*✿═══════════════✿*
*തിങ്കളിൽ ഉദിച്ച തങ്ങൾ തങ്കം തോൽക്കും ലങ്കൽ... ﷺ*
*✿═══════════════✿*
*തിരു നൂറേ ﷺകാണണം ആ മൊഴികൾ കേൾക്കണം. ആ ചര്യകൾ പിൻപറ്റണം*
ഇതൊക്കെ ആണ് നമ്മുടെ വിചാരങ്ങൾ
എന്നാലോ കടുകു മണിയോളം പോലും അതിനു വേണ്ടി അധ്വാനിക്കാൻ ആരും തയ്യാറല്ല താനും.
*എന്നാലോ, വാക്കുകൾക്ക് നിറം പൂശി ദിവ്യാനുരാഗി ചമയാൻ എന്തൊരളുപ്പം.*
സൂര്യനും ചന്ദ്രനും പൂർണ രൂപത്തിൽ കണ്ടിരുന്നു വെങ്കിൽ അവർ നാണിച്ചു പോവുമായിരുന്നു,
പ്രകാശം തോൽക്കും പ്രകാശ വർണം കണ്ടവർ അത്ഭുത മൂറുമായിരുന്നു
*തളരുന്ന നേരത്തും തണലായ ത്വാഹാ ﷺഅഴകിന്റെ നിറമേഴും തോൽക്കുന്ന റാഹ...*
ആ മുഖകാന്തിയിൽ ആരും സ്വയം മറന്ന് പോവും
സുലൈഖ ബീവിയുടെ തോഴിമാർ യുസുഫ് നബിയെ കണ്ട മാത്ര വിരലുകൾക്ക് മുറിവ് പറ്റിയത് പോലെയല്ല
ആ ചന്തം കണ്ട് അന്താളിച്ചതു പോലെയുമല്ല
*എല്ലാം മറന്നു തന്റെ ശിരസ് തന്നെ അറുത്തു പോവുമായിരുന്നു.*
നബിﷺതങ്ങളുടെ മുഖം സൗന്ദര്യ സമ്പൂര്‍ണ്ണമായിരുന്നു. ഇതു സംബന്ധമായി ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...
*അബൂഹുറൈറ (റ) പറയുന്നു: ”നബി ﷺ തങ്ങളേക്കാള്‍ മനോഹാരിതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ അവിടുത്തെ (ﷺ) മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു...”*
(അല്‍മിനഹുല്‍ മക്കിയ്യ: 2/571)
അത് പോലെ തന്നെ
അലി(റ) പറയുന്നു: “നബിﷺതങ്ങളുടെ മുഖം വീര്‍ത്തതോ, മാംസമില്ലാതെ നീണ്ടതോ ആയിരുന്നില്ല. ആ മുഖം അല്‍പം വൃത്താകൃതിയിലായിരുന്നുചുവപ്പുകലര്‍ന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്..."
(തുര്‍മുദി)
*ബറാഅ് (റ) വിനോട് നബിﷺതങ്ങളുടെ മുഖം വാളുപോലെയായിരുന്നോ’ എന്നു ചോദിച്ചപ്പോള്‍, “അല്ല, ചന്ദ്രനെപ്പോലെയായിരുന്നു” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്...*
(ബുഖാരി)
ചന്ദ്രനെപ്പോലെ വൃത്താകൃതിയില്‍ പ്രകാശമുള്ളതായിരുന്നു എന്നര്‍ത്ഥം.
*ജാബിറുബ്നു സമുറ: (റ) പറഞ്ഞു: “നബി ﷺ തങ്ങളുടെ മുഖം വാളുപോലെയായിരുന്നില്ല. അത് സൂര്യനെയും ചന്ദ്രനെയും പോലെയായിരുന്നു”*
(മുസ്ലിം)
നബിﷺതങ്ങളുടെ മുഖത്തിനു സൗന്ദര്യം മാത്രമായിരുന്നില്ല, പ്രകാശവും കൂടി ഉണ്ടായിരുന്നു. വൃത്താകൃതിയുമായിരുന്നു.
*ഇവിടെ വൃത്തമെന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം പൂര്‍ണ്ണവൃത്തമല്ല. അലി (റ) വിന്റെ വിവരണത്തില്‍ അതു വ്യക്തമാണ്. അല്‍പവൃത്താകൃതിയിലുള്ള മുഖം അറബികള്‍ക്ക് ഹൃദ്യമായിരുന്നു...*
സ്നേഹത്തിന് ഉറവിടമായ സത്യത്തിന് നായകരായ മുത്ത് ത്വാഹാ ﷺ
നിറ വർഗ ഭേദമന്യേ കാലങ്ങൾക്ക് മുൻപ് നമുക്ക് വേണ്ടി നാഥനോടിരുന്ന ഒരു നേതാവ് ﷺ
*ആർക്ക് കാണിക്കാൻ ആവും ഇത് പോലൊരു നേതാവിനെ ഇത് പോലൊരു ഉപ്പയെ ഇത് പോലൊരു സുഹൃത്തിനെ ഇത് പോലൊരു ഭർത്താവിനെ*
എല്ലാവർക്കും നീധിക്ക് വേണ്ടി മാത്രം നിലകൊണ്ട ലോകാനുഗ്രഹി... ﷺ
ആലം പടക്കാൻ പോലും കാരണമായ ലോകൈക നാഥന്റെ സ്നേഹ സമ്മാനം
*അഷ്‌റഫുൽ വറാ ത്വാഹാ നൂറോളിവ്.. ﷺ*
ഇനി ഒന്ന് ചിന്തിച്ചു നോക്കു ഞാനടക്കം
എന്ത് കണ്ടാണ് ആ നേതൃത്വത്തിന് തണലിൽ പറ്റി കൂടാൻ ഒരു ലജ്ജയുമില്ലാതെ ആഗ്രഹിക്കുന്നത്
യാ അല്ലാഹ്
*പാപിയാണ് ദോഷിയാണ് വിവരം കെട്ടവളാണ് നീ കനിയണേ... നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ*
ഓട്ട പാത്രം പോലെ ആയി പോവുമോ ദുനിയാവിലെ ഓരോ ദിനങ്ങൾ എന്നത് വലിയ പേടി ഖൽബിൽ കത്തി എരിയുന്നുണ്ട്
*കാലങ്ങളെ കുറ്റം പറഞ്ഞു കോലം കെട്ടുന്ന മാനവരെ കണ്ട് ഖൽബ് തകർന്നിട്ടുമുണ്ട് കാക്കണേ,,, നോക്കണേ,,, നിന്റെ പ്രേമ ഭാജനത്തിന്ﷺ സ്നേഹ ചോട്ടിൽ ഒരന്ത്യo തരണേ...*
ആവത് ആക്ക്
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments