പുണ്യങ്ങളുടെ പൂക്കാലം വിടപറയാനിരിക്കുന്നുവോ? 🌵
*✿═══════════════✿*
*പുണ്യങ്ങളുടെ പൂക്കാലം വിടപറയാനിരിക്കുമ്പോൾ നാം എന്ത് നേടി-?* 🌙
*✿═══════════════✿*
mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
വിശുദ്ധ റമളാൻ ആഗതമാവാൻ പോവുന്നു എന്ന പ്രതീതിയും ഒരുക്കങ്ങളുമായിരുന്നു നമ്മുടെ ഗൃഹാന്തരങ്ങളിൽ മാസം മുന്പേ, എന്നാൽ ഇന്ന് നാളുകൾ കഴിഞ്ഞു നമ്മിൽ നിന്ന് വിടപറയാനി രുക്കുന്ന റമളാൻ ഏറെ വേദനയാണ് *"അടുത്ത റമളാൻ ഇനി ആരെല്ലാം അല്ലാഹു വ റസൂലുഹു അഹ്‌ലം അല്ലാഹു തൗഫീഖ് ചെയ്യട്ടെ, "*
ശരീരത്തിലെയും വസ്ത്രത്തിലെയും അഴുക്കുകൾ നാം കഴുകി വൃത്തിയാക്കാറുണ്ട് എന്നാൽ പാപങ്ങൾ കൊണ്ട് തിങ്ങി വിങ്ങിയ ഹൃത്തെ വെളുപ്പിക്കാൻ നമുക്ക് കഴിഞ്ഞു വോ? *"ചിന്തിക്കേണ്ടിയിരിക്കുന്നു*
അത് കൊണ്ട് തന്നെ ഇനിയുള്ള ദിനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് ഓരോ സെകെന്റും.
റമളാനിൽ ഇഹ്തികാഫും മറ്റാരാധനകളും വർധിപ്പിക്കൽ സുന്നത്താണ്. നബി ﷺഅങ്ങനെ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അവസാന പത്തിൽ. കൂടാതെ ഈ മൂന്ന് കാര്യങ്ങൾ വർധിപ്പിക്കൽ പ്രധാന സുന്നത്താണെന്ന് നബി ﷺചര്യ തെളിയിക്കുന്നുണ്ട്.
അവസാന പത്തിനു മുൻപ് ഇഹ്തികാഫ് തുടങ്ങി പെരുന്നാൾ നിസ്കാരം വരെ തുടരൽ സുന്നത്തുണ്ട്. ലൈലത്തുൽ ഖദ്റുമായി ഒത്തുവരണമെന്ന പ്രതീക്ഷയോടെ ഈ ദിനങ്ങളിൽ മുൻപ് പറഞ്ഞ ആരാധനകൾ വർധിപ്പിക്കൽ വളരെ പ്രധാനമാണ്.
ഖദ്ർ എന്നാൽ വിധി, തീരുമാനം അല്ലെങ്കിൽ മഹത്വം എന്നൊക്കെയാണർത്ഥം. ഈ ഒരു രാത്രിയിലെ ആരാധന ലൈലത്തുൽ ഖദ്ർ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാൾ ഉത്തമമാണ്. നമ്മുടെ വീക്ഷണത്തിൽ ലൈലത്തുൽ ഖദ്ർ അവസാനപത്തിൽ പരിമിതമാണ്. അതിൽ കൂടുതൽ പ്രതീക്ഷയുള്ളത് ഒറ്റയായ രാവുകളിലും. ഒറ്റയായ രാവുകളിൽ തന്നെ കൂടുതൽ പ്രതീക്ഷിക്കാവുന്നത് ഇരുപത്തിയൊന്നിന്റെയോ ഇരുപത്തിമൂന്നിന്റെയോ രാത്രികളാണെന്നാണ് ഇമാം ഷാഫിഈ (റ)ന്റെ വീക്ഷണം. എന്നാൽ രാത്രികൾ മാറിവരാം എന്നാണ് ഇമാം നവവി (റ)വും മറ്റും അഭിപ്രായപ്പെട്ടത്.
ഈ കഴിഞ്ഞു പോയ ദിനങ്ങളെക്കാൾ വരാനിരിക്കുന്ന ദിനങ്ങളെ കൂടുതൽ ഹയാത്താക്കുക എന്നതാണ് നമുക്ക് ഇനി ചെയാനുള്ളത്. *"ഒരുപക്ഷെ ഇനിയൊരു പിടിവള്ളി നമുക്ക് കിട്ടിയില്ലേങ്കിലോ"*?
*വർഷത്തിലെ ഏറ്റവും പുണ്യമേറിയ രാത്രി ലൈലത്തുൽ ഖദ്റാണ്.*
സത്യമാണെന്ന് വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ഖദ്റിന്റെ രാത്രിയിൽ ആരെങ്കിലും നിസ്കരിച്ചാൽ അവന്റെ കഴിഞ്ഞകാല പാപങ്ങൾ പൊറുക്കപ്പെടും -പിൽകാല പാപങ്ങളും പൊറുക്കപ്പെടുമെന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട് എന്ന് നബി ﷺപറഞ്ഞതായി സ്വഹീഹായ മറ്റൊരു ഹദീസിൽ കാണണം.
ഇമാം ബൈഹഖി (റ)റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് : *"ഒരാൾ റമളാൻ കഴിയും വരെ മഗ്‌രിബും ഇശാഉം ജമാഅത്തായി നിസ്‌ക്കരിച്ചാൽ അവൻ ലൈലത്തുൽ ഖദ്റിൽ നിന്ന് പൂർണ വിഹിതം നേടിയവനാണ് "*.
റമളാനിൽ ഇശാ ജമാഅത്തിൽ സംബന്ധിച്ചാൽ അവന് ലൈലത്തുൽ ഖദ്ർ ലഭിച്ചു എന്നും ബൈഹഖി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിലുണ്ട്. ലൈലത്തുൽ ഖദ്ർ ശഅബാൻ പതിനഞ്ചുന്റെ രാത്രിയാണെന്ന് പറയുന്നവർ പണ്ഡിത പിൻബലമൊന്നുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു.
*അവസാന പത്ത് ശ്രേഷ്ഠതകളുടെ ചവിട്ടു പടിയാണ്*
ലൈലത്തുൽ ഖദ്ർ, ഇഹ്തികാഫ്, രണ്ട് പെരുന്നാൾ രാവിനെ സജീവമാക്കൽ, ഫിത്വർ സകാത്ത് എന്നിവയുടെ മഹത്വം ഈ രാവുകൾക്ക് കൂടുതൽ ഭംഗി നൽകുന്നു.
ആഇശ (റ)യിൽ നിന്ന് :(റമളാൻ അവസാന) പത്തായാൽ നബി ﷺതുണിമുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടുകാരെ ഉണർത്തുകയും ചെയ്തിരുന്നു.
*ഇലാഹോടടുത്തവർക്കിത് സന്തോഷത്തിന്റെ നാളുകളാണ് ദിനങ്ങൾ പെട്ടെന്ന് പാഞ്ഞു(ഓടി പോകുന്നു എന്നതാണ് അവരുടെ പരാധി.*
ആഇശ (റ)യിൽ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമുണ്ട് :റമളാൻ അവസാന പത്തിൽ നബി ﷺമറ്റു ദിവസങ്ങളെക്കാൾ സൽ പ്രവർത്തികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റമളാനിലെ അവസാന പത്തല്ലാത്തതിൽ ചെയ്യാത്ത ഇബാദത്തുകൾ അവസാന പത്തിൽ ചെയ്തിരുന്നു.
ഉബാദത്തുബ്നു സ്വാമിത് (റ)വിൽ നിന്ന് :(ലൈലത്തുൽ ഖദ്റിനെ )നിങ്ങൾ അവസാനപത്തിൽ പ്രതീക്ഷിക്കുക. 21, 23, 25, 27, 29അല്ലെങ്കിൽ അവസാന ദിവസം. വിശ്വാസത്തോടെയും പ്രതിഫലം കൊതിച്ചുകൊണ്ടും
ആ രാത്രി ആരെങ്കിലും നിസ്കരിച്ചാൽ മുൻകഴിഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ത്വബ്റാനി)
*വെളിച്ചങ്ങളുടെ വെളിച്ചം നിറഞ്ഞ ദിവസമാണ് ലൈലത്തുൽ ഖദ്ർ, പാപങ്ങൾ പൊറുക്കാൻ ഇതിലും വലിയൊരു സുവർണാവസരം വേറെയില്ല.*
വാസില(റ)വിൽ നിന്ന് :ലൈലത്തുൽ ഖദ്ർ പ്രകാശപൂരിതമായ രാത്രിയായിരിക്കും. അമിതമായ ചൂടോ തണുപ്പോ കാർമേഘമോ, കാറ്റ്, മഴ തുടങ്ങിയവയോ ഇല്ലാത്ത ഒരു രാവായിരിക്കുമത്. നക്ഷത്രങ്ങൾ ഉൽക്കകളെറിയുകയുമില്ല. ആ രാത്രിയുടെ പകലിന്റെ അടയാളം അന്നത്തെ സൂര്യൻ ശക്തമായ രശ്മികൾ ഉണ്ടായിരിക്കുന്നതല്ല എന്നതാണ്. (ത്വബ്റാനി)
*ആഇശ (റ)ചോദിച്ചു :ലൈലത്തുൽ ഖദ്ർ എന്നാണെന്നു ഞാൻ അറിഞ്ഞാൽ എന്താണ് ചൊല്ലേണ്ടത്? നബി ﷺപറഞ്ഞു :*
*اَللَّهُمَّ اِنَّكَ عَفُوًّا تُحِبُ الْعَفْوَ فَاعْفُ عَنِّي*
എന്ന് ചൊല്ലുക.
അബൂഉമാമ (റ)വിൽ നിന്ന് :പൂർണമായ പാശബന്ധം നാല്പതു ദിവസമാകുന്നു. നാല്പതു ദിവസം ഒരാൾ ഇഹ്തികാഫ് അനുഷ്ട്ടിച്ചാൽ, കൊള്ളകൊടുക്കലുകളിലൊന്നും പങ്കെടുക്കാതെ, അത്യാവശ്യമില്ലാത്ത ഭൗതിക കാര്യങ്ങളിൽ ഇടപെടാതെ കഴിഞ്ഞാൽ പ്രസവിക്കപ്പെട്ട ദിവസം പോലെ അയാൾ പാപമുക്തനാകും. (ത്വബ്റാനി)
അബൂഉമാമ (റ)വിൽ നിന്ന് :രണ്ട് പെരുന്നാൾരാവിൽ ഒരാൾ പ്രതിഫലമേച്ഛയോടെ സുന്നത്ത് നിസ്കരിച്ചാൽ ഹൃദയങ്ങൾ മരിക്കുന്ന ദിവസം അയാളുടെ ഹൃദയം മരണമടയുകയില്ല. (ഇബ്നുമാജ)
മുആദ് (റ) വിൽ നിന്ന് :നാല് രാത്രികൾ ഒരാൾ സജീവമാക്കിയാൽ അവന് സ്വർഗം നിർബന്ധമായി. ദുൽഹിജ്ജ എട്ട്, അറഫ രാവ്, വലിയപെരുന്നാൾ രാവ്, ഈദുൽ ഫിത്വർ രാത്രി. (ഇബ്നുഅസാകിർ )
ഇബ്നു അബ്ബാസ് (റ) ഫിത്ർ സകാത്ത് നോമ്പു കാരനിൽ നിന്നുണ്ടായ അനാവശ്യ -അസഭ്യ സംസാരത്തിൽ നിന്നുള്ള ശുദ്ധികരണവും പാവങ്ങൾക്കുള്ള ഭക്ഷണ ധാന്യമാകുന്നു. അത് പെരുന്നാൾ നിസ്കാരത്തിന്റെ മുൻപ് ആയാൽ ഫിത്വർ സകാത്ത് ഉം ശേഷമായാൽ വെറും ദാനവുമാകും. (ദാറഖുത്വനി, ബൈഹഖി)
*എന്റെ പ്രിയപ്പെട്ടവരെ,* ശഹ്രു റമളാൻ വിടപറയാൻ വെമ്പി നിൽക്കുകയാണ്. നാളുകൾ എത്രപ്പെട്ടന്നാണ് കുതിച്ചു പായുന്നത്, പാപികൾക്കത് പാപത്തിനും പുണ്യവാന്മാർക്ക് പുണ്യത്തിനും സാക്ഷിയായി.ഓരോരുത്തരും ലാഭമോ നഷ്ടമോ നേടി, വീഴ്ച വരുത്തിയ ആൾക്ക് നഷ്ടം ! അവന് അവന്റെ അവസരങ്ങളെ പാഴാക്കി കളഞ്ഞിരിക്കുന്നു. പിന്നെയാവാം എന്ന് കരുതി വഞ്ചിതനായവന് മരണത്തിൽ നിന്ന് വല്ല സുരക്ഷിതത്വവും നേടിയ പോലെയുണ്ട് ', അല്ലെങ്കിൽ അടുത്ത റമളാൻ വരെ ഞാൻ മരിക്കുകയില്ലെന്ന് സ്വയം അറിവുള്ളവനെ പോലെ. *നിങ്ങളുടെ മാസമിതാ, അതിവേഗം യാത്ര പറയുന്നു.*
അതിന്റെ യാത്രയിൽ നിങ്ങൾക്ക് ദുഃഖമില്ലെ? അതിൽ അല്പമെങ്കിലും സമ്പാദിക്കേണ്ടെ? നോമ്പും ഉറക്കമൊഴിചുള്ള ഇബാദത്തുകളും കൊണ്ട് ധന്യമാക്കേണ്ട അസുലഭ നിമിഷങ്ങൾ. ഓരോ നിമിഷവും ഒരു വിധകലർപ്പുമില്ലാത്ത തെളിഞ്ഞ അവസരങ്ങൾ.
ഈ അവസാന ദിനങ്ങൾ ഷോപ്പിംഗ് കോംപ്ലക്സ് കളിൽ നിറഞ്ഞാടല്ലേ എന്റെ സഹോദരി... നിന്റെ സമയത്തെ അറിഞ്ഞു കൊണ്ട് നീ കൊന്ന് കളയല്ലെ... തിരക്കുകൂടിയ കടകളിൽ ഹലാലിനെക്കാൾ ഹറാം വിൽക്കപ്പെടുകയാണ്. പണം കൊടുത്ത് ഹറാം വാങ്ങല്ലെ... അന്യ ആണിന്റെ അന്യ പെണ്ണിന്റെ മുഖത്ത് കാണുന്ന ചിരി... അത് നിന്റെ നാശം മാത്രമാണ്. ചിന്തിക്കണേ നിന്റെ ബുദ്ധി നീ നശിപ്പിച്ചു കളയരുതെ, നീ നേടിയതെല്ലാം ഒരു രാത്രി കൊണ്ടു നശിപ്പിക്കരുതേ...
*ഖുർആൻ പാരായണത്തിൽ മുഴുകി ആത്മീയ രസം പകരുന്ന രാ -പകലുകൾ ! ആരൊക്കെ നിർബന്ധവും സുന്നത്തുമായ കർമങ്ങൾ നിർവഹിച്ചുവെന്ന് ആർക്കറിയാം. അതിന്റെ സമയങ്ങൾ ആരൊക്കെ ധന്യമാക്കി? അതിന്റെ ബാഹ്യവും ആന്തരികവും ആത്മാർത്ഥതയോടെ വിനിയോഗിച്ചവർ ആര്? നോമ്പിൽ സംഭവിക്കാവുന്ന അപകടങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും രക്ഷപ്പെട്ടവർ ആരൊക്കെ? പുണ്യങ്ങൾ നേടാനും പാപങ്ങളെ അകറ്റാനും നല്ല സ്വീകാര്യതയും മഹത്വമായ പ്രതിഫലവും നൽകി നമ്മെ അല്ലാഹു അനുഗ്രഹിക്കട്ടെ, റമളാൻ കൊണ്ട് പാപം പൊറുത്തു കിട്ടുന്നവരിൽ ഉൾപ്പെടുത്തി (ഒരു റമളാൻ കൊണ്ട് )വിജയിക്കുന്നവരിൽ ക്കൂട്ടി അനുഗ്രഹിക്കട്ടെ.*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻Mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments