*✿═══════════════✿*
*യാഥാർഥ്യങ്ങളിലേക്ക് കണ്ണ് തുറക്കുക.*
*✿═══════════════✿*
*അധരം മൊഴിയുന്ന അർത്ഥവത്തായ മന്ത്രം കൊണ്ട് ഹൃത്തിലൊരു തേനരുവി പണിയണം...*
*ഉള്ളം നീറിയ ഉള്ളിന്റെ നോവുകളെല്ലാം, ഉള്ളറിഞ്ഞു ലോക നേതാവിന്റെ ﷺചാരെ ഉണ്മയാലെ തേടണം...*
*ഉലകിൽ പരന്ന സ്നേഹ മന്ത്രം ഹൃദയാന്തരങ്ങൾ കീഴടക്കി ഭരിക്കണം...*
*താജ റസൂൽ ﷺതാരം റസൂൽ...*
*എന്ന് പാടി പറഞ്ഞെ'ഴുതി നടക്കണം*
*എഴുത്തും വാക്കും വരയും അതിൽ തന്നെ ഒതുങ്ങി പോവുന്നത് മാത്രമാണ് ഖേദം...*
*കാലം കാത്തു വെച്ചതും ചരിത്രം എഴുതി വെച്ചതും സത്യം... സത്യം... സത്യം.*
*എന്നിട്ടും ആ സ്നേഹ പ്രപഞ്ചം ത്വാഹ റസൂൽ ﷺഖൽബിൽ നിറയുന്നില്ല എന്ന വേദന മാത്രമാണ് ഇന്ന്. ആ മൊഞ്ചിലും മൊഞ്ച് വിടർന്ന തിങ്കൾ പ്രഭ ഹൃദയാന്തരങ്ങളിൽ ഒരു മിന്നൽ പിളർപ്പ് എത്തിക്കാൻ ഇനി എത്ര ജന്മം കുടി കൊണ്ടാലും മതിയെന്ന് തോന്നുന്നില്ല.*
*അത്രമേൽ പടരാൻ മാത്രം തിരു ﷺസുന്നത്തുകൾ ജീവിതം നുണയാഞ്ഞിട്ടാവും. എന്നും കൈകൾ ശൂന്യമായി പോയത്. വാക്കിൽ മാത്രമെല്ലാം ഒതുങ്ങി നിന്നത്.*
*മഹാകവി അല്ലാമാ ഇഖ്ബാൽ പ്രപഞ്ച സൃഷ്ടിപ്പിനു നിമിത്തം മുഹമ്മദ് ﷺയാണെന്ന ആശയത്തെ സൂചിപ്പിക്കുന്ന "ലൗലാക് " എന്ന പ്രയോഗം തന്നെ പല കവിതകളിലും ഉപയോഗിച്ചത് കാണാം.*
"ആലം ഹേ ഫഖത്വ'
മൂമിനേ ജംബാസ് കീ മീറാഥ്
മൂമിൻ നഹി ജോ
സ്വാഹിബേ ലൗലാക് നഹിഹേ."
(ലോകം വിശ്വാസിയുടെ അനന്തരാവകാശമാണ്. ലൗലാകിന്റെ കൂട്ടുകാരനല്ലാത്തവൻ വിശ്വസിയല്ല.)
*_ബാലേ ജിബ്‌രീൽ*
"സൂറതേ ഖാകേ ഹറംയേ
സർസമീം ഭീ പാക്ഹേ
ആസ്താനേ മസ്നദേ ആറായേ
ശാഹെ ലൗലാക് ഹേ."
(ലൗലാകിന്റെ ശ്രേഷ്ഠമായ ഉപദേശങ്ങളുള്ള സിംഹസനത്തിന്റെ പടിപോലെയും ഈ മണ്ണ് പവിത്രമാണ്.)
*_ബൻകേദറാ*
*ദിവ്യവെളിപ്പാടുകളുടെ വാഹകരായ പ്രവാചകന്മാരുടെ ശ്രഖലയുടെ ഏറ്റവും ഉജ്വലമായ പരിസമാപ്‌തിയാണ് മുഹമ്മദ് നബി ﷺയിലൂടെ സംഭവിച്ചത്. മുഹമ്മദ് നബി ﷺയിലൂടെ "രിസാലത്" പൂർത്തീകരിക്കപ്പെടണമെന്ന് അല്ലാഹു നേരത്തെ നിശ്ചയിച്ചതാണ്. അതിനാൽ വംശത്തിന്റെ സൃഷ്ടിപ്പിന്റെ ആരംഭത്തിൽ തന്നെ മുഹമ്മദ് നബി ﷺയിലൂടെയുള്ള ദൗത്യ പൂർത്തികരണം സൃഷ്ടിയുടെ ലക്ഷ്യമായി തീരുന്നു.*
*അഥവാ മുഹമ്മദ് നബി ﷺയിലൂടെ പൂർത്തീകരിക്കപ്പെടുന്ന ഒരു ലക്ഷ്യത്തിന്റെ ആഭാവത്തിൽ പ്രപഞ്ച സൃഷ്ടി തന്നെ അനാവശ്യമായി തീരുന്നു. 'ലോകത്തിന് മുഴുവൻ അനുഗ്രഹമാണ് പ്രവാചകൻ' എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദീയ പ്രകാശം അല്ലെങ്കിൽ മുഹമ്മദീയ യാഥാർഥ്യം എന്ന് ആത്മജ്ഞനികൾ വിളിക്കുന്ന ചൈതന്യധാര പ്രപഞ്ചസൃഷ്ടിയോടൊപ്പം തന്നെയുണ്ട് എന്ന് മനസിലാക്കുന്നതിൽ ആസാംഗത്യമില്ല. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മനുഷ്യൻ വേണ്ടിയാണെന്നും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണെന്നും അല്ലാഹുവിനോടുള്ള ആരാധന അലാഹുവിന്റെ ദൂതന്മാർ കൊണ്ടുവന്ന സന്ദേശങ്ങൾക്കനുസരിച്ചാണെന്നും ഈ സന്ദേശങ്ങളുടെ പൂർണത മുഹമ്മദ് നബിയിലൂടെ എന്ന് അല്ലാഹു നേരത്തെ നിശ്ചയിച്ചതാണെന്നും മനസിലാക്കുമ്പോൾ പ്രപഞ്ച സൃഷ്ടിക്കു മുഹമ്മദ് നബി ﷺകാരണമായി തീർന്നു എന്ന പ്രസ്താവത്തിന്റെ യുക്തി ബോധ്യമാവും. ദാർശനികമായ ഈ ലോജിക്കിലൂടെ ലോകത്തെ മനസിലാക്കുമ്പോഴേ മുഹമ്മദീയ ദൗത്യത്തിന്റെ സാർവ്വകാലിക പ്രസക്തി വ്യക്തമാവുകയുള്ളു.*
*കവികളും നേതാക്കന്മാരും ഒന്നും വെറുതെ പറഞ്ഞതല്ല. അല്ലാഹു ലോകത്തിനു നൽകിയ ഏറ്റവും വലിയ അനുഗ്രഹം "റഹ്മത്തുൽ ലിൽ ആലമീൻ നബി പൊന്നു മുസ്ത്വഫാ ﷺ"*
*ആ വെളിച്ചത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ മാത്രമാണ് നാം വിജയങ്ങളിലേക്ക് എത്തി നോക്കുന്നത്. അതില്ലാത്ത ഒരവസ്ഥ. കഠിനമായ വേദന നൽകുന്ന നാളയിലെ പരാജയ വീഥിയായിരിക്കും.*
*ഇനിയെങ്കിലും യാഥാർഥ്യങ്ങളിലേക്ക് കണ്ണ് തുറന്നു നോക്കുക. സ്വലാത്തിൽ ഖൽബ് ഉറപ്പിച്ചു അവിടത്തോടുള്ള ബന്ധം നിലനിർത്തുക.*
*അല്ലാഹു നമുക്ക് എല്ലാം തൗഫീഖ് ചെയ്യട്ടെ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments