*✿═══════════════✿*
*ഭൂമിയിലെ സ്വർഗം മദീന* 🌵
*✿═══════════════✿*
*സുഗന്ധവും വസന്തവും സമ്മാനിക്കുന്ന എത്രയേറെ പുതുപുലരികൾ, പ്രകാശമേറ്റ് പൂപൊടികൾ കുയിലിന്റെ നാവേറു പാട്ടുകൾക്ക് കാതോർക്കുന്നുണ്ടാവും, മുറ്റത്തെ പനിനീർ പുഷ്പ ങ്ങൾ കാണുമ്പോൾ അറിയാതെ അധരങ്ങൾ മന്ത്രിക്കും*
*صلو علی الحبیب ﷺ......*
*صلی الله علی محمد صلی الله علیه وسلم*
*ഖൽബിന്റെ മന്ത്രണങ്ങൾ പോലെ അന്നേരം മദീനയുടെ മണൽത്തരികളോട് കിന്നാരം പറയാൻ വല്ലാത്തൊരു സുഖം തന്നെയാണ്, പകൽ കിനാവുകളിൽ റോസാ പൂവിനെ നോക്കി ചിന്താമുഖം പാടെ മദീനത്തേക്ക് തള്ളിമാറ്റി ബഖീഇന്റെ ഓരം പറ്റി കിടക്കുന്ന മിസാൻ കല്ലുകളുടെ തിളക്കം. ആ മണ്ണിൽ അലിഞ്ഞു ചേരാൻ മോഹം തരുന്നത് തന്നെ,*
*എന്തൊരു മനോഹാരിതയാണ് അവിടെത്തെ കാറ്റിനും കോളിനും മണ്ണിനും മാമലകൾക്കും. ലോകനേതാവിന്റെ ﷺസ്നേഹം വിടർന്നു(പടർന്നു) പുഷ്പിച്ചു കിടക്കുന്നതിനാലാവാം അവ അത്രമേൽ ചന്തം ചിന്തിയത്.*
*സ്നേഹമില്ലായ്മക്ക് ഇത്ര വേദനയെങ്കിൽ സ്നേഹം എത്ര വേദനിച്ചു കാണും.*
*" കണ്ണു കൊതിക്കുന്ന കരളിന്റെ കുളിരല്ലെ, കാലം മായ്ക്കാത്ത സ്നേഹത്തിന് ഉറവയല്ലെ, കണ്ണീരും സുഖമരുളും ഇലാഹ് ന് വരദാനമല്ലെ..."*
*صلو علی الحبیب ﷺ......*
*صلی الله علی محمد صلی الله علیه وسلم*
*നിലാവുള്ള രാവുകളിൽ കിനാവിന്റെ മടിത്തട്ടിലിരുന്ന് നിദ്രയെ കാറ്റിൽ പറത്തി കൊണ്ട് നെയ്യുന്ന മദീന കനവുകളുണ്ട്, അതാണ് യഥാർത്ഥത്തിൽ എന്നെ വേദനിക്കാനും സ്നേഹിക്കാനും, ചിരിക്കാനും കരയാനും പഠിപ്പിച്ചത്.*
*ആ മണ്ണിലൊന്ന് അമർന്നു കിടക്കാനുള്ള ഈ കാത്തിരിപ്പുണ്ടല്ലോ, അതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ചതും.*
*ഇശ്‌ഖിന് ബഹർ ഒഴുകുന്ന ഇഷ്ട ദേശമായത് കൊണ്ടാവാം ലോകീയരെ ഇത്രത്തോളം ആകർഷിക്കുന്ന മാസ്മരികവലയം അവിടെ അഭയമായി കുടികൊള്ളുന്നതും*
*മദീന മദീന മദീന, ആ നാമം പോലും എത്ര മധുരിതമാണ്. മഹോന്നതമായ മഹനീയ അലങ്കാരങ്ങൾക്ക് അത്ഭുതം തീർത്ത മദനീയം.*
*ആഴകടലിൽ മുങ്ങിതാഴുന്ന ഏതൊരു പ്രതീക്ഷയറ്റവനും മുത്ത് തങ്ങളോരുടെ ﷺഅനുരാഗ മന്ത്രം കൊണ്ട് കരകാണുകയാണ്. എത്രയാണ് അവിടുത്തെ സ്നേഹം കരുതൽ*
*പിന്നെ വെറുതെയാണോ ഭൂമിയിലെ സ്വർഗം മദീനയെന്ന് അറിയപ്പെടുന്നത്, ലോകം പടക്കാൻ കാരണമായ ലോകാനുഗ്രഹി ﷺതങ്ങളോര് ആ മണ്ണിനെ അത്രയും സ്നേഹിച്ചതല്ലെ, ആ മണ്ണും ആ മേനി വാരി പുണർന്നതല്ലെ,*
*ആ മണ്ണിന്റെ ബറകത്ത് കൊണ്ട് ഞങ്ങളെ നേർ വഴിയിലാക്കണേ നാഥാ, ആ മണ്ണും പുണരാൻ ഭാഗ്യം നൽകണേ നാഥാ...*
*അനുഗ്രഹങ്ങൾക്ക് മേൽ അനുഗ്രഹം ചൊരിഞ്ഞ നിന്റെ ഔദാര്യങ്ങളാണല്ലോ റബ്ബേ എന്നും പ്രതീക്ഷ നിരാശക്ക് വഴിവെക്കാതെ കാക്കണേ പെരിയോനെ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments