Skip to main content

ഇശ്‌ഖിന്റെ നേട്ടം കൊണ്ട് ഇഷലിന്റെ ലോകം പണിയണം... 🌼

*✿═══════════════✿*
*ഇശ്ഖിൻ തുരുത്തുകൾ കൊണ്ട് ഇശലിൻ മാല കോർക്കണം*
*✿═══════════════✿*
      ഇശ്‌ഖിന് തുരുത്തുകൾ കൊണ്ട് ഖൽബിൽ ഇശലിൻ ബഹർ തീർക്കണം.
നിലാവത്ത് പെയ്തിറങ്ങുന്ന കിനാവിന്റെ വാതിലുകൾ മദീന മുനവ്വറയിലേക്ക് പറഞ്ഞയക്കണം.
അവിടത്തെ ഓരോ തൂണും ചുറ്റി ചുവരുകളിൽ ചുംബിച്ച് ആ ദിവ്യനുരാഗ ലോകം കൺചിമ്മാതെ കൺകുളിർക്കേ കാണണം.
ആ വസന്ത ഭൂമികയിൽ ചുറ്റിപ്പറ്റി നടന്ന്. രാവും പകലും അനുരാഗ ഗീതികൾ തീർക്കണം.
          *"സ്നേഹത്തിന്റെ ഭൂമികയോ പാരിൽ*
          *സത്യത്തിന്റെ ഉൾവിളിയോ സമാധാനം കണ്ണിൽ തെളിയിച്ച*
            *ദിവ്യനുരാക ഭൂമികയോ?*    
                 *മദീന"*
ഭ്രാന്തിയാണെന്ന് സ്വയം വിശേഷിപ്പിച്ചാൽ പോരാ.....
ഒരു ഭ്രാന്തിയായി ഉടലെടുക്കണം. രാവും പകലും കനവും നിനവും ആ മദീനയുടെ മുക്കിലും മൂലയിലും അനുരാഗ ഗീതം തീർത്ത് പാടി നടക്കണം.
സ്വന്തത്തെയോ ബന്ധത്തെയോ തിരിച്ചറിയാനാവാതെ....
സ്വന്തമാണെന്ന് ഏത് തളർച്ചയിലും താങ്ങായ ഉപ്പാപ്പന്റെ ﷺചാരെ മാത്രം തിരിച്ചറിവുണ്ടാവണം.
ആ പ്രണയത്തിൽ മാത്രം മതി മറന്ന് സ്വബോധം നഷ്ടപ്പെട്ട ഭ്രാന്തിയായ് ആ തെരുവിലലിഞ്ഞു നടക്കണം.
ആ മണ്ണ് സ്വന്തമാക്കിയ സ്നേഹ ജന്മങ്ങളെ പോയി കാണണം.
എന്നെയും കൂടെ ചേർക്കാൻ ലോകത്തിന്റെ നേതാവിനോട് ﷺ പറയാൻ പറയണം.
  അവരോട് കിന്നാരം പറഞ് സ്വലാത്തിന്റെ ലോകത്തിൽ അലിഞ്ഞു ബോധം മറഞ്ഞവരിലേക്ക് ഞാനും വീഴണം.
  അവസാന ശ്വാസവും സ്വലാത്തിന്റെ മന്ത്രണങ്ങൾ എന്റെ അധരങ്ങൾ താലോലിക്കണം.
ഇനി ഒരുണർച്ച ഇല്ലാതെ ആ മണ്ണിലേക്ക് ഞാനും അലിഞ്ഞു ചേരണം.
     ലോക നേതാവിനെﷺ സ്നേഹിച്ച മണ്ണിൽ...
       ലോക നേതാവ് ﷺ സ്നേഹിച്ച മണ്ണിൽ ഈ ദേഹം ചുംബിച്ചു കിടക്കണം.
  അവിടെ നിന്നും അറ്റമില്ലാത്ത മദ്ഹിന് അലകൾ തീർത്ത് ഉപ്പാപ്പയോട്ﷺ  ഒരായിരം സലാം പറയണം.
        സ്നേഹങ്ങൾ അവസാനിക്കാത്ത മണ്ണിൽ അടിയുറച്ചു ഇശ്‌ഖിന് തിരുത്തുകൾ ഖൽബിൽ പിണയണം.
     എന്റെ ഖൽബിന്റെയുള്ളിലും ഒത്തിരി വെട്ടം തെളിയിച്ച് സ്വലാത്തിന്റെ മന്ത്രധ്വനികളിൽ ആഘോഷമാക്കിയവിടെ കഴിഞ്ഞ് കൂടണം.

       ഇതാവണം അല്ലങ്കിൽ ഇതിനും എത്രയോ മുകളിൽ ഖൽബ് മോഹങ്ങളിലേക്ക് ആവാഹിച്ചവരാവാം ഇന്നാ ദിവ്യനുരാഗം നുണഞ്ഞവരെല്ലാം. ഖൽബിലില്ലാത്ത ഒന്നിനെ വരികളിൽ നിറച്ചതേറ്റം അദബുകെടാണെന്ന് അറിയാം തിങ്കളെ ﷺ എങ്കിലും ഈ പേരക്കിടാവിനോട് പൊറുക്കണേ...
      പറയാനറിയാത്തവിധം ഇഷ്ടമാണങ്ങയെﷺ പക്ഷെ..! അങ്ങയെﷺ സ്നേഹിക്കാൻ മാത്രമായി
ആധാരമാക്കാൻ ഇന്നെന്റെ കൈകളിൽ ഒന്നും ഇല്ലതാനും  എണ്ണം പറയാൻ മാത്രം സ്വലാത്ത് പോലും അങ്ങേക്ക്ﷺ സമർപ്പിക്കാൻ ഇല്ലാത്ത പാപിയാണ്..
   എങ്കിലും അങ്ങയുടെ ദർബാറിലേക്ക് കൈ നീട്ടി മാത്രം സന്തോഷങ്ങൾ നേടിയ പാപിയാണെ, പകരം ഒന്നും നൽകാനില്ലാത്ത പേര കൂടിയാണ് ഞാൻ.
   എങ്കിലും സർവ്വം തണലായോരെ ﷺഎന്റെ അന്ത്യം അങ്ങയുടെ കാൽ ചുവട്ടിൽ ആക്കി തരണേ.....
     അങ്ങയെﷺ  ഏറ്റം സ്നേഹിച്ച മണ്ണിൽ ആക്കി തരണേ.....
  നാഥാ... വ്യാമോഹമാണെന്നറിയാം അതിരുകടന്നു പോയെന്നുമറിയാം
 തെറ്റുകളിൽ മുഴുകി ജീവിക്കുമ്പോഴും സർവ്വം കാരുണ്ണ്യമായ് അടിമയെ സംരക്ഷിച്ച യജമാനനെ.... ഉടയവനെ... നിന്റെ ഔദാര്യം എന്നിൽ ബഖീഇന്റെ മണ്ണിൽ ചൊരിക്കണേ.....
       *ആവതാക്ക് الله ﷻ*
   
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...