ലോ? നീറി പുകയുക തന്നെയാണ് അവന്റെ ഉള്ളം... കുൽസുവിനെ ഇതറിയിച്ചാൽ ഇതും കൂടി താങ്ങാനുള്ള ശേഷി അവൾക്കില്ലെന്ന് തന്നെ പറയാം... ഇപ്പൊ തന്നെ നഷ്ടപ്പെട്ട് പോയ വേദന അവളെ എന്നിൽ നിന്ന് നിശബ്ദയാക്കിയിരിക്കുന്നു, പിന്നെ ആകെയുള്ള സമാധാനം. ഞാനിത് അർഹിക്കുന്നുണ്ട് എന്നുള്ളതാണ്. അവൾക്ക് കൂടുതലൊന്നും എന്നോട് മിണ്ടാതിരിക്കാൻ പറ്റില്ലെന്നെ... കൂടിയാൽ ഒരാഴ്ച... എല്ലാം ശരിയാവും...
അങ്ങനെ ഇവിടെത്തെ എല്ലാം ഒരു വശത്തേക്ക് നീക്കി വെച്ച് ഒരു പതിനഞ്ച് ദിവസത്തെ യാത്ര. അതും സ്വന്തം നാട്ടിലേക്ക്... കുറെ ആയി ഇപ്പൊ, ഹാഷിം കുഞ്ഞായിരിക്കുമ്പോൾ ഇത്പോലെ ഒരു പത്ത് ദിവസം പോയി വന്നതാണ്, പാവം അതിന്റെ പരാധി ഇപ്പോഴും ഉമ്മ പറയും...
" ന്റെ മക്കളെ കണ്ണ് നെർച്ചും (നിറച്ചും )കാണാൻ നിക്കി(എനിക്ക് )യോഗം ഇല്ല,,, ന്റെ മോന് ഐനൊന്നും (അതിനൊന്നും )പൂതിയും(ആഗ്രഹം )ഇല്ല അല്ലാണ്ട്(അല്ലാതെ )എന്താ പറയാ...
ഉമ്മാന്റെ പഴയ സംസാരങ്ങൾ ഒരു നിമിഷം അവന്റെ ഉള്ളിൽ തെളിഞ്ഞു വന്നു.
അങ്ങനെ ഓഫീസ് കാര്യങ്ങളൊക്കെ ഷാനിന്റെ തലയിലിട്ട് റാഷി നാട്ടിലേക്ക് തിരിച്ചു.
പറയാതെ പോവണം എന്നൊക്കെ അവന് പൂതിയുണ്ട് പക്ഷെ!പേടിയാ,,,പ്രായമായ ആൾക്കാരാ ഇനി പറയാതെ ചെന്ന് ഷോക്ക് കൊടുത്ത് അവർക്കെന്തേലും പറ്റിയാൽ അതും ഞമ്മൾ തന്നെ താങ്ങണ്ടേ... പക്ഷെ...!
മോന്റെ കാര്യം മാത്രമാണ് എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും കിട്ടാത്തത്,,, ഉപ്പയോട് എങ്ങനെയോ എല്ലാം ഷാനി പറഞ്ഞു ഒപ്പിച്ചു വെച്ചിട്ടുണ്ട് ഉപ്പ കൊറേ എന്തെല്ലോ പറഞ്ഞെന്ന് അവന് പറഞ്ഞു. പക്ഷെ ഞാൻ ഉപ്പാനെ വിളിച്ചിട്ടില്ല എനിക്ക് വയ്യ ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാൻ... ആ ഉത്തരത്തെ അറിയാത്ത കൊണ്ടും ആ ചോദ്യങ്ങളെ ഭയന്നത് കൊണ്ടുമല്ലെ കുൽസു പോലും ഇന്ന് ഇങ്ങനെ...
ഫ്ലൈറ്റ് ഇറങ്ങി ടാക്സി വിളിച്ചു വീട്ടിലേക്ക് തിരിച്ചു.
വർഷങ്ങൾ കടന്ന് പോയതോടെ നാട് ഒരുപാട് മാറിയിരിക്കുന്നു, കൊറേ റോഡ് പൊളിച്ചു മാന്തി കീറി ഇട്ടത് കൊണ്ട് സ്ഥലം പോലും ശരിക്ക് മനസിലാവുന്നില്ലെന്നത് മറ്റൊരു സത്യം, എന്നാലും മനോഹരമായ മാറ്റങ്ങൾ മറ്റു ചില ഇടങ്ങൾ സുന്ദരമാക്കിയിരിക്കുന്നു എന്നത് പറയാതെ വയ്യ.
എനിക്ക് എവിടെയും മനസിലാകുന്നില്ല എങ്കിലും,
പിന്നെ ടാക്സി ഇവിടെത്തെ ആയത് കൊണ്ട് കറക്റ്റ് അഡ്രസ്സിൽ അവര് കൊണ്ടിറക്കി.
എല്ലാ ബന്ധുക്കളും അടുത്ത് തന്നെ ആയത് കൊണ്ട് വീടിന്റെ മുറ്റമാകെ എല്ലാവരും തടിച്ചു കൂടിയിട്ടുണ്ട് ഞങ്ങളെ കാണാൻ... കോലായിലെ പഴയ മരത്തിന്റെ ചാരി കസേരയിൽ ഓരോന്ന് ആലോചിച്ചു ബാപ്പ കിടക്കുന്നുണ്ട് ഉമ്മ അടുത്ത് തന്നെ നിൽക്കുന്നുണ്ട്, ഞങ്ങളെ കണ്ടതും ബാപ്പയും ഉമ്മയും അടുത്തേക്ക് വന്നു, ബന്ധുക്കൾ എല്ലാവരും നോക്കി നിൽക്കുന്നുണ്ട് മക്കളൊക്കെ ഒരത്ഭുതം പോലെ പ്രായമായവരൊക്കെ എന്റെ മക്കളെ വാരി എടുത്ത് മുത്തം നൽകുന്നുണ്ട്,,, ചിലരിൽ മക്കൾ അസ്വസ്ഥത കാണിക്കുന്നുണ്ട്, അവർക്കിതൊന്നും ശീലമില്ലല്ലോ, പിന്നെ കൊച്ചു കുട്ടികൾ അല്ലല്ലോ വലിയ മക്കൾ ആയില്ലെ അവരൊക്കെ,
ഹിഷാം ആണേൽ ഒന്നും അറിയാത്ത പോലെ നിൽക്കുന്നുണ്ട്. അല്ല. ഒന്നും അറീല അത് തന്നെ, അവന് തായ് അല്ലാതെ ഒന്നും സംസാരിക്കാൻ അറിയില്ല. അവനറിയാത്ത അവന്റെ ഭാഷ അവന് ചിലപ്പോ ഒരത്ഭുതമോ രസകരമോ തമാശയോ ഒക്കെ ആയി നോക്കി നിൽക്കുകയാവാം...
ഷാനി അയച്ചു കൊടുത്ത ഫോട്ടോയിൽ നിന്നോ അതോ തന്റെ മകളുടെ,(മരുമകൾ )അതെ പകർപ്പോ ആയത് കൊണ്ടോ ഉപ്പ ഹിഷാമിനെ കെട്ടിപിടിച്ചു തുരു തുരാ ഉമ്മകൾ നൽകുന്നുണ്ട്...
ഉമ്മ ഒന്നും മനസിലാക്കാതെ നോക്കിയിരുന്നിട്ടുണ്ട്, കുൽസുവിനോട് അതാരാ മോളെ എന്ന ഉമ്മാന്റെ ചോദ്യത്തിന് അവൾ പൊട്ടി കരഞ്ഞു കൊണ്ട് മറുപടി കൊടുക്കുന്നുണ്ട്, കൂടി നിന്നവരെല്ലാം ഒരത്ഭുതത്തോടെ അതിലുപരി ഒരു കുറ്റവാളിയെ പോലെ എന്നെ നോക്കുന്നുണ്ട്...
" എന്നാലും മോനെ, ഇത് വേണ്ടായിരുന്നു...
ചുമന്ന കണ്ണുമായി എന്റെ അടുത്തേക്ക് എഴുന്നേറ്റ ഉമ്മ ബോധമറ്റ് നിലത്ത് വീണു...
ഉമ്മാ
ഉമ്മാ ഉമ്മാ
അമ്മായി
അമ്മായി
കൂടി നിന്നവരെല്ലാം കഥ കേട്ടവരും കേൾക്കാത്തവരും ഉമ്മയുടെ വീഴ്ചയിൽ ആർത്തു വിളിക്കുന്നുണ്ട് എന്ത് ചെയ്യണമെന്നറിയാതെ എന്റെ കാലുകൾ തളരുന്നുണ്ട്...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :27*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ബോധം വീണ ഉമ്മയിൽ നിന്നും കൂടി നിന്ന മറ്റു ബന്ധുക്കളിൽ നിന്നും അവനൊരു കുറ്റവാളിയെ പോലെ പലതും കേൾക്കേണ്ടി വന്നു. എല്ലാവരുടെയും നോട്ടത്തിന് അന്നേരം കാരിരുമ്പിന്റെ ശക്തി തന്നെയായിരുന്നു. ഓരോ നോട്ടവും അസ്ത്രം കണക്കെ അവന്റെ നെഞ്ചിൽ തുളച്ചു കയറി...
തന്റെ വേദനകളെ ആരും കാണാതെ പോയ പരാധി അവന്റെ ഉള്ളം ആർത്തു കരയുന്നുണ്ട്, എന്നിരുന്നാലും താൻ ചെയ്ത തെറ്റ് ഇത് തനിക്ക് അർഹിച്ചത് തന്നെയാണെന്ന് ചൂണ്ടി കാണിക്കുന്നത് കൊണ്ട് സ്വയം സമാധാനിച്ചു.
" സാരല്ലെടോ, എല്ലാം കലങ്ങി തെളിഞ്ഞില്ലെ, ബാക്കി ഒക്കെ അങ്ങ് ശരിയായിക്കോളും...
അവർക്കിടയിൽ നിന്നും എഴുത്തുനേറ്റ് വന്ന് എന്റെ ചുമലിൽ തട്ടി കൊണ്ട് ഉപ്പ അത് പറഞ്ഞപ്പോൾ... ശരിക്കും എന്റെ ഹൃദയം പൊട്ടുകയായിരുന്നു. ഞാൻ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. ഉപ്പ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പരാധിയും പരിഭവങ്ങളും കുറ്റപ്പെടുത്തലുകൾക്കും ശേഷം സഭ പിരിച്ചു വിട്ടു. അവരെല്ലാം അവരവരുടെ പാട്ടിന് പോയി... (വഴിക്ക് പോയി ) ഏതായാലും ഇത്ര കാലം ആലോചിച്ചു വിഷമിച്ചു നടന്നതല്ലെ, എല്ലാം കലങ്ങി തെളിഞ്ഞില്ലെ, ഉപ്പ പറഞ്ഞപോലെ ഇനിയൊക്കെ നേരെയാവും.
ദിവസം അങ്ങനെ കൂടുതൽ സംസാരമൊന്നുമില്ലാതെ കടന്നു പോയി. എന്നാലും ഉമ്മാന്റെ ചോറും കറിയും പായസവുമൊക്കെ കുറെ കാലത്തിനു ശേഷം ആസ്വദിച്ചു ഞാനൊന്ന് കഴിച്ചു. സത്യം പറഞ്ഞാൽ നാടിനെക്കാൾ വീടിനെക്കാൾ ഞാൻ അല്ല. എന്നെ പോലെയുള്ളവർ ഒക്കെ ശരിക്കും മിസ്സ് ചെയ്യുന്നത് ഉമ്മാന്റെ കൈപ്പുണ്യം മാത്രമായിരിക്കും. അതും അൽപനേരം എല്ലാ പരിഭവങ്ങളും മറന്ന് ഉമ്മ വിളമ്പി തരുക കൂടി ചെയ്തപ്പോൾ.... എന്താ പറയാ... മനസ്സ് നിറഞ്ഞു, പിന്നെ കണ്ണും.....വയറും
നേരം വെളുത്തു ഉമ്മാന്റെ കയ്യിൽ നിന്ന് തന്നെ ചായ വാങ്ങി കുടിച്ച് മക്കളെയും കൂട്ടി ഞാൻ ഉപ്പാപ്പാണെ കാണാൻ റൂമിലേക്ക് നടന്നു. (കലന്തൻ ഹാജി )ഉപ്പാപ്പ ഇപ്പൊ റൂമിന് പുറത്തിറങ്ങൽ വളരെ കുറവാണ്, ഭക്ഷണം കഴിക്കും നേരെ പോവും. ആരോടും സംസാരവും അതികം ഇല്ല.
എന്നാൽ ആരേലും കിട്ടിയാൽ പിന്നെ വിടുകയുമില്ല. അതികനേരവും ഇപ്പോൾ ഖുർആനും ദിക്റുമായിരിക്കൽ ആണ്... എന്നാലും കഥ പറയാൻ പണ്ടേ ഉപ്പാപ്പക്ക് ഇഷ്ട്ടാ....
ഞങ്ങൾ നേരെ ചെന്ന് റൂമിന്റെ കഥകിന് (വാതിലിന് )മുട്ടി, അപ്പോൾ തന്നെ "തുറന്ന് വന്നോളൂ മക്കളെ,എന്ന മറുപടിയും കിട്ടി.
കട്ടിലിന്റെ താഴെയായി ഞങ്ങൾ ഇരുന്നു. ഞങ്ങളെ കണ്ടപ്പോൾ കിടക്കുകയായിരുന്നു ഉപ്പാപ്പ എഴുനേറ്റ് ഇരുന്നു.
" ഇതാലെ റാഷിന്റെ മോന്...
ഹിഷാമിനെ കണ്ടതും ഉപ്പാപ്പ ചിരിച്ചു കൊണ്ട് ആരാഞ്ഞു.
( ഇന്നലെ രാത്രി ഉറക്കം വരാത്തത് കൊണ്ട് ഞാനെല്ലാം ഉപ്പാപ്പ നെ കണ്ട് പറഞ്ഞതാ... അത്കൊണ്ട് ഇന്നീ മക്കളെയും കൊണ്ട് രാവിലെതന്നെ വന്നതിന്റെ പൊരുൾ മനസിലായി ക്കാണും.)
ഹിഷാമിനോടെന്നെ പോലെ ഉപ്പാപ്പ പറഞ്ഞ് തുടങ്ങി.
" നിനക്ക് അറിയോ മോനെ, ഞാൻ അവിടെ ഉണ്ടായിരുന്നു ഒരു പതിനെട്ടു വർഷം.
ആ മാധുര്യമൂറുന്ന പഴയ ഓർമകളിലേക്ക് ഞങ്ങളെ കൊണ്ട് പോയി എന്ന് തന്നെ വേണം പറയാൻ.
എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ അവിടെ എത്തുന്നത്, പോയപാടെ നല്ല ജോലിയൊന്നും ഇല്ലായിരുന്നു. എന്നാലും അവന്റെ കമ്പനിയിൽ തന്നെ തൽക്കാലം ഒഴിവുള്ള ഒരു ചെറിയ പോസ്റ്റിൽ ഞാനന്ന് ജോയിൻ ചെയ്തു. പെട്ടു പോയി എന്നൊക്കെ ആദ്യം തോന്നി പോയി... പിന്നെ അതൊക്കെ അങ്ങ് ശീലമായി എന്ന് വേണം പറയാൻ.
താഴ്ന്ന ജോലിയല്ലെ, അവിടെയുള്ള മേല് ഉദ്യോഗസ്ഥന്മാരുടെ ഫയലുകളും അവർക്കുള്ള ചായയും പ്രൈറ്റെടുക്കുന്ന പേപ്പറുകളും..... ഓഹ്... പറയണ്ട നടു ഒടിഞ്ഞു റൂമിൽ പോയി ഒരു കിടത്തം ആവും. ചിലപ്പോ നേരം വെളുത്ത് ആ ഇട്ട ഡ്രസ്സ് മാറ്റാൻ പോലും മറന്നതോർത്ത് ഞാൻ കരയുമായിരുന്നു. ഞാനും ചെറുപ്പമല്ലെ, പിന്നെ ആദ്യമായിട്ടാണ് ഉപ്പാനെയും ഉമ്മനെയും ഒക്കെ വിട്ട് ദൂരെ പോകുന്നത് അതിന്റെ സങ്കടവും... ഓഹ് എന്നാലും ഇട്ടിട്ട് പോവാൻ അങ്ങോട്ട് തോന്നുന്നുമില്ല ചങ്ങായിമാരോടൊക്കെ വല്യ ബീമ്പല്ക്കി (വലിയ വർത്തമാനം )പറഞ്ഞ് പോന്നതല്ലെ അവരൊക്കെ എന്ത് കരുതും എന്ന തോന്നലും എല്ലാം കൂടി ആയപ്പോൾ ഒക്കെ സഹിച്ചു കടിച്ചു തൂങ്ങി അവിടെ നിന്നു.
പാവം കൊണ്ടൊയോൻ (കൊണ്ട് പോയവൻ )എന്നെ കാണുമ്പോൾ ഒക്കെ സങ്കടം തോന്നുന്നുണ്ട് എന്നത് അവന്റെ നോട്ടത്തിൽ അറിയാം. പക്ഷെ! ജോലി കിട്ടുക എന്നത് കുറച്ചു കടുപ്പമുള്ള ഒന്ന് തന്നെ ആണെല്ലോ? ലെ.
എന്നും
എന്നിരുന്നാലും പാവം ഇടക്ക് ലീവ് എടുത്തും ഒഴിവു കിട്ടുമ്പോൾ ഒക്കെ എന്നെയും കൊണ്ട് പല കമ്പനികൾ കയറി ഇറങ്ങീട്ടുണ്ട് അങ്ങനെ രണ്ട് മൂന്ന് വർഷം ആയപ്പോൾ ആണ് എനിക്ക് നല്ലൊരു ജോലി കിട്ടിയത്.
പുതിയ ഓഫീസിൽ നല്ല കൂട്ടുകാരെയും കിട്ടി ഒഴിവ് സമയം ഞങ്ങൾ ആഘോഷമാക്കുമായിരുന്നു.
അങ്ങനെ ഒരു ദിവസം ഞങ്ങൾ രാത്രിയിൽ കടൽ തീരത്ത് ടെന്റെ കെട്ടി ടീം ടീം ആയി നിന്നു. കൊറേ ആളുണ്ടായിരുന്നു. ഏകദേശം എട്ടാള് (8) രണ്ട് രണ്ട് ആളുകൾ ആയി കിടന്നു. വേറെ വഴിയില്ലല്ലോ, പരമാവതി ഞങ്ങൾ പെണ്ണുങ്ങളെ ഒഴിവാക്കും കാരണം ഈ രാത്രി ഒന്നും അവരേം കൊണ്ട് പോവൽ അത്ര നല്ലതല്ലല്ലോ,
എനിക്ക് ഒറ്റക്ക് കിടന്ന് ശീലം ആയത് കൊണ്ട് അത് ഭയങ്കര ബുദ്ധിമുട്ട് ആയി തോന്നി. ഞാൻ പുറത്ത് വന്നിരുന്നു. അന്ന് ഭയങ്കര തണുപ്പിന്റെ സമയം കൂടിയായിരുന്നു.
തണുപ്പ് കൊണ്ട് പുറത്തും ഉറക്കം വരാത്ത അവസ്ഥയായി. ഞാൻ കുറെ നടന്നു. നട്ട പാതിരയല്ലെ പേടിയുണ്ട് ട്ടൊ, പക്ഷെ നടന്നു.
നല്ല നിലാവുല്ല രാത്രി കൂടിയായിരുന്നു അത്. ഞങ്ങളുടെ ടെൻറ്റുകൾ കാണാത്ത അത്രയും ദൂരം ഞാൻ നടന്നിട്ടുണ്ട്.
പെട്ടന്നാണ് പുതച്ചു മൂടി ഒറ്റക്കിരിക്കുന്ന ഒരാളെ എന്റെ ശ്രദ്ധയിൽ പെട്ടത് ഞാൻ അങ്ങോട്ടേക്ക് നടന്നു ചെന്നു.
കാലൊച്ച കേട്ടിട്ട് ആവണം അവരൊന്ന് തിരിഞ്ഞു നോക്കി..
യാ....
അതൊരു പെൺകുട്ടിയായിരുന്നു. ഈ നാട്ടിലും ഇങ്ങനെയോ എന്ന് തോന്നി പോയി. കാരണം നന്നായി അവര് മുഖം മറച്ചിട്ടുണ്ട് കൈകളും കാലുകളും മറച്ചിട്ടുണ്ട്... കണ്ണ് കാണാൻ പാകത്തിന് ഒരു ചെറിയ വിടവുണ്ട് പക്ഷെ! പുറത്ത് നിന്ന് നോക്കുന്നവർക്ക് അവരുടെ കണ്ണ് പോലും കാണാൻ സാധിക്കില്ല.
പാവം എന്നെ കണ്ട് ഇനി പേടിക്കേണ്ട എന്ന് കരുതി ഞാൻ തിരിച്ചു നടന്നു.
" ഹേയ്, ഒന്ന് നിൽക്കാമോ, എനിക്ക് നന്നായി പേടിയുണ്ട് എന്നെ ആരോ പിന്തുടരുന്ന പോലെ...
അവരെന്നോടായി പറഞ്ഞപ്പോൾ ഞാൻ ചുറ്റും ഒന്ന് നോക്കി. അവിടെ എങ്ങും ആരെയും കണ്ടില്ല. ഞാനത് അവരോട് പറഞ്ഞപ്പോൾ അവര് എനിക്ക് അടഞ്ഞു കിടന്ന ഒരു ചെറിയ തട്ടുകട കാണിച്ചു തന്നു. ഓഹ്... ഞാനങ്ങോട്ട് നോക്കിയതും അവിടെ ആരോ പരുങ്ങുന്നതായി തോന്നി.
ഞാൻ അവൾക്ക് കുറച്ചു അരികിലായി ഇരുന്നു.
എന്ത് ചോദിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. അവളുടെ തേങ്ങലുകൾ എന്നെ ഭയപ്പെടുത്തി കൊണ്ടിരുന്നു. അപ്പോഴേക്ക് മൂന്നാല് വർഷം ആയത് കൊണ്ട് തന്നെ അവരുടെ ഭാഷ ഞാൻ ഏകദേശം പഠിച്ചിരുന്നു. ഞാൻ കാര്യങ്ങൾ തിരക്കി.
എങ്ങലടിച്ചു കൊണ്ടവൾ ഓരോന്നും പറഞ്ഞ് തുടങ്ങി.
ഞാൻ നൗറിൻ ഫർഹ ഞാൻ ഇവിടെത്തുകാരി തന്നെയാണ്. പക്ഷെ! എന്റെ ഉമ്മ ചെറുതിലെ മരിച്ചു പോയി. എന്നെ നോക്കാൻ ഉപ്പ വേറെ കല്യാണം കഴിച്ചു. ആദ്യമൊക്കെ നല്ലോണം നോക്കിയിരുന്ന അവർ പിന്നെ ഉപ്പ കാണെ നല്ല പിള്ള ചമയും അല്ലാത്ത നേരം ഞാൻ അവിടെ ഒരു അടിമയും. അവരുടെ അടിയും ഇടിയും എന്തിന് ഇടക്ക് ചായ ചൂട് ഏറിയാൽ അതും എന്റെ നേരെ ഒഴിക്കും. ഇടക്ക് ഇടക്ക് അവരെ ആങ്ങളമാർ വരും അവരും എന്നോട് ഇങ്ങനെ ഒക്കെ തന്നെ പെരുമാറും. അതിനിടയിൽ ഉപ്പ ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയി. അപ്പോഴാണ് വീട് എന്റെ പേരിലാണെന്ന് അവരറിയുന്നത് അതോടെ പഴയതിനൊക്കെ ശക്തി കൂടി ഉപ്പാനെ ചികിത്സിക്കണമെങ്കിൽ അവരുടെ പേരിലേക്ക് വീട് മാറ്റി കൊണ്ടുക്കാൻ ഒപ്പ് വെക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ ഉപ്പാനെ ഓർത്ത് ഞാനത് ചെയ്തു. പക്ഷെ!
നടന്നതെല്ലാം വിപരീതമായിരുന്നു. അതോടെ ഞാനും ആ വീടിന് പുറത്തായി ഉപ്പാനെ അവർ നോക്കാതെയുമായി. എന്നെ കൊണ്ടാവുന്നപോലെ ജോലിയെല്ലാം ചെയ്തു ഞാൻ ഓരോ തവണയും ഹോസ്പിറ്റൽ ബില്ലടച്ചു. എന്റെ പഠനം മുടങ്ങി പട്ടിണിയായി കിടക്കാൻ സ്ഥലമില്ലാതെയായി. പണി കഴിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ പോവും നേരം വെളുത്ത പാടെ വീണ്ടും എണീറ്റ് പണിക്ക് പോവും... ഒരു ജോലിക്കൊണ്ട് തികയില്ലല്ലോ രാവിലെ മുതൽ രാത്രി വരെ ഓരോ വ്യത്യസ്തമായ ജോലികൾ ഞാൻ മാറി മാറി ചെയ്തു.
അതിൽ 'ടെ' സ്കൂൾ ഉണ്ടായിരുന്നു. രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ ഞാൻ അവിടെ ചിലവഴിച്ചു. കുട്ടികളുടെ കൂടെ കൂടുമ്പോൾ പകുതി വിഷമം ഞാനങ്ങു മറക്കും. വലിയ ക്ലാസും രണ്ട് ടീച്ചറുമായിരുന്നു എന്റെ കൂടെ ഒരു ജവാദ് അൽത്താഫ് ഉണ്ടായിരുന്നു. നല്ല സ്വഭാവം ഓരോ പ്രാവശ്യവും ഞാനെന്തെങ്കിലും മിസ്റ്റേക്ക് കാണിക്കുമ്പോൾ അയാളായിരുന്നു എന്നെ രക്ഷപ്പെടുത്തിയിരുന്നത്... എന്റെ ഒറ്റപ്പെടുലും വേദനയും ഞങ്ങളുടെ സൗഹൃദത്തിന് വളമേകി... അത് വളർന്നു പന്തലിച്ചു... എപ്പോഴോ സൗഹൃദം സ്നേഹത്തിന് വഴിമാറി, പിന്നെ അവിടെ പോകുന്നത് തന്നെ ഞങ്ങൾ പരസ്പരം കാണാനും സംസാരിക്കാനും മാത്രമായി...
അതിന്റെ ഇടെ ഉപ്പ മരണപ്പെട്ടു. എനിക്ക് ഹോസ്പിറ്റലിലും പിന്നെ പോവാൻ പറ്റാതെ ആയി, കുറെ അന്വേഷണങ്ങൾക്കൊടുവിൽ ചെറിയൊരു മുറി വാടകക്ക് എടുത്ത് ഞാൻ അവിടെ നിന്നു. എന്നെ പോലെയുള്ള ഒരുപാട് കുട്ടികൾ ഉള്ള ഒരു ഏരിയ തന്നെ ആയിരുന്നു അത്.
ഇടക്ക് ജവാദ് അവിടെ വരും...
അങ്ങനെ അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.
ജോലി കഴിഞ്ഞു നേരത്തെ അവന്റെ റൂമിലേക്ക് ഞാൻ ചെന്നു. ലോക്ക് അറിയാവുന്ന ഞാൻ തുറന്നു കയറിയതും കാണാൻ പാടില്ലാത്ത പലതും കണ്ടു. അതും എന്താ പറയാ... ഞങ്ങളുടെ അതെ സ്ഥലത്ത് ജോലിയുന്ന മറ്റൊരുവനുമായി അവന്റെ മോശമായ ബന്ധം... എന്നെ അവന് ചതിക്കുകയാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. നട്ടിലുടെ നീളം ഈ ആണും ആണും തമ്മിലുള്ള പ്രണയ കഥകൾ ഉണ്ടെങ്കിലും എന്റെ കണ്ണിന്റെ നേരെ കണ്ടപ്പോൾ ഞാൻ ആകെ തകർന്ന് പോവുകയായിരുന്നു. ഞാൻ ഡോർ തുറന്ന് കയറിയത് അവര് കണ്ടും പോയി. ഞാൻ തിരിച്ചു നടന്നു. അവനെന്റെ പുറകെ വന്നു. കുറെ ക്ഷമാപണം നടത്തി അറിയാതെ പറ്റിപോയതാണ് ഇനി ഉണ്ടാവില്ല എന്നൊക്കെ.... നേരിൽ കണ്ട ഞാൻ പിന്നെ അവന്റെ സംസാരംങ്ങൾ കേൾക്കാൻ നിന്ന് കൊടുത്തില്ല.
പിറ്റെ ദിവസം ഞാൻ അവനെ വീണ്ടും കാണണ്ടേ എന്നോർത്ത് ആ ജോലി തന്നെ വേണ്ട എന്ന് വെച്ചു.
അവന്റെ വഴികളിൽ നിന്നെല്ലാം മാറി നടന്നു. റൂം വരെ മാറി.
പുതിയ റൂമിന്റെ അടുത്തുള്ള പെൺകുട്ടിയും അവന്റെ റൂമിൽ അന്ന് കണ്ട ചെക്കനും (ആണും )തമ്മിലുള്ള ബന്ധം അവിടെ നിന്ന് കണ്ടതോടെ എനിക്ക് കാര്യം പിടികിട്ടി.
അല്ലേലും ആ ബന്ധം ബോറടിച്ചപ്പോൾ ആവും അവന് ഒരു പക്ഷെ എന്നെ കൂട്ടു പിടിച്ചത്. രണ്ടാളും പരസ്പരം പറയാതെ മറ്റൊരു ബന്ധം കീപ്പ് ചെയ്യുന്നു എന്ന് മാത്രം.
രണ്ടാളോടും എനിക്ക് പുച്ഛമാണ് തോന്നിയത്. ഒന്നിൽ ഉറച്ചു നില്ക്കാന് പോലും കഴിയാത്തവർ...
എന്ത് പേരിട്ടു വിളിക്കണം ഇവരെ...
ഏതായാലും അവര് പരസ്പരം സംസാരിച്ചു ധാരണയാക്കി അവന് വീണ്ടും വന്നു. ഞാൻ എതിർത്തു... അതിനിപ്പോ എന്നെ കൊല്ലും എന്ന് പറഞ്ഞ് നടക്കുകയാണ്. റൂമിൽ പോവാൻ പേടിയാവുന്നു. ഇവിടെ വന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ അവിടെ ഉള്ളത് അവനാണോ എന്ന തോന്നൽ, എനിക്ക് പോവാനും വേറെ ഇടമില്ല.
കണ്ണ് നിറഞ്ഞ അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനയിലാക്കി. ഞാൻ അവളെ കൂടെ കൂട്ടി. ഞങ്ങളുടെ ടെൻറ്റുകൾ ലക്ഷ്യം വെച്ചു നടന്നു. എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ല. എങ്കിലും ഒരു പാവം പെണ്ണിന് കൊല്ലാൻ ഇട്ട് കൊടുക്കാൻ തോന്നിയില്ല.
" ആഹ്,,, എല്ലാരും ഇപ്പൊ പോയി... എനിക്ക് വല്ലാത്തൊരു ക്ഷീണം. ഞാനൊന്ന് കിടക്കട്ടെ കുട്ടിയോളെ, ബാക്കി വൈകീട്ട് പറയാം...
" ഉപ്പാപ്പ, പിന്നെ എന്തായി ഒന്ന് കൂടെ പറഞ്ഞിട്ട്.... പ്ലീസ് നല്ല ഉപ്പാപ്പ അല്ലെ...
" ഏഹ്... ന്റെ മക്കളെ വയ്യാഞ്ഞിട്ട. ഉപ്പാപ്പ ഇപ്പൊ ഷുഗറിന്റെ ഒക്കെ മരുന്ന് കുടിച്ചതാ... അതോണ്ടാ കുറച്ചു കിടക്കട്ടെ... ട്ടൊ...
നിരാശയോടെയും പ്രതീക്ഷയോടെയും ഞാൻ മക്കളെയും കൊണ്ട് റൂമിന് പുറത്തിറങ്ങി.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :28*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
കഴിഞ്ഞതിനോടെല്ലാം ഇപ്പൊ ഏറെ കുറെ കുൽസു പൊരുത്തപ്പെട്ടു എന്ന് വേണം പറയാൻ. പരാധിയും പരിഭവവും നഷ്ടപ്പെടുത്തലിന്റെ കുറ്റപ്പെടുത്തലും എല്ലാം നിർത്തി ഇപ്പോൾ പതിയെ പതിയെ അവൾ റാഷിയുമായി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.
മക്കളുമൊത്ത് അവർ വീടും നാടുമെല്ലാം കാണുന്ന തിരക്കിലായിരുന്നു. ഓരോ കാര്യങ്ങളും ഹിഷാമിനെ പഠിപ്പിക്കാൻ ഹാഷിമും ഹയയും തിരക്ക് കൂട്ടി കൊണ്ടിരുന്നു. പുതിയ കുടുംബവുമായി ഒത്തുചേരാൻ ആദ്യമൊക്കെ വിമുകത കാണിച്ചു വെങ്കിലും പതിയെ അവനും അവരോട് അടുത്ത് കഴിഞ്ഞു. സ്നേഹവും വാത്സല്യവും അവനറിഞ്ഞു കഴിഞ്ഞു പെറ്റുമ്മയോട് വല്ലാത്തൊരു അടുപ്പം അവന്റെ ഹൃദയം കാണിക്കുന്നത് കൊണ്ടാവാം മറ്റെ മക്കളെക്കാൾ ഇപ്പോൾ അവളുടെ നിഴലായ് അവനുണ്ട്...
ഈ പ്രാവശ്യം കഥകേൾക്കാൻ പോവാൻ ആരെയും കൂട്ടേണ്ടതായി റാഷിക്ക് വന്നില്ല അവനെക്കാൾ മുമ്പിൽ മക്കള് അവിടെ എത്തി ഉപ്പാപ്പനെ കാത്തിരിക്കുകയാണ് അവിടുത്തെ വിശ്രമ സമയം കഴിഞ്ഞാൽ ഉടൻ തങ്ങൾക്ക് കഥകേൾക്കാം എന്ന ആവേശത്തിൽ ആ വാതിൽ പടിക്കൽ കാത്തിരിക്കുകയാണ് അവർ...
വാതിൽ തുറന്നതും തന്നെ കാത്തിരിക്കുന്ന മക്കളെ കണ്ട് ഉപ്പാപ്പ ഒന്ന് ചിരിച്ചു.
" ന്തെ ന്റെ മക്കള് വന്നിട്ട് വിളിക്കാത്തെ, ഞാൻ നിങ്ങളൊക്കെ എവിടെ പോയി എന്ന് നോക്കാൻ അങ്ങോട്ട് വരാൻ ഇറങ്ങുകയായിരുന്നു...
നിറഞ്ഞ പുഞ്ചിരിയോടെ മക്കളെ സ്വീകരിച്ചിരുത്തി മിട്ടായി കൊടുത്ത് കഥ പറയാൻ തുടങ്ങി.
" ഓളെ കഥ കേട്ട് ടെൻറ്റിൽ എത്തിയപ്പോഴേക്ക് ഉറക്കം കഴിഞ്ഞു എല്ലാവരും ഉണർന്ന് എന്നെ തിരഞ്ഞു നടക്കുകയാണ്. പെട്ടെന്ന് ഒരു പെണ്ണിനേയും കൊണ്ട് കേറി ചെന്നത് കൊണ്ട് ഒരത്ഭുതം പോലെ എന്നെയും അവളെയും മാറി മാറി അവർ നോക്കിയും ചോദ്യം ചെയ്തും കൊണ്ടിരുന്നു. എന്തോ ഭീകരമായ കുറ്റം ചെയ്തത് പോലെയാണ് ആദ്യമൊക്കെ എല്ലാവരും എന്നെയും അവളെയും നോക്കിയത് എന്നാൽ കഥകൾ ഒക്കെ കേട്ടപ്പോൾ എല്ലാവരും അങ്ങ് സെഡ് (സാഡ് -വിഷമം )ആയി. എന്നാലും ഈ പെണ്ണിനെ കൊണ്ട് പോയിട്ട് ഞങ്ങൾ എവിടെ താമസിപ്പിക്കും എന്ന ചർച്ചയിൽ ആയിരുന്നു. ഈ പെണ്ണുങ്ങൾ ചൊറ ആവാതിരിക്കാൻ അവരെ കൂട്ടാതെ വന്നത് അബദ്ധം ആയി എന്ന് ആദ്യമായിട്ട് ഞങ്ങൾക്ക് തോന്നിയ നിമിഷം. ഏതായാലും അവളെയും കൂട്ടി റൂമിലേക്ക് നടന്നു. പോകുന്ന വഴിക്ക് കൂടെ ജോലി ചെയ്യുന്ന ഓരോ പെണ്ണുങ്ങളുടെയും ഫ്ലാറ്റിൽ കയറി അവൾക്കൊരിടാം ചോദിച്ചു. എന്നാലോ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെല്ലാം ഒഴിഞ്ഞു മാറി. സത്യം പറഞ്ഞാൽ ആകെ പെട്ടിരിക്കാണ്. ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ. അവന്മാര് അവൾ എവിടെ പോയാലും വരും എന്ന് പറഞ്ഞ് ഒറ്റക്ക് റൂം എടുത്ത് നിക്കാൻ പേടിയാണെന്ന് പറഞ്ഞ് ഇവളാണെൽ ഒടുക്കത്തെ കരച്ചിലും.... ഓഹ്... രാത്രി ഇറങ്ങി നടക്കാൻ തോന്നിയ നേരത്തെ പോലും ആ നേരം ഞാൻ തെറി വിളിച്ചു പോയിട്ടുണ്ട്. പോരാത്തതിന് കൂടെയുള്ളവന്മാരും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഭാഗ്യം പോലെ എന്റെ അടുത്തുള്ള ഫ്ലാറ്റിലുള്ള ഒരു മലയാളി ഫാമിലി റൂം ഒഴിവാക്കി പോകുന്നത് ശ്രദ്ധയിൽ പെട്ടത് അപ്പൊ തന്നെ ഹൌസ് ഓണറെ വിളിച്ചു സെറ്റാക്കി. ഓഹ് സമാധാനത്തോടെ ഓഫീസിൽ പോയി ബോസ്സിനോട് കാര്യങ്ങളൊക്കെ പറഞ്ഞതോണ്ട് ചെറിയൊരു ജോലിയും അവിടെ അവൾക്ക് സെറ്റാക്കി കൊടുത്തു. പിന്നെ പുതുതായി വന്ന് റൂം കിട്ടാതെ നട്ടം തിരിഞ്ഞ ഒരു പൊട്ടത്തി ഉണ്ടായിരുന്നു ഒരു കോട്ടയത്തു കാരി അച്ചായത്തി പാവം കൊച്ചാന്നെ, അവളെയും ഇവൾക്ക് റൂം മേറ്റ് ആയി സെറ്റാക്കി കൊടുത്തപ്പോ ഓഹ് എന്തൊരു ആശ്വാസം.
ഞങ്ങളുടെ ഫ്ലാറ്റിൽ ഏകദേശം ഇവിടെ ഉള്ള എല്ലാ സ്റ്റാഫും സ്റ്റെയ് അവിടെ തന്നെയാണ് അതോണ്ട് ഞങ്ങളൊക്കെ ഏകദേശം ഒരെ സമയം വീട്ടീന്നും ഓഫീസിൽ നിന്നൊക്കെ ഇറങ്ങും. രാത്രി കുറച്ചു മാർകെറ്റിൽ ഒക്കെ തെണ്ടി തിരിഞ്ഞു നടന്നു റൂമിലേക്ക് പോവും. ഓഹ്, അതൊക്കെ ഒരു സമയം. അവരൊക്കെ ഇപ്പൊ എവിടെയാ ആവോ,
" അപ്പൊ, ആ ഇത്താത്ത ഇപ്പൊ...
ഹയയുടെ ആകാംഷയോടെയുള്ള ചോദ്യത്തിന് ചിരിച്ചു കൊണ്ട് മൂപ്പര് വീണ്ടും തുടങ്ങി.
" ആഹ്, ഓളോ. ഓളിപ്പോ ഇവിടെ അടുത്തുണ്ട് ഞാൻ പോവാറുണ്ട് എന്നും കാണാൻ.ആകെ ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങാറ് ഇപ്പൊ അവിടേക്ക് മാത്രമാണ്.നിങ്ങക്ക് കാണാണോ?
" ആ... ഞങ്ങളെയും കൊണ്ടൊവോ ഉപ്പാപ്പാ...
"അയ്നെന്താ... പോവാലോ (അതിനെന്താ പോവാലോ )
ചായേം കുടിച്ച് മക്കളെയും കൊണ്ട് ഉപ്പാപ്പയും റാഷിയും വീട്ടിൽ നിന്നും ഇറങ്ങി. വണ്ടിയിൽ കേറി ഇരുന്നിട്ടും ഒന്നും മിണ്ടാത്തതിനാൽ റാഷി.
" എങ്ങോട്ടാ, പോവേണ്ട, അവരുടെ വീട് എവിടെയാ...
" മോനേടുത്തോ വണ്ടി. ഞാൻ പറയാം ട്ടൊ.
വീണ്ടും ചിന്തയിലേക്ക് മറിഞ്ഞ പോലെ റാഷിയോട് പറഞ്ഞ് ഉപ്പാപ്പ പുറത്തേക്ക് നോക്കിയിരുന്നു. എന്നാലും ശ്രദ്ധ മറഞ്ഞു പോവാത്തത് കൊണ്ട് ഓരോ വളവും തിരിവും ഇടക്ക് പറഞ്ഞ് കൊണ്ടിരുന്നു.
അവരെ കാണാനുള്ള ആകാംശയിലാണ് കുട്ടികളൊക്കെ.
" ആഹ്, മോനെ അങ്ങോട്ട് സൈഡ് ആക്കി നിർത്തി ക്കോ, ഞമ്മളെത്തി.
*കണ്ണാര കണ്ടി ജുമാ മസ്ജിദ്*
മുന്നിൽ കണ്ട കവാടത്തിലേക്ക് കണ്ണ് നട്ടതും ഉപ്പാപ്പാനെയും ആ കവാടവും മാറി മാറി അവർ നോക്കി കൊണ്ടിരുന്നു. ആ നോട്ടത്തെ മറച്ചു കൊണ്ട് ഉപ്പാപ്പ ഇറങ്ങി നടന്നു. അവർ അവരുടെ പിന്നാലയും...
പള്ളിയിൽ കയറി ഉസ്താദ്നെ കണ്ട് ഉപ്പാപ്പ സംസാരിച്ച് ഹസ്തഥാനം ചെയ്തിറങ്ങി. നേരെ നടന്നത് പള്ളിക്കാട്ടിലേക്കായിരുന്നു... നീണ്ടു പരന്നു കിടക്കുന്ന പള്ളിക്കാട് നിറച്ചും കാട് നിറഞ്ഞിട്ടുണ്ട് എന്നാലും നമ്മളെ നോക്കിയിരിക്കുന്ന മൈലാഞ്ചി ചെടികളെ നമ്മൾ പെട്ടെന്ന് തിരിച്ചറിയുമല്ലോ. ഉപ്പാപ്പ നടക്കുന്നതിന്റെ പിന്നിലായി അവരും നടന്നു. ഉപ്പാപ്പ നിന്നപ്പോൾ അവരും നിന്നു.
*നൗറിൻ ഫർഹ*
ആ പേര് കണ്ട മീസാൻ കല്ലിന്റെ അടുത്ത് രണ്ടു കണ്ണുകളും നിറച്ചു ഉപ്പാപ്പ നിൽക്കുന്നത് കണ്ടപ്പോഴേ അവരെക്കാനാനുള്ള ആകംഷ കണ്ണുനീരായി എല്ലാവരിലും തുളച്ചു കയറി, യാസീൻ ഓതി ദുആ ചെയ്തു.
മക്കളെയും കൂട്ടി റാഷി വണ്ടിയിലേക്ക് നടന്നു. ഉപ്പാപ്പ കുറച്ചു അവിടെ ഇരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവരെ അവിടെ നിന്ന് മെല്ലെ മാറ്റിയതാണ്. ഇനി ഒന്ന് ആ മനം തണുക്കാതെ ആ മക്കളുടെ ചോദ്യത്തിന് എങ്ങനെയാണ് ഉപ്പാപ്പ മറുപടി പറയുക?
മീസാൻ കല്ലിൽ മുറുകെ പിടിച്ചു കൊണ്ട് ഉപ്പാപ്പ.
" അന്നെ (നിന്നെ )കാണാൻ വന്നതാടി ഞമ്മളെ മോന്റെ മോനും മക്കളും. ഇഞ്ഞി (നീ )ഇവിടെയല്ലെ ഞാൻ ഒരേയും കൊണ്ട് ഇങ്ങോട്ട് പോന്നു. ഞാൻ ഇന്നലെ വന്നപ്പോ പറഞ്ഞില്ലെ റാഷിന്റെ മോന്, ഓനെയും കൊണ്ട് വന്നിനു. ഞ്ഞി (നീ ) കണ്ടില്ലെ നല്ല മോനാട്ടോ. അവരെന്നെ പഴയതൊക്കെ ഓർമിപ്പിച്ചെടി. നമ്മൾ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ഒന്നായതുമെല്ലാം ഞാനോർത്തു ഇന്നലെ ഞാൻ ഉറങ്ങീട്ടില്ല, ഒരു പോള കണ്ണ് ചുമ്മാൻ ഞ്ഞി (നീ )എന്നെ സമ്മതിച്ചില്ല എന്ന് വേണം പറയാൻ. എന്നാലും എന്നെ അവിടെ ഒറ്റക്കാക്കി നീ ഇവിടെ വന്നു കിടക്കുകയല്ലെ, ഇപ്പൊ ഞാൻ നമ്മളെ റൂമിൽ നിന്ന് പോലും വല്ലപ്പോഴുമാണ് പുറത്തിറങ്ങുന്നത്. വയ്യടി നീ ഇല്ലാത്ത അവിടെ എനിക്ക് വല്ലാത്ത മടുപ്പാണ് ഇപ്പൊ.
ഉപ്പാപ്പാന്റെ തേങ്ങൽ അതികമായി വന്നു. തൊണ്ട ഇടറി. വാക്കുകൾ നിലച്ചു പിന്നെ ഹൃദയം മൊഴിഞ്ഞു. ഒരല്പ നേരം അങ്ങനെ അവിടെ ഇരുന്നു. കണ്ണുകൾ തുടച്ചു മക്കൾക്ക് അരികിലേക്ക് നടന്നു.
വണ്ടിയിൽ കയറി ഇരുന്നതും അവിടെ ആകെ നിശബ്ദത തളം കെട്ടി നിന്നു. എല്ലാവരിലും ഒരു നൂറായിരം ചോദ്യങ്ങൾ അവശേഷിക്കെ എല്ലാവരും ആ സാഹചര്യം ഓർത്ത് ഉൾവലിഞ്ഞു. മാത്രമല്ല. ഇപ്പൊ ഒന്നും ചോദിക്കരുതെന്ന ഉപ്പയുടെ വാക്കുകൾക്ക് മുൻപിൽ മക്കള് തലതാഴ്ത്തി എന്ന് വേണം പറയാൻ. ആ വാക്കുകൾ കേൾക്കാൻ അവർ അത്രമേൽ ആഗ്രഹിച്ചിരുന്നു.
വീട്ടിൽ എത്തിയിട്ടും ആരും ഒന്നും സംസാരിച്ചില്ല. ഉപ്പാപ്പ റൂമിൽ കയറി വാതിലടച്ചു. മക്കളെ പുറത്ത് കളിക്കാൻ പറഞ്ഞയച്ചു റാഷി നടന്ന സംഭങ്ങൾ എല്ലാം കുൽസുമായി പങ്കിട്ടു.
ഉമ്മാമ്മ ആസിയമ്മ ന്നാ എല്ലാവരും പറയാറ് പിന്നെ ഇതിപ്പോ ആരാന്നു എനിക്കറിയില്ല എന്ന കുൽസുവിന്റെ മറുപടിയിൽ സത്യത്തിൽ റാഷി ആകെ പെട്ടിരിക്കുകയാണ്. ഉപ്പാപ്പാനോട് ഇപ്പൊ ചോദിക്കാനും തോന്നണില്ല. മനസിനാണേൽ ഒരു സമാധാവുമില്ല. എന്നാലും അവര്....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :29*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഓർക്കാൻ ഇഷ്ടമില്ലാത്തതൊക്കെ വീണ്ടും ഓർത്തെടുത്തു പറയുമ്പോൾ ആ ഹൃദയം ഏറെ തേങ്ങുന്നുണ്ടാവും ഓരോ നഷ്ടപ്പെടലിന്റെയും ഇഷ്ടപ്പെടലിന്റെയും വിലാപങ്ങൾ ഓരോ ഹൃദയങ്ങളിൽ മാത്രം അടച്ചു ബന്ധിയാക്കിയതല്ലെ,അല്ലേലും ചില ഓർമകൾ അങ്ങനെയാണ് ഓർക്കാൻ മധുരവും വേദനയും.ഓർത്ത് കഴിഞ്ഞാൽ ഉള്ളിൽ നിന്നൊരു നൊമ്പരത്തിന്റെ കൊളുത്തി വലിയുമാണ്.
ആ നേരോർമ്മകൾ തന്റെ പേരകുട്ടികൾക്ക് മുമ്പിൽ വിവരിക്കുമ്പോൾ ആ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ട് അവര് കാണാതിരിക്കാൻ ആ പാവം പെടുന്ന പാട് കണ്ടിരിക്കുന്നവർക്ക് മാത്രമേ മനസിലാവു.
ഒരു നെടു വീർപ്പോടെ ഉപ്പാപ്പ വീണ്ടും പറയാൻ തുടങ്ങി.
" തനിച്ചായവരുടെ വേദന അവർക്ക് മാത്രമല്ലെ അറിയൂ... അവർ അവളെ വീണ്ടും തിരഞ്ഞു പിടിച്ചു ഉപദ്രവിക്കാൻ തുടങ്ങി. ഞങ്ങൾക്കൊരു ബുദ്ധിമുട്ടാവും എന്ന് വെച്ചാവും പാവം ഒന്നും പറഞ്ഞതുമില്ല ഞങ്ങൾ അറിഞ്ഞതുമില്ല. ഓരോരുത്തരും ജോലി തിരക്കുകളിൽ അല്ലെ ആർക്കും ആരെയും ശ്രദ്ധിക്കാനൊന്നും സമയം കിട്ടിയെന്നു വരില്ലല്ലോ?
പുതിയ പ്രൊജക്റ്റ് ന്റെ ഭാഗമായി ഞങ്ങൾ അധികപേരും ഓവർ വർക്ക് കൊണ്ട് റൂമിലേക്ക് പോയതെ ഇല്ല. ചിലരൊക്കെ വസ്ത്രങ്ങൾ മാറൽ തന്നെ മൂന്നും നാലും ദിവസം കൂടുമ്പോളാണ് ഞാനും അങ്ങനെ തന്നെ ആയിരുന്നു അപ്പോഴത്തെ സാഹചര്യം. അത്കൊണ്ട് തന്നെ അവൾ വരാത്തതും എന്റെ മൈൻഡിൽ ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഹോസ്പിറ്റലിൽ നിന്ന് കാൾ വന്നപ്പോഴാണ് അവൾക്ക് അപകടം പറ്റിയതായി അറിയുന്നത്. എല്ലാം അറിഞ്ഞിട്ടും ഒന്ന് ശ്രദ്ധിക്കാത്തതിൽ എനിക്കന്നേരം ഏറെ കുറ്റബോധം തോന്നി. പോയി നോക്കിയപ്പോൾ പാവം അവിടെ അഡ്മിറ്റ് ആയിട്ട് ദിവസങ്ങൾ ആയിരുന്നു. ബോധം വന്നപ്പോൾ അറിയുന്ന ഒരാളെ വിളിച്ചതാണ്. വഴിയിൽ കിടന്ന അവളെ ആരോ ഭാഗ്യത്തിന് ഹോസ്പിറ്റലിൽ എത്തിച്ചു. അവരുടെ ഇഷ്ടങ്ങൾ അംഗീകരിച്ച അവൾ കൂടെ നിൽക്കാത്തതിന് അവർ കൊടുത്ത ശിക്ഷ. ഏതായാലും ആലോചിച്ചു നോക്കിയപ്പോൾ ഏറെ വേദന തോന്നി ഉമ്മയില്ല ബാപ്പയില്ല സ്വന്തം വീടും നഷ്ടമായ അവൾ ഒരഭയം തേടി എവിടെ പോകാനാണ് ആര് സംരക്ഷിക്കാനാണ് പക്ഷെ! ഞാൻ എന്ത് ചെയ്യാനാണ്.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി.
ഏതായാലും ആദ്യമുതലെ നടന്നതെല്ലാം ഞാൻ ഉമ്മയെ വിളിച്ചു പറയാറുണ്ടായിരുന്നു. ഉമ്മാക്കും അവളുടെ അവസ്ഥയോർത്ത് ഏറെ വേദന തോന്നി.
ഉമ്മ അവളെ നാട്ടിലേക്ക് കൊണ്ട് വരാൻ പറഞ്ഞു ഏതേലും യതീം ഖാനയിൽ ആക്കാമെന്നൊക്കെ ഞാൻ മറുപടി ഒന്നും കൊടുത്തില്ല. അത് അവളോട് സംസാരിക്കേണ്ട കാര്യമാണല്ലോ. ഏതായാലും ഹോസ്പിറ്റലിൽ ഡിസ്ചാർജ് ആയി റൂമിലേക്ക് തിരിച്ചു കൊണ്ടാക്കി പുറത്തിറങ്ങരുതെന്ന് പറഞ്ഞു അത്യാവശ്യം സാധനങ്ങളൊക്കെ വാങ്ങി കൊടുത്ത് ഞാൻ ഓഫീസിൽ പോയി. നല്ലോണം മുറിവുകളൊക്കെ ബേധമായിട്ട് ഓഫീസിൽ വന്നാമതി എന്നും പറഞ്ഞ് അവൾക്ക് ഞാൻ ബോസ്സിനോട് ലീവ് വാങ്ങി കൊടുത്തു.
ഓഫീസിൽ എത്തി ഇരുന്നതെ ഉള്ളു അപ്പോഴേക്കും അവൾ വീണ്ടും വിളിച്ചു കരഞ്ഞു അവർ ഡോറിന്റെ അടുത്തുണ്ട് എനിക്ക് പേടിയാവുന്നു എന്നൊക്കെ പറഞ്ഞു.ഓഫീസിൽ കൂടെ ഉണ്ടായിരുന്ന രണ്ടാളെയും കൂട്ടി ഞാൻ റൂമിലേക്ക് പോയി.
പ്രതീക്ഷിച്ച പോലെ തന്നെ ഒന്ന് ലൈറ്റ് ആയിരുന്നേൽ ആ ഡോർ പൊളിഞ്ഞേനെ, എന്നാലും ഞങ്ങളെ കണ്ടിട്ടും അവർക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു കേട്ടോ, ഞങ്ങളും കൂടെ ഉള്ളത് കൊണ്ട് അവൾ ഡോർ തുറന്നു. അവൾക്ക് നേരെ അവരെ പോവാൻ ഞങ്ങൾ അനുവദിച്ചില്ല. ഞാൻ അവരെ നോക്കി ഒന്ന് സംസാരിക്കാൻ ശ്രമിച്ചു. വല്യ വിവരമൊന്നും ഇല്ലേലും തെറ്റ് കണ്ടാൽ ഞമ്മൾ തിരുത്തണമല്ലോ?
ഞാൻ അവരെ ദയനീയമായൊന്ന് നോക്കി. അവരിൽ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും തന്നെ മാറിയില്ലായിരുന്നു കുത്താൻ വരുന്ന മൂരിയെ പോലെയാണ് ആ നിപ്പ്(നിൽപ്പ് )തന്നെ, എന്നാലും സ്നേഹ പൂർവ്വം അവരെ പിടിച്ചിരുത്തി ചായ ഒക്കെ കൊടുത്തു ഞങ്ങൾ അവരെ കുറിച്ചൊക്കെ സംസാരിച്ചു . അവരുടെ ഫാമിലി ഇതിനൊന്നും എതിരല്ലത്രെ, ഇനിയിപ്പോ ഞാനായിട്ട് ഇത് തെറ്റാണ് എന്ന് പറഞ്ഞാൽ അവരിപ്പോ അംഗീകരിക്കുമോ? ഏതായാലും വല്യ പ്രതീക്ഷയൊന്നും ഇല്ലാതെ ഞാൻ "ലൂഥ് നബിയുടെ കാലത്തെയാണ് നിങ്ങളിലൂടെ ഞാൻ ഓർത്ത് പോയതെന്ന് പറഞ്ഞു അവരോട്, ആകാംഷയോടെ എന്നെ നോക്കിയവർക്ക് ഞാൻ സുവർഗരതിയിൽ നീരാടിയിരുന്ന സദൂo ദേശകാരെ കുറിച്ച് പറഞ്ഞു തുടങ്ങി.
സത്യ നിഷേധികളായ അവര്‍ തന്റെ വികാരേഛ ക്ക് വേണ്ടി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധവും അതീവ ഹീനവുമായ ചര്യ വെച്ചു പുലര്‍ത്തുന്നവരായിരുന്നു.
തന്റെ ജനത ഇത്തരം ഹീനകൃത്യത്തിൽ പങ്കാളികൾ ആയതിനാൽ ലൂഥ് നബി ഏറെ വേദനിച്ചു. വാക്കുകൾ കൊണ്ട് അവരൊരിക്കലും സത്യവും മിഥ്യയും തിരിച്ചറിഞ്ഞില്ല.തന്‍റെ ജനതയെ ഉപദേശിക്കുകയും സത്യമതത്തിലേക്ക് ക്ഷണിക്കുകയും പൈശാചിക വൃത്തി കൈവെടിയാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ലൂത്വ് നബിയെ അവര്‍ പരിഹസിച്ചു. ലൂത്വ് നബിയുടെ ഗോത്രവും ദൈവദൂതന്‍മാരെ വ്യാജരാക്കി. തങ്ങളുടെ സഹോദരന്‍ ലൂത്വ് നബി അവരോട് ഉണര്‍ത്തിയ സന്ദര്‍ഭം സ്മരണീയമത്രെ.
“നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, നിങ്ങളിലേക്കുള്ള വിശ്വസ്ത ദൂതന്‍ തന്നെയാണ് ഞാന്‍. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഈ ദൗത്യ നിര്‍വണത്തിന് ഒരു പ്രതിഫലവും നിങ്ങളോട് ഞാനാവിശ്യപ്പെടുന്നില്ല. പ്രബഞ്ച സംരക്ഷകന്‍റെയടുത്താണ് എന്‍റെ പ്രതിഫലം”.
“നിങ്ങള്‍ മാലോകരില്‍ നിന്ന് ആണുങ്ങളെ പ്രാപിക്കുകയും നാഥന്‍ നിങ്ങള്‍ക്ക് സൃഷ്ടിച്ചുണ്ടാക്കിയ പെണ്ണിണകളെ വര്‍ജിക്കുകയുമാണോ. അല്ല അതിക്രമികളായൊരു കൂട്ടര്‍ തന്നെയാണോ നിങ്ങള്‍” ലൈംഗിക തൃഷ്ണയില്‍ അന്ധത ബാധിച്ച ലൂത്വ് നബി(അ)യുടെ സമൂഹം അദ്ദേഹത്തിന്‍റെ ബോധനത്തെ തള്ളിപ്പറഞ്ഞു. “അവര്‍ ആക്രോശിച്ചു: ലൂത്വേ, ഇപ്പണി നിര്‍ത്തുന്നില്ലങ്കില്‍ നിങ്ങളെ നാട്ടില്‍ നിന്നു പുറത്താക്കുക തന്നെ ചെയ്യുന്നതാണ്”. അദ്ദേഹം പ്രതികരിച്ചു: “നിങ്ങളുടെ ഹീന വൃത്തിയോട് എനിക്ക് വല്ലാത്ത വിദ്വേഷം തന്നെയുണ്ട്”
അങ്ങനെയിരിക്കെ ലൂത്വ് നബി(അ)യുടെ അടുത്തേക്ക് മാലാഖമാര്‍ വന്നണഞ്ഞു. അവര്‍ മീശ മുളക്കാത്ത സുന്ദരന്മാരുടെ രൂപത്തിലായിരുന്നു, തന്നിമിത്തം അവര്‍ തെമ്മാടികളുടെ കാമകേളിയിലേക്ക് പാത്രമാിത്തീരുമോ എന്ന് ഭയന്നു. വിവരമറിഞ്ഞ് ജനങ്ങള്‍ ലൂത്വ് നബിയുടെ അടുത്തേക്ക് അതിവേഗത്തില്‍ ഓടിയണഞ്ഞു. നേരത്തെ തന്നെ ദുര്‍നടപ്പുകാരായിരുന്നു അവര്‍. അദ്ദേഹം പറഞ്ഞു: “എന്‍റെ ജനങ്ങളെ, അതാ എന്‍റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് വികാരത്തിന് വിശുദ്ധര്‍, അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഈ അതിഥികളുടെ വിഷയത്തില്‍ എന്നെ മാനം കെടുത്താതിരിക്കുകയും ചെയ്യൂ. തലക്കു വെളിവുള്ള ഒരാളുമില്ലേ നിങ്ങളില്‍”
അവര്‍ ആക്രോശിച്ചു:
അനുസരിച്ചില്ലെന്നല്ല അവർ പുച്ഛഭാവത്തോടെ തന്നെ സംസാരിക്കുകയും ചെയ്തു.
“നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്കൊട്ടും ആവിശ്യമില്ലന്ന് നിനക്ക് നന്നായി അറിയാം, ഞങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നതിനെപ്പറ്റിയും നല്ല അറിവുള്ളവനാണ് നീ”.
അദ്ദേഹം പരിതപിച്ചു: “നിങ്ങളെ പ്രതിരോധിക്കാന്‍ എനിക്കു ശേഷിയുണ്ടായിരുന്നെങ്കില്‍, അല്ലെങ്കില്‍ പ്രബലമായൊരു ശക്തിയോട് എനിക്കഭയം തേടാനുണ്ടായിരുന്നങ്കില്‍…” (
നിസ്സാരനായ ലൂത്വ് നബി (അ) അല്ലാഹുവിനോട് സഹായമഭ്യര്‍ത്ഥിച്ചു. ഒരൊറ്റ വ്യക്തി കാമാന്ധരായ ഒരു സംഘത്തെ ഒറ്റക്ക് നേരിടേണ്ട പരിതസ്ഥിതിയിയായിന്നു അത്. നബി (സ്വ) അരുള്‍ ചെയ്തു: “എന്‍റെ സഹോദരന്‍ ലൂത്വ് നബി(അ)യെ അല്ലാഹു അനുഗ്രിഹിക്കട്ടെ. അദ്ദേഹം പ്രബലമായ ഒരു ശക്തിയോട് സഹായം തേടുമായിരുന്നു” (ബുഖാരി).
മാലാഖമാര്‍ വ്യക്തമാക്കി: “ലൂത്വ് നബി(അ)യെ നിശ്ചയം ഞങ്ങള്‍ താങ്കളുടെ നാഥന്‍റെ ദൂതരാകുന്നു . ഈ പുരുഷാരത്തിന് താങ്കളെ പ്രാപിക്കാനെ കഴിയില്ല. അത് കൊണ്ട് രാത്രിയുടെ യാമങ്ങളിൽ സ്വകുടംബമായി പുറപ്പെട്ടു കൊള്ളുക. ഒരാളും തിരിഞ്ഞ് നോക്കരുത്”.
നിങ്ങളുടെ ഭാര്യ രക്ഷപെടില്ലെന്നത് അവർ പ്രത്യേകം ഉണർത്തുകയും ചെയ്തു.മാലാഖമാരെ പുല്‍കാന്‍ സര്‍വതും അവഗണിച്ച് വീട്ടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ ജിബ്രീല്‍ (അ) ചിറകടിച്ച് അവരുടെ കണ്ണുകള്‍ പൊട്ടിച്ചു.
അങ്ങനെ സൂര്യോദയ സമയത്ത് ആ ഘോരമായ അട്ടഹാസം അവരെ പിടികൂടുകയും നാം ആ നാട് കീഴ്മേല്‍ മറിക്കുകയും ചുട്ടുപഴുത്ത കല്ലുകള്‍ അവര്‍ക്കുമേല്‍ വര്‍ഷിപ്പിക്കുകയുണ്ടായി. ലൂത്വ് നബി(അ)യുടെ കുടുംബത്തില്‍ നിന്ന് ഭാര്യ നിഷേധിയായിരുന്നു. അവളും ശിക്ഷക്ക് പാത്രമായി. ശിക്ഷയിറങ്ങിയപ്പോള്‍ അവള്‍ ശിലയായി പരിണമിച്ചുവെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫലസ്ത്വീനിലെ ചാവുകടലില്‍ നിന്ന് ഈജിപ്തിലെ ഥാബാ അതിര്‍ത്തിയിലേക്കുള്ള പാതയുടെ വലതുഭാഗത്ത് ഒരു മലയില്‍ അവളൂടെയെന്ന് പറയപ്പെടുന്ന ഒരു മനുഷ്യ ശിലാരൂപം കാണാം.
ഞാനത് പറഞ്ഞു നിർത്തിയതോട് കൂടെ അവരിരുവരും ഇരുന്ന് കരയാൻ തുടങ്ങി. ഇനി നല്ലോണം ജീവിക്കാം എന്ന് വാക്ക് നൽകി അവളോട് പൊരുത്തപ്പെടാൻ പറഞ്ഞു അവിടെ നിന്നും പിരിഞ്ഞു പോയി.
അല്ലേലും പിന്നെന്തിനാ പടച്ചോൻ പെണ്ണിനെ പടച്ചത് ആണ് മാത്രം പോരായിരുന്നോ ഈ ദുനിയാവിൽ. ഓരോരുത്തരുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞു ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവരെ വേണം പറയാൻ ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ തെറ്റൊന്നും മനസിലാവൂല പിന്നെ മനസിലാവുമ്പോയഴേക്കും തിരുത്താൻ പറ്റാത്ത അത്ര ദൂരം നാം സഞ്ചരിച്ചു കാണും താനും.
" അല്ല ഉപ്പാപ്പ അപ്പൊ ഞമ്മൾ ഇന്നലെ പോയത്.
ആകാംഷയോടെയുള്ള ഹയയുടെ ചോദ്യത്തിന് ഒരു ചെറു പുഞ്ചിരിയോടെ കണ്ണുകൾ തുടച്ചു മറുപടി നൽകി.
ഉമ്മ പറഞ്ഞത് പ്രകാരം ഞാൻ ഓളെയും കൊണ്ട് ഇങ്ങോട്ട് പോന്നു. യതീം ഖാനയിൽ ആക്കാൻ മനസ് വന്നില്ല. ആദ്യമൊക്കെ ഉപ്പ എതിർപ്പ് പറഞ്ഞെങ്കിലും പിന്നെ അവസ്ഥകൾ ഒക്കെ മനസിലാക്കി അവളെ സ്വീകരിച്ചു. ആ വരവിൽ പ്രതീക്ഷിക്കാതെ അവളെന്റെ വധുവായി. എന്നാലും ആ നാട്ടിലേക്ക് വരാൻ അവൾക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഏറെ നോവുകൾ അവളെ തൊട്ട് തലോടിയ ഇടമല്ലെ. എല്ലാം മറന്ന് ഒരു മാറ്റം അവൾ ആഗ്രഹിച്ചു. പേര് വരെ അവൾ മാറ്റി. പക്ഷെ! ഞാൻ മരിച്ചാൽ എന്റെ മീസാൻ കല്ലിൽ എന്റെ ഈ *നൗറിൻ ഫർഹ* എന്ന് കൊടുക്കണം അവൾ പറഞ്ഞു. ഞാൻ അത് പോലെ ചെയ്തു. സന്തോഷമായി ഞങ്ങൾ ജീവിച്ചു ഇപ്പൊ അഞ്ച് വർഷമായി അവളെന്നെ ഒറ്റക്കാക്കി അങ്ങ് പോയി, പിന്നെ എനിക്ക് നിങ്ങളെയൊക്കെ തന്നില്ലെ... നിങ്ങളെ ഒക്കെ കാണുമ്പോൾ ആണ് എനിക്കിപ്പോ സന്തോഷം.
പെട്ടെന്നവിടം കണ്ണീർ പുഴ തീർത്തു. ഹിഷാം ഉപ്പാപ്പാണെ ചേർത്ത് പിടിച്ചു കരഞ്ഞു. എവിടെയോ വാക്കുകൾ പരുതുന്നതിൽ ഇരുവരും പ്രയാസപ്പെട്ടു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :30*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
നാട്ടിലെ കാഴ്ചകളും ഉല്ലാസ യാത്രകളും ഒഴിവുകൾ പോലെ ആസ്വദിച്ചു. ഈ ഹരിത മനോഹാരിത വിട്ട് പോവാൻ അവർക്കും ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ പോലെ, എന്നാലും പോയല്ലെ തീരു.
നിറഞ്ഞ കണ്ണുകളോടെ റാഷിയും കുൽസുവും ദിവസങ്ങൾ കടന്ന് പോയത് എത്ര വേഗതയിലാണ് ചിന്തയിൽ കൂടിയാണ് , നാടും വീടും കുടുംബവും വിട്ട് പോകാൻ മനസ് വിസമ്മതിച്ചു കൊണ്ടിരുന്നു.
" സാരല്ല ടാ, ഒക്കെ ശരിയാവും.
നിറഞ്ഞ കണ്ണുകളോടെ ഉപ്പാപ്പനെ നോക്കി നിസഹായ മായി നോക്കുന്ന റാഷിയുടെ തോളിൽ കൈ വെച്ച് കൊണ്ട് അദ്ദേഹം തുടർന്നു.
" ജാതിയും മതവും അല്ലെടോ, സ്വന്തം ശരീരത്തോട് തന്നെ കാണിക്കുന്ന തെറ്റാണെന്ന് മനസിലാക്കി കഴിഞ്ഞാൽ അതിൽ നിന്നൊക്കെ മാറും. പേടിക്കേണ്ട അവനൊരു പാവമാണ് അവനൊക്കെ മനസിലായിട്ടുണ്ട് അവന്റെ കണ്ണുകളിൽ ഞാൻ കണ്ടതാണ് അവന്റെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ദൈര്യമായിട്ട് പൊയ്ക്കോളൂ ഉപ്പാപ്പ ന്റെ മക്കൾക്ക് വേണ്ടി എന്നും ദുആ ചെയ്യും.
ഇപ്പോൾ പോവേണ്ടത് അവരുടെ ആവശ്യം എന്നതായിരിക്കെ അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
വീട്ടിലെത്തിയതും ഹിഷാമിന് തന്റെ മാതാപിതാക്കളോട് ഏറെ സ്നേഹവും ബഹുമാനവും തോന്നി. ശരിയും തെറ്റും പറഞ്ഞു തന്നതിന് ഒരിക്കൽ നഷ്ടപെട്ട എല്ലാം തിരികെ നൽകിയതിന് അങ്ങനെ അങ്ങനെ എന്തെന്നില്ലാതെ ഒറ്റപ്പെട്ടു പോയപ്പോൾ കൂട്ടുപിടിച്ചതിന് തന്റെ കൂടപ്പിറപ്പുകളെ വീണ്ടും തനിക്ക് കാണിച്ചു തന്നതിൽ...
പുതിയ സന്തോഷവും സ്നേഹവും ഒരല്പ നേരം പോലും ഇല്ലാതാക്കാൻ അവർക്ക് ആർക്കും തന്നെ തോന്നുന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഹോസ്റ്റലിൽ പോകുന്നതിൽ ഹിഷാം വിസമ്മതിച്ചു. അത് ഏവർക്കും സന്തോഷം തന്നെയായിരുന്നു. വീട്ടിലെ നിമിഷങ്ങളെക്കാൾ മനോഹരമായത് ഭൂമിയിൽ മറ്റൊന്നുമില്ലെന്ന് പടി നടക്കുകയാണ് ഹയ അവളുടെ ആനന്ദം പറഞ്ഞറിയിക്കുന്നതിലും എത്രയോ മുകളിൽ ആയിരുന്നു.
എല്ലാം പഴയതിലും മനോഹരമായിട്ടുണ്ട് ചുവർ ചിത്രങ്ങളെല്ലാം ബ്ലാക് ആൻഡ് വൈറ്റിൽ നിന്നും കളർ ഫുൾ ആയി തെളിഞ്ഞിരിക്കുന്നു. കുൽസുവും തന്റെ അധ്യാപിക പാതയിൽ തുടർന്നു. സ്കൂളും കുട്ടികളും വീടും യാത്രകളും അവരുടെ ജീവിതം മനോഹരമാക്കിയിരിക്കുന്നു.
സ്കൂൾ കഴിഞ്ഞു ഇന്ന് നേരത്തെ കുൽസു എത്തിയിട്ടുണ്ട് ട്യൂഷൻ കഴിഞ്ഞു മക്കള് വരുമ്പോഴേക്കും ചിലപ്പോൾ ഏറെ വൈകും കൂടുതലും റാഷി ഓഫീസിൽ നിന്നും വരുമ്പോൾ അവരെയും കൂട്ടി വരാറാണ് പതിവ്.
മക്കളെയും കൂട്ടി റാഷി വന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. വീടിന് ചുറ്റും നടന്നിട്ടും ഒരു ഒച്ചയും അനക്കവും ഇല്ല. വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫും ആയിട്ടുണ്ട് തന്റെ ഫിംഗർ ഉപയോഗിച്ച് അവർ അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച അതി ഭീകരമായിരുന്നു.
" കുൽസോ,
" ഉമ്മാ... ഉമ്മച്ചിയെ...
" ഉമ്മച്ചിയെ...
ചോരയിൽ കുതിർന്നു കിടക്കുന്ന കുൽസുവിനെ വാരിയെടുത്ത് ഹോസ്പിറ്റലിൽ ലക്ഷ്യമിട്ട് റാഷി വണ്ടിയെടുത്തു.
ഒരുപാട് രക്തം വാർന്ന് പോയത് കൊണ്ട് തന്നെ കുൽസുവിന് ബോധമില്ലാത്ത അവസ്ഥയായിരുന്നു. ഉപ്പയുടെ കൈകൾ വല്ലാതെ വിറക്കുന്നത് കണ്ടിട്ട് ഹിഷാമാണ് ഉപ്പയെ മാറ്റി വണ്ടി ഓടിക്കുന്നത് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ട് ഉമ്മയുടെ അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. തന്നെ നോക്കി വളർത്തിയ മാതാവ് തന്നെ വിട്ട് പോയ ആ നിമിഷങ്ങൾ അവന് ഓർത്തെടുത്തു. ഹൃദയം കൊളുത്തി വലിക്കുന്നത് പോലെ ശ്വാസം വലിച്ചെടുക്കാൻ പ്രയാസം അനുഭപ്പെടുന്നത് പോലെ തോന്നി. യാ റബ്ബ് ന്റെ ഉമ്മാക്ക് ഒന്നും വരുത്തല്ലെ ആ സ്നേഹം ഞാൻ അറിഞ്ഞു തുടങ്ങുന്നെ ഉള്ളു, ന്റെ ഉപ്പാനെ തളർത്തല്ലെ... എനിക്കിത് കാണാൻ വയ്യ.
ഹോസ്പിറ്റലിൽ എത്തിയതും സ്‌ട്രെചെറിൽ കിടത്തി ഐ സി യു വിലേക്ക് കൊണ്ട് പോകുന്നതും നോക്കി അതിന്റെ വാതിൽക്കൽ മുട്ട് കുത്തി ഹിഷാം ഇരുന്നു. എന്ത് പറയണം എന്നറിയാതെ അതിന്റെ അടുത്തായുള്ള കസേരയിൽ റാഷി ഇരുന്നു. ഹയയയും ഹാഷിമും ഹിഷാമിനെ ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
കാണുന്നവർക്കെല്ലാം വേദനയുള്ള കാഴ്ച തന്നെ...
റാഷിയുടെ ചിന്തകൾ പാറി നടക്കുകയാണ്, തന്റെ പ്രിയതമക്ക് എന്ത് പറ്റി. സ്കൂൾ കഴിഞ്ഞു നേരത്തെ എത്തിയെന്നു വരുമ്പോൾ വാങ്ങാനുള്ള ലിസ്റ്റ് ഒക്കെ അയച്ചു കൊടുത്തത് അവന് വീണ്ടും വീണ്ടും ഓർത്ത് കൊണ്ടിരുന്നു. പിന്നെ എന്ത് സംഭവിച്ചു. ആരാണ് തന്റെ വീട്ടിൽ കയറിയത് എന്തിനാണ്... അവളുടെ വയറിൽ കണ്ട മുറിപ്പാടുകൾ... ചോരയിൽ കുതിർന്ന കുൽസു... അവന്റെ തല പൊട്ടി പിളരുന്ന പോലെ തന്നെ...
പൊളിറ്റീഷൻസ് ഒക്കെ ഹോസ്പിറ്റലിൽ വന്ന് പോവുന്നുണ്ട് എന്തിനായിരിക്കും. അവന് ഹോസ്പിറ്റലിൽ എത്തിയ ഷാനി ചുറ്റും നോക്കി. കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അവിടെത്തെ പണക്കാരനും പൊളിറ്റീഷൻ കൂടിയായൊരുന്ന ഒരാള് കുത്തേറ്റു മരണപ്പെട്ട വിവരം അറിഞ്ഞത്, അവന് നേരെ റാഷിയുടെ അടുത്ത് പോയിരുന്നു. അവനെ കണ്ടതും ചേർത്ത് പിടിച്ചു റാഷി വിതുമ്പി പോയി, തന്റെ മക്കള് കൂടെയുണ്ടെന്നത് പോലും മറന്നു പോയി...
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :31*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
സന്തോഷങ്ങൾ പെട്ടെന്ന് സങ്കടങ്ങൾക്ക് വഴിമാറിയത് അവരെ ഏറെ വേദനയിലാഴ്ത്തിയിരുന്നു.
ബോധം വരാത്ത അവളെ ഐ സി യു വിന് മുമ്പിൽ നോക്കി കണ്ണീർ വാർത്തുകയാണ് മക്കള്, അവർക്ക് മുമ്പിൽ തന്റെ മിഴിനീർ തുള്ളികളെ അകം വലിക്കാൻ പാട് പെടുകയാണ് റാഷി.
" റാഷി, താനെന്താടോ ഇവിടെ,
അപ്രതീക്ഷിതമായി കണ്ട ഇൻസ്‌പെക്ടർ ഹിഷാം ഇബ്രാഹിമിനെ തന്റെ വിശേഷങ്ങൾ പറഞ്ഞു കൊടുത്തപ്പോഴാണ് ജെയിംസ് ജയിലിൽ നിന്നും ചാടിയ കാര്യവും ഇവിടുത്തെ മുതിർന്ന രാഷ്ട്രീയ പാർട്ടിയിലുള്ള ഒരാളെ കുത്തിയതും അറിയാൻ ഇടയായത്. ഇന്നലെ കണ്ട ആളുകളെ ഇന്നാണ് ശരിക്കും മനസിലായത്.
ഇനി ജെയിംസ് ആവുമോ വീട്ടിൽ കയറിയത് എന്ന സംശയവും ഇൻസ്‌പെക്ടർ പറയാതിരുന്നില്ല. എന്തായാലും പിടിക്കപ്പെടാതെ സുഖിച്ചു നടന്ന അവനെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വന്നത് നമ്മളൊക്കെ ആയത് കൊണ്ടുള്ള പക അവനിൽ എന്തായാലും കാണും. ഇങ്ങനെയുള്ളവർ പെട്ടെന്ന് ഒന്നും മറക്കില്ല അവർ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാവും.
എന്തൊക്കെയോ അറിയാമെങ്കിലും ഒന്നും വ്യക്തമായി അറിയാതിരുന്ന ഷാനിക്ക് മുന്നിൽ തന്റെ ജീവിതത്തിലെ കറുത്ത ഏടുകൾ തുറന്നു കാട്ടി ഒരു നെടുവീർപ്പോടെ അവനെല്ലാം കേട്ടിരുന്നു.
. ഇൻസ്‌പെക്ടർ പോകുമ്പോൾ നന്നായി ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട് മക്കളെ കാര്യമാണ് ഇനിപേടി, ഇപ്പോൾ അവന് എല്ലാം അറിഞ്ഞു കാണുമല്ലോ? അവർക്ക് എവിടെയായാലും വിവരങ്ങൾ കൊടുക്കാൻ ആളുകൾ ഉണ്ടാവും.
ഇൻസ്‌പെക്ടറുമായി സംസാരിക്കുന്നത് കണ്ടിട്ടാവണം ഹിഷാമിന് എന്തൊക്കെയോ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് പക്ഷെ! വേണ്ട. വേദനിക്കുന്ന ഓർമ്മകൾ ഒരിക്കലും മക്കള് അറിയേണ്ട എവിടെയെങ്കിലും അവന് ഉമ്മാനോട് ഒരിഷ്ടക്കേട് തോന്നിയാൽ എനിക്കത് സഹിക്കില്ല. എല്ലാം വിധിയായിരുന്നു. മകന്റെ ചോദ്യത്തിന് എവിടെയും തട്ടാത്ത എന്നാൽ അവന് വിഷമം വരാത്ത എന്തൊക്കെയോ മറുപടി പറഞ്ഞവൻ സമാധാനിപ്പിച്ചു. പൂർണമായും അവനത് വിശ്വസിച്ചിട്ടില്ലെന്ന് ആ മുഖം കണ്ടാൽ റാഷിക്ക് വ്യക്തമാക്കാവുന്നതെയുള്ളൂ എന്നാലും അതങ്ങനെ കിടക്കട്ടെ... ബിസിനസ് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കും എന്നത് അവനും അറിയാമല്ലോ, അവന്റെ പോറ്റുപ്പാക്ക് (ഗാർഡിയൻ )പറ്റിയത് എല്ലാം അവന് മറക്കാൻ പറ്റാത്ത അനുഭങ്ങൾ തന്നെയല്ലേ,
എന്നാലും റബ്ബേ... ഒരുപാട് കാലം ഞാൻ പേറി നടന്ന സങ്കടം എന്റെ മോനായിരുന്നു, അതിനൊരു പരിഹാരം ആയപ്പോഴേക്കും ഇതിങ്ങനെ... എന്നാണ് ഇതിനൊക്കെ ഒരു പരിഹാരം ആവുക. സന്തോഷം മാത്രമുള്ള ഒരു ജീവിതം എനിക്കും കുൽസുവിനും ഇല്ലെ പടച്ചോനെ... ഓരോന്ന് കഴിയുമ്പോഴേക്കും ഓരോന്ന് വീണ്ടും... പാവം ന്റെ കുൽസു എത്ര വേദന സഹിച്ചു കാണും... എന്തായിരിക്കും ഞാൻ ഒന്ന് വൈകിയ വേളയിൽ വീട്ടിൽ സംഭവിച്ചത്. ശരിക്കും ജെയിംസ് തന്നെ ആവുമോ?
പിടികിട്ടാത്ത ചോദ്യങ്ങൾ ഉള്ളിൽ വലിഞ്ഞു മുറുങ്ങി കൊണ്ടിരുന്നു.
ഇൻസ്‌പെക്ടർ വിളിച്ചു വീടിന്റെ മുമ്പിൽ സംശയം തോന്നിക്കുന്ന ആളുകൾ ഇടക്ക് കറങ്ങുന്നുണ്ടെന്ന് കൂടി കേട്ടപ്പോൾ മക്കളെ അവിടെ നിർത്താനും ദൈര്യമില്ലാതായി വന്നു. മക്കളെ അങ്ങനെ ഷാനിയുടെ ഫ്ലാറ്റിലേക്ക് മാറ്റി ഓഫീസിൽ നിന്നും തന്റെ കുറച്ചു സ്റ്റാഫിനെ അവന്റെ വീട്ടിൽ ജോലിക്ക് നിർത്തി ഏകദേശം വർക്ക് ഫ്രം ഹോം, മക്കളെ ഒന്ന് ശ്രദ്ധിക്കുകയും ചെയ്യാം അവർക്ക് അവരെ ജോലിയും. ഞാൻ എതിർത്തിരുന്നു വെങ്കിലും അവര് തന്നെ നിർബന്ധിച്ചപ്പോൾ ആവട്ടെ എന്ന് കരുതി. എനിക്കിപ്പോ നഷ്ടപ്പെടാൻ ഏറെ ഉണ്ട് ശ്രദ്ധിച്ചേ മതിയാവു... ഹോസ്പിറ്റലിൽ ഇൻസ്‌പെക്ടർ സെക്യൂരിറ്റി ശക്താക്കിയത് കൊണ്ട് അവിടെയും ഒരു സമാധാനമുണ്ട്. എന്നിരുന്നാലും നമ്മൾ ശ്രദ്ധിക്കണം എന്ന് മാത്രം. അവരൊക്കെ പഠിച്ച ക്രിമിനൽസ് ആണ്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*ഭാഗം :32*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ദിവസങ്ങൾക്കു ശേഷം കുൽസുവിന് ബോധം വന്നിരിക്കുകയാണ്. തന്റെ മക്കളെയും ഭർത്താവിനെയും കണ്ടയുടനെ അവളുടെ ഹൃദയം നീറുന്നു വല്ലാതെ...
കഴിഞ്ഞു പോയയെന്തോ തന്നെ വീണ്ടും വീണ്ടും വേട്ടയാടുന്നു വെന്ന സത്യം അവൾക്ക് വീണ്ടും ബോധ്യപ്പെട്ടിരിക്കുകയാണ്. തന്നെ മാത്രം സ്നേഹിക്കുന്ന തന്റെ ഹൃദയ തുടുപ്പുകളോട് എന്ത് പറഞ്ഞാലാണ് ഇതിനൊക്കെ ഒരു വ്യക്തത വരുക....
എന്തൊക്കെയോ സംസാരിക്കണമെന്നുണ്ട് അവൾക്ക്,!
എന്ത് പറയണം എവിടെ തുടങ്ങണം...
എങ്ങനെ തുടങ്ങണം.... അറിയില്ല....
നിറഞ്ഞ അവളുടെ മിഴിയിണകൾ തുടച്ചു കൊണ്ട് റാഷി,
" സാരല്ല, ഒന്നുടോ തനിക്ക് ഞാൻ കൂടെയില്ലെ...എപ്പോഴും...
താ നമ്മുടെ മക്കള് നോക്ക്, ഉമ്മച്ചിനെ നോക്കിയിരിക്കാ...
" ഉമ്മാ... മ്മച്ചിയെ...
മ്മച്ചിയെ...
ഉമ്മ കണ്ണ് തുറന്ന സന്തോഷത്തിൽ മക്കൾ ഉമ്മയെയും ഉപ്പയെയും കൂട്ടി പിടിച്ചു കരയുകയാണ്... അവരെ ആശ്വസിപ്പിക്കാൻ എന്ത് പറയണമെന്ന് കുൽസുവിനോ റാഷിക്കോ അറിയുമായിരുന്നില്ല.
" ഞാൻ കാരണം നിങ്ങളെ ജീവിതം കൂടി സമാധാനം ഇല്ലാതായിലെ, എന്നെ സ്വീകരിക്കാൻ തോന്നിയ ആ നിമിഷത്തെ ങ്ങള് എപ്പോഴെങ്കിലും വെറുത്തു പോയിട്ടുണ്ടോ റാഷിക്ക... ഞാൻ ചെയ്ത തെറ്റിന് ങ്ങളും കൂടി ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോ....
അവളുടെ നിറഞ്ഞ കണ്ണുകളെ തുടച്ചു കൊണ്ട് റാഷി അവളുടെ വായ പൊത്തിപിടിച്ചു...
അവന്റെ ചുവന്ന കണ്ണുകൾ അവന് തടുക്കാൻ കഴിയുന്നില്ലെങ്കിലും അവളുടെ കണ്ണ് നിറയുന്നത് കാണുമ്പോൾ അവന്റെ ഹൃദയം ഏറെ വേദനിക്കുന്നുണ്ട്...
" അങ്ങനെ പറയല്ല ടാ,, ഇത് നമ്മുടെ വിധിയാണ്. ഞാൻ ഒരിക്കലും നിന്നെ സ്വീകരിച്ച നിമിഷത്തെ വെറുത്തിട്ടില്ല. ഈ നിമിഷം വരെ,ഓർമകളിൽ മധുരമുള്ളത് എനിക്കെന്നും നീ മാത്രമാണ് അത് അന്നും ഇന്നും അങ്ങനെ തന്നെയാ, ഇനി എന്തൊക്കെ സംഭവിച്ചാലും നീ ഇല്ലാത്ത ഒരു നിമിഷം പോലും ഉണ്ടാവില്ല. എന്ത് വന്നാലും നമ്മൾ ഒരുമിച്ചു നേരിടും... ഇതിലും വലുതൊക്കെ കടന്ന് വന്നവരല്ലെ നമ്മൾ പിന്നെ എന്തിനാ... നീ ഇങ്ങനെ ഒക്കെ പറയുന്നത്...
അവരെ വാക്കുകൾക്ക് മുന്നിൽ തൊണ്ട ഇടറി. തേങ്ങലുകൾ മാത്രം ആ റൂമിനെ ആവരണം ചെയ്തു.
ഇൻസ്‌പെക്ടർ ഹിഷാം ജെയിംസ് ന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി ക്കഴിഞ്ഞു എല്ലാ സ്റ്റേഷനുകളിലും വൈകാതെ വാർത്തയെത്തിയുട്ടുണ്ട്, ജയിൽ ചാടിയവനും പിടികിട്ടാ പുള്ളിയായി കുറെ കാലം വേലസിയവനുമല്ലെ,,,, ഏതായാലും അവന്റെ ഫോട്ടോകൾ റെയിൽവേ സ്റ്റേഷനുകളിൽ ബസ് സ്റ്റാറ്റൻഡ് കളിൽ എയർപോർട്ടിൽ അങ്ങനെ തുടങ്ങിയ സ്ഥലങ്ങളില്ലെല്ലാം പതിഞ്ഞു കഴിഞ്ഞു.
കുൽസുവിനെയും മക്കളെയും വിട്ട് ഒരു നിമിഷം പോലും മാറി നിൽക്കാൻ റാഷിക്കിപ്പോൾ വല്ലാത്ത ഭയമാണ്. വീട്ടിലായാലും അതെ ഹോസ്പിറ്റലിൽ ആയാലും അതെ, ഏത് രൂപത്തിലും എവിടെയും പ്രത്യക്ഷപ്പെടാൻ കഴിവുള്ള ഒരു തരം മാരക വൈറസ് തന്നെയാണ് അവനും അവന്റെ ആളുകളും.
ഓരോന്ന് ചിന്തയിൽ കയറി വരും തോറും അവന് ഭ്രാന്താകുന്ന പോലെ തോന്നി. തന്റെ ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നതിൽ വല്ല വീഴ്ചയും പറ്റുമോ എന്ന് അവൻ വല്ലാതെ ഭയപ്പെട്ടു. ഉറക്കം നഷ്ടപ്പെട്ട ഒരു ബാപ്പയായി ഭർത്താവായി അവന് അവർക്ക് നിഴലായി നടന്നു.
ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് ഡിസ്ചാർജ് ആയി വന്നപ്പോഴും അവന്റെ പേടിക്ക് യാതൊരു കുറവും വന്നിട്ടില്ല. ഇൻസ്‌പെക്ടറും ഷാനിയും സുഹൃത്തുക്കളും എല്ലാം കൂടെയുണ്ടായിട്ടും. തന്റെ കണ്ണ് ഒന്ന് തെറ്റിയാൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അവനെയും വല്ലാതെ തളർത്തിയിട്ടുണ്ട്.... അവന്റെ കണ്ണുകൾക്കടിയിൽ കറുത്ത പാടുകൾ വന്നിരിക്കുന്നു. ആകെ ക്ഷീണിച്ചു പോയൊരു അവസ്ഥ ശരീരം മുഴുവൻ മെലിഞ്ഞു ഒട്ടിയ പോലെ, അവനെ ഇങ്ങനെ കാണും തോറും കുൽസുവും വല്ലാതെ തകരുളയാണ്, എന്ത് ചെയ്യണമെന്ന് അവൾക്കൊരു വ്യക്തതയുമില്ല. ചില സമയം ഞാൻ ഇവരെയെല്ലാം വിട്ട് എവിടേക്കെങ്കിലും പോയാൽ ഇവരെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് ചിന്തയിൽ ആണ്ടിരിക്കും. എന്നാൽ താനും കൂടി പോയാൽ തന്റെ ഇക്ക ഏറെ വേദനിക്കുമെന്ന യാഥാർഥ്യം അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു നിർത്തും.
നാളുകൾക്ക് ശേഷം ഇൻസ്‌പെക്ടർ ഹിഷാം റാഷിയെ വിളിച്ചു, മലേഷ്യയിൽ നിന്നും ജെയിംസ് നെ പിടികൂടിയ കാര്യം അറിയിച്ചു. എന്നാലും അവന്റെ കൂടെയുള്ളവരെ പിടിക്കൂടാൻ ഇനിയും സമയം എടുക്കും പൂർണമായും ആശ്വാസം കൊള്ളാൻ വരട്ടെ എന്ന അദ്ദേഹത്തിന്റെ വാക്കിൽ അവന്റെ പ്രതീക്ഷകൾക്ക് എവിടെയോ മങ്ങലേറ്റ പോലെ അവനു തോന്നി.
തന്റെതായ ചിന്തകളിൽ കണ്ണീര് വാർത്തുകയാണ് കുൽസു, അവന്റെ ഉള്ളിലുറച്ച തീരുമാനം അവളെ അറിയിക്കാനായി അവളെ അടുത്ത് അവന് പോയി ഇരുന്നു.
ജനലഴികൾക്കിടയിലൂടെ പുറത്തോട്ട് കണ്ണും നട്ടിരിക്കുന്ന അവളുടെ കൈകൾ വാരി എടുത്ത് അവന്റെ മടിയിൽ വെച്ചതിനു ശേഷം ശാന്തമായി ഇരുവരും പരസ്പരം ഒന്ന് നോക്കി. രണ്ടാളുടെയും കണ്ണുകളിൽ തെളിഞ്ഞ സംഭാഷണങ്ങൾ അവരല്പ നേരം ആസ്വദിച്ചിരുന്നു.
" കുൽസോ, ഇത് വരെ നിന്റെ ഇഷ്ടങ്ങളെല്ലാം എന്റെയും കൂടെ യാണ്. ഇനിയും അത് അങ്ങനെ തന്നെയാണ് നമ്മുടെ മരണം വരെ. പക്ഷെ!
ചില ആഗ്രഹങ്ങൾ നമ്മൾ ഒന്ന് മാറ്റി ചിന്തിക്കണം, എനിക്ക് പേടിയായിട്ടാ ടാ... എനിക്ക് വയ്യ ഇങ്ങനെ ഉരുകി തീരാൻ, നീയും നമ്മുടെ മക്കളും അല്ലാത്ത ഒരു ലോകം എനിക്കില്ല. എനിക്ക് ഒന്നും നഷ്ടപ്പെട്ട് കൂടാ...
" ന്താ പ്പൊ ന്റെ ഇക്ക പറഞ്ഞു വരുന്നത്....
" ഒന്നുല്ല. (ശേഷം അവന്റെ ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് )
" നമുക്ക് ഒന്നും വേണ്ടടാ... നമുക്ക് എല്ലാം മതിയാക്കി നാട്ടിൽ പോവാം, നമുക്ക് ജീവിക്കാൻ ഉള്ളതെല്ലാം അവിടെയുണ്ടല്ലോ? നമ്മളിപ്പോൾ കുറെ വർഷങ്ങളായില്ലെ ഇവിടെ, ഇനി നാട്ടിൽ പോവാം. ഉമ്മയെയും ഉപ്പയെയും കൂട്ട് കുടുംബത്തെയും കണ്ട് സന്തോഷത്തോടെ ഇനി നമുക്ക് അവിടെ കഴിയാം...
ശരിയാ എന്റെ സ്വപ്നമാണ് എന്റെ ബിസിനസ് ഞാൻ കുറെ കഷ്ടപെട്ടാണ് ഇന്നീ നിലയിൽ എത്തിയത്. ആർക്ക് മുമ്പിലും ഞാൻ തോറ്റു കൊടുത്തിട്ടില്ല ഇന്നേ വരെ, പക്ഷെ! ഇപ്പൊ നമുക്ക് വേണ്ടി ഞാൻ എല്ലാം വേണ്ടെന്ന് വെക്കാൻ തയ്യാറാണ് എനിക്ക് നിങ്ങളെക്കാൾ വലുതായി ഇപ്പൊ ഒന്നുല്ല. ബിസിനസ് ഒക്കെ നമുക്ക് നാട്ടിലും തുടങ്ങാം.
എല്ലാ വേദനകളും ഉള്ളിലൊതുക്കി കൊണ്ടുള്ള അവന്റെ സംസാരം അവളെക്കാൾ മാറ്റാർക്കാണ് മനസിലാവുക.
അവന് കൂട്ടി പിടിച്ച കൈകൾ മുറുകെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ ഒരു ഇളം പുഞ്ചിരിയോടെ അവന് ആശ്വാസമേകി...
" നമ്മൾ ആർക്ക് മുമ്പിലും തോല്ക്കേണ്ട കാര്യമില്ല ഇക്ക, അവനെ ഒക്കെ പൊലീസ് പിടിച്ചില്ലെ, ഇനിയിപ്പോ ഇല്ലെങ്കിലും. പടച്ചോൻ ഇട്ട അത്ര ആയുസ്സെ നമുക്കുള്ള എന്തൊക്കെ സംഭവിച്ചാലും അതൊക്കെ അവന്റെ കിതാബിൽ ഉള്ളതല്ലെ, പിന്നെ നമ്മൾ കരുതണം എപ്പോഴും. അതിപ്പോ ശത്രുക്കൾ ഇല്ലാത്തവരായാലും റോഡിലൂടെ പോവുമ്പോൾ വണ്ടി ശ്രദ്ധിച്ചു കൊണ്ടല്ലെ പോവുന്നത്. ആരെയും അറിയാത്ത ഒരു ശത്രുക്കളും ഇല്ലാത്തവരെയുടെ മക്കളെ കിഡ്നാപ്പേഴ്സ് പിടിച്ചു കൊണ്ടുപോവുന്നില്ലേ....വലിയ വലിയ മാരകമായ രോഗം വന്നവർ പോലും ഉഴർത്ത് എഴുനേൽക്കുന്നില്ലെ
പിന്നെ... അതൊക്കെയോ... അവരൊക്കെ നമ്മളെപ്പോലെ തോറ്റു പോവുമെന്ന് ചിന്തിച്ചാൽ അവരുടെ ജീവിതം എന്താവും മക്കളുടെ ജീവിതം എന്താവും...
തോറ്റു ഓടാൻ നിന്നാൽ അതിനെ നേരം കാണു... നമ്മൾ എവിടെയായാലും തോറ്റോടി കൊണ്ടിരിക്കും. എല്ലാം നമ്മൾ അക്‌സെപ്റ്റ് ചെയ്യാൻ പഠിക്കണം. അട്ജെസ്റ്റ്മെന്റ് അല്ലേലോ ജീവിതം അണ്ടർസ്റ്റാൻഡ് അല്ലെ... അതിലുള്ള കൈപ്പും മധുരവുമല്ലാം ഇത് വരെ നമ്മൾ സ്വീകരിച്ചത് പോലെ ഇനിയും നമ്മൾ ഒരുമിച്ചു നേരിടും... പിന്നെ നാട്ടിലൊക്കെ നമുക്ക് പോകാം. നിങ്ങളെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചതിന് നിങ്ങൾക്ക് പാറി പറക്കാൻ ആയി എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ,
മക്കളൊക്കെ അവരുടെ ക്യാരിയർ തീരുമാരിച്ചതിന് ശേഷം... ഇപ്പോൾ വേണ്ടാതെ കഴിഞ്ഞതൊന്നും ആലോചിച്ചു വേദനിക്കേണ്ട. ഇനി വരാനുള്ളതെല്ലാം നല്ലതിനാണെന്ന് ചിന്തിച്ചാൽ മതി.
അവളുടെ മുന്നിൽ ഉള്ളിലെരിയുന്ന വേദനകളെ അമർത്തി പിടിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചല്പ നേരം നിന്നു. പിന്നെ പുറത്തെ ബാൽകണിയിൽ പോയിരുന്നു.
അവന്റെ ചിന്തകൾ അപ്പോൾ അവളുടെ വാക്കിൽ തന്നെ തട്ടി നിൽക്കുകയായിരുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും അങ്ങനെയൊക്കെ പറയാൻ അവൾക്ക് എങ്ങനെയാണ് കഴിയുന്നത്. ഇത് ജീവിതമല്ലെ നോവലോ നാടകമോ ഒന്നുമല്ലല്ലോ? വേദനകൾ നമ്മൾ തന്നെ സഹിക്കേണ്ടതായി വരില്ലെ... ഇനിയും ഒരു വേദന താങ്ങാനുള്ള ശക്തി എനിക്കില്ല. ഫിലോസഫി പറയാൻ ആർക്കും കഴിയും നേർക്കുനേർ എന്ത് വന്നാലും പകച്ചങ്ങനെ നിൽക്കുകയും ചെയ്യും. ഏതായാലും അവളെ അത്ര മനകട്ടി എനിക്കില്ല എനിക്കെന്റെ ഭാര്യയും മക്കളും വേദനിക്കുന്നത് ഓർക്കാനെ പറ്റുന്നില്ല.
എന്നാലും....
.
.
..
ഇനിയിപ്പോ, എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി അവൾ അങ്ങനെ പറഞ്ഞതാവോ, അല്ലാതെ അവൾക്കിങ്ങനെ പറയാൻ കഴിയുമോ? ഇത്രയൊക്കെ വേദനിച്ചിട്ടും... യാ റബ്ബേ എനിക്ക് എല്ലാത്തിനും വ്യക്തമായൊരു ഉത്തരം താ... ഞാൻ എന്താ ചെയ്യാ.... ഇനിപ്പോ ഇവിടെ പഠിച്ചു വലുതായ മക്കളാണ് അവര് അവർ നാട്ടിലേക്ക് പോകാൻ സമ്മതിക്കോ?
ആാാ ....
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*
*ചിറകൊടിഞ്ഞ കിനാക്കൾ*
*അവസാനഭാഗം*
https://mihraskoduvally123.blogspot.com/2023/05/blog-post.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*ഭാഗം :33*
ദിവസങ്ങളങ്ങനെ കടന്ന് പോവുന്നുണ്ട്, ചില ഓർമകൾ ഉള്ളിലെന്നും മുറിവ് തന്നെയാണ്. എന്നാലും ആ ഓർമകളെ മറവിക്ക് വിട്ടുകൊടുക്കലും അസാധ്യമായിരിക്കെ എല്ലാം മറന്നെന്നു നടിച്ചവർ മുമ്പോട്ട് ജീവിത നൗക തുഴയുന്നുണ്ട്.
വർഷം നാല് പിന്നിട്ടപ്പോഴേക്കും "The best business man" ഉള്ള നിരവതി ആവാർഡ് കളാണ് റാഷിയെ തേടിയെത്തിയത്. എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിക്കാൻ നിന്ന അവനെ ഭാര്യയും മക്കളും ഒരുപോലെ നിരുത്സാഹപെടുത്തുകയായിരുന്നു. യഥാർത്ഥത്തിൽ അവരിലെല്ലാം ആ സമയത്തെ വേദനകൾ കൊണ്ട് പോകണം എന്ന് ഉണ്ടായിരുന്നിട്ടും തന്റെ ഭർത്താവിന്റെ അവരുടെ ബാപ്പയുടെ ഇഷ്ടങ്ങൾ മനസിലാക്കി അവരങ്ങനെ ഒരു തീരുമാനം എടുക്കുകയായിരുന്നു.
ഈ സുവർണ നിമിഷത്തിൽ അവരെല്ലാം ആ നിമിഷത്തെ വിസ്മരിച്ചു. ഇന്ന് നിരവതി ഭ്രാഞ്ചുകളുള്ള ഒരു ബിസിനെസ്സ് സംരംഭമായി അവരുടെ പാത മാറി കഴിഞ്ഞു. പല രാജ്യങ്ങളുമായും നല്ല ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാൻ അവനു കഴിഞ്ഞു.
മുഴുവൻ കമ്പനികളുടെയും ചുമതലകൾ വലുതാണേലും അതിനെല്ലാം പ്രാപ്തരായ ജോലികാർ ഉള്ളത് കൊണ്ട് തന്നെ അവനിൽ ഭാരം കുറഞ്ഞു.
എല്ലാ ഇഷ്ടങ്ങളും നേടിയെടുത്ത അവരിന്ന് നാട്ടിൽ സെറ്റിൽ ആവാൻ തീരുമാനിച്ചു. ഗ്രാജുറ്റഡ് ആയ മക്കൾ എല്ലാം അവരുടെ തീരുമാനത്തെ അംഗീകരിച്ചു. ഹിഷാമും ഹാഷിമും ഉപ്പയുടെ സഹായികളായി തുടരാൻ ആഗ്രഹിച്ചു. ഹയമോൾക്ക് ഉമ്മയെപ്പോലെ ടീച്ചർ ആയ മതി എന്ന തീരുമാനത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
" ഉമ്മ എന്താ ആലോചിചിരിക്കുന്നത്, കുറെ സമയമായല്ലോ ഇതിപ്പോ ഈ ഇരിപ്പ് തുടങ്ങിയിട്ട്...
ജനലഴികളിലൂടെ തന്റെ കഴിഞ്ഞു പോയ ജീവിത വീഥികളിൽ താൻ അനുഭവിച്ച ചവർപ്പും മധുരവും ഓർത്തിരിക്കുകയാണ് കുൽസു.
പിറകിൽ നിന്നും ഹയമോളുടെ ശബ്ദം കേട്ട അവൾ ചിരിച്ചു കൊണ്ട് അവളുടെ നേരെ തിരിഞ്ഞു.
" ഒന്നുല്ല, കഴിഞ്ഞു പോയ ഓരോ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചിരുന്നു പോയതാണ്. എന്റെ എത്ര സ്വപ്നങ്ങളാണ് പലപ്പോഴായി ചിറകൊടിഞ്ഞു വീണത്...
ആ വാക്കുകൾ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ തന്നെ ഹയ തുടർന്നു. കാരണം തന്റെ ഉമ്മയുടെ കണ്ണുകൾ നിറയുന്നത് കാണാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.
" അത് വിട് ഉമ്മ, ഇനി അങ്ങനെ പറയരുത്. എല്ലാ ചിറകൊടിഞ്ഞ സ്വപ്നങ്ങളും നമ്മൾ നേടിയെടുത്തിട്ടുണ്ട് ഇപ്പോൾ.
ഇനി നമ്മൾ സ്വപ്ന ചിറകുകൾ വെച്ച് പറക്കുകയാണ്.
ഞാൻ ഉമ്മയെ പോലെ നല്ലൊരു ടീച്ചർ ആവും ഹിഷാമിക്കയും ഹാഷിയും ഉപ്പയുടെ നിഴലായി നടക്കും. ഉമ്മ ഈ ഞങ്ങൾക്ക് ഊർജം നൽകും.
പിന്നെ അവരുടെ സംസാരം പുതിയ വീട്ടിലെ ഇന്റീരിയരിൽ തുടങ്ങി മക്കളുടെ ഭാവിയെ കുറിച്ചുള്ളവയിൽ എല്ലാം തട്ടി മാറിയും മറിഞ്ഞും നിന്നു.
ചിറകൊടിഞ്ഞ കിനാക്കൾ അവരിപ്പോൾ മറന്നു കഴിഞ്ഞു. പുതിയ സ്വപ്നങ്ങളുടെ ചിറകുകൾക്കുള്ള ഭംഗി കൂട്ടുകയാണ് ഓരോ നിമിഷവും.
പഴയ ഓർമകൾ വേദനിപ്പിച്ച എല്ലാ അടയാളങ്ങളും റാഷിയുടെ ആവശ്യ പ്രകാരം കുൽസു കത്തിച്ചു കളഞ്ഞു. പറഞ്ഞതും പറയാത്തതുമായ ഓരോ വേദനകളും സന്തോഷങ്ങളുമടങ്ങിയ ആ ഡയറി കുറിപ്പുകൾ അങ്ങനെ കത്തിയെരിഞ്ഞു.
എന്നാലും പരിചിതമല്ലാത്ത മുഖങ്ങൾ തന്നെയോ തന്റെ മക്കളെയോ ഭർത്താവിനെയോ നോക്കുന്നതായി കണ്ടാൽ മനസ്സിൽ ഇപ്പോഴും കനൽ ആർത്തിരുമ്പും, രാവിലെ അവർ വീട്ടിൽ നിന്നും പോയാൽ തിരിച്ചു വരുന്നത് വരെ അവളുടെ നെഞ്ചിൽ തീ യാണ്.
റാഷിയും മക്കളും ബിസിനസ് ട്രിപ്പ് പോയാൽ പിന്നെ പറയണ്ട. അവർ തിരിച്ചു വരുന്നത് വരെ ഉറക്കമില്ല. ചിന്തകൾ കാടുകയറി അവളങ്ങനെ സ്വയം വേദനിക്കുകയാണ്.
പുതിയ സ്കൂളിൽ ചാർജ് എടുത്തിരിക്കുകയാണ് ഹയ. തായ്‌ലൻഡ് ഇൽ നിന്നും വ്യത്യസ്തമായ തന്റെ നാട്ടിൻ പുറം ആസ്വദിക്കാൻ അവൾക്ക് ഏറെ കുരുന്നുകളാണിപ്പോ തുണ.
*ശുഭം*
*✍🏻mihras koduvally*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments