*✿═══════════════✿*
*ഭീകരമായ വൈറസും മാറുന്നതാ,,, ഭീമമായ സമാധാനം പരക്കുന്നതാ...*
*✿═══════════════✿*
*ഒരിക്കൽ വേദനകളുടെ ലോകമാണെന്നെ മദ്ഹ് എഴുതാൻ പഠിപ്പിച്ചത്, ചിരിമാഞ്ഞുപോയ എന്റെ അധരം ആരോടെന്നില്ലാതെ ചിരിച്ചു നടന്നത്.*
*എന്തിനെന്നില്ലാതെ പെഴ്തൊഴിഞ അശ്രുകണങ്ങൾ എന്നോട് മന്ത്രിച്ചത്.*
*"ഹേയ്, നിർത്തു... നിന്റെ കണ്ണുനീർ ദുനിയാവിലെ മോഹങ്ങൾക്ക് മേൽ ആയിക്കൂടാ, നിന്റെ കണ്ണുനീർ ലോകനേതാവിന് മേൽ ﷺആവട്ടെ, അവിടെത്തെ സ്നേഹം കൊതിച്ചാവട്ടെ, എങ്കിൽ നിനക്ക് ദുനിയാവും ആഖിറവും ലഭിക്കും."*
*പിന്നെ ആ അശിരീരിക്ക് പിറകെ ആവേശത്തോടെ ഞാൻ നടന്നു, എഴുതി, പാടി പറഞ്ഞു. അങ്ങനെ ഞാൻ ആനന്ദത്തിന്റെ ലോകത്തേക്ക് ചേക്കേറി, വെറും ആനന്ദം എന്ന് പറഞ്ഞാൽ പോരാ "പരമാനന്ദം"*
*ഇന്ന് ആ വേദനകൾക്ക് മേൽ നാഥൻ ഇരട്ടി മധുരം നൽകി. ഇപ്പോ എന്തോ അന്ന് പെഴ്തൊഴിഞാ കണ്ണുനീരിനോടും എനിക്ക് വല്ലാത്തൊരു മുഹബത് തന്നെയാണ്. കാരണം യഥാർത്ഥ സ്നേഹലോകം എന്നെ കാണിച്ചത് അറ്റമില്ലാ എന്ന് ഞാൻ ഒരിക്കൽ കരുതിയ എന്റെ വേദനകളാണ്.*
*"സർവ്വം നാഥന്റെ ഔദാര്യം"*
*വേദനകളിലേക്ക് നോക്കി കരയാതെ, സന്തോഷങ്ങളിലേക്ക് നോക്കി ചിരിക്കുക. നാഥൻ തുണക്കട്ടെ,,,,*
*മുൻപ് വന്നിട്ടുള്ള പ്രളയം നാം മറികടന്ന പോലെ ഈ വൈറസും പ്രളയവുമെല്ലാം നാഥൻ ഖൈർ ആക്കിയ സമയം ആവുമ്പോൾ നമ്മിൽ നിന്ന് മാറിപ്പോവും.അവനിലേക്ക് മടങ്ങുക, സത്യവും മിഥ്യയും അവനിൽ നിന്ന് തന്നെ ഓർക്കുക*
*ഇഷ്ടവും നഷ്ടവും ഒന്നും ഒരിക്കലും നിരാശ കൊണ്ട് പോവില്ല. ഒരിക്കൽ/ മറ്റൊരിക്കൽ വേദന നൽകിയ ഓർമകൾക്ക് ഇരട്ടി മധുരം നൽകി കൊണ്ട് നാഥൻ തിരിച്ചു നൽകും സർവ്വ സന്തോഷങ്ങളും*
*നേട്ടങ്ങളുടെ രാജാവിലേക്ക് സദാ ﷺനോക്കുക, കോട്ടങ്ങൾ തട്ടാതെ നിത്യം നോക്കുന്നതാ... ﷺ*
*കഠിനമായ വേദനയും ശമിക്കുന്നതാ,,, കടോരമായ പ്രയാസവും നീങ്ങുന്നതാ...*
*കണ്ണിന്റെ കാഴ്ചയും കൂടുന്നതാ, ഖൽബിന്റെ മോഹവും പൂവണിയുന്നതാ...*
*ഭീകരമായ വൈറസും മാറുന്നതാ,,, ഭീമമായ സമാധാനം പരക്കുന്നതാ...*
*മൊട്ടിട്ട പൂവും വിടരുന്നതാ,,, മച്ചിൽ നിറഞ്ഞ സ്വപ്നവും പുലരുന്നതാ...*
*ത്വാഹാവിന് ﷺസ്നേഹം പാരിൽ പരക്കുന്നതാ, നിറഞ്ഞ് തുളുമ്പുന്ന ഖൽബും ഇശ്ഖ് ലാ...*
*അറിയുന്ന വാക്കൊരൊന്നും സ്വലാത്ത് ൽ നിറയേണ്ടതാ,,, പറയാതെ ഖൽബും ആ ലോകം നിറക്കേണ്ടതാ...*
*നാഥാ തുണയേകണം സദാ... നേതാവിന് ﷺസ്നേഹം ഖൽബിൽ നിറച്ചീടുവാൻ...*
*ത്വാഹാ നേതാവ് ﷺതാജ രാജാവ് ﷺലോകം വാഴ്ത്തുന്ന സ്നേഹത്തിന് ഹോജാവ് ﷺ...*
*മോഹങ്ങൾക്ക് മേൽ മോഹം പടർത്തിയ മോഹരാജാവിന്റെ ഹൗലുൽ കൗസർ ഏറ്റു വാങ്ങുന്നവരിൽ കൂട്ടണം അല്ലാഹ്. ആരും തുണയില്ല തണലിൽ നാളിൽ പൊന്ന് മുസ്ത്വഫാ തങ്ങളോരുടെ ﷺ തണലിൽ ചേർക്കണം അല്ലാഹ്...*
*പാപികളായ ഈ അവസാനനാളിലെ ചീഞ്ഞു പോയ ഈ ചവറിനെ നിന്റെ ഔദാര്യം തന്നൊന്ന് കാക്കണം രാജാധിരാജ الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments